14/08/2014
ബുള്ളറ്റെന്ന ഇടിവെട്ട് വികാരം- എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ കഥ.
'പഴകുന്തോറും മൂല്യമേറും.' പറഞ്ഞുവരുന്നത് ബുള്ളറ്റിനെക്കുറിച്ചാണ്. 1970 കളില്‍ 6500 രൂപ വിലയുണ്ടായിരുന്ന ബുള്ളറ്റ് പഴകിയപ്പോള്‍ ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങി 50000ഉം60000ഉംമുടക്കി പൊളപ്പനാക്കി നിരത്തിലിറക്കുന്നവരെ കണ്ടാല്‍ ചിലര്‍ പരിഹസിച്ചേക്കാം. വിഷമിക്കേണ്ട , കാരണം അത് അസൂയ കൊണ്ടാണ്. അവരോടിക്കുന്നത് ബൈക്കാണ്. നിങ്ങളോടിക്കുന്നത് ബുള്ളറ്റും.
തലയെടുപ്പുള്ളൊരു കൊമ്പന്‍ നില്‍ക്കുന്നതുപോലെ വീട്ടുമുറ്റത്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നമായതിന് സിനിമയുടെ പങ്ക് ചെറുതല്ല. ക്യാപ്റ്റന്‍ വിജയ് മേനോന്‍ കുമാരേട്ടന്റെ കൊലയാളിയെ തേടി നാട്ടുവഴികളിലൂടെ ഓടിച്ചുപോയ ഒരു ബുള്ളറ്റ് ഓര്‍ക്കുന്നില്ലേ. പിന്‍ഗാമിയെന്ന സത്യന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയായിരുന്ന കറുത്ത റോയല്‍ എന്‍ഫീല്‍ഡ്.
അതെ അമിതാഭും മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും ഫഹദ് ഫാസിലും പിന്നെ പലപ്പോഴും ഒരുപിടി വില്ലന്‍മാരും പലപ്പോഴും തങ്ങളുടെ പൌരുഷത്തിന്റെ മാറ്റ് കൂട്ടാന്‍ പലപ്പോഴും ബുള്ളറ്റിന്റെ 'തഡ് തഡ്' ശബ്ദത്തെ കൂട്ടുവിളിക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രം ഒരു അത്ഭുതമാണ്. ബ്രിട്ടണില്‍ജനിച്ച് ഇന്ത്യയില്‍വളരുന്ന ഒരു അത്ഭുതം. 1971 ഓടെ മാതൃകമ്പനി പൂട്ടിപ്പോയി. ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഐഷര്‍ മോട്ടോഴ്‌സ്, റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ,ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.
1891 ആല്‍ബെര്ട്ട് എഡ്ഡിയും ആര്‍ ഡബ്ലിയു സ്മിത്തും ചേര്‍ന്ന് എഡ്ഡീ മാനുഫാക്ചറിംഗ് കമ്പനി ആരംഭിച്ചു. റോയല്‍ആര്‍മിക്കുള്ള തോക്ക് മുതല്‍മോട്ടോര്‍സൈക്കിള്‍സ്‌റ്റേഷനറി എഞ്ചിന്‍തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനി.
1893ല്‍ ദി റോയല്‍ സ്മാള്‍ ആര്‍മിയില്‍ നിന്ന് 'റോയല്‍' എടുത്ത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍കമ്പനി ആരംഭിച്ചു. പീരങ്കിയുടെ ചിത്രവും അതോടൊപ്പം മേഡ് ലൈക്ക് ഗണ്‍, ഗോസ് ലൈക്ക് ബുളളറ്റ് എന്നതായിരുന്നു ആദ്യ കാലത്തെ ലോഗോ.
ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട 1914ല്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി ഈ കമ്പനി വാഹനങ്ങള്‍ ഏറെ ഉപയോഗിക്കപ്പെടുകയും ചെയ്തതോടെ വാഹനത്തിന് വലിയ പ്രചാരം ലഭിച്ചു. 1939ല്‍ രണ്ടാം ലോകമഹായുദ്ധം. ബ്രിട്ടീഷ് അധികാരികള്‍ യുദ്ധ ആവശ്യങ്ങള്‍ക്ക് സമീപിച്ചത് ഏന്‍ഫീല്‍ഡ് കമ്പനിയെയായിരുന്നു.
1915ല്‍ 225സിസിയുടെ ഇരട്ട സ്‌ട്രോക്ക് എഞ്ചിനുമായി മോഡല്‍ 200 എത്തി. 1924 ല്‍ 350 സിസിയുടെ മറ്റൊരു നാല് സ്‌ട്രോക്ക് എഞ്ചിനും. പക്ഷേ 1925ലാണ് മെയില്‍ ഷോവനിസ്‌റ്റെന്നൊരു ചീത്തപ്പേരുള്ള എന്‍ഫീല്‍ഡ് മറ്റൊരു അത്ഭുതം കാട്ടിയത് ഒരു 225 സിസിയുടെ ലേഡീസ് മോഡല്‍.... ബാക്കി കഥ 350 സിസി ബൈക്കില്‍ പിന്നാലെ