04/02/2024
കണ്ടറിയണം കോശീ....ഫെബ്രുവരി 6 മുതൽ ആർക്കൊക്കെ എന്തൊക്കെ സംഭവിക്കും എന്ന്...
വെറും 99 രൂപയ്ക്ക് ഇൻ്റർസിറ്റി സർവീസ് ഓപ്പറേറ്റ് ചെയ്യാൻ Flixbus ഇന്ത്യയിൽ എത്തുന്നു...
അവരുടെ ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റ് ഇന്ത്യയിൽ ഉദ്ഘാടനം കഴിഞ്ഞു...ആദ്യ ബസ് ഫ്ളാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ആഴ്ച ആണ്...
Uber പോലെയും Ola പോലെയും സ്വന്തമായി ബസ്സുകൾ ഇല്ലാതെ, നടത്തിപ്പ് മുഴുവൻ തദ്ദേശീയ ബസ് ഉടമകളിൽ കേന്ദ്രീകരിച്ച് ആണ് ഇവരുടെ പ്രവർത്തന രീതി...
കാത്തിരിക്കാം...പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ്റെ തലവര മാറ്റി മറിക്കാൻ സാധ്യതയുള്ള ഒരു വിപ്ലവത്തിന്...!!
ഡൽഹി ബേസ് ചെയ്താണ് ഇപ്പൊൾ ഓപ്പറേഷൻസ് എങ്കിലും ഉടനെ തന്നെ സൗത്ത് ഇന്ത്യയിൽ ചുവടു വെയ്ക്കും എന്ന് അറിയാൻ കഴിയുന്നു...
ഒരു പക്ഷെ, ചില കഴിവ് കേട്ട ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ തന്നെ തുടച്ച് നീക്കേപ്പെട്ടേക്കാം....പാദമുദ്ര പതിപ്പിച്ച ഇടങ്ങളിലോക്കെ എതിരാളികളെ മുച്ചൂടും മുടിപ്പിച്ചാണ് ശീലം...
അത് കൊണ്ട് കാത്തിരിക്കാം... ആരു കുതിക്കുമെന്നും ആര് കിതയ്ക്കുമെന്നും..!!
കടപ്പാട് പ്രശോഭ്