സോളോ സ്റ്റോറീസ്

സോളോ സ്റ്റോറീസ് പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE)
(50)

സുന്ദരം…സ്വച്ഛന്ദം…ഈ ജീവിതയാത്ര


വെറുതെ യാത്ര ചെയ്താല്‍ മാത്രം മതിയോ
പോയസ്ഥലങ്ങളും അനുഭവങ്ങളും സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യണ്ടേ എന്ന ചിന്ത ആണ് ഇങ്ങനെ ഒരു പേജ് തുടങ്ങാൻ പ്രേരിപ്പിച്ചത് .ഒരുപാട് കേട്ട് അറിവുകൾ പലയാത്രകളിലും ഗുണം ചെയ്തിട്ടുണ്ട് , ടിം യാത്ര ചെയ്തതും ചെയ്യാൻ ആഗ്രഹിക്കുന്നതും ആയ യാത്ര വിവരണങ്ങൾ നിങ്ങൾക്കായ് പങ്കുവെക്കുന്നു ....പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE)

04/10/2021

The stretch between Mulli and Manjoor has got 43 hairpin bends. The narrow hair pin bends are really challenging and bikers would love this route ❤️ 🌳 . . . .
❤️ 💟 💟 💟🏡

06/09/2021

ചില യാത്രകൾ തരുന്ന സന്തോഷം വളരെ വലുതാണ് 🌳🌳

🌴 🌴

22/08/2021
29/07/2021
പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം...കാടിനുള്ളിൽ ഒരു കൊച്ചു സ്വർഗ്ഗം തീർത്ത് സഞ്ചാരികളെയു സാഹസികരെയും കാത്തിരി...
10/11/2020

പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം...കാടിനുള്ളിൽ ഒരു കൊച്ചു സ്വർഗ്ഗം തീർത്ത് സഞ്ചാരികളെയു സാഹസികരെയും കാത്തിരിക്കുന്ന ഇടം... ഇടുക്കിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കാടിനുള്ളിലൂടെ ട്രക്ക് ചെയ്ത് മാത്രമെത്തുവാൻ സാധിക്കുന്ന തൂവാനം എന്നും നിറ‍ഞ്ഞൊഴുകുന്ന അപൂർവ്വം വെള്ളച്ചാട്ടങ്ങളിലൊന്നു കൂടിയാണ്.
ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൂവാനം വെള്ളച്ചാട്ടം. 84 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം പക്ഷേ, അല്പം സാഹസികർക്കു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ്.
വന്യജീവി സങ്കേതത്തിൽ നിന്നും ഇവിടേക്ക് ട്രക്കിങ്ങ് വഴി മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ. മൂന്നാറിലെ തന്നെ പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണിത്.
ആലാംപട്ടി ചെക്ക് പോസ്റ്റിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും. ഇന്ത്യക്കാർക്ക്300 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ട്രക്കിങ്ങ് ഫീസായി ഈടാക്കുന്നത്.

പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി..മനസ...
24/10/2020

പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി..മനസ്സിലെ ഒരുപാട് കാലമായുളള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു .…. നാടും നഗരവും ഉണരും മുമ്പേ…. പ്രഭാത സൂര്യന്റെ കിരണങ്ങളെ തലോലിച്…. ആരുമില്ലാത്ത കാനന പാതയിലൂടെ……കിളികളുടെ കളകളാരം കേട്ട്……. കോട മഞ്ഞിനെ വാരി പുണർന്ന്… മല മുകളിലെത്തണം… ആരുടെയും ശല്യമില്ലാതെ പുഞ്ചിരി തൂകി നിൽക്കുന്ന പ്രഭാത സൂര്യനെയും നോക്കി ഇരിക്കണം….സങ്കടങ്ങളും വിഷമങ്ങളും മാറ്റി വച്ചു നാളെ എന്ത് എന്ന് വേവലാതി ഇല്ലാത്ത ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സുമായി ഒരു യാത്ര…..

03/10/2020
22/09/2020

ഏത്ര കണ്ടാലും അനുഭവിച്ചാലും മതിവരാത്ത ഒരു കാര്യം ആണ് കോടമഞ്ഞു ,കുഞ്ഞു കുട്ടികൾക്കു മിട്ടായി കാണുന്നത് പോലെ ,ഏതൊരു പ്രായക്കാരനെയും കോട ശെരിക്കങ്ങു വശീകരിക്കും❤️

ആ പ്രണയത്തിന് ഒരിക്കലും പുതുമ നഷ്ടപ്പെടില്ല. ഒരിക്കൽ ഇഷ്ടപ്പെട്ടാൽ പിന്നെ ജീവിതകാലം കൂടെയുണ്ടാകും. കിലോമീറ്ററുകൾ എത്ര ഒന...
15/04/2020

ആ പ്രണയത്തിന് ഒരിക്കലും പുതുമ നഷ്ടപ്പെടില്ല. ഒരിക്കൽ ഇഷ്ടപ്പെട്ടാൽ പിന്നെ ജീവിതകാലം കൂടെയുണ്ടാകും. കിലോമീറ്ററുകൾ എത്ര ഒന്നിച്ചു യാത്രചെയ്താലും ഒരുതവണപോലും മതിയായി എന്നാരും പറയുകയില്ല. അതാണ് ജാവ യെസ്ഡിയോടുള്ള പ്രേമം. 22 വർഷം മുൻപ് കമ്പനി ഷട്ടറിട്ടെങ്കിലും അതൊന്നും യെസ്ഡി പ്രയണത്തെ തളർത്തിയില്ല. അതുകൊണ്ടാണല്ലോ ടീം TJYMC-Smoking Barrels എന്ന ജാവ യെസ്ഡി മോട്ടോർ സൈക്കിൾ ക്ലബിൽ അംഗമാകാൻ പുതിയ ആളുകളെത്തുന്നത്.

ഈ പ്രണയത്തിനു പ്രായമില്ല. പത്മനാഭന്റെ മണ്ണിലെ ശ്രീജിത്ത്ഏട്ടനും പിള്ളാരും ജാവ പ്രണയം എന്നും തേച്ചുമിനുക്കുന്നവരാണ്. 45 വർഷത്തിലേറെ പഴക്കമുള്ള ജാവാ യെസ്ഡി ബൈക്കുകൾ സ്വന്തം ജീവശ്വാസംപോലെ ഇവർ കൊണ്ടുനടക്കുന്നു. 1975 മോഡൽ ജാവ ബൈക്കടക്കം പത്തിലേറെ ജാവാ യെസ്ഡി ബൈക്കാണ് ശ്രീജിത്തേട്ടൻ കാത്തു സൂക്ഷിക്കുന്നത്

അതിനു ശേഷം എത്രയെത്ര പുതിയ മോഡൽ ബൈക്കുകൾ പല കമ്പനികൾ റോഡിലെത്തിച്ചു. പക്ഷേ, ഒന്നിനോടും ഇവർക്കു താൽപര്യം തോന്നിയില്ല. ഒരിക്കൽപോലും ഓടിച്ചുനോക്കണമെന്നുമുണ്ടായില്ല.

ജാവ യെസ്ഡി ബൈക്കുകൾക്കുള്ള ശൗര്യവും സൗന്ദര്യവും ഒരു വാഹനത്തിനും ലഭിക്കില്ലെന്ന വിശ്വാസത്തിന് ഉരുക്കിനേക്കാൾ ഉറപ്പാണ്.

ടീം TJYMC -Smoking Barrels

ആനപ്രേമികള്‍ക്കായി ഒരു ആനക്കുളംഇടുക്കി ജില്ലയിലെ മാങ്കുളത്താണ് ആനക്കുളം സ്ഥിതി ചെയ്യുന്നത്. മൂന്നാറിനടുത്തു സ്ഥിതി ചെയ്യ...
09/04/2020

ആനപ്രേമികള്‍ക്കായി ഒരു ആനക്കുളം

ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് ആനക്കുളം സ്ഥിതി ചെയ്യുന്നത്. മൂന്നാറിനടുത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണെങ്കിലും മൂന്നാറിനോളം പരിഷ്‌ക്കാരിയല്ല മാങ്കുളം. നിരവധി കുന്നുകളും മലകളും അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള നിറയെ പച്ചയണിഞ്ഞ നാടാണിത്. കേരളത്തിന്റെ സുഗന്ധവ്യന്ജങ്ങളെല്ലാം സമൃദ്ധമായി വിളയുന്ന ഇവിടെ സമ്മിശ്രമായ കാലാവസ്ഥയാണ് .

21/09/2019
07/09/2019
അതികം_ആർക്കും_അറിയാതെ_ഒളിഞ്ഞുകിടക്കുന്ന_ഒരു_സ്വർഗം. 😍 #കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അതികം...
13/07/2019

അതികം_ആർക്കും_അറിയാതെ_ഒളിഞ്ഞുകിടക്കുന്ന_ഒരു_സ്വർഗം. 😍

#കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അതികം ആർക്കും അറിയാതെ ഒളിഞ്ഞുകിടക്കുന്ന ഒരു സ്വർഗം...
ഇരുപത് മിനിറ്റ് നടന്ന് കേറിയാൽ മതി ഇ മലയുടെ മുകളിലെത്താൻ..
അത്ര ചെറിയ മലയാണോയെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ..
അതിനുത്തരം ഇവിടുത്തെ കാഴ്ച പറയും. #കരൂഞ്ഞി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കരൂഞ്ഞി മലയെപ്പറ്റിയാണ് പറയുന്നത്.
അതികം സഞ്ചാരികൾ എത്തിപ്പെടാത്ത ഇ മലയിൽ ഒറ്റക്ക് ഒരു രാത്രി ടെന്റ് അടിച്ച് നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടെ ഞാൻ കൊടുവള്ളിക്ക് വണ്ടി കേറി....
യക്ഷികഥകൾ ഉള്ള ഇ മലയുടെ ഏതാണ്ട് മധ്യഭാഗത്ത് ഒരു ഗുഹ കൂടെയുണ്ട്. പ്രദേശവാസികൾ മാത്രമാണ് ഇവിടെ സാധാരണയായി എത്തുന്നത്..
വിദ്യാർഥികളടക്കം ധാരാളം പേർ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ ഇവിടേക്ക് എത്തുന്നതിനുമാത്രമാണ് നാട്ടുകാർക്ക് പരാതിയുള്ളത്... വരുന്നവർ ആവക കലാപരിപാടികൾ പൂർണമായും ഒഴിവാക്കുക...
ഏതാണ്ട് മൂന്നുമണിയോടെ ഞാൻ മലയുടെ മുകളിലെത്തി.. ഇ ചെറിയ മലയുടെ മുകളിൽനിന്നുള്ള കാഴ്‌ച്ച എന്നെ അതിശയിപ്പിച്ചു...
ഏറ്റവും മുകളിൽ ഒരു വ്യൂ പോയിന്റുണ്ട്.. ഇവിടെനിന്നും നോക്കിയാൽ ചുറ്റുപാടുമുള്ള മറ്റ് ചെറിയ മലനിരകൾ കാണാം.. അങ് ദൂരെ വയനാടൻ മലനിരകൾ തലയുയർത്തിനിൽക്കുന്നു...
നല്ല ചൂടും, വെയിലും, ഒപ്പം കൂട്ടിന് നല്ല കാറ്റും ഉണ്ടായിരുന്നു.. അൽപനേരം ഒരു മരത്തിന്റെ തണലിൽ കിടന്നു. മലയുടെ മുകളിൽ വലിയ വെട്ടുകല്ല് പോലത്തെ കല്ലാണ്, അതിന്റെ ഇടക്ക് പുല്ലും. അത് മാത്രമേ മലയുടെ മുകളിൽ ഉള്ളു. എന്റെ കൈയിൽ ഫോണിന്റെ ഫ്ലാഷ് അല്ലാതെ വേറെ വെളിച്ചം ഇല്ലാത്തതുകൊണ്ട് അഞ്ചരയോടെ ഞാൻ ടെന്റ് സെറ്റുചെയ്തു.
പെട്ടന്നായിരുന്നു കാലാവസ്ഥയുടെ മായാജാലം.. മഴ പെയ്യാൻ ആരംഭിച്ചു..
ഞാൻ ടെന്റിന്റെ അകത്തുകയറി. മഴ മെല്ലെ ശക്തി പ്രാപിച്ചു. ടെന്റിന്റെ താഴത്തെ തുന്നലിലൂടെ വെള്ളം അകത്തുകയറാൻ തുടങ്ങി.
അല്പനേരത്തിനുശേഷം മഴ ചോർന്നു.
പുറത്തിറങ്ങിയ ഞാൻ അപ്പോഴത്തെ കാഴ്‌ച്ച കണ്ട് ഞെട്ടി. ഇതുവരെ ഉണ്ടായിരുന്ന സ്ഥലമല്ല മഴക്ക് ശേഷം. ഒരു ചെറിയ മഴ പ്രകൃതിയെ ഇത്രമാത്രം മാറ്റം വരുത്തുമെന്ന് എനിക്ക് മനസിലായി, മഴയിൽ കുളിച്ച് കരൂഞ്ഞി വേറെ ലെവലായി. ഒപ്പത്തിനൊപ്പം സൂര്യൻ അസ്തമയത്തിന് തയാറെടുത്തുനിൽകുന്നു..
രാത്രി പലപ്പോഴായി വലുതും ചെറുതുമായി മഴ പെയ്തു. ടെന്റ് ചോരുന്നതുകാരണം ടെന്റിന്റെ നടുവിൽ എഴുന്നേറ്റിരിക്കും, മഴ അവസാനിക്കുന്നിടം വരെ.
കരൂഞ്ഞിമല എന്തുകാഴ്‌ച്ചയാവും ഒരുക്കിവെച്ചിരിക്കുക എന്ന ആശ്ചര്യത്തോടുകൂടെയാണ് രാവിലെ ടെന്റിന് പുറത്തിറങ്ങിയത്.
കഴിഞ്ഞ രാത്രി അത്യാവിശം മഴ പെയ്തതുകൊണ്ട് കരൂഞ്ഞിമലയെന്നെ നിരാശനാക്കിയില്ല. പ്രതീക്ഷക്കൊത്തപോലെ മഞ്ഞിൽ പുതച്ചുകിടക്കുകയാണ് ചുറ്റുപാടുമുള്ള പ്രദേശങ്ങൾ. അല്പനേരത്തിന്റെ കാത്തിരിപ്പിനുശേഷം ഞാൻ നിൽക്കുന്ന പ്രദേശം അടക്കം മൊത്തം കോടയാൽ മൂടപ്പെട്ടു. ഇതുപോലെയുള്ള എത്ര സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ആർക്കും അറിയാതെ ഒളിഞ്ഞു കിടക്കുന്നു. അതൊക്കെ ഒന്നാസ്വദിച്ചിട്ട് പോരെ ഹിമാലയത്തിലേക്ക് വണ്ടി വിടുന്നത്...
ധൈര്യമായി കരൂഞ്ഞി മലയിലേക്ക് വിട്ടോളൂ, നിരാശനാവേണ്ടി വരില്ലാ...

23/06/2019

Jawa Motorcycles

മഴ ആർത്തലച്ച് പെയ്യുമ്പോൾ ആ മഴയത്ത് വണ്ടിയുമെടുത്ത് മഴയുടെ കാണാക്കാഴ്ചകൾ കാണാനിറങ്ങുന്ന മഴഭ്രാന്തൻമാരെ അറിയില്ലേ... മഴക്...
20/06/2019

മഴ ആർത്തലച്ച് പെയ്യുമ്പോൾ ആ മഴയത്ത് വണ്ടിയുമെടുത്ത് മഴയുടെ കാണാക്കാഴ്ചകൾ കാണാനിറങ്ങുന്ന മഴഭ്രാന്തൻമാരെ അറിയില്ലേ... മഴക്കാലത്തു മാത്രം ജീവൻ വയ്ക്കുന്ന കുറേ സ്ഥലങ്ങൾ തേടിയുള്ള ഇത്തരം യാത്രകളിൽ എല്ലാവർക്കും കുറച്ച് സ്ഥിരം സ്ഥലങ്ങൾ കാണും. കേരളത്തിലാണെങ്കിൽ വയനാടും മൂന്നാറും ഒക്കെ ചേരുന്ന കുറച്ച് സ്ഥലങ്ങൾ. എന്നാൽ ഇത്തവണത്തെ മഴ യാത്രകളുടെ വഴി മലപ്പുറത്തേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ...

Beauty of Munnar
11/06/2019

Beauty of Munnar

A breath of fresh air
06/05/2019

A breath of fresh air

25/04/2019
08/03/2019

Jawa Classic 300

Kollengode, Palakkad, Kerala.
22/02/2019

Kollengode, Palakkad, Kerala.

കാടറിഞ്ഞ്, മനം നിറഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്രകാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാ...
07/12/2018

കാടറിഞ്ഞ്, മനം നിറഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്ര

കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര

ഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച -

ഞായർ ഒരു പരിപാടിയുമില്ല - പിന്നെ നോക്കിയില്ല

'900 കണ്ടി' കണ്ടിട്ടു തന്നെ കാര്യം !!

കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി..

കൂട്ടുകാരൻ Shaijal Mhd Km ആണു 900 കണ്ടിയെക്കുറിച്ചുള്ള പോസ്റ്റ് എനിക്ക് ഷെയർ ചെയ്തത്.

യാത്രകളെ നന്നേ ഇഷ്ടപ്പെടുന്ന കൂട്ടുകാരൻ കേരളത്തിലെ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പായ RERCയുടെ ഭാരവാഹി കൂടിയാണ് 🙂 .

ഞാൻ ഫ്രീയാണെന്നറിയിച്ചതും അര മണിക്കൂറിനുള്ളിൽ വീടിന്റെ മുന്നിൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടു ..

ആലോചിച്ചു നിന്നില്ല.. ഗൂഗിൾ മാപ്പ് ചുമ്മായൊന്നു നോക്കി.. ഏകദേശം 80-90 കി.മീ..

900 ലക്ഷ്യമാക്കി യാത്ര തുടങ്ങി.. അടിവാരത്തു നിന്നും 2 ബോട്ടിൽ വെള്ളം കയ്യിൽ കരുതി - യാത്രക്കാവശ്യമായ മറ്റൊന്നും കരുതിയിട്ടില്ലെങ്കിലും ക്യാമറ എടുക്കാൻ മറന്നില്ല.

ബാണാസുരയും, കുറുവാ ദ്വീപും, എടക്കൽ ഗുഹയും , പൂക്കോട്ട് തടാകവും പിന്നെ ചായത്തോട്ടവുമായാൽ വയനാട് കഴിഞ്ഞു എന്ന ധാരണയാണു മനസ്സിലുള്ളതെങ്കിൽ അതൊന്നുമല്ല..

പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !

'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം..

മേപ്പാടിയിൽ നിന്നും കള്ളാടി കഴിഞ്ഞ് അമ്പതടി മുന്നോട്ട് ചെന്നാൽ വലത്തോട്ട് 900 കണ്ടിയിലേക്കുള്ള ചെറിയ വഴിയിലേക്ക് ബൈക്ക് കയറുമ്പോൾ പരിസരത്തൊന്നും ആരെയും കണ്ടില്ല ..

ആശങ്കകളോടെയാണു കാടു കയറാൻ തുടങ്ങിയതെങ്കിലും ചെല്ലും തോറും പ്രകൃതി ഞങ്ങളെ മാടിവിളിക്കുകയായിരുന്നു..

ബൈക്കിനോ അല്ലെങ്കിൽ ഫോർ വീൽ (4x4) വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴി - ഇരുഭാഗങ്ങളിലും സുന്ദരവനം..

ഇത് വരെ കണ്ടതില്ലാത്ത കാനനക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ മുന്നോട്ട് നീങ്ങി ...

കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് !!

ഒരു തരം നീളത്തിലുള്ള അട്ടകൾ!!! ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ ആശാന്മാർ കുടി തുടങ്ങിയിരുന്നു; പറിച്ച് കളയാൻ കഴിഞ്ഞില്ല.. ഒരു തീപെട്ടീയോ കത്തിയോ കയ്യിൽ കരുതാത്തത്തിന്റെ വിഷമം തോന്നിയെങ്കിലും.. ബൈക്കിന്റെ സൈലൻസറിൽ ആശാൻമാരെ ഉമ്മ വെപ്പിച്ച് ഷൈജലും ഞാനും തൽകാലം തടിയൂരി ...

തൊള്ളായിരം കണ്ടിയുടെ മുകളിലെത്തിയപ്പോൾ അട്ട ചോര കുടിച്ചാലെന്ത് - ഇത്രയും മനോഹരമായ കാഴ്ച കാണണമെങ്കിൽ അൽപ്പം സഹിക്കണമല്ലോ എന്ന് തോന്നി ..

'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെ'ന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ തകർന്നു വീണുകൊണ്ടിരിക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന വിശേഷണം അങ്ങനെയങ്ങ് തേച്ചു മായ്ച്ചു കളയാനായിട്ടില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിശയത്തോടെ ആ കുന്നിൻ മുകളിൽ നിന്ന് ചുറ്റും വീക്ഷിച്ചു ..

കലാകാരന്റെ കാൻവാസിൽ പ്രകൃതിയെ കളറ്കൂട്ടിയാണ് അവർ വരച്ചിരുന്നതെന്ന് എന്റെ മുൻവിധി മാത്രമായിരുന്നു..
ആ കാൻവാസുകളിൽ കണ്ട മഞ്ഞും മലയും മഴയും മരവുമൊക്കെ അതേ പടി ദർശിക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ മുൻവിധികളെടുക്കുന്ന എന്റെ സ്വഭാവം ഞാനാ കുന്നിൻ മുകളിൽ നിന്ന് തണുത്ത കാറ്റിൽ പറത്തി..

അന്തം വിട്ട് സമയം പോയതറിഞ്ഞില്ല..
സമയം 6 മണിയോടടുത്തു കാട് അതിന്റെ രൌദ്ര ഭാവം പൂണ്ട് തുടങ്ങിയിരിക്കുന്നു . വന്ന വഴി ദുർഘടമായതിനാൽ അധികം നില്ക്കാതെ ഞങ്ങൾ കുന്നിറങ്ങി .. ഇറങ്ങിയെന്നല്ല ഇറങ്ങേണ്ടി വന്നു.. അട്ടകളെ പോലെ ആനകളെ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ !!

ഒരു കാര്യമുറപ്പ് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് 900 കണ്ടി കൺകുളിർക്കും കാഴ്ച തന്നെയാകുമെന്നതിൽ സംശയമില്ല.

ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക്‌ തിരിയുക കുറച്ച്‌ ദൂരം വന്നാൽ കള്ളടി മകാം കാണും...അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും...പാലം കയിഞ്ഞ ഉടനെ വലത്തോട്ട്‌ ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്‌....ആ ജ്ംഗ്ഷനു അടുത്ത്‌ ഒരു പെട്ടി പീടികയും കാണാം...ഗൂഗിൾ മാപ്പിൽ Kalladi എന്ന് അടിച്ചാൽ ഏകദേശ റൂട്ട്‌ കിട്ടും..അവിടെ നിന്ന് നേരത്തെ പറഞ്ഞ പോലെ മകാം>പാലം> വലത്തോട്ട്‌...

കാനന സുന്ദരിയോട് യാത്ര ചോദിച്ച് ഞങ്ങൾ മടങ്ങി..

"കാടേ ഞങ്ങളിനിയും വരും നിന്നെക്കാണാൻ..
നിൻറെ കൂടെയിരിക്കാൻ "

..♥️  #മൂന്നാർ_ഡയറി  .. #വട്ടവട_എന്ന_മൂന്നാർ_ഗ്രാമീണസുന്ദരി...          കഴിഞ്ഞ മൂന്നാർ യാത്രയിൽ എനിക്ക് കിട്ടിയ ഒരു കൊച്...
06/12/2018

..♥️ #മൂന്നാർ_ഡയറി ..
#വട്ടവട_എന്ന_മൂന്നാർ_ഗ്രാമീണസുന്ദരി...

കഴിഞ്ഞ മൂന്നാർ യാത്രയിൽ എനിക്ക് കിട്ടിയ ഒരു കൊച്ചു ഗ്രാമീണ സുന്ദരി... തണുത്ത കാറ്റുകൾ തലോടി കൊണ്ട്.... പവിഴം മുത്തുകൾ പോലെ കോട മേഘങ്ങൾ ചൂടി..." മൂന്നാർ " മൂന്ന് നദികൾ... മുതിരപുഴ, കുണ്ടള്ള, നല്ലതണ്ണി... ഈ മൂന്ന് നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ... . ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് മൂന്നാർ യെന്ന് നാമം വരുവാൻ കാരണം... പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം... " തെക്കിന്റെ കാശ്മീർ " ഇങ്ങനെയും നമുക്കു നമ്മുടെ മൂന്നാറിനെ വിശേഷിപ്പിക്കാം... മൂന്നാറിലേക്ക് വീണ്ടും പുതിയ കാഴ്ചകൾ തേടി ഒരു യാത്ര... മൂന്നാറിലെ അധികം ആരും പോവാത്ത സ്ഥലങ്ങൾ തേടി ...ഒരു ചെറിയ യാത്ര... കുറെ കാണാനും... കുറെ ആസ്വദിക്കാനും... ക്യാമെറയിൽ പകർത്താനും... എന്ന ഒരു ചെറിയ ലക്ഷ്യവുമായി... ഇത് ഒരു റിവ്യൂ ഒന്നുമല്ല... മനസിൽ തോന്നുന്ന കുറച്ചു മലയാളം അക്ഷരങ്ങൾ... കുറച്ചു വാക്കുകൾ... ഒന്ന് കുറിച് ഇടണമെന്ന് തോന്നി... കല്യാണം ഒക്കെ കഴിച്ചു... കുട്ടികൾ ഒക്കെ ആയി... അവരുടെ മക്കൾ ആയി... ഒരു മുത്തശ്ശൻ ആയി ഇരിക്കുമ്പോൾ... പണ്ട് പോയ യാത്രകൾ ഒന്ന് അയവു ഇറക്കാൻ.... ജീവിക്കുന്ന നിമിഷം ആനന്ദപൂർണമാണ് എന്ന് എനിക്ക് അനുഭവപ്പെടുത്തിയ സന്ദർഭങ്ങൾ മിക്കതും എന്റെ യാത്രകളിൽ ആയിരുന്നു... എന്റെ യാത്രകളിൽ നിന്നായിരുന്നു....

മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട... സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്...മദ്ധ്യാഹ്ന സൂര്യന്‍റെ ചൂടിനെപ്പോലും അതിജീവിച്ച് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ഒരു ഗ്രാമമാണ് വട്ടവട... മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്... വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം.. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു... വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം... പാമ്പാടൻ ഷോല നാഷണൽ പാർക്കിന്‍റെ ചെക്ക് പോസ്റ്റ് കടന്നു വേണം കോവിലൂര് വഴി വട്ടവട എത്താൻ... അങ്ങിനെ മുന്നാറിലെ മനോഹരമായ തേയില തോട്ടതിലൂടെയുള്ള യാത്ര കൊടുവിൽ പാമ്പാടൻ ഷോല നാഷണൽ പാർക്കിന്‍റെ ചെക്ക് പോസ്റ്റിനു മുന്നിൽ എത്തി.. നമ്മുടെ ജിന്ന്‌ കാറിൽ നിന്ന് ഇറങ്ങി ചെക്‌പോസ്റ്റിൽ കാറിന്റെ നമ്പറും പേരും ഒപ്പും എല്ലാം നൽകി... രാത്രി 6:30 മുന്നേ തിരിച്ചു എത്തണം എന്ന നിർദ്ദേശവുമായി യാത്ര തുടങ്ങി... തികച്ചും മനോഹരമായ ഒരു യാത്ര... ചുറ്റും രണ്ടുവശത്തും ഇടതൂർന്നു നിൽക്കുന്ന യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങൾ.... ഒരു മനസിന്‌ കുളിർമ നൽകുന്ന ഒരു യാത്ര... കാറിന്റെ ഗ്ലാസ് താഴ്ത്തി... കണ്ണുകൾ അടച്ചു അതിന്റെ ഭംഗി ആസ്വദിച്ചു... ചെറിയ ചാറ്റൽ മഴ ഉള്ളതിനാൽ... നല്ല മണ്ണിന്റെ മണം... അവിടെ പരന്ന് കിടക്കുന്നു..." മണ്ണിന്റെ മണമാണെനിക്കിഷ്ടം ...അത്തറിനേക്കാൾ .".. പണ്ട് എപ്പോഴോ ഫേസ്ബുക്കിൽ കുറിച്ചിട്ട വാക്കുകൾ മനസിലേക്ക് വന്നു... മണ്ണിന്റെ മണത്തേക്കാൾ ഒരു അത്തറിനും എന്റെ മനസിൽ സ്ഥാനമില്ല... പോകുന്നതിനിടയിൽ ഞങ്ങൾക്ക് മാൻ , കുരങ്ങു എന്നിവയെ കാണാൻ ഇടയായി... ജീവികളുടെ വിഹാര പ്രദേശമാണ്... ആയതിനാൽ ഇവിടെ രാത്രി സഞ്ചാരം അനുവദിനീയമല്ല.... നല്ലൊരു യാത്ര ആയിരുന്നു ഞങ്ങൾക്കു പാമ്പാടൻ ഷോല വഴിയുള്ള ഈ യാത്ര... ഇടയിൽ ക്യാമറ കണ്ണുകൾ ചുറ്റും പകർത്താനും... ഇവിടെ വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും ഞങ്ങൾ മറന്നില്ല...
അങ്ങിനെ യാത്രക്കൊടുവിൽ ഞങ്ങൾ വട്ടവട എത്തി...വട്ടവട എന്ന മൂന്നാർ ഗ്രാമീണസുന്ദരി... മനോഹരമായ ഗ്രാമം... ചുറ്റും തട്ട് തട്ടായി പച്ച പിടിച്ചു കിടക്കുന്ന കൃഷി സ്ഥാലങ്ങൾ... അവിടെ സ്ത്രീകളും കുട്ടികളും അവരുടെ കൃഷി സ്ഥലങ്ങളിൽ പണികളിൽ ഏർപ്പെട്ടിരിക്കുന്നു... ഇതെല്ലാം ആസ്വദിച്ചു പോകുന്നതിനു ഇടയിൽ പെട്ടെന്ന് രണ്ടു പയ്യന്മാർ ഞങ്ങളുടെ കാറിനു മുന്നിൽ വന്നു കൈ കാണിച്ചു... രണ്ടു ചെറിയ കുട്ടികൾ... എന്തെന്നറിയാതെ ഞങ്ങൾ കാർ നിർത്തി... സ്ട്രോബെറി കച്ചവടം ആണ്.. ഞങ്ങളോട് സ്ട്രോബെറി വേണമോയെന്നു ചോദിച്ചു.. വേണ്ട എന്ന മറുപടി കേട്ടപ്പോൾ അവൻ മാറ്റിയൊരു അടവ് ഞങളുടെ മുന്നിൽ പയറ്റി.. അവർ ഞങ്ങളെ അവരുടെ സ്ട്രാബെറി തോട്ടം കാണുവാൻ ക്ഷണിച്ചു... അത് കാണാനുള്ള ആകാംഷയോടെ ഞങ്ങൾ അവന്‍റെ കൂടെ കൃഷി ‌സ്ഥലത്തേക്കു നീങ്ങി... ഇത്ര ചെറുത്തിലെ ഇങ്ങനെ ഒരു ബിസിനസ് മൈൻഡ്... നമ്മൾ ഇറങ്ങിയാൽ എന്തായാലും സ്ട്രോബെറി വാങ്ങുമെന്ന് അവനു അറിയമായിരുന്നു... താഴെ കൃഷി സ്ഥലത്തോട്ട് ഞങ്ങൾ ഇറങ്ങി... കൃഷി സ്ഥലത്തോട് ചേർന്നുനില്കുന്ന ചെറിയ വീട്... അവിടെ അവന്‍റെ അമ്മയും വീട്ടുകാരും ഒരു അതിഥി വരുന്നത് പോലെ ഞങ്ങളെ നോക്കി നിന്നു... അവന്‍റെ കൃഷിയിടത്തിൽ എത്തിയപ്പോൾ അവിടെ പഴുത്തുകിടക്കുന്ന സ്ട്രാബെറി കണ്ടപ്പോൾ... തികച്ചും അത്ഭുതമായി... കൂടാതെ പയർ ,കാരറ്റ് ,ഉള്ളി, തക്കാളി എന്നിവയും... അവൻ എല്ലാത്തിനെ കുറിച്ച് നന്നായി ഞങ്ങൾക്ക് വിവരിച്ചു തന്നു.... ഒരു ഗൈഡ് വിവരിക്കുന്നത് പോലെ ഓരോ കാര്യങ്ങളും.... സത്യം പറഞ്ഞാൽ അവന്റെ സംസാരം നമ്മൾ നോക്കി നിന്ന് പോയി... കൂടാതെ പഴുത്ത സ്ട്രാബെറി ഞങ്ങൾക്ക് കഴിക്കാൻ തരാനും അവൻ മറന്നില്ല.... അവിടെ നിന്നും തിരിക്കുമ്പോൾ അവന്‍റെ അടുത്ത് നിന്നും സ്ട്രോബെറി വാങ്ങാൻ ഞങ്ങൾ മറന്നില്ല... അവിടെ അവൻ വിജയിച്ചു... ശെരിക്കും അവൻ ഒരു നല്ല ബിസ്നെസ് മാൻ ആണ്.... അത് അവൻ അവിടെ തെളിയിച്ചു.... വരുമ്പോൾ അവന്‍റെ അച്ഛൻ ആനന്ദിനെയും കണ്ടു സംസാരിച്ചു.... അവന്റെ സംസാരത്തെ കുറച്ചു അച്ഛനോട് പറയാനും മടിച്ചില്ല...മകന്റെ കാര്യത്തിൽ ഒരു അഭിമാനം ആ അച്ഛന്റെ മുഖത്തു ഞങ്ങൾ കണ്ടു... വീണ്ടും വരണം കാണണം എന്ന മട്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി.... പിന്നീടങ്ങോട്ടുള്ള യാത്രയിൽ സഞ്ചാരികളെ ക്യാൻവാസ്‌ ചെയ്യാനായി കർഷകർ നില്പുങ്ങായിരുന്നു... അങ്ങിനെ കൃഷി പടങ്ങൾ താണ്ടി ഞങ്ങൾ അടുത്ത യാത്ര... പഴത്തോട്ടത്തിലേക്ക്‌....

തീർത്തും വിജനമായ പാത.... പോകുന്ന വഴിയുടെ ഇരുവശങ്ങളിലും കൃഷിയിടങ്ങളും ക്രാടിസ് മരങ്ങളും ഇടകലര്‍ന്നു നില്‍ക്കുന്നു. ഇടക്കിടെ വിശാലമായി കിടക്കുന്ന പച്ചപ്പരവതാനി പോലെ പുല്‍മേടുകള്‍... മനുഷ്യവാസം തീരെ കുറവ്... അപൂര്‍വമായി മാത്രം ഒറ്റപ്പെട്ടു കാണുന്ന മൂന്നോ നാലോ ചെറു കുടിലുകള്‍....വഴി ചോദിക്കാൻ പോലും ആരെയും കാണാൻ ഇല്ല.... പോകും തോറും വഴി വിജനമായി കൊണ്ടിരിക്കുന്നു.... തികച്ചും ഒരു ലക്ഷ്യവും ഇല്ലാത്ത യാത്ര.... ഈ സ്ഥലങ്ങളിൽ എല്ലാം യാത്ര ഞങ്ങൾക്കു വളരെ ആസ്വദിക്കാൻ സാധിച്ചു.... കാരണം അവിടുത്തെ കാഴ്ചകൾ അത്രമാത്രം മനോഹരമായിരുന്നു... അവിടെ നിന്നും ഞങൾ മൂന്നാർ ടോപ് സ്റ്റേഷനിലേക് തിരിച്ചു..
ചെറിയ ചാറ്റൽ മഴ... ചെറുതായി കോടയും.. ഞങ്ങൾ ടോപ് സ്റ്റേഷനിൽ എത്തി... ഒരു ചൂടു കട്ടനും കുടിച്ചു അല്പ നേരം ഇരുന്നു.... അപ്പോഴേക്കും അവിടെ മുഴുവൻ കോടമഞ്ഞു മൂടിയിരുന്നു.. കോടമഞ്ഞിന്‍ പുതപ്പിനാല്‍ സുന്ദരമായ ഈ മലയോര ഗ്രാമം... അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത വിധം കോട ... ഇത് എല്ലാവരിലും ആവേശം ഉണർത്തി.... ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു അനുഭവം...വേറിട്ട അനുഭവങ്ങളുടെ സാക്ഷിയാകുവാന്‍ കഴിഞ്ഞ തികഞ്ഞ ആത്മ സംതൃപ്തിയോടെ ഞങ്ങള്‍ മൂന്നാർ മലയോര ഗ്രാമത്തില്‍ നിന്നും യാത്ര തിരിച്ചു.....

28/11/2018
ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള കോത്തഗിരി. ഊട്ടിക്കും മേലെ, എന്നാല്‍ ഊട്...
23/11/2018

ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള കോത്തഗിരി. ഊട്ടിക്കും മേലെ, എന്നാല്‍ ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു അതാണ് കോത്തഗിരി. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് - വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത് സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ് .

ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്‌സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ് ,ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി .ഉദയ രശ്മികൾ വെളിവാകും മുൻപ് മൂടൽ മഞ്ജു പിൻവാങ്ങി നിൽക്കുന്ന കോത്തഗിരിയുടെ പ്രഭാത പ്രകൃതി മനോഹരമാണ് .

അനേകം പക്ഷികളുടെ സംഘകൂജനങ്ങൾ ഉണർവിന്റെ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു , മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട, കോട്ടഗിരി ട്രക്കിംഗ് പാറകയറ്റം ഇവക്കും അനുയോജ്യമാണ്. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.

ഇവിടെയാണ് ജയലളിതയുടെ വേനല്‍ക്കാല വസതിയും. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം. ഡിസബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം,ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രീ സെല്‍ഷ്യസ് വെരെയാവും പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു 33 km പോയാൽ കോത്തഗിരി എത്താം. ഊട്ടി ,മേട്ടുപ്പാളയം, കൂനൂർ എന്നിവടെങ്ങളിൽ നിന്നും ബസ് സർവിസ് ഉണ്ട്.

കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള  വണ്ണപ്പുറത്താണ്‌ (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്)...
21/11/2018

കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള വണ്ണപ്പുറത്താണ്‌ (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത്) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് ...
മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്..

ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കിടു 🔥🔥🔥🔥

ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ view point.

മൂവാറ്റുപുഴയിൽ നിന്ന് 25 km
തൊടുപുഴയിൽ നിന്ന് 20 Km
കോതമംഗലം 28 km

അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും. അവിടെ നിന്നുള്ള ദൂരം കൊടുത്തിട്ടുണ്ട്. വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km പോയാൽ മതി. അവിടെ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7 മണിക്ക് മുമ്പ് ചെല്ലണം. വണ്ണപ്പുറം വരെ ബസ് കിട്ടും പക്ഷെ അവിടെ നിന്ന് auto വിളിക്കേണ്ടി വരും. വണ്ണപ്പുറം - മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ്. വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും. പാർക്കിംഗ് റോഡരുകിൽ ആണെന്ന് മാത്രം. ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും നിലവിൽ ഇല്ല. വണ്ണപ്പുറം ഒരു ചെറിയ സിറ്റി ആയതിനാൽ അത്യാവശ്യം വാഹന, ഭക്ഷണ സൗകര്യങ്ങൾ അവിടെ ലഭ്യമാണ്.

മഴക്കാലത്ത് പച്ചപ്പട്ടണിഞ്ഞ കാടുകളായും വേനല്‍ക്കാലത്ത് ഇലപൊഴിയും കാടുകളായും അനുഭവപ്പെടുന്ന സഹ്യപര്‍വതത്തിലെ ഏറ്റവും മനോഹ...
17/11/2018

മഴക്കാലത്ത് പച്ചപ്പട്ടണിഞ്ഞ കാടുകളായും വേനല്‍ക്കാലത്ത് ഇലപൊഴിയും കാടുകളായും അനുഭവപ്പെടുന്ന സഹ്യപര്‍വതത്തിലെ ഏറ്റവും മനോഹരമായ കാടാണ് ബന്ദിപ്പൂര്‍ വന്യജീവിസങ്കേതം. പച്ചപ്പ് ഇല്ലാതെയും വേനലില്‍ സുന്ദരിയാണ് ബന്ദിപ്പൂര്‍. എന്നാല്‍ ഏറ്റവുമധികം മൃഗബാഹുല്യത്താല്‍ കീര്‍ത്തികേട്ടതാണ് തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായ മുതുമലൈ വന്യജീവിസങ്കേതം. തമിഴ്‌നാടിന്റെ ഭാഗമായ ബന്ദിപ്പൂര്‍ കാടിന് മുതുമലൈ എന്നാണ് പേര്. തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വയനാട് വന്യജീവി സംരക്ഷണകേന്ദ്രവുമായും അതിര്‍ത്തിപങ്കിടുന്നു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍പ്പെട്ട ഇത് 1990ലാണ് ഇത് രൂപംകൊണ്ടത്. 103 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. കുന്നുകളും ചതുപ്പുകളും നിറഞ്ഞതാണീ പ്രദേശം. ഇലപൊഴിയും തരത്തില്‍പ്പെട്ടവയാണ് ഇവിടുത്തെ വൃക്ഷങ്ങള്‍. ഗൂഡല്ലൂരില്‍ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

ബന്ദിപ്പൂര്‍ കാടിനുള്ളിലൂടെ പോകുന്ന മലപ്പുറം-മൈസൂര്‍പാതയിലെ മനോഹരമായ ഇടങ്ങള്‍ മുതുമലൈയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. കാടായാല്‍ കാട്ടുമൃഗങ്ങള്‍ വേണം. വൈല്‍ഡ് സഫാരിജീപ്പുകളെ ആശ്രയിക്കാതെ തന്നെ കാട്ടിലെ മൃഗങ്ങളെ കണ്‍നിറയെ കാണാന്‍ മുതുമലൈ അവസരം തരുന്നു. റോഡരികില്‍ പുള്ളിമാന്‍കൂട്ടങ്ങളെയാണ് ഇവിടെ ധാരാളമായി കാണാന്‍കഴിയുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. ലംഗൂര്‍, ബോണെറ്റ് മക്കാക്ക് എന്നീ കുരങ്ങുകള്‍, കടുവ, പുലി, വരയന്‍ കഴുതപ്പുലി, പുള്ളിമാന്‍, കുറുക്കന്‍, നാലുകൊമ്പന്‍ മാന്‍, കാട്ടുപന്നി, ഇന്ത്യന്‍ മുയല്‍, മഗ്ഗര്‍ മുതലതുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. മലബാര്‍ ട്രോഗണ്‍ എന്ന തീക്കാക്ക, മലബാര്‍ വേഴാമ്പല്‍, പലയിനം പരുന്തുകള്‍ എന്നിവയെയും ഇവിടെ കാണാം. 180 പക്ഷിയിനങ്ങളും ഇവിടെ കാണപ്പെടുന്നു. വേനല്‍ക്കാലത്താണെങ്കില്‍ വനങ്ങളുടെ അകലങ്ങളിലുള്ള കാഴ്ച സാധ്യമാകുന്നു. ഉണങ്ങി ഇലയെല്ലാം കൊഴിഞ്ഞ മരങ്ങളില്‍ ലംഗൂര്‍ ഇനത്തില്‍പെട്ട കുരങ്ങിന്‍കൂട്ടങ്ങള്‍ തമ്പടിച്ചിരിക്കുന്ന കാഴ്ച റോഡരികില്‍ കാണാം.

കേരളത്തില്‍ പ്രകൃതി ഒരുക്കുന്ന അദ്ഭുത ദൃശ്യങ്ങള്‍ അനവധിയാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നീലക്കുറിഞ്ഞി. ന...
06/10/2018

കേരളത്തില്‍ പ്രകൃതി ഒരുക്കുന്ന അദ്ഭുത ദൃശ്യങ്ങള്‍ അനവധിയാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നീലക്കുറിഞ്ഞി. നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ഈ ചെടിക്ക് നീലക്കുറിഞ്ഞി എന്നു പേരു വന്നത്. കുറിഞ്ഞി എന്നാല്‍ പൂവ് എന്നാണര്‍ത്ഥം. 40 വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രഞ്ജര്‍ പറയുന്നു.

സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ആഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും.

കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്.

പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന സീസണില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്കായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും ട്രക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്.

ലഡാഖ് യാത്ര സ്വപ്നം കാണുന്നവർക്കായ്.1) *പോകാൻ പറ്റിയ സമയം *_____________ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഏറ്റവും നല്ല സമയം. സ...
26/09/2018

ലഡാഖ് യാത്ര സ്വപ്നം കാണുന്നവർക്കായ്.

1) *പോകാൻ പറ്റിയ സമയം *
_____________
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഏറ്റവും നല്ല സമയം. സെപ്റ്റംബറില്‍ മഴ തുടങ്ങും പിന്നെ പല ഭാഗത്തും മണ്ണ് ഇടിച്ചല്‍ കാരണം റോഡ് ബ്ലോക്ക് ആവാന്‍ ചാന്‍സ്സുണ്ട് ..

2)...*എങ്ങനെ എത്തിച്ചേരാം *

പ്രധാന വഴികൾ രണ്ടെണ്ണം
1). ഡൽഹി -പത്തൻകോട് -ജമ്മു -ശ്രീനഗർ -കാർഗിൽ -ലേഡാക്ക്..ഇതില്‍ ജമ്മൂ മുതല്‍ ശ്രീനഗര്‍ വരെ ഒട്ടുമിക്ക സമയത്തും നല്ല ബ്ലോക്കാണ് അവിടെത്തേ Armyക്കാര്‍ പറഞ അറിവാണ് ഞങ്ങള്‍ക്കും കിട്ടി ഒരു 8മണിക്കൂര്‍ ബ്ലോക്ക്.. ലേഡാക്കില്‍ നിന്നും തിരിച്ച് ഈ വഴിയാണ് വന്നത് കാലത്ത് 7മണിക്ക് കയറിട്ട് ഉച്ചക്ക് 1മണിക്ക് എത്തണ്ട ബസ്സ് രാത്രി 12 .45 ആണ് എത്തിയത്
2) .ഡൽഹി - ഛണ്ഡീഗഡ്-മണാലി -കീലോങ് -സെർച്ചു വിലേജ് -ലേഡാക്ക്
ചിലത് off റോഡുകൾ. പക്ഷേ സുന്ദരമായ കാഴ്ചകള്‍ നല്‍കും...

3)...*വാഹനങ്ങൾ *

സ്വന്തം ബൈക്ക്
ഒന്നുകിൽ കേരള എക്സ്പ്രസ്സ്‌ അല്ലെങ്കിൽ മംഗള എക്സ്പ്രസ്സ്‌ നു ഡൽഹി എത്തിക്കുക. അല്ലെങ്കിൽ സമ്പർക് ക്രാന്തി എക്സ്പ്രസ്സ്‌ നു ചണ്ഡീഗഡ് എത്തിക്കുക. അവിടെ നിന്നും ഓടിച്ചു കൊണ്ട് പോകാം. ഇതില്‍ സമ്പര്‍ക് ക്രാന്തി എക്സ്പ്രസ്സില്‍ ഛണ്ഡീഗഡ് എത്തിക്കുന്നതാണ് നല്ലത്..കയറ്റു കൂലി കുറയ്ക്കാം അതുപോലേ സമയവും.. റൈഡിങ്ങിൽ നല്ല താല്പര്യമുള്ളവർക്ക് നാട്ടിൽ നിന്നും തന്നെ ഓടിച്ചുകൊണ്ടും പോകാം. ബുള്ളറ്റ് വേണമെന്ന് ഒരു നിർബന്ധവുമില്ല. വാഹനമല്ല പ്രധാന്യം റൈഡിങ് ചെയ്യാനുളള മനസ്സാണ് പ്രധാന്യം..ഡിയോയില്‍ പോയവര്‍ ഉണ്ട് അതുപോലേ സൈക്കിളിലും..വിദേശികളില്‍ മിക്കവരും സൈക്കിളില്‍ ആണ് ഈ ഹില്‍ കയറുന്നത്...

4). Rented bike from ഡൽഹി

ഡൽഹിയിൽ നിന്നും വടകക്കെടുത്ത ബൈക്കുമായി ജമ്മു ശ്രീനഗർ വഴി ലേഹ് എത്താം. പക്ഷെ ലേഹ് കാണുവാൻ വീണ്ടും അവിടെനിന്നും bike എടുക്കേണ്ടി വരും. ഡൽഹിയിൽ നിന്നും മണാലി വഴിയാണ് പോകുന്നതെങ്കിൽ മണാലിയിൽ നിന്നും പാസ്സ് എടുക്കേണ്ടി വരും.

5).....Bike rental shops in delhi.
1. Motor cycles rental india, karol bagh : 9871327977.ഡല്‍ഹിയില്‍ നിന്നും കിട്ടിയ വിവരം.

6)...മണാലി നിന്നും ബൈക്ക് എടുക്കാൻ താല്പര്യമുണ്ടെങ്കിൽ
1. Himalayan fly bird: 9816663005..

2)..ലേഡാക്കില്‍ നിന്നും ബൈക്ക് എടുക്കുവാണെങ്കില്‍ 8082891843 ആളുടെ പേര് Deachan namgyal......ഞങ്ങള്‍ ഇവിടന്നാണ് എടുത്തത്...

7)...സ്വന്തം 4 wheeler

നാട്ടിൽ നിന്നും തുടങ്ങി മേല്പറഞ്ഞ ഏതെങ്കിലും റൂട്ട് വഴി ലേഹ് എത്തുക. ലേ യിൽ നിന്നും പെർമിറ്റ്‌ എടുക്കുമ്പോൾ വണ്ടിക്കു കൂടി എടുക്കുക...

8)... Bike charges

Himalayan =2000
RE classic 500cc=1800
RE standared 500 cc=1500
RE 350cc(classic/thunder bird)=1400
RE 350 cc electra =1100
RE 350 cc standared=1000
Bajaj avenger=1000
Bajaj vikrant/hero impulse=900
Scooty =800
Extra 100 rs for rack/saddle /day
യാത്ര തുടങ്ങുമ്പോള്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുക extra 5ലിറ്റര്‍ കയ്യില്‍ കരുതുക...പോകുന്ന വഴിയില്‍ petrol പമ്പ് ഇല്ല....

9)...സമ്പർക് ക്രാന്തി എക്സ്പ്രസ്സ്‌. കൊച്ചുവേളി നിന്നും ചണ്ഡീഗഡ് വരെ. 1200rs sleepr ടിക്കറ്റ് ..അവിടെനിന്നും 43 ബസ്സ് സ്റ്റാന്‍റ് .. മണാലി ഷിംല ലേ ഇവിടെക്കുളള ബസ്സ് 43ബസ്സ് standല്‍ നിന്നുമാണ് കിട്ടുക .. ഛണ്ഡീഗഡ് നിന്നും കയറിയാല്‍ പിറ്റേ ദിവസം പുലര്‍ച്ചക്ക് മണാലി എത്തും അവിടെ നിന്നു 7Am കീലോങ്ങിലേക്ക് ബസ്സുണ്ട് അതില്‍ കയറിയാല്‍ വൈകുന്നേരം നാല് മണിക്ക് എത്താം..അന്നത്തേ ദിവസം അവിടെ stay ചെയ്തിട്ട് ലേഡാക്കിലേക്കുളള ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാം കാലത്ത് 5മണിക്കാണ് ബസ്സ് ലേഡാക്കില്‍ രാത്രി 8മണി ആകുമ്പോഴെക്കും എത്താം..

10).._ബസ് മാർഗം.

ഡൽഹി to ജമ്മു സ്ലീപ്പർ ബസ് ഉണ്ട്. ഡൽഹി നിന്നും മണാലി വഴി leh പോകുന്ന direct ബസും ഉണ്ട്. 1350രൂപയാണ്. നേരിട്ട് വന്നെടുക്കണം. ഓൺലൈൻ ബുക്കിങ് ഇല്ല. ഉച്ചക്ക് 2.30ആണ് സമയം. കീലോങ് വരെയുള്ള ടിക്കറ്റ് ആണ് കിട്ടുക. പിറ്റേന്ന് വൈകിട്ട് കീലോങ് എത്തും. അവിടെ സ്റ്റേ ചെയ്തിട്ട് അടുത്ത ദിവസം രാവിലെ 5മണിക്ക് അതെ ബസിൽ leh ടിക്കറ്റ് എടുത്തു lehല്‍ പോകാം. Leh നിന്നും തിരിച്ചും ഉണ്ട് ഇതെ ബസ്. 5 am nu.വൈകിട്ട് 7മണിക്ക് കീലോങ്. അടുത്ത ദിവസം 6.30നു കീലോങ് നിന്നും. അടുത്ത ദിവസം രാവിലെ 4മണിക്ക് ഡൽഹി. ബസ്സില്‍ പോകുവാണെങ്കില്‍ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗം ഇരിക്കുക.കാഴ്ചകള്‍ ആ ഭാഗമാണ് കൂടുതല്‍ ..

11)....വിമാന മാർഗം

1).delhi leh direct flight.രണ്ടോ മൂന്നോ മാസം മുൻപേ മുൻകൂട്ടി ബുക്ക്‌ ചെയ്‌താൽ അതികം ക്യാഷ് വരില്ല...
2).ഡൽഹി ശ്രീനഗര്‍ ഫ്ലൈറ്റ്.. ഏതാണ്ട് ഇതേ റേറ്റ് തന്നെ.
3) കൊച്ചി to ഡല്‍ഹി 3500 മുതല്‍ ഉണട്‌ രണട് മാസം മുമ്പ് ബുക്ക് ചെയ്താല്‍..
12)...കാലാവസ്ഥ
____________
എപ്പോ വേണമെങ്കിലും കാലാവസ്ഥ മാറാം ചിലയിടങ്ങളിൽ മൈനസ് temperature വരെ ആകാറുണ്ട്.

13)...ആവശ്യ വസ്തുക്കൾ ....

1. നല്ല ഗ്രിപ്പുള്ള ഷൂസ്
2. കട്ടിയുള്ള സോക്സ്‌
3. തെർമൽ ഇന്നർ വെയർ.
4. ഫുൾ സ്ലീവ് T. Shirt
5. Sweater
6. Fleece jacket(കാലാവസ്ഥ എപ്പോ വേണേലും മാറാം ഇതാണ് നല്ലത്)
7.rain coat(ജൂണിൽ ചെറിയ മഴക്ക് സാധ്യതയുണ്ട്
8.gloves
9.തൊപ്പി, സൺഗ്ലാസ്, സൺസ്‌ക്രീൻ (ഉയരം കൂടുതലായതിനാൽ uv rays ന്റെ തീവ്രത കൂടുതൽ ആണ്. ഒരാഴ്ചകൊണ്ട് മുഖം കരുവാളിക്കും. സൺസ്‌ക്രീൻ തേക്കുന്നത് നല്ലതാണ്.
10.ഒരു water ബോട്ടിൽ (വെള്ളം ഇടയ്ക്കിടെ കുടിച്ചുകൊണ്ടേയിരിക്കുക )
11.chewing gum(ഇടയ്ക്കിടെ ചവച്ചുകൊണ്ടിരിക്കുക. Altitude കൂടുതലുള്ളിടത്തേക്ക് പോകുമ്പോള്‍ നല്ലതാണ്.
12)..ലിപ്പ് ആഃ...
13)...ചിലവ് കുറയ്ക്കാന്‍ സ്ലീപ്പിങ് bag ടെന്‍റ് എന്ന രീതിയില്‍ ചിലവ് കുറയ്ക്കാം ....

14)....map...
എല്ലായിടത്തും mobile signl ഉണ്ടാവില്ല..map ആണ് ഉപകാരപ്പെടുക..ഞാന്‍ ഇതില്‍ രണ്ട്,map ഇട്ടിട്ടുണ്ട് അതില്‍ ഒരോ സ്ഥലത്തേക്കുളള km അടക്കം അടങ്ങുന്നാണ്..അതില്‍ red മാര്‍ക്ക് ചെയ്ത് റൂട്ട് നുബ്രാവാലിയില്‍ നിന്നും pangongലേക്കുളള എളുപ്പവഴിയാണ്..പക്ഷേ khalsar എന്ന സ്ഥലത്ത് നിന്നും shyok എന്ന സ്ഥലത്തേക്ക് അഞ്ച് മണിക്ക് മുന്നേ എത്തണം..കാരണം ഈ വഴിയില്‍ ഒട്ടുമിക്ക സ്ഥലത്തും റോഡ് ഇല്ല..മലയിടുക്കില്‍ നിന്നും വരുന്ന എൈസ് പോലേ തണുത്ത വെളളം പോകുന്ന വഴിയിലൂടെ പോകുന്നത് .റോഡ് അറിയില്ല .അതുപോലേ ഇരുട്ടായാല്‍ വെളളത്തിന്‍റെ അളവും..ഞങ്ങക്ക് പണി കിട്ടിയതാണ് വെളളത്തിലൂടെ ബൈക്ക് ഇറക്കിട്ട് കുഴിയില്‍ വീണ് തളളി കയറ്റേണ്ടി വന്നു ആ തണുത്ത വെളളത്തില്‍ കാല് അല്‍പ്പനേരം വെക്കേണ്ടിവന്നു ബൈക്ക് കുഴിയില്‍ നിന്നും കയറുമ്പോഴെക്കും കാല് ആകനെ മരവിച്ച അവസ്ഥ ആയി ഒന്നിന്നും പറ്റാത്ത അവസ്ഥയില്‍ ആയി പിന്നെ കുറച്ച് നേരം റെസ്റ്റ് എടുത്തിട്ട് ഒരു വിതം ആയി ok ആയിട്ടാണ് പോയത് ഇത് അഞ്ച് മണിക്ക് മുമ്പേ എത്തിട്ടുളള അവസ്ഥയാണ് ട്ടോ...അപ്പോ രാത്രിയില്‍ ആണെങ്കില്‍ പറയണ്ടതില്ലാല്ലോ...

14).. മരുന്നുകള്‍.....

1)..Diamox 250mg യാത്ര തുടങ്ങുന്നതിന് 2ദിവസം മുമ്പേ കഴിച്ച് തുടങ്ങിയാണ് 80%AMS വരാനുളള സാധ്യത തടയും..സൈഡ് എഫ്ക്ട്സും കുറവാണ്..ഞാന്‍ കഴിച്ചതാണ് എങ്കിലും ചില ലേഡാക്ക് എത്തുന്നവരെ ചെറിയ തലവേദന അനുഭപ്പെട്ടിരുന്നൂ.അതുപോലേ Breathing problm ..നല്ലപ്പോലേ ശ്വാസം വലിച്ച് എടുക്കേണ്ടിവരും ചിലയിടങ്ങളില്‍ ഞങ്ങള്‍ പോയത് മണാലി വഴിയാണ് കാഴ്ചകള്‍ കൂടുതലും ഈ വഴിയാണ് ശ്രീനഗര്‍ വഴി ഇത്ര,പ്രശ്നമില്ല പക്ഷേ ശ്രീനഗര്‍ വഴി ബ്ലോക്ക് കൂടുതല്‍ ആണ് അതുപോലേ ജമ്മൂ മുതല്‍ ശ്രീനഗര്‍ വരെ കാഴ്ചകള്‍ കുറവാണ് എന്നാല്‍ ശ്രീനഗര്‍ മുതല്‍ ലേഡാക്ക് വരെയുളള കാഴ്ചകള്‍ സൂപ്പറാണ് ...ഞങ്ങള്‍ തിരിച്ച് ശ്രീനഗര്‍ വഴിയാണ് വന്നത്.. 2)..വേദനക്ക് combiflam(350/400mg) നല്ലതാണ് ..3)..പാരസെറ്റമോള്‍ 500mg(ചെറിയ വേദനകള്‍ക്കും പനിക്കും) 4)..വിക്സ്..5)..Move spary വേദനക്ക്. 6).. Avomine ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാതെ ഇരിക്കാന്‍..

16)...പെര്‍മിറ്റ്....
ഡല്‍ഹി ജമ്മൂ ശ്രീനഗര്‍ കാര്‍ഗില്‍ വഴി ലേഡാക്ക് എത്താന്‍ പെര്‍മിറ്റ് വേണ്ട പക്ഷേ ലേഡാക്ക് കറങ്ങാന്‍ പെര്‍മിറ്റ് വേണം.. ഡല്‍ഹി ഛണ്ഡീഗഡ് മണാലി വഴി ലേഡാക്ക് പോകുവാന്‍ പെര്‍മിറ്റ് വേണം (ബസ്സില്ലാണെങ്കില്‍ വേണ്ടാ ട്ടോ )ബൈക്ക് or കാറില്‍ മാത്രം..ബൈക്കില്‍ ലേ കറങ്ങാന്‍ പെര്‍മിറ്റ് വേണം .നുബ്രവാലി ,,pangong,, പനാമിക്ക്,,, pangong നിന്നും man merak വഴി ചൈന,ബോര്‍ഡല്‍ TSo Morii എത്തുന്നൊരു വഴിയുണ്ട് കട്ടoff റോഡ്ാണ് ഇതിന് പ്രത്യേകം പെര്‍മിറ്റ് എടുക്കണം..സ്വന്തം വണ്ടിയില്‍ ആണ് പോകുന്നതെങ്കില്‍ വണ്ടിക്ക് കൂടി പെര്‍മിറ്റ് വേണം...

15)...പെര്‍മിറ്റ് എവിടെ ...എങ്ങനെ ....

a)leh മര്‍ക്കറ്റിനുളളില്‍ Himalayan cyber cafeല്‍ നിന്നും ലഭിക്കും നമ്മുക്ക് പോകേണ്ട സ്ഥലങ്ങള്‍ പറഞാല്‍ അവര്‍ print എടുത്ത് തരും ഇപ്പോള്‍ ഇത് online ആയിട്ടും ചെയ്യാം..prinit എടുത്ത ശേഷം ആ മാക്കറ്റിന്‍റെ (leh മാര്‍ക്കറ്റ് സൂപ്പറാട്ടോ) കുറച്ച് താഴെ പോയാല്‍ ടാക്സി സ്റ്റാന്‍ഡ് അടുത്തുളള JKടൂറിസ്റ്റ് ഇര്‍ഫര്‍മേഷന്‍ ഓഫീല്‍ നിന്നും ലഭിക്കും ..10മണി മുതല്‍ ഉച്ചക്ക് 2വരെയാണ് ടൈം തിരക്ക് ഇല്ലെങ്കില്‍ 15മിനിറ്റുനുളളില്‍ പെര്‍മിറ്റ് കിട്ടും അല്ലെങ്കില്‍ ടൈം എടുക്കും..ഒരാള്‍ക്ക് 500rs ആണ് പെര്‍മിറ്റ് ഫീസ്..ഒറിജിനല്‍ id കാര്‍ഡ് കാണിക്കുകയും ഒരു കോപ്പി കൊടുക്കുകയും വേണം.പെര്‍മിറ്റ് കിട്ടിയാല്‍ അത് ഒരു അഞ്ച് copy photo സ്റ്റാറ്റ് എടുത്ത് വെയ്ക്കുക. പോകുന്ന വഴിയില്‍ കൊടുക്കേണ്ടി വരും.. ലേഡാക്കില്‍ ലോക്കല്‍ കറങ്ങാന്‍ പെര്‍മിറ്റ് വേണ്ടാ.പെര്‍മിറ്റ് കിട്ടാന്‍ വൈകുവാണെങ്കില്‍ ലോക്കല്‍ സ്ഥലങ്ങള്‍ കറങ്ങാം..കുറച്ച് മൊണാസ്സറികള്‍ ഉണ്ട് ..അതുപോലേ തന്നെ പെര്‍മിറ്റ് കിട്ടിയാല്‍ പേകുന്ന വഴിയിലും വലിയ മൊണാസ്റ്റാറികള്‍ ഉണ്ട് ഏറ്റവും വലിയ ബുദ്ധ പ്രതിമ നുബ്രവലി കഴിഞിട്ടാണ്.....

16)9mobile കണക്റ്റിവിറ്റ...

a) പോസ് പൈഡ് മാത്രമേ മണാലി കിലേങ്ങ് കഴിഞാല്‍ അല്ലെങ്കില്‍ പത്തന്‍കോട്(ജമ്മൂ എത്തും മുമ്പുളള സ്ഥലം) വര്‍ക്ക് ചെയ്യൂ..അവിടെ ഉളള sim airtel bsnl മാത്രം .എന്നാലും പല ചിലയിടത്ത് range കിട്ടില്ല...പ്രിയപ്പെട്ടവരോട് range കിട്ടാത്ത കാര്യം പറയുന്നത് നല്ലതാണ് അവരുടെ tention ഒഴിവാക്കാം.....

17)..പ്രധാന വഴികള്‍ രണ്ടെണ്ണമെന്ന് പറഞതാണല്ലോ അതില്‍ ശ്രീനഗര്‍ കാര്‍ഗില്‍ വഴി ലേഡാക്കില്‍ പോകുവാണെങ്കില്‍ Amsവരാനുളള സാധ്യത കുറയ്ക്കും...പക്ഷേ ബ്ലോക്ക് ശ്രീനഗര്‍ വരെ മിക്ക സമയത്തും ഉണ്ടാകും ചെറിയ ബ്ലോക്ക് ഒന്നുമാവില്ലത്.ശ്രീനഗര്‍ വഴി കാഴ്ചകളും കുറവാണ്..എന്നാല്‍ മണാലി വഴി ആണെങ്കില്‍ കിടിലന്‍ കാഴ്ചകള്‍ ആണ് മണാലി to ലേഡാക്ക് 450kmആണ് .AMS വരാനുളള സാധ്യതയുമുണ്ട് കാരണം ഓരോ പാസ്സുകളിലേക്കുമുളള ഉയരം ക്രമേണ ക്രമേണ കൂടുകയും കുറയുകയും ചെയ്യുന്നത് കൊണ്ട് ശരീരത്തിന് കാലാവസ്ഥയുമായി എളുളളപ്പത്തില്‍ പൊരുത്തപ്പെടുവാന്‍ കഴിയില്ല.Diamox 250mg യാത്ര തുടങ്ങുന്നതിന് മുമ്പ് കഴിച്ച് തുടങ്ങിയാല്‍ കുഴപ്പമില്ല ..യാത്ര തുടങ്ങും മുമ്പ് അവിടത്തേ പ്രധാന സ്ഥലത്തളേ കുറിച്ചും മൊണാസ്റ്റാറികളേ കുറിച്ചും മനസ്സില്ലാക്കുന്നത് നല്ലതാണ് ...പിന്നെ ഒരു പോസ് പൈഡ് sim എടുക്കുന്നത് നല്ലതാണ് കൂടെ നെറ്റും...

18)...ബസ്സിലാണ് മണാലി വഴി ലേഡാക്ക് പോകുന്നത് എങ്കില്‍ driver സീറ്റ് ഭാഗം ഇരിക്കുക ടിക്കറ്റ് ബൂക്ക് ചെയ്യുമ്പോള്‍ പറഞാല്‍ മതി കാഴ്ചകള്‍ കൂടുതല്‍ കാണണമെങ്കില്‍ ആ ഭാഗം ഇരുന്നാലേ കാണൂ...ഞങ്ങള്‍ പോയത് അങ്ങനെ ആണ് ...ഛണ്ഡീഗഡ് വരെ tarin വൈകുന്നേരം എത്തി അവിടെ നിന്നും 43ബസ്സ് സ്റ്റാന്‍റ്റ്റ് ഇവിടെ നിന്നും മണാലി പുലര്‍ച്ചക്ക് എത്തും മണാലിയില്‍ നിന്നും കിലോങ്ങിലേക്ക് 7amന് ബസ്സുണ്ട് കിലോങ്ങ് വൈകുന്നേരം എത്തും അവിടെ stay ചെയ്തിട്ട് നാളെക്കുളള ലേഡാക്കിലേക്കുളള ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്തൂ...കാലത്ത് 5Amന് ലേഡാക്കിലേക്കുളള ബസ്സ് രാത്രി 8മണിക്ക് ലേഡാക്ക് എത്തും.. അവിടെ stay ചെയ്തിട്ട് ബൈക്ക് rent വിവരങ്ങള്‍ ചേദിച്ചറിഞ് ബൈക്ക് റെഡി ആക്കി പെര്‍മിറ്റ് എടുക്കുന്ന സ്ഥലവും ചോദിച്ചറിഞൂ..പിന്നെ ദിവസം ഉച്ച ആകുമ്പോഴെക്കും പെര്‍മിറ്റും ബൈക്ക് ok ആയി ഉച്ചക്ക് ശേഷം യാത്ര തുടങ്ങി half day ആയി ബൈക്ക് rent കിട്ടും....
യാത്ര തുടങ്ങി ലേഡാക്കിന്‍റെ സൗന്ദര്യം അത് പറഞറിക്കാന്‍ കഴിയാത്ത അത്രയും വലുതാണ് ..അത്ര മാത്രം വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആണ് നമ്മുക്ക് ലേഡാക്ക് സമ്മാനിക്കുന്നത്..അത് കണ്ട് തന്നെ അനുഭിവിക്കുക്..് പരമാവതി രാത്രി റൈയ്ഡിങ് ഒഴിവാക്കുക....8മണിക്ക് മുമ്പ് തന്നെ റൂം എടുക്കുക അല്ലെങ്കില്‍ നല്ല rit കൊടുക്കേണ്ടി വരും ... ഒട്ടുമിക്ക സ്ഥലങ്ങളും നന്നായിട്ട് വില പേശുക...വില പേശിയാല്‍ സാധാനങ്ങളള്‍ക്കും റൂം rentഉം കുറഞ് കിട്ടുന്നതാണ്.... കുറച്ച് ആച്ചാര്‍ കൊണ്ട് പോകുന്നത് നല്ലതാണ് അവിടത്തേ ഫുഡ് അത്ര നന്നല്ല ചപ്പാത്തി ഒക്കെ വാങ്ങിച്ചാല്‍ ഇതും കൂട്ടി കഴിക്കാം..പിന്നെ ചോറും തൈരും കിട്ടും നമ്മുടെ നാട്ടിലേ റെസ് അല്ല എന്നാലും കുഴപ്പമില്ല ....അപ്പോ എല്ലാവര്‍ക്കും നല്ലൊരു യാത്ര ആശംസിക്കുന്നൂ...

Address

Alleppey
688014

Website

Alerts

Be the first to know and let us send you an email when സോളോ സ്റ്റോറീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Our Story

വെറുതെ യാത്ര ചെയ്താല്‍ മാത്രം മതിയോ പോയസ്ഥലങ്ങളും അനുഭവങ്ങളും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണ്ടേ എന്ന ചിന്ത ആണ് ഇങ്ങനെ ഒരു പേജ് തുടങ്ങാൻ പ്രേരിപ്പിച്ചത് .ഒരുപാട് കേട്ട് അറിവുകൾ പലയാത്രകളിലും ഗുണം ചെയ്തിട്ടുണ്ട് , ടിം സോളോ സ്റ്റോറീസ് ചെയ്തതും ചെയ്യാൻ ആഗ്രഹിക്കുന്നതും ആയ യാത്ര വിവരണങ്ങൾ നിങ്ങൾക്കായ് പങ്കുവെക്കുന്നു .

ഒരു യാത്ര പോണം ഒറ്റയ്ക്📷🚶🏻 കണ്ണിൽ പതിയാത്ത കാഴ്ചകൾ ഉണ്ടാവണം 📷🏞 മലമുകളിൽ ചെന്ന് നിന്ന് സങ്കടങ്ങളെ താഴേക്ക്‌ വലിച്ചെറിയണം. ഏകാന്തതയിൽ രാപാർക്കണം. നിലാവെട്ടങ്ങളോട് മുഹബത് പങ്ക് വെക്കണം 📷🌝📷✨ ഉയരങ്ങളിലെ സുലൈമാനിയിൽ അലിയണം ഉറ്റവരുടെ കാത്തിരിപ്പിലേക്ക് മടങ്ങിയെത്തണം.

Nearby travel agencies