14/05/2021
ടാക്സി കാരെ തരംതാഴ്ത്തിയും , കഴുത്തറപ്പൻ മാർ ആണെന്നും വിമർശിച്ചുകൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറയെ പോസ്റ്റ് കാണാറുണ്ട്, അതിലൊന്നിനു മറുപടി പറയാതെ പോകുന്നത് ഈ സമൂഹത്തോട് കാണിക്കുന്ന അവഗണന ആകും,
രണ്ടു ഫോട്ടോ പങ്കുവെക്കുന്ന ഒന്ന് ഇന്നലെ ബാംഗ്ലൂർ നിന്നും നാട്ടിൽ സുഖമില്ലാത്ത ആളെ കൊണ്ട് പോയി വരുന്ന വഴി ഒരു സഹോദരന് പോലീസ് സമ്മാനിച്ചതും രണ്ട് സമൂഹമധ്യത്തിൽ നിന്നും ലഭിച്ച പരിഹാസ്യവും ആണ്,
സുഹൃത്തേ യാത്ര സംബന്ധമായി വരുന്ന പോസ്റ്റിനു താഴെ ഇടുന്ന കമെന്റ്സ് ആണല്ലോ താങ്കളുടെ മറുപടിക്കാധാരം, അതിനൊപ്പം ഒരു മൊബൈൽ നമ്പർ കൂടി കൊടുത്തിട്ടുണ്ട് ഏതു പാതിരാത്രിക്ക് വിളിച്ചാലും കിട്ടുന്ന നമ്പർ താങ്കളുടെ സംശയം അതിൽ നേരിട്ട് വിളിച്ചു ചോദിക്കാം, മറുപടി കിട്ടിയിരിക്കും,
പിന്നെ ചാർജ് സംബന്ധിച്ചുള്ള വിമർശനം ടാക്സി ചാർജ് ഇന്ധനവിലയെ ആശ്രയിച്ചുമാത്രം നിലനിൽക്കുന്ന ഒരു കാര്യം ആണ് നിങ്ങൾ മനഃപൂർവം കണ്ടില്ലെന്നു വെച്ചോളൂ, ഒപ്പം നാട്ടിലെ ടാക്സി ചാർജ് കൂടി താരതമ്യം ചെയ്യുന്നതും നല്ലതാണ്,
ഇവിടെ നിങ്ങൾക്കു കിട്ടുന്ന പരസ്യ കമെന്റ്സ് യഥാർത്ഥത്തിൽ വില പേശാനുള്ള അവസരം ആണല്ലോ, പകഷെ ഒരു ടാക്സി കാരനും ഇന്ധനം വില പേശി മേടിക്കാനുള്ള അവസരം ഇല്ല എന്ന് ഓർമിപ്പിക്കുന്നു.
നിങ്ങളോട് പറയുന്ന ചാർജിൽ ഒരു ഹിംസഭാഗം ഇന്ധനം, toll, tax ഇനത്തിൽ ആണ് പോകുന്നത് ഉദാഹരണം ഇവിടെ നിന്നും പാലക്കാട് പോകുന്ന 800KM അപ്പ് and down ചെറിയവണ്ടിക്ക് ചാർജ് ₹11000/- ₹ 1000 toll ആയും ₹1000tax ആയും ₹4000/-(aprox ) deasel ഡ്രൈവർ ₹3000/- ആയും ചിലവാകും ബാക്കി വരുന്ന ₹2000 രൂപയിൽ നിന്നും ലോൺ, മൈന്റൈൻസ്, ഇൻസ്‌ഷുറൻസ്, tax കഴിച്ചു ബാക്കി എത്ര വരും എന്ന് ഊഹിച്ചു നോക്കിക്കോളൂ, പിന്നെ ഓണർ തന്നെ യാണ് ഡ്രൈവർ എങ്കിൽ ₹ 500/1000 പലരും കുറച്ചു കൊടുക്കാറുണ്ട് അതാണ് സത്യം.
യാത്രയിൽ കൂടെ ഉള്ള ആൾക്ക് രോഗമുണ്ടോ എന്നു പരിശോധിച്ചു നെഗറ്റീവ് സർട്ടിഫിക്കറ്റ് മേടിച്ചിട്ടല്ല ഒരു ഡ്രൈവർ സർവീസ് തരുന്നത്
രാവും പകലും ഉറക്കമൊഴിച്ചു ജോലിചെയ്യുന്ന ഡ്രൈവർക്കും കുടുംബം കുട്ടികൾ എല്ലാം ഉണ്ടെന്നു നിങ്ങളിൽ പലരും സൗകര്യപൂർവം മറക്കുന്നു, ചിലർ രോഗ വിവരം മറച്ചു വെക്കുന്നു, മറ്റു ചിലർ പറയുന്നു പറഞ്ഞാൽ ഒരു മുൻകരുതൽ കൂടുതൽ എടുക്കാം എന്നല്ലാതെ രോഗം പിടിപെടില്ല എന്നു ഒരു ഉറപ്പുമില്ല, രോഗമുണ്ടെന്നു പറഞ്ഞാലും നാട്ടിൽ കൊണ്ടുവിടുന്നത് ഒരാളെങ്കിലും രക്ഷ പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നു കരുതിയാണ് അല്ലാതെ പൈസയോടുള്ള ആർത്തി കൊണ്ടല്ല.
നിങ്ങളുടെ സാമ്പത്തിക പ്രശ്നം പറഞ്ഞാൽ നമ്മളെകൊണ്ട് കഴിയുന്ന വിധം സഹായിക്കാറുണ്ട്, നഷ്ടം ആകുമെങ്കിൽ പറ്റില്ല എന്നു പറയാറുമുണ്ട്, ആരെയും മനസറിഞ്ഞു ഉപദ്രവിക്കാറില്ല,
വഴിയിൽ യാത്രയിൽ പോലീസിന്റെ അസഭ്യവർഷങ്ങൾ കേട്ടു കൊണ്ടും, ശാരീരക പീഡനം ഏറ്റുകൊണ്ടും നിയമ നടപടികൾ നേരിട്ടും, കനത്ത പിഴയൊടുക്കിയും, ഫൈനാൻസറുടെ ഭീഷണി കേട്ടുംമുന്നോട്ടു പോകുന്ന ഞങ്ങളും നിങ്ങളെ പോലെ ഈ മഹാമാരിമൂലം ബുധിമുട്ടിലാണ്,
ഞങളുടെ സഹോദരങ്ങളിൽ പലരും അവശ്യ സർവീസുകളുടെ ഭാഗമായി ഈ നാട്ടിലുള്ളതുകൊണ്ടാണ് മരുന്നും ഭക്ഷണവും, മറ്റു ആവശ്യവസ്തുക്കളും നിങ്ങളിൽ എത്തുന്നത് എന്നു മറന്നു കൊള്ളു പക്ഷെ ഞങ്ങളും മനുഷ്യർ ആണെന്ന് ഇടയ്ക്കു ഓർക്കാതെ പോകരുത്,
മഹാമാരിപിടിപെട്ടു ബുദ്ധിമുട്ടുന്ന, രോഗബാധിതരായി ഞങ്ങളെ വേർപിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും സമർപ്പിക്കുന്നു
അഭി വയനാട്
+919036636142