21/07/2021
വണ്ടിക്കാരന്റ ചോരക്ക് നല്ല മധുരമാണ് അല്ലെ സർക്കാരെ.
തിന്നില്ലെങ്കിലും കുടിച്ചില്ലെങ്കിലും ഞങ്ങളുടെ ചോരയും നീരും ടാക്‌സയും, ഇൻഷുറൻസായും, ഫൈനായും, ഇന്ധനവിലയായും നിങ്ങൾ ഊറ്റിയെടുക്കുമ്പോൾ മറുവശത്ത് വായ്പതന്ന ബാങ്കുകളുടെ ഭീഷണി കാരണം ഞങ്ങളുടെ കൂട്ടത്തിൽ ആത്മഹത്യകൾ തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ 18മാസങ്ങൾ എങ്ങനെയാണു ഞങ്ങൾ ജീവിച്ചതെന്ന് ഇവിടെയുള്ള ഒരു സർക്കാരോ ജനപ്രതിനിധികളോ അന്വേഷിച്ചിട്ടുണ്ടോ... കൊറോണ പ്രതിസന്ധി തുടങ്ങിയശേഷം വിനോദസഞ്ചാരപ്രദേശങ്ങൾ അടച്ചിട്ടും. വിവാഹചടങ്ങുകളിൽ ആളുകളുടെ എണ്ണം കുറച്ചും തീർത്ഥാടനങ്ങൾ വിലക്കിയും നിങ്ങൾ നടത്തിയ നിയന്ത്രണങ്ങൾ എത്രത്തോളം ഫലംകണ്ടു?? ഒന്ന് അറിഞ്ഞാൽ കൊള്ളാമായിയിരുന്നു...
സീറ്റിംഗ് കപ്പാസിറ്റി ആളിനെ കയറ്റിയാൽ ഫൈൻ മേടിക്കുന്ന ഈ നാട്ടിൽ എന്തിനാണ് സാറാന്മാരെ അത്രയും സീറ്റിനുള്ള ഇൻഷുറൻസും ടാക്‌സും നിങ്ങൾ പിടിച്ച് മേടിക്കുന്നത്.. ആരോടാണ് ഞങ്ങൾ ഇതൊക്ക പറയുന്നത്???
ഈ രാജ്യത്ത് വണ്ടിക്കാരനുവേണ്ടി സംസാരിക്കുവാൻ ഏതെങ്കിലും രാഷ്ട്രീയക്കാരൻ തയാറായിട്ടുണ്ടോ. ഈ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നല്ലൊരു ഭാഗവും തിന്നുമുടിക്കുന്ന ഭരണ വർഗ്ഗവും പ്രതിപക്ഷ വർഗ്ഗവും, സർക്കാർ ഉദ്യോഗസ്ഥരും സാധരണക്കാരന്റെ ജീവിതം എങ്ങനെയാണ് മുൻപോട്ട് പോകുന്നതെന്ന് ഒരിക്കലെങ്കിലും അറിയണം.
കിടപ്പാടം പണയം വച്ചും ഭാര്യയുടെ കെട്ടുതാലി വിറ്റും അധ്വാനിച്ചു ജീവിക്കുവാൻ തയാറായി മുൻപോട്ട് വന്ന സംരംഭകരെ ഇല്ലായ്മ ചെയ്യുവാനാണ് ഇന്നത്തെ ഭരണ, പ്രതിപക്ഷ, അധികാരവർഗ്ഗങ്ങൾ ശ്രമിക്കുന്നത്. വാഹനങ്ങൾ ഓടിയില്ലെങ്കിലും റോഡ് ടാക്‌സ്, ഇൻഷുറൻസ്, ക്ഷേമനിധി ഇവയെല്ലാം അടയ്ക്കണം വാഹനം ഫിറ്റ്നസ് test ചെയ്യാൻ GPS എന്ന പാഴ് വസ്തു 6000മുതൽ 12000രൂപ വരെ മുടക്കി ഫിറ്റ് ചെയ്യണം. ഇതൊന്നും മാനത്തുനിന്നും വീണു കിട്ടുന്നതല്ല. ഞങ്ങൾ കടം വാങ്ങിയും പലിശക്ക് കടമെടുത്തും ചെയ്യുന്നതാണ്.. പറയുവാൻ ഒരുപാടുണ്ട് സാറാന്മാരെ. ഈ രാജ്യം അദാനിയ്ക്കും അംബാനിക്കും മാത്രം ജീവിക്കാനുള്ളതല്ല ഞങ്ങൾക്കുംകൂടി ഉള്ളതാണ്. ഞങ്ങൾക്കും ജീവിക്കണം അതിന് ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് കിട്ടണം...
1*ലോക്ക്ഡൌൺ നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിലെ ടാക്‌സ് പൂർണമായും ഒഴിവാക്കുക
2*മൊറൊട്ടോറിയം പലിശ പൂർണമായും ഒഴിവാക്കുക
3*2018ന് മുൻപുള്ള വാഹനങ്ങൾക്ക് GPS പൂർണമായും ഒഴിവാക്കുക
3*ടാക്സി വാഹനങ്ങൾക്ക് ഇന്ധന വിലയിൽ സബ്‌സിഡി നൽകുക
👆👆👆👆👆👆മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് തലത്തിൽ ഞങ്ങൾക്ക്അനുകൂലമായ തീരുമാനം ഉണ്ടാകണം. ഞങ്ങളിൽ ഒരാൾ പോലും ഇനി ആത്മഹത്യ ചെയ്യേണ്ടി വരരുത്.
ഇതൊരു അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏