Visit Kochi

Visit Kochi A project that features the heart and brain of Kochi!

എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശ്രീ. ജാഫർ മാലിക്കിന് അഭിനന്ദനങ്ങൾ!
12/07/2021

എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശ്രീ. ജാഫർ മാലിക്കിന് അഭിനന്ദനങ്ങൾ!




Reimagine. Recreate. Restore. Let us give ourselves and the mother earth a chance to survive. World environment day wish...
05/06/2021

Reimagine. Recreate. Restore. Let us give ourselves and the mother earth a chance to survive.
World environment day wishes!

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് തുടങ്ങുന്ന പരസ്യത്തെ ചിരിച്ചു തള്ളുന്നവരും ഓർക്കേണ്ട ചില ...
31/05/2021

ഇന്ന് ലോക പുകയില വിരുദ്ധ ദിനം.
ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് തുടങ്ങുന്ന പരസ്യത്തെ ചിരിച്ചു തള്ളുന്നവരും ഓർക്കേണ്ട ചില കണക്കുകളുണ്ട്. വർഷംതോറും ഏഴു ദശലക്ഷത്തിലധികം പേരാണ് പുകയില ഉപയോഗം കാരണം ലോകത്തെമ്പാടുമായി മരിക്കുന്നത്. സ്ഥിരം വലിക്കാരാകട്ടെ, വലിക്കാത്തവരെ അപേക്ഷിച്ച് ശരാശരി പത്തുവർഷം മുമ്പ് മരിക്കാൻ സാധ്യതയുമുണ്ട്.
Commit to quit എന്ന കാംപയിനിലൂടെ ഈ അകടകരമായ അഡിക്ഷൻ നിർത്താനുള്ള ബോധവത്കരണം നടക്കുകയാണ്. പുകയില ഉപയോഗം നിർത്താൻ സഹായം വേണ്ടവർക്ക് 1800-11-2356 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം. കേന്ദ്രസർക്കാർ നിർദേശപ്രകാരം ആരംഭിച്ച ഈ ഹെൽപ്പ്ലൈൻ നിംഹാൻസാണ് കൈകാര്യം ചെയ്യുന്നത്.

ലക്ഷദ്വീപും കൊച്ചിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ദ്വീപസമൂഹത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ഗേറ്റ് വേ ആയ കൊച്ചി, ദ്വീ...
27/05/2021

ലക്ഷദ്വീപും കൊച്ചിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ദ്വീപസമൂഹത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ഗേറ്റ് വേ ആയ കൊച്ചി, ദ്വീപുകാരുടെ മറ്റൊരു വീട് കൂടിയാണ്.
കേന്ദ്രസർക്കാരിന്റെ പുതിയ നടപടികൾ ലക്ഷദ്വീപിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ഘടന തകർക്കുന്ന രീതിയിലുള്ളതാണ്. ഒരു ജനതയെ ലക്ഷ്യം വെച്ചുള്ള ഇത്തരം നടപടികളെ അധിനിവേശെന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധിക്കില്ല.
ബീഫ് നിരോധനം മുതൽ കൊച്ചി ഹൗസിന്റെ സ്വകാര്യവത്കരണം വരെ, തുടർന്നു കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിന്റെയും ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിന്റെയും കാടൻ നയങ്ങൾക്കെതിരായ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങൾക്ക് ഞങ്ങളുടെയും ഐക്യദാർഢ്യം.
We stand with Lakshadweep.

Buddha Purnima Wishes ❤
26/05/2021

Buddha Purnima Wishes ❤

We treat our brothers as super heroes. We ask them to be saints. We ask them to burden themselves with our clicheic expe...
24/05/2021

We treat our brothers as super heroes. We ask them to be saints. We ask them to burden themselves with our clicheic expectations. We ask them to limit themselves to the unrealistic framework the society had created.
Well, this brother's day, let us start a change. Let us take brothers as they are. Humans, individuals and a person of their own.
In other words, when life gives you a brother, do not treat them as Hi**er Madhavan Kutty. Treat them as Saji!
Happy Brother's Day!

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ബാരോസ് വരെ... അഭിനയത്തിന്റെ മഹാനടനത്തിന് ഇത് 61-ാം പിറന്നാൾ. Happy Birthday Laletta ❤❤❤      ...
21/05/2021

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ബാരോസ് വരെ... അഭിനയത്തിന്റെ മഹാനടനത്തിന് ഇത് 61-ാം പിറന്നാൾ.
Happy Birthday Laletta ❤❤❤

ഈ അന്താരാഷ്ട്ര തേയില ദിനത്തിൽ കൊച്ചിയിലെ ചായപ്രിയർക്ക് സുലൈമാനിക്കൊപ്പം നുണയാൻ ചില തേയില വിശേഷങ്ങളിതാ.കൊച്ചിയും തേയിലയും...
21/05/2021

ഈ അന്താരാഷ്ട്ര തേയില ദിനത്തിൽ കൊച്ചിയിലെ ചായപ്രിയർക്ക് സുലൈമാനിക്കൊപ്പം നുണയാൻ ചില തേയില വിശേഷങ്ങളിതാ.
കൊച്ചിയും തേയിലയും തമ്മിലെന്താണ്?
തേയിലത്തോട്ടങ്ങളില്ലെങ്കിലും ലോകത്തിലെ തേയില ചരിത്രത്തിൽ കൊച്ചിക്കുമുണ്ട് ചില കഥകൾ പറയാൻ. ഫോർട്ട്കൊച്ചിയിലെ പഴയ ഡച്ച് ആർമറിയായ ഇന്നത്തെ ബർണാഡ് ബംഗ്ലാവും ടീ ഗാർഡൻ എക്സ്പ്രസ് എന്ന തീവണ്ടിയും കൊച്ചിയുടെ തേയില ചരിത്രത്തിന്റെ ഭാഗമാണ്.
ലോകത്തെ തന്നെ ഏറ്റവും വലുതും പഴയതുമായ തേയില ലേലം നടത്തിപ്പുകാരായ ജെ. തോമസ് ആൻഡ് കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ഓഫീസാണ് ബർണാഡ് ബംഗ്ലാവ്. പഴയ ഡച്ച് ആർമറിയായിരുന്ന കെട്ടിടം ഇന്നൊരു ഹോം സ്റ്റേയാണ്.
1940-കളിൽ നീലഗിരിയിൽ നിന്ന് കൊച്ചി തുറമുഖത്തേക്ക് തേയില കൊണ്ടുവരാനായി സ്ഥാപിച്ച ട്രെയിനാണ് ടീ ഗാർഡൻ എക്സ്പ്രസ്. കാലക്രമേണ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി മുതൽ കാരക്കൽ വരെയായി റൂട്ട് മാറ്റപ്പെട്ടെങ്കിലും, കൊച്ചിയുടെ വാണിജ്യ ചരിത്രത്തിൽ ഈ തേയിലത്തീവണ്ടിയുടെ പ്രസക്തി മാറുന്നില്ല.

Let the world hear the roar of our women! We salute the new women ministers of Kerala ❤
19/05/2021

Let the world hear the roar of our women! We salute the new women ministers of Kerala ❤

We congratulate Kochi's own P Rajeev, the new Industry Minister for Kerala 👏
19/05/2021

We congratulate Kochi's own P Rajeev, the new Industry Minister for Kerala 👏

Wear masks, Stay Safe!
18/05/2021

Wear masks, Stay Safe!

12/05/2021

Eid Mubarak dear Kochiets! ❤
Stay Home, Stay Safe

കോവിഡ് കാലത്ത് ഏതു രോഗമാണെങ്കിലും ഡോക്ടർമാരുടെ അടുത്ത് പോകുന്നത് കുറച്ചധികം ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ട് മറികടക്കാൻ സർ...
12/05/2021

കോവിഡ് കാലത്ത് ഏതു രോഗമാണെങ്കിലും ഡോക്ടർമാരുടെ അടുത്ത് പോകുന്നത് കുറച്ചധികം ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ട് മറികടക്കാൻ സർക്കാർ മുന്നോട്ട് വെച്ച മാർഗമാണ് ഇ-സഞ്ജീവനി.
ഓൺലൈനായി ഡോക്ടർമാരുമായി കൺസൾട്ടേഷൻ നടത്താൻ ഇ-സഞ്ജീവനി വഴി സാധിക്കും. ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഇ-സഞ്ജീവനി പോർട്ടലിൽ കോവിഡ് ഓപി 24 മണിക്കൂറായി ഉയർത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സയിലുള്ളവർ, രോഗസംശയമുള്ളവർ, ലക്ഷണങ്ങളുള്ളവർ തുടങ്ങി എല്ലാവർക്കും ഈ സംവിധാനം ഉപയോഗിക്കാം.
കോവിഡ് ഓപി കൂടാതെ രാവിലെ 8 മുതൽ രാത്രി 8 വരെ 35ഓളം ഓപി സൗകര്യവും ഇ-സഞ്ജീവനിയിൽ ലഭ്യമാണ്. തുടർ ചികിത്സയ്ക്കും പാലിയേറ്റീവ് പ്രവർത്തകർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
പരമാവധി വീട്ടിലിരിക്കുക. രോഗം പരക്കാനുള്ള സാധ്യതകളില്ലാതാക്കുക.
Stay Home. Stay Safe.

12/05/2021

കേരളത്തിന്റെ സ്വന്തം സൂപ്പർഹീറോസിന് ഓരോ സമയത്തും ഓരോ വേഷമാണ്. പ്രളയകാലത്ത് അത് മത്സ്യത്തൊഴിലാളികളായിരുന്നെങ്കിൽ, കോവിഡ് വാക്സിനേഷൻ കാലത്ത് അത് നഴ്സുമാരാണ്.
വാക്സിനേഷൻ വിതരണ സമയത്ത് ഓരോ വയലിലും wastage factor എന്ന പേരിൽ ഒരു ഡോസ് മരുന്ന് അധികം ഉൾപ്പെടുത്തും. നമ്മുടെ നഴ്സുമാരാകട്ടെ, ഒരു തുള്ളി പാഴാക്കാതെ ഈ wastage factor കൂടി ഉപയോഗിച്ച് കുത്തിവെപ്പ് നടത്തും.
ഒരു തുള്ളി പാഴാക്കാതെ വാക്സിനേഷൻ നടത്തുന്ന നമ്മുടെ സ്വന്തം നഴ്സുമാർക്ക് ഈ അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ഞങ്ങളുടെ സ്നേഹാദരങ്ങൾ.
നിങ്ങളാണ് ശരിക്കും ഹീറോസ്! ❤

കേരളത്തിന്റെ വിപ്ലവേതിഹാസം കെ.ആർ. ​ഗൗരിയമ്മയ്ക്ക് വിട.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ...
11/05/2021

കേരളത്തിന്റെ വിപ്ലവേതിഹാസം കെ.ആർ. ​ഗൗരിയമ്മയ്ക്ക് വിട.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലംഗം. സ്വതന്ത്ര കേരളത്തിന്റെ വളർച്ചയ്ക്ക് നാഴികക്കല്ലായ ഭൂപരിഷ്കരണ നിയമരൂപീകരണത്തിന് ചുക്കാൻ പിടിച്ചു.
ഐക്യ കേരളത്തിലെ ഒന്നു മുതൽ പതിനൊന്നു വരെയുള്ള നിയമസഭകളിൽ അഞ്ചാമത് നിയമസഭയൊഴിച്ച് ബാക്കിയെല്ലാത്തിലും ​ഗൗരിയമ്മ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പി. കൃഷ്ണപ്പിള്ള, എ.കെ.ജി., ഇ.എം.എസ്. തുടങ്ങിയ നേതാക്കളോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുന്നത് അപൂർവമായിരുന്ന കാലത്ത് നിയമ ബിരുദം നേടിയ ​ഗൗരിയമ്മ, എന്നാൽ ജോലി നേടി സ്വന്തം കാര്യം സുരക്ഷിതമാക്കുന്നതിനു പകരം ജനങ്ങൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.
അത്യപൂർവവും അസാധാരണവുമായ ആ ജീവിതത്തിനു മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. ആദരാഞ്ജലികൾ 🌷

08/05/2021

Be like Sofi 😇 Stay home...Stay Safe!

Well... 😉
08/05/2021

Well... 😉

ലോക്ക്ഡൗണിൽ കൊച്ചിക്കാർക്ക് താങ്ങായി സിവിൽ ഡിഫൻസും ഉണ്ടാകും. മരുന്ന്, അവശ്യ ഭക്ഷ്യവസ്തുക്കൾ എന്നിവ ലഭിക്കാനായി താഴെക്കൊട...
07/05/2021

ലോക്ക്ഡൗണിൽ കൊച്ചിക്കാർക്ക് താങ്ങായി സിവിൽ ഡിഫൻസും ഉണ്ടാകും. മരുന്ന്, അവശ്യ ഭക്ഷ്യവസ്തുക്കൾ എന്നിവ ലഭിക്കാനായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചാൽ മതിയാകും.

Address

Kochi

Alerts

Be the first to know and let us send you an email when Visit Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share