23/05/2018
#പോഷകആഹാരംമികച്ചവിദ്യാഭ്യാസംകുട്ടികളുടെ അവകാശം
കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം.
ബഹുമാന്യ മുഖ്യമന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് "കോന്നി വാര്‍ത്താ ഡോട്ട് കോം " നിവേദനം നല്‍കി
http://konnivartha.com/2018/05/23/education-and-food-child-konni-government-g-l-p-s/..................................................................................................................................................
കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുമാന്യ മുഖ്യമന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് "കോന്നി വാര്‍ത്ത ഡോട്ട് കോം" നിവേദനം നല്‍കി .
പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളായ കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണം .
മലയോര മേഖലയായ കോന്നിയുടെ തിലക കുറിയാണ് ഈ സ്കൂള്‍ ഓരോ വര്‍ഷവും 480 കുട്ടികള്‍ ക്ക് മുകളില്‍ ഇവിടെ പഠിക്കുന്നു .വീടുകളില്‍ നിന്നും രാവിലെ പുറപ്പെടുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് കഴിക്കുവാന്‍ കഴിയുന്നത് സ്കൂളില്‍ എത്തുമ്പോള്‍ 9 മണിയാകും .കുഞ്ഞുങ്ങള്‍ക്ക് വിശക്കുമ്പോള്‍ രാവിലെ കരുതുന്ന ബിസ്കറ്റ് മാത്രമാണ് ഏക ആശ്വാസം .സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുവാന്‍ നിലവില്‍ പദ്ധതികള്‍ ഇല്ല .കോന്നി പഞ്ചായത്തും ഇക്കാര്യത്തില്‍ പദ്ധതികള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നില്ല .പഞ്ചായത്തിന് പദ്ധതി നടപ്പിലാക്കാം എങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും അനുമതി ഇല്ല .വിശന്ന് ഇരിക്കുന്ന കുഞ്ഞുങ്ങള്‍ മിക്കപ്പോഴും തലകറങ്ങി സ്കൂളില്‍ വീഴുന്ന അനുഭവം അധ്യാപകര്‍ പല വേദികളിലും പറയുന്നു .ഇക്കാര്യം ചൂണ്ടി കാണിച്ചു കൊണ്ട് പ്രഭാത ഭക്ഷണ പദ്ധതികള്‍ക്ക് കോന്നി ഗവര്‍ന്മെന്റ് എല്‍ പി സ്കൂളില്‍ തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടാണ് "കോന്നിവാര്‍ത്താ ഡോട്ട് കോം " സര്‍ക്കാരിന് നിവേദനം നല്‍കിയത് .സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു .സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ ,ഹോട്ടല്‍ അസോസിയേഷന്‍ എന്നിവര്‍ തീരുമാനിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങുങ്ങള്‍ക്ക് സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുവാന്‍ കഴിയും .നന്മയുള്ള കോന്നി വാസികള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിക്കണം .നമ്മള്‍ക്ക് ഒന്നായി ചേരാം .കോന്നി ജി എല്‍ പി എസ് സ്കൂള്‍ പി ടി എ യുടെ നിവേദനം സര്‍ക്കാര്‍ ഭാഗത്ത് നല്‍കണം .കോന്നി പഞ്ചായത്ത് കൂടി പദ്ധതി ക്ക് തുടക്കം കുറിക്കുവാന്‍ മുന്‍ കൈ എടുക്കണം .സ്കൂള്‍ കുട്ടി കള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിക്ക് നല്ലൊരു പേര് കൂടി നമ്മള്‍ക്ക് നല്‍കണം .നമ്മുടെ കുഞ്ഞുങ്ങള്‍ വിശന്ന് ഇരുന്നു കൂടാ ...
#പോഷകആഹാരംമികച്ചവിദ്യാഭ്യാസംകുട്ടികളുടെ അവകാശം
കോന്നി ജി എല്‍ പി സ്കൂളില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കണം എന്ന് ആവശ്യം ഉന്.....