16/03/2020
വിമാന കമ്പനികൾ നഷ്ട്ടത്തിലായേക്കാം എന്ന് മാധ്യമങ്ങൾ വിഷമത്തോടെ റിപ്പോർട്ട് ചെയ്യുന്നു... വിമാന കമ്പനി മാത്രം അല്ല സേട്ടാ.... വിമാനത്തിന്റെ അത്രയും വലുതല്ലത്തത് കൊണ്ട് നിങ്ങളുടെ കണ്ണിൽ പെടാത്ത, നിപ്പയും പ്രളയവും താങ്ങാൻ അവാത്ത കടം സമ്മാനിച്ചപ്പോഴും വീടും വീട്ടുകാരെയും ഓർത്ത് നിരത്തിലിറങ്ങിയാ ബസ്സ് ജീവനക്കാർ, ഉബർ,ഒല കാർ എടുത്ത് ജീവിതം വഴി മുട്ടി നിക്കുന്നവർ, കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളെ സുരക്ഷിതമായി നാടിന്റെ ഭംഗി കാട്ടി ഉപജീവനം നടത്തുന്ന പാക്കേജ് ഡ്രൈവർമാർ... പൊരി വെയിലത്തും ആരെങ്കിലും വരും എന്ന് കാത്ത് നമ്മുടെ ടൗണുകളിൽ, കവലകളിൽ, ഗ്രാമങ്ങളിൽ വരി വരിയായി കിടക്കുന്ന ഓട്ടോ തൊഴിലാളികൾ.... ഇവരാരും കോട്ടും സൂട്ടും ഇടാറില്ല, ഇവർക്ക് ഓഹരികൾ ഇല്ല, വാർഷികങ്ങൾക്കുഫോട്ടോ ഷൂട്ട് നടത്താറില്ല, നഷ്ട്ടം വരുമ്പോൾ പത്ര സമ്മേളനം വിളിക്കാറില്ല,തൊഴിലാളികളെ പിരിച്ചുവിടാറില്ല, ഇവരുടെ നഷ്ട്ടത്തിന്റെയും ലാഭത്തിന്റെയും മീറ്റിംഗുകൾ നടക്കുന്നത് സ്വന്തം വീടുകളിലാണ്.. മാനേജർ പോസ്റ്റിൽ ഭാര്യയാണ് കണക്കുകൾ കൂട്ടുന്നതും കുറക്കുന്നത്തും മക്കളാണ്... എല്ലാം കൂട്ടിയും കുറച്ചും കഴിഞ്ഞു കട്ടിലിൽ ഉറക്കം വരാതെ മുകളിലേക്കു നോക്കി കിടക്കുന്നത് ആ വീട്ടിലെ മുതലാളിയും തൊഴിലാളിയും...അതുകൊണ്ടൊക്കെ നിങ്ങള് ഇവരെ കാണാറില്ല...അവർക്കൊട്ടും പരാതിയും ഇല്ല... അതിനൊട്ട് നേരവും ഇല്ല,
ഇത് ഒരാളുടെ മാത്രം വാക്ക് അല്ല എന്നെ പോലെ ഉള്ള കടം മേടിച്ചും ലോൺ എടുത്തും ടാക്സി സർവീസ് നടത്തുന്ന ഒരുപാട് പേരുടെയും വളയം പിടിച്ചു ജീവിക്കുന്ന ഒരുപാട് ഡ്രൈവർ മാരുടെയും വാക്കുകൾ ആണ്