08/07/2024
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 08/07/2024*
*MONDAY*
*01 Muharram 1446*
*🔖 തേഞ്ഞത് ഞാനല്ല, നിങ്ങളുടെ ആയുസ്സാണ്...*
_🍃 ഹിജ്റ വർഷ കണക്കനുസരിച്ച് ഒരു വർഷം കൂടി ചരിത്രത്താളുകളിലേക്ക് മറഞ്ഞ് കഴിഞ്ഞു., *നമ്മുടെ ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു* പോയിരിക്കുകയാണ്..._
_🍂 ഓരോ ന്യൂ ഇയറും നമ്മുടെ ആറടി മണ്ണിലേക്കുള്ള അകലം കുറച്ച് കൊണ്ടിരിക്കുകയാണ്., വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് നാം ആഘോഷിച്ചത്. തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു; *തേഞ്ഞത് ഞാനല്ല, നിങ്ങളുടെ ആയുസ്സാണെന്ന്...*_
_🍃 കഴിഞ്ഞ കാലങ്ങളിൽ വന്നു പോയ *തിന്മകളിൽ നിന്ന് പശ്ചാത്തപിക്കാനും,* ഇനിയുള്ള ജീവിതം നന്മകളിൽ പച്ച പിടിപ്പിക്കാനും ദൃഢപ്രതിജ്ഞ ചെയ്യേണ്ട അസുലഭ മുഹൂർത്തങ്ങളാണ് ഓരോ പുതുവർഷവും..._
_🍃 എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല.., നാളെ നമുക്കെത്തുമോ എന്ന ഉറപ്പുമില്ല.. നാളെയെ കുറിച്ചുള്ള *ശുഭപ്രതീക്ഷകൾ കൈവെടിയാതെ,* അവയ്ക്ക് വേണ്ടി നിലക്കാത്ത പരിശ്രമവും കഠിനാധ്വാനവും ചെയ്യുക..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ തെറ്റുകുറ്റങ്ങൾ പൊറുത്തുതരട്ടെ.., നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*പ്രിയ സഹോദരങ്ങൾക്ക് ✨ഹംദാ ഗ്രൂപ്പിന്റെ✨ പുതുവത്സരാശംസകൾ
🎈🎊🎉🎊🎈🎊🎉🎊🎈