29/09/2024
അൻവറേ -
ഞാനും നിങ്ങളും കോൺഗ്രസിൽ നിന്നാണ് DIC യിലേക്ക് വന്നത്.DIC യിൽ ഞാൻ കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടരി.DIC തിരിച്ച് കോൺഗ്രസാവുമ്പോയാണ് നമ്മളിനിയങ്ങോടില്ലെന്ന് പറഞ്ഞ് ഞാനും നിങ്ങളും പടിയിറങ്ങിയത്. ഞാൻ നേരെ CPM ൽ ചേർന്നു. നിങ്ങൾ പാർട്ടിയുടെ വാതിലിൻ്റെ പുറത്തു നിന്നു. നിങ്ങളെ പാർട്ടി 2 തവണ MLA ആക്കി.ഞാൻ പാർട്ടി LC മെമ്പറായി.
അതവിടെ നിക്കട്ടെ. കിട്ടാനുള്ളതൊക്കെ കിട്ടി പാർട്ടിയെ പഠിപ്പിക്കാനിറങ്ങി നിങ്ങളിപ്പോ പാർട്ടിയുടെ ശത്രു പാളയത്തിലെത്തി.
ഇന്ന് നിങ്ങള് പറഞ്ഞ ഒരു തെമ്മാടിത്തമുണ്ട്.5 നേരം നിസ്ക്കരിക്കുന്നത് കൊണ്ടാണ് പാർട്ടിക്ക് നിങ്ങളെ പറ്റാതായതെന്ന് .
പാർട്ടിയിൽ വന്ന് 3 വർഷം കഴിഞ്ഞാണ് ഞാൻ ഭാര്യക്കൊപ്പം ഉംറ നിർവ്വഹിക്കാൻ മക്കയിൽ പോയത്.പാർട്ടി മെമ്പർ വിദേശത്ത് പോവുമ്പോൾ പാർട്ടിയെ അറിയിക്കണം,ഉദ്ദേശം പറയണം.
പാർട്ടീ സമ്മതത്തോടെ ഉംറ കർമം നിർവഹിച്ച, നമസ്ക്കരിക്കുന്ന, നോമ്പ് നോൽക്കുന്ന മുസ്ളിം മത വിശ്വാസി ആയിക്കൊണ്ട് തന്നെയാണ് ഞാനീ കേരളമാകെ പാർട്ടി പ്രഭാഷകനായി പോവാറുള്ളത്. എല്ലായിടങ്ങളിലും എനിക്ക് സൗകര്യങ്ങളൊരുക്കുന്നതും പാർട്ടിസഖാക്കളാണ്.
അത് കൊണ്ട് മതം പറഞ്ഞുള്ള ഈ വർഗീയ കളിയുണ്ടല്ലോ അതങ്ങ് മാറ്റി പിടിച്ചേക്ക്.
തീപ്പന്തം ആവുമെന്നല്ലേ പറഞ്ഞത് -
കൂടെയുള്ളവരെ കൂട്ടി രാഷ്ട്രീയ തീ പന്തമാവാൻ നോക്ക്.
അല്ലാതെ വർഗീയതയുടെ തീ വെച്ചുള്ള കളിയുണ്ടല്ലോ - അതപകടമാണ്.
...
നാസർ കോളായി