Taste and Travel - രുചിയും യാത്രയും

  • Home
  • Taste and Travel - രുചിയും യാത്രയും

Taste and Travel - രുചിയും യാത്രയും യാത്രകളെയും ഭക്ഷണത്തെയും ഇഷ്ടപ്പെട?

❤️❤️
13/02/2024

❤️❤️

09/02/2024

‘‘ഇതുവരെ ​ബ​ലേനോയെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല,
ഇനി ഉണ്ടായിരിക്കുകയുമില്ല..’’

ഇപ്പോൾ 47000 രൂപയുടെ ഓഫറുകളോടെ സ്വന്തമാക്കാം

കൂടാതെ ഫെബ്രുവരി 18ന് മുമ്പായി വാങ്ങുമ്പോൾ 5000 രൂപയുടെ ഫ്യൂവൽ കൂപ്പണും നേടാം.

ഉടനെ അടുത്തുള്ള മാരുതി നെക്സ ഷോറൂം സന്ദർശിക്കൂ.

Mint Tea
12/02/2022

Mint Tea

11/02/2022
തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്തുള്ള ഒരു ശിവ ക്ഷേത്രമാണ് പേരുമല ശിവക്ഷേത്രം.. കേചേരിയിൽ നിന്ന് വടക്കാഞ്ചേരി പോകുന...
21/10/2020

തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്തുള്ള ഒരു ശിവ ക്ഷേത്രമാണ് പേരുമല ശിവക്ഷേത്രം.. കേചേരിയിൽ നിന്ന് വടക്കാഞ്ചേരി പോകുന്ന വഴിയും.... കൈപ്പറമ്പ് കഴിഞ്ഞ് മഴുവഞ്ചേരി എന്ന സ്ഥലത്ത് നിന്ന് വലത്തേകുള്ള വഴിയിലൂടെ പോയാലും ഈ മനോഹരമായ സ്ഥലത്ത് എത്തവുന്നതാണ്...കുറച്ചധികം കയറാൻ ഉണ്ട്. എന്നാൽ മലയുടെ ചില സ്ഥലത്തുകൂടി നമുക്ക് ബൈക്ക് മുകളിലേക്ക് കയറ്റാം..പക്ഷേ അതിനൊരു ത്രില്ല് ഇല്ല... നടന്നു കേറിയാൽ മാത്രമേ നമുക്ക് മുകളിൽ എത്തുമ്പോൾ ഉള്ള കാഴ്ച അതിമനോഹരമായി ആസ്വദിക്കാൻ കഴി യുള്ളു.. മുടിയുണ്ടാവൻ ചൂലും...ശ്വാസം മുട്ട് മാറാൻ കയറും വഴിപാടായി കൊടുക്കുന്ന അപൂർവം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പെരുമല ശിവ ക്ഷേത്രം.

📷 Joel

വീടുകളിൽ കേക്കുണ്ടാക്കി വിളിക്കണമെങ്കിൽ ലൈസൻസ് വേണം അല്ലെങ്കിൽ പിടിവീഴുംലൈസൻസില്ലാതെ വീടുകളിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്...
20/10/2020

വീടുകളിൽ കേക്കുണ്ടാക്കി വിളിക്കണമെങ്കിൽ ലൈസൻസ് വേണം അല്ലെങ്കിൽ പിടിവീഴും

ലൈസൻസില്ലാതെ വീടുകളിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്ന വർക്ക് 50,000 രൂപ പിഴയും മൂന്നു മാസം തടവ് ശിക്ഷയും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു

പച്ചപിടിച്ച കെ എസ് ആർ ടി സിവൈദ്യുതി ഇന്ധനമാക്കി ഓടുന്ന ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായിട്ട് അധികം നാളുകളായില്ല. അതില...
18/10/2020

പച്ചപിടിച്ച കെ എസ് ആർ ടി സി

വൈദ്യുതി ഇന്ധനമാക്കി ഓടുന്ന ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായിട്ട് അധികം നാളുകളായില്ല. അതിലൊന്ന് അറ്റകുറ്റപണികള്‍ക്കായി ഗാരേജില്‍ കയറ്റി ദിവസങ്ങള്‍ പിന്നിട്ടതോടെ ബസിലേയ്ക്ക് കാട്ടുവള്ളി പടര്‍ന്ന് കയറിയപ്പോള്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് പിന്നിലുള്ള ഗാരേജില്‍ നിന്നുള്ള ദൃശ്യം.

ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്

കായ ഉപ്പേരി ----//------//-----ചേരുവകൾനേന്ത്രകായ  തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് - 2 കപ്പ്മഞ്ഞള്‍ പൊടി - ഒരു...
16/10/2020

കായ ഉപ്പേരി
----//------//-----
ചേരുവകൾ

നേന്ത്രകായ തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് - 2 കപ്പ്
മഞ്ഞള്‍ പൊടി - ഒരു സ്പൂണ്‍
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

അരിഞ്ഞു വച്ചത് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെക്കുക. തുടര്‍ന്ന് എണ്ണയില്‍ വറക്കുക. ഇടക്ക് അല്പം ഉപ്പുവേള്ളവും തളിക്കണം. കായ പാകത്തിന് വറവ് ആയി വരുമ്പോൾ കോരി എടുക്കുക, അധികം മൂത്ത് പോകരുത്. കായ ഉപ്പേരി റെഡി.
Picture Courtesy: Instagram.com/frames_of_flavors

നാടൻ ചിക്കൻ റോസ്റ്റ് ----–----–----–-----–-----–---ചിക്കൻ 1Kgസവാള 5 വലുത് കനം കുറച്ചു അരിഞ്ഞത് ഇഞ്ചി ചതച്ചത് 1 Tbsp വെളു...
16/10/2020

നാടൻ ചിക്കൻ റോസ്റ്റ്
----–----–----–-----–-----–---
ചിക്കൻ 1Kg
സവാള 5 വലുത് കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി ചതച്ചത് 1 Tbsp
വെളുത്തുള്ളി ചതച്ചത് 1 Tbsp
തക്കാളി 1 പൊടിയായി അരിഞ്ഞത്
കറി വേപ്പില
മുളക് പൊടി 1 1/2 Tbsp
മല്ലി പൊടി 2 Tbsp
മഞ്ഞൾ പൊടി 1/2 Tsp
ഒരു കഷണം പട്ട, 5 ഏലക്ക, 1/2 Tsp പെരുംജീരകം, 3 ഗ്രാമ്പൂ ഇവ ഇടിച്ചെടുത്തത്
വിനാഗിരി 1 Tbsp
കുരുമുളക് 1/2 Tsp crush ചെയ്തത്
ഉപ്പ്, വെളിച്ചെണ്ണ
ചിക്കൻ കഷണങ്ങളിൽ കുരുമുളക്, ഉപ്പ്, വിനാഗിരി, 1/4 Tsp മഞ്ഞൾ പൊടി ഇവ നന്നായി തിരുമ്മി പിടിപ്പിച്ചു വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, സവാള, കറി വേപ്പില, ഇവ ചേർത്ത് ചുവക്കെ വഴറ്റുക. ഇതിലേക്ക് മല്ലി പൊടി, മഞ്ഞൾ പൊടി ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ മുളക് പൊടിയും മസാല ഇടിച്ചതും ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് ഉടയുന്നതു വരെ വഴറ്റുക. ലേശം വെള്ളം തളിച്ച് കൊടുത്താൽ പൊടികൾ കരിയില്ല. ഇതിലേക്ക് 1/4 കപ്പ്‌ വെള്ളം ചേർക്കുക. ചിക്കൻ ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ചു വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം വറ്റിച്ചു thick ഗ്രേവി പരുവത്തിൽ എടുക്കുക.

# പ്രേത്യേകം ശ്രദ്ധിക്കേണ്ട കാര്യം, സവാള വഴറ്റുമ്പോഴും ചിക്കൻ വേവിക്കുമ്പോഴും ഒരു medium High ഫ്ലേമിൽ വെക്കുക എന്നാലേ ഈ ഫോട്ടോയിൽ കാണുന്ന പരുവത്തിൽ കിട്ടൂ. മീഡിയം ഫ്ലേമിൽ ഒരു 15 മിനിറ്റ് ആവുമ്പോഴേ ചിക്കൻ വേവായി കാണും കൂടെ തന്നെ വെള്ളവും വറ്റി വരും. അടിയിൽ പിടിക്കാതെ ശ്രദ്ധിച്ചാൽ മതി.
പിന്നെ തുറന്നു വെച്ചു ചെറിയ തീയിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ ഓഫ്‌ ചെയ്യാം.
# ഒരു പരന്ന നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കുന്നതാണ് നല്ലത്.
# ഏലക്കായും പട്ടയും ആണ് ഈ റോസ്റ്റ്നു ടേസ്റ്റ് തരുന്നത്. പക്ഷെ ഏലക്ക കൂടിയാലും പട്ട കൂടരുത്.
Pic Courtesy : Instagram.com/my.happyplates

മോട്ടിച്ചൂർ ലഡ്ഡു ചേരുവകൾ :1. കടല മാവ് - 1കപ്പ് (250 മില്ലി കപ്പ് )2. പഞ്ചസാര - 1 കപ്പ്‌ 3. ഏലയ്ക്ക - 2എണ്ണം 4. നെയ്യ് -...
16/10/2020

മോട്ടിച്ചൂർ ലഡ്ഡു

ചേരുവകൾ :
1. കടല മാവ് - 1കപ്പ് (250 മില്ലി കപ്പ് )
2. പഞ്ചസാര - 1 കപ്പ്‌
3. ഏലയ്ക്ക - 2എണ്ണം
4. നെയ്യ് - 1/2 ടേബിൾ സ്പൂൺ
5. ഫുഡ്‌ കളർ - ഒരു നുള്ള് (നിർബന്ധമില്ല)
6. എണ്ണ - വറുക്കാൻ ആവശ്യത്തിന്
7. അണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം :

കടലമാവിലേക്ക് ഫുഡ്‌ കളർ ഇട്ട് ഇളക്കുക (ഓപ്ഷണൽ ). അതിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കട്ടകൾ ഇല്ലാതെ കട്ടി കുറഞ്ഞ മാവ് തയാറാക്കി എടുക്കുക. എണ്ണ ചൂടാക്കി അതിലേക്ക് ബൂന്ദി ഉണ്ടാക്കാൻ ഉള്ള തവി നടുവിൽ ആയി പിടിക്കുക. കുറച്ച് മാവ് ഒഴിച്ച് കൊടുക്കുക. തവി നന്നായി കൈ വച്ചു തട്ടി ഇളക്കി കൊടുക്കണം, മാവ് ഒരു ഭാഗത്തു തന്നെ വീഴാതെ സ്പ്രെഡ് ആയി കിട്ടണം. ഇത് ഒരു മിനിറ്റോളം വറക്കുക, ക്രിസ്‌പി ആകരുത്. അങ്ങനെ ബാക്കി കൂടി ചെയ്തെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ പഞ്ചസാര, 3/4 കപ്പ് വെള്ളം, ഏലയ്ക്ക എന്നിവ ഇട്ട് ചെറിയ തീയിൽ ഇളക്കി കുറുക്കുക. പഞ്ചസാര പാനി കൈയിൽ ഒട്ടുന്ന പാകം ആയാൽ അതിലേക്ക് വറുത്ത ബൂന്ദി ഇട്ട് കൊടുക്കുക. അതിലേക്ക് നെയ്യ് ഇട്ട് നന്നായി ഇളക്കുക. പഞ്ചസാര പാനി ബൂന്ദിയിലേക്ക് പിടിച്ചു വറ്റി വരുന്നത് വരെ ഇളക്കാം. അതിന് ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കാം. ഒരു ചെറിയ ചൂടിൽ കുറച്ച് എടുത്ത് ഉരുളകളാക്കാം. അതിന് മുകളിൽ ഒരു അണ്ടി പരിപ്പ് കൂടി വച്ച് ഉരുട്ടി എടുക്കാം.
Image Courtesy : Instagram.com/iheartspice

ഗ്രീൻ പീസ് കറി. •••••••••••••••••••••ഗ്രീൻ പീസ് ഉപ്പ്, മഞ്ഞൾ, വെള്ളമൊഴിച്ചു വേവിക്കുക. തേങ്ങാ, ജീരകം, മഞ്ഞൾ, ചേർത്ത് അരച...
16/10/2020

ഗ്രീൻ പീസ് കറി.
•••••••••••••••••••••
ഗ്രീൻ പീസ് ഉപ്പ്, മഞ്ഞൾ, വെള്ളമൊഴിച്ചു വേവിക്കുക. തേങ്ങാ, ജീരകം, മഞ്ഞൾ, ചേർത്ത് അരച്ച് വെക്കുക. പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ചു കടുക്, കറിവേപ്പില, ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, തക്കാളി, എന്നിവ ക്രമമായി ചേർത്ത് വഴറ്റുക. ശേഷം കുരുമുളക് പൊടി ഗ്രീൻ പീസ്, തേങ്ങ അരച്ചത് അല്പം വെള്ളം എന്നിവ ചേർത്ത് തിളച്ചു കുറുകുമ്പോൾ ഗരം മസാല, മല്ലിയില ചേർത്ത് തീ of ചെയ്യുക.

Picture Courtsey : Instagram.com/maya_yummyoyummy

സ്റ്റഫ്ഡ് ഇഡലി*****************ഇഡലി മാവ് തയ്യാറാക്കാൻ ഇഡലി അരി -2 കപ്പ്പുഴുക്കല്ലരി -3/4 കപ്പ്ഉലുവ -ഒരു ടീസ്പൂൺ ഉഴുന്നുപ...
15/10/2020

സ്റ്റഫ്ഡ് ഇഡലി
*****************
ഇഡലി മാവ് തയ്യാറാക്കാൻ
ഇഡലി അരി -2 കപ്പ്
പുഴുക്കല്ലരി -3/4 കപ്പ്
ഉലുവ -ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് -3/4 കപ്പ്
ചോറ് -3/4കപ്പ്

ഉഴുന്നുംഉലുവയും, അരിയും വേറെ വേറെ 6 മണിക്കൂർ വെള്ളത്തിലിട്ടിട്ട് കുതിർത്തി ചോറും ചേർത്ത് ഇഡലി മാവിന്റെ അയവിൽ അരച്ചു 7-8 മണിക്കൂർ പൊങ്ങാൻ വെക്കുക. ഉണ്ടാക്കുന്നതിനു മുൻപ് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കുക
സ്റ്റഫിങ്ങിന്

സവാള -2
പച്ചമുളക് -4 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് -1ടീസ്പൂൺ
കാരറ്റ് -1
ബീൻസ് -12-15എണ്ണം
ഉരുളക്കിഴങ്ങു -1 വലുത് പുഴുങ്ങി ഉടച്ചത്
ചിക്കൻ - ഉപ്പും കുരുമുളകും ചേർത്ത് പുഴുങ്ങി എല്ലില്ലാതെ പിച്ചി എടുത്തത് -1കപ്പ്
മഞ്ഞൾ പൊടി -1/2ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -2 തണ്ട്
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊത്തിയരിഞ്ഞ സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക. ഒന്നു വഴന്നാൽ ചെറുതായി അരിഞ്ഞ കാരറ്റ് ,ബീൻസ്, ഉപ്പ്, മഞ്ഞൾ പൊടി, പിച്ചിയ ചിക്കനും ചേർത്ത് നന്നായി വഴറ്റുക . വഴന്നു പാകമായാൽ സ്റ്റോവിൽ നിന്ന് ഇറക്കി പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും,മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക.

അതിൽ നിന്ന് ഓരോ നെല്ലിക്കാ വലുപ്പത്തിൽ എടുത്തു കൈവെള്ളയിൽ വെച്ച് ഒന്നു ചെറുതായി പരത്തി വെക്കുക.

ഇഡ്ലിചെമ്പു വെച്ച് വെളളം തിളക്കുമ്പോൾ ഒരു ചെറിയ സ്പൂൺ ഇഡലി മാവ് തട്ടിൽ ഒഴിച്ചു ആവി കയറ്റുക.ഒരു മിനിറ്റ് കഴിഞ്ഞു മൂടി തുറന്ന് പരത്തി വെച്ച ചിക്കൻ വെജിറ്റബിൾ കൂട്ട് ഓരോന്നായി ഓരോ തട്ടിലും വെക്കുക.അതിനു മുകളിൽ ഇഡലി മാവ് ഒഴിച്ചു ഇഡലി ചെമ്പിൽ വെച്ച് 10 മിനിറ്റ് ആവി കയറ്റി വേവിക്കുക. വെന്ത ഇഡലി ചൂടാറിയതിനു ശേഷം ചട്ണി കൂടെ വിളമ്പാം
Image Courtney : Instagram.com/iheartspice

ബീന്‍സ് തോരന്‍ചേരുവകള്‍ബീന്‍സ് അരിഞ്ഞത്  - 2 കപ്പ്പച്ചമുളക് അരിഞ്ഞത്  -   6 എണ്ണംസവാള ചെറുതായി അരിഞ്ഞത്  -  1 കപ്പ്ഇഞ്ചി...
15/10/2020

ബീന്‍സ് തോരന്‍

ചേരുവകള്‍

ബീന്‍സ് അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 6 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടീ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ടീ സ്പൂണ്‍
തേങ്ങ തിരുമ്മിയത് - 2 കപ്പ്
ജീരകം - 1 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 1 ടീ സ്പൂണ്‍
കറിമസാലപൊടി - 1 ടീ സ്പൂണ്‍
കടുക് (താളിക്കാന്‍) - 1 ടീ സ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച് കറിവേപ്പില, വറ്റല്‍മുളക് എന്നിവ ഇട്ട് പൊട്ടിയശേഷം ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ബീന്‍സ് ഇവയിട്ട് വയറ്റി അല്പം വെള്ളം, ഉപ്പ്, ചേര്‍ത്ത് മൂടി വേവിക്കുക. വെള്ളം നല്ലപോലെ വറ്റി ജലാംശം തീരെയില്ലാതെ വരുമ്പോള്‍ ചെറുതായി അരച്ച തേങ്ങ, ജീരകം, കറിവേപ്പില എന്നീ മിശ്രിതം കൂട്ടില്‍ ചേര്‍ത്ത് നല്ലതുപോലെ ചിക്കിതോര്‍ത്തി എടുക്കുക.
Image courtesy : Instagram.com/frames_of_flavors

ചക്ക അടആവശ്യമുളള സാധനങ്ങള്‍പഴുത്ത പഴംചക്ക- ചുള അരച്ചെടുക്കുകഅരിപ്പൊടി- രണ്ടരകപ്പ്തേങ്ങ ചിരവിയത്- ഒരു ചെറിയ മുറിഏലയ്ക്കാപ...
15/10/2020

ചക്ക അട

ആവശ്യമുളള സാധനങ്ങള്‍

പഴുത്ത പഴംചക്ക- ചുള അരച്ചെടുക്കുക

അരിപ്പൊടി- രണ്ടരകപ്പ്

തേങ്ങ ചിരവിയത്- ഒരു ചെറിയ മുറി

ഏലയ്ക്കാപ്പൊടി- ചെറിയ സ്പൂണ്‍

ഉണക്കമുന്തിരി അരിഞ്ഞത്- മൂന്നു സ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം: അരിപ്പൊടി ഉപ്പിച്ച തിളച്ചവെള്ളത്തില്‍ കുഴച്ചെടുക്കുക. അതില്‍ ചക്കയരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം ചര്‍ച്ചയരച്ചത് ചേര്‍ത്ത് നിര്‍ത്താതെ ഇളക്കുക.

പാത്രതത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെയ്ക്കുക. ചൂടാറിയശേഷം ഒരു ചെറുനാരങ്ങളുടെ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക. ഇതില്‍ രണ്ടുസ്പൂണ്‍ ചക്കക്കൂട്ട് വെച്ച് അടരൂപത്തില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍വേവിച്ചെടുക്കാം.

തലശ്ശേരി മീൻ കറിചേരുവകൾമീൻ (അയില )- 1/4 കിലോ മുളക് പൊടി - 2 ടീസ്പൂൺമഞ്ഞൾ - 1 ടീസ്പൂൺഇഞ്ചി - 1 കഷ്ണം ചതച്ചത്പച്ചമുളക് - 3...
15/10/2020

തലശ്ശേരി മീൻ കറി

ചേരുവകൾ

മീൻ (അയില )- 1/4 കിലോ
മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾ - 1 ടീസ്പൂൺ
ഇഞ്ചി - 1 കഷ്ണം ചതച്ചത്
പച്ചമുളക് - 3 എണ്ണം
ഉപ്പു - ആവശ്യത്തിന്
തക്കാളി - 1 ചെറുത്
പുളി - ആവശ്യത്തിന്
തേങ്ങാ ചിരകിയത് - 1/2 മുറി
ചെറിയുള്ളി - ചെറുതായി അരിഞ്ഞത്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കറിവേപ്പില - കുറച്ചു
ഒന്നാമത്തെ ചേരുവകൾ ചട്ടിയിൽ നല്ലവണ്ണം മിക്സ് ചെയ്തു 10 മിനിറ്റ് വെയ്ക്കുക. അതിലേക്കു 3 കപ്പു വെള്ളം ഒഴിച്ച് നല്ലവണ്ണം മീൻ വേവുന്നത്‌ വരെ തിളപ്പിക്കുക.
രണ്ടാമത്തെ ഐറ്റം ( തേങ്ങാ) മിക്സിയിൽ നല്ലവണ്ണം അരച്ച് വെന്ത മീനിലേക്കു ചെറുത് നല്ലവണ്ണം തിളപ്പിച്ച് അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കുക
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അത്‌ലിക്കു അരിഞ്ഞുവെച്ച വെറിയുള്ളി നല്ലവണ്ണം ബ്രൗൺ കളർ ആകുന്നതു വരെ ഫ്രൈ ചെയ്തു കറിവേപ്പില ചേർത്ത് മീൻ കറിയിലേക്കു ചേർക്കുക
മീൻ കറി തെയ്യാർ !!!!

ചെമ്മീൻ ഉലർത്ത്ചെമ്മീന്‍ - 1/2 കിലോമുളകുപൊടി - 1 ടീസ്പൂണ്‍മല്ലിപൊടി - 1ടീസ്പൂണ്‍കുരുമുളക്പൊടി - 1/2 ടീസ്പൂണ്‍സവാള - 1 എണ...
15/10/2020

ചെമ്മീൻ ഉലർത്ത്

ചെമ്മീന്‍ - 1/2 കിലോ
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1ടീസ്പൂണ്‍
കുരുമുളക്പൊടി - 1/2 ടീസ്പൂണ്‍
സവാള - 1 എണ്ണം
ഇഞ്ചി നീളത്തില്‍ അരിഞത് - 1ടീസ്പൂണ്‍
വെളുത്തുള്ളി - 24 അല്ലി
കുടംപുളി - ആവശ്യത്തിന്
വേപ്പല - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്‌
ഉലത്താന്‍ ആവശ്യമായ ചേരുവകള്‍ :
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
സവാള നീളത്തില്‍ അരിഞത് - 1 എണ്ണം
വേപ്പല - 1 തണ്ട്

ചെമ്മീന്‍ നന്നായി വൃത്തിയാക്കി കഴുകി മാറ്റി വെക്കുക.
മുളകുപൊടി, മല്ലിപൊടി, കുരുമുളക്പൊടി, സവാള, ഇഞ്ചി, വെളുത്തുള്ളി, കുടംപുളി, വെപ്പല, ഉപ്പ് എന്നിവ ചെമ്മീനുമായും ചേര്‍ത്ത് തിരുമ്മുക. ചെമ്മീന്‍ ഉടയാതെ ശ്രദ്ധിക്കുക.
അതിലേക്ക് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഇളക്കി വേവിക്കാന്‍ വെക്കുക. ചെമ്മീന്‍ വെന്ത് വെള്ളം വലിച്ചെടുക്കുന്നത് വരെ വേവിക്കുക. ശ്രദ്ധിക്കു: വെള്ളം മുഴുവന്‍ വറ്റി കറി അടിയില്‍ പിടിക്കാതെ നോക്കണം. ബാക്കി വെള്ളം ഉണ്ടെങ്കില്‍ തന്നെ അത് ചെമ്മീന്‍ ഉലത്തുമ്പോള്‍ ആവിയില്‍ വറ്റി പൊക്കോളും.
കറി വറ്റി ചേരുവകള്‍ ചെമ്മീനില്‍ നന്നായി പിടിച്ചതിനു ശേഷം വാങ്ങുക.
ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ബാക്കി അരിഞ്ഞ വെച്ച സവാള ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം കറിവേപ്പലയും ചേര്‍ത്ത് വഴറ്റുക.
എന്നിട്ട് വേവിച്ച ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് ഇളക്കി വാങ്ങുക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കുക.
ചെമ്മീന്‍ ഉലത്തിയത്‌ തയ്യാര്‍.

ചക്ക പുട്ട്‌ചേരുവകള്‍വരിക്ക ചക്ക ചുളകള്‍ -250 ഗ്രാംഅരിപ്പൊടി - 500 ഗ്രാംജീരകം - 5 ഗ്രാംഉപ്പ്‌ - ആവശ്യത്തിന്‌വെള്ളം - 1 ക...
14/10/2020

ചക്ക പുട്ട്‌

ചേരുവകള്‍

വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി - 500 ഗ്രാം
ജീരകം - 5 ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക.
അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച്‌ പുട്ടു പുഴുങ്ങുക.

Address


Website

Alerts

Be the first to know and let us send you an email when Taste and Travel - രുചിയും യാത്രയും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste and Travel - രുചിയും യാത്രയും:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share