Alfurath Typing Office

Alfurath Typing Office UAE Visa Processing Ext....

• Immigration Forms
• Emirates ID Forms
• Health Card & Medical Forms
• Municipality related License
New &Renewal (Contracting)
• LLC Agreement & Memorandum
of Association
• LLC Amendment and Share
Sale Agreement
• Local Service Agent Contract
• Business Partnership Contract
& Supplement Agreements
• Side agreement protecting
investors
• Maid Visa C

ontract
• Indian Passport & Visa Forms
• Affidavit
• Certificate Attestation
• Arabic & English Typing
• Fax & E-mail Services and Photocopy.

സുഹ്രത്തുക്കളെ...,നമ്മുടെ വീടുകളിലെ മിക്ക സ്ത്രീകളും ഇന്ന് വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ ആണ് !അതില്‍ നല്ലൊരു ശതമാനം പ്രവാസ...
14/12/2015

സുഹ്രത്തുക്കളെ...,നമ്മുടെ വീടുകളിലെ മിക്ക സ്ത്രീകളും ഇന്ന് വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ ആണ് !
അതില്‍ നല്ലൊരു ശതമാനം പ്രവാസികളുടെ ഭാര്യമാര്‍ ആണെന്നത് നമുക്കറിയാം !കുടുംബത്തെ അകന്ന് നില്‍ക്കുന്ന പ്രവാസിക്ക് വാട്സ്ആപിലൂടെ എത്തുന്ന ഫോട്ടോകളും ,വീഡിയോകളും, നാട്ടു വിവരങ്ങളും മറ്റും പ്രവാസ ലോകത്തെ പ്രയാസങ്ങളെ ഒരു പരിതിവരെ ക്ഷമിപ്പിക്കാന്‍ ഉപകാരപെടുന്നു എന്നത് സത്യം,പക്ഷെ നല്ല ഉദേശം വച്ച് നമ്മുടെ ഭാര്യമാര്‍ക്കും,സഹോദരിമാര്‍ക്കും ഇത് ഉപയോഗിക്കാന്‍ വഴിഒരുക്കുന്ന അഥവാ സമ്മതം നല്‍കുന്ന നമ്മള്‍ പലപ്പോഴും ചൂഷണം ചെയ്യപെടുന്ന സങ്കട കാഴ്ച്ചയാണ് ഇന്ന് നമ്മുക്ക് ചുറ്റിലും ഉള്ളത് !എങ്ങിനെ നമ്മള്‍ ചൂഷണം ചെയ്യപെടുന്നു,എന്ന് നോക്കാം ... സ്ത്രീകളുടെ വാട്സാപ് പ്രേമങ്ങള്‍ക്കും,വഴിവിട്ടബന്തങ്ങള്‍ക്കും ,ഒളിചോട്ടങ്ങള്‍ക്കും പ്രധാന കാരണം രക്ഷിതാവിന്‍റെ /ഭര്‍ത്താവിന്റെ അശ്രദ്ധ തന്നെ എന്ന് നിസംശയം പറയാം .വാട്സാപ് ദുരുപയോഗം എങ്ങിനെ നടക്കുന്നു എന്ന് നോക്കാം >>> നമ്മുടെ വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പരുകള്‍ പല ആവശ്യങ്ങള്‍ക്ക് വേണ്ടി പല ആളുകളുടെയും കയ്യില്‍ പെട്ടിട്ടുണ്ടാവും ,ഉദാഹരണത്തിന്: അയല്‍വാസികള്‍ , ആട്ടോ ഡ്രൈവര്‍,സ്കൂള്‍ ബസിലെ ഡ്രൈവര്‍, അദ്യാപകര്‍ ,പല ചരക്ക് കടയില്‍ ,ഡോക്ടര്‍മാര്‍ തുടങ്ങിയ ഒട്ടനേകം ആളുകളുടെ കയ്യില്‍, ഒരു പക്ഷെ അവര്‍(സ്ത്രീകള്‍) പോലും അറിയാതെ അവരുടെ മൊബൈല്‍ നമ്പര്‍ മറ്റുള്ളവര്‍ സേവ് ചെയ്തു വച്ചിട്ടുണ്ടാവും.ഏതാര്‍ത്ഥത്തില്‍ കഥ തുടങ്ങുന്നത് ഇവിടെ വെച്ചാണ് !മിക്ക ആളുകളും നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ ആണ് വാട്സാപ് അക്കൗണ്ട്‌ തുടങ്ങുന്നത് ,ആയതിനാല്‍ നമ്മുടെ നമ്പര്‍ കയ്യിലുള്ള ആളുകള്‍ക്ക് നമ്മുടെ വാട്സാപ് നമ്പര്‍ കണ്ടത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല !ഇവിടെ ആണ് നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്ത വില്ലന്മാരുടെ(എല്ലാവരും അങ്ങിനെ ആണെന്ന അഭിപ്രായം ഇല്ല ) രംഗപ്രവേശനം നടക്കുന്നത്,സഹോദരിമാര്‍ സാധാരണ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന നമ്പറില്‍ ആണ് വാട്സാപ് അക്കൗണ്ട്‌ തുടങ്ങിയത് എങ്കില്‍ ആ നമ്പര്‍ സ്മാര്‍ട്ട്‌ ഫോണില്‍ സേവ് ചെയ്ത ആളുകള്‍ക്ക് സഹോദരി ഉപയോഗിക്കുന്ന വാട്സാപ് നമ്പര്‍ കണ്ടത്താന്‍ സാധിക്കും!തുടക്കം മാന്യമായി ഒരു ഹായ് പറഞ്ഞോ സലാം പറഞ്ഞോ ആവും ,എന്നാല്‍ പിന്നില്‍ ഒളിച്ചിരിക്കുന്ന വലിയ ചതി അറിയാതെ നിശ്കളങ്കരായ സഹോദരിമാര്‍ ഒരു പക്ഷെ മറുപടി കൊടുത്തേക്കാം ... ഹായ്.... എന്ന മെസേജിലൂടെ തുടങ്ങി അയ്യേ.. എന്ന് പറയേണ്ട അവസ്ഥയില്‍ ഇതില്‍ പലതും അവസാനിക്കുന്നു !!! ആയതിനാല്‍ ഒരു കാരണവശാലും ഫോണ്‍ വിളിക്കുന്ന സിമ്മില്‍ സ്ത്രീകള്‍ വാട്സപ് അക്കൗണ്ട്‌ തുടങ്ങരുത്‌ !നിങ്ങള്‍ ചൂഷണം ചെയ്യപെടാന്‍ സാധ്യത കൂടുതല്‍ ആണ് ,ആയതിനാല്‍ നമ്മുടെ വീട്ടിലെ സഹോദരിമാരുടെ കോളിംഗ് സിമ്മും ടാറ്റ സിമ്മും രണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക ...നമ്മുടെ സ്വകാര്യത കാത്ത് ശൂക്ഷിക്കാന്‍ വേണ്ടി Whatsapp, IMO ,Tango തുടങ്ങിയ മീഡിയ സംവിദാനം ഉപയോഗിക്കാന്‍ ഒരു പുതിയ സിം കാര്‍ഡ് വാങ്ങുകയും ആ നമ്പര്‍ പുറമെ ഉള്ള ആളുകള്‍ക്ക് കൈമാറാതെ കാത്ത് ശൂക്ഷിക്കുകയും ചെയ്‌താല്‍ ഒരു പരിതിവരെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കവുന്നതാണ് . ശൂക്ഷിച്ചാല്‍ ദു:ഖികേണ്ട !!!
(മറ്റുള്ളവര്‍ക്ക് ഉപകാരപെടും എങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ )

14/12/2015

ഡിസംബർ 24 വ്യാഴാഴ്ച്ച മുഹമ്മദ്‌ നബിയുടെ ജന്മദിനം പ്രമാണിച്ച് യു.എ.ഇ - യിൽ പൊതു അവധി പ്രഖ്യാപിച്ചു.

The UAE declares a Holiday on December 24 (Thursday)
To celebrate the birth anniversary of Prophet Mohammad.

വരും ദിവസങ്ങള്‍ യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച ...
12/11/2015

വരും ദിവസങ്ങള്‍ യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും കടല്‍ പ്രക്ഷുബ്ദമായിരിക്കും.
ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമായത്.
ബുധനാഴ്ച ഉച്ചയോടെ യുഎഇയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദുബൈ, അബൂദാബി, ഷാര്‍ജ, വടക്കന്‍ എമിറേറ്റ്‌സിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴപെയ്യും.
ഞായറാഴ്ച മുതല്‍ തന്നെ ഖോര്‍ ഫക്കനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഖിദ്ഫ, മദ്ഹ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി.

27/10/2015

യു.എ.ഇയില്‍ തൊഴില്‍ കരാര്‍ പുതുക്കാന്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബ്ബന്ധമാക്കിക്കൊണ്ട് ഉത്തരവ്
================================================
ദുബൈ: യു.എ.ഇയില്‍ തൊഴില്‍ കരാര്‍ പുതുക്കാന്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബ്ബന്ധമാക്കിക്കൊണ്ട് ഉത്തരവ്. അടുത്ത വര്‍ഷത്തില്‍ ആദ്യത്തിലായിരിക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലാകുക. കാലാവധി കഴിഞ്ഞ കരാറുകള്‍ പുതുക്കാനും തൊഴിലാളിയുടെ ഒപ്പ് നിര്‍ബ്ബന്ധമാക്കും.

ഉത്തരവനുസരിച്ച് അടുത്ത വര്‍ഷം ആദ്യം മുതല്‍ തൊഴില്‍ കരാറുകള്‍ പുതുക്കാന്‍ തൊഴിലാളിയുടെ വ്യക്തമായ കയ്യൊപ്പ് നിര്‍ബ്ബന്ധമാണെന്ന് തൊഴില്‍ മന്ത്രായലം അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി പറഞ്ഞു.

നേരത്തെ ഇതിന് തൊഴില്‍ ദാതാവിന്റെ സന്ദേശം മാത്രം മതിയായിരുന്നു. പുതിയ പശ്ചാത്തലത്തില്‍ കരാര്‍ സ്വീകരിക്കണമോ വേണ്ടയോ എന്നത് തൊഴിലാളികള്‍ക്ക് തീരുമാനിക്കാം. മാത്രമല്ല കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തുകയും ആവാം. കരാര്‍ അവസാനിപ്പിച്ച് മറ്റു ജോലി അന്വേഷിക്കാനും അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുമുള്ള സ്വാതന്ത്ര്യം പുതിയ നിയമം തൊഴിലാളിക്ക് നല്‍കുന്നുണ്ട്. പുതിയ ഉത്തരവ് നിലവില്‍ തൊഴിലുടമകള്‍ നേരിട്ട് നല്‍കുന്ന നീതിയുക്തമല്ലാത്ത കരാറുകള്‍ മൂലം ഉണ്ടാകുന്ന തൊഴില്‍ പ്രശ്‌നങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്. തൊഴിലാളികളുടെ ഒപ്പ് ഉണ്ടെങ്കില്‍ മാത്രമേ അന്തിമമായി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ.

തൊഴില്‍ വിപണി നിയന്ത്രിക്കുന്ന മൂന്ന് ഉത്തരവുകളാണ് പുതിയ തൊഴില്‍ നിയമ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ളതെന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ സഈദ് ഗബ്ബാഷ് പറഞ്ഞു. സുതാര്യതയുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ക്രിയാത്മകമായ പാരസ്പര്യം സൃഷ്ടിക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേതനവും ഒഴിവു ദിവസങ്ങളുമെല്ലാം പുതിയ കരാറിന്റെ പരിധിയില്‍ വരും.

തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നിരന്തര പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴിളിക്ക്കൂടുതല്‍ മനസ്സിലാകുന്ന ഭാഷയില്‍ കരാറുകള്‍ എഴുതണം. ഇത് അവ്യക്തമായ നിബന്ധനകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതോടെ യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ തൊഴില്‍ കരാര്‍ വിലയിരുത്താന്‍ തൊഴിലാളിക്ക് സാധിക്കും. തൊഴിലാളി യു.എ.ഇയിലാണെങ്കില്‍ ഓഫര്‍ ലെറ്ററില്‍ ഒപ്പുവെക്കണം.

18/10/2015

യു.എ.ഇ.യിലെ തൊഴിലാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഇത്തവണ ഗള്‍ഫ് ദിസ് വീക്ക് ആരംഭിക്കുന്നത്. യു.എ.ഇയുടെ പുതിയ തൊഴില്‍ നിയമം അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം.

രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് യു.എ.ഇ. തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമത്തില്‍ ഊന്നല്‍. ഒപ്പം തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നത് ഇല്ലാതാക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു. തൊഴില്‍ കരാര്‍, തൊഴില്‍ പെര്‍മിറ്റ്, തൊഴിലാളി രാജിവയ്ക്കുകയോ, തൊഴിലാളിയെ പിരിച്ചു വിടുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുന്നത്. ജോലിക്ക് എടുക്കും മുന്പ് നല്‍കുന്ന ഓഫര്‍ ലെറ്ററിന് നിയമപരിരക്ഷ ലഭിക്കുമെന്നതാണ് പുതിയ നിയമത്തിലെ മാറ്റങ്ങളില്‍ പ്രധാനം.

വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യും മുന്പ് അവര്‍ക്ക് ഓഫര്‍ ലെറ്റര്‍ നല്‍കണം. ജോലിയുടെ സ്വഭാവവും പ്രതിഫലവും ആനുകൂല്യങ്ങളുമെല്ലാം ഇതില്‍ വ്യക്തമായി പ്രതിപാദിക്കണം. ഈ ഓഫര്‍ ലെറ്ററിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തൊഴില്‍ കരാര്‍ രൂപപ്പെടുത്തുക. തൊഴിലാളിയും സ്പോണ്‍സറും ഒപ്പുവച്ച കരാറിന്‍റെ പകര്‍പ്പ് തൊഴില്‍ വീസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണമെന്നും പുതിയ നിബന്ധനകളിലുണ്ട്. ഇതോടെ ഈ മേഖലയിലെ ചൂഷണങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാകും.

തൊഴിലാളിക്കും തൊഴിലുടമയ്ക്കും പരസ്പരധാരണയോടെ വീസ റദ്ദാക്കാനും പുതിയ തൊഴില്‍ നിയമം അനുസരിച്ച് സാധിക്കും. ഒരു മാസത്തെ നോട്ടിസ് നല്‍കി തൊഴിലാളിയെ ഒഴിവാക്കുകയോ, തൊഴിലാളി രാജി വയ്ക്കുകയോ ചെയ്താല്‍ ഉണ്ടായിരുന്ന ആറു മാസത്തെ പ്രവേശന നിരോധനം അടുത്തവര്‍ഷം മുതല്‍ ഉണ്ടാകില്ല. ഇനി മുതല്‍ വീസ റദ്ദാക്കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ പുതിയ വീസ ലഭിക്കും.

കരാര്‍ കാലാവധി തീരും മുന്പ് തൊഴിലാളിയെ പിരിച്ചു വിട്ടാല്‍ മൂന്നു മാസത്തെ ശന്പളം നഷ്ടപരിഹാരമായി നല്‍കണം. രണ്ടു വര്‍ഷ കാലാവധിക്കിടെ കരാറുകള്‍ റദ്ദാക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തേണ്ടി വരും.

പുതിയ തൊഴില്‍ വീസയില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യം വിടും മുന്‍പ് പുതിയ സ്പോണ്‍സറില്‍നിന്ന് ഓഫര്‍ ലെറ്റര്‍ നേടിയിരിക്കണം. വേതനവും അനുബന്ധ ആനുകൂല്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കണം. 60 ദിവസത്തിലധികം വേതനം ലഭിക്കാതിരിക്കുക, കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ കാരണങ്ങളുടെ പേരില്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ തൊഴിലാളിക്കാകും.

തൊഴില്‍കരാറിലെയും ഓഫര്‍ ലറ്ററിലെയും വിവരങ്ങളില്‍ ഭേദഗതി വരുത്തണമെങ്കില്‍ മന്ത്രാലയത്തിന്‍റെ അനുമതി നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത ഭേദഗതിക്ക് നിയമസാധുതയുണ്ടാകില്ല.

13/10/2015

സൗദി അറേബ്യയില്‍ ഭേദഗതിവരുത്തിയ 38 തൊഴില്‍ നിയമങ്ങള്‍ ഈ മാസം 18ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്ന തൊഴില്‍ നിയമ ഭേദഗതി നേരത്തെ സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് സൗദി തൊഴില്‍ നിയമത്തില്‍ സമഗ്ര പരിഷ്‌കാരം വരുത്തുന്നത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് തൊഴില്‍ നിയമ ഭേദഗതികള്‍.
പുതിയ തൊഴില്‍ നിയമപ്രകാരം അപകടകരമായ തൊഴിലുകളില്‍ വനിതകളെ നിയമിക്കാന്‍ പാടില്ല. തൊഴിലാളികളുടെ പ്രൊബേഷന്‍ കാലം 90 ദിവസത്തില്‍ നിന്ന് 180 ദിവസമായി ഉയര്‍ത്തി . സമ്മതമില്ലാതെ തൊഴിലാളികളെ സ്ഥലം മാറ്റാന്‍ പാടില്ല. തൊഴില്‍ കരാര്‍ പ്രകാരം കാലാവധി പൂര്‍ത്തിയാകാതെ രാജിവെക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമില്ല. തൊഴിലാളികളെ പിരിച്ചുവിടാനും കഴിയില്ല.
രാജിവെക്കുന്നവര്‍ തൊഴിലുടമക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും. പിരിച്ചുവിടുകയാണെങ്കില്‍ തൊഴിലുടമ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കണം. രാജിവെക്കുകയോ പിരിച്ചുവിടുകയോ ചെയ്യുന്നതിന് അറുപത് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പിരിഞ്ഞു പോകുന്നവര്‍ക്ക് തൊഴിലുടമ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഭേദഗതിവരുത്തിയ തൊഴില്‍ നിയമം അനുശാസിക്കുന്നു.
ഗാര്‍ഹിക തൊഴിലാളികള്‍, സ്‌പോടസ് ക്ലബുകളിലെ കളിക്കാര്‍, കൃഷിപ്പണിക്കാര്‍ എന്നിവര്‍ക്ക് തൊഴില്‍ നിയമ ഭേദഗതി ബാധകമല്ല.

29/09/2015

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ സമഗ്ര മാറ്റമുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു. തൊഴില്‍ കരാര്‍, പുതിയ വീസ, വീസാ മാറ്റം എന്നിവയിലായിരിക്കും പ്രധാന ഭേദഗതികളുണ്ടാവുക. തൊഴില്‍ കരാര്‍, വീസ റദ്ദാക്കല്‍ എന്നീ നടപടിക്രമങ്ങള്‍ പുനക്രമീകരിക്കും. വീസാമാറ്റം ലഭിക്കാനുള്ള വ്യവസ്ഥകളിലും ഭേദഗതിയുണ്ടാകും. പുതിയ തൊഴില്‍ വീസയില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യം വിടും മുന്‍പ് പുതിയ സ്പോണ്‍സറില്‍നിന്ന് ഓഫര്‍ ലെറ്റര്‍ നേടിയിരിക്കണം. വേതനവും അനുബന്ധ ആനുകൂല്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കണം.

വിദേശ രാജൃങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നവരും ഇതേമാതൃക സ്വീകരിക്കേണ്ടി വരും. തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം തൊഴില്‍ വാഗ്ദാന രേഖ രൂപപ്പെടുത്തേണ്ടത്. തൊഴിലാളിയും സ്പോണ്‍സറും ഒപ്പുവച്ച കരാറിന്‍റെ പകര്‍പ്പ് തൊഴില്‍ വീസാ അപേക്ഷകളോടൊപ്പം സമര്‍പ്പിക്കണം. പരസ്പര ധാരണയോടെ വീസ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്.

രണ്ടു വര്‍ഷ കാലാവധിക്കിടെ കരാറുകള്‍ റദ്ദാക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തേണ്ടി വരും. 60 ദിവസത്തിലധികം വേതനം ലഭിക്കാതിരിക്കുക, നിയമനം ലഭിച്ച കമ്പനി അടച്ചുപൂട്ടുക തുടങ്ങിയ കാരണങ്ങളാല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ തൊഴിലാളിക്കാകും. പരാതിയുണ്ടെങ്കില്‍ രണ്ടു മാസത്തിനകം മന്ത്രാലയത്തില്‍ വിവരം നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

What is Ban?------------------Ban is a legal mechanism that prevents employee or residents from re-entering the same cou...
28/05/2015

What is Ban?
------------------
Ban is a legal mechanism that prevents employee or residents from re-entering the same country or a person who served ban is will be unable to work or live in specific Country.

Types of Ban in United Arab Emirates:
There are Two Types of Ban in United Arab Emirates.
1. Immigration Ban
2. Labour Ban, Employment Ban or Work permit Ban

Immigration Ban
--------------------
What is Immigration Ban?
All countries except UAE and GCC nationals need permission for the Government of UAE (Ministry of Immigration) to enter in UAE or any part of UAE, as each Emirate of UAE has their own Immigration section with different rules and regulations.
So, if you are denied to enter in UAE you should know you have Immigration ban from Government of UAE.

Reason of Immigration Ban:
-----------------------------------
There are numerous reasons of immigration bans in UAE but we will discuss the most important and popular cause of bans in Emirates.
You will be banned or you cannot enter UAE or any emirate of UAE if you have Immigration Ban due to any Criminal offences, Illegal Visa entry or exit, Fake passports entry and exits, Weapons or ammunition, Drugs, Bounced cheques, Murder case, Serious Abusing case with UAE Citizens, inappropriate relationship, theft, r**e, violence, Breaking serious Rules and regulation of UAE Government, or any other crimes.

How to Remove Immigration Ban?
-------------------------------------------
The mostly asked question is how to remove immigration ban, is there any way or any e-services provided from government of UAE or from Ministry of Immigration? The answer will be a big NO.
You will face immigration ban till the time you are cleared by Ministry of Immigration or you have served your Sentence.
Labour Ban or Work Permit Ban

What is Labour Ban?
-------------------------
Leaving a job without any reason, breaking terms and condition of Labour Contract or Started another job before finishing the first contract will cause Labour ban on you.

How many types of Labour ban?
----------------------------------------
Labour ban also known as Employment ban or work permit ban and there are two types of Labour Ban.
1. 6 months Labour ban
2. 1 year Labour ban

What is the Reason of 6 Months Labour ban?
----------------------------------------------------------
Every Employee of UAE will be banned automatically by Ministry of Labour (MOL) if you leave a current company (job) without any solid reason, and the duration of this ban will be 6 Months. You will not allow entering again to any emirate of UAE until you cleared the ban status.

Can I travel to UAE on Visit Visa if I have 6 months ban?
Yes there is no restriction by Government or Ministry of Labours for you to enter any Emirates of United Arab Emirates on Tourist or Visit Visa.

How to Remove 6 Months Labour Ban?
Is there any way to Remove 6 months ban inside UAE?
How to remove 6 months ban?
How to remove labour ban without leaving country?
How to apply for another visa if you have labour ban for 6 months?
Internet and social sites are full of these questions that how to remove ban or is there any E-services provided for Labours by Government of UAE the answer will be big YES.
You can remove your 6 months ban without Leaving Uae by finding a job in any Free zone of United Arab Emirates or Any Government Job but you have to mention qualification above high school with 5000 AED monthly Salary, Diploma holders with 7000 AED monthly salary and Bachelor’s degree holders with 12000 monthly salary in new Agreement.

What is the Reason of 1 Year Labour ban?
------------------------------------------------------
Losing a case in any emirates of UAE against your employer (Company), leaving a Government Job before completing your Limited labour Contract or Violation of Terms and Conditions of your Labour Contract will put 1 year ban on you and you will not allowed to visit UAE until you finish 1 year Labour ban.

Lucky Employee who will not face Labour Ban?
Is there anyone in UAE who will not face Labour Ban? Yes below mention employees may not have a Labour ban:

1.Citizens of UAE will not have immigration and Labour ban.
2.Joining an Oil company.
3.Employees who are Changing job within same free zones.
4.Employees who are joining Government or Semi-Government Organizations.
5. Employees who have completed their Limited term contracts.
6.Employees who have completed 3 years of Service under Unlimited term contract.

Alfurath Typing Office

31/01/2015
Latest Job Vacancies in Abu Dhabi, UAE.
27/01/2015

Latest Job Vacancies in Abu Dhabi, UAE.

Online Job Search-Latest Jobs in Etihad Airways

07/01/2015

ഷോപിന്‍റെ ജവാസത്തിന്റെ കാര്‍ഡ്‌ തീര്‍ന്നു ഒരു മാസത്തിനു മുന്‍പ് എല്ലാവരും പുതുക്കുക അല്ലാത്ത പക്ഷം ഏകദേശം 1000 കൂടുതല്‍ ഫൈന്‍ അടക്കേണ്ടി വരും ...

http://www.reporterlive.com/2014/09/23/130253.html
24/09/2014

http://www.reporterlive.com/2014/09/23/130253.html

യുഎഇയില്‍ സ്ഥിരം ജോലിക്ക് പുറമെ പാര്‍ടൈം ജോലി ചെയ്യാനും അനുമതിയുണ്ടെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ തൊഴിലുടമയുടെ എന്‍ഒസി ഹാജരാക്കണം. സ്വദേശികള്‍ക്കും വിദേശികള്...

Starting today, you can use your Emirates ID card at Al Hilal Bank ATMs for all your financial transactions. Share it wi...
07/09/2014

Starting today, you can use your Emirates ID card at Al Hilal Bank ATMs for all your financial transactions. Share it with your friends
ഇന്നുമുതല്‍ നിങ്ങള്ക്ക് നിങ്ങളുടെ എമിരേറ്റ്സ് ഐ ഡി കാര്‍ഡ്‌
അല്‍ ഹിലാല്‍ ബാങ്കിന്‍റെ എല്ലാ എ ടി എം മെഷിനിലും സാമ്പത്തിക ഇടപാട് നടത്താം

14/08/2014

UAE- ല്‍ ട്രാഫിക് പിഴ ലഭിച്ചവര്‍ക്ക് മുഴുവന്‍ പിയ അടക്കാതെ രാജ്യം വിടാന്‍ പറ്റില്ല

ജൂലായ് 13 മുതല്‍ ഇ-ലേബര്‍ കാര്‍ഡ് നിലവില്‍ വരും
06/07/2014

ജൂലായ് 13 മുതല്‍ ഇ-ലേബര്‍ കാര്‍ഡ് നിലവില്‍ വരും

ദുബായ്: ഇലക്ട്രോണിക് ലേബര്‍ കാര്‍ഡും തൊഴില്‍ കരാറും ജൂലായ് 13-ന് നിലവില്‍ വരും . തൊഴില്‍മന്ത്രി സഖര്‍ ഗൊബാഷ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത...

09/06/2014

ദുബായ്: വിവിധ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഒരൊറ്റ വീസ ഉപയോഗിച്ച് യാത്ര ചെയ്യുവാനുളള അവസരമൊരുക്കുന്ന

എമിറേറ്റ്‌സ് ഐ ഡി വഴി കൂടുതല്‍ ആനുകൂല്യങ്ങള്‍
29/05/2014

എമിറേറ്റ്‌സ് ഐ ഡി വഴി കൂടുതല്‍ ആനുകൂല്യങ്ങള്‍

അബുദാബി: എമിറേറ്റ്‌സ് ഐ ഡി നവീകരിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ബേങ്ക് ഇടപാടുകള്‍ കാര്‍ഡു വഴി സാധ്യമാക്കു

Use your Emirates ID card for banking soon
28/05/2014

Use your Emirates ID card for banking soon

Pilot project demonstrates ID card can be used at point of sale terminals and at ATM

08/05/2014

Launch ceremony attended by His Highness Sheikh Mohammed Bin Saud Al Qasimi Crown Prince of Ras Al Khaimah

കൊറോണ വൈറസ്: സൗദിയില്‍ മരിച്ചവരുടെ എണ്ണം 111 ആയി
04/05/2014

കൊറോണ വൈറസ്: സൗദിയില്‍ മരിച്ചവരുടെ എണ്ണം 111 ആയി

സൗദിയില്‍ഇന്ന് പതിനെട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ്ബാധിച്ചതായി കണ്ടെത്തി. രാജ്യത്ത്‌രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 111 ആയി. റിയാദില്‍അഞ്ചും, ജിദ്ദയില്‍ഏഴും മക്കയില്‍നാലും മദീനയില്‍രണ്ടും

03/05/2014

കാബൂള്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഫ്ഗാനിസ്ഥാനില്‍ ചുരുങ്ങിയ 350 പേര്‍ മരിച്ചു. 2500ലേറെ പേരെ

03/05/2014

Mathrubhumi NRI: NRI News, Pravasi Bharatham News,Gulf News, America News,Europe News, Australia and Oceania News, Africa News

Address

Hutain
Khor Fakkan
10872

Opening Hours

Monday 08:00 - 13:00
17:00 - 22:30
Tuesday 08:00 - 13:00
17:00 - 22:30
Wednesday 08:00 - 13:00
17:00 - 22:30
Thursday 08:00 - 13:00
17:00 - 22:30
Saturday 08:00 - 13:00
17:00 - 22:30
Sunday 08:00 - 13:00
17:00 - 22:30

Telephone

09 2387397

Website

Alerts

Be the first to know and let us send you an email when Alfurath Typing Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alfurath Typing Office:

Videos

Share


Other Khor Fakkan travel agencies

Show All