06/06/2022
ചുരുങ്ങിയ ചെലവിൽ നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂർ
ഒറ്റയ്ക്കും , സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളള മലയാളികൾക്ക് ചുരുങ്ങിയ ചെലവിൽ നാടുചുറ്റാൻ വഴിയൊരുക്കി കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ. വൺഡേ ട്രിപ്പ് മുതൽ രണ്ടോ അധിലധികം ദിവസം വരെയുള്ള യാത്രകൾ ഒരുക്കുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും, മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും, കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി.
ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്‍റെ ഭംഗി മറ്റുളള ജില്ലകളിലെ യാത്രാപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഹൗസബോട്ട് യാത്രയും, കുട്ടനാടന്‍ ഭക്ഷണമൊക്കെ ഒരുക്കുകയാണ്. ആനവണ്ടിയില്‍ യാത്ര ചെയ്ത് ആലപ്പുഴ എത്തിച്ചേര്‍ന്നാണ് കാഴ്ച്ചകളുടെ വിരുന്നൊരിക്കുന്നത്.
2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയം ആയതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്.
സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ്,ഓപ്പണ്‍ ടേക്ക് ഡബിള്‍ ഡെക്കര്‍ എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ രണ്ട് ദിവസം, മൂന്ന് ദിവസം നീളുന്ന ടൂർ പാക്കേജുകളും ഉണ്ട്. മലക്കപ്പാറ സർവീസാണ് കെഎസ്ആർടിസിക്ക് ടൂർ പാക്കേജുകളിൽ ഏറ്റവും അധികം ആകര്‍ഷണീയമായത്. മൂന്നാർ, കോതമംഗലം ജംഗിൾ സഫാരി, നെല്ലിയാമ്പതി എന്നിവയാണ് തൊട്ടു പിന്നിൽ. വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 മുതൽ 13 വരെ നടത്തിയ വുമൺസ് ട്രാവൽ വീക്കിൽ 4500 വനിതകൾ യാത്രചെയ്തുകൊണ്ട് 100 ട്രിപ്പാണ് കെഎസ്ആർടിസി നടത്തിയത്. പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്തത്.763 ട്രിപ്പുകളിലായി 36,749 യാത്രക്കാർ വിവിധയിടങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി.
ആലപ്പുഴ ജില്ലയിലെ 72 പഞ്ചായത്തുകളിലും, 6 മുനിസിപ്പാലിറ്റികളിലുമായി നിലവിലുളള കുടുംബശ്രീ സി.ഡി.എസ്സ് ഗ്രൂപ്പുകളിലെ വനിതകള്‍ക്കായും, അവരുടെ
കുടുംബങ്ങള്‍ക്കും വേണ്ടി നിലവില്‍ കെ.എസ്സ്.ആര്‍.ടി.സി നടത്തിവരുന്ന ടൂര്‍ പാക്കേജുകള്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളെയും കോര്‍ത്തിണക്കി ``മണ്‍സൂണ്‍ യാത്ര'' എന്ന പേരില്‍ മഴയുടെ ഭംഗി ആസ്വദിക്കുന്ന തരത്തിലും ട്രിപ്പ് ക്രമീകരിക്കുവാന്‍ ശ്രമത്തിലാണ്.
*കെ എസ് ആർ ടി സി*
*ഹരിപ്പാട്*
ജൂണ്‍ 11 ( രണ്ടാം ശനി)
ഉല്ലാസയാത്ര സഞ്ചരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ:
• വാഗമൺ വ്യൂ പോയിൻറ്
• വാഗമൺ കുരിശുമല
• സൂയിസൈഡ് പോയിന്റ്
• ഏലപ്പാറ ടി പ്ലാൻറ്
• കുട്ടിക്കാനം പൈൻ ഫോറസ്റ്റ്
• കുട്ടിക്കാനം വെള്ളച്ചാട്ടം
• പരുന്തുംപാറ
ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക്
കാണുവാനും, ആസ്വദിക്കുവാനും ഞങ്ങൾ നിങ്ങൾക്കായ് ഉല്ലാസയാത്ര
സംഘടിപ്പിക്കുന്നു. അതും! കുറഞ്ഞ ചിലവിലിയാലോ?
ഒരാൾക്ക് *യാത്രാ നിരക്ക് 480 രൂപ* '
(ഭക്ഷണം ഉൾപ്പെടില്ല)
ഉടൻ ആരംഭിക്കുന്ന ഉല്ലാസയാത്ര വിവരങ്ങളെ കുറിച്ചറിയുന്നതിനും ബുക്ക്
ചെയ്യുന്നതിനും ബന്ധപ്പെടുക👇
Phone:89214 51219,
9947812214,
9447975789,
9947573211,
8139092426..........................................
KSRTC ചേര്‍ത്തല ഡിപ്പോ.
*2. ചേര്‍ത്തല - വാഴച്ചാല്‍ - മലക്കപ്പാറ.*
ജൂണ്‍ 19, ഞായറാഴ്ച്ച.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
വാഴച്ചാലിൽ നിന്ന് 52 കിലോമീറ്ററും മലക്കപ്പാറയിൽ നിന്ന് 83 കിലോമീറ്ററും
മാറിയാണ് കെ എസ് ആർ ടി സി
ചാലക്കുടി സ്ഥിതി ചെയ്യുന്നത്.
മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara).
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ആളുകള്‍. നിറയെ തേയില തോട്ടങ്ങള്‍. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില്‍ കാണാം.
ഒരാൾക്ക് *യാത്രാ നിരക്ക് 650 രൂപ* '
(ഭക്ഷണം ഉൾപ്പെടില്ല)
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
ചേർത്തല ഡിപ്പോ
ഫോൺ:9633305188
9961412798
9846507307
അപ്പോള്‍ എങ്ങനെയാണ് നമുക്ക് പോയാലോ ആനവണ്ടിയില്‍ ഒരു യാത്ര...കൂട്ടുകാരെയും കൂട്ടിയാലോ....
*BTC TEAM ALAPPUZHA*
Updated - 06-06-2022
07.58 P.M
Updated By
Shefeek Ibrahim
District Co - Ordinator
Alappuzha