21/05/2023
ബാംഗ്ലൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ രാമനഗര ജില്ലയിലാണ് രാംദേവര ബേട്ട സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ബ്ലോക്ക്ബസ്റ്റർ ഷോലെ ചിത്രീകരിച്ചത് ഈ മനോഹരമായ കുന്നിലാണ്. 1970-കൾ മുതൽ ഈ സ്ഥലം വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട്. രാമദേവര ബേട്ട ഹിൽ ഇന്ത്യയിലെ ഏക കഴുകൻ സങ്കേതമാണ്. ട്രെക്കിങ്ങിനുള്ള ഏറ്റവും മികച്ച പ്രദേശങ്ങളിലൊന്നാണ്.
കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പെട്ടെന്നുള്ള യാത്രയ്ക്ക് ഈ ലൊക്കേഷൻ മികച്ചതാണ്. സാഹസിക വിനോദത്തിന് പറ്റിയ സ്ഥലമാണ് രാമദേവര ബേട്ട. മല കയറാനുള്ള വഴി അൽപ്പം റിസ്ക്കായി തോന്നിയേക്കാം. എന്നിരുന്നാലും ഈ അപകടം മാരകമല്ല. ട്രെക്കിംഗ് നടത്തുന്നവരെ ആകർഷിക്കുന്നു.
ഇവിടെ പ്രേവേശന ഫീസൊന്നും ഇല്ല. കൂടാതെ കാർ പാർക്കിംഗ് സ്ഥലവും ലഭ്യമാണ്. രാമദേവര ബേട്ടയിലേയ്‌ക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾ കരുതേണ്ട ചില പ്രധാന കാര്യങ്ങൾ വെള്ളക്കുപ്പി, കുറച്ച് ഭക്ഷണം, ക്യാമറ, ബൈനോക്കുലർ, പ്രഥമശുശ്രൂഷ കിറ്റ് എന്നിവയാണ്. കാലാവസ്ഥ സുഖകരവും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായതിനാൽ അതിരാവിലെ സന്ദർശിക്കുന്നതാണ് നല്ലത്. ഏത് സീസണിലും നിങ്ങൾക്ക് ഇവിടെ വരാം, എന്നിരുന്നാലും, ഈർപ്പവും മഴയും ധാരാളം മൂടൽമഞ്ഞ് സൃഷ്ടിക്കുകയും ട്രെക്കിംഗ് പാതകൾ വഴുവഴുപ്പുള്ളതാക്കുകയും ചെയ്യുന്നതിനാൽ മൺസൂൺ ഒഴിവാക്കുന്നതാണ് നല്ലത്. അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ് ഈ സ്ഥലം.
ബംഗളൂരു ആണ് രാമനഗരയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം (80 കി.മീ.) ബെംഗളുരുവിലേക്കും മൈസൂരുവിലേക്കും കണക്റ്റിവിറ്റിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ രാമനഗരയിലുണ്ട്. ബംഗളൂരു, മൈസൂരു, മാണ്ഡ്യ ജില്ലകളിലെ പ്രധാന നഗരങ്ങളിൽ നിന്ന് രാമനഗരയ്ക്ക് മികച്ച ബസ് കണക്റ്റിവിറ്റിയുണ്ട്. രാമനഗര ടൗണിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ ടാക്സികൾ വാടകയ്‌ക്കെടുക്കാം. . സെൽഫ് ഡ്രൈവ് കാറുകളും ബൈക്കുകളും ബെംഗളൂരുവിൽ ലഭ്യമാണ്.