
12/01/2025
ബീഫ് പള്ളിക്കറി:
ഒരുകാലത്ത് പള്ളികളിൽ മാത്രമുണ്ടായിരുന്ന പള്ളിക്കറി കാസർകോട്ടെ ഹോട്ടലുകളിലേക്കും തട്ടുകടകളിലേക്കും എത്തിയത് അടുത്തകാലത്ത്. നെയ്ച്ചോറിനു മുകളിലേക്ക് ബീഫ് പള്ളിക്കറി ഒഴിച്ച് അതിനു മുകളിലേക്ക് പരിപ്പുകറിയും ചേർത്ത് കുഴച്ചു കഴിക്കുമ്പോൾ നാവിലെ രസമു കുളങ്ങളിൽ കപ്പലോടാൻ വെള്ളമെത്തും. പള്ളികളിലെ നേർച്ചകൾക്കും വിശേഷ ങ്ങൾക്കും പ്രത്യേക നാടൻ രുചിക്കൂട്ടുകൾ ഉപയോഗിച്ചു വലിയ ബട്ളത്തിൽ (ഇരുളി തയാറാക്കി വിശ്വാസികൾക്കു വിതരണം ചെയ്തിരുന്നതാണ് ബീഫ് പള്ളിക്കറി ഇപ്പോൾ 'പള്ളിക്കറി' എന്ന ബോർഡുക്കി തട്ടുകടകളും ഹോട്ടലുകളും രുചിപ്രേമികളെ കാത്തിരിക്കുന്നു. ബീഫ് പള്ളിക്കറിയുടെ പാചകം വിറകടുപ്പിലാണ്. പേര് കറി എന്നാണെങ്കിലും നന്നായി വറ്റിച്ച് റോസ്‌റ്റ് പരുവത്തിലാണ് ഇതു തയ്യാറാക്കുന്നത്. നന്നായി വേവിച്ച ഇടത്തരം വലുപ്പമുള്ള മസാല പിടിച്ച ബീഫ് കഷണങ്ങളാണ് പള്ളിക്കറിയുടെ പ്രത്യേകത.
കൊല്ല്യയിലെ ബീഫ് പള്ളിക്കറി:
കൊല്ല്യയിലെ തട്ടുകടയിലെ ബീഫ് പള്ളിക്കറിക്ക് ഒരു പ്രത്യേകതയുണ്ട്. കറിക്കാവശ്യമായ മസാലകൾ പുറത്തുനിന്നു വാങ്ങാതെ എല്ലാം മസാലക്കൂട്ടുകളും ഇവർ തന്നെയാണ് തയാറാക്കുന്നത്. മൂന്നുതരം മുളക്, ഈറച്ചി മസാല, ഗരം മസാല, മല്ലി, വറുത്ത തേങ്ങ ഇവയെല്ലാം ഒരുക്കുന്നു. ബീഫ് പള്ളിക്കറി വേവാൻ രണ്ടുമണിക്കൂറെടുക്കും. ഒരു കിലോ ബീഫ് പള്ളിക്കറിക്ക് 550 രൂപയും ഒരു കിലോ നെയ്ച്ചോറിന് 150 രൂപ യുമാണ്. ഒരാൾക്കു മാത്രം കഴിക്കാനുള്ള നെയ്ച്ചോറും ബീഫ് പള്ളിക്കറിയും 160 രൂപയ്ക്ക് ലഭിക്കുമെന്ന് ഹോട്ടൽ ഉടമ അബ്ദുൽ അസീസ് പറഞ്ഞു.
ഉണ്ടാക്കാം പള്ളിക്കറി
എല്ലോടു കൂടിയ അരക്കിലോ ബീഫും സവാളയും തക്കാളിയും ഓരോന്നു വീതം കഷണമാക്കി ഇടുക. ഒന്നര സ്‌പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ‌്, കറിവേപ്പില, മല്ലിയില, കാൽ ടി സ്‌പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്‌പൂൺ മല്ലിപൊടി, ഒന്നര ടീ സ്‌പൂൺ മുളകുപൊടി മുക്കാൽ ടീ സ്‌പൂൺ ഖരം മസാല, ആവശ്യത്തിനുള്ള ഉപ്പ്. കാൽകപ്പ് വെളിച്ചെണ്ണ. കാൽകുപ്പി വെള്ളവും ഒഴിച്ചതിനു ശേഷം നല്ലതു പോലെ മിക്സ‌് ചെയ്‌തു കുക്കറിൽ വേവിക്കുക.
ഉണ്ടാക്കാം പള്ളിക്കറി:
ഇതോടൊപ്പം 5 കശ്മീരി മുളക് ചൂടാക്കുക, ശേഷം ഒന്നര ടീസ്‌പൂൺ പച്ച മല്ലി, വലിയ ടിസ്‌പൂൺ വലിയ ജീരകം എന്നിവ അടങ്ങിയ മസാലകൂട്ട് തയാറാക്കുന്നതാണ് പള്ളിക്കറിയിൽ പ്രധാനം ഇവ വറുത്തെടുത്ത് മിക്‌സിയിൽ പൊടിക്കുക. പാത്രം ചൂടാക്കി ഒരു കാൽകപ്പ് ചിരകിയ തേങ്ങ ഗോൾഡൻ കളർ ആകുന്നത് വരെ വറുത്ത് എടുക്കണം. 12 വിസിൽ അടച്ച ശേഷം ബിഫ് അടങ്ങിയ കുക്കർ തുറക്കുക. ഒരു പാത്രത്തിലേക്ക് ബീഫ് ഒഴിച്ച ശേഷം പൊടിച്ച മസാലയിട്ട് ഇളക്കിയതിനു ശേഷം വറുത്ത തേങ്ങ ഇടുക. 2 മിനിറ്റിനു ശേഷം അടുപ്പിൽ നിന്ന് എടുത്താൽ ബീഫ് കറി റെഡിയാകും.
✍️മണികണ്ഠൻ പാലിച്ചിയടുക്കം
(മലയാള മനോരമ)
#ബീഫ്‌പള്ളിക്കറി #പള്ളിക്കറി #ബീഫ്