Kakkayam Hydel Tourism Centre

  • Home
  • Kakkayam Hydel Tourism Centre

Kakkayam Hydel Tourism Centre Malabar Haven - Kashmir of Malabar

27/07/2023
06/12/2022
28/11/2022

പ്രാദേശികതയും സംസ്കാരവും മുഖമുദ്രയായിട്ടുള്ള ഉത്സവാഘോഷങ്ങളാലും ആചാരാനുഷ്ഠാനങ്ങളാലും സമ്പന്നമാണ് നമ്മുടെ കോഴിക്കോട്. നമ്മുടേത് മാത്രമായ ചില വിശ്വാസരീതികൾ, ആചാരാനുഷ്ടാനങ്ങൾ, കഥകൾ, ഐതിഹ്യങ്ങൾ എന്നിവ ആഘോഷിച്ചും അനുഷ്ഠിച്ചും നമ്മളിന്നും നിലനിർത്തി പോരുന്നുമുണ്ട്. ഇത്തരത്തിൽ അന്യ ദേശങ്ങളിൽ നിന്ന് പോലും ജനങ്ങൾ വന്നു പങ്കെടുക്കുന്ന വിവിധ ആഘോഷങ്ങളെയും (കാർണിവൽ, കലാ സാഹിത്യ സാംസ്കാരിക മേളകൾ, എക്സ്പോകൾ) വിവിധ ആരാധനാകേന്ദ്രങ്ങളിലെ പ്രാദേശിക ഉത്സവങ്ങളെയും സവിശേഷവും വ്യത്യസ്തവുമായ ആചാര വിശ്വാസങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് കോഴിക്കോടിന്റെ ഫെസ്റ്റിവൽ കലണ്ടർ നിർമ്മിക്കാൻ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ നിങ്ങളുടെ നാട്ടിലെ ആഘോഷങ്ങളേയും ഭാഗമാക്കാൻ അവയേതൊക്കെയെന്ന് കമന്റ്‌ ചെയ്യൂ...

20/11/2022
17/11/2022

ജല സാഹസിക ടൂറിസത്തിലും ഇനി കേരളത്തിൻെറ കയ്യൊപ്പ്. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശീലന അക്കാദമി ആരംഭിക്കുന്നു.

ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം ഇനി കേരളത്തിലും ആസ്വദിക്കാം.
സാഹിസകതയുടെ പുത്തൻ അനുഭവങ്ങൾ പകരാനായി ബേപ്പൂരിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും YEW യൂത്ത് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്ന് "AVENTURA" Beypore Surfing ക്ലബ്ബിന് നവംബർ 20ന് ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ ആരംഭം കുറിക്കുകയാണ് . റസ്പോൺസിബൾ ടൂറിസം മിഷൻ്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ADVENTURA ബേപ്പൂർ സർഫിങ് ക്ലബ് ഏത് പ്രായക്കാരെയും പരിശീലിപ്പിക്കും. ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച വിദഗ്ദ്ധരാണ് പരിശീലനം നൽകുക.. 19 ലക്ഷം രൂപയും ടൂറിസം വകുപ്പും DTPC കോഴിക്കോട് 3 ലക്ഷം രൂപയും ചിലവഴിച്ച് പത്ത് പേർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകിയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.

ജലസാഹസിക ടൂറിസത്തിന് കേരളത്തിലുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് കൊണ്ടാണ് ടൂറിസം വകുപ്പ് അക്കാദമിക്ക് വേണ്ടി മുൻകൈ എടുത്തത്. ബീച്ച് ടൂറിസം ശക്തമായ കേരളത്തിൽ ജലസാഹസിക വിനോദം ശക്തിപ്പെടുത്താൻ ആണ് തീരുമാനം. സുരക്ഷിതമായ സാഹസിക ജല ടൂറിസത്തിന് ലോകമെമ്പാടും ടൂറിസം പ്രേമികൾ മികച്ച സ്വീകരണമാണ് നൽകുന്നത്.


19/10/2022

ഇന്ന് മുതൽ ശബരിമല റോഡുകളിലൂടെയുള്ള പരിശോധന യാത്ര.

കാപ്പാട് ബീച്ചിലൂടെ കോഴിക്കോട് ജില്ലാ ടൂറിസത്തിനു വീണ്ടും രാജ്യാന്തര അംഗീകാരം.കാപ്പാട് ബീച്ചിനും കോഴിക്കോട് ജില്ലാ ടൂറിസ...
30/09/2022

കാപ്പാട് ബീച്ചിലൂടെ കോഴിക്കോട് ജില്ലാ ടൂറിസത്തിനു വീണ്ടും രാജ്യാന്തര അംഗീകാരം.

കാപ്പാട് ബീച്ചിനും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും വീണ്ടും രാജ്യാന്തര അംഗീകാരം. ഗ്രീസിലെ ഏഥൻസിൽ നടക്കുന്ന "ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ" (Future of Tourism Summit) ഈ വർഷത്തെ ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്. നെതർലൻഡ്‌സ്‌ ആസ്ഥാനമായ ആഗോള ടൂറിസംകേന്ദ്രങ്ങളുടെ സർട്ടിഫിക്കേഷൻ കൗൺസിൽ ആയ "ഗ്രീൻ ഡെസ്റ്റിനേഷൻസ്" (Green Destinations) ആണിത് പ്രഖ്യാപിച്ചത്.

മൂന്ന് വർഷമായി സംസ്ഥാനത്തെ ഏക "ബ്ലൂഫ്ലാഗ്" ബീച്ച് കൂടിയായ കാപ്പാടിന് പരിസ്ഥിതി സൗഹൃദപരമായ വികസനത്തിനാണ് അംഗീകാരം. സൗരോർജ്ജത്തിന്റെ വിനിയോഗം, മാലിന്യസംസ്കരണം, തദ്ദേശീയജൈവവൈവിധ്യത്തിന്റെ സംരക്ഷണം എന്നിവയിലൂന്നിയ പ്രവർത്തനത്തിനാണ് കാപ്പാട് മികച്ച മാതൃകയായത്.

കാപ്പാടിന് പുറമെ രാജ്യത്ത് നിന്ന് പട്ടികയിൽ ഇടം നേടിയത് പൈതൃകസംരക്ഷണ വിഭാഗത്തിൽ തമിഴ്നാട്ടിലെ പ്രാചീന ക്ഷേത്രസമുച്ചയമായ ശ്രീരംഗമാണ്. അംഗീകാരം ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ അടുത്ത വർഷം ജർമനിയിലെ ബെർലിനിൽ നടക്കുന്ന ITB ട്രാവൽ മാർട്ട് അവാർഡുകൾക്ക് നാമനിർദേശത്തിനു അർഹതയും നേടി. കഴിഞ്ഞ ദിവസം രാജ്യത്തെ മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനുള്ള ദേശീയഅവാർഡ് നേടിയ ജില്ലക്കിത് ഇരട്ടി മധുരമായി.

28/09/2022

Kerala was declared the Best State at the National Tourism Awards 2018-19 for Comprehensive Development of Tourism. The awards were handed over by the Hon’ble Vice President of India Shri. Jagdeep Dhankar and Hon’ble Minister of Tourism, Culture and Development of North Eastern Region of India Shri. G. Kishan Reddy. Kozhikode District bagged the top honours in the Best District Tourism Promotion Council category. The awards were received by Ms. V. Vigneshwari IAS, Managing Director, KTDC.

Address


Alerts

Be the first to know and let us send you an email when Kakkayam Hydel Tourism Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share