DD Kerala Expeditions

DD Kerala Expeditions We move with your Dreams Our travel experts are always ready for any customization if required
(12)

Your Kerala holidays just got easier introducing to you our DERICK HOLIDAYS packages for Kerala we know holidays with your family is a dream and we at paradise make sure that those dreams come true ,for you truly enjoy and relax, your should have balanced sightseeing ,travelling and rest our Kerala tour packages are designed with this balance in mind. Using our experience and expertise , we have formulated different holiday packages and have categorized them according to the no of days .

How about a ‘wild’ boat ride in the middle of a forest?Wildlife spotting while cruising on the stunning Periyar Lake is ...
02/07/2024

How about a ‘wild’ boat ride in the middle of a forest?
Wildlife spotting while cruising on the stunning Periyar Lake is one of the many memorable memories you will carry back home from God’s Own Country.

30/06/2024

Congratulations to Team India🇮🇳 on a spectacular World Cup Victory and a phenomenal performance throughout the tournament!

  Completed a full on 🔥🔥6 Days Package            With Mr Amit & Mr Abay  Family❤️❤️ Thank you for choosing
16/06/2024

Completed a full on 🔥🔥6 Days Package With Mr Amit & Mr Abay Family❤️❤️ Thank you for choosing

Ready to
07/06/2024

Ready to

Athirapilli Water falls 60 Km from Kochin
30/05/2024

Athirapilli Water falls 60 Km from Kochin

24/05/2024

Welcome To Kerala🙏

12/05/2024

10/05/2024

Enjoy 2 days and 2 nights in Kerala Back waters.
13000/Adult

Pick up from Kochin Airport / Railway station
2 days and 2 nights in Alappuzha / Kumarakom backwater cruise
Drop Back to Kochin Airport / Railway station

Enquiry
062350 34357

What's your Holiday plan??Let Us Know
10/05/2024

What's your Holiday plan??
Let Us Know

Ended a 3 day’s fully fun packed    with family from Edakochin     Partner : Dew Drops Travels
28/04/2024

Ended a 3 day’s fully fun packed with family from Edakochin

Partner : Dew Drops Travels

09/04/2020

The sleeping Dubai 😢We will get through this together

Credits: Bachir Moukarzel

മറക്കണ്ട..വരുന്ന രണ്ടാഴ്ചകൾ നമ്മെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്..ഇന്നലെവരെയുള്ളകൊറോണ വൈറസ് കേസുകൾ ..ന്യൂയോര്ക്ക്wk 1...
17/03/2020

മറക്കണ്ട..വരുന്ന രണ്ടാഴ്ചകൾ നമ്മെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്..

ഇന്നലെവരെയുള്ള
കൊറോണ വൈറസ് കേസുകൾ ..

ന്യൂയോര്ക്ക്

wk 1 - 2

wk 2 - 105

wk 3 - 613



ഫ്രാൻസ്

wk 1 - 12

wk 2 - 191

wk 3 - 653

wk 4 - 4499



ഇറാൻ

wk 1 - 2

wk 2 - 43

wk 3 - 245

wk 4 - 4747

wk 5 - 12729



ഇറ്റലി

wk 1 - 3

wk 2 - 152

wk 3 - 1036

wk 4 - 6362

wk 5 - 21157



സ്പെയിൻ

wk 1 - 8

wk 3 - 674

wk 4 - 6043



ഇന്ത്യ



ആഴ്ച 1 - 3

ആഴ്ച 2 - 24

ആഴ്ച 3 - 105





അടുത്ത രണ്ടാഴ്ച നമ്മെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

നമ്മൾ വേണ്ടത്ര മുൻകരുതൽ എടുക്കുകയും കോറോണയുടെ ചങ്ങല തകർക്കുകയും ചെയ്താൽ ഈ മഹാമാരിയെ നമുക്ക് നേരിടാം.

അല്ലാത്തപക്ഷം നാം വലിയ വില കൊടുക്കേണ്ടി വരും.

നാമിപ്പോൾ മൂന്നാം ഘട്ടത്തിലാണ്,
ഈ ഘട്ടത്തിൽ സാമൂഹിക സമ്പർക്കങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലുകളിലൂടെയും വൈറസ് പടരുന്നു., സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഫെബ്രുവരി അവസാന വാരത്തിനും മാർച്ച് രണ്ടാം ആഴ്ചയ്ക്കും ഇടയിൽ ഇറ്റലിയിൽ സംഭവിച്ചതു പോലെ ദിനംപ്രതി വ്യാപിക്കും. അടുത്ത 3 മുതൽ 4 ആഴ്ച വരെ നമുക്ക് ഈ ഘട്ടം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആയിരക്കണക്കിന് അല്ല, ലക്ഷക്കണക്കിന് കേസുകൾ വന്നേക്കാം ... അതിനാലാണ് അടുത്ത ഒരു മാസം ഏറ്റവും നിർണ്ണായകമാണ് എന്ന് പറയുന്നത്. ഇതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഏപ്രിൽ 15 വരെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നത് അവധി ആഘോഷിക്കാനല്ല. അടുത്ത വർഷവും അവധി ദിനങ്ങൾ വരും, അന്നും ആഘോഷിക്കണമെങ്കിൽ ഇപ്പോൾ നമ്മൾ ശ്രദ്ധിച്ചേ മതിയാവൂ.

കൊറോണയുമായി ഭാഗ്യ പരീക്ഷണം നടത്താതിരിക്കു .

എനിക്ക് ഒന്നും സംഭവിക്കില്ലെന്നുള്ള നിങ്ങളുടെ അമിത ആത്മവിശ്വാസവും ധൈര്യവും പരീക്ഷിക്കാനുള്ള സമയമല്ലിത്.

യാത്രകൾ കഴിവതും ഒഴിവാക്കുക. പ്രധാനപ്പെട്ട ജോലികൾക്കായി വീട്ടിലും പുറത്തും ആയിരിക്കുമ്പോൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. സ്വയം ചികിത്സ ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരോ ഇത്തരം ആളുകളുമായി സമ്പർക്കത്തിൽ ഏറെപ്പേർട്ടിട്ടുള്ളവരോ ആണെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

ഓർക്കുക, ,ഒരാളോ ഒരു കൂട്ടം ആളുകളോ വിചാരിച്ചാൽ നമുക്ക് ഈ രോഗത്തെ നേരിടാനാവില്ല, നാം ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ നമുക്ക് ഈ വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ സാധിക്കു.

അടുത്ത ഒരു മാസത്തേക്ക് സ്വയം ജാഗ്രത പാലിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ഉത്തരവാദിത്തമുള്ള പൗരനായിരിക്കു....

പരമാവധി ഷെയർ ചെയ്യൂ..

Passengers who travelled on these flights urgently report to nearest Government hospital for the Corona Virus test as a ...
08/03/2020

Passengers who travelled on these flights urgently report to nearest Government hospital for the Corona Virus test as a passenger who travelled on this flight effected with corona.

07/06/2019

മരുഭൂമിയിലെ സ്വർഗം ((അൽ എയ്ൻ ))

(U.A.E) അബുദാബിയുടെ കീഴിലുള്ള al Ain ഇലാണ് ആരെയും അല്ബുധപെടുത്തുന്ന , കൺ കുളിർപ്പിക്കുന്ന ഈന്ത പനകൾ
1200 ഏക്കർ ചുറ്റളവിൽ 147,000 ഈന്ത പന മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുള്ളത് അതും 100 തരം ഇനത്തിലുള്ള മരങ്ങൾ. തികച്ചും സൗജന്യമാണ് ഇതിലോട്ടുള്ള പ്രേവേശനം.

22/05/2019

Karuna Cancer hospital and Research Center.
Pallipadi, Pantharangadi, Kerala 676306, India
+91 494 246 9133

കാൻസർ രോഗം ചികിൽസിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന നിരാലംബർക്ക് ഒരു സാന്ത്വനം.

https://youtu.be/iNzCOn8aRww. അബുദാബി Saadiyat Island സ്ഥാപിച്ചിരിക്കുന്ന   എന്ന് പേര് നൽകിയിട്ടുള്ള ലോക പ്രെശസ്തമായ ഒരു...
19/05/2019

https://youtu.be/iNzCOn8aRww.

അബുദാബി Saadiyat Island സ്ഥാപിച്ചിരിക്കുന്ന
എന്ന് പേര് നൽകിയിട്ടുള്ള ലോക പ്രെശസ്തമായ ഒരു ആർട് മ്യൂസിയം. 65.00 ദിർഹംസ് അതായതു 1200.00 ഇന്ത്യൻ റുപ്പീസ് കൊടുത്താൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഴമക്കാർ ഉപയോഗിച്ച വസ്തുക്കൾ, യുദ്ധങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ, കര കൗശല വസ്തുക്കൾ. എന്നിങ്ങനെ കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
U.A.E താമസിക്കുന്ന എല്ലാവരും ഉരു പ്രാവിശ്യം എങ്കിലും കാണേണ്ട കാഴ്ച.

A short walk through beautiful Louvre AbuDhabi

This map shows the movement of an Eagle over a twenty year period . It had the tracker fitted in Russia and it finally d...
14/03/2019

This map shows the movement of an Eagle over a twenty year period . It had the tracker fitted in Russia and it finally died twenty years later in the Valley of the Child in Saudi Arabia.It is very interesting to see just how far this Eagle travelled over its twenty years of life and the great distances it travelled crossing many countries . Also what is interesting to note is the way in which it avoided crossing the sea .You can clearly see where it took the longest route just to stay flying over land.Many many species of birds spend their whole lives flying over the sea but one thing is for sure and that is that this Eagle certainly avoided crossing the sea.
Coutesey. Wakhan Wild Life tracks

കാട്ടു തീ!!!ഒരോ കാട്ടുതീയും നശിപ്പിക്കുന്നത് ഹെക്ടർ കണക്കിന് വനം മാത്രമല്ല, അതിൽ അതിജീവിക്കുന്ന ആയിരകണക്കിന് പക്ഷി മൃഗാത...
24/02/2019

കാട്ടു തീ!!!

ഒരോ കാട്ടുതീയും നശിപ്പിക്കുന്നത് ഹെക്ടർ കണക്കിന് വനം മാത്രമല്ല, അതിൽ അതിജീവിക്കുന്ന ആയിരകണക്കിന് പക്ഷി മൃഗാതികളെയും ജൈവ വൈവിധ്യത്തെയും ആണ്. അതുമൂലം മനുഷ്യർക്കും ദൂരവ്യാപകമായ പല പ്രത്യഘധങ്ങളും ഉണ്ടാകുന്നു!!! പച്ചപ്പും ജലാംശവും നസ്റ്റപ്പെട്ട ആ പ്രദേശവും ചുറ്റുപാടും വരും വർഷങ്ങളിൽ വരൾച്ചയിലേക്ക് നീങ്ങുന്നു!!!

കാട്ടുതീ.. തടയുക എന്ന ബോർഡ് വനം വകുപ്പ് വനത്തിലും വനപാതയിലും വച്ചിട്ടുണെ്ടങ്കിലും ആരും അത് അത്ര ഗൗനിക്കാറില്ല. ഏതുനിമിഷവും കാട്ടുതീ പടരാവുന്ന സാഹചര്യമാണുള്ളത്. വേനലില് ഉണങ്ങിയ മുളങ്കമ്പുകള് തമ്മില് ഉരസിയുണ്ടാവുന്ന തീയിൽ നിന്നായിരുന്നു മുമ്പ് കാട്ടുതീ ഉണ്ടാവുന്നതെങ്കില് ഇപ്പോഴുണ്ടാകുന്ന കാട്ടുതീക്ക് കാരണം ആ സാധ്യതകളല്ല. വനത്തിലും വനപാതയിലും യാത്ര പോകുന്നവർ ചിലപ്പോള് അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി, ബീഡിക്കുറ്റി, തീപ്പെട്ടികൊള്ളികളും മതി കാട്ടുതീ പടരാന്. ചൂട് അൽപ്പം കൂടുമ്പോഴേക്കും. പുല്ലും പടര്പ്പുകളും കുഞ്ഞു ചെടികളും ഉണങ്ങിപ്പോകുന്നു. അവിടേക്ക് ഒരു തീപ്പൊരി വീഴുകയേ വേണ്ടു..ആളിപ്പടരാന്...അതു പോലെ തന്നെ മുളങ്കാടിനു തീ പിടിച്ചാല് അണക്കുക എന്നത് അസാധ്യമാണ്.. കാടിനെ ഇല്ലാതാക്കുക മാത്രമല്ല അവിടുത്ത സസ്യങ്ങളും ജന്തുക്കളും ദഹിച്ചു തീരും. കാട്ടുതീ പിടിക്കുന്നത് കാണുമ്പോള് അത് കെടുത്തുന്നത് വനം വകുപ്പിന്റെ ജോലിയാണ് എന്ന് ചിന്ത ഒഴിവാക്കി. കാടിനെ സംരക്ഷിക്കാന് നാം അവരുടെകൂടെ ഒറ്റക്കെട്ടാവണമെന്നു തിരിച്ചറിഞ്ഞേ മതിയാവൂ. കാട്ടുതീ തടയുക വനത്തിനും വന്യജീവികൾക്കും കാവല് നാം തന്നെ.
കടപ്പാട് : Vs

വീരന്മാർക്ക് മരണം ഒന്നെ ഉള്ളു രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഭാരതാംബയുടെ വീര പുത്രന്മാർക്ക്  പ്രണാമം😢തിരിച്ചു തന്നിരിക്കു...
15/02/2019

വീരന്മാർക്ക് മരണം ഒന്നെ ഉള്ളു
രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഭാരതാംബയുടെ വീര പുത്രന്മാർക്ക് പ്രണാമം😢
തിരിച്ചു തന്നിരിക്കും🔥🔥

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില...
06/02/2019

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്
മറ്റേത് മൃഗത്തേക്കാളും ആനയ്ക്ക് മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും ഒക്കെ പൊത്തിപ്പിടിച്ച് കയറുന്നത്. വലിച്ചെറിയുന്ന മദ്യക്കുപ്പിയുടെ ചില്ലുകള്‍ പാറകളില്‍ തട്ടി പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും.ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന രീതിയിലാണ് അതു കിടക്കുക. ആന തന്റെ വലിയഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്ക് ചെല്ലും. ആനയ്ക്ക് മൂന്നുകാലില്‍ നടക്കാനാകില്ല. അതുകൊണ്ട് രണ്ടു,മൂന്നുതവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളില്‍ക്കയറും. പിന്നെ അതിന് നടക്കാനാകില്ല.ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. പിന്നെ ആന ജീവിക്കില്ല.ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അത് അഞ്ചാറുദിവസംകൊണ്ട് അസ്ഥികൂടമായി മാറും. പിന്നെ വേദനിച്ചു നരകിച്ചു മരിക്കും ..

കാടിനുള്ളില്‍ മദ്യകുപ്പികള്‍ , പ്ലാസ്റിക് ഒക്കെ ഉപേക്ഷിക്കരുതേ ....ഓരോ ജീവനും വിലപെട്ടതാണ് ....നമ്മുടെ തമാശ മറ്റൊരു കൂട്ടം ജീവികളുടെ ജീവന് പോലും ഭീക്ഷണി ആണ് ..പ്രിയ്യ സുഹൃത്തേ ബോധവാനാകുക കൂട്ടുകാരേ ബോധവാന്മാരാക്കുക..

കടപാട് : Whats App

ഒരോ ദിവസവും ആലപ്പാടിനെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ 60 വർഷക്കാലമായി ഖനനമാരംഭിച്ച ആലപ്പാട് ഒര...
10/01/2019

ഒരോ ദിവസവും ആലപ്പാടിനെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ 60 വർഷക്കാലമായി ഖനനമാരംഭിച്ച ആലപ്പാട് ഒരു പേരുമാത്രമായി ചരിത്രത്തിലെവിടെയും അവശേഷിക്കാതിരിക്കാനുള്ള ബദ്ധപ്പാടിലാണ് ഇന്ന് കേരളം. ഐ ആർ ഇ ലിമിറ്റഡും, കെ എം എം എല്ലും പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ഇനിയും ആലപ്പാടുകൾ ഉണ്ടാകേണ്ടി വരുമെന്നതാണ് നമ്മുടെ ചരിത്രം.

കൊല്ലം ചവറയിലെ കെ എം എം എൽ എന്ന കമ്പനിയെ പറ്റി നടുക്കത്തോടെ മാത്രമേ ഇപ്പഴും ഓർമ്മിക്കാൻ കഴിയു. രണ്ടു വർഷത്തിന് മുമ്പ് മലയാളം ഡിപ്പാർട്ട്മെന്റിൽ, കടുത്ത പാരിസ്ഥിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്റ്റ്‌ ചെയ്യുന്നതിനുവേണ്ടിയാണ് ഞങ്ങൾ കെ എം എം എല്ലിൽ എത്തുന്നത്. പ്രോജക്റ്റിനാണെന്നും പാരിസ്ഥിതിക പഠനമാണുദ്ദേശമെന്നും പറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. അങ്ങനെയാണ് കൊല്ലത്തു തന്നെ താമസിക്കുന്ന സുഹൃത്തിന്റെ നിർദ്ദേശപ്രകാരം കമ്പനിയുടെ പരിസര പ്രദേശങ്ങളിലും വീടുകളിലും ഒക്കെയായി വിവരശേഖരണം നടത്തി പ്രൊജക്റ്റ്‌ തയാറാക്കാൻ തീരുമാനിച്ചത്.
അവിടേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് കാണാൻ സാധിച്ചത് മണ്ട പോയ തെങ്ങുകളും കരിഞ്ഞുണങ്ങിയ മരങ്ങളുമൊക്കെയായിരുന്നു. നിന്നിരുന്ന മണ്ണും വഴിയും എന്നുവേണ്ട എല്ലാറ്റിനും മഞ്ഞ നിറമാണ്.. പിന്നീടാണ് കമ്പനിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന ആസിഡ് കലർന്ന വെള്ളവും മറ്റ് രാസമാലിന്യങ്ങളുമാണ് ഇതിനു കാരണമെന്ന് മനസ്സിലാകുന്നത്. അവിടെയുള്ള കനാലുകളിൽ രാസമാലിന്യങ്ങളാണ് ഒഴുകുന്നത് വെള്ളമല്ല. വയലുകൾക്ക് പകരം വിണ്ടുകീറിയ ആസിഡ് പാടങ്ങളാണ്. മരങ്ങളും ചെടികളുമൊക്ക തീപ്പെട്ടതുപോലെ കരിഞ്ഞുണങ്ങിയ അവസ്ഥയാണ്. ശുദ്ധജലമില്ല.വീട്ടുമുറ്റത്തെ കിണർ ഉപയോഗശൂന്യമായിരിക്കുന്നതിനാൽ കിണറുകളൊക്കെ മുകൾ വശം മൂടിയ നിലയിലായിരുന്നു.

മിക്ക വീടുകളിലും അസുഖ ബാധിതരാണ്. ക്യാൻസർ വന്നു മരിച്ചവരും ഇനി മരിക്കാനിരിക്കുന്നവരുമാണ് അവിടുത്തെ ജനത. ശ്വാസകോശ രോഗങ്ങളും ശരീരം ചൊറിഞ്ഞു പൊട്ടിയും , കാലുകൾ രോഗം വന്ന് വിണ്ടു കീറിയതുമായ ഒരുപാട് മനുഷ്യരെ അന്നവിടെ കണ്ടിട്ടുണ്ട്.

ഫാക്റ്ററി അശാസ്ത്രീയമായി നിർമ്മിച്ച ഭൂഗർഭ മാലിന്യസംഭരണികളിൽ നിന്നുമാണ് ക്ലോറിനും അയൺ ഓക്സൈടും മറ്റ് രാസവസ്തുക്കളും നിറഞ്ഞ ജലം ഗ്രാമപ്രദേശങ്ങളിൽ ഇത്രത്തോളം നാശം വിതച്ചത്. ടൈറ്റാനിയം ഡയോക്‌സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ഫാക്റ്ററിയിൽ നിന്നുള്ള രാസമാലിന്യം ഭൂഗർഭ മാലിന്യസംഭരണിവഴി കടലിലേക്കൊഴുക്കുകയാണ് ചെയ്യുന്നത്. ഒരു ഗ്രാമത്തെ തന്നെ നശിപ്പിച്ച ഈ മാലിന്യം കടലിൽ ചെല്ലുന്നതുവഴി കടലിലെ മത്സ്യ സമ്പത്തിനെ വലിയ തോതിൽ ബാധിക്കുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് കടലിനു മഞ്ഞ നിറം വരികയും അത് മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പടെ വലിയ വർത്തയാകുകയും ചെയ്തിരുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിൽ അവരുടെ ഭൂമി പുറത്തുനിന്നാരും വാങ്ങാൻ തയാറാവുന്നില്ല. മറ്റുമാർഗ്ഗങ്ങളില്ലാത്തതിനാൽ ഭൂരിഭാഗം പേരും ഫാക്റ്ററിയിലെ തൊഴിലാളികളായി തുടരുകയാണ്. ശുദ്ധജലത്തിനായ് സർക്കാർ വലിയൊരു വാട്ടർ ടാങ്ക് നിർമിച്ചുവെങ്കിലും അത് പ്രവർത്തനക്ഷമമല്ലന്നാണ് അറിയാൻ കഴിഞ്ഞത്. എപ്പഴെങ്കിലും വരുന്ന കുടിവെള്ളത്തിനായി അവർ കാത്തിരിക്കേണ്ടി വരുന്നു. ഞങ്ങളവിടെ ചെല്ലുമ്പോൾ, ഇത്രത്തോളം പാരിസ്ഥിതിക പ്രശ്നമുള്ള ഒരു പ്രദേശത്ത് രാഷ്ട്രീയ പാർട്ടികളുടേയോ പ്രദേശ വാസികളുടെയോ ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ പോലും കൊടിതോരണങ്ങളോ സമരപ്പന്തലോ കണ്ടില്ല. ആദ്യകാലങ്ങളിൽ ഉണ്ടായി വന്ന എല്ലാ പ്രതിരോധങ്ങളും ഒത്തുതീർപ്പിലെത്തുകയോ ഗതികേടുകൊണ്ട് ഇല്ലാതാകുകയോ ചെയ്തിട്ടുണ്ട്.

പിന്നീട് ജനങ്ങളുടെ നിരന്തരമായ പരാതിയിന്മേൽ മുല്ലക്കര രത്‌നാകരൻ എം എൽ എ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഇവിടെ പഠനം നടത്തുകയുണ്ടായി. ചവറ കെ എം എം എല്ലിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് മേഖലയെ ബഫർ സോൺ ആയി പ്രഖ്യാപിക്കണമെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സമിതിയുടെ നിരീക്ഷണങ്ങൾ :

🗣അനിയന്ത്രിതമായ രാസമാലിന്യങ്ങളുടെ പ്രവാഹം കടലിലെ മത്സ്യ സമ്പത്തിനെ വലിയ തോതിൽ ബാധിക്കുന്നു.

🗣തുടർച്ചയായ ഖനനം മൂലം കൃഷിനാശത്തിനും മണ്ണിലുണ്ടാകുന്ന ക്ലോറിന്റെ അംശം കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നു.

🗣കരിമണലിൽ നിന്നും ടൈറ്റാനിയം വേർതിരിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന അയൺ ഓക്സൈഡ് ( iron oxide ) മണ്ണിലും ജലത്തിലും കലർന്ന് ക്യാൻസറും ശ്വാസകോശ രോഗങ്ങളും ഉണ്ടാകുന്നു.

🗣അതിനാൽ അർഹമായ നഷ്ടപരിഹാരം നൽകി ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം.

🗣വിഷാംശം വലിച്ചെടുക്കാൻ കഴിവുള്ള മരങ്ങളും ചെടികളും അടിയന്തിരമായി പ്രദേശത്ത് വെച്ച് പിടിപ്പിക്കണം.

🗣കിണറുകളിൽ ശാസ്ത്രീയമായ ഉറകൾ സ്ഥാപിക്കണം.

🗣24 മണിക്കൂറും പ്രദേശത്ത് ശുദ്ധജലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.

ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അന്നെടുത്ത പ്രദേശത്തിന്റെ ചിത്രങ്ങളും ഇവിടെ കൊടുക്കുന്നു.
© Midhun Mohan

This Holiday season, we are looking back with appreciation for your loyality and looking forward to moving into the New ...
31/12/2018

This Holiday season, we are looking back with appreciation for your loyality and looking forward to moving into the New Year Together.
2019

നിങ്ങൾ ചൂണ്ട ഇടാൻ താല്പര്യം ഉള്ളവരാണോ....എങ്കിൽ മുതുകുളത്തേക്കു പോര്...!!!!!മുതുകുളത്തെ ഉമ്മർമുക്കിനു കിഴക്കുവശം കുളത്തി...
23/12/2018

നിങ്ങൾ ചൂണ്ട ഇടാൻ താല്പര്യം ഉള്ളവരാണോ....എങ്കിൽ മുതുകുളത്തേക്കു പോര്...!!!!!

മുതുകുളത്തെ ഉമ്മർമുക്കിനു കിഴക്കുവശം കുളത്തിൽ നിന്ന് ആവശ്യത്തിന് മീൻ പിടിക്കാം.....
രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണിവരെ....
#സിലോപ്പിയ 1Kg ₹200/-
#കാരി 1Kg ₹300/-
#കൈതക്കോര(കരട്ടി ) 1Kg ₹300/-
#വരാൽ 1Kg ₹400/-

കൂടുതൽ അറിയാൻ വിളിക്കൂ ...
Ph ; +91 9446155337

28/09/2018

Namasthe 🙏Swagatham

Special Credits

പ്രിയ സഞ്ചാരികളെ :14 വർഷത്തിനു ശേഷം കൊച്ചി ഹാർബർ ടെർമിനസിൽ നിന്നും തീവണ്ടി കൂകിപ്പാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതു വരെ ഈ റ...
27/09/2018

പ്രിയ സഞ്ചാരികളെ :14 വർഷത്തിനു ശേഷം കൊച്ചി ഹാർബർ ടെർമിനസിൽ നിന്നും തീവണ്ടി കൂകിപ്പാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതു വരെ ഈ റൂട്ടിൽ യാത്ര ചെയ്യാത്തവർക്ക് ഇതൊരു സുവർണ്ണാവസരം! പരീക്ഷണമാണ്, ഭാവിയെപറ്റി തീരുമാനമായിട്ടില്ല.

MEMU TIMING
H TERM > EKM JN. 8 AM & 5 PM
EKM JN > TER 9 AM & 6.20 PM

The world is a book and those who not travel read only one page.
27/09/2018

The world is a book and those who not travel read only one page.

26/09/2018

is the perfect way to commit su***de without actual dying.........

നീലക്കുറിഞ്ഞികൾ വീണ്ടും പൂക്കട്ടെ ......     ഓർക്കുക ഒരു പൂവിലൂടെ നിങ്ങൾ നശിപ്പിക്കുന്നത് പൂക്കാനൊരുങ്ങുന്ന് ആയിരം പുഷ്പ...
22/09/2018

നീലക്കുറിഞ്ഞികൾ വീണ്ടും പൂക്കട്ടെ ......

ഓർക്കുക ഒരു പൂവിലൂടെ നിങ്ങൾ നശിപ്പിക്കുന്നത് പൂക്കാനൊരുങ്ങുന്ന് ആയിരം പുഷ്പങ്ങളെ ആണ് .

12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി 2006 ൽ പൂവിട്ടതിനു ശേഷം വീണ്ടും പൂത്തിരിക്കുന്നു .സ്ട്രോബിലാന്തസ് കുന്തിയാന എന്നതാണ് ഇതിന്റെ ശാസ്ത്രനാമം .സൈലന്റ് വാലി നാഷണൽ പാർക്കിലൂടെ ഒഴുക്കുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഇവയെ ആദ്യം കണ്ടെത്തിയതെന്നും അതുകൊണ്ടു തന്നെ സ്ട്രോബിലാന്തസ് കുന്തിയാനയിലെ കുന്തിയാന അങ്ങനെ ഉണ്ടായതാണെന്നും പറയപ്പെടുന്നുണ്ട് . മുന്നാറിലെ വട്ടവട കൊട്ടാക്കമ്പൂർ കടവരി കാന്തല്ലൂർ കമ്പക്കല് കൊളുക്കുമല,മീശപ്പുലിമല, യെലപെട്ടി , കൊടൈക്കനാൽ മല നിരകൾ എന്നിവിടെങ്ങളിലെല്ലാം നീലക്കുറിഞ്ഞി പൂത്തെങ്കിലും കനകാംബരത്തിന്റെ കുടുംബത്തിൽപെട്ട ഈ പുഷ്പങ്ങളെ കാണാൻ കൂടുതൽ സഞ്ചാരികൾ എത്തുക മൂന്നാറിലെ രാജമലയിൽ ആണ് .അതിനാൽ സഞ്ചാരികൾക്കു പൂക്കാലം കാണുവാനായി വനം വകുപ്പ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.. ഈ വെബ്സൈറ്റ് ലൂടെ നിങ്ങൾക്കു സൗകര്യമുള്ള ദിവസവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്

www.munnarwildlife.com , www.eravikulamnationalpark.com

120 per person ,Rs 90 for children.

കുന്നുകളുടെ ഉയരം കൂടുന്തോറും ഇവയുടെ പൊക്കം കുറയുമെന്നതു എടുത്തുപറയേണ്ട ഒരു പ്രത്യോകത തന്നെയാണ് അതുകൊണ്ടു തന്നെ മലയുടെ മുകളിൽ ഒരു മീറ്ററാണെങ്കിൽ താഴ്‌വാരത്തിൽ എത്തുന്നതോടെ മൂന്നു മീറ്ററായി കാണപ്പെടുന്നു .ഉയർന്ന പ്രദേശങ്ങളിൽ സാമാന്യം പൊക്കം കുറഞ്ഞതായി കാണപ്പെടുന്ന ഇവയെ കാട്ടുകുറിഞ്ഞി എന്നും വിളിക്കുന്നു .യാതൊരു മണമോ ഔഷധ ഗുണമോ ഇല്ലാത്ത പൂക്കൾ ആണെങ്കിലും ഇവയുടെ തേനിന് പ്രത്യോകതരം വാസനയും സ്വാദുമാണത്രെ അതിനാൽ കുറിഞ്ഞികൾ പൂത്താൽ തേനീച്ചകൾ വേറെ പൂക്കൾ അന്വേഷിക്കാറില്ല പോലും .1800 ആണ് ഇവ 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്നു എന്ന് ആദ്യം കണ്ടു പിടിച്ചതെന്നു പറയപ്പെടുന്നു .1982- ൽ നീലക്കുറിഞ്ഞി പൂത്ത പല പ്രദേശങ്ങളിലും 94 -ൽ പൂത്തില്ല എന്ന് മാത്രമല്ല 94 -ൽ പൂത്ത പല മേഘലകളിലും 2006 -ൽ പൂവിട്ടില്ല അതിനു ഉത്തരവാദികൾ നമ്മുടെ മുൻ തലമുറക്കാരും നമ്മളും തന്നെയാണ് .

പൂവുകൾ മൊട്ടിട്ട ശേഷം 10 മാസമെടുക്കും വിത്ത് പാകമാകാൻ . ഉണങ്ങിയ ചെടിയിൽ നിന്നും ആ വിത്തുകൾ അവിടെയും മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു അടുത്ത മഴക്കാലത്തു വീണ്ടും മുളപൊട്ടുന്നു .ഒരു കുറിഞ്ഞി ,ചെടി ആകണമെങ്കിൽ കുറഞ്ഞത് മൂന്ന് വർഷമെടുക്കും ഇതിനിടയിൽ തീ പടർന്നാൽ ആ കുറിഞ്ഞി ആകെ നശിക്കുന്നു .ട്രെക്കിങ്ങിനായി കാടുകയറുന്നവരുടെ അശ്രദ്ധയും കന്നുകാലികൾക്കു പുതിയ പുൽനാമ്പിനായി കാട് തീ ഇടുന്നവരും ഒന്ന് ഓർക്കുക നിങ്ങളുടെ അടുത്ത തലമുറയ്ക്ക് ചിത്രങ്ങൾ മാത്രമാകരുത് നീലക്കുറിഞ്ഞി .ഇനി പൂക്കാലം ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾ ആ കുറിഞ്ഞി പൂക്കൾ പറിച്ചെടുക്കുവാണെങ്കിൽ......................ഒരു കാലത്തു നിങ്ങളുടെ കുട്ടികളോ പേരക്കുട്ടികളോ ചോദിക്കും നീലക്കുറിഞ്ഞി എങ്ങനെയാ ഭൂമിയിൽ നിന്ന് ഇല്ലാതായത് അതിനുള്ള ഉത്തരവും നിങ്ങൾ സൂക്ഷിക്കുക ....ഓർക്കുക ഓരോ പൂവിലും നിറഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് വിത്തുകൾ ആണ് . കേവലം ഒരു പൂവിലൂടെ നിങ്ങൾ നശിപ്പിക്കുന്നത് 2030- ൽ പൂക്കാനൊരുങ്ങുന്ന് ആയിരം പുഷ്പങ്ങളെ ആണ് .

എല്ലാവരും പരമാവധി ഷെയർ ചെയ്തു നീലക്കുറിഞ്ഞിയെ സംരക്ഷിക്കുക
https://derickholidays.webs.com/

Address

EDAKOCHIN
Kochi
682010

Alerts

Be the first to know and let us send you an email when DD Kerala Expeditions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DD Kerala Expeditions:

Videos

Share

Category

Nearby travel agencies


Other Travel Agencies in Kochi

Show All