12/12/2021
സുഹൃത്തുക്കളെ,
ഡിസംബർ 19 ആം തീയതി തട്ടേക്കാട് ഒരു പക്ഷി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പക്ഷി നിരീക്ഷണ മേഘലയിൽ പ്രാവീണ്യം നേടിയ സുധീഷ് തട്ടേക്കാടാണ് നേതൃത്വം നൽകുന്നത്. കൂടാതെ നാച്ച്വറലിസ്റ്റും, പരിസ്ഥിതി പ്രവർത്തകനുമായ മോനിച്ചൻ മൂന്നാറും നമ്മോടൊപ്പം ഈ പരിപാടിയിൽ പങ്കുചേരുന്നുണ്ട്. താല്പര്യമുള്ളവർക്കായി തട്ടേക്കാട് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 19 ഞായറാഴ്ച്ച രാവിലെ 6 മണിക്ക് ക്യാമ്പ് സ്റ്റാർട്ട് ചെയ്യും. അതിനാൽ തലേദിവസം തട്ടേക്കാട് എത്തുക. അവിടെ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് സെഷൻ ആയിട്ടാണ് പ്രോഗ്രാം നടക്കുന്നത്. രാവിലെ 6 നു തുടങ്ങി 1 മണി വരെയുള്ള ഒരു സെഷനും (അതിനിടയിൽ പ്രഭാത ഭക്ഷണം) പിന്നീട് lunch നു ശേഷം 3 മണി മുതൽ 5 മണി വരെയുള്ള ഈവനിംഗ് സെഷനും. ഇതിനിടയിൽ തട്ടേക്കാടുള്ള പക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ സുധീഷ് തട്ടേക്കാട് നിങ്ങളുമായി പങ്കുവയ്ക്കുന്നതാണ്. ഞായറാഴ്ച്ച വൈകിട്ട് 5:30 നു ശേഷം ക്യാമ്പ് അവസാനിപ്പിച്ചു മടക്കയാത്ര ആരംഭിക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുവാൻ 20 പേർക്കെ അവസരമുള്ളൂ താല്പര്യമുള്ളവർ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിൽ ക്യാമ്പ് ഫീസായി ₹1300/ അടച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
* Dormitory
* Breakfast
* Lunch
* Tea Snacks
* Guide
താല്പര്യമുള്ളവർ ഇൻബോക്സിൽ വരുമാല്ലോ അല്ലേ?