14/05/2021
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക.....
1. ഉറക്കം ...
വാക്‌സിനേഷന്‍ എടുക്കുന്നതിന് മുമ്പുള്ള ഒരാഴ്ച്ച ഉറക്കത്തിന്റെ കാര്യത്തില്‍ നാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ സമയം കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇത് വാക്‌സിനേഷനെ കൂടുതല്‍ ഫലപ്രദമാക്കും.
2. പ്രോബയോട്ടിക് ഭക്ഷണം കഴിക്കാം...
ഒരാളുടെ പ്രതിരോധത്തിന്റെ 75 ശതമാനവും ആശ്രയിക്കുന്നത് ഭക്ഷണത്തെയാണ്.
ഇതില്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
വെണ്ണ, ചീസ്, യോഗർട്ട്, ഗ്രീൻപീസ്, പനീർ, സോയാബീൻ, തൈര്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയൊക്കെ പ്രോബയോട്ടിക് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ വാക്‌സിനേഷനുമുമ്പ് കൂടുതലായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
3. അമിത സമ്മര്‍ദം ഒഴിവാക്കണം...
വിട്ടുമാറാത്ത സമ്മര്‍ദ്ദം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. കടുത്തതോ വിട്ടുമാറാത്തതോ ആയ സമ്മര്‍ദ്ദം വാക്‌സിനോടുള്ള പ്രതികരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പറയപ്പെടുന്നു. നേരത്തെ കോവീഡ് വന്നവരും, വന്നവരോട് സമ്പർക്കം ആയവരും ടെസ്റ്റ് നെഗറ്റീവ് ആയിട്ടുണ്ടെങ്കിൽ ഒട്ടും പരിഭ്രാന്തി മനസ്സിൽ സൂക്ഷിക്കാതെ സമ്മർദ്ദം ഒന്നുമില്ലാതെ വാക്സിനേഷൻ എടുക്കുക.. വാക്‌സിനേഷനുമുമ്പ് ശാന്തമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നടത്തവും ശ്വസന നിയന്ത്രണവും കൂടുതല്‍ ഫലപ്രദമാണ്.
4.പുകവലി ഒഴിവാക്കാം..
വാക്‌സിനേഷനുമുമ്പ് കുറച്ച് ദിവസങ്ങളിൽ പുകവലി പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം, പുകവലി വാക്സിൻ്റെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്താൻ കാരണമായേക്കാം
5. മദ്യപിക്കരുത്..
മദ്യം ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്‌സിനേഷന്‍ എടുക്കുന്നതിന് 3-4 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിര്‍ത്തുന്നത് നല്ലതാണ്. ശരീരത്തിലെ മദ്യത്തിന്റെ അളവ് വാക്‌സിനോടുള്ള പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. കുത്തിവയ്ക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം പൂർണ്ണമായും ഒഴിവാക്കുക.
6.സിങ്ക് ഭക്ഷണങ്ങള്‍ ശീലമാക്കുക...
ആന്റിബോഡി പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വാക്‌സിനേഷന് രണ്ടാഴ്ച മുമ്പെങ്കിലും ഭക്ഷണത്തില്‍ സിങ്ക് ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക.
മുളപ്പിച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബദാം, കൂണ്‍ എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്. നോൺവെജ് കഴിക്കുന്നവർക്ക്