The Genials

The Genials Honey-Moon Huts, Tree Houses, Home-Like suits, Bed & Breakfast Stay Homes and many more. Near to Da The First of Its Kind in Idukki

“Less is more when it comes to a perfect home.”ദുസ്വപ്നം പേടിപ്പെടുത്തുന്ന ഉറക്കമില്ലാത്ത മഴക്കാല രാത്രികളിൽ നിന്ന് മനഃസ...
16/07/2024

“Less is more when it comes to a perfect home.”
ദുസ്വപ്നം പേടിപ്പെടുത്തുന്ന ഉറക്കമില്ലാത്ത മഴക്കാല രാത്രികളിൽ നിന്ന് മനഃസമാധാനത്തിന്റെ സമതലങ്ങളിലേക്ക് ഒരു "വിളിപ്പാട്" ദൂരം മാത്രം!
മണ്ണിടിച്ചിലിനെയും, ഉരുൾപൊട്ടലിനെയും, മലവെള്ളപാച്ചിലിനെയും, വെള്ളപ്പൊക്കത്തെയും, പ്രളയദുരന്തങ്ങളെയും വിളിപ്പാടകലെ നിറുത്തി സ്വച്ഛമായുറങ്ങാൻ ഒരിടം തേടുന്നു എങ്കിൽ വിളിക്കൂ.
+91 94478 74023

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്കും കാഞ്ഞിരപ്പള്ളിക്കും മദ്ധ്യേ സ്‌കൂൾ, കോളേജ്, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, കമ്പോളങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എല്ലായിടത്തേക്കും വിളിപ്പാട് അകലം മാത്രമുള്ള 'ഹസ്സിങ് പ്ലോട്ടുകൾ' വില്പനക്ക്.

മിതമായ വില.
Call & WhatsApp +91 94478 74023

14/03/2024

കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ കാലങ്ങളിൽ നിന്നും പുറത്ത് വരുന്ന വാർത്തകളിൽ കുറച്ചെങ്കിലും സത്യമുണ്ടെങ്കിൽ-(സത്യമാവരുതേ എന്ന് പ്രാർത്ഥിക്കുമ്പോഴും, പൊള്ളിക്കുന്ന മുൻകാല അനുഭവങ്ങൾ ഒരുപാടുള്ളതുകൊണ്ടാവും, അത് വിശ്വസിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല!)-നമ്മുടെ കലാലയങ്ങളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ച് പുനർചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.

എന്ത് തരം രാഷ്ട്രീയ വിദ്യാഭ്യാസമാണ് മുൻനിര രാഷ്ട്രീയ പാർട്ടികൾ അവരുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പകർന്നു നൽകുന്നത്?

എന്ത് തരം നേതാക്കളെ-( ആ ചോദ്യത്തിന് പ്രസക്തിയില്ല, അറിയാം 'യഥാ രാജാ തഥാ പ്രജാ' എന്ന് കരുതിയാൽ മതി. ) കുറഞ്ഞപക്ഷം എന്ത് തരം 'മനുഷ്യരെയാണ്' രാഷ്ട്രീയക്കാർ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നത്?

എന്ത് തരം സംസ്കാരമാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അവരുടെ പ്രസ്ഥാനങ്ങളിലൂടെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്?

നിങ്ങൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണ്, 'ഇന്ത്യ-പാക് യുദ്ധമല്ല' എന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവരം പോലും ഉള്ളവർ ആരുമില്ലേ നിങ്ങളുടെയൊക്കെ പ്രസ്ഥാനങ്ങളുടെ തലപ്പത്ത്?

"ചൂട് ചോറ് വരുന്നത് ഞങ്ങളല്ലേ ഞങ്ങൾ വാരിക്കോളാം" കഴിഞ്ഞ ദിവസം ഒരു 'അതിവിപ്ലവ' പാർട്ടിയുടെ ചോട്ടാ നേതാവ് ചാനൽ ക്യാമറക്ക് മുന്നിൽ വന്ന് ആക്രോശിക്കുന്നത് കേട്ടു.-(അതെ ആക്രോശമാണ്, പ്രസ്താവനയോ പ്രഖ്യാപനമോ അല്ല!)

ആക്രോശിച്ചാലേ തനിക്ക് പറയാനുള്ളത് ജനം കേൾക്കൂ എന്നാണ് ഈ കൂമമണ്ഡൂകങ്ങൾ ധരിച്ചു വശായിരിക്കുന്നത് എന്ന് തോന്നുന്നു. അല്ലെങ്കിൽ കൂടുതൽ ഉറക്കെ ആക്രോശിക്കുന്നവരുടെ ശബ്ദം അങ്ങ് 'ഉന്നതങ്ങളിലെക്ക്' എതാൻ വേണ്ടിയാകും. അടുത്ത 'എല്ലിൻ കഷ്ണം' തനിക്ക് നേരെ എറിയപ്പെടണമെങ്കിൽ തന്റെ സാന്നിധ്യം രേഖപെടുത്തപ്പെടണമല്ലോ! വിദ്യാർത്ഥി രാഷ്ട്രീയം ചെന്നെത്തിയിരിക്കുന്ന അഴുക്കു ചാലിന്റെ ആഴം എത്ര ഭീകരം!

പ്രീയ സ്നേഹിതാ, "കുട്ടികുരങ്ങന്മാരെ'ന്ന് സ്വയം അഭിമാനിക്കുന്ന നിങ്ങൾ 'ചൂട്ചോറ്' വാരുകയോ 'അറപ്പിക്കുന്ന ചേറ്' വിഴുങ്ങുകയോ ചെയ്തുകൊള്ളൂ, ഞങ്ങൾക്ക് പരാതിയില്ല. പക്ഷെ, അത് മറ്റൊരുവന്റെ പാത്രത്തിൽ നിന്നോ വേറൊരുത്തന്റെ പങ്കോ ആകരുത്! അതിന്‌ ശ്രമിക്കരുത്.

നെല്ലിപ്പലകയോളമേ താഴാനാവൂ. അതിനും താഴേക്ക് ക്ഷമ പരിശോധിക്കാൻ ശ്രമിച്ചാൽ പൊതുജനവും ചിലപ്പോൾ തിരിച്ചടിച്ചെന്നു വരും. അങ്ങിനെ ഒന്നുണ്ടായാൽ താങ്ങാൻ കെല്പുണ്ടായെന്ന് വരില്ല, 'നിങ്ങൾക്കും നിങ്ങളെ കോലം കെട്ടിച്ചെഴുന്നള്ളിക്കുന്നവർക്കും!'

11/03/2024
08/12/2023

Just in case

Address


685602

Alerts

Be the first to know and let us send you an email when The Genials posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share