Beauty of Alappuzha

  • Home
  • Beauty of Alappuzha

Beauty of Alappuzha Alappuzha (Malayalam : ആലപ്പുഴ) also known as Alleppey. A district with Picturesque Canals, Backwaters, Beaches, Lagoons, Coconut Palm and Paddy Fields.
(168)

05/12/2024

ആകാശ കാഴ്ച്ച | ചെങ്ങന്നൂർ

30/11/2024

വാക്കയിൽ പാലം

Copyright Credit Goes to Respective Owners

26/11/2024
16/11/2024

അഴീക്കലിന്റ മനോഹാരിത

10/11/2024

നിർമ്മാണം പുരോഗമിക്കുന്ന
ആലപ്പുഴ ബൈപാസ്

01/11/2024

It’s Kerala’s 68th Formation Day, and we are loving the celebrations! Share your favourite Kerala memories with us.

30/10/2024

ആലപ്പുഴ വെളിയനാട്

11/10/2024

കുട്ടനാട്

29/09/2024

70th Nehru Trophy Boat Race 2024 Final "Karichal Chundan" Winning Moment.

26/09/2024

നെഹ്‌റു ട്രോഫി 2024 ട്രയൽ പുന്നമട കായലിൽ

22/09/2024

കരുമാടി ജലോത്സവം 2024

Address


Website

Alerts

Be the first to know and let us send you an email when Beauty of Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beauty of Alappuzha:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share

കിഴക്കിൻ്റെ വെനീസ്

‘ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ’ എന്ന് വിശേഷിപ്പിച്ചാല്‍ കേരളത്തിലെ ഓരോ ജില്ലക്കും ഓരോരോ പ്രാധാന്യമുണ്ട്. അതില്‍ ഒരു നാടാണ് കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. കിഴക്കിൻ്റെ വെനീസ് സായിപ്പൻമാർക്ക് ആലപ്പിയും നമുക്ക് ആലപ്പുഴയുമാണ്. വിശാലമായ അറബിക്കടലിൻ്റെയും അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിൻ്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ ആലപ്പുഴയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ളാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു “ഇവിടെ പ്രകൃതി തൻ്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിൻ്റെ വെനീസ്“. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിൻ്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടുവരുന്നു. തുറമുഖം, കടല്‍പ്പാലം, തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി, ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് ആലപ്പുഴയെ കിഴക്കിൻ്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.

ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താ ദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ കേരളത്തിൻ്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിൻ്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീനകാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു.

1957 ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്. ആംഗലേയ ഭാഷയി‍ല്‍ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം പിന്നീട് ആലപ്പുഴ എന്ന നാമത്തില്‍ അറിയപ്പെട്ടു. കടലിൻ്റെയും അതിലേക്ക് ഒഴുകി പതിക്കുന്ന പരസ്‌പര ബന്ധിതമായ നദികളുടേയും ഇടയിലെ ഭൂമി എന്നതാണ് ആലപ്പുഴ എന്ന നാമത്തിൻ്റെ അര്‍ത്ഥം. കേരളത്തിൻ്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴക്കുള്ളത്. ഹൗസ് ബോട്ടുകളുടെയും, മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിൻ്റെയും വിശാലമായ ബീച്ചിൻ്റെയുമൊക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക് കേന്ദ്രമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയില്‍ ആറ് താലൂക്കുകളാണ് ഉളളത്. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപളളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവയാണ് ആ താലൂക്കുകള്‍.

Instagram ► www.instagram.com/beautyofalappuzha/