Rajapuram - രാജപുരം

Rajapuram - രാജപുരം Rajapuram is a small Village/hamlet in Hosdurg Taluk in Kasaragod District of Kerala State, India. It comes under Kallar Panchayath.

09/12/2024
02/12/2024
16/10/2024
03/10/2024

Digital Ration Card App

11/08/2024
29/07/2024
14 തരം നാടൻ പച്ചക്കറി വിത്തുകൾ പോസ്റ്റൽ ചാർജ് ഉൾപ്പെടെ 168 രൂപ ക്ക് വീട്ടിൽ എത്തും.. പോസ്റ്മാൻ കൊണ്ട് വരുമ്പോ പൈസ കൊടുത്...
26/07/2024

14 തരം നാടൻ പച്ചക്കറി വിത്തുകൾ പോസ്റ്റൽ ചാർജ് ഉൾപ്പെടെ 168 രൂപ ക്ക് വീട്ടിൽ എത്തും.. പോസ്റ്മാൻ കൊണ്ട് വരുമ്പോ പൈസ കൊടുത്താൽ മതി... ആവശ്യം ഉള്ളവർ ഫുൾ അഡ്രെസ്സ് WhatsApp +918281539127 വഴി അയക്കുക.. 5,6 ദിവസം കൊണ്ട് കിട്ടും. വിത്തുകൾ 5 മാസം ഇരിക്കും.
അയക്കുന്ന ആളുടെ പേര് KRISHNADAS,
ALANALLUR,
Palakkad... 678601,
വിത്തുകൾ കൃഷി ചെയ്തു നോക്കി ടെസ്റ്റ്‌ ചെയ്തു ആണ് നിങ്ങൾക്ക് തരുന്നത്.... 📩

Forwarded as received

ആദരാഞ്ജലികൾ
25/07/2024

ആദരാഞ്ജലികൾ

12/06/2024

Borewell Recharging Ideas👌🏻

11/06/2024

സന്തോഷവാർത്ത!

ഉപഭോക്താക്കളിൽ നിന്ന് കെ എസ് ഇ ബി സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കും. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് - ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും.

ക്യാഷ് ഡെപ്പോസിറ്റ് പലിശ: നാം വൈദ്യുതി connection എടുക്കമ്പോള്‍ connected Load അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബിൽ നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബിൽ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ ബിൽ ലഭിക്കുന്നവര്ക്ക് ശരാശരി ബിൽ തുകയുടെ രണ്ടിരട്ടിയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തേണ്ടത്. ഈ തുകയ്ക്ക് KSEBL ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രിൽ ഒന്നാം തീയതി നിലവിലുള്ള ബാങ്ക് പലിശ നിരക്കിൽ പലിശ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാൻഡ് ചെയ്യുന്നത്). 2023-24 ൽ 6.75% ആണ് പലിശ നിരക്ക്.

ഉദാഹരണത്തിന്, 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിൽ adjustment ആയി കാണിച്ച് കുറയ്ക്കും. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ തുക KSEB യുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.)

10/06/2024

🟣 നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യം.

പുതുമകൾ ഇവയൊക്കെയാണ്...

🔵ബില്ലുകൾ ഒരുമിച്ചടയ്ക്കാം
രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.

🔵ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ.
ആപ്പ്ലിൽ ലോഗിൻ ചെയ്യാതെതന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം

🔵ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം
വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം

🔵രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം
ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.

🔵സേവനങ്ങൾ വാതിൽപ്പടിയിൽ
രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും

🔵ലോഗിൻ ചെയ്യാം, തികച്ചും അനായാസം
ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.

🔵ബിൽ കാൽക്കുലേറ്റർ
ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

🔵പഴയ ബില്ലുകൾ കാണാം
കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.

10/06/2024

fb.com/ksebl

100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

പാലത്തിനാടിയിൽ തോമസ് നിര്യാതനായി രാജപുരം: വണ്ണാത്തിക്കാനത്തെ പാലത്തിനാടിയിൽ തോമസ് (85)നിര്യാതനായി. മൃതസംസ്‌കാരം 22-05-20...
20/05/2024

പാലത്തിനാടിയിൽ തോമസ്
നിര്യാതനായി

രാജപുരം: വണ്ണാത്തിക്കാനത്തെ പാലത്തിനാടിയിൽ തോമസ് (85)
നിര്യാതനായി. മൃതസംസ്‌കാരം 22-05-2024 ബുധനാഴ്ച 3.30ന് രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജെയിംസ്, ബെന്നി, സിസ്റ്റർ ബിന്ദു തോമസ് (ത്രിപുര), ബിജു (രാജപുരം ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്‌ടർ).
മരുമക്കൾ: സോബി, ഷീജ, സിനി.
സഹോദരങ്ങൾ: ജോൺ, മത്തച്ചൻ, ഏലിയാമ്മ, അന്നമ്മ, പരേതയായ മറിയക്കുട്ടി.

Address

Rajapuram (Post), Kasaragod (Dist. )/
Kanhangad
671532

Website

Alerts

Be the first to know and let us send you an email when Rajapuram - രാജപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajapuram - രാജപുരം:

Share