06/01/2017
28.12 ന് കൊച്ചിയിൽനിന്നു പുറപ്പെട്ട ദുബായ് യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം . മുൻപ് പാക്കേജ് ടൂർ നടത്തിയിട്ടുണ്ടെങ്കിലും സോമൻസിനൊപ്പം ഇത് ആദ്യമാണ്. 60 - 67 വയസ്സ് പ്രായമുള്ളവരും ഹൃദ്രോഗ മടക്കം ഒട്ടേറെ അസുഖങ്ങളുടെ അകമ്പടിയുള്ളവരുമായ ഞങ്ങൾ ഇങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങിപ്പുറപെടുമ്പോൾ തുടക്കത്തിൽ അൽപ്പം ആശങ്ക തോന്നിയിരുന്നുവെങ്കിലും യാത്രയുടെ ഭാഗമായിക്കഴിഞ്ഞപ്പോൾ അതെല്ലാം പെട്ടന്നു മാറി . ഒപ്പമുള്ള മലയാളി കൂട്ടായ്മയും, കൂടെ അനുഗമിച്ച മി: ഗൗതം ഗോപാൽ, മി.ശശി ഇവരുടെ സേവന സന്നദ്ധതയും സ്നേഹം നിറഞ്ഞ സമീപനവും യാത്രയിലുടനീളം ഞങ്ങൾക്ക് ആശ്വാസവും ഊർജവും പകർന്നു നൽകിയ ഘടകങ്ങളാണ്. കണ്ട കാഴ്ചകളൊക്കെ നാളുകൾ പിന്നിടുമ്പോൾ മറന്നുപോകാം. എന്നാൽ അത്രപെട്ടെന്ന് ആർക്കും മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ്. മി ശശി . ഉച്ചത്തിൽ ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും വിരസതയുടെ ഒരു ചെറു നിഴൽപോലും വീഴാൻ അനുവദിക്കാതെ യാത്ര അത്യന്തം ആഹ്ലാദകരമാക്കുന്നതിൽ അദ്ദേഹം കാണിച്ച മിടുക്ക് തികച്ചും അഭിനന്ദനം അർഹിക്കുന്നു . സോമൻസിന്റെ ചുകന്ന കൊടിയടയാളം ഉയർത്തിപ്പിടിച്ചു മുന്നിൽ നടക്കുകയും യാത്രികരുടെ തലയെണ്ണം തികയാതെവന്നാൽ കൂട്ടംതെറ്റിപ്പോയ കുഞ്ഞാടുകളെ അന്വേഷിച്ചു പോവുകയും പലപ്പോഴും ബസ്സിൽ ഈണത്തിൽ പാടി യാത്ര സംഗീതസാന്ദ്രമാക്കുകയും ചെയ്ത പാവം ഗൗതം .... എല്ലാവർക്കും നന്ദി .... കോഴിക്കോട്ടെ ഓഫീസ് ജീവനക്കാരുടെ സൗമ്യമായ പെരുമാറ്റത്തിനും ..... ഒരു Thank's ... Sreedharan moothedath (Rajan) & Geethakumari .
.