Pratheeksha Agencies

  • Home
  • Pratheeksha Agencies

Pratheeksha Agencies Planning a trip all by yourself is not an easy job. We helps you to find out the best of all at affordable price
(3)

21/09/2020
13/11/2017

കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് മൂന്നരമണിക്കൂര്‍ കടല്‍യാത്ര അതും ക്രൂയിസില്‍ അറിയാത്തവര്‍ക്കായി ഷെയര്‍ ചെയ്യു

കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് പലർക്കും അറിയാവുന്ന കാര്യമല്ല .കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും മൂന്നു മണി മുതൽ അഞ്ചു മണി വരെ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഒരുക്കിയിരിക്കുന്നത് .അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് യാത്ര നിരക്ക് .

എറണാകുളം ഹൈ കോടതി ജംഗ്‌ഷന്‌ എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ ആണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത് .ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ പോകുവാൻ അനുവാദം ഉള്ളത് .കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം .

മഴവിൽ പാലം,കെട്ട് വള്ളം പാലം ,ബോൾഗാട്ടി പാലസ്,രാമൻ തുരുത്ത് ,കൊച്ചി തുറമുഖം ,വില്ലിംഗ്ട്ടൺ ധ്വീപ് ,താജ് ഹോട്ടൽ ,വൈപ്പിൻ ധ്വീപ് എന്നതൊക്കെ ഈ സഞ്ചാര കാഴ്ചകളിൽ അടങ്ങും .അറബി കടലിലേക്ക് കുതിക്കുന്ന സാഗര റാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവം ആണെന്ന് സഞ്ചാരികൾ തുറന്നു പറയുന്നു .

92 പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന രണ്ടു വെസ്സലുകൾ ആണ് സർവീസ് നടത്തുന്നത് .ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും സഞ്ചരിക്കാൻ കൊതിക്കുന്ന യാത്ര ആണ് സാഗര റാണി നൽകുന്നത് .വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗര റാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .വൈകുന്നേരം അഞ്ചു മണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ കാഴ്ചയും കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം .വ്യത്യസ്തമായ ഒരു യാത്ര അനുഭവം ആണ് സാഗര റാണി ഒരുക്കുന്നത്

Diwali offer fly to malaysia at just Rs 16,900/-book your ticket now...
20/10/2017

Diwali offer fly to malaysia at just Rs 16,900/-

book your ticket now...

ക്രിസ്മസ് സ്പെഷ്യൽ ട്രിപ്പ് കുളു - മണാലി - ഡൽഹി - ആഗ്ര 5 nights  and 6  days ഫാമിലി ആൻഡ് കപ്പിൾസ്  പാക്കേജ് rs 11300 /- ...
11/10/2017

ക്രിസ്മസ് സ്പെഷ്യൽ ട്രിപ്പ്

കുളു - മണാലി - ഡൽഹി - ആഗ്ര

5 nights and 6 days
ഫാമിലി ആൻഡ് കപ്പിൾസ് പാക്കേജ് rs 11300 /- മാത്രം
ഡിസംബർ 25 നു പുറപ്പെടുന്നു

ബുക്കിങ്ങിനായി : 8606190007

പ്രതീക്ഷ ഏജന്സിസ്സ്
ചിറ്റൂർ

3 സ്റ്റാർ ഹോട്ടൽ താമസവും  ,സകല യാത്ര ചിലവുകളും അടങ്ങുന്ന ഗോവ പാക്കേജ് 2899 /- ഒക്ടോബര് 13   ഇന്  പുറപ്പെടുന്നു ബുക്കിങ്ങ...
03/10/2017

3 സ്റ്റാർ ഹോട്ടൽ താമസവും ,സകല യാത്ര ചിലവുകളും അടങ്ങുന്ന ഗോവ പാക്കേജ്
2899 /-
ഒക്ടോബര് 13 ഇന് പുറപ്പെടുന്നു
ബുക്കിങ്ങിനായി വിളിക്കുക
പ്രതീക്ഷ ഏജൻസിസ്‌ ,ചിറ്റൂർ
8606092027

job vacancy
16/09/2017

job vacancy

ആഡംബര കാറുകൾ വാടകക്ക് വിവാഹ ആവശ്യങ്ങൾക്കും മറ്റു പരുപാടികളിലേക്കുമായി ഡ്രോവേരോടുകൂടി ആഡംബര കാറുകൾ വാടകക്ക് ബന്ധപെടുക പ്ര...
15/09/2017

ആഡംബര കാറുകൾ വാടകക്ക്
വിവാഹ ആവശ്യങ്ങൾക്കും മറ്റു പരുപാടികളിലേക്കുമായി ഡ്രോവേരോടുകൂടി ആഡംബര കാറുകൾ വാടകക്ക്

ബന്ധപെടുക
പ്രതീക്ഷ അജൻസിസ്‌
അമ്പാട്ടുപാളയം ,ചിറ്റൂർ
8606190009

മലയ്ഷ്യ ടൂർ പാക്കേജ്* മലേഷ്യയിൽ യാത്ര ചെയ്യാൻ ഇതാ ഒരു സുവർണാവസരം  എല്ലാ ചെലവുകളും ഉൾപടെ ഒരാൾക്ക് *4 ദിവസത്തേക്ക്  29999*...
27/08/2017

മലയ്ഷ്യ ടൂർ പാക്കേജ്*

മലേഷ്യയിൽ യാത്ര ചെയ്യാൻ ഇതാ ഒരു സുവർണാവസരം

എല്ലാ ചെലവുകളും ഉൾപടെ ഒരാൾക്ക്

*4 ദിവസത്തേക്ക് 29999* രൂപ

*september 22* നു പുറപ്പെടുന്നു

*Package includes :-

🔺Kochi to kuala lampur return flight ticket
🔺Malaysia visiting visa
🔺Breakfast, lunch, dinner
🔺3 night accomodation, 3 star hotel
🔺kuala Lampur city tour
🔺KLCC Aquarium
🔺Kl tower entry ticket
🔺Genting highland tour
🔺Twin tower photo stop
🔺Bird park entrence ticket
🔺National muzium
🔺National mosque
🔺cable car ticket to Genting highland
🔺En-route batu cave tour
🔺Shoping cm putrajaya tour
🔺Special metro tour

*For enquiry*
*8606190007

Pratheeksha agencies
Chittur.

യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്‌ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്‌റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീ...
26/08/2017

യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്‌ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്‌റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീരങ്ങളോ ആണ്. ചിലരാകട്ടെ തീര്‍ത്ഥാടനം എന്നൊരു ലക്ഷ്യം മാത്രം വച്ച് യാത്ര പ്ലാന്‍ ചെയ്യുന്നവരാണ്. എന്നാല്‍ പതിവ് രീതികളില്‍ നിന്നുമാറി, നഗരാനുഭവങ്ങളുള്ള യാത്രകള്‍ കൊതിയ്ക്കുന്നവരും ഒട്ടും കുറവല്ല. ഇങ്ങനെയൊരു യാത്രയാണ് മനസ്സിലെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാംഗ്ലൂര്‍ നഗരത്തെക്കുറിച്ച് ചിന്തിക്കാം. മുമ്പ് പൂന്തോട്ട നഗരമെന്നും ഇപ്പോള്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നും അറിയപ്പെടുന്ന ബാംഗ്ലൂരിന് ആദ്യകാഴ്ചയില്‍ത്തന്നെ പ്രണയത്തില്‍ വീഴ്ത്താനുള്ള കഴിവുണ്ട്.
ഇന്റര്നാഷണല് ടെക്പാര്ക്ക്, ബാംഗ്ലൂര്

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
ഷെയര്‍ട്വീറ്റ്ഷെയര്‍അഭിപ്രായം
വിടപറഞ്ഞുപോരുമ്പോഴും തിരിച്ച് വിളിച്ചുകൊണ്ടേയിരിക്കുകയെന്നത് നഗരങ്ങളുടെ പതിവാണ്, ബാംഗ്ലൂരിനാണെങ്കില്‍ ഇതല്‍പ്പം കൂടുതലാണ്, നാഗരികതയുടെ സൗന്ദര്യത്തിനൊപ്പം മനോഹരമായ കാലാവസ്ഥകൂടിയാണ് ഈ നഗരത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കുന്നത്. ഒരിക്കല്‍ വന്നുപോയാല്‍ ഒരിക്കല്‍ക്കൂടി വരാനായി ആഗ്രഹിച്ചുപോകുമെന്ന് തീര്‍ച്ചയാണ്. കണ്ടാലും കണ്ടാലും തീരാത്തതെന്തൊക്കെയോ ബാക്കിവച്ച് ബാംഗ്ലൂര്‍ അനുദിനം സുന്ദരിയായി നില്‍ക്കുന്നു.
ബാംഗ്ലൂരിന്റെ പിന്‍വിളികള്‍
ഷോപ്പിങ്, ഫാഷന്‍ പ്രേമികളെയും, കലാസ്വാദകരെയും എന്നുവേണ്ട ഏതുതരക്കാരെയും തൃപ്തിപ്പെടുത്തുന്ന ഇന്നത്തെ ബാംഗ്ലൂരിന്റെ ശില്‍പി വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ള കെംപെഗൗഡയാണ്. ആധുനിക ബാംഗ്ലൂരിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യത്തെ അധിവാസപദ്ധതി ഇവിടെ നടന്നത് 1537ലാണ്. ഇതിന് മുമ്പ് പടിഞ്ഞാറന്‍ ഗംഗന്മാരും അതിന് പിന്നാലെ ഹൊയ്‌സാല രാജാക്കന്മാരും ബാംഗ്ലൂര്‍ ഭരിച്ചു. പിന്നീട് ഹൈദര്‍ അലിയും അദ്ദേഹത്തിന്റെ മകനായ ടിപ്പു സുല്‍ത്താനും ബാംഗ്ലൂരിലെ ഭരണാധികാരികളായി. ബെണ്ടകളൂരു എന്നായിരുന്നു ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് ഇംഗ്ലീഷുകാര്‍ അതിനെ ബാംഗ്ലൂര്‍ എന്ന ഉച്ചരിക്കുകയും പിന്നീട് അത് ഔദ്യോഗികമായി ബംഗളൂരു എന്നാക്കി മാറ്റുകയും ചെയ്തു.
ഒരുകാലത്ത് പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നഗരമെന്നായിരുന്നു ബാംഗ്ലൂരിന്റെ വിളിപ്പേര്. നഗരത്തിലെവിടെ നോക്കിയാലും കാണാവുന്ന മനോഹരമായ പാര്‍ക്കുകളും പൂന്തോട്ടങ്ങളും തന്നെയായിരുന്നു ഈ പേരുവീഴാന്‍ കാരണം. എന്നാല്‍ കാലത്തിന്റെ വളര്‍ച്ചയില്‍ നഗരത്തിന്റെ മുഖം മാറുകയും ഇപ്പോള്‍ ഇന്ത്യയുടെ ഐടി തലസ്ഥാനമായി ഈ നഗരം കണക്കാക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും വസന്തം വന്നെത്തുമ്പോള്‍ പലനിറത്തില്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍ ഇപ്പോഴും ബാംഗ്ലൂരിലുണ്ട്. പെട്ടെന്നൊരുദിവസം പൂക്കളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോഴാണ് ഇത്രയും നാള്‍ ഈ മരങ്ങളെല്ലാം എവിടെയായിരുന്നുവെന്ന് ചിന്തിച്ചുപോകുക. വസന്തത്തിലെയും ശൈത്യത്തിലെയും ബാംഗ്ലൂരിന് വശ്യതയേറെയാണെന്ന് അത് അനുഭവിച്ചവര്‍ സമ്മതിക്കാതിരിക്കില്ല.
കര്‍ണാടകയുടെ തെക്കുകിഴക്കുഭാഗത്തായിട്ടാണ് ബാംഗ്ലൂര്‍ കിടക്കുന്നത്. ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായ മൈസൂര്‍ പീഠഭൂമിയുടെ ഹൃദയഭാഗത്തായിട്ടാണ് ബാംഗ്ലൂരിന്റെ സ്ഥാനം. 741 ചതുരശ്ര കിലോമീറ്ററിലാണ് ഈ നഗരം പരന്നുകിടക്കുന്നത്. 58 ലക്ഷത്തോളമാണ് ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യയേറിയ നഗരങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ബാംഗ്ലൂരിന്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സമുദ്രനിരപ്പില്‍ നിന്നും 3113 അടി ഉയരത്തിലുള്ള കിടപ്പുമാണ് ബാംഗ്ലൂരിനെ കാലാവസ്ഥയുടെ കാര്യത്തില്‍ അനുഗ്രഹീതമാക്കുന്നത്.
വേനലും മണ്‍സൂണും ശൈത്യവുമെല്ലാം മിതമായി വരുന്ന ബാംഗ്ലൂര്‍ കൂടുതല്‍ സുന്ദരമാകുന്നത് ശൈത്യത്തിലാണ്. ഒരുകാലത്ത് പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗമെന്നൊരു വിശേഷണവും ബാംഗ്ലൂരിനുണ്ടായിരുന്നു. വിവിധ മേഖലകളില്‍ ഉന്നത ജോലികള്‍ ചെയ്തിരുന്നവര്‍ പലരും സര്‍വ്വീസില്‍ നിന്നും പിരിയുമ്പോള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു വസതി സ്വന്തമാക്കുക പതിവായിരുന്നു. വിശ്രമ ജീവിതം മനോഹരമാക്കാനായി മനോഹരമായി ഒരു നഗരം, അതുതന്നെയായിരുന്നു പെന്‍ഷന്‍ പറ്റിയവരുടെ ബാംഗ്ലൂര്‍ പ്രണയത്തിന്റെ രഹസ്യം. ഇന്നാണെങ്കില്‍ ഇവിടെ ഒരു വീടോ ഫ്‌ളാറ്റോ സ്വന്തമാക്കുകയെന്നത് അത്ര എളുപ്പമല്ല. ഐ ടി രംഗത്തുണ്ടായ കുതിച്ചുചാട്ടം ബാംഗ്ലൂരിനെ നന്നേ വിലപിടിപ്പുള്ളതാക്കി മാറ്റിയിട്ടുണ്ട്.
യാത്രാ സൗകര്യങ്ങള്‍
ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും ബാംഗ്ലൂരിലെത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ല. നഗരത്തിലെത്തിക്കഴിഞ്ഞുള്ള യാത്രയെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടാനില്ല. പൊതുഗതാഗതം ഇവിടെ ഏറെ ഫലപ്രദമാണ്. നഗരത്തില്‍ ഏതുഭാഗത്തേയ്ക്കും നഗരത്തില്‍ നിന്നും പുറത്തേയ്ക്കും വേണ്ടുവോളം സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളാണ് വേണ്ടതെങ്കില്‍ അതിനും സൗകര്യമുണ്ട്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന മെട്രോ റെയില്‍ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ബാംഗ്ലൂരിലെ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും. നഗരയാത്രയ്ക്കായി ആഡംബര ബസുകളുമുണ്ട്. എയര്‍പോര്‍ട്ടിലേയ്ക്ക് വായു വജ്ര എന്ന പേരില്‍ പ്രത്യേക ബസ് സര്‍വ്വീസുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് തീവണ്ടിമാര്‍ഗമെത്താനും സൗകര്യമുണ്ട്.
തെക്കുപടിഞ്ഞാറന്‍ റെയില്‍വേയുടെ പ്രമുഖ കേന്ദ്രമാണ് ബാംഗ്ലൂര്‍ നഗരം. സിറ്റി സെന്‍ട്രല്‍, യശ്വന്ത്പൂര്‍. കന്റോണ്‍മെന്റ്, കെ.ആര്‍ പുരം എന്നിവയാണ് നഗരത്തിലെ പ്രധാന റെയില്‍വേസ്‌റ്റേഷനുകള്‍. നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലത്തില്‍ ദേവനഹള്ളിയിലാണ് അന്താരാഷ്ട്രവിമാനത്താവളം സ്ഥിതിചെയ്യുന്നത്.
ബാംഗ്ലൂരിലെ പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും
ഇന്ത്യയിലെ ഒട്ടുമിക്കവാറും എല്ലാവിഭാഗത്തില്‍ നിന്നുള്ളയാളുകളും ബാംഗ്ലൂര്‍ നഗരത്തിലുണ്ട്. എങ്കിലും ഹിന്ദുക്കളാണ് കൂടുതല്‍. കന്നഡയാണ് ഇവിടത്തെ ഔദ്യോഗിക ഭാഷ. എന്നാല്‍ പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും നഗരത്തിന്റെ ഭാഗമായിമാറിക്കൊണ്ടിരിക്കുന്നതിനാല്‍ത്തന്നെ ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇംഗ്ലീഷ് വശമുണ്ടെങ്കില്‍ ബാംഗ്ലൂരില്‍ ആശയവിനിമയം ഒരു പ്രശ്‌നമല്ല. അതുപോലെതന്നെയാണ് ഹിന്ദിയും കന്നഡ അറിയാത്തവരാണെങ്കില്‍ ഹിന്ദി അറിയാമെങ്കില്‍ അതുനിങ്ങളെ രക്ഷപ്പെടുത്തും. ഓട്ടോക്കാരും, ടാക്‌സിക്കാരുമെല്ലാം ഹിന്ദി വളരെ നന്നായി കൈകാര്യം ചെയ്യുന്നവരാണ്. മലയാളികളും തമിഴ്, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്നവരും നഗരത്തില്‍ കുറവല്ല. സാക്ഷരതയുടെ കാര്യത്തില്‍ മുംബൈയ്ക്ക് തൊട്ടുപിന്നിലാണ് ബാംഗ്ലൂര്‍ നഗരം.
നഗരത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നവയാണ് ഇവിടത്തെ രംഗ ശങ്കര, ചൗഡയ്യ മെമ്മോറിയല്‍ ഹാള്‍, രവീന്ദ്ര കലാക്ഷേത്ര എന്നിവ. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബാംഗ്ലൂര്‍ ഹബ്ബയെന്ന ഉത്സവം ബാംഗ്ലൂരിന്റെ സാംസ്‌കാരിക കലാപാരമ്പര്യം വിളിച്ചോതുന്നതാണ്. ഇക്കാലത്ത് ഇവിടെ ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. ദീപാവലി, ഗണേശചതുര്‍ഥി എന്നിവയാണ് ഇവിടത്തെ മറ്റ് പ്രധാന ആഘോഷങ്ങള്‍.
വ്യാവസായിക രംഗത്തെ വളര്‍ച്ച
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍), ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി), ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവയുടെയെല്ലാം ആസ്ഥാനമാണ് ബാംഗ്ലൂര്‍ നഗരം.
ഐടി മേഖലയിലെ കാര്യമെടുക്കുകയാണെങ്കില്‍ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ കമ്പനികളും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം, എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ വിദേശ കമ്പനികളുടെ പ്രമുഖകേന്ദ്രങ്ങളും ബാംഗ്ലൂരിലുണ്ട്. ഐടി രംഗത്തെ വളര്‍ച്ചയാണ് സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം വിദേശ കമ്പനികള്‍കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ബാംഗ്ലൂര്‍ തൊഴിലന്വേഷകളുടെ പറുദീസയായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനം കഴിഞ്ഞ് ഇവിടെ തൊഴില്‍തേടിയെത്തുന്നവരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇവിടെ ജോലിചെയ്യാനും വിദ്യാഭ്യാസത്തിനുമായി എത്തുന്നവരും കുറവല്ല.
ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിലും ബാംഗ്ലൂരിന് പ്രമുഖ സ്ഥാനമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ് സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നീ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. മാത്രമല്ല ഒട്ടേറെ എന്‍ജിനീയറിങ്, മെഡിക്കല്‍, ബിസിനസ് കോളെജുകളും നഗരത്തിലുണ്ട്.
സഞ്ചാരികളുടെ ഇഷ്ടതാവളം
ഒഴിവുസമയം പങ്കിടാനെത്തുന്നവര്‍ക്ക് പലതരത്തിലുള്ള അവസരങ്ങളാണ് നഗരം നല്‍കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റേറിയം, ലാല്‍ ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കബ്ബണ്‍ പാര്‍ക്ക്, ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, അക്വേറിയം, വെങ്കടപ്പ ആര്‍ട് ഗാലറി, വിധാന്‍ സൗധ എന്നിവയെല്ലാം സഞ്ചാരികളെത്തുന്ന പ്രമുഖ സ്ഥലങ്ങളാണ്. മാത്രമല്ല ബാംഗ്ലൂര്‍ നഗരത്തിലെത്തിക്കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ മറ്റു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൈസൂര്‍, മുത്ത്യാല മധുവു, ശ്രാവണബലഗോള, നാഗര്‍ഹോളെ, ബന്ദിപ്പൂര്‍, രംഗനതിട്ടു, ബേലൂര്‍, ഹാലേബിഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തിപ്പെടാന്‍ എളുപ്പമാണ്. എല്ലായിടത്തേയ്ക്കും നഗരത്തില്‍ നിന്നും യാത്രാസൗകര്യങ്ങളുണ്ട്.
ചെലവുകുറഞ്ഞ തൗമസ, ഭക്ഷണ സൗകര്യവും അതിനൊപ്പംതന്നെ പഞ്ചനക്ഷത്ര സൗകര്യവും ബാഗ്ലൂരിലുണ്ട്. ലീല പാലസ്, ഗോള്‍ഡന്‍ ലാന്റ്മാര്‍ക്ക്, വിന്‍ഡ്‌സര്‍ മാനര്‍, ലി മെറിഡിയന്‍, ദി താജ്, ദി ലളിത് അശോക തുടങ്ങിയവയാണ് ഇവിടത്തെ നക്ഷത്രഹോട്ടലുകള്‍. ഏത് നാട്ടില്‍ നിന്നെത്തുന്നവര്‍ക്കും തനത് ഭക്ഷണം വേണമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. മക്‌ഡൊണാള്‍സ്, കെഎഫ്‌സി, പിസ്സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിനുകളെല്ലാം നഗരത്തിലും നഗരപ്രാന്തത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. എംടിആര്‍ പോലുള്ള റസ്‌റ്റോറന്റുകളും തമിഴ്, ആന്ധ്ര, മലയാളി ഹോട്ടലുകളും നഗരത്തിലുണ്ട്.
ബാംഗ്ലൂര്‍ നഗരം മാളുകളുടേത് കൂടിയാണ്. വലിയൊരു ഷോപ്പിങ് ലക്ഷ്യമിട്ട് വരുന്നവര്‍ക്കും വെറുതേ കടകളില്‍ കയറിയിറങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാളുകള്‍ മികച്ച കേന്ദ്രങ്ങളാണ്. പലയിടത്തും അന്താരാഷ്ട്ര ബ്രാന്റുകളുടെ ഔട്ട്‌ലെറ്റുകളുണ്ട്. മഡിവാളയിലെ ഫോറം, ഗരുഡമാള്‍, സെന്‍ട്രല്‍ മാള്‍, മന്ത്രി മാള്‍, മീനാക്ഷി മാള്‍ തുടങ്ങിയവയാണ് പ്രമുഖ മാളുകള്‍. മൈസൂര്‍ പട്ട്, മൈസൂര്‍ ചന്ദനം തുടങ്ങിയതുപോലുള്ള കര്‍ണാടകയുടെ തനത് ഉല്‍പ്പന്നങ്ങളാണ് വേണ്ടതെങ്കില്‍ അവയ്ക്കായി കാവേരി എംപോറിയങ്ങള്‍ നഗരത്തിലെമ്പാടുമുണ്ട്. എംജി റോഡിലെ കാവേരി എംപോറിയം ചന്ദന ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പേരുകേട്ട സ്ഥലമാണ്.
പകലത്തേക്കാളേറെ സുന്ദരമാണ് ബാംഗ്ലൂരിലെ രാത്രികള്‍, എംജി റോഡുപോലുള്ള ചിലഭാഗങ്ങളില്‍ പകലത്തേക്കാളേറെ തിരക്കനുഭവപ്പെടുന്നത് രാത്രികളിലാണ്, പ്രത്യേകിച്ചും അവധി ദിനങ്ങളില്‍. ഡാന്‍സിങ് ബാറുകളും, പബുകളുമെല്ലാം ബാംഗ്ലൂര്‍ രാത്രികളെ വര്‍ണാഭമാക്കുന്നു.

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സ...
26/08/2017

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മനാലി. പുരാണകഥാപാത്രമായ മനുവിന്റെ പേരില്‍നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരുവന്നത് എന്നാണ് വിശ്വാസം. ഏഴ് മന്വന്തരങ്ങളില്‍ ഒരിക്കല്‍ മനു ഇവിടം സന്ദര്‍ശിക്കുമെന്നാണ് ഐതിഹ്യം. സപ്തര്‍ഷികളുടെ വാസകേന്ദ്രമായും മനാലി വാഴ്ത്തപ്പെടുന്നു.
മനാലി ചിത്രങ്ങള്‍
Image source: commons.wikimedia
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
ഷെയര്‍ട്വീറ്റ്ഷെയര്‍അഭിപ്രായം
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.
1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. 300 മീറ്റര്‍ സ്‌കൈ ലിഫ്‌ററിംഗിന് പേരുകേട്ട് സോലാംഗ് വാലിയാണ് മനാലിയിലെ പേരുകേട്ട മറ്റൊരാകര്‍ഷണം. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്‌കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്.
വ്യാസമഹര്‍ഷി സ്‌നാനം ചെയ്തത് എന്നുകരുതപ്പെടുന്ന ഋഷികുണ്ഡാണ് മനാലിയില്‍ കാണാതെ പേകരുതാത്ത ഒരു ആകര്‍ഷണം. പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്. മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ് ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്.
മനാലിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ജഗന്നാഥി ദേവിക്ഷേത്രം. മഹാവിഷ്ണുവിന്റെ സഹോദരിയായ ഭുവനേശ്വരി ആണ് ഇവിടത്തെ പ്രതിഷ്ഠ. 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാല്‍ മാത്രമേ ഈ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപഭാവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. രഘുനാഥ ക്ഷേത്രമാണ് മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.
വിമാന, ട്രെയിന്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മനാലി. മനാലിക്ക് 50 കിലോമീറ്റര്‍ ദൂരത്താണ് ബുണ്ടാര്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസുകളുണ്ട്. ജോഗീന്ദര്‍ നഗറാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 165 കിലോമീറ്റര്‍ ദൂരത്താണിത്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബസ്സുകള്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാനായി ലഭ്യമാണ്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയില...
23/08/2017

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യവും മെട്രോപൊളിറ്റന്‍ ഭാവവും ചേര്‍ന്ന് ഗോവയ്ക്ക് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ കെട്ടും മട്ടും നല്‍കുന്നു. തീരപ്രദേശമാണെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗോവയുടെ പ്രധാന സവിശേഷതകളിലൊന്ന്.
ഗോവ
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
ഷെയര്‍ട്വീറ്റ്ഷെയര്‍അഭിപ്രായം
പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും സ്വാധിനമാണ് ഗോവയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഏറെക്കാലം പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലായിരുന്നു ഗോവ. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ പാരമ്പര്യക്കാഴ്ചകളെ നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ് ഗോവക്കാര്‍. ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗോവ എന്നുപറഞ്ഞാല്‍ അത് അതിശയമാവില്ല. ബാങ്കോക്കുപോലുള്ള അന്താരാഷ്ട്ര പ്രശസ്തിയുള്ള കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് ഗോവയുടെയും സ്ഥാനം.
ഗോവയിലെ ഒരു ദിവസം
പ്രാതലിനൊപ്പം ബിയറ് കൂടി വിളമ്പുന്നത് തികച്ചും സ്വാഭാവികമായി കരുതപ്പെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ഗോവ എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. മെഡിറ്ററേനിയന്‍, കോണ്ടിനെന്റല്‍ ഡിഷുകളാണ് ഗോവയിലെ ബ്രേക്ക് ഫാസ്റ്റിന്റെ പ്രത്യേകത. കണ്ടോലിമിലെ കാഴ്ചകള്‍ നടന്നുകാണുകയാണ് ഏറ്റവും അഭികാമ്യം. ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കാനായി നിരത്തിന്റെ ഇരുവശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ കാണാം, ഒരാള്‍ക്ക് ഒരുദിവസത്തേക്ക് ഏകദേശം 250 രൂപ നിരക്കില്‍ ഇത്തരം വാഹനങ്ങള്‍ ലഭിക്കും. ആകര്‍ഷകമായ വിലകളില്‍ മനോഹരമായ സ്ട്രീറ്റ് ഷോപ്പിംഗിനുള്ള അവസരമുണ്ട് ഗോവയില്‍. സണ്‍ഗ്ലാസുകളും ടീര്‍ട്ടുകളുമാണ് ഗോവയിലെത്തുന്ന സഞ്ചാരികളുടെയും കണ്ണില്‍ ആദ്യം പെടുക എന്നതൊരു രഹസ്യമല്ല. കണ്ടോലിമിലും അഞ്ചുനയിലുമുള്ള ശനിയാഴ്ചകളിലെ ഫ്‌ളീ മാര്‍ക്കറ്റുകളിലും തിരക്കേറേയാണ്.
ഉച്ചയ്ക്ക് ശേഷമാകുമ്പോഴേക്കും ബീച്ചില്‍ ആളുകൂടിയിട്ടുണ്ടാകും. മൂന്ന് പ്രധാനപ്പെട്ട ബീച്ചുകളാണ് കണ്ടോലിമിലുള്ളത്. കണ്ടോലിം ബീച്ച്, കാളഗുഡെ ബീച്ച്, ബാഗ ബീച്ച് എന്നിവയാണിവ. വിവിധ തരം വാട്ടര്‍സ്‌പോര്‍ട്‌സ് ഈവന്റുകളാണ് ബീച്ചിനെ ഉത്സവമാക്കുന്നത്. ഇവിടെയും സഞ്ചാരികളെ സഹായിക്കുന്നതിനായി നിരവധി ഗൈഡുകളെയും ഏജന്റുമാരെയും കാണാന്‍ സാധിക്കും. സ്വാദിഷ്ഠമായ ഭക്ഷണം ലഭിക്കുന്ന ബോഗ ബീച്ചിലെ നിരവധി മണ്‍കുടിലുകളില്‍ പ്രശസ്തവും ഏറ്റവും വലുതുമായ ഒന്നാണ് ബ്രിട്ടോ. അഞ്ജുന ബീച്ച് എന്നത് സായന്തനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ കടല്‍ത്തീരമാണ്.
പ്രശാന്തസുന്ദരമായ അന്തരീക്ഷതയും നിശബ്ദതയുമാണ് ഈ തീരത്തിന്റെ പ്രത്യേകതകള്‍. സാധാരണ ഗതിയില്‍ ഗോവയ്ക്കുള്ള സ്മാര്‍ട്ട്‌നെസ്സ് അല്ല തെക്കുഭാഗത്ത് കാണാനുള്ളത്. ശാന്തമായ കടല്‍ത്തീരങ്ങളും പള്ളികളുമാണ് തെക്കന്‍ ഗോവയുടെ പ്രത്യേകത. ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ കോള്‍വയും തെക്കന്‍ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. ശാന്തമായ പ്രകൃതിയാഗ്രഹിക്കുന്ന കുടുംബങ്ങള്‍ മിക്കവാറും തെക്കന്‍ ഗോവയായിരിക്കും തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് നിരവധി പോഷ് ഹോട്ടലുകള്‍ കൂടി ഈ ഭാഗത്ത് ഉള്ളതിനാല്‍.
ആഘോഷങ്ങളുടെ സ്വര്‍ഗം
വൈകുന്നേരമായാല്‍ പിന്നെ നിരവധി ആഘോഷങ്ങള്‍ക്ക് വേദിയാകും ഗോവ. രാത്രിയാഘോഷങ്ങള്‍ മൂന്ന് മണി വരെയൊക്കെ നീളും. രാത്രി മുഴുവന്‍ സംഗീതമൊഴുകുന്ന പബ്ബുകളും ക്ലബ്ബുകളും ഗോവയുടെ ലഹരി മൂത്ത രാത്രിയാഘോഷങ്ങള്‍ക്ക് സാക്ഷിയാകുന്നു. സ്വന്തമായി വാഹനം ഏര്‍പ്പെടുത്തിയ ശേഷം ഗോവയില്‍ രാത്രിയാഘോഷങ്ങള്‍ക്ക് ഒരുമ്പെടുന്നതാണ് ബുദ്ധി. പാതിരാത്രിയില്‍ ഒരു വാഹനം ലഭിക്കാന്‍ ഏറെ പ്രയാസമാണിവിടെ. കഫെ ടിറ്റോസ്, മമ്പോസ് എന്നിവയാണ് വടക്കന്‍ ഗോവയിലെ പ്രധാനപ്പെട്ട രണ്ട് നിശാക്ലബ്ബുകള്‍.
കാളെഗുഡെ ബീച്ചിന് സമീപത്താണ് ഇവ രണ്ടും. ഇവിടെ നിന്നും വെറുതെ നടന്നു തുടങ്ങിയാല്‍ത്തന്നെ കീശ കാലിയാകാത്ത വിധത്തില്‍ ഭക്ഷണവും മദ്യവും നിറയെ സംഗീതവും കിട്ടുന്ന രാത്രി പബ്ബുകള്‍ കാണാം. പതിവ് രാത്രി ക്ലബ്ബുകളില്‍ മാത്രമല്ല, മണ്‍കുടിലുകളിലും മറ്റും ഈ പറഞ്ഞ സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ രാത്രികാലങ്ങളില്‍ ബീച്ചിലൂടെ ഏറെദൂരം സഞ്ചരിക്കുക എന്നത് സുരക്ഷിതമല്ല. സ്വാദിഷ്ഠമായ ഭക്ഷണവും ഷോപ്പിംഗുമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.
ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നും എത്തിച്ചേരാന്‍ എളുപ്പമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. പ്രായവ്യത്യാസങ്ങളില്ലാതെ ഏത് തരത്തിലുള്ള ആളുകളും ഇവിടെയെത്തിച്ചേരുന്നു. അവധിക്കാലം ചെലവഴിക്കാനായി വിദേശത്ത് നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് മനോഹരമായ ഒരു ട്രീറ്റായിരിക്കും ഗോവ എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് ആസ്വദിക്കാനായി ഗോവ നിരവധി കാര്യങ്ങള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കുറച്ചുകൂടി സാഹസികരാകേണ്ട സഞ്ചാരികള്‍ക്ക് അതുമാവാം. കുടിലുകള്‍ വാടകയ്‌ക്കെടുത്ത് ഇവിടെ താമസിച്ച് ഗോവയിലെ സംസ്‌കാരവും ജീവിതരീതിയും അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണത്. അപ്പോള്‍ ഗോവയിലേക്ക് തിരിക്കയല്ലേ ഒരു അവധിക്കാലം ചെലവഴിക്കാനായി.

For best GOA Packages contact

Pratheeksha tours
Ambattupalayam ,Chittur
8606190007

ദായുടെ രത്നം എന്നറിയപ്പെടുന്ന ലാങ്കാവി. 99 ചെറുദ്വീപുകളുടെ ഒരു സമൂഹമാണിത്! മെലേക സുൽത്താനേറ...കടപ്പാട് : മനോരമ
22/08/2017

ദായുടെ രത്നം എന്നറിയപ്പെടുന്ന ലാങ്കാവി. 99 ചെറുദ്വീപുകളുടെ ഒരു സമൂഹമാണിത്! മെലേക സുൽത്താനേറ...

കടപ്പാട് : മനോരമ

ഏഷ്യയിലെ ചെറിയൊരു സ്വർഗം എന്നുതന്നെയാണ് മലേഷ്യയെ മലേഷ്യക്കാർ പരിചയപ്പെടുത്തുന്നത്. മലേഷ്യയിലുടെ യാത്രചെയ്താൽ അത് അവഗണിക്കാനാകാത്ത ഒരു സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്യും. ലോകത്തെ ഏത് വൻനഗരത്തോടും കിടപിടിച്ച് നിൽക്കുന്ന ക്വാലാലംപൂർ നഗരം സ്വപ്നസ്വർഗം തന്നെയാണ്.തലസ്ഥാന നഗരമായ ക്വാലാലംപൂരിൽ

Travel Travel and Travel
18/08/2017

Travel Travel and Travel

17/08/2017

3 Days Package to Bangalore,Mysore,Coorg with
Food & Accommodation
Campfire
DJ

Full Package rate: Rs.4000/head only
Team size: 50 members

Contact for more:
8592072460
8606190007

Pratheeksha Agencies
Ambattupalayam,Chittur,Palakkad

ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന...
13/08/2017

ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ലക്ഷദ്വീപ് കണ്ടശേഷമാണോ നിങ്ങളിത് വിളിക്കുന്തത് എന്നൊന്ന് ചോദിച്ചുനോക്കണം, അപ്പോഴറിയാം കാര്യം. കൊച്ചുകേരളത്തിന്റെ ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്താവുന്ന ദൂരത്തുണ്ട് കാഴ്ചയുടെ സുവര്‍ണവിസ്മയമായി ലക്ഷദ്വീപ്. ഏതാണ്ട് 250 കിലോമീറ്ററോളം അകലത്തായി. അതുമാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയോ മറ്റ് നൂലാമാലകളോ ഇല്ലാതെ പാട്ടും പാടി പോയി കണ്ട് തിരിച്ചുവരാവുന്ന സ്ഥലമാണിത്, ലക്ഷദ്വീപ്.
ലക്കദ്വീപ് എന്നായിരുന്നുഇവിടം മുന്‍പ് വിളിക്കപ്പെട്ടിരുന്നത്. ചെറുതും വലുതുമായ 39 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. മനോഹരമായ കടല്‍ത്തീരങ്ങളും കാഴ്ചകളുമായി വളരെ പെട്ടെന്നാണ് ലക്ഷദ്വീപ് വിനോദസഞ്ചാര ഭൂപടത്തില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയത്. 4200 ചതുരശ്ര കിലോമീറ്ററോളം ലഗൂണ്‍ പ്രദേശവും 36 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദ്വീപ് പ്രദേശവുമാണ് ചുരുക്കത്തില്‍ ലക്ഷദ്വീപ് എന്നും പറയാം. കടലോരക്കാഴ്ചകളും വാട്ടര്‍സ്‌പോര്‍ട്‌സും ഒരുക്കി 132 കിലോമീറ്റര്‍ നീളത്തിലാണ് ലക്ഷദ്വീപിന്റെ ബീച്ച് നീണ്ടുകിടക്കുന്നത്.
അല്‍പം ചരിത്രം
1947 ആഗസ്ത് 15 ന് ഇന്ത്യ സ്വതന്ത്രയായതോടെ ലക്ഷദ്വീപും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. എന്നാല്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ലക്ഷദ്വീപിനുമേല്‍ പാകിസ്താന്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നതായി വാദങ്ങളുണ്ട്. ഇന്ത്യന്‍ പതാകയുമായി ദ്വീപിലേക്ക് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സൈന്യത്തെ അയക്കുകയാണ് പിന്നീട് ഉണ്ടായത്.
മിഡില്‍ ഈസ്റ്റ് ഭാഗത്തുനിന്നുള്ള ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഇന്ത്യന്‍ നേവിയുടെ ക്യാംപ് ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്നു. ദ്വീപുകളിലെ മനോഹര കാഴ്ചകളും ഫണ്‍ ആക്ടിവിറ്റീസുമാണ് ഇവിടെ പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മനോഹരമായി സംരക്ഷിക്കപ്പെടുന്നതാണ് ഇവിടത്തെ പ്രകൃതിയുമ മറ്റുകാര്യങ്ങളും. ലക്ഷദ്വീപിന്റെ ഡൊമസ്റ്റിക് വിമാനത്താവളം സ്ഥിതിചെയ്യുന്ന അഗത്തിയും മദ്യം ഉപയോഗിക്കാന്‍ അനുമതിയുള്ള ബംഗാവുമാണ് ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ദ്വീപുകള്‍.
മത്സ്യവും മറ്റ് കടല്‍വിഭവങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ട്യൂണ മത്സ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയാണീ കടലുകള്‍. നഗരജീവിതത്തില്‍ നിന്നും ഒരു വിടുതല്‍ ആഗ്രഹിച്ചെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ വിഭവങ്ങളെല്ലാം ഇവിടെയുണ്ട് എന്നതില്‍ തര്‍ക്കമില്ല.
മീന്‍പിടുത്തത്തിനും മറ്റ് വിനോദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട്. പറയാതെ വയ്യ, ഇവയ്‌ക്കെല്ലാമുപരിയാണ് ഇവിടത്തെ സ്‌കൂബ ഡൈവിംഗ് അനുഭവം. പരിചയസമ്പന്നരായ പല ഡൈവര്‍മാരും ഏറെ പുകഴ്ത്തിയിട്ടുള്ളതാണ് ലക്ഷദ്വീപിലെ മനോഹരമായ സ്‌കൂബ ഡൈവിംഗ് അനുഭവം. സാധാരണ ഗതിയില്‍ 30 മീറ്റര്‍ വരെയാണ് സ്‌കൂബ ഡൈവിംഗിന് അനുമതിയുള്ളത്. എന്നാല്‍ മെയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്രം ലഭിക്കും. നീലനിറത്തിലുള്ള ലഗൂണുകള്‍ ഇവിടെ കാണപ്പെടുന്നു.
ലക്ഷദ്വീപിലെ മനോഹരമായ റിസോര്‍ട്ടുകള്‍ സഞ്ചാരികള്‍ക്ക് ശരിക്കും അവധിക്കാലത്തിന്റെ മൂഡ് നല്‍കുന്നതാണ്. ഇന്ത്യയിലെ ട്രോപ്പിക്കല്‍ അനുഭവം തരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ലക്ഷദ്വീപ് എന്ന കാര്യത്തില്‍ സംശയം വേണ്ട

കടപ്പാട് :malayalam.nativeplanet .com

13/08/2017

റാന്നി > ഗവിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കടത്തിവിടും. സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മന്ത്രി അഡ്വ. കെ രാജു വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇനി മുതല്‍ സാധാരണ ദിവസങ്ങളില്‍ കടത്തിവിടുന്ന 10 വാഹനങ്ങള്‍ക്ക് പകരം 30 വാഹനങ്ങള്‍ക്കും തിരക്കേറിയ അവധി ദിനങ്ങളില്‍ നിലവിലുള്ള 30 വാഹനങ്ങള്‍ക്ക് പകരം 50 വാഹനങ്ങള്‍ക്കും പാസ് നല്‍കും.

പാസുകളുടെ 75 ശതമാനവും ഓണ്‍ലൈനായി നല്‍കും. ഇതിനുള്ള സംവിധാനം വനംവകുപ്പിന്റെ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ ഏര്‍പ്പെടുത്തും. 25 ശതമാനം പാസുകള്‍ മാത്രമാണ് അതാതു ദിവസം ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസ് വഴി വിതരണം ചെയ്യുക.

ഗവിയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ദിവസം തോറും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണ ദിവസങ്ങളില്‍ 50 മുതല്‍ 100 വാഹനങ്ങള്‍ വരെയും അവധി ദിനങ്ങളില്‍ 100 മുതല്‍ 150 വരെ വാഹനങ്ങളുമാണ് ഗവി യാത്രയ്ക്കായി എത്തിയിരുന്നത്. നിശ്ചിത എണ്ണം വാഹനങ്ങള്‍ കഴിഞ്ഞാല്‍ മറ്റുള്ളവയ്ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയായിരുന്നു. ഇതുമൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഇത് പലപ്പോഴും റേഞ്ച് ഓഫീസില്‍ സംഘര്‍ഷത്തിനിടയാക്കി.

ഇതേ തുടര്‍ന്നാണ് സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വനം മന്ത്രിക്ക് നിവേദനം നല്‍കിയത്

12/08/2017

Pratheeksha Agencies
Tours and Travels

12/08/2017

Are you set for a trip???

Stay connected to Pratheeksha Agencies

കോഴിക്കോട് > ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തക...
12/08/2017

കോഴിക്കോട് > ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്. ഇതെല്ലാം ആസ്വദിച്ച് മഴയുടെ സൌന്ദര്യം നുകര്‍ന്നുള്ള യാത്ര. മഴ കനത്തതോടെ മലബാറില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുന്നു. ദിവസവും നൂറുകണക്കിന് പേരാണ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിലെ നിറഞ്ഞൊഴുകുന്ന പുഴകളെ കേന്ദ്രീകരിച്ചാണ് മഴക്കാല ടൂറിസം സജീവമായത്. മലബാറിലാണ് മഴക്കാല ടൂറിസത്തിന് എറ്റവുമധികം സാധ്യതയുള്ളത്.

മഴക്കാലത്ത് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍ പറഞ്ഞു. മഴക്കാലത്ത് സാഹസിക ടൂറിസമാണ് അധികം ആളുകള്‍ക്കും ഇഷ്ടം. മലബാറില്‍ ഇതിനുപറ്റിയ നിരവധി പ്രദേശങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം തുഷാരഗിരിയില്‍ റാഫ്റ്റിങ്ങും വൈറ്റ് വാട്ടര്‍ കയാക്കിങ്ങും ഉള്‍പ്പെടെ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഇനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് വയനാട് ജില്ലകള്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറെ യോജിച്ച സ്ഥലങ്ങളാണ്. തുഷാരഗിരിയും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളുമാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ വൈതല്‍മല, ആറളം ഫാം, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, വയനാട് ജില്ലയിലെ മീന്‍മുട്ടി, സൂചിപ്പാറ, ബാണാസുര അണക്കെട്ട്, പൂക്കോട് താടകം, കോഴിക്കോട് ജില്ലയിലെ താമരശേരി ചുരം, വയലട, തുഷാരഗിരി, പുലിക്കയം, പതങ്കയം, അരിപ്പാറ, വനപര്‍വം, ആനക്കാംപൊയില്‍, കക്കാടംപൊയില്‍, കോഴിപ്പാറ, പുല്‍മേട്, ഉടുമ്പ്പാറ, തേവര്‍മല, ഒലിച്ചുച്ചാട്ടം, വെള്ളരിമല, മുത്തപ്പന്‍പുഴ, കിളികല്ല്, കാലമാന്‍പാറ, കുറിക്കയം, കൂമ്പിടാംകയം, കക്കയം, പെരുവണ്ണാമൂഴി, മീന്‍തുള്ളിപ്പാറ, കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം മഴക്കാല ടൂറിസത്തിന് അനുയോജ്യമായ പ്രദേശങ്ങളാണ്.

സാഹസിക യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ്. വനംവകുപ്പിന്റെ നിയന്ത്രണമുള്ളതിനാല്‍ ഡിടിപിസി നേതൃത്വത്തില്‍ കാട്ടിലൂടെ സംഘടിപ്പിക്കുന്ന മഴക്കാല യാത്ര ഈ വര്‍ഷമില്ല. എങ്കിലും തുഷാരഗിരിയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷന്തോറും വര്‍ധനവാണ്. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. ഈദുല്‍ഫിത്തര്‍ കഴിയുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ഡിടിപിസിയുടെ പ്രതീക്ഷ.

മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ തുഷാരഗിരി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആര്‍ച്ച്പാലം, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം, നാടന്‍ ഭക്ഷണവിഭവങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവത്ത നിമിഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തുഷാരഗിരിയുടെ താഴെഭാഗമായ ചാലിപ്പുഴയുടെ ഓളങ്ങളില്‍ ആവേശത്തിമിര്‍പ്പുണ്ടാക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കിങ് താരങ്ങളും എത്തിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

താമരശേരി ചുരത്തില്‍ നിരവധിപേരാണ് മഴയാത്ര നടത്താറുള്ളത്. മഴക്കാലത്ത് വയനാട്ടില്‍ എത്തുന്ന സഞ്ചാരികളില്‍ അധികവും പ്രകൃതിചികിത്സ, ആദിവാസി ചികിത്സ, ഫാം ടൂറിസം, ആദിവാസി ഭക്ഷണങ്ങള്‍ തുടങ്ങിയവക്കായി എത്തുന്നവരാണ്. ആയുര്‍വേദ ചികിത്സക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്. ഇതെല്ലാം ആസ്വദിച്ച് മഴയുടെ സൌന്ദര്യം നുകര്‍ന്നുള്ള യാത്ര. മഴ കനത്തതോടെ മലബാറില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുന്നു. ദിവസവും നൂറുകണക്കിന് പേരാണ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത്. ക...

11/08/2017
11/08/2017

ദൂര യാത്രകൾക്ക് തനിയെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാറുണ്ടോ?

വിശ്വസ്തരായ ആക്ടിങ് ഡ്രൈവർമാരെ ആവശ്യമുണ്ടോ?

ബന്ധപെടുക

പ്രതീക്ഷ ട്രാവൽ ഏജൻസി

അമ്പാട്ടുപാളയം, ചിറ്റൂർ

8606190007 ,9809183308

Address


Website

Alerts

Be the first to know and let us send you an email when Pratheeksha Agencies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share