22/12/2020
*പ്രവാസിമലയാളികൾ ഇന്ന് വന്ന അപ്ഡേറ്റ്കളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് :*
21-12-20 Monday 10:00pm
◼️ സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ വിമാനസർവീസുകൾ നിർത്തി വെച്ചിട്ടുണ്ട് (ഇതിൽ ഒമാനിലേക്ക് മാത്രമാണ് ഇന്ത്യയിൽ നിന്നും നേരിട്ട് സർവീസുകൾ ഉള്ളത്)
◼️ ഒരുപാട് വ്യാജവാർത്തകൾ വരുന്നുണ്ട്. ചിലർ നേരമ്പോക്കിനായി ഈ വാർത്ത മാധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ച് ഉച്ച വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കി മാത്രം ഷെയർ ചെയ്യുക.
◼️ യുഎഇ, ബഹ്റൈൻ, ഖത്തർ, എന്നീ രാജ്യങ്ങൾ ഇതുവരെ (21-12-20 10pm) വിമാനസർവീസുകൾ നിർത്തിവെച്ചതായി ഒരു അറിയിപ്പ് പോലും നൽകിയിട്ടില്ല.
◼️ അനാവശ്യമായ വെപ്രാളം ഒഴിവാക്കുക. പെട്ടെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് കൊണ്ടോ അടുത്തുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതുകൊണ്ട് കൊണ്ടോ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാവുക.
◼️ യുഎഇയിലെ എയർ അറേബ്യ, എമിറേറ്റ്സ്, എത്തിഹാദ് എന്നീ വിമാനങ്ങൾ സർവീസ് നിർത്തിവച്ചതായിട്ടുള്ള വാർത്തകൾ തെറ്റാണ്. ഈ മൂന്ന് വിമാനക്കമ്പനികളും സൗദിയിലേക്ക് മാത്രമാണ് ആണ് വിമാനസർവീസ് നിർത്തി വച്ചിട്ടുള്ളത്.
◼️ ഈ സമയങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഉചിതമായത് നിങ്ങൾക്ക് വിശ്വസിക്കാവുന്ന ട്രാവൽ ഏജൻറ് വഴി മുഖാന്തരം തന്നെ ടിക്കറ്റ് എടുക്കുക. ഓൺലൈൻ ടിക്കറ്റുകൾ പരമാവധി ഒഴിവാക്കുക
◼️ *ആശ്വാസ വാർത്ത; കോവിഡ് പുതിയ വകബേദം കോവിഡ് 19 നേക്കാൾ അപകടകാരിയല്ലെന്നും പ്രാഥമിക പഠനമനുസരിച്ച് കോവിഡ് വാക്സിൻ ഇതിന് ഫലപ്രദമാണെന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് റബീഅ*
https://wp.me/pc0fK6-153
◼️ ആശങ്കയല്ല വേണ്ടത്, ജാഗ്രത മാത്രം.. ഈ കാര്യങ്ങളിൽ ചിലപ്പോൾ ഇനിയുള്ള നിമിഷങ്ങളിൽ മാറ്റം വന്നേക്കാം.
റിയാദ്: ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകബേദം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴ....