DTPC Ernakulam

DTPC Ernakulam District Tourism Promotion Council Ernakulam

Reels competition  Kerala
20/06/2025

Reels competition
Kerala

16/06/2025
മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പരിഗണിച്ച് ഡി. ടി.പി.സി യുടേയും ടൂറിസം വകുപ്പിൻ്റേയും കീഴിൽ ജില്ലയി...
28/05/2025

മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പരിഗണിച്ച് ഡി. ടി.പി.സി യുടേയും ടൂറിസം വകുപ്പിൻ്റേയും കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തി വെക്കുന്നതാണ്.

ഇതുമൂലം പൊതുജനങ്ങൾക്കുണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഖേദിക്കുന്നു.

ജനങ്ങൾ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

വിനോദസഞ്ചാരമേഖലയിലെ സാധ്യതകൾ വ്യക്തമാക്കി കേരളാ ടൂറിസം പവിലിയന്‍.കേരളാ സർക്കാരിന്റെ നാലാം വാർഷികാഘോഷപരിപാടിയുടെ ഭാഗമായി ...
18/05/2025

വിനോദസഞ്ചാരമേഖലയിലെ സാധ്യതകൾ വ്യക്തമാക്കി കേരളാ ടൂറിസം പവിലിയന്‍.

കേരളാ സർക്കാരിന്റെ നാലാം വാർഷികാഘോഷപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ കാരവൻ, വെർച്വൽ
ബീച്ച്, ടെന്റ് ക്യാമ്പിങ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ മാതൃക, റെസ്പോൺസിബിൾ ടൂറിസം പാക്കജിലെ കളിമൺ പാത്ര നിർമ്മാണ യൂണിറ്റ് എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. തിരമാലകള്‍ തഴുകി പോകുന്നതിന് സമാനമായാണ് കടലോരത്തിന്റെ മിനി വേര്‍ഷനുള്ളത്. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും പ്രകൃതിയോട് ഏറ്റവും അടുത്തതുമായ യാത്രാനുഭവം പകരുന്ന കാരവന്‍ ടൂറിസം അറിയാനും മറൈൻ ഡ്രൈവ് മൈതാനത്ത് അവസരമുണ്ട്. കേരളത്തിൽ ട്രെൻഡായി മാറുന്ന കാരവനിൽ താരങ്ങൾക്ക് മാത്രമല്ല സാധാരണക്കാർക്കും ഇനി യാത്ര ചെയ്യാം.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും താമസ സൗകര്യവും വിനോദ സഞ്ചാര ആകര്‍ഷണങ്ങളും, ഹോം സ്റ്റേ, സർവ്വീസ്ഡ് വില്ല, ഗൃഹസ്തലി തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും ഇവിടെ അറിയാം. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടില്‍ വ്യവസായ മാതൃകയില്‍ ഗ്രാമീണ ഭംഗിയുള്ള അന്തരീക്ഷവും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ടൂറിസം രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും നൂതന ആശയങ്ങളും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ടൂറിസം സ്റ്റാളിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് എറണാകുളം പത്രക്കുറിപ്പ്... 120/02/2025ഹരിത ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി ഫോർട്ട് കൊച്ചിഅവലോകന യോഗം ച...
20/02/2025

ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
പത്രക്കുറിപ്പ്... 1
20/02/2025

ഹരിത ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി ഫോർട്ട് കൊച്ചി

അവലോകന യോഗം ചേർന്നു

ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസ കേന്ദ്രമാകും. മാർച്ച് 31ന് ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാവുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം.

പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. ക്ലീൻ കാമ്പയിനുകൾ സംഘടിപ്പിക്കും. കൂടുതൽ വേസ്റ്റ് ബിന്നുകൾ ഫോർട്ട് കൊച്ചി ബീച്ചിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കും. ബീച്ച് പരിസരത്ത് കച്ചവടം നടത്തുന്ന കട ഉടമകൾക്കും തെരുവോര കച്ചവടക്കാർക്കും ബോധവൽക്കരണം നടത്തും. അനധികൃതമായി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കും. ഹെൽത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കും.

കടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികൾ കർശനമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാത്തതോ, ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതോ ആയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ടോയ്‌ലറ്റുകൾ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യും. കൂടുതൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്ന കാര്യവും യോഗത്തിൽ വിലയിരുത്തി. ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനമായി.

അവധി ദിനങ്ങളിൽ ഉൾപ്പെടെ ദിവസവും 25000 മുതൽ 35,000 വരെ ടൂറിസുകൾ വന്നുപോകുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചി. അതിനാൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം അവ സൂക്ഷിക്കുന്നതിനും തരം തിരിക്കുന്നതിനും കൃത്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ തദ്ദേശസ്വയം ഭരണവകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ജെ ജോയി, നവകേരളം കർമ്മപദ്ധതി കോ ഓഡിനേറ്റർ എസ്. രഞ്ജിനി, ശുചിത്വമിഷൻ കോ ഓഡിനേറ്റർ എസ് ലിജുമോൻ, കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ്, ടൂറിസം ജോയിൻ്റ് ഡയറക്ടർ ജി എൽ രാജീവ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Address

Oppo. Rajendra Maidan, Park Avenue Road
Kochi
682011

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

914842367334

Alerts

Be the first to know and let us send you an email when DTPC Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DTPC Ernakulam:

Share