Journey of a Father and Son

Journey of a Father and Son All trips are fun if you can enjoy the sights along the way

പൊസടി ഗുംപെയിലേക്കൊരു മഴ യാത്ര ഇന്ന് അവധി ദിനം, പ്രത്യോകിച്ച് പദ്ധതികളൊന്നുമില്ല . ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് .  ചുമ്മാ ...
23/06/2024

പൊസടി ഗുംപെയിലേക്കൊരു മഴ യാത്ര

ഇന്ന് അവധി ദിനം, പ്രത്യോകിച്ച് പദ്ധതികളൊന്നുമില്ല . ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് . ചുമ്മാ വീട്ടിലിരിക്കുന്ന ശീലമില്ലാത്തത് കൊണ്ട് എവിടെക്ക് പോകണമെന്ന ആലോചനക്കിടയിലാണ് fb യിൽ മന്ത്രി റിയാസിൻ്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടത് ' എന്നാൽ പിന്നെ 33 കിലോ മീറ്റർ മാത്രം അകലെയുള്ള പൊസ്ടി ഗുoപെക്ക് തന്നെയാവട്ടെ ഇന്നത്തെ മഴ യാത്ര, അതി രാവിലെയായിരുന്നെങ്കിൽ നന്നായേനെ . പക്ഷെ സമയം വൈകി .
മകൻ്റെ അഭിപ്രായം പോലെ ഉച്ച ഭക്ഷണം കഴിച്ച ശേഷം വിടാൻ തീരുമാനിച്ചു ,

കാസർകോട് ടൗണിൽ നിന്നും 27 കിലോമീറ്റർ കിഴക്കായി പുത്തിഗെ പഞ്ചായത്തിൽ പെർമുട - ധർമ്മത്തടുക്ക ഗ്രാമത്തിൽ സമുദ്രനിരപ്പിൽ നിന്നും 1060 അടി ഉയരത്തിൽ നിലകൊള്ളുന്ന ഹിൽ ടൂറിസത്തിന് ഏറെ സാധ്യതയുള്ള സ്പോട്ടാണ് പൊസടി ഗുംപെ ഹിൽ
പൊസടി ഗുംപെയിൽ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങൾ വരെ കാണാം . മംഗലാപുരവും അറബി കടലും അടക്കം നാല് ഭാഗങ്ങളിലും മനസിന് കുളിരേകുന്ന കാഴ്ച്ചകൾ ആസ്വദിച്ച് മടങ്ങാം

ട്രെക്കിംഗ് പാത അൽപ്പം ദുർഘടമാണ് , കന്നിപ്പഴം / കാട്ടു ഞാവൽ പഴം യഥേഷ്ടം കാണാം , ബാല്യകാല ഓർമ്മകൾ മകനുമായി പങ്ക് വെച്ച് കന്നി പ്പഴം പറിച്ച് കഴിച്ച് ഹിൽ സ്റ്റേഷനെത്താറായപ്പോൾ ചെറിയ മഴ , മഴ വന്നതോടെ ദൂര കാഴ്ചകൾ കാണാൻ സാധിക്കുന്നില്ല

മുകളിലെത്തിയതോടെ മഴമാറി കോടയുടെ വരവായി , സുന്ദരമായ കാഴ്ച്ചകൾ

നിലവിൽ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും സർക്കാർ പ്രഖ്യാപിച്ച 1.1 കോടിയുടെ വികസന പ്രവർത്തനത്തിലൂടെ കാസർകോടിൻ്റെ പ്രധാന ടൂറിസം സ്പോട്ടായി പൊസടി ഗുoപെ മാറുമെന്ന് പ്രതീക്ഷിക്കാം

ശരീഫ് ചെമ്പിരിക്ക

പെരുന്നാൾ പ്രമാണിച്ച്  ഒരു ട്രിപ്പ് പോയാലോ , ഈ ചൂട് കാലത്ത് എവിടെ പോകാൻ , രണ്ട് ദിവസത്തെ അവധിയിൽ പോയി വരാൻ സാധിക്കുന്ന ര...
22/04/2024

പെരുന്നാൾ പ്രമാണിച്ച് ഒരു ട്രിപ്പ് പോയാലോ , ഈ ചൂട് കാലത്ത് എവിടെ പോകാൻ , രണ്ട് ദിവസത്തെ അവധിയിൽ പോയി വരാൻ സാധിക്കുന്ന രീതിയിൽ ഒരു യാത്ര ,

ഇപ്രാവശ്യം ഞങ്ങളുടെ കൂടെ സഹോദരിയുടെ രണ്ട് മക്കളും സഹോദരൻ്റെ മകനും കൂടിയുണ്ട് , എല്ലാവർക്കും താൽപ്പര്യം കൊടേക്കനാൽ , സൗത്തിന്ത്യയിൽ നിലവിൽ ചൂട് കുറവുള്ള സ്പോട്ട് തന്നെ .

വെള്ളിയാഴ്ച്ച അഞ്ച് മണി വരെ ഡ്യൂട്ടിയുണ്ട് , അത് കഴിഞ്ഞ് കിട്ടുന്ന ട്രെയിനിൽ പോയി അമൃത എക്സ്പ്രസ് പിടിക്കുകയാണ് ലക്ഷ്യം , മാവേലി കിട്ടാൻ പ്രയാസമാണ് , മലബാറിലെ തിരക്ക് ഒഴിവാക്കാൻ അന്ത്യോദയ തന്നെ നല്ലത് , പക്ഷെ മുമ്പ് പണി കിട്ടിയ പോലെ ഷൊർണൂരിൽ പിടിച്ചിടുമോ എന്ന ഭയമുണ്ട് , അങ്ങനെ വന്നാൽ മലബാറിൽ ഷൊർണൂരിൽ നിന്ന് തൃശൂരിലേക്ക് പോകാമെന്നായിരുന്നു കരുതിയതെങ്കിലും ഞങ്ങൾ ഷൊർണൂരിലെത്തുമ്പോൾ മലബാർ വിട്ടു , അന്ത്യോദയ പിടിച്ചിട്ടു ,

ഷൊർണൂരിൽ നിന്ന് ഒറ്റപ്പാലം പോയി അമൃത എക്സ്പ്രസ് പിടിക്കുകയല്ലാതെ വെറെ വഴിയില്ല , ഈ സമയത്ത് ഓട്ടോ / ടാക്സി അല്ലാതെ ഒന്നും കിട്ടില്ല, ഓട്ടോ ചാർജ് 450 . ഒടുവിൽ മെയിൽ റോഡിൽ നിന്ന് 350 രൂപക്ക് ഒരു ഓട്ടോ ലഭിച്ചതോടെ ഞങ്ങൾ ഒറ്റപ്പാലത്തെക്ക് വിട്ടു

വേഗത കുറച്ച് മന്ദഹാസത്തോടെ പത്ത് മിനിറ്റ് വൈകി അമൃതയെത്തി , ജനറൽ കമ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ട്
പാലക്കാട് നിന്ന് സീറ്റ് ലഭിച്ചു , പുലർച്ചെ കൃത്യ സമയത്ത് തന്നെ ഞങ്ങളെ പളനിയിലെത്തിച്ചു , കൊടേക്കനാലിലേക്കുള്ള വിനോദ സഞ്ചാരികളെയും പളനി ക്ഷേത്രത്തിലേക്കുള്ള ഭക്‌ത ജനങ്ങളെയും കൊണ്ട് പളനി റെയിൽവെ സ്റ്റേഷൻ നിറഞ്ഞു , ഏറെ കുറെ ട്രെയിൻ കാലിയായി

റെയിൽവെ സ്റ്റേഷനിൽ നിന്നും പത്ത് മിനിറ്റ് നടക്കണം ബസ് സ്റ്റാൻ്റിലേക്ക് , കാള വണ്ടി യും കുതിര സവാരിയുമായി പളനി ക്ക് ഒരു ഗ്രാമീണ സൗന്ദര്യമുണ്ട് അതിനിടെ പ്രഭാത ഭക്ഷണം കഴിക്കണം ,

ഇനി എട്ട് മണിക്കാണ് ബസ് , പക്ഷെ അതിന് മുമ്പ് പത്ത് രൂപ കൊടുത്ത് സീറ്റ് റിസർവ് ചെയ്യണം .

പെട്ടെന്ന് തന്നെ പ്രഭാത ഭക്ഷണം കഴിച്ച് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ റിസർവേഷൻ കൗണ്ടറിന് മുന്നിൽ നീണ്ട നിര തന്നെയുണ്ട് , മൂന്നര മണിക്കൂർ കൊടേക്കനാൽ വരെ നിന്ന് യാത്ര ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെ , രണ്ട് പേർക്ക് സീറ്റ് ലഭിച്ചു

കൊടേക്കനാലിന് എട്ട് കിലോ മീറ്റർ അകലെ ഗതാഗത കുരുക്ക് തുടങ്ങി , ഇരു ഭാഗത്തേക്കും വാഹനങ്ങൾ ചലിപ്പിക്കാനാവാത്ത വിധം കുരുക്ക് , ഒടുവിൽ മറ്റു മാർഗങ്ങളില്ലാതെ ബസിൽ നിന്നിറങ്ങി നടന്നു , ഒടുവിൽ കൊടേക്കനാലിലേക്ക് ട്രെക്കിംഗ് നടത്തി അവിടെയെത്തുമ്പോൾ തളർന്നു , ഇങ്ങനെയൊരനുഭവം ആദ്യമായിട്ടായിരുന്നു ,

പെരുന്നാളും വെക്കേഷനും മറ്റു സ്പോട്ടുകളിലെ ചൂടും ആയിരിക്കാം ഇത്രയും തിരക്ക് , ഭൂരിഭാഗവും കേരള - തമിഴ്നാട് വാഹനങ്ങൾ

അഞ്ച് ലിറ്ററിൽ കുറഞ്ഞ വെള്ളം വാങ്ങാൻ ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടി ,

ഉച്ച ഭക്ഷണം കഴിച്ചു നേരെ കനാലിനടുത്തേക്ക് തിരിച്ചു , എവിടെയും വൻ തിരക്ക് , പഴ വർഗങ്ങൾക്ക് നാലിരട്ടിയോളം വില , സൈറ്റ് സീയിംഗ് ടാക്സികൾ അന്വേഷിച്ചപ്പോഴാണറിയുന്നത് പല സ്ഥലങ്ങളിലും നാല് മണിക്ക് ശേഷം കടത്തി വിടില്ലെന്ന്

റൂമെടുത്ത് ബാഗുകളൊക്കെ വെച്ച് പുറത്തിറങ്ങാൻ നേരം മഞ്ഞിൽ കൊടേക്കനാൽ നഗരത്തെ അണിയിച്ചൊരുക്കിയിരുന്നു , പിന്നാലെ മഴയും , മഴയൊന്ന് കുറഞ്ഞതോടെ ഞങ്ങൾ "crokers Walk " ലേക്ക് തിരിച്ചു

20 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ് , നല്ല ദൃശ്യ ഭംഗി തന്നെ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്നു ,

crokers Walk ൻ്റെ പുറത്തേക്കിറങ്ങി ഞങ്ങൾ ആവശ്യമുള്ള ചോക്കളേറ്റുകൾ വാങ്ങി റൂമിലേക്ക് തിരിച്ചു

രാത്രി കായലിനടുത്തേക്ക് , മഴ ഇടക്കിടെയുണ്ട് കായൽ മൊത്തം ചുറ്റി കാണാൻ ഷാഹുലിനാഗ്രഹം , തൊട്ടടുത്തായി കാണാമെങ്കിലും ഒന്ന് വലം വെച്ച് തിരിച്ചെത്തുമ്പോൾ ഏഴ് കിലോ മീറ്റർ, നേരം ഇരുട്ടിയതോടെ തണുപ്പ് കൂടി കൂടി വന്നു , മഞ്ഞുമ്മൽ ബോയ്സിലെ ഗുണാകേവ് കാണാത്തതിൻ്റെ വിഷമം ഹക്കീമിൻ്റെയും അജ്മലിൻ്റെയും മുഖത്ത് കാണാം

ഞായറാഴ്ച്ച രാവിലെ അമ്മ ഹോട്ടലിലെ അഞ്ച് ഇഡലി അഞ്ച് രൂപക്ക് കഴിച്ച് ടാക്സി സ്റ്റാൻ്റിലേക്ക് , കുറഞ്ഞത് 2200 രൂപയാണ് പറയുന്നത് , പെട്ടെന്ന് കണ്ട് പെട്ടെന്ന് പളനിയിലേക്ക് യാത്ര തിരിക്കണം , ഒടുവിൽ 2000 രൂപക് ഓംനി വാൻ ലഭിച്ചു ,

മൊയർ പോയിൻ്റും കടന്ന് ഗുണാകേവിലെത്തിയപ്പോഴാണ് ആദ്യമായി കൊടേക്കനാൽ കാണാനെത്തിയ ഹക്കീമിനും അജ്മലിനും സമാധാനമായത് ,

ഡ്രൈവർ കം ഗൈഡ് എന്ന് പറയാം ഓരോ സ്ഥലങ്ങളെയും വിശദമായി വിവരിച്ചു , ലോക്സഭ ഇലക്ഷനെ കുറിച്ചും വാചാലനായി ,

മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ ഗുണാകേവിൽ വൻ തിരക്കാണ് , അവിടെ കൺമണി പാട്ടും , സുബാഷിനെയും കുട്ടനെയും വിളിച്ച് റീൽസ് ചെയ്യുന്ന യുവതി യുവാക്കളെ കൊണ്ട് നിറഞ്ഞിരുന്നു ,

ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഗുണാ കേവിൽ തന്നെ അവിടെന്ന് പൈൻ ഫോറസ്റ്റും സൂയിസൈഡ് പോയൻ്റും ഗ്രീൻ വാലിയും കണ്ട് സംതൃപ്തിയോടെ കൊടേക്കനാലിലേക്ക് . രണ്ട് മണിക്കുള്ള പളനി ബസിൽ തിരിച്ചു വന്നു , ആറ് മണിക്ക് അമൃത എക്സ്പ്രസിൽ പാലക്കാട്, രാവിലെ 5 മണിക്ക് നാട്ടിലെത്തി ,

മൈസൂർ - ബാംഗ്ലൂർ പുതിയ പാത തുറന്നത് മുതൽ മകൻ്റെ ആഗ്രഹമായിരുന്നു ബാംഗ്ലൂർ വരെയുള്ള ബൈക് റൈഡ് ശിവരാത്രി ലീവടക്കം മൂന്ന് ദി...
15/03/2024

മൈസൂർ - ബാംഗ്ലൂർ പുതിയ പാത തുറന്നത് മുതൽ മകൻ്റെ ആഗ്രഹമായിരുന്നു ബാംഗ്ലൂർ വരെയുള്ള ബൈക് റൈഡ്
ശിവരാത്രി ലീവടക്കം മൂന്ന് ദിവസം തുടർച്ചയായി അവധി കിട്ടിയപ്പോൾ +1 പരീക്ഷക്കിടയിലെ ഇടവേളയിൽ ഒന്ന് വിട്ടാലോ , ഇനി ഒരു മാസം റമദാൻ വ്രതത്തിൻ്റെ നാളുകളാണ്

കനത്ത ചൂട് എങ്ങനെ ബാധിക്കുമെന്ന ആശങ്കക്കിടയിലും പോകാൻ തന്നെ തീരുമാനിച്ചു

വെള്ളിയാഴ്ച്ച അതി രാവിലെ തന്നെ യാത്ര തിരിച്ചു , സുള്ള്യ റൂട്ടിൽ നല്ല തണുപ്പ് പ്രതീക്ഷിച്ചെങ്കിലും കാര്യമായ തണുപ്പൊന്നുമില്ല , സുള്ള്യയിൽ എന്നും കഴിക്കാറുള്ള ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് മടിക്കേരി ലക്ഷ്യമാക്കി യാത്ര തുടർന്നു , ജുമാ നിസ്കാരത്തിന് മൈസൂരിലെത്തണം , ടൈം മാനേജ്മെൻ്റ് നോക്കുന്നത് സനദ് ആയത് ഓവർ വിശ്രമം വേണ്ടെന്നാണ് അവൻ്റെ നിർദേശം ,

ബൈക്ക് റൈഡേർസിൻ്റെ ഇഷ്ട റൂട്ടാണ് സുള്ള്യ മുതൽ മൈസൂർ വരെ , റോഡരികിൽ സലാഡ് മുതൽ ചക്ക വരെയുള്ള നാടൻ വിഭവങ്ങളും ഇളനീർ കച്ചവടവും പൊടി പൊടിക്കുന്നു , ഇളനീർ 15 രൂപ മുതൽ 35 രൂപ വരെയാണ് വില , പോകുന്ന വഴിയിൽ നിന്ന് ഈ സീസണിൽ ആദ്യമായി ചക്ക കഴിച്ചു . പ്രതീക്ഷിച്ച സമയത്ത് മൈസൂരിലെത്തി ആദ്യം സ്മാർട്ട് ബസാറിൽ കയറി ഒന്ന് തണുപ്പിച്ചു , മൈസൂർ സ്മാർട്ട് ബസാറിലെ ഫാൻ മുംബൈ CST റെയിൽവെ സ്റ്റേഷനിലെ ഫാൻ പോലെ വലിയ ലീഫുള്ള ഫാനായിരുന്നു , വേറെ എവിടെയും ഇത്തരം ഫാനുകൾ ഞങ്ങൾ കണ്ടിരുന്നില്ല

മൈസൂർ പാലസും മറ്റും ബൈകിലൂടെ കറങ്ങി കണ്ടു , മുമ്പ് 3 തവണ പോയതിനാൽ മൈസൂർ ലൊക്കേഷനുകളൊന്നും ഞങ്ങളുടെ ട്രിപ്പിലില്ല ,
മൈസൂർ പാലസിനടുത്തുള്ള പള്ളിയിൽ നിന്ന് ജുമാ നിസ്കരിച്ചു

മൈസൂരിലെത്തിയപ്പോൾ ചൂട് വീണ്ടും വർദ്ധിച്ചതായി തോന്നി , നേരെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചാലോ എന്ന സനദിൻ്റെ ചോദ്യം , പക്ഷെ ബാംഗ്ലൂരിലേക്കുള്ള ബൈക്ക് ട്രിപ്പ് അവന്റെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ തന്നെ തീരുമാനിച്ചു.

ഈയിടെ തുറന്ന മൈസൂർ - ബാംഗ്ലൂർ അതിവേഗ പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല , തൊട്ടടുത്തായുള്ള സർവീസ് റോഡ് തന്നെ ശരണം . റോഡ് ഒക്കെ കൊള്ളാം പക്ഷെ ഹമ്പുകൾ കൊണ്ടുള്ള കളിയാണ് സർവീസ് റോഡിൽ , ചൂട് വളരെ കൂടുതലായതിനാൽ വിശ്രമ സമയം കൂടുതലെടുക്കേണ്ടി വന്നു

അതിവേഗ പാത യു എ ഇ യിലെ എമിറേറ്റ്സ് റോഡിൻ്റെ പ്രതീതി , വാഹനങ്ങൾ പലതും ടോൾ വെട്ടിച്ച് പകുതി വഴിയിൽ കയറുന്നതും ഇറങ്ങുന്നതും കാണാം

ഇന്ത്യയുടെ ഐ ടി നഗരത്തിലേക്കെത്താറാകുമ്പോൾ ആശങ്ക മുഴുവൻ താമസിക്കാനുള്ള റൂമിനെ കുറിച്ച് ആയി ,

മെട്രോ സിറ്റിയിലെ ആദ്യ സ്പോട്ട് ലുലു മാൾ തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു. മറ്റു ലുലു മാളുകളെ അപേക്ഷിച്ച് വലിയ തിരക്കില്ല , രാത്രി ഭക്ഷണം ലുലുവിൽ നിന്നും വാങ്ങി പാർക്കിംഗിൽ നിന്ന് ബൈക്ക് എടുക്കുമ്പോൾ അവർ നീട്ടിയ ബില്ല് കണ്ടൊന്ന് ഞെട്ടി , ഇരു ചക്ര വാഹങ്ങൾക്ക് കുറഞ്ഞ ചാർജ് 40 രൂപ , ഞാൻ പോയതിൽ വെച്ച് ഏറ്റവും കൂടിയ പാർക്കിംഗ് നിരക്ക് ബാംഗ്ലൂർ ലുലു മാളിൽ തന്നെ ,

പിന്നെ ബാംഗ്ലൂരിൻ്റെ രാത്രി കാഴ്ച്ചകൾ ആസ്വദിക്കുമ്പോഴും ഗതാഗത കുരുക്ക് അൽപ്പം അസ്വസ്ഥമാക്കി ,
ഓൺലൈനിൽ റൂം ബുക്ക് ചെയ്ത് അവിടെയെത്തുമ്പോൾ ഇരട്ടി റേറ്റ് പറയുന്ന അവസ്ഥ കോയമ്പത്തൂർ പോലെ ഇവിടെയും വ്യാപകം , ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ കെ എസ് ആർ റെയിൽവെ സ്റ്റേഷൻ്റെ അടുത്തായി റൂം കിട്ടി.

രാത്രി വാട്ട്സ്അപ്പ് ഒന്ന് കണ്ണോടിച്ചപ്പോൾ മൈസൂരിൽ ഒരു കൊലപാതകം നടന്ന വാർത്ത കാണാനിടയായി , ഇന്ന് ജുമാ നമസ്കാരം ഞങ്ങൾ നിർവഹിച്ച സ്ഥലത്തിനടുത്താണ് സംഭവം , തിരിച്ചുള്ള യാത്ര ഗുണ്ടൽപേട്ടിലൂടെ മുത്തങ്ങ വഴി പോകാനായിരുന്നു തീരുമാനിച്ചത് . ബാംഗ്ലൂർ - മണ്ഡ്യ റൂട്ടിൽ മഡ്ഡൂർ ൽ നിന്ന് മൈസൂർ പോകാതെ കർണാടകയുടെ ഗ്രാമങ്ങളിലൂടെ ഗുണ്ടൽപേട്ടിലേക്കുള്ള യാത്ര പ്ളാൻ ഗൂഗിൾ മാപ്പ് നോക്കി തയ്യാറാക്കി

ശനിയാഴ്ച്ച രാവിലെ റും ഒഴിവാക്കി ഞങ്ങളുടെ യാത്ര തുടങ്ങിയത് ബാംഗ്ലൂർ വിദാൻ സഭയിലേക്കായിരുന്നു

അടുത്ത ലക്ഷ്യം പ്രഭാത ഭക്ഷണം , ബാംഗ്ലൂരിലെ അൺലിമിറ്റട് വെജ് പ്രഭാത ഭക്ഷണം ലഭിക്കുന്ന ഡെസി മസാലയിൽ 125 രൂപക്ക് വയറ് നിറയെ കഴിക്കാം , ഉഴുന്ന് വടയും സീറയും ഇഡലിയും പൂരിയും ദോശയും ചായയും കാപ്പിയും എത്ര വേണമെങ്കിലും കഴിക്കാം . നല്ല വൃത്തി , നല്ല ടേസ്റ്റ് , സ്റ്റാഫുകളുടെ നല്ല പെരുമാറ്റം .

ചിന്ന സ്വാമി , കണ്ടീരവ സ്റ്റേഡിയങ്ങളും ബാംഗ്ലൂർ മെട്രോ നഗരത്തിൻ്റെ പ്രഭാത കാഴ്ച്ചകളും കണ്ട് ഞങ്ങളുടെ യാത്ര തുടർന്നു

പതിനൊന്ന് മണിയോടെ തന്നെ നല്ല ചൂട് തുടങ്ങി , 20 രൂപക്കൊക്കെ നല്ല ഇളനീർ ലഭിക്കുന്നതാണ് വലിയ ആശ്വാസം

കർണ്ണാടകയുടെ ഗ്രാമങ്ങളിലെത്തിയതോടെ ചൂടിന് അൽപ്പം കുറവുണ്ടായി , ഗ്രാമപ്രദേശങ്ങളിലെ ആളൊഴിഞ്ഞ ബസ് സ്റ്റാൻഡുകൾ ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി ,

ചില നാടൻ പഴങ്ങൾ വളരെ വില കുറവിൽ ലഭ്യമാണെങ്കിലും ദൂരയാത്രയിൽ സൂക്ഷിക്കാനിടമില്ലാത്തതിനാൽ എൻ്റെ ഏറെ ഇഷ്ടപ്പെട്ട മുള്ളൻ ചക്ക (മുള്ളാത്ത ) കിലോ വെറും 50 രൂപക്ക് ലഭിച്ചതിനാൽ രണ്ട് കിലോ മാത്രം വാങ്ങി .

മലവല്ലി - ബലക്കവാടി - കൊല്ലങ്കേല കഴിഞ്ഞതോടെ വീണ്ടും ദേശീയ പാതയിലെത്തി , റോഡരികിൽ കിലോ 10 രൂപ നിരക്കിൽ തണ്ണിമത്തൻ സുലഭമാണ്

ഹിമവദ് ഗോപാലസ്വാമി ഹിൽ പോകണമെന്നുണ്ടായിരുന്നു പക്ഷെ ഞങ്ങളെത്തുമ്പോഴേക്കും സമയം വൈകിയതിനാൽ ഗേറ്റ് വരെ പോയി തിരിച്ച് വന്നു , ദൂര കാഴ്ച്ച തന്നെ നല്ല ഭംഗി , സൂര്യകാന്തി പൂ പാടങ്ങൾ ആയി വരുന്നതേയുള്ളു , അവിടെ നിന്ന് യാത്ര പ്ളാൻ മാറ്റി , ഇവിടെം വരെയെത്തി ബന്ദീപൂരും മുതുമലൈ യും പോയില്ലെങ്കിൽ വലിയൊരു നഷ്ടമായിരിക്കും

സമയം ഇരുട്ടാറായി , വന്യ ജീവി സങ്കേതത്തിലൂടെയുള്ള ഈ സമയത്തെ യാത്ര ചെറിയ ടെൻഷനുണ്ടെങ്കിലും സനദ് നൽകിയ ധൈര്യത്തിൽ ആഗ്രഹിച്ച പോലെ തന്നെ യാത്ര ബന്ദീപൂർ വഴി മുതുമലൈ കയറി ഗൂഡല്ലൂരിലേക്ക്

ബന്ദിപൂരിലേത്തിയതോടെ മാനുകളും കുരങ്ങുകളും കണ്ട് തുടങ്ങി , പച്ചപ്പുകൾ നിറഞ്ഞ കാനന പാതയായിരുന്നു മുമ്പത്തെ യാത്രയെങ്കിൽ ഇന്ന് കരിഞ്ഞുണങ്ങിയ മരങ്ങൾ മാത്രമെയുള്ളു , അസ്തമിക്കാൻ കുതിക്കുന്ന സൂര്യനെ മരങ്ങൾക്കിടയിലൂടെ കാണാൻ എന്ത് ഭംഗി

പുലികളും ആനകളും വസിക്കുന്ന മുതുമലൈ കാട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു , റോഡിൽ ഇടക്കിടെയുള്ള വാഹനങ്ങൾ മാത്രം . ചെറിയൊരു ഭയം ഇല്ലാതില്ല , ഇതൊക്കെയല്ലെ ത്രില്ല് എന്നും പറഞ്ഞ് സനദ് ധൈര്യം നൽകി
പ്രതീക്ഷിച്ചതിലും നേരത്തെ ഗൂഡല്ലൂരിലെത്തി , 500 രൂപക്ക് അത്യാവശ്യം നല്ല റൂം കിട്ടി , നല്ല യാത്ര ക്ഷീണമുണ്ട് , ഭക്ഷണം കഴിക്കണം . ബാഗ്ലൂരിൽ നിന്ന് വിട്ട ശേഷം ഇളനീരും തണ്ണിമത്തനും മാത്രമായിരുന്നു കഴിച്ചത് ,

ഞായാറാഴ്ച്ച രാവിലെ ആദ്യം ഒരു രൂപക്ക് ഇഡലി ലഭിക്കുന്ന "അമ്മ ഉനവഗം " ൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു , രണ്ട് പേർക്കും കൂടി ആറ് രൂപ ചിലവ്

ഗൂഡല്ലൂരിൽ നിന്ന് നേരെ ബത്തേരിക്ക് വിടാമെന്നായിരുന്നു സനദ് പറഞ്ഞത് , രാവിലെ മുതുമലൈ ഫോറസ്റ്റിൽ കൂടുതൽ വന്യ മൃഗങ്ങളെ കാണാമെന്ന പ്രതീക്ഷയിൽ യാത്ര മുതുമലൈ , മസിനഗുഡി , ബന്ദീപൂർ വഴിയാക്കി

റോഡിലും റോഡിനിരുവശങ്ങളിലും യഥേഷ്ടം മാനുകളുണ്ടായിരുന്നു , കുട്ടികളെയും കൂട്ടി പ്രഭാത സവാരിക്കിറങ്ങിയ ആന കൂട്ടങ്ങളെയും കണ്ടു .

ഇപ്പോഴത്തെ ട്രെൻഡ് മസിനഗുഡിയാണല്ലോ . പോകുന്ന വഴിയിൽ നിന്ന് 6 കിലോ മീറ്റർ അകലെ മസിനഗുഡി , ഒ എം അസ്ലം ജനങ്ങളെ മൊത്തം മസിനഗുഡി വഴി ഊട്ടിയിലേക്ക് തിരിച്ച ആ തിരക്കൊന്നും കാണാനില്ല , എല്ലാവരും മഞ്ഞുമ്മൽ ബോയ്സിലെ ഗുണാകവിലേക്ക് പോയെന്ന് തോന്നുന്നു

മസിനഗുഡിയിൽ നിന്ന് തിരിച്ച് ബന്ദീപുരും കടന്ന് ഹിമവദ് ഗോപാലസ്വാമി റോഡിലൂടെ കടന്ന് ഗ്രാമങ്ങളിലൂടെ മുത്തങ്ങ വഴി സുൽത്താൻ ബത്തേരിയിലേക്ക്

ബത്തേരിയിലെത്തിയാൽ ജൂബിലി ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കാതെ പോകരുതെന്ന ഉപദേശങ്ങൾ തള്ളികളയാനാവില്ലല്ലോ ... കഴിഞ്ഞ തവണ കുഴി മന്തി യായിരുന്നു കഴിച്ചത് , ബിരിയാണി അത്രത്തോളം ഞങ്ങൾക്കിഷ്ടപ്പെട്ടില്ല
എന്തായാലും പാരഗണിൻ്റെ ഏഴയലത്ത് പോലും എത്തില്ലെന്നാണ് എൻ്റെ അഭിപ്രായം

ബത്തേരിയിൽ നിന്ന് കണ്ണൂർ വഴി വീട്ടിലേക്ക് , പാലക്കുന്ന് ക്ഷേത്രത്തിൽ ഭരണി ഉൽസവം നടക്കുന്നതിനാൽ റോഡ് ബ്ളോക്കായിരുന്നു , ഒരു മണിക്കൂറിലേറെ കുരുക്കിൽ പെട്ട് രാത്രി 11 മണിക്ക് വീട്ടിലെത്തി

March 8 6 am to March 10 11 pm

1100 km covered
vehicle : Discover 125 , 2016

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും തണുപ്പിച്ച് കാപ്പി തോട്ടങ്ങൾക്കിടയിലൂടെ  ഒരു ബൈക്ക് യാത്ര പോയാലോ , അതേ സക്ല...
20/01/2024

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസ്സും ശരീരവും തണുപ്പിച്ച് കാപ്പി തോട്ടങ്ങൾക്കിടയിലൂടെ ഒരു ബൈക്ക് യാത്ര പോയാലോ ,

അതേ സക്ലേശ്പൂർ വഴി കോഫി ലാൻ്റ് അഥവ ചിക് മംഗളൂരിലേക്ക്
അതിരാവിലെ ഞങ്ങളുടെ യാത്ര സുള്ള്യ ലക്ഷ്യം വെച്ച് യാത്ര തുടങ്ങി , പുലർച്ചെയായതിനാൽ നല്ല തണുപ്പ് , മലകൾക്കിടയിലൂടെ സൂര്യൻ ഞങ്ങളെ ഒളിഞ്ഞ് നോക്കുന്നത് കാണാൻ എന്ത് ചന്തം ,
സുള്ള്യയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ യാത്ര സുബ്രഹ്മണ്യ ലക്ഷ്യമാക്കി തുടർന്നു .

നല്ല തണുപ്പ് , പാതകളിൽ ശബരിമലയിലേക്കുള്ള വാഹനങ്ങൾ അണിയിച്ചൊരുക്കി പോകുന്നത് കാണാം , കുക്കശ്രി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ തിരക്കും ക്ഷേത്രത്തിനടുത്ത് നിന്നുള്ള ക്ഷേത്ര കാഴ്ച്ചകളും വഴിയോര കാഴ്ചകളും കണ്ട് ഞങ്ങളുടെ യാത്ര തുടർന്നു

ഗുണ്ട്യയിൽ നിന്ന് കോഫി കുടിച്ച് അൽപ്പം വിശ്രമിച്ച് യാത്ര തുടർന്നു , ബൈക് യാത്രയായത് കൊണ്ടും ഒരാൾ ഡ്രൈവിംഗ് ചെയ്യുന്നത് കൊണ്ടും 40 കിലോ മീറ്ററിനിടയിലെങ്കിലും ചെറിയ ഇടവേളകൾ അത്യാവശ്യമാണ്

സക്ലേശ്പുരയിലേക്കുള്ള കാനന പാത അതി സുന്ദരം , വാനരപ്പട തന്നെയുണ്ട് റോഡരികിൽ , പാതക്കരികിലൂടെയുള്ള നദിയും മറ്റു കാഴ്ച്ചകളും കണ്ടുള്ള ബൈക്ക് യാത്ര വല്ലാത്തൊരു ഫീലിംഗ് തന്നെ , അധിക തണുപ്പുമില്ല ചൂടുമില്ല നല്ല കാലാവസ്ഥ ,

വഴിയരികിലുടനീളം ഇളനീരും പപ്നുസ് ഫ്രൂട്ടും വിൽക്കുന്ന തദ്ദേശീയരെ കാണാം , മരങ്ങൾ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ വിൽപ്പനയും കാണാം

സക്ലേശ്പൂർ എത്താനായപ്പോൾ ഞങ്ങളുടെ ആദ്യ സ്പോട്ടായ മഞ്ചരാബാദ് കോട്ടയിലേക്കായി ഞങ്ങളുടെ യാത്ര , കേരള വണ്ടികൾ തീരെയില്ലെന്ന് തന്നെ പറയാം , കോട്ടയിലേക്കുള്ള പടികൾ കയറി അൽപ്പമൊന്ന് ക്ഷീണിച്ചു , എൻ്റെ കിതപ്പ് കണ്ട് സനദ് പരിഹസിച്ചോ എന്ന സംശയം

സമുദ്രനിരപ്പിൽ നിന്ന് 3241 ഫീറ്റ് ഉയരത്തിലുള്ള കോട്ട എന്നതിനാൽ കോട്ടയും കോട്ടയിൽ നിന്നുള്ള ദൂര കാഴ്ച്ചകളും അതിസുന്ദരം , 1792 ൽ ടിപ്പു സുൽത്താനും പട്ടാളക്കാരും ചേർന്ന് ഒരു ദിവസം കൊണ്ട് നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് ചരിത്രം,
കർണ്ണാടകയിൽ നിന്നുള്ള ഒരുപാട് വിനോദ സഞ്ചാരികൾ അവിടെയുണ്ടായിരുന്നു , കോട്ടയുടെ സംരക്ഷണത്തിന് അധികാരികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു

മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ വാട്ടർഫാൾസിൽ വെള്ളം കുറവാണെന്ന സ്വദേശീയരുടെ അഭിപ്രായം മാനിച്ച് സക്ലേശ്പൂർ ടൗൺ കാഴ്ച്ചകൾ കണ്ട് കരിമ്പ് ജ്യൂസും കുടിച്ച് ഞങ്ങളുടെ യാത്ര കോഫി ലാൻ്റ് ലക്ഷ്യമാക്കി നീങ്ങി . കർണ്ണാടകയിലെ ചില സ്ഥലങ്ങളിലെങ്കിലും പെട്രോൾ അടിക്കുമ്പോൾ പറ്റിക്കുന്നുണ്ട് എന്ന് വ്യക്തം . സക്ലേശപൂരിൽ നിന്ന് 250 രൂപ നൽകിയെങ്കിലും 200 രൂപക്ക് മാത്രമെ അടിച്ചിരുന്നുവെന്ന് പിന്നീട് റിസർവ് ആയപ്പോഴാണ് മനസിലാണ് , മുമ്പ് സുള്ള്യയിൽ നിന്ന് 100 രൂപ പറ്റിച്ചിരുന്നു

റോഡിനിരുവശവുമുള്ള കാപ്പി തോട്ടങ്ങളിൽ നിറയെ ചുവന്ന് തുടുത്ത കാപ്പി കുരുക്കളും കോഫി പൂക്കളും കണ്ണിന് നല്ല ദൃശ്യവിരുന്ന് തന്നെയായിരുന്നു

മുഡിഗരേ സ്മാർട്ട് ബസാറിൽ നിന്ന് 29 രൂപക്ക് നല്ല മധുരമുള്ള കറുത്ത കരിമ്പ് ചെറിയ കഷണങ്ങളാക്കി വാങ്ങി ചിക് മംഗളൂരിലേക്ക്

ചിക് മംഗളൂർ ടൗണിൽ തന്നെയുള്ള മഹാത്മാഗാന്ധി പാർക്കിലേക്കായിരുന്നു ആദ്യം പോയത് .

ചിക് മംഗളൂർ യാത്രയിൽ പ്രകൃതിയോടിണങ്ങിയുള്ള ബൈക്ക് റൈഡ് തന്നെയാണ് എനിക്ക് ഏറെ ഇഷ്ടം

നാളെ രണ്ട് വിവാഹങ്ങളിലും ഒരു പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുക്കണമെന്നുണ്ട് , യാത്ര ഇന്നത്തോടെ വെട്ടി ചുരുക്കി വിടാം എന്നായി ഞങ്ങളുടെ ചർച്ച , സഞ്ചരിക്കാൻ ഒരുപാട് ദൂരമുണ്ട് , അതും ചാർമാടി ചുരമടങ്ങിയ കാനന പാത , സനദ് നൽകിയ ദൈര്യത്തിൽ ചിക്മംഗളൂരിലെ ഉഡുപ്പി ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് മുഡിഗരെ - ചാർമാടി ചൂരം വഴി യാത്ര തിരിച്ചു

ഇരുട്ടായതിനാൽ ചാർമാടി ചുരത്തിലെ സൗന്ദര്യം തീരെ ആസ്വദിക്കാൻ പറ്റിയില്ല , ചാർമാടി ചുരത്തിനിടയിലെ വാനരന്മാരുടെ വികൃതികളും കാണാനാവാതെ ഞങ്ങളുടെ യാത്ര തുടർന്നു

ഉജിറെയിൽ നിന്നും കൊച്ചു പ്രായത്തിൽ ഒന്നിച്ച് കളിച്ച് വളർന്ന ഉജിറെ സ്വദേശിയായ മുസ്തഫയെയും കണ്ട് മംഗലാപുരം വഴി നാട്ടിലേക്ക് ... രാത്രി 12 മണിക്ക് വീട്ടിൽ ....

ശരീഫ് ചെമ്പിരിക്ക
journey date : 13 - january- 2024

ഒരുപാട് നല്ല ഓർമ്മകളും നല്ല കാഴ്ച്ചകളും സമ്മാനിച്ച 20232022 ലെ അവസാനവും  2023 ൻ്റെ തുടക്കവും ഒരു യാത്രക്കിടയിലായിരുന്നത്...
02/01/2024

ഒരുപാട് നല്ല ഓർമ്മകളും നല്ല കാഴ്ച്ചകളും സമ്മാനിച്ച 2023

2022 ലെ അവസാനവും 2023 ൻ്റെ തുടക്കവും ഒരു യാത്രക്കിടയിലായിരുന്നത് കൊണ്ടാവാം സഞ്ചാര പ്രിയരെന്ന നിലയിൽ ഞങ്ങൾക്ക് ഏറെ സംതൃപ്തി നൽകിയ വർഷമായിരുന്നു 2023
ചെറുപ്രായത്തിൽ ഒരു വിനോദയാത്ര എന്നത് സ്വപ്നം മാത്രമായിരുന്നു ,തൊട്ടടുത്ത് ഇരുന്ന് പഠിക്കുന്നവരൊക്കെ സ്കൂളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ഒരിക്കലെങ്കിലും ഒരു യാത്ര ഏറെ ആഗ്രഹിച്ചിരുന്നു , നമ്മുടെ ആഗ്രഹങ്ങൾ വീട്ടിൽ പറയാൻ പോലും പറ്റിയ സഹചര്യമായിരുന്നില്ല ,ഒരിക്കൽ പോലും പോയിട്ടില്ല

ഒടുവിൽ പഠനം കഴിഞ്ഞ് ജോലി ആവശ്യാർത്ഥം 13 വർഷം പ്രവാസ ജീവിതം നയിച്ചത് ഒമാനിലെ ഹോർമൂസ് കടലിടുക്കിന് അടുത്തായി ദ്വീപ് പോലെ ചുറ്റപ്പെട്ട പ്രകൃതിയൊരുക്കുന്ന ഡോൾഫിൻ ഷോകളുടെ നാടായ ഖസബിൽ

പ്രവാസ ജീവിതത്തിനിടയിൽ യാത്രകൾക്കായി സമയം കണ്ടെത്താൻ സാധിച്ചില്ല , പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സെറ്റായി പുതിയ ജോലിയിൽ പ്രവേശിച്ചത് മുതൽ കിട്ടുന്ന അവസരങ്ങൾ യാത്രകൾക്കായി മാറ്റിവെക്കുന്ന രീതിയിലേക്ക് മാറി ,

വ്യക്തിപരമായ പല വിഷയങ്ങളിലൂടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നിൽ നിന്ന് അകന്ന് തുടങ്ങിയതോടെ നഷ്ടപ്പെട്ട് പോയ ലാഭനഷ്ടങ്ങളുടെ ഓഡിറ്റിംഗിന് പകരം എൻ്റെ ഇഷ്ടങ്ങളിലൂടെ എൻ്റെ സന്തോഷം ഞാൻ തന്നെ കണ്ടെത്തുകയായിരുന്നു ,
അങ്ങനെ ഞാനും മകനും യാത്രയെ പ്രണയിച്ച് തുടങ്ങിയതോടെ അതൊരു വല്ലാത്ത ലഹരിയായി മാറി

ഏറെ ആഗ്രഹിച്ച ഒരുപാട് യാത്രകൾ, സംതൃപ്തിയും സന്തോഷവും നൽകിയ യാത്രകൾ ,യാത്രകൾ കൊണ്ട് 2023 നെ ഞങ്ങളുടേതാക്കി മാറ്റി

2022 ഡിസംബർ 31 - ജനുവരി 1 2023 യിൽ മലക്കപ്പാറ , വാൽപ്പാറ വഴി കൊടേക്കനാലിലേക്ക് ,

ചെന്നൈ , ഗോവ, ആലപ്പുഴ ,ബാംഗ്ലൂർ , കൊച്ചി, മൈസൂർ, തിരുവനന്തപുരം അങ്ങനെ കുറെ യാത്രകൾ

എറ്റവും സംതൃപ്തി നൽകിയ ഒരു യാത്രയുമായിരുന്നു നോർത്തിന്ത്യൻ യാത ഡൽഹി യാത്രയും ലോകാത്ഭുതങ്ങളിൽ ഒന്നായ് ഇന്ത്യയുടെ അഭിമാനമായ താജ് മഹൽ- അജ്മീർ , സുവർണ ക്ഷേത്രം , ഇന്ത്യൻ സ്വതന്ത്യ സമരത്തിന്റെ ചരിത്ര സ്മാരകമായ ജാലിയൻ വാല ബാഗ്, വാഗ ബോർഡർ അടങ്ങിയ യാത്രയും

മകനും പ്രിയ സുഹൃത്തുക്കളുമൊത്ത് മുതുമലെെ - ബന്ദീപൂർ - ഗുണ്ടൽ eപട്ട് - മൈസൂർ- മുത്തങ്ങ യാത്ര , ഒരു അടിപൊളി യാത്ര തന്നെയായിരുന്നു ,മൃഗശാലയിൽ അല്ലാതെ ആദ്യമായി വന്യമൃഗങ്ങളെ കാണാനായതും ഏറെ കാലമായി ആഗ്രഹിച്ച സൂര്യകാന്തി പാടത്തിലെക്കുള്ള യാത്രയും ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു

ഏറെ യാത്ര ചെയ്തിട്ടും മൂന്നാർ കാണാനാവാത്തതിൻ്റെ നിരാശ മാറ്റിയത് 2023 ലായിരുന്നു

മകനെയും കൂട്ടി എൻ്റെ ഡിസ്ക്കവറിൽ വയനാടൻ തേയില തോട്ടങ്ങൾ കടന്ന് മൂന്ന് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ഒരു കേന്ദ്ര ഭരണ പ്രദേശവും കടന്ന് മൂന്ന് സംസ്ഥാനങ്ങളുടെ കൊടും കാട്ടിലൂടെ മസിനഗുഡിയുടെ പ്രകൃതി ഭംഗിയിൽ അലിഞ്ഞ് കല്ലാട്ടി ചുരം കയറി ഊട്ടിയുടെ സൗന്ദര്യം നുകർന്നുള്ള 1020 km യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര തന്നെയായിരുന്നു ജീവിതത്തിലൊരിക്കലെങ്കിലും ബൈക്കിലൂടെ യാത്ര ചെയ്യേണ്ട പാത

രാജവെമ്പാലകളുടെ തലസ്ഥാനമായ ആഗുംബെ വഴി ഷിമോഗയിലൂടെ ചിക്കമംഗളൂരും ദേവർമനയും കണ്ട് യാത്രയെന്ന ലഹരിയെ പ്രകൃതി സൗന്ദര്യത്തിലൂടെ ഏറെ ആസ്വദിച്ച ബൈക്ക് ട്രിപ്പ് 2023 നെ ഒരിക്കലും മറക്കാനാവത്തതാക്കി

2023 ന്റെ അവസാന മണിക്കൂറുകളും 2024 ന്റെ ആദ്യ മണിക്കൂറുകളും കൊച്ചി ലുലുവിലും മറൈൻ ഡ്രൈവിലെ പുതുത്സര പരിപാടിയിലുമായിരുന്നു

അവിടെ നിന്ന് കോട്ടയം - കുമളി വഴിഏറെ കാലമായി ആഗ്രഹിച്ച കമ്പം - തേനി മുന്തിരി തോട്ടത്തിലെത്തി ,കുമളിയിൽ നിന്ന് 18 km സഞ്ചരിച്ചാൽ MSR Grapes ,Jenis Grapes എന്നീ മുന്തിരി തോട്ടങ്ങളുണ്ട്

യാത്രയെ പോലെ തന്നെ എൻ്റെ യാത്ര വിവരണങ്ങൾക്ക് നിങ്ങളുടെ നല്ല വാക്കുകളിലൂടെ ഏറെ ആസ്വദിച്ച ഒരു വർഷം കൂടിയായി 2023 ,"മോനെയും കൂട്ടി തെണ്ടുന്നത് fb യിൽ കാണാലോ " എന്ന് പറയുന്നവരുമുണ്ടായി

ഞാൻ എറ്റവും കൂടുതൽ പോയത് മടിക്കേരിയിലേക്കാണ് , റാണിപുരം, മണ്ടൽപ്പട്ടി ട്രെക്കിംഗ് ഏറെ ഹൃദ്യമായിരുന്നു
ഓരോ യാത്രകളും ഓരോ പാഠങ്ങളായിരുന്നു വിത്യസ്ത ഭാഷകൾ ,വിത്യസ്ത ഭക്ഷണ രീതികൾ ,വിത്യസ്ത സംസ്കാരങ്ങൾ ,വിത്യസ്ത കൃഷി രീതികൾ, ,ഒരു നേരത്തെ അന്നത്തിന് വേണ്ടി എച്ചിൽ ഡബ്ബകൾ തിരയുന്നവരെയും ഒരു നേരം ഒരാൾ ക്ക് വേണ്ടത് കഴിച്ച് പത്താൾക്കുള്ളത് പാഴാക്കുന്നവരെയും നമ്മുക്ക് ചുറ്റും കാണാം ,കൊട്ടാര സമാനമായ വീടുകൾ മുതൽ ചെറ്റ കുടിലുകൾ വരെ ,തല ചായ്ക്കാനൊരിടമില്ലാതെ ഒന്ന് തെരുവിൽ തല ചായ്ക്കാൻ തുടങ്ങുമ്പോൾ നിയമപാലകർ ഓടിക്കുന്നതും കാണാം

ആസ്വദിക്കാൻ പറ്റിയ മനസുണ്ടെങ്കിൽ പോകുന്ന വഴികളിലെ എല്ലാ കാഴ്ച്ചകളും വിനോദ യാത്രകളാണ് ,സഹജീവികളെ നേരിട്ടറിയാനുള്ള അവസരങ്ങളാണ് യാത്രകൾ

2024 നെ വരവേൽക്കുമ്പോൾ ലക്ഷ്യങ്ങൾ ഒരുപാടുണ്ട് മരണമെന്ന അവസാന ഡെസ്റ്റിനേഷന് മുമ്പ് ഒരുപാട് യാത്രകൾ മനസിലുണ്ട് , പ്രാർത്ഥനകളിലുണ്ടാകണം

ശരീഫ് ചെമ്പിരിക്ക

ആനവണ്ടിയിലിരുന്ന് ആനയെ കണ്ട് കൊടേക്കനാലിലേക്ക്   ദീർഗ്ഗ ദൂരയാത്രയില്ലാതെ കുറച്ചായി  ,ഇപ്രാവശ്യത്തെ യാത്ര തെരെഞ്ഞെടുക്കാൻ...
30/11/2023

ആനവണ്ടിയിലിരുന്ന് ആനയെ കണ്ട് കൊടേക്കനാലിലേക്ക്

ദീർഗ്ഗ ദൂരയാത്രയില്ലാതെ കുറച്ചായി ,ഇപ്രാവശ്യത്തെ യാത്ര തെരെഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യം മകന് നൽകി.
ഏറെ ചിന്തിക്കേണ്ടി വന്നില്ല അവൻ്റെ ചോയ്സ് കൊടേക്കനാലായിരുന്നു , വെള്ളിയാഴ്ച്ചയിലെ ജോലി കഴിഞ്ഞ് പാലക്കാടേക്ക് വിട്ട് പാലക്കാട് നിന്ന് അമൃത എക്സ്പ്രസിന് പോകാനായിരുന്നു പദ്ധതിയിട്ടത് , വെള്ളിയാഴ്ച്ച രാത്രി കോഴിക്കോട് നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ളതിനാൽ ഉച്ചവരെ ജോലി ചെയ്ത് 2.45 നുള്ള ചെന്നൈ മെയിലിൽ യാത്ര തുടങ്ങി ,

കോഴിക്കോട് നിന്ന് അന്ത്യോദയയിൽ തൃശൂർ വരെ പോയി അവിടന്ന് അമൃതാ എക്സ്പ്രസിൽ പളനിയിലേക്ക് പോകാനായിരുന്നു കരുതിയത് ,എന്നാൽ ട്രെയിൻ ഷൊർണൂരിൽ ഒരുപാട് സമയം പിടിച്ചിട്ടു .അതോടെ അമൃത അമൃതയുടെ വഴിക്ക് പോയി

ട്രെയിൻ മിസ്സായപ്പോൾ മനസ്സിൽ ഓടിയെത്തിയത് ചാലക്കുടി ചന്തയിൽ നിന്ന് മലക്കപ്പാറ വരെ പോകുന്ന ആനവണ്ടിയുടെ വിനോദയാത്ര ബസ്സ് ആയിരുന്നു

നെറ്റിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ചാലക്കുടി ആന വണ്ടിയോഫീസിലേക്ക് മകൻ വിളിച്ചു , അർദ്ധരാത്രി കെ എസ് ആർ ടി സി ഓഫീസിലേക്കോ ... ഓഹ് പിന്നെ ,നമ്മുടെ കാസർകോട് പകൽ സമയത്ത് വിളിച്ചാൽ തന്നെ എടുക്കാറില്ല .... അവനെ പരിഹസിച്ച ഞാൻ ചമ്മി

രാത്രി 12 മണിക്ക് ഫോൺ എടുത്ത് മലക്കപ്പാറ വിനോദയാത്ര ടിക്കറ്റുകൾ ഫുൾ റിസർവ് ചെയ്തതായും
രാവിലെ 7 .50 ന് പുറപ്പെടുന്ന ലൈൻ ബസ് മാത്രമെയുള്ളുവെന്നും അറിയിച്ചു . ലൈൻ ബസ് എങ്കിൽ ലൈൻ ബസ്

ചാലക്കുടി റെയിൽവെ സ്റ്റേഷനിലിറങ്ങി അതിപുലർച്ചെ നടന്ന് ചാലക്കുടി ആനവണ്ടി ആപ്പിസിലേത്തുമ്പോൾ ഞങ്ങളെ വരവേറ്റ കാഴ്ച്ച "തള്ള് തള്ള് തള്ള് തള്ള് തല്ലിപൊളി വണ്ടി എന്ന ബീജിഎം ൻ്റെ അഭാവത്തിൽ അവിടെ നിന്നുള്ള ഇന്നത്തെ ആദ്യ "വിനോദയാത്ര" ബസ്സിനെ കെ എസ് ആർ ടി സി ജീവനക്കാർ തള്ളുകയാണ് ,ആ കാഴ്ച്ച ചാലക്കുടി ചന്തയിൽ രിക്ഷ ഓടിച്ച് കേരളക്കരയെ ചിരിപ്പിച്ച മണി ചേട്ടൻ്റെ ഗ്യാഹ്ഹ്ഹ് ഹ ..... എന്ന ചിരിയാണ് എൻ്റെ ഓർമ്മകളിലെത്തിയത് ,
കടകളൊക്കെ തുറന്ന് തുടങ്ങുന്നതേയുള്ളു ... തൊട്ടു മുന്നിൽ കണ്ട ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു , മലക്കപ്പാറ ബസ് വന്നു ,എന്നാൽ യാത്രക്കാർ കയറാൻ ഏറെയുണ്ടായിരുന്നു. കൃത്യം 7 50 ന് ബസ് പുറപ്പെട്ടു ,വിനോദയാത്ര ബസിലാണെങ്കിൽ 350 രൂപ കൊടുത്താലും നല്ല വ്യൂ പോയിൻ്റുകളിൽ നിൽക്കും ഇതിൽ അങ്ങനെയൊന്നുമില്ല ,ആതിരപ്പള്ളി വെള്ളച്ചാട്ടമടക്കം കാണാൻ സാധിച്ചില്ല , എന്നാൽ പകുതി വഴിയിൽ ടയർ പഞ്ചറായി ,, ബസിലെ 99 % യാത്രക്കാരും വിനോദയാത്രക്കാരായിരുന്നു , ....
ആനയെ കാണാൻ ആനവണ്ടിയിൽ യാത്ര തുടങ്ങി പകുതി ദൂരം പിന്നിട്ടപ്പോഴും വാനരന്മരെയല്ലാതെ ഒരു കുഴിയാനയെ പോലും കാണാനായില്ല , സഞ്ചാരം തുടർന്നു ,ആനയെ കണ്ടില്ലെങ്കിലും റോഡിൽ ആന പിണ്ഡം കണ്ടു ,ഹാവു സമാധാനം ....

മലക്കപ്പാറ ട്രിപ്പുകളിലെ ബസ്സ് ഡ്രൈവർമാരുടെ മികവിനെ ഒരുപാട് കേട്ടിരുന്നെങ്കിലും ഞങ്ങൾ പോയ ബസിലെ ഡ്രൈവർ ഈ റൂട്ടിൽ പുതിയ ആളാണെന്ന് തോന്നുന്നു

ആനയെ കാണാനിറങ്ങിയ പലരും നിരാശയിലായിരുന്നു ,അപ്പോഴാണ് പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തി പിന്നോട്ട് എടുത്തത് , കണ്ടു ... ആന കൂട്ടം 50 മീറ്ററകലെ .... ആനയെ കണ്ടതോടെ ഏറെകുറെ എല്ലാവരും സംതൃപ്തരായിരുന്നു , കാനനഭംഗി ആസ്വദിച്ചുള്ള യാത്ര കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വൈകിയാണ് മലക്കപ്പാറയിൽ അവസാനിച്ചത്

ബസ്സിൽ നിന്നിറങ്ങുമ്പോൾ തന്നെ വാൽപ്പാറയിലേക്കുള്ള ബസ്സ് ലഭിച്ചു , ...

27 കിലോമീറ്റർ തേയില തോട്ടത്തിനിടയിലൂടെയുള്ള യാത്ര ,വീതി കുറഞ്ഞ റോഡിലുള്ള യാത്ര ഏറെ സാഹസികവും അതി ഗംഭീര കാഴ്ച്ചയുമായിരുന്നു ... തമിഴ്നാട് ആനവണ്ടി യോടൊപ്പം മറ്റൊരു വണ്ടി പോകാനുള്ള വീതിയില്ല ,തേയില തോട്ടത്തിനിടയിലൂടെയുള്ള യാത്ര മനസിനെ ഏറെ ആനന്ദിപ്പിച്ചു , തേയില തോട്ടങ്ങൾക്കിടയിൽ ഞങ്ങൾ കണ്ടു , മറ്റൊരു ആന കൂട്ടത്തെ , ... ഒന്ന് വലിയ ആന .... പച്ച നിറഞ്ഞ തേയില തോട്ടങ്ങൾക്കിടയിലെ ആ കാഴ്ച്ച ഏറെ ഹൃദ്യമായിരുന്നു. കൃത്യം 3 മണിക്ക് ഞങ്ങൾ വാൽപ്പാറയിലെത്തി ..... പുലർച്ചെ ചാലക്കുടി ബസ് സ്റ്റാൻ്റിൽ നിന്ന് ദോശ കഴിച്ചത് മാത്രം ,... വല്ലതും കഴിക്കണം ... അത് കഴിഞ്ഞ് 40 ഹെയർപിൻ വളവുകളുടെ പേര് കേട്ട വാൽപ്പാറ - പൊള്ളാച്ചി റൂട്ടിലൂടെ യാത്ര.

യാത്രകളോടുള്ള പ്രണയം ഓരോ ഒഴിവ് ദിനങ്ങളും യാത്രകൾക്ക് മാത്രമായി മാറ്റി വെക്കുന്ന അവസ്ഥയിലായി , മൊബൈലിലും കമ്പ്യൂട്ടറിലും ഒതുങ്ങിയ ജീവിതത്തിനിടയിൽ പ്രകൃതി സൗന്ദര്യത്തെ നുകരാനുള്ള എൻ്റെ യാത്രകളിൽ ഏറെ ദൈർഗ്യമേറിയ ബസ് യാത്രയായിരുന്നു ഇത്

ആലിയാർ ഡാമിന്റെ കാഴ്ച്ചകളും നാൽപത് ഹെവൻ പിൻ വളവുകളും റോഡിൻ വശങ്ങളിലെ മാനുകളും വാനരന്മാരും നല്ലൊരു വൈബ് തന്നെയായിരുന്നു

പൊള്ളാച്ചിയിൽ നിന്ന് പളനിയിലേക്ക് പോയി , പളനി ടൗണിലെ രാത്രികാല കാഴ്ച്ചകൾ കണ്ടു , കൊച്ചു കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പളനി ക്ഷേത്രത്തിൽ വന്ന് തല മുണ്ഡനം ചെയ്ത ഭക്ത ജനങ്ങളുടെ വൻ തിരക്കായിരുന്നു പളനി ടൗണിൽ , 670 രൂപക്ക് താമസിക്കാനുള്ള റും ലഭിച്ചു

പുലർച്ചെ നാല് മണിക്ക് കൊടേക്കനാലിലേക്കുള്ള ആദ്യ ബസ് . പിന്നെ ആറ് മണിക്ക് , ആറ് മണിക്കുള്ള ബസിൽ ഞങ്ങൾ ഇന്ത്യയിലെ തന്നെ പ്രശസ്തമായ മലയോര വിനോദ സഞ്ചാര മേഖലയായ " princess of Hills " എന്നറിയപ്പെടുന്ന കൊടേക്കനാലിലേക്ക് വിട്ടു , സീറ്റ് ലഭിക്കണമെങ്കിൽ മുൻകൂട്ടി പത്ത് രൂപയടച്ച് ബുക്ക് ചെയ്യണം , ടിക്കറ്റ് നിരക്ക് അറുപത് രൂപയാണ്

കൊടേക്കനാൽ ബസ് സ്റ്റാന്റിൽ ഇറങ്ങേണ്ട താമസം ട്രാവൽ എജന്റുമാർ ഞങ്ങളെ തേടിയെത്തി

" സൈറ്റ് സിയിംഗ് " ബസുകൾ , ടാക്സികൾ അങ്ങനെ ഒരുപാട് , ഒരാൾക്ക് 250 രൂപയാണ് ട്രാവലറിൽ ചാർജ് . എന്നാൽ അവസാന സമയത്തായതിനാൽ ഞങ്ങൾക്ക് രണ്ട് പേർക്കും കൂടി നാന്നൂറ് രൂപക്ക് ട്രാവല്ലറിൽ സീറ്റ് ലഭിച്ചു

ആദ്യത്തെ സ്പോട്ട് കൊക്കർസ് വാക്കായിരുന്നു
പില്ലർ റോക്സ് , ഗോൾഫ് കോർട്ട് , പോമ്പാർ വാട്ടർ ഫാൾസ് , തമിഴ് സിനിമകളിലെ നിത്യ സ്പോട്ടായ ഗുണ കേവുo പൈൻ ഫോറസ്റ്റും സുയിസൈഡ് പോയന്റും മൊയർ പോയന്റും 1863 ഫ്രഞ്ച് മിഷിനറി നിർമ്മിച്ച ലെ സലേത്ത് ചർച്ചും കണ്ട് കൊടേക്കനാൽ ഡാമിനടുത്ത് സൈറ്റ് സീയിംഗ് ബസ് യാത്ര അവസാനിപ്പിച്ചു

കോടമഞ്ഞും ആകാശത്തെ വർണ വിസ്മയം കൊണ്ടും ഏറെ സംതൃപ്തി നൽകിയ യാത്രയായിരുന്നു ,

യാത്രകൾ തുടരും :അവസാന യാത്ര വരെ

സിലിക്കൺ വാലി വഴിഊട്ടി പട്ടണത്തിലേക്ക്വൃത ദിനങ്ങളും പെരുന്നാളും കഴിഞ്ഞു , അധ്യായന വർഷവും കാലവർഷവും വരാനിരിക്കുന്നു .    ...
28/11/2023

സിലിക്കൺ വാലി വഴി
ഊട്ടി പട്ടണത്തിലേക്ക്

വൃത ദിനങ്ങളും പെരുന്നാളും കഴിഞ്ഞു , അധ്യായന വർഷവും കാലവർഷവും വരാനിരിക്കുന്നു . ഒന്ന് വിട്ടാലോ ... ഈ കലണ്ടർ വർഷത്തിൽ പൊതുവെ ചുവന്ന അക്കം വളരെ കുറവായത് കൊണ്ട് തന്നെ ലീവിന്റെ പ്രശ്നമുണ്ട് ,
രണ്ടാം ശനിയും ഞായറും ഉപയോഗപ്പെടുത്തിയാലോ എന്ന ചിന്തയിൽ വെള്ളിയാഴ്ച്ച വൈകുന്നേരം മകനോട് ഊട്ടി യോ ബാംഗ്ലൂരോ എന്ന് ചോദിച്ചപ്പോൾ രണ്ടും നല്ല താൽപ്പര്യം , ബാംഗ്ലൂർ പോകാനാണ് കുടുതൽ താൽപ്പര്യം

റിസർവേഷൻ ടിക്കറ്റാണ് വില്ലൻ ,രണ്ട് ഭാഗത്തേക്കും സീറ്റ് ലഭ്യമല്ല , പഞ്ചിംഗ് മിഷനിൽ അഞ്ച് മണി തെളിഞ്ഞതോടെ വീട്ടിലേക്ക് വിട്ടു , പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ബാഗിൽ അത്യാവശ്യ സാധനങ്ങളുമെടുത്ത് റെയിൽവെ സ്റ്റേഷനിലേക്ക്

6.20 ന് കണ്ണൂർ - ബാംഗ്ലൂർ ട്രെയിനെത്തി , മംഗലാപുരത്ത് നിന്ന് ഒരു മണികൂറോളം കഴിഞ്ഞാണ് ട്രെയിൻ യാത്ര തിരിക്കുക , ആ സമയം കൊണ്ട് സിറ്റി സെന്ററിൽ പോയി ചെറിയ പർച്ചേസ് ചെയ്തു .

റണ്ണിംഗ് ടൈം ആവശ്യത്തിലധികം ഷെഡ്യുളിൽ നൽകിയതാകാം ഓരോ സ്റ്റേഷനിലും നേരത്തെ ഓടിയെത്തി വിശ്രമിക്കുന്ന സ്ഥിതിയാണ് .
കൃത്യസമയത്ത് തന്നെ ഇന്ത്യയുടെ സിലിക്കൻ വാലി എന്നറിയപ്പെടുന്ന ഐ ടി നഗരത്തിൽ ഞങ്ങളെ എത്തിച്ചു ,

അതി രാവിലെ തന്നെ ബാംഗ്ലൂർ നഗരം തിരക്ക് തുടങ്ങിയിരുന്നു ,
പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് ചായയും സമൂസയും കഴിച്ച് ഏറെ കാലമായി ആഗ്രഹിച്ച ഖുദ്ദൂസ് സാഹിബ് കബർസ്ഥാനിൽ അന്തിയുറങ്ങുന്ന ഞാൻ ഏറെ ആദരിക്കുന്ന , ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മഹത് വ്യക്തിത്വം എന്ന് ഞാൻ വിശ്വസിക്കുന്ന 35 വർഷം പാർലിമെന്റംഗമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ കബറിടം സന്ദർശിക്കാൻ പോയി ,

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫൺ വേൾഡ് അമ്യുസ്മെന്റ് പാർക്കിന്റെ പുറം കാഴചകളും കണ്ട് നടക്കുന്നതിനിടെ മാമ്പഴം മാത്രം വിൽക്കുന്ന മാർക്കറ്റ് കാണാനിടയായി , വിവിധയിനം മാങ്ങകൾ സീസണുകളിൽ മാത്രം വിൽപ്പന നടത്തുന്ന ഒരു മാർക്കറ്റാണിത് , മാംഗോ മാർക്കറ്റ്

അവിടെ നിന്നും കാർണ്ണാടക വിധാൻ സഭയും ഹൈക്കോടതിയും കാണാനായി യാത്ര തിരിച്ചു , നല്ലൊരു കാഴ്ച്ചയായിരുന്നു , തൊട്ടടുത്ത് തന്നെയാണ് കമ്പൻ (cubbon Park ) പാർക്ക്

അവിടെ നിന്നും നമ്മ മെട്രോയിൽ മജസ്റ്റിക്കിലേക്ക് തിരിച്ചു ,

മജസ്റ്റിക്കിൽ നിന്ന് ബാഗ്ലൂർ ലുലുവിലേക്ക് ബസിലൂടെ , KSR മെട്രോ സ്‌റ്റേഷനിൽ നിന്ന് നമ്മ ട്രെയിനിൽ ബൈയപ്പനഹള്ളി വഴി ഫിനിക്സ് മാൾ കൂടി കണ്ട് കൃഷ്ണ രാജപുരം റയിൽവേ സ്റ്റേഷനിൽ നിന്നും 5.15 നുള്ള ട്രെയിനിൽ ഊട്ടി ലക്ഷ്യമാക്കി കോയമ്പത്തൂരിലേക്ക് വിട്ടു

പുലർച്ചെ 5.20 നുള്ള ട്രെയിനിൽ മേട്ടുപാളയത്തേക്ക് . മേട്ടുപാളയത്തേക്ക് അടുക്കാറായപ്പോൾ തന്നെ കാഴ്ച്ചകളുടെ വിരുന്നൊരുക്കി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയായിരുന്നു. 35 രൂപക്ക് നല്ല ചൂട് ഇഡ്ലിയും വടയും റെയിൽവെ സ്റ്റേഷനിൽ നിന്ന് കുളിർക്കാറ്റും കൊണ്ട് കഴിച്ചു ,

ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനിൽ ടിക്കറ്റിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം ,
അവിടെ നിന്നും ഷയറിംഗ് ടാക്സിയിൽ ഊട്ടിയിലേക്ക് , വഴികളിൽ കാത്തിരിക്കുന്ന വാനരന്മാർ , ഏറെ ഭീതിപ്പെടുത്തുന്ന ഹെയർ പിൻ വളവുകൾ , മഞ്ഞു നിറഞ്ഞ പ്രകൃതി രമണിയമായ മലയോര കാഴ്ച്ചകൾ , സാഹസികമായ ഡ്രൈവിംഗ് , ചെറിയ ചാറ്റൽ മഴ , കണ്ണഞ്ചിപ്പിക്കുന്ന തേയില തോട്ടങ്ങൾ ... മനസും ശരീരവും കുളിരായി
ഇരു ചക്ര വാഹനങ്ങളുടെ ജീവൻ പണയം വെച്ചുളള യാത്ര തെല്ലൊന്ന് ഭയം തോന്നി ,ശ്വാസം അടക്കി പിടിച്ചുള്ള യാത്ര,
ബസ് മാർഗവും ട്രെയിനിലും മൂന്ന് മണിക്കൂർ കൊണ്ടെത്താവുന്ന യാത്ര ടാക്സി ഡ്രൈവറുടെ അതി സാഹസികത കൊണ്ട് ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങളെ 400 രൂപക്ക് ഊട്ടിയിലെത്തിച്ചു , യാത്രക്കിടയിൽ ടാക്സി ഡ്രൈവറുടെ ഡ്രൈവിംഗ് കണ്ട് അൽപം ഭയപ്പെടാതിരുന്നില്ല ,തെല്ലൊന്ന് പാളിയാൽ ഒന്നും നോക്കേണ്ടി വരില്ല

ഫ്ളവർ ഷോ നടക്കുന്ന സമയമായതിനാൽ വളരെ തിരക്കായിരുന്നു , ഗതാഗത കുരുക്ക് പറയാതിരിക്കുന്നതാകും ഭേദം
ഊട്ടിയിലെത്തിയ ഉടനെ
കിടിലൻ ചൂട് ചായയും കുടിച്ച് ഫ്ളവർ ഷോയിലേക്ക്
ഫ്ളവർ ഷോ യിൽ ശനിയും ഞായറും റോസ് ഷോ സ്പെഷലായിരുന്നു ,പൂക്കൾ കൊണ്ടുള്ള വിത്യാസതമായ ഓരോ രൂപങ്ങൾ ,കാണേണ്ട കാഴ്ച്ച തന്നെ

ആയിരത്തിലധികം വിത്യസ്തയിനം റോസാ പൂക്കളുടെ ഒരു വിസ്മയ കാഴ്ച തന്നെയായിരുന്നു . അപ്രതീക്ഷിതമായി ഊട്ടിയിലെത്തിയെങ്കിലും ഈ കാഴ്ചകൾ കാണാതിരുന്നാൽ തീരാ നഷ്ടമായേനെ

അത്രയും നയന മനോഹര കാഴ്ചകൾ തന്നെയായിരുന്നു ഫ്ളവർ ഷോ , റോസുകൾ കൊണ്ടൊരു ആറാട്ട് എന്ന് തന്നെ പറയാം

ഊട്ടിയിൽ നിന്നും പ്രകൃതി ഭംഗി ആസ്വദിച്ച് ഗുഡല്ലൂർ വഴി സുൽത്താൻ ബത്തേരി യിലൂടെ വയനാടിന്റെ സൗന്ദര്യം നുകർന്ന് താമരശ്ശേരി ചുരമിറങ്ങി കോഴിക്കോടെക്ക് തിരിച്ചു ,
തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് കാസർക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തുമ്പോൾ ചാറ്റൽ മഴയുണ്ടായിരുന്നു , ഡ്യുട്ടിക്ക് പോകുന്നതിന് മുമ്പ് കുറച്ചെങ്കിലും ഉറങ്ങുക എന്ന ലക്ഷ്യത്തോടെ മഴ നനഞ്ഞ് വീട്ടിലേക്ക് .............

ശരീഫ് ചെമ്പിരിക്ക


ഗോവൻ വസന്തം തേടി  ഒരു ദിനം ഡ്യുട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഒരു ദിവസത്തെ അവധിയിൽ ഒരു യാത്ര പോയാലോ എന്ന ചിന്ത , ഗോവ യോ...
28/11/2023

ഗോവൻ വസന്തം തേടി ഒരു ദിനം

ഡ്യുട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഒരു ദിവസത്തെ അവധിയിൽ ഒരു യാത്ര പോയാലോ എന്ന ചിന്ത , ഗോവ യോ , ഉഡുപ്പിയോ , കൊച്ചിയോ ,
കൊച്ചി ഒരുപാട് തവണ പോയത് കൊണ്ട് തന്നെ കൊച്ചി വേണ്ടന്ന് വെച്ചു , വ്യാഴാഴ്ച്ച രാവിലെ ഡ്യുട്ടിയുള്ളത് കൊണ്ട് ഒരു ദിവസത്തെ പദ്ധതി മാത്രം .
സമയം 6.30 കഴിഞ്ഞപ്പോഴും തീരുമാനമായില്ല , 7.15 ന് ചെറിയ ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി മകനെയും കൂട്ടി റെയിൽവെ സ്റ്റേഷനിലേക്ക് , ഗോവക്കുള്ള ജാംനഗർ - തിരുനൽവേലി ട്രെയിനിൽ ടിക്കറ്റിന് ശ്രമിചെങ്കിലും റിസർവേഷൻ സമയം കഴിഞ്ഞതിനാൽ ടിക്കറ്റ് ലഭിച്ചില്ല , ഒടുവിൽ അതേ ട്രെയിനിന് മംഗലാപുരം - മഡ്ഗാേവ ടിക്കറ്റ് ഓൺലൈനിൽ ലഭിച്ചു.

ബീച്ച് ടൂറിസത്തിന് പേര് കേട്ട ഗോവയെ തേടിയുള്ള എന്റെ യാത്ര പുലർച്ചെ നാലരക്ക് മഡ്ഗോവയിലെത്തി

അവിടെ നിന്നും എന്റെ ലക്ഷ്യം പനാജിയും , ചരിത്രത്തിന്റെ കൈയൊപ്പുകൾ നിറഞ്ഞ പഴയ ഗോവയും . രാവിലെ 6 മണി മുതൽ സിറ്റി ബസ് തുടങ്ങും , സിറ്റി ബസിൽ ഗോവയുടെ വാണിജ്യ തലസ്ഥനമായ മഡ്ഗോവ ( മർഗോവ പഴയ പേര് ) ബസ് സ്റ്റാന്റിലേക്ക് പോയാൽ മാത്രമെ ഗോവൻ തലസ്ഥാനമായ പനാജിയിലേക്ക് ബസ് ലഭിക്കുകയുള്ളു , എന്നാൽ ആറ് മണിയോടടുക്കുമ്പോൾ സുന്ദനായ ഒരു പുത്തൻ പാസഞ്ചർ ട്രെയിൻ ഫ്ളാറ്റ്ഫോമിൽ വന്നു നിന്നു , ഗൂഗിളിന്റെ സഹായത്തോടെ ഈ ട്രെയിനിലൂടെ പനാജിയിലേക്കോ പഴയ ഗോവയിലേക്കോ ഒരു യാത്ര പദ്ധതിയിട്ടു , കർമാലി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ തൊട്ടടുത്താണ് പഴയ ഗോവ ,

മഡ് ഗോവയിൽ നിന്നും കർമാലി വരെയുള്ള യാത്ര തന്നെയായിരുന്നു എന്നെ എറ്റവും ആകർശിച്ചത് , മഞ്ഞ് കൊണ്ട് കാഴ്ച്ചകൾ മൂടപ്പെട്ടിരുന്നു , കനാലിനിടയിലുള്ള ആ യാത്രയും സുര്യോദയ കാഴ്ച്ചയും ആനന്ദകരം തന്നെ

റെയിൽവെ സ്റ്റേഷനിൽ നിന്ന് അൽപ്പം മുമ്പോട്ട് നടന്നാൽ പഴയ ഗോവക്കുള്ള ബസ് ലഭിക്കും , കർമാലിയിൽ നിന്നും പഴയ ഗോവക്ക് നടക്കാനുള്ള ദൂരം മാത്രമെയുള്ളു

പഴയ ഗോവ, പോർച്ചുഗീസ് ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ മൂദ്രണം ചെയ്ത നഗരം , ഏറെ പഴക്കം ചെന്ന ചർച്ചുകളും മ്യുസിയവും പൊതുജനങ്ങൾക്കുള്ള പ്രവേശന സമയം രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ ,

ഒമ്പത് മണിക്ക് മുമ്പ് പ്രഭാത ഭക്ഷണം കഴിച്ചു , എന്താണന്നെറിയില്ല ശൂന്യമായ ഹോട്ടലുകളാണ് കാണാൻ സാധിച്ചത് , നഗരം പഴയതാണെങ്കിലും വൃത്തിയും മറ്റു വികസനങ്ങളും എടുത്ത് പറയേണ്ടത് തന്നെ , സുലഭമായ തെരുവ് നായ്ക്കൾ തെല്ലൊന്ന് ഭയപ്പെടുത്തി ,

പഴയ ഗോവയിൽ നിന്നും ഗോവയുടെ തലസ്ഥാന നഗരമായ പനാജിയിലേക്കുള്ള ബസ് യാത്രക്കിടയിൽ മകന്റെ ശ്രദ്ധകളെല്ലാം ഐ എസ് എൽ നടക്കുന്ന സ്റ്റേഡിയങ്ങളും അവർ പാർക്കുന്ന ഹോട്ടലുകളുമായിരുന്നു .

അടൽസേതു കാബിൾ പാലത്തിന്റെ മനോഹാരിതയും വൻ കപ്പലുകളുമായിരുന്നു
പനാജി പട്ടണത്തിലെത്തുമ്പോൾ എന്നെ ആകർശിച്ചത്

പനാജിയിൽ നിന്നും ബാംബോലിൻ വരെ പോയി അവിടെ എത്തിയപ്പോൾ , ഗോവയിലെത്തി ഗോവയുടെ സിറ്റി എന്നറിയപ്പെടുന്ന വാസ്കോഡഗാമ പട്ടണം കാണാതെ പോകരുതല്ലോ , വാസ്കോയിലെത്തിയതേയുള്ളു മകന്റെ കണ്ണം ഗൂഗിൾ മാപ്പും ഐ എസ് എൽ നടക്കാറുള്ള വാസ്കോ ഫുഡ്ബോൾ സ്റ്റേഡിയവുമായിരുന്നു. സ്റ്റേഡിയത്തിനടുത്തെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്റ്റേഡിയം കണ്ടു ,

ജനിച്ചതും വളർന്നതും ഏറ്റവും മികച്ച ചെമ്പിരിക്ക ബീച്ചിനടുത്തായത് കൊണ്ട് ബീച്ചുകൾ പ്രഥമ പരിഗണനയായിരുന്നില്ല വാസ്കോ യിൽ നിന്നും അടുത്തായുള്ള ബെയിനാ ബീച്ചിലേക്കായിരുന്നു അടുത്ത യാത്ര ,

ബെയിനാ ബീച്ചിൽ നിന്നും വാസ്കോയിലെത്തി മഡ് ഗോവയിലേക്കുള്ള ബസ് പിടിച്ചു , ഗോവയിലുള്ള പ്രത്യേകതയായി കണ്ടത് ദൂര യാത്രക്ക് ചാർജ് കുററും ഹൃസ്വ യാത്രക്ക് ചാർജ് കുടുതലും , വാസ്കോ യിൽ നിന്ന് മഡ്ഗാവയിലേക്ക് 30 കിലോ മീറ്റർ ദൂരമുണ്ടെങ്കിലും 30 രൂപയായിരുന്നു ബസ് ചാർജ് , യാത്രക്കിടയിൽ ഗൾഫ് രാജ്യങ്ങളിലും മറ്റും കണ്ട പോലുള്ള സുന്ദരമായ കെട്ടിടങ്ങൾ , മേൽപ്പാലങ്ങളും റോഡുകളും ഒന്നിന്നൊന്ന് മികച്ചത് , ഗോവ വിമാന താവളം ബസ് യാത്രക്കിടയിൽ കണ്ടു

മഡ് ഗോവ ബസ് സ്റ്റാന്റിൽ നിന്നും കോൾവാ ബീച്ചിലേക്ക് , 8 കിലോ മീറ്റർ അകലെയുള്ള കോൾവാ ബീച്ചിലേക്ക് 25 രൂപയാണ് ബസ് ചാർജ്

ഗോവയിലെ ബീച്ചുകൾ മാത്രമല്ല മൊത്തമായി ഗോമാതാക്കളും തെരുവ് നായകളും സുലഭമായി കാണാമെങ്കിലും വൃത്തിയായി സൂക്ഷിക്കാൻ അധികാരി കൾ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് .


ഒമ്പത് മണിക്കുള്ള ഇൻഡോർ - കൊച്ചുവേളി സൂപ്പർ ഫാസ്റ്റിൽ തിരിച്ച് വരാനുള്ള ടിക്കറ്റെടുത്തതെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് വണ്ടി വന്നത് , ടിക്കറ്റെടുക്കുമ്പോൾ കാണുന്ന തിരക്കൊന്നും ട്രെയിനിനകത്ത് കാണാനില്ല , 75 ശതമാനത്തോളം ശൂന്യമായിരുന്നു , വൈകിയാണ് ട്രെയിൽ വിട്ടതെങ്കിലും കൃത്യ സമയത്ത് തന്നെ കാസർകോട് എത്തി
അൽപ്പം ഉറങ്ങി നേരെ ഓഫീസിലേക്ക്

ശരീഫ് ചെമ്പിരിക്ക

Address

Chembirika
Kasaragod

Website

Alerts

Be the first to know and let us send you an email when Journey of a Father and Son posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Tourist Information Centers in Kasaragod

Show All

You may also like