21/04/2018
| ധനുമാസ തണുപ്പിൽ റോഹ്‌ദോടെൻഡ്രോണ് പുഷ്പങ്ങളും നീലകുറിഞ്ഞിയും കണ്ട് കോട പുതച്ച കോട്ടഗുഡിയിൽ ട്രെക്കിങ് അതും യാത്രികൻന്റെ ഒപ്പം......!!! |
2018ലെ ആദ്യത്തെ ട്രിപ്പ് തന്നെ 'കിടുകാച്ചി' ആകണം.... എന്ന് വിചാരിച്ച്..... ഓരോ സ്ഥലവും തപ്പി ഇരിക്കുമ്പോൾ ആണ്........ കിരൺന്റെ ഫോൺ..... !!!
യാത്രികൻ ആലപ്പുഴ യൂണിറ്റിന്റെ അടുത്ത ട്രിപ്പ് !!
യാത്രികന്റെ 56മത്തെ Event !!!
ക്ലോഡ് ഫാം - കോട്ടഗുഡി ട്രെക്ക്.... !!!
കഴിഞ്ഞ നവംബറിൽ ആലപ്പുഴ യൂണിറ്റിന്റെ ' ആനയടികൂത് ' പോകാൻ എല്ലാം സെറ്റ് ആക്കിയതായിരുന്നു പക്ഷെ..... അവസാനം നിമിഷം പിന്മാറെണ്ടി വന്നു....... അതിന്റെ സങ്കടവും ..... ചമ്മലും അടുത്ത ട്രിപ്പ് കൊണ്ട് മാറ്റണം എന്ന് വിചാരിച്ചിരിയ്ക്കുമ്പോൾ ആണ്....... കിരൺ , ക്ലോഡ് ഫാം ....ട്രെക്ക്ന്റെ കാര്യം പറഞ്ഞ് വരുന്നത്..... !!!
ലാസ്റ്റ് ട്രിപ്പ് മിസ്സ് ആക്കിയപ്പോഴേ..... മനസിൽ വിചാരിച്ചിരുന്നു........ അടുത്ത് ട്രിപ്പ് , അത് എങ്ങോട്ട് ആണെങ്കിലും യാത്രികന്റെ കൂടെ പോയിരിക്കും എന്ന്....... !!!
ഡിസംബർ തൊട്ടേ കിരൺ പ്ലാനിംഗ് തുടങ്ങിയതാണ്....... ( ആശാൻ , ഇടയ്ക്ക് ഒന്ന് പോയി വരികയും ചെയ്യ്തു )...... !!!
ആലപ്പുഴ യൂണിറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ..... കിരൺ ഇട്ട..... ട്രെക്ക് ഫോട്ടോസ് കണ്ടു !!!
ഐ വാഹ്...... !!! Pwoli സ്ഥലം !!!
സ്ഥലം 'കോട്ടഗുഡി' എന്ന് കൂടെ കേട്ടപ്പോൾ....... എന്റെ ഉള്ളിലെ സാഹസികത ദ്രിതങ്കപുളകിതൻ ആയി !!!
~~~~~~~~~~~~~~~~~~~~~
യാത്രികൻ - എന്ന ഗ്രൂപ്പിൽ ഞാൻ വന്നിട്ട് ഏകദേശം 4-5 മാസം ആകുന്നു...... ഇതു വരെ ആരെയും നേരിട്ട് കണ്ട്, സംസാരിയ്ക്കാൻ കഴിഞ്ഞില്ല...... !!! ആലപ്പുഴ യൂണിറ്റ് അഡ്മിൻ... കിരൺ നെ പോലും ഫോൺ വഴി ഉള്ള പരിചയം മാത്രം .( പിന്നെയും ഒരിക്കൽ എങ്കിലും കണ്ടത് ബോണി യെ ആണ്... ലക്ഷദ്വീപ് പോകുന്നതിനു മുൻപ് യാത്രികന്റെ T- shirt , കൊണ്ട് തന്നത് ബോണി ആയിരുന്നു )....!!!
ആലപ്പുഴ യൂണിറ്റിന് ഇത്, ഒരു Prestige ഇഷ്യൂ ആണ്..... നമുക്ക് തകർക്കണം, പൊള്ളിച്ചു അടുക്കണം എന്നൊക്കെ കിരൺ പറഞ്ഞപ്പോൾ.......
എല്ലാം കൂടെ......ഇരട്ടി ആകാംഷ !!!
കൊട്ടാഗുഡി ട്രെക്കിക്കിങ് & യാത്രികൻ ഫാമിലി !!!
Jan 6,7 ശനി, ഞായർ ...... രണ്ട് ദിവസത്തെ പ്രോഗ്രാം....... !!!
പോകാൻ പറ്റുമോ...... എന്നൊന്നും അത്ര ഉറപ്പ് ഇല്ലായിരുന്നു..... ആദ്യം..... !!! കാരണം - ജോലി/leave തന്നെ.......... !!!
പിന്നെ..... പോയാൽ പോട്ടെ....... ജോലി പോയാൽ വേറെ കിട്ടും !! എന്ന് രണ്ടും കല്പിച്ച് , കിരൺ ന് രജിസ്ട്രേഷന് ഫീ കൊടുത്തു...... !!!
കൂടെ.... ആരെങ്കിലും കാണുമോ ???? എന്ന കിരൺ ന്റെ ചോദ്യത്തിന്..... ഉത്തരം കൊടുക്കാൻ വലിയ പാടൊന്നും പെടേണ്ടി.... വന്നില്ല.... !!!
മോബിൻ !!!
ഞാൻ ഏത്.... പാതാളതിലോട്ട് വിളിച്ചാലും...... അവൻ റെഡി !!!
ക്ലോഡ് ഫാം വാട്സ്ആപ്പ് ഗ്രൂപ്പിൽ തകർത്ത ചാറ്റിംഗ് അരങ്ങേറുമ്പോൾ........ ആരെയും പരിചയം ഇല്ലാത്ത ഞാൻ...... നിശബ്ദനായി..... !!
അങ്ങനെ....... ഞാനും മൊബിനും, കിരൺന്റെ ...... മാപ്പിംഗിന്..... അനുസരിച്ച്.......പ്ലാനിങ് തുടങ്ങി.... !!!
കൂടെ മനസിൽ ഒരു ചോദ്യവും !!!
" *ആരാണ് ഈ യാത്രികൻ ???* "
രാവിലെ 7:45 ന് ...... എടത്വാ, 8:30 ചങ്ങനാശേരി....... !!! റെയിൽവേ സ്റ്റേഷന്റെ frontil പോസ്റ്റ് !!! ഫുഡ് അടിയ്ക്കാൻ കടയിൽ കേയറിപ്പോൾ....... അനൂപ് ബ്രോ യെ പരിചയപെട്ടു...... !!! കായംകുളം സ്വദേശി...... ഭാരതി Airtelil ..... ലെ ഏതോ വലിയ പുള്ളിയാ !!! നിറകുടം പോലെ ഒരു 'ചെറിയ' വയറും !!! പുള്ളിക്കാരന്റെ കൂട്ടുകാര് രണ്ട് പേരും വഴിയേ ഉണ്ട് !!!
ഞങ്ങൾ ഫുഡും കഴിച്ച് ഇരിയ്ക്കുമ്പോൾ ആണ്...... കിരൺ ബ്രോ & ടീമിന്റെ വരവ്...... !!!
ഓരോരുത്തരെയും പരിചയപെട്ടു...... ...... കണ്ണൂരിൽ നിന്നും..... shinthil ബ്രോ, ജിൻസി ........ പിന്നെ ടുംബ !!!
അടൂർ കാരി..... ലെച്ചു..... !!
കായംകുളം, കരുനാഗപ്പള്ളി, ഓച്ചിറ..... നിന്നും ഹാഫിസ്,വിപിൻ, അനുലാൽ, ഷമീർ, വിഷ്ണു, അജയ്...... !!!
ലഗ്ഗേജ് എല്ലാം..... കാറിൽ അടുക്കി...... ഞങ്ങൾ യാത്ര ആരംഭിച്ചു !!!
റൂട്ട് - ചങ്ങനാശേരി- പാലാ- മൂന്നാർ - എല്ലപ്പെട്ടി !!!
ഇടയ്ക്ക് ചെറിയ ....... Halt !!!
പറന്ന് പറന്ന് ...... പോകുന്ന ടീമിന്റെ ഒപ്പം പിടിയ്ക്കാൻ..... ഞാൻ കുറെ ബുദ്ധിമുട്ടി ! ഇടയ്ക്ക് wrong side കേയറി .... കുറെ അബദ്ധങ്ങളും !!!
പാലായിൽ നിന്നും..... രണ്ട് പേർ join ചെയ്തു !!! റ്റിനോ & റ്റിറ്റോ !!! രണ്ട് പേരും അർത്തുങ്കൽ സ്വദേശികൾ..... !!
മൂന്നാർ എത്തിയപ്പോൾ........ എറണാകുളത്ത് നിന്നും ആൽബിൻ, മലപ്പുറത്ത് നിന്നും സാബി, തൃശുവപേരൂർ കാരൻ മാമൻ,
ഹരീഷ് ചേട്ടൻ, അനന്ദകുട്ടൻ, ശങ്കർ, വിനോദ് ചേട്ടൻ !!! അങ്ങനെ ആകെ മൊത്തം..... കളർ ആയി !!!
മൂന്നാറിൽ നിന്നും ടോപ്സ്റ്റേഷൻ റൂട്ട് കേയറിയാൽ..... 32 Km .... എല്ലപ്പെട്ടി എന്ന സ്ഥലത് എത്താം....... !!! അവിടെ ഞങ്ങളെയും നോക്കി..... ക്ലോഡ് ഫാം മുതലാളി അമൽ ബ്രോ !!! ഉണ്ടായിരുന്നു...... !!!
അവിടെ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ വണ്ടിയും പാർക്ക് ചെയ്ത്..... ഞങ്ങൾ..... ലുഗ്ഗജും തൂക്കി..... നടന്നു !!!
ഏകദേശം 2 km !!
~~~~~~~~~~~~~~~~~~~~
*കോട്ടഗുഡി എന്ന സുന്ദരി !!!*
കേരള - തമിഴ്നാട് അതിർത്തിയിലെ അതിസുന്ദരിയായ മലയോര പ്രദേശം !!! തേയില തൊട്ടങ്ങളാൽ സമൃദ്ധം.... !!! 6000 അടിയ്ക്ക് മുകളിൽ ... പൊക്കം !!!
മീഷപുലിമല, കൊള്ളുമല തുടങ്ങി മലനിരകള്ളാൽ സമൃദ്ധം ആണ് കോട്ടഗുഡി !!
കോട പെയ്യുന്ന താഴ്‌വരയിൽ...... നീലകുറിഞ്ഞിയും രഹോഡോഡൻഡ്രോൺ പുഷ്പങ്ങളും നുകരുന്ന ദൃശ്യ ലഹരിയിൽ , മരം കോച്ചുന്ന തണുപ്പും ആസ്വദിച്ചു ഒരു രാത്രി ചെലവിടാൻ ...... ഇതിലും നല്ലൊരു സ്ഥലം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇല്ല എന്ന് തന്നെ പറയാം..... !!!
ഭൂരിഭാഗം പേരും തമിഴന്മാർ........ എസ്റ്റേറ്റ് തൊഴിലാളികൾ ആണ് കൂടുതൽ !!!
ശെരിയ്ക്കും പറഞ്ഞാൽ സ്വർഗത്തിലെ അന്തേവാസികൾ !!!
~~~~~~~~~~~~~~~~~~~~~~ ~~~
*Cloud Farm*
അമൽ & അരുൺ എന്നി രണ്ട് പ്രകൃതി സ്നേഹികളായ യുവാക്കളുടെ കഠിനാധ്വാനം ആണ് ക്ലോഡ് ഫാം എന്ന ....... ടെന്റ് ക്യാമ്പ് !!!
മനം കുളിർപ്പിയ്ക്കുന്ന ദൃശ്യ വിരുന്നും....... സാഹസികത നിറഞ്ഞ അനുഭവങ്ങളും ആണ്...... ഇവിടുത്തെ പ്രത്യേകത..... !!!
കുന്നിൻ ചരുവിലെ താമസം കൂടാതെ ......... ചക്രവളങ്ങളിൽ നിന്ന് ഉള്ള സൂര്യന്റെ ഉദ്ധയാസ്തമയങ്ങൾ ......കാണാൻ ഇതിലും നല്ലൊരു സ്ഥലം ഇല്ല എന്ന് തന്നെ പറയാം !!!
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ട്രെക്കിങ് - ടെന്റ് ക്യാമ്പ് !!!
15 ഓളം ടെന്റുകളും സ്ലീപ്പിങ് ബാഗുകളും ... ഇവിടെ സന്ദർശകർക്ക് ആയിട്ട് ഒരുകിയിരിയ്ക്കുന്നു......... ഒരേസമയം ഏകദേശം 35 പേർക്ക് ഉള്ള സൗകര്യങ്ങൾ !!!
~~~~~~~~~~~~~~~~~~~~~~~
ഞങ്ങൾ പതിയെ നടന്നു.......തേയില തോട്ടങ്ങൾ കടന്ന്....... ഉൾ കാട്.... കേയറി ... ആണ് യാത്ര !!!
ലഗ്ഗേജ് തോളിൽ ഉള്ളതിനാൽ നല്ല ബുദ്ധിമുട്ട്..... ഉണ്ടെങ്കിലും ഞാനും മൊബിനും മാറി മാറി.... പിടിച്ച് കേയറ്റം കേയറി.....
കുത്തനെ ഉള്ള കെയറ്റങ്ങൾ ശരിയ്ക്കും ....... വെള്ളം കുടിപ്പിച്ചു !!!
ഒരു കാൽ കേരളത്തിലും മറ്റേത്..... തമിഴ്നാട്ടിലും ചവിട്ടി ആണ്...... നടത്തം !!!
പതിയെ കേയറി ...... കുന്നിന്റെ നെറുകയിൽ എത്തി.....കടൽ നിരപ്പിൽ നിന്ന് ഏകദേശം 7000 അടി ഉയരം !!!
' Cloud Farm ' എന്ന പേര് തൂകി.... ഒരു മരക്കമ്പ് ......... !!!
സ്ഥലം എത്തിയതും എല്ലാവരും ഫോട്ടോ ഷൂട്ടിന്റെ തിറുത്തിയിൽ
ആയി......
ചറ പറ...... സെൽഫി, ഗ്രൂപ്പി....... !!!
ഓരോരുത്തരും പതിയെ ഓരോ ടെന്റ് ഒപ്പിച്ചു...... ലഗ്ഗേജ് എല്ലാം അതിൽ ഒതുക്കി.......
ഞങ്ങൾ ഏറ്റവും മുകളിലത്തെ ടെന്റ് ഒപ്പിച്ചു......... ലഗ്ഗേജ് എല്ലാം സൈഡ് ആക്കി...... കുറച്ച് വിശ്രമം !!!
പിന്നെ നേരെ എഴുനേറ്റ്...... ചായ !!!
സൂര്യാസ്തമയം കാണാൻ ഉള്ള ട്രെക്കിങ് !!!
കിടിലോൽ കിടിലം !!! റൂട്ട് !!
ഒരു അടി വീതി ഉള്ള വഴി........ കാട്.... കൊടും കാട്..... വീണ്ടും കാട് !!! കൂര കൂര് ഇരുട്ട്........ഒന്ന് അടി തെറ്റിയാൽ..... ഒന്നുകിൽ കൊക്കയിൽ....... അല്ലേൽ നല്ല അടിപൊളി ഒരു വീഴ്ച്ച ...... അത് ഡെഫനിറ്റ് ആണ് !!!
ഒരുവിധത്തിൽ view പോയിന്റിൽ ചെന്നു..... ഞങ്ങൾ കാണാൻ വരുന്നെന് അറിഞ്ഞ് അവൾ...... നാണം കൊണ്ട്...... ഉള്ള വലിഞ്ഞു !!!
കുറച്ച് വിശ്രമം...... ഫോട്ടോ ഷൂട്ട്..... വീണ്ടും ടെന്റ് !!!
ഇനി ക്യാമ്പ് ഫയർ എല്ലാവരും പരിചയപ്പെടാൻ ആയിട്ട് വട്ടം കൂടി ഇരുന്നു......
യാത്രികൻ എന്ന ഗ്രൂപ്പിന്റെ ഉത്ഭവം, ഉദ്ദേശം, ഘടന, രൂപരേഖ...... തുടങ്ങി സർവതും ....... ടുംബയും, കിരണും shinthil ബ്രോയും പറഞ്ഞു..... !!! പരസ്പരം പരിചയപെട്ടു..........
സബിയും, ഷിൻതിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ...... മറ്റു ചിലർ യാത്രാനുഭവങ്ങൾ പങ്കുവെച്ചു !!!
കൂടെ ടുംബയുടെയും മാമ്മന്റെയും ചള്ളികൾ കൂടെ ആയപ്പോൾ....... സംഭവം ജോർ..... !!!!
അമ്മിട്ടടിയും.... തള്ളും ഒക്കെ ആയിട്ട് സംസാരിച്ചിരിയ്ക്കുമ്പോൾ ആണ്..... 5 പേർ അടങ്ങുന്ന ഒരു ടീമിന്റെ എന്ററി......... വിനോദ് ചേട്ടൻ, അനീഷ് ചേട്ടനും വൈഫും പിന്നെ വിഭീഷ ( മുതലാളി )..... കൂടെ ഒരു ഗംഭീരം സർപ്രൈസും !!
" ദേവാനന്ദ് "
ഫുഡിന്റെ സമയം ആയി എന്ന് അറിയിപ്പ്......
ചപ്പാത്തിയും കോഴിയും പിന്നെ ദാലും......
വരിഞ്ഞു മുറുക്കി ..... വിരിഞ്ഞ് അമർന്ന് ....... ഇടതു മാറി..... വലത്തോട്ട് പിടിച്ച്...... വട്ടം ചുരുട്ടി..... കറക്കി...... ഓരോ പീസും......വെച്ച്.... കടിച്ചു പറിച്ചു...... ഇടതും വലതും മാറി മാറി ചവച്ചരച്ചു വിഴുങ്ങുന്ന ടുംബയെ കണ്ടപ്പോൾ...... ഏതോ ബിനാലെ കാണുന്ന പോലെ തോന്നി !!! പോരാത്തതിന്...... 12 അടി പൊക്കവും...... തീരെ 'ആരോഗ്യം' ഇല്ലാത്ത ശരീരവും.....
സെൽഫി സ്റ്റിക് ഒന്നും വേണ്ടി വന്നതെ ഇല്ല എന്നതാണ് രസം !!!
ഇതൊക്കെ എവിടുന്നു വരുന്നോ ??? ദൈവമേ. !!!!
ഫുഡിങ് കഴിഞ്ഞപ്പോൾ....... മുതലാളി കൊണ്ടുവന്ന സർപ്രൈസ് അനങ്ങി തുടങ്ങി...... ഗിറ്റാർ കൈയിൽ എടുത്ത് ...ഒരു ഗംഭീര പാട്ട്..... !!!
പുറകെ പുറകെ ഓരോന്നും.....സമയം പോയതെ അറിഞ്ഞില്ല !!!
ദേവാനന്ദ് ...... അളിയാ നമിച്ചു നീ വലിയവൻ ....... നീ ഇല്ലായിരുന്നെങ്കിൽ ഈ യാത്ര ഒരിക്കലും പൂർണം ആകില്ലയിരുന്നു !!!
ക്ഷീണം കൊണ്ട് ഉറക്കം തൂങ്ങി...... തുടങ്ങിയപ്പോൾ..... സ്ലീപ്പിങ് ബാഗും വാങ്ങി...... നേരെ ടെന്റ് !!!
രാവിലെ എഴുന്നേൽക്കാൻ താമസിച്ചു......പോരാത്തതിന് കൊടും തണുപ്പ് . സൂര്യോദയം ടെന്റിൽ ഇരുന്ന് കണ്ടു ഞങ്ങൾ..... ബാക്കി എല്ലാവരും ...... view പോയിന്റിൽ പോയി..... !!! അവർ തിരിച്ചു വന്നപ്പോഴേയ്കും
ബ്രേക്ഫാസ്റ്റ് റെഡി ആയി .... പൂരി-മസാല ... 3 - 4 എണ്ണം വലിച്ചു വാരി...... തിന്നു.... !!
തിരിച്ചു ടെന്റിൽ ചെന്നു........ ലഗ്ഗേജ് എല്ലാം സെറ്റ് ആക്കി !!
കിരൺന്റെ നിർദ്ദേശം ഉണ്ടായിരുന്ന , കൃത്യം 11 ന് ........ ട്രെക്കിങ്ങ് തുടങ്ങണം എന്ന്..... 7-8 kms ഉണ്ട് നടക്കാൻ ..... !!!
അടിപൊളി ഒരു "ഗ്രൂപ്പിയ്ക്ക്" ശേഷം...... അമൽ ബ്രോയുടെ നിർദ്ദേശാനുസരണം ഞങ്ങൾ ..... നടക്കാൻ തുടങ്ങി !!!
ലഗ്ഗേജ് nice ആയിട്ട്....... അരുൺ ബ്രോ യെ ഏല്പിച്ചതുകൊണ്ട് വലിയൊരു ടെൻഷൻ ഒഴിഞ്ഞു........ !!!
നീലകുറിഞ്ഞി, റോഹ്‌ദോടെൻഡ്രോണ് തുടങ്ങി പല പുഷ്പങ്ങളും കാണും......അതൊന്നും പറിയ്ക്കരുത്.....എന്നും പ്ലാസ്റ്റിക് ഒന്നും കാട്ടിൽ ഇടരുത് , കൊടും കാട്ടിൽ ഒരുപാട് ബഹളം വയ്ക്കരുത് എന്നതും ആയിരുന്നു പ്രധാന നിർദ്ദേശങ്ങൾ......... !!
വീതി കുറഞ്ഞ വഴിയും, പാറ കെട്ടുകളും, കുത്തനെ ഉള്ള കേയറ്റവും ഇറക്കവും......മുൾ ചെടികളും കാപ്പിത്തോട്ടവും ....... കൊടും കാടും വള്ളികളും ......കൊക്കയും ഒക്കെ അടങ്ങിയ വഴി !!
ഇടയ്ക്ക് " അപ്പൂപ്പൻ താടി " എന്ന ഗ്രൂപ്പിനെ പരിചയപെട്ടു.........
ക്ലോഡ് ഫാം പോലെ വേറെയും സ്ഥാപനങ്ങൾ പ്രവർത്തനത്തിൽ ഉണ്ട് എങ്കിലും.......7000 അടി ഉയരത്തിൽ താമസം ഇവിടെ മാത്രം ഒള്ളു !!!
റോഹ്‌ദോടെൻഡ്രോണ് പുഷ്പങ്ങൾ..... നേപ്പാലിന്റെയും ഭൂട്ടാൻന്റെ ദേശിയ പുഷ്പം ആണ്...... 6000 അടി മുകളിൽ മാത്രമേ ഇത് വളരു....... ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള icecream ഉണ്ടാകാനുള്ള എസ്സെൻസിൽ ഒന്നാണ്.... റോഹ്‌ദോടെൻഡ്രോണ്.......!!!
അമൽ ബ്രോ.......കാട്ടിൽ ഉപേക്ഷിയ്ക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ ഒരു കുപ്പിയിൽ ശേഖരിയ്ക്കുന്നത് കണ്ടു.....
കുത്തനെ ഉള്ള ഇറകങ്ങൾ .......ചെറു ചെടികളുടെ സഹായത്തോടെ ......പിടിച്ചു ഇറങ്ങി....... !!! പിടിച്ച പിടുത്തം ഇഷ്ടപെടാത്തവൻമാർ .......
സ്നേഹത്തോടെ ഓരോ മുള്ളും
കൈവെള്ളയിൽ കുത്തി തന്നു..... !!!
അങ്ങനെ മണിക്കൂറുകൾ നീണ്ട ...... ട്രെക്കിങ്ങ് അവസാനം ഒരു തേയില തോട്ടത്തിൽ അവസാനിച്ചു !!!
കണ്ണൻ ദേവന്റെ എസ്റ്റേറ്റുകളിൽ ഒന്ന്...... ആണ് തോട്ടങ്ങൾ...... !!!
തേയില തോട്ടങ്ങളുടെ ഇടയിലൂടെ ആയി..... നടത്തം..... !!! പച്ച പുതച്ച പരവതാനി പോലെ തോട്ടങ്ങൾ...... കുന്നിനെ കൂടുതൽ മനോഹരി ആക്കിയിരിയ്ക്കുന്നു..... !!!
കാഴ്ചയുടെ പൊൻവസന്തം എന്നൊക്കെ പറയുന്നതിന്റെ ശെരിയായ ..... അർത്ഥം , ഇവിടെ നിന്നാൽ അനുഭവിയ്ക്കാം !!!
നടന്ന് നടന്ന്......... ഇടയ്ക്ക് വിശ്രമിച്ചും ... സംസാരിച്ചും....... റോഡിന്റെ സൈഡിൽ എത്തി....... !!! ട്രെക്കിങ്ങ് അവസാനിച്ചു !!!
അമൽ ബ്രോ ..... അരുൺ ബ്രോയ്ക്കും നന്ദി പറഞ്ഞ് അവിടുന്നു ഇറങ്ങി !!
അടുത്ത കടയിൽ കേയറി.... ഓരോ നാരങ്ങ വെള്ളവും കുടിച്ച്.......വണ്ടി എടുക്കാൻ പുറപ്പെട്ടു...... !!!
മൊബിനെ വിളിയ്ക്കാൻ വന്ന വഴി.... ഹരീഷ് ചേട്ടൻ.... വിളിച്ചിട്ട്...... നേരെ ടോപ്പ് സ്റ്റേഷനിലോട്ട് പോയി.......
ഉണ് ഉണ്ടെച്ചും അവിടുന്നു വരുമ്പോൾ...... കലി തുള്ളി കിരൺ ബ്രോ !!! പറയാതെ പോയത് ആണ് ..... scene...... അവര് ഞങ്ങളെയും നോക്കി പോസ്റ്റ് ആയിരുന്നു !!!
അനൂപ് ചേട്ടനും വിനോദ് ചേട്ടനും ഹരീഷ് ചേട്ടനും..... മൂന്നാറിൽ തന്നെ അങ്ങ് കൂടി..... തിരുവനന്തപുരം ടീം കാറിൽ പറന്നു....... !!! കണ്ണൂർകാരെ മൂന്നാർ നിന്നും ബസിൽ കെയറ്റി......വിട്ടു !!!
ആലപ്പുഴ യൂണിറ്റ്....... ഞങ്ങൾ വീണ്ടും റൈഡ് !!! അടിമാലി- തൊടുപുഴ - പാലാ- ചങ്ങനാശേരി ....... അത്യാവശ്യം പറന്ന്....... ഏകദേശം 10:30 ആയപ്പോൾ ചങ്ങനാശേരി എത്തി....... !!!
എല്ലാവരോടും നന്ദി.... പറഞ്ഞ് ഞാനും മൊബിനും AC റോഡ് വഴി....... ഏകദേശം 11:30 ന് വീട്ടിൽ...... !!!
ദൈനദിന തിരക്കുകൾക്ക് ഇടയിൽ...... വല്ലപ്പോഴും ഇങ്ങനുള്ള ട്രെക്കിങ് നമ്മള്ക്ക് നല്ലൊരു മനസുഖം പ്രധാനം ചെയ്യും........ !!! സ്ട്രേസ്സുകൾ അകറ്റി.... പ്രകൃതിയുടെ മടിത്തട്ടിൽ കിടന്ന് ഉറങ്ങിയും....... പ്രകൃതിയെ കൂടുതൽ അടുത്ത് അറിഞ്ഞും കൂട്ടുകാരോടൊത്തുള്ള യാത്രകൾ എന്നും നല്ലൊരു ഓർമകൾ ആയിരിയ്ക്കും....... !!!
ദൈവം തമ്പുരാൻ നമ്മളെ പോലെ തന്നെ ...... ഈ കാണുന്ന മലയും, കുന്നും, താഴ്വരകളും, നദിയും, കായലും, കടലും, ദ്വീപും ഓക്കേ ഉണ്ടാക്കിയിരിയ്ക്കുന്നത്........ നമുക്ക് അനുഭവിയ്ക്കാൻ ആണ് ..... എന്ന് മനസിലാക്കി ...... യാത്രകൾ ചെയ്യാൻ തുടങ്ങുമ്പോൾ ആണ് ...... നമ്മൾ ശരിയ്ക്കും മനുഷ്യർ ആകുന്നത്.
യാത്രവാസനം , മനസിൽ ഉടക്കിയ ആ ചോദ്യത്തിന് ( യാത്രികൻ ??? ) ഉത്തരം കിട്ടി....... !!!
യാത്രയെ പ്രണയിക്കുന്ന ..... സാഹസികത ഇഷ്ടപ്പെടുന്ന .......
a ഗ്രൂപ്പ് ഓഫ് ബ്ലഡി ഗ്രാമവാസീസ് !!!!
ാത്രികന്റെ യാത്രകൾ അവസാനിയ്ക്കുന്നില്ല !!!!