Chembirikka Beach

Chembirikka Beach കാസറഗോഡ് ജില്ലയിലെ സുന്ദരി ചെമ്പിരിക്ക.

23/09/2023
23/05/2022
നൂമ്പിൽ പുഴ!
08/11/2021

നൂമ്പിൽ പുഴ!

https://youtu.be/NivHxICD_n0
06/03/2021

https://youtu.be/NivHxICD_n0

ഉത്തരകേരളത്തിന്റെ സഞ്ചാര ഭൂപടത്തിലേക്ക് ഒരു മനോഹരമായ കടൽതീരവും എത്തിയിരിക്കുകയാണ്.ദിനേന ആയിരക്കണക്കിന് സഞ്...

 #ചെമ്പിരിക്ക, #ഒരു ലഘു ചരിത്രം....(Dedicated to new generation)അറബിക്കടലിന്റെ തീരത് നൂമ്പില്‍ പുഴയുടെ ദൃശ്യ ഭംഗിയില്‍ അ...
26/02/2021

#ചെമ്പിരിക്ക,
#ഒരു ലഘു ചരിത്രം....
(Dedicated to new generation)

അറബിക്കടലിന്റെ തീരത് നൂമ്പില്‍ പുഴയുടെ ദൃശ്യ ഭംഗിയില്‍ അനുഗ്രഹീതമാക്കപ്പെട്ട ചെമ്പിരിക്ക എന്ന പ്രദേശം പ്രകൃതിയുടെ വിസ്മയ സൌന്ദര്യമാണ്... .

കാസര്‍ഗോഡ്‌ ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍പ്പെട്ട ഈ തീര പ്രദേശം അന്തരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിലിടം നേടിയ ബേക്കല്‍ ടൂറിസ വികസനത്തിന് വേണ്ടി, ഏക്കര്‍കണക്കിന് സ്ഥലങ്ങള്‍ ചെമ്പിരിക്കയില്‍ നിന്നും അധികൃതര്‍ സര്‍വേ ചെയ്തിട്ണ്ട്.

ചെമ്പിരിക്ക കടല്‍ തീരത് കടലിനോടു ചേര്‍ന്ന കല്ലുകള്‍ ..പുഴയോട് ചേര്‍ന്ന കടല്‍ തീരം ചെമ്പിരിക്കയ്ക് കൂടുതല്‍ ദൃശ്യഭംഗി നല്‍കുന്നു.

അത് കൊണ്ടാവാം കല്യാണ ഔടിംഗ് പ്രോഗ്രാമ്മുകളും മറ്റു വീഡിയോ ആല്‍ബങ്ങള്‍കും ചെമ്പിരിക്ക ഇടം നേടിയത്...

ഒഴിവു ദിവസങ്ങളിലും മറ്റും ചെമ്പിരിക്ക കടല്‍ തീരത്ത് നല്ല ജനതിരക്കനുഭവപ്പെടാരുണ്ട്,
ഇന്ന് കാസറഗോടിന്റെ ടൂറിസപ്രദേശങ്ങളിൽ
ചെമ്പിരിക്കയെ മാറ്റി നിർത്താനാവാത്ത വിധം വളർച്ചയുടെ മുന്നേറ്റത്തിലാണ്.

ജനവാസം തുടങ്ങി വെറും നാന്നൂറാണ്ടിന്റെ ചരിത്രമേ ചെമ്പിരിക്കയ്ക് പറയാനുള്ളൂ .. ടിപ്പുസുല്‍ത്താന്റെ കാലത്തേ... ഇവിടെ പള്ളിയും കുളവും നിര്‍മിചിട്ടുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

"ഇല്ലാക്കന്മാര്‍" എന്ന നാട്ട് രാജക്കന്മാരയിരുന്നു അക്കാലങ്ങളില്‍ ഇവിടം ഭരിച്ചിരുന്നത് "കട്ക്കക്കല്ലിനോട് ചേര്‍ന്ന് അമ്പലം ഉണ്ടായിരുന്നുവെന്നും കടലാക്രമാനത്തെ തുടര്‍ന്ന്
ഇന്നുള്ള സ്ഥലത്ത് അമ്പലം പുനര്‍നിർമിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു .

ഇല്ലക്കന്മാരുടെ ചരിത്രമോ പാരമ്പര്യമോ അവശേഷിക്കുന്നില്ലെങ്കിലും നാലു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രം പഴമക്കാര്‍ പറയുന്നതിങ്ങിനെയാണ് ...
നെയ്യ്‌ കച്ചവടക്കാരായ വെളുത്ത സൈനുദ്ദീക്ക, കറുത്ത സൈനുദ്ദീക്ക എന്നിവരായിരുന്നു ചെമ്പിരിക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍..

വെളുത്ത സൈനുദ്ദീക്ക ചെമ്പിരിക്കയുടെ തെക്കേ ഭാഗത്തും കറുത്ത സൈനുദ്ദീക്ക ചെമ്പിരിക്കയുടെ വടക്കേ ഭാഗത്തുമാണ് താമസം തുടങ്ങിയത് .അവരുടെ പിന്തലമുറക്കാരന് ചെമ്പിരിക്കയിലെ ബഹു ഭൂരി ഭാഗവും.

ചെമ്പിരിക്ക പഴയ ഖാസി .മര്‍ഹൂം സി .മുഹമ്മദ്‌ മുസ്ലിയാരുടെ പിതാമഹന്‍ പോകുച്ച എന്നവര്‍ ചെമ്മനാട് നിന്നും കുടുംബ സമേതം താമസം തുടങ്ങിയവരാണ് .ഇതിനെ കുറിച്ച മര്‍ഹൂം ഖാസി സി. എം ഉസ്താദിന്റെആത്മകഥയായ "എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും" എന്ന പുസ്തകത്തിലൂടെ അദ്ദേഹവും ഈ സംഭവം വിവരിക്കുന്നത് ഇങ്ങിനെയാണ് ..

"അക്കാലത്ത് ചെമ്മനാട് പ്രദേശത്ത് ജീവിച്ചിരുന്ന മഹാ പണ്ഡിതനും, സൂഫിവര്യനുമായിരുന്നു "പോക്കൂച്ച" എന്ന് വിളിക്കപ്പെട്ടിരുന്ന പോക്കര്‍ഷാ. ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ ഹാഫിളായിരുന്ന അദ്ദേഹം. സദാസമയവും ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതനായിരുന്നു. ജനങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു.

അദ്ദേഹം ഒരു ദിവസം ഒരു സ്വപ്‌നം കാണുകയുണ്ടായി. കുടുംബ സമേതം താന്‍ ചെമ്പരിക്ക വന്ന് താമസമാക്കണമെന്നായിരുന്നു ആ സ്വപ്‌നത്തിന്റെ ഉള്ളടക്കം. ആ സ്വപ്‌നത്തിന്റെ ദൈവീകത മനസ്സിലാക്കിയ അദ്ദേഹം ഉടനെ തന്നെ ചെമ്പരിക്ക വന്ന് താമസമാക്കി. അക്കാലത്ത് ഒരു പുരോഗതിയും പ്രശസ്തിയുമില്ലാത്ത കാട് പിടിച്ചു കിടന്ന ഒരു പുറം പോക്ക് ഭൂമിയായിരുന്നു ചെമ്പരിക്ക. ആ പണ്ഡിത കുടുംബം അവിടെ വന്ന് താമസമാക്കിയതോടെ ചെമ്പരിക്ക അഭിവൃദ്ധിപ്പെട്ടു. ജനസമ്പര്‍ക്കം കൈവന്നു. അദ്ദേഹം ചെമ്പരിക്കയില്‍ ദീനി വിജ്ഞാനം പകര്‍ന്ന് ദീനി ദഅ്‌വത്തും തഖ് വയുമായി കഴിഞ്ഞുകൂടി. ചെമ്പരിക്കയിലുണ്ടായിരുന്ന ഒരു ചെറിയ പള്ളിക്കും മഖാമിനുമടുത്തായിരുന്ന അദ്ദേഹം താമസം തുടങ്ങിയത്. ( ഈ പള്ളിയാണ് ഇന്നത്തെ ചെമ്പരിക്ക ജുമുഅത്ത് പള്ളിയായി പരിണമിച്ചിരിക്കുന്നത്)
പോക്കര്‍ഷായുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ലാഹില്‍ ജംഹരി ആ കുടുംബത്തില്‍ നിന്നും ഉയര്‍ന്ന് വന്ന പണ്ഡിത പ്രതിഭയും മഹാ ജ്ഞാനിയുമായിരുന്നു. ചെമ്പരിക്ക എന്ന പദത്തിനോട് ബന്ധപ്പെടുത്തിയാണ് 'ജംഹരി' എന്ന് അദ്ദേഹത്തിന് നാമകരണം ചെയ്യപ്പെട്ടത്. മഹാ പണ്ഡിതനായിരുന്ന അബ്ദുല്ലാഹില്‍ ജംഹരി, വാക്‌ധോരണികള്‍ കൊണ്ട് വിസ്മയ പ്രപഞ്ചം സൃഷ്ടിക്കുന്ന മഹാപ്രഭാഷകന്‍ കൂടിയായിരുന്നു. "അന്തു" മുസ്ലിയാര്‍ എന്നാണു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഉത്തര മലബാറിലങ്ങോളമിങ്ങോളം ഓടി നടന്നു അദ്ദേഹം മത പ്രഭാഷണങ്ങള്‍ നടത്തി. അബ്ദുല്ലഹില്‍ ജംഹരി അഥവാ അന്തു മുസ്ലിയാര്‍ എന്നാ "വാഇളി" ലൂടെ (മത പ്രഭാഷകന്‍) ചെമ്പിരിക്ക കൂടുതല്‍ പ്രസിദ്ധമായി. അദ്ദേഹം മത പ്രസംഗ വേദികളിലെ താരോദയമായി.മത സാംസ്കാരിക മേഖലകളില്‍ ചെമ്പിരിക്ക ഒരു ജനശ്രദ്ധാ കേന്ദ്രമായി മാറി. ക്രിസ്തു വര്‍ഷം 1902 ല്‍ നാടാകെ പടര്‍ന്നു പിടിച്ച പ്ലേഗ് രോഗം ബാധിച്ച് അദ്ദേഹം ശഹീദാവുകയായിരുന്നു.

അതിനു ശേഷം അദ്ധേഹത്തിന്റെ എട്ടു മക്കളില്‍ മൂത്തയാളായ സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ (ചെമ്പിരിക്ക വലിയ ഖാളിയാര്‍ച്ച ) ആ പണ്ഡിത ശ്രേണിയിലെ അടുത്ത സൂര്യതേജസ്സായി ഉദയം ചെയ്തു.

സി മുഹമ്മദ്‌ കുഞ്ഞിമുസ്ലിയാരുടെ കാലഘട്ടം ചരിത്രത്തിന്റെ ഇതളുകളില്‍ ചെമ്പിരിക്കക്ക് കൂടുതല്‍ തിളക്കമാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിച്ചു.ബാപ്പയായ അബ്ദുല്ലഹില്‍ ജംഹരി മരിക്കുമ്പോള്‍ പത്തു വയസ്സ് മാത്രം പ്രായമുള്ള ബാലനായിരുന്നു അദ്ദേഹം. പല പല പള്ളി ദര്‍സുകളില്‍ അദ്ദേഹം വിദ്യാര്‍ഥിയായി. പല ദേശങ്ങള്‍ താണ്ടി അദ്ദേഹം തന്റെ അറിവിന്റെ ചക്രവാളം വിശാലമാക്കി. ഇടയ്ക്കു മാമനോടൊപ്പം ഇസ്ലാമിക കേരളത്തിന്റെ "മെക്ക" യായ പൊന്നാനിയില്‍ പുസ്തക കച്ചവടത്തിന് പോയി. കുറച്ച് കാലം കഴിഞ്ഞ് തീക്ഷണമായ അറിവുകളുടെ അനുഭവ ശേഖരവുമായി അദ്ദേഹം തിരിച്ചെത്തി.

പതിനെട്ടാം നൂറ്റാണ്ട് വരെ കീഴൂരിനുണ്ടായിരുന്ന പാണ്ഡിത്യത്തിന്റെ പൊലിമക്ക് കുറച്ചു ഭംഗം നേരിട്ട സമയത്തായിരുന്നു പഠനങ്ങളൊക്കെ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നത്. ഒരു കഴിവുറ്റ പണ്ഡിതന്റെ നേത്രത്വത്തിനു വേണ്ടി നാടാകെ കേഴുന്ന സമയം. മഹത്തായ പണ്ഡിത പാരമ്പര്യവും ജ്ഞാനവും ഉള്ള അദ്ദേഹം 1938 ല്‍ കീഴൂര്‍ സംയുക്ത ജമാ-അത്ത് ഖാസിയായി അവരോധിക്കപ്പെട്ടു. കീഴൂര്‍ എന്ന് മാത്രമല്ല, ഉത്തരമലബാറില്‍ ആകമാനം കാര്‍മികത്വത്തിന്റെയും ആത്മീയതയുടെയും ഒരു സൂര്യ തേജസ്സിന്റെ പൊന്‍ വെളിച്ചം ലഭിച്ച കാലഘട്ടമായിയി അത്. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ എന്ന തീ പാറുന്ന വ്യക്തിത്വം വാക്കുകളുടെ വിശേഷണങ്ങള്‍ക്കപ്പുറത്തായിരുന്നു. മഹാപണ്ഡിതന്‍, ഉസ്താദ്, ഖാസി , അധ്യാത്മിക നേതാവ്, എല്ലാവരും ആശ്രയിക്കുന്ന കാര്യദര്‍ശി, വിധി കര്‍ത്താവ്‌, സൂഫി വര്യന്‍, അങ്ങനെ നീണ്ടു പോകുന്നു ആ വിശേഷണങ്ങള്‍.

ജാതി-മത വിത്യാസമില്ലാതെ ജനങ്ങള്‍ ആ മഹാ മനുഷ്യനെ നെഞ്ചിലേറ്റി. അദ്ദേഹത്തിന്റെ വീട്ടു വളപ്പ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്നവരെ കൊണ്ട് ഒരു കോടതി വളപ്പ് പോലെ നിറഞ്ഞു കവിയുമായിരുന്നു. രോഗ ശമനങ്ങള്‍ക്കും അധ്യാത്മിക കാര്യങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ അദ്ധേഹത്തിന്റെ അടുത്തേക്ക് ഒഴുകിയെത്തി. വെള്ളം മന്ത്രിക്കാന്‍ വേണ്ടി എത്തുന്നവരുടെ ബാഹുല്യം കാരണം ഒറവങ്കര ദര്സിലേക്ക് രാവിലെ പുറപ്പെടുന്നതിനു മുമ്പ് കുറെ സമയം ചിലവഴിക്കേണ്ടി വന്നു. ആ മന്ത്രങ്ങള്‍ക്കും ചികിത്സകള്‍ക്കും അത്ഭുതാവാഹമായ ഫലമായിരുന്നു.

പലരും കച്ചവടങ്ങള്‍ക്കും മറ്റു സംരംഭങ്ങള്‍ക്കും ഉദ്ഘാടനം നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. ആ കരങ്ങള്‍ കൊണ്ട് തുടങ്ങി വെക്കുന്ന സംരംഭങ്ങള്‍ വന്‍ വിജയമായി തീരുമെന്നത് അന്നത്തെ ഉറച്ച വിശ്വാസമായിരുന്നു- ഇന്നത്തെ പല ജീവിക്കുന്ന തെളിവുകളും. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അദ്ദേഹവുമായി വളരെ വലിയ ആത്മബന്ധം ഉള്ള ആളായിരുന്നു. എന്ത് കാര്യവും സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുമായി കൂടിയാലോചിച്ച് മാത്രമേ അദ്ദേഹം ചെയ്യാറുണ്ടായിരുന്നുള്ളൂ.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ തോണിയിറക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തി. അനന്തമായ കടലിന്റെ കരങ്ങള്‍ പകുത്തു നല്‍ക്കുന്ന വിഭവങ്ങളില്‍ ഒരു പങ്കുമായി അവര്‍ ആ വീട്ടിലെത്തി സ്നേഹം പങ്കു വെച്ചു. അദ്ദേഹത്തിന്റെ ജീവിത കാലത്ത് അദ്ദേഹത്തില്‍ നിന്നുണ്ടായ പല കറാമത്തുകളും ദൃഷ്ടാന്തങ്ങളും ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന പഴയതലമുറയില്‍ പെട്ടവരുടെ വാമൊഴിയില്‍ നിന്നും അറിയാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ കാലത്താണ് കീഴുരിനു മുമ്പുണ്ടായിരുന്ന പ്രതാപം ചെമ്പിരിക്കയിലേക്ക് പറിച്ചു നടപ്പെടുന്നത്. പിന്നെ പതിയെ, കീഴൂര്‍ സംയുക്ത -ജമാഅത്ത് എന്നത് ചെമ്പിരിക്ക സംയുക്ത ജമാ-അത്തായി പരിണമിച്ചു. അദ്ദേഹം മരണമടയുന്നത് വരെ ഖാസിയായി തുടര്‍ന്നു. ഹിജ്റ വര്‍ഷം 1393 (ക്രിസ്തു വര്‍ഷം 1973 ) ദുല്‍ഖഅദ നാലിന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി യോടെ അദ്ദേഹം ഇഹ ലോക വാസം വെടിഞ്ഞു.

അദ്ദേഹത്തെ മറ ചെയ്യാന്‍ ഖബര്‍ കുഴിക്കുന്നതിനടയില്‍ ഒരു സംഭവമുണ്ടായി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്റെ പിതാ മഹാന്മാരുടെ (പോക്കര്‍ഷ യും അബ്ദുല്ലാഹില്‍ ജംഹരിയും) ഖബറിനടുത്തു വേറെ ഖബര്‍ കുഴിക്കരുത്‌ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ ജനാസ അവിടെ അടക്കം ചെയ്യാനായിരിക്കും അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ധരിച്ച ആളുകള്‍ ആ മഹാന്മാരുടെ ഖബറിന് തൊട്ടടുത്ത്‌ തന്നെ ഖബര്‍ കുഴിച്ചു. അപ്പോള്‍ ആ പിതാ മഹാന്മാരിലോര ളുടെ ഖബറില്‍ എത്രെയോ വര്‍ഷങ്ങള്‍ക്കു മമ്പ് അടക്കം ചെയ്ത മയ്യിത്ത് ഒരു കേട് പാടുമില്ലാതെ പണ്ട് അടക്കം ചെയ്ത അതേ നിലയില്‍തന്നെ കാണപ്പെട്ടു. ഉടനെ ആ കുഴി മൂടി ആളുകള്‍ അതിനു തൊട്ടടുത്ത്‌ വേറെ കുഴി ഉണ്ടാക്കി. അവരെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത പിതാ മഹാന്റെ ഖബറിലും പണ്ട് അടക്കം ചെയ്ത മയ്യിത്ത് അതെ നിലയില്‍ നില കൊള്ളുന്നു, ഒരു മാറ്റവുമില്ലാതെ. സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ പിതാ മഹാന്മാരായ പോക്കര്‍ ഷാ ന്റെയും അബ്ദുല്ലാഹില്‍ ജംഹരിയുടെയും ഖബറുകളായിരുന്നു അവ. പോക്കര്‍ ഷാ മരണമടഞ്ഞിട്ട് 90 ല്‍ അധികം വര്‍ഷങ്ങളും അബ്ദുല്ലാഹില്‍ ജംഹരി മരണമടഞ്ഞിട്ടു 60 ല്‍ കൂടുതല്‍ വര്‍ഷങ്ങളും കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഈ സംഭവത്തിന് ഇന്നും ജീവിച്ചിരിക്കുന്ന പഴയ തലമുറയില്‍ പെട്ട ആളുകള്‍ സാക്ഷികളാണ്,
1985 ല്‍ പ്രവാസി കൂട്ടായ്മയോടെ ഇന്നുള്ള കോണ്‍ഗ്രീറ്റ് മദ്രസയും പണിതു .അത് പോലെ ഇന്നത്തെ സ്കൂള്‍ കെട്ടിടവും നിര്‍മിച് നാൽപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞു ..
അതിനു മുംബ് നമ്മുടെ പൂര്‍വികര്‍ മടത്തിലെ സ്കൂളിലും പിന്നീട് കീഴൂര്‍ സ്കൂളില്‍ നിന്നുമാണ് വിദ്യ അഭ്യസിച്ചത്‌ .

കല്ലം വളപ്പും,നൂമ്പില്‍ പുഴയും
ചെമ്പിരിക്ക തെക്ക് വശതായ് നൂമ്പില്‍ പുഴയോടും.., അറബിക്കടലിനോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ.

"കല്ലംവളപ്പ് "

കല്ലുകള്‍ നിറഞ്ഞ സ്ഥലമായത് കൊണ്ട് കല്ലംവളപ്പ്എന്നറിയപ്പെടുന്നു വെന്നും..., അതല്ല ഒരു കുടുംബ പേര് വളര്‍ന് ആ പേരില്‍ അറിയപ്പെടുന്നുവെന്നും പറയപ്പെടുന്നു .
ചെമ്പിരിക്കയില്‍ ആദ്യകാല താമസക്കാരനായ വെളുത്ത സൈനുദ്ദീക്ക കല്ലംവളപ്പിലാണ് താമസിച്ചതെന്നും പറയപ്പെടുന്നു.
കേരളത്തിലെ ഏറ്റവും ചെറിയ പുഴകളില്‍ ഒന്നായ നൂമ്പില്‍ പുഴ കളനാട് അച്ചേരിയില്‍ നിന്നും തുടങ്ങി ..കല്ലംവളപ്പ് വഴി അറബിക്കടലിനോട് ചേരുന്നു ...നീലക്കൊടി" എന്നാ ഔഷധ ചെടിയുടെ സ്പര്‍ശനമുള്ളത് കൊണ്ട് ഈ പുഴയിലെ മത്സ്യങ്ങള്‍ക്ക് പ്രത്യേക രുചിയുണ്ടെന്നും പറയപ്പെടുന്നു .

തണ്ണിപ്പള്ളയും നെരിമാടിയും..

പ്രകൃതി രമണീയമായ താഴ്വര എന്നോണം കടലിനോടു ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ ചെരുവുകളാണ് "തണ്ണിപ്പള്ള " വെള്ളമുള്ള കുന്നിന്‍ ചെരുവായത് കൊണ്ടാവാം തണ്ണിപ്പള്ള എന്നറിയപ്പെടുന്നത് .കാലങ്ങളോളം പഴക്കമുള്ള ശുദ്ധ ജല ഉറവ ഒരത്ഭുതമാണ്‌

ഒരു കാലത്തും വറ്റാതെ കടലിനോടു ചേര്‍ന്നിട്ടും അല്പം പോലും ഉപ്പു രസമില്ലാത്ത ചെറിയ തോതില്‍ ഒഴുകി ക്കൊണ്ടിരിക്കുന്നു..
നാട്ടുകാരില്‍ ചിലര്‍ പൈപ്പ് ബന്ധം പുലര്‍ത്തി കുളിക്കാനും മറ്റു ആവശ്യങ്ങല്കും ഈ വെള്ളം ഉപയോഗപ്പെടുത്തുന്നു

"നരിമാടി" തണ്ണിപ്പള്ളയോടു ചേര്‍ന് കിടക്കുന്ന പാറ ക്കൂട്ടങ്ങല്കിടയില്‍ കാണപ്പെടുന്ന ഗുഹകളാണ് ..പണ്ട് കാലങ്ങളില്‍ ഇവിടെ വന്യ മൃഗങ്ങള്‍ താമസിച്ചിരുന്നതയും ..അതില്‍ ഒരു നരി (കടുവ) മഖാം പള്ളി പരിസരങ്ങളില്‍ സഞ്ചരിചിരുന്നതയും പഴമക്കാര്‍ സാക്ഷി മൊഴിയുന്നു .

ചെമ്പിരിക്ക ടണല്‍
1905 -ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ നിര്‍മിച്ച റെയില്‍വേ തുരങ്കം കേരളത്തിലെ ഏറ്റവും വലിയ തുരങ്കങ്ങളിലോന്നാണ്, ഇരട്ട റെയില്‍വേ വന്നതോടെ പുതിയ തുരങ്കം കോണ്‍ഗ്രീറ്റു കൊണ്ട് നിര്‍മിച്ചുവെങ്കിലും പഴയ ടണല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിട്ടും ബലക്ഷയമോ അപകട സാധ്യതയോ ഇല്ലാത്തതിനാല്‍ ഇന്നും പഴയത് തന്നെ ഉപയോഗപ്പെടുത്തുന്നു .

പഴയ കാല മാപ്പിള കലാകാരന്മാര്‍

ഒപ്പനപ്പാട്ട് , ബദര്‍ പ്പാട്ട് ..നിക്കഹ് മാല, മൊഞ്ചുള്ള പൂക്കള്‍ അടങ്ങിയ മാപ്പിളപ്പാട്ടുകളും കോല്‍കളി,ദഫ്മുട്ട്... തുടങ്ങിയ കലകളും പണ്ടുകാലത്ത് തന്നെ ചെമ്പിരിക്കയില്‍ ശ്രദ്ദേയമായിരുന്നു.
പഴയ കാലത്ത് അതിനു നേത്രത്വം നല്‍കിയവര്‍ കുന്നില്‍ അബ്ദുള്ള , പയര അന്തച്ച, പയര അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവരായിരുന്നു..
വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ഒപ്പനയ്കും ദുഫ്ഫ്മുട്ടിനുമൊക്കെ ഇവരെ ക്ഷണിക്കാരുണ്ടായിരുന്നു. ഇവരെ കാലശേഷം മമ്മിന്ച്ച,രസ്സാക്ച്ച.പയെര മമ്മദുന്ച്ച തുടങ്ങിയവര്‍ ഈ കലാ പരിപാടികള്‍ക്ക് നേത്രത്വം വഹിച്ചു ..

"ആദി താനഹ്ധാനിയതിന്‍....
അവതരിത്ത്ല..ങ്കര...
അടിപെട്ടി കൊതി പിടിതാരോ..

തുടങ്ങിയ ഒപ്പനപ്പട്ടുകളും കൈ മുട്ട് പാട്ടുകളും ചെമ്പിരിക്കയില്‍ പ്രസിദ്ധമായിരുന്നു. ചെമ്പിരിക്കയിലെ മണവാളനെ ആനയിച് കൊണ്ടുള്ള കൈ കൊട്ട് പാട്ടിന്റെ ഈരടികളും താള ബോധവും കാതോര്‍ത് നിന്ന് ..വധു വീട്ടിലെ കാരണവന്മാര്‍ പോലും തരിച് നില്കാറുണ്ട്.

ഇന്നത്തെ തലമുറയും ഈ പാരമ്പര്യം നിലനിര്‍ത്തുന്നുവെങ്കിലും പൂര്‍ണവും വ്യക്തവുമായ വരികളില്‍ അശ്രദ്ധലുക്കളാ ണവര്‍..
പാട്ടിന്റെ യതാര്‍ത്ഥ വരികള്‍ സമാഹരിച് ഒരു പരിശീലനം യുവ സമൂഹത്തില്‍ വാര്‍ത്തെടുക്കേണ്ടതാവശ്യമാണ് എന്നാലെ ഇത് ചെമ്പിരിക്കയുടെ സാംസ്കാരിക പൈതൃകത്തിനൊരു മുതല്‍ കൂട്ടാവാന്‍ സാധ്യതയുള്ളൂ !
പി.എം.അബ്ദുല്ല(ഖൽജാൻ)
ചെമ്പിരിക്ക.

Address

Chembirika, Kasaragod Sub-District
Kasaragod
671317

Website

Alerts

Be the first to know and let us send you an email when Chembirikka Beach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category