Discover Munnar

Discover Munnar DiscoverMunnar.com is a complete e-magzine of Gods Own Heaven : "Munnar". Here you can explore the u
(5)

05/11/2023

05-11-2023
11.05 PM

ശക്തമായ മഴ
മുന്നാർ -തേനി -
പുപ്പാറ - തേനി
റോഡിൽ പല ഭാഗത്തും റോഡിൽ മണ്ണിടിഞ്ഞു കിടപ്പുണ്ട്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വഴിയുള്ള യാത്രക്കാർ ശ്രദ്ധിച്ചു പോവുക.

28/09/2023

സംസ്ഥാനത്ത് 27 മുതല്‍ മഴ കനക്കുമെന്ന് നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നല്ലോ... ഒക്ടോബര്‍ 2 വരെയാണ് നിലവില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ചെറിയ ഇടവേളകള്‍ മഴയ്ക്ക് കിട്ടുമെങ്കിലും മലയോര മേഖലകളില്‍ തോരാമഴയ്ക്കാണ് സാധ്യത.

ദിവസങ്ങളായി മഴ ഇടവിട്ട് തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മിന്നല്‍ പ്രളയ സാധ്യതയുണ്ട്, ജാഗ്രത പാലിക്കണം..

ഹൈറേഞ്ച് യാത്രകള്‍ രാത്രിയില്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

*ജില്ലാ കോൺഗ്രസ് കമ്മറ്റി,* *ഇടുക്കി* . *2023 ആഗസ്റ്റ് 18,* *വെള്ളിയാഴ്ച*  *06 AM മുതൽ 06PM വരെ*  *ജില്ലാ ഹർത്താൽ* ദുരന്...
17/08/2023

*ജില്ലാ കോൺഗ്രസ് കമ്മറ്റി,* *ഇടുക്കി* .

*2023 ആഗസ്റ്റ് 18,* *വെള്ളിയാഴ്ച*
*06 AM മുതൽ 06PM വരെ*
*ജില്ലാ ഹർത്താൽ*
ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക,
വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്.

"മൂന്നാർ ഒരുങ്ങുന്നു. വീണ്ടുമൊരു മൂന്നാർ മേളയ്ക്കായി."മെയ് 16 മുതൽ 28 വരെ
13/05/2023

"മൂന്നാർ ഒരുങ്ങുന്നു. വീണ്ടുമൊരു മൂന്നാർ മേളയ്ക്കായി."

മെയ് 16 മുതൽ 28 വരെ

പള്ളിവാസൽ, മൂന്നാർ 🙏🙏👍👍🌹
05/05/2023

പള്ളിവാസൽ, മൂന്നാർ 🙏🙏👍👍🌹

02/05/2023

Marvel at the spellbinding aerial vista of Munnar's tea plantations in , where the land is artfully imprinted with nature's unique fingerprints.

ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷം  മേയ് 5 ന് . തമി...
21/04/2023

ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷം മേയ് 5 ന് . തമിൾ നാട് കേരളാ സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുകയാണ്
തേക്കടി വനത്തിൽ കൂടിയുള്ള ദുർഘട പാത വഴി 13 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കണ്ണകിയുടെ ( ചിലപ്പതികാരം )പുരാതന ഇരിപ്പിടത്തിൽ എത്തും .
തമിഴ്നാട്ടിൽ നിന്ന് വരുന്നവർ വിശ്വാസത്തിൽ മുറുകെ പിടിക്കുമ്പോൾ മലയാളികളിൽ ഭൂരിപക്ഷവും സാഹസിക വിനോദ യാത്രയായി ഇത് കാണുന്നു. വനത്തിൻ്റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയും വിവിധ തരത്തിലുള്ള പക്ഷിലതാതികളെ കാണുന്നതിനും അടുത്ത് അറിയുന്നതിനും ഇത് ഒരു അവസരമാണ് .
രാവിലേ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല, പ്രത്യേകം അനുമതി ലഭിച്ച 4X4 വാഹനങ്ങള്ളോ അല്ലങ്കിൽ നടന്നോ ക്ഷേത്രത്തിൽ എത്താം .(സ്വന്തമായി 4x4 വാഹനം ഉളളവർ പെർമിറ്റ് എടുത്താൽ അതുമായി പോകാം) (കുമളി ബസ്സ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകും, 2022 ഇൽ 140 രൂപ ആയിരുന്നു one side ) പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തി ചേരേണ്ടത്
വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് മംഗളദേവിയിൽ പ്രവേശനം ഉള്ളത്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു പോകാനും സാധിക്കില്ല, പകരം വഴി നീളെ കുടിവെള്ളം ലഭ്യമാകും, പിന്നെ മലമുകളിൽ തമിഴ്നാട്ടിൽ നിന്ന് ഉള്ള സൗജന്യ ഭക്ഷണവും ലഭ്യമാണ് (എന്നാലും സ്വയം ഭക്ഷണം കരുതുക)

Thank you Casino Cakes🥰..... You made the occasion more colourful and yummy😋....Must try...👍👍  Casino Cakes, Adimaly.......
11/04/2023

Thank you Casino Cakes🥰..... You made the occasion more colourful and yummy😋....

Must try...👍👍 Casino Cakes, Adimaly.....
Anisha Prashanth..... 6282582638

11/12/2022
ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ...
20/10/2022

ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ

2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക

3.നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്.

4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.

5. 22-10-22,23-1022,24-10-22 തിയതികളിൽ ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും പൂപ്പാറ ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

6.22-10-22,23-1022,24-10-22 തിയതികളിൽ കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും ഉടുംമ്പൻചോല ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

7. ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ പൂപ്പാറ ,മുരിക്കുതൊട്ടി ,സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.

*കേരള നാട്ടിൽ എന്ത് സംഭവിക്കുന്നു ⁉️ 24 മണിക്കൂറും വാർത്തകൾ അറിയാൻ അംഗമാകുക*
8. കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ ഉടുംമ്പൻചോല, വട്ടപ്പാറ ,സേനാപതി വഴി പോകേണ്ടതാണ്.

9. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്.

Address

Munnar
Idukki
685561

Alerts

Be the first to know and let us send you an email when Discover Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies


Other Tour Agencies in Idukki

Show All