17/01/2023
70 രൂപയുടെ മദ്യം 1000 രൂപയ്ക്കു വിറ്റിട്ടും ബവറേജ് കോർപറേഷൻ നഷ്ടത്തിലെന്നു സർക്കാർ പറയുന്നു
രാജ്യത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊള്ളവിലയ്ക്ക് വിറ്റിട്ടും നഷ്ടത്തിലോടുന്ന KSEB.
ഓർക്കുക, ഡൽഹിയിലും പഞ്ചാബിലുമെല്ലാം മാസം 300 യൂണിറ്റ്വരെ ഉപയോഗം സൗജന്യമാണ് എന്നിട്ടും അവിടത്തെ സർക്കാറുകൾക്ക് മാസം 25 കോടി ലാഭവിഹിതം കൊടുക്കുന്നു.
44 നദികളും 12000 കുളങ്ങളും 40ലക്ഷം കിണറുകളും ഉണ്ടായിട്ടും വാട്ടർ അതോറിറ്റി നഷ്ടത്തിലാണ്.
കേരളത്തിൽ റേഷൻ മണ്ണെണ്ണക്ക് ലിറ്ററിന് 84 രൂപ. അതും മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ. തമിഴ് നാട്ടിൽ റേഷൻ മണ്ണെണ്ണക്ക് ലിറ്ററിന് വെറും 16 രൂപ.
ഒടുക്കലത്തെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടയും KSRTC നഷ്ടത്തിലാണ്. ഓർക്കുക തമിഴ് നാട്ടിൽ മിനിമം ചാർജ് 7 രൂപയും സ്ത്രീകൾക്ക് ബസ് യാത്ര ഫ്രീയാണ് കർണ്ണാകത്തിൽ 8 രൂപയുമാണ്
വണ്ടികളുടെ ആയുഷ്ക്കാല നികുതിയായ തുക ഒറ്റത്തവണയായി പിരിച്ചിട്ടിയും കുണ്ടുകുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കാൻ പണമില്ല.
ഓർക്കുക, ഇത്രയും വരുമാനസ്രോതസ്സുള്ള ഭൂപ്രദേശങ്ങൾ ലോകത്ത് കുറവാണ്. പക്ഷെ രാഷ്ട്രീയക്കാരും ഉറ്റവരും അടങ്ങുന്ന ഒരു ലോബി നമ്മുടെ നാടിനെ അതിഭീകരമായി കൊള്ളയടിക്കുന്നതുകൊണ്ടാണ് നമ്മുടെ നാട് ഇത്തരത്തിൽ നശിക്കുന്നത്. ബ്രിട്ടീഷുകാർ പോലും ഇത്രയും ഭീകരമായ രീതിയിൽ നാടിനെ കൊള്ളയടിച്ചിട്ടില്ലയെന്നകാര്യം ഉറപ്പാണ്.