12/12/2023
ഇറാഖ് യാത്ര
ജൽവ ഹോളിഡേഴ്സ്
നാദാപുരം, കോഴിക്കോട്
Contact : 0091-9995376922 , 0091-9747396251
Email : [email protected]
യാത്രാ സമയം: 2024 ഫെബ്രുവരി അവസാനം (കൃത്യമായ തിയ്യതി പിന്നീട് അറിയിക്കും)
യാത്രക്ക് ആവശ്യമായ ദിവസങ്ങൾ : 7
എയർപോർട്ട് : കോഴിക്കോട്/കൊച്ചി
യാത്രാ ചെലവുകൾ: വിസ, എയർ ടിക്കറ്റുകൾ, ഭക്ഷണം , താമസം , ഇറാഖിലെ ബസ് യാത്രകൾ എല്ലാം ഉൾപ്പെടെ 98000 രൂപയാണ് ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ ചെലവ്. വിമാന കൂലിയുടെ വ്യത്യാസമനുസരിച്ച് വിദേശത്ത് നിന്നുള്ളവരുടെ ചെലവ് വ്യത്യാസപ്പെടും.
നേതൃത്വം :
1. സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി മുഗുറോഡ് –
(Mob: 9747318020)
2. ഡോ:അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്
സന്ദർശിക്കുന്ന സ്ഥലങ്ങൾ : ബഗ്ദാദ്, ബസ്വറ, കൂഫ, നജഫ്, കർബല , അൽ മദാഇൻ, നാസ്വിരിയ്യ
പ്രധാന സന്ദർശന കേന്ദ്രങ്ങൾ
ബഗ്ദാദ്
അബ്ബാസീ ഭരണാധികാരികളിലെ രണ്ടാമനായ ഖലീഫ മൻസ്വൂർ ഹി. 145 ൽ (AD 762) നിർമ്മിച്ച പട്ടണമായ ബഗ്ദാദ് വ്യത്യസ്ഥ വിജ്ഞാന ശാഖകളിലെ പണ്ഡിതരുടെയും സ്വൂഫികളുടെയും ലോക പ്രസിദ്ധരായ ഔലിയാക്കളുടെയും കേന്ദ്രമായിരുന്നു.
ഇമാം അബൂഹനീഫ(റ) (ഹി: 80-150)
നാല് മദ്‌ഹബുകളിലെ പ്രഥമ മദ്ഹബായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഇമാം ശാഫിഈയുടെ ഉസ്താദിന്റെ ഉസ്താദ് -. ആഗോള സുന്നി മുസ്ലിംകളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ മദ്ഹബ് അനുസരിച്ചു ജീവിക്കുന്നു. "മുഴുവൻ കർമ്മശാസ്ത്ര പണ്ഡിതരും അബൂഹനീഫയോട് കടപ്പെട്ടിരിക്കുന്നു"-ഇമാം ശാഫിഈ .
ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ)( ഹി: 164 - 241)
നാല് മദ്ഹബുകളിലൊന്നായ ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവ്.
"ബഗ്ദാദിൽ നിന്ന് ഞാൻ വരുമ്പോൾ പാണ്ഡിത്യത്തിലും തഖ് വയിലും സൂക്ഷമതയിലും അഹ്മദ് ബ്നു ഹമ്പലി(റ)നേക്കാൾ വലിയ മറ്റൊരാൾ അവിടെ ഉണ്ടായിരുന്നില്ല”- ഇമാം ശാഫിഈ .
ഇമാം അബൂബക്ർ ശിബ്‌ലി(റ)
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി.
ഇമാം ബിശ്റുൽ ഹാഫി(റ)
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ.സി)( ഹി: 470 – 561)
ഗൗസുൽ അഅ്ളം ഖുത്ബുൽ അഖ്‌ത്വാബ് . സർവ്വാംഗീകൃതരായ വലിയ്യ്, , ഖാദിരി ത്വരീഖത്തിന്റെ ഉപജ്ഞാതാവ്
സയ്യിദ് അബ്ദുൽ ജബ്ബാർ ജീലാനി(ഖ.സി)
ശൈഖ് ജീലാനിയുടെ പുത്രൻ
സയ്യിദ് സ്വാലിഹ് ജീലാനി(ഖ.സി)
ശൈഖ് ജീലാനിയുടെ പുത്രൻ
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ)
സുഹ്റവർദി ത്വരീഖത്തിന്റെ ഉപജ്ഞാതാവ്
ശൈഖ്സരിയ്യു സ്സഖത്വി
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി.
ശൈഖ് ജുനൈദുൽ ബഗ്ദാദി(റ)
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി
അൽ-മദാഇൻ
സയ്യിദുനാ സൽമാനുൽ ഫാരിസി(റ)
അതിശയകരമായ ചരിത്രങ്ങൾക്കുടമയായ സ്വഹാബിവര്യൻ
സയ്യിദുനാ ഹുദൈഫതുബ്നുൽ യമാൻ(റ)
തിരുനബി (സ്വ) യുടെ രഹസ്യ സുഷിപ്പുകാരനായ സ്വഹാബി.
ഈവാനു കിസ്റ-(കിസ്റയുടെ കൊട്ടാരം
തിരുനബി (സ്വ) യുടെ ജനന സമയത്ത് നടന്ന വ്യത്യസ്ഥ ദൃഷ്ടാന്തങ്ങളുടെ ഭാഗമായി വിള്ളലുണ്ടായ പേർഷ്യൻ ചക്രവർത്തി അനൂശർവാന്റെ കൊട്ടാരം
അൽ - കാളിമിയ്യ
സയ്യിദുനാ മൂസൽ കാളിം (റ)
അഹ്‌ലുബൈത്തിലെ പ്രധാന കണ്ണി . ജഅ്ഫറു സ്വാദിഖ് (റ) വിന്റെ മകൻ
മുഹമ്മദുൽ ജവാദ് (റ)
സയ്യിദുനാ മൂസൽ കാളിം (റ) ന്റെ പൗത്രൻ
അൽ കർഖ്
ശൈഖ് മഅറൂഫുൽ കർഖി(റ) - ഹി : 200
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി. ജീവിത കാലത്ത് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കൽ കൊണ്ട് പ്രസിദ്ധനായിരുന്നു. മഹാനവർകളുടെ ഖബ്ർ സിയാറത്ത് ചെയ്യുന്നവർക്കും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കൽ പ്രസിദ്ധമാണെന്ന് പല ഗ്രന്ഥങ്ങളിലുമുണ്ട്.
ഇമാം ദാറഖുത്വ്‌നി
പ്രസിദ്ധനായ ഹദീസ് പണ്ഡിതൻ
ഹബീബുൽ അജമി (റ)
ധാരാളം മൊഴിമുത്തുകളുടെ ഉടമയായ പ്രസിദ്ധനായ ആദ്ധ്യാത്മിക ജ്ഞാനി
കർബലാ
സയ്യിദുനാ ഹുസൈൻ(റ)
തിരു നബി സ്വ യുടെ പൗത്രൻ
സയ്യിദുനാ അബ്ബാസ് ബ്നു അലി(റ)
അലിയ്യുൽ അക്ബർ (റ)
അലിയ്യുൽ അസ്ഗർ (റ)
കർബലയിലെ ശുഹദാക്കൾ
നജഫ്
സയ്യിദുനാ അലി(റ)
കൂഫ
സയ്യിദുനാ മുസ്‌ലിം ബ്നു അഖീൽ(റ)
സയ്യിദുനാ ഹാനിഉ ബ്നു ഉർവ(റ)
അലി (റ) വിന്റെ വീട്
മസ്ജിദുൽ കൂഫ
നൂഹ് (അ) ന്റെ കാലത്തെ പ്രളയം തുടങ്ങിയ സ്ഥലം
ഉമ്മു അബീദ -നാസ്വിരിയ്യ
ശൈഖ് അഹ്മദുൽ കബീർ രിഫാഇ(ഖ.സി)
അൽ അഖ്ത്വാബുൽ അർബഅ എന്നറിയപ്പെട്ട നാല് പ്രഗത്ഭ ഔലിയാക്കളിൽ ഒരാൾ
ബസ്വറ
സയ്യിദുനാ സുബൈറുബ്നുൽ അവ്വാം(റ)
സ്വർഗ്ഗസ്‌ഥരാണെന്ന് ഒറ്റ ഹദീസിൽ തിരുനബി (സ്വ) പേര് പറഞ്ഞ പത്ത് പ്രമുഖ സ്വഹാബികളിൽ ഒരാൾ
സയ്യിദുനാ ത്വൽഹതുബ്നു ഉബൈദില്ലാ(റ)
സ്വർഗ്ഗസ്‌ഥരാണെന്ന് ഒറ്റ ഹദീസിൽ തിരുനബി (സ്വ) പേര് പറഞ്ഞ പത്ത് പ്രമുഖ സ്വഹാബികളിൽ ഒരാൾ
സയ്യിദുനാ ഹസനുൽ ബസ്വരി(റ)(ഹി: 21- 110)
സയ്യിദുത്താബിഈൻ(താബിഉകളുടെ നേതാവ് ) എന്നറിയപ്പെട്ട പ്രഗൽഭ പണ്ഡിതൻ
ശൈഖ് മുഹമ്മദ് ബ്നു സീരീൻ(റ)(ഹി: 32 - 110)
വിശ്രുതനായ സ്വപ്ന വ്യാഖ്യാതാവായ താബിഈ പണ്ഡിതൻ
യൂഫ്രട്ടീസ് നദി
തെക്ക് പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്ന്. 2800 Km നീളം.
ടൈഗ്രീസ് നദി
1900 കി.മീ നീളമുള്ള ടൈഗ്രീസിന്റെ 1400 കി.മീ ഇറാഖിലൂടെ ഒഴുകുന്നു.
(സന്ദർശന കേന്ദ്രങ്ങളെ സംബന്ധിച്ച ആധികാരികവും വിശദവുമായ ചരിത്ര വിവരണങ്ങളും ഗൈഡ് സർവ്വീസും യാത്രയിലുടനീളം ലഭ്യമായിരിക്കും)