Yathra

Yathra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yathra, Tour guide, Essence Creations Sreenivasa Iyer Road, Kottaya, Kottayam.

Let us visit confluences of sacred rivers, sacred mountains, places associated with Hindu epics such as the Mahabharata and Ramayana, and other sacred pilgrimage sites

08/03/2024
20/01/2023
Good morning പുതിയൊരു ബിസിനസ് കൂടി ഞാൻ എൻ്റെ മേഖലയിലേയ്ക്ക് കൂട്ടിച്ചേർക്കുകയാണ്.ഓൺലൈൻ പ്ലാറ്റ് ഫോമിൽഏതെങ്കിലും തരത്തിലു...
08/08/2022

Good morning

പുതിയൊരു ബിസിനസ് കൂടി
ഞാൻ എൻ്റെ മേഖലയിലേയ്ക്ക്
കൂട്ടിച്ചേർക്കുകയാണ്.

ഓൺലൈൻ പ്ലാറ്റ് ഫോമിൽ
ഏതെങ്കിലും തരത്തിലുള്ള
ബിസിനസ്സ് ചെയ്യുവാൻ താത്പര്യമുണ്ടെങ്കിൽ
അതിന് വേണ്ടതായ സപ്പോർട്ട് തരുവാൻ സാധിക്കും.

ബിസിനസ്സ് മാത്രമല്ല
ഓൺലൈൻ പബ്ലിസിറ്റി ആവശ്യമുള്ളവർക്കും
സപ്പോർട്ട് നൽകാവുന്നതാണ്.

താഴെകൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത്
അത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

എസ്.എൻ. നമ്പൂതിരി
9400220088
Essence creations, Kottayam

https://www.citymapia.com/ml-kerala-campaign

31/07/2022
2022 കർക്കിടകമാസത്തിൽ ഓൺലൈനായി നടത്തുന്ന രാമായണക്വിസ് പ്രോഗ്രാമിന്റെ വിശദവിവരങ്ങൾ.1) എഴുത്തച്ഛന്റെ രാമായണത്തിൽ നിന്നും ര...
23/06/2022

2022 കർക്കിടകമാസത്തിൽ ഓൺലൈനായി നടത്തുന്ന
രാമായണക്വിസ് പ്രോഗ്രാമിന്റെ വിശദവിവരങ്ങൾ.

1) എഴുത്തച്ഛന്റെ രാമായണത്തിൽ നിന്നും രാമായണത്തിന്റെ പൊതുവായ വിശേഷങ്ങളും അടങ്ങിയതായിരിക്കും ആദ്യത്തെ മൂന്ന് ലവൽ ചോദ്യങ്ങൾ.

2) 4, 5 ലവൽ ചോദ്യങ്ങളിൽ വാത്മീകി രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും എഴുത്തച്ഛന്റെ രാമായണത്തിൽ നിന്നും രാമായണത്തിന്റെ പൊതുസ്വഭാവങ്ങളും ചോദ്യങ്ങളിൽ വരാവുന്നതാണ്.

3) തൊട്ടുമുൻപുള്ള ലവലിലെ ചോദ്യങ്ങളെക്കാൾ ഉത്തരം കണ്ടുപിടിക്കുവാൻ അടുത്ത ലവലിൽ വിഷമം കൂടുതലായിരിക്കും.

ചോദ്യഫയലുകൾ കൈകാര്യം ചെയ്യേണ്ട രീതികൾ.

1) എല്ലാ ചോദ്യങ്ങളും പാസ്വേർഡ് കൊണ്ടുമാത്രം തുറക്കാവുന്ന പിഡിഎഫ് ഫയലുകളായിട്ടായിരിക്കും അയക്കുന്നത്

2) ഓരോ ചോദ്യത്തിന്റെയും ഉത്തരത്തിന്റെ ഇംഗ്ലീഷ് പദങ്ങളായിരിക്കും അടുത്ത ഫയലിന്റെ പാസ്‌വേർഡ്. ഒരു പക്ഷെ ഉത്തരം ശരിയാണെങ്കിൽ പോലും സ്‌പെല്ലിംഗ് തെറ്റാണെങ്കിൽ അടുത്ത ചോദ്യത്തിന്റെ ഫയൽ തുറക്കുവാൻ സാധിക്കുന്നതല്ല. ആ ഉത്തരത്തിന്റെ വിവിധ രീതിയിലുള്ള സ്‌പെല്ലിംഗ് ടൈപ്പ് ചെയ്തു നോക്കാവുന്നതാണ്. എത്ര പ്രാവശ്യം ടൈപ്പ് ചെയ്താലും ഫയലിൽ പ്രോബ്ലം ഉണ്ടാകുന്നതല്ല.

3) ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ മാത്രമേ അടുത്ത
ഫയൽ തുറക്കാൻ സാധിക്കുകയുള്ളൂ.

4) പാസ്‌വേർഡിന് ഇംഗ്ലീഷിലെ ചെറിയ അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത്.

5). ഉത്തരത്തിൽ രണ്ട് വാക്കുകൾ വന്നാൽ പാസ്‌വേർഡായി ഉപയോഗിക്കുമ്പോൾ
വാക്കുകൾക്ക് ഇടയിൽ സ്‌പേസ് ഇടേണ്ടതില്ല.

മത്സരരീതികൾ
1) രജിസ്‌ട്രേഷൻ ലവൽ. (ഈ മാറ്ററിന്റെ അവസാനം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയച്ചതിന് ശേഷം വാട്‌സപിൽ മെസേജ് അയച്ചാൽ അവർക്ക് 5 ചോദ്യങ്ങൾ പിഡിഎഫ് ഫയലുകളായി അയച്ചുകൊടുക്കും. (24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കണം). രജിസ്‌ട്രേഷൻ ലവലിൽ പങ്കെടുക്കുന്നതിന് ഫീസ് അടക്കേണ്ടതില്ല. ഒന്നാമത്തെ ലവലിൽ പങ്കെടുക്കുന്നതിന് മുൻപ് 125 രൂപ രജിസ്‌ട്രേഷൻ ഫീസ് അടക്കേണ്ടതാണ്.

2) ഒന്നാമത്തെ ലവൽ - 2022 ജൂലൈ 16ന് (മിഥുനം 32) രാവിലെ ചോദ്യം അയക്കും
പത്തു ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന പിഡിഎഫ് ഫയലുകൾ രജിസ്‌ട്രേഷൻ ലവൽ പൂർത്തിയാക്കിയ എല്ലാവർക്കും അയച്ചുതരുന്നതായിരിക്കും. ജൂലൈ 17ന് വൈകിട്ട് 8ന് മുൻപായി ഉത്തരങ്ങൾ അയച്ചുതരേണ്ടതാണ്. അങ്ങിനെ അയച്ചുതരാൻ സാധിക്കാത്തവർക്ക് രണ്ടാമത്തെ ലവലിൽ പങ്കെടുക്കുവാൻ സാധിക്കുന്നതല്ല.

3) രണ്ടാമത്തെ ലവൽ - 2022 ജൂലൈ 23ന് (കർക്കിടകം 7) രാവിലെ ചോദ്യം അയക്കും
പത്തു ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന പിഡിഎഫ് ഫയലുകൾ ആദ്യലവൽ പൂർത്തിയാക്കിയ എല്ലാവർക്കും അയച്ചുതരുന്നതായിരിക്കും. ജൂലൈ 24ന് വൈകിട്ട് 8ന് മുൻപായി ഉത്തരങ്ങൾ അയച്ചുതരേണ്ടതാണ്. അങ്ങിനെ അയച്ചുതരാൻ സാധിക്കാത്തവർക്ക് മൂന്നാമത്തെ ലവലിൽ പങ്കെടുക്കുവാൻ സാധിക്കുന്നതല്ല.

4) മൂന്നാമത്തെ ലവൽ - 2022 ജൂലൈ 30ന് (കർക്കിടകം 14) രാവിലെ ചോദ്യം അയക്കും
പത്തു ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന ഫയലുകൾ രണ്ടാമത്തെ ലവൽ പൂർത്തിയാക്കിയ എല്ലാവർക്കും അയച്ചുതരുന്നതായിരിക്കും. ജൂലൈ 31ന്് വൈകിട്ട് 8ന് മുൻപായി ഉത്തരങ്ങൾ അയച്ചുതരേണ്ടതാണ്. അങ്ങിനെ അയച്ചുതരാൻ സാധിക്കാത്തവർക്ക് നാലാമത്തെ ലവലിൽ പങ്കെടുക്കുവാൻ സാധിക്കുന്നതല്ല.

5) നാലാമത്തെ ലവൽ - 2022 ആഗസ്റ്റ് 6ന് (കർക്കിടകം 21) രാവിലെ ചോദ്യം അയക്കും
പത്തു ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന ഫയലുകൾ മൂന്നാമത്തെ ലവൽ പൂർത്തിയാക്കിയ എല്ലാവർക്കും അയച്ചുതരുന്നതായിരിക്കും. ആഗസ്റ്റ് 7ന് വൈകിട്ട് 8ന് മുൻപായി ഉത്തരങ്ങൾ അയച്ചുതരേണ്ടതാണ്. അങ്ങിനെ അയച്ചുതരാൻ സാധിക്കാത്തവർക്ക് അഞ്ചാമത്തെ ലവലിൽ പങ്കെടുക്കുവാൻ സാധിക്കുന്നതല്ല.

6) അഞ്ചാമത്തെ ലവൽ (ഫൈനൽ) - 2022 ആഗസ്റ്റ് 14 (കർക്കിടകം 29). രാവിലെ 10 മുതൽ 11.30 വരെ. നാലാമത്തെ ലവലിൽ നിന്നും ജയിച്ചവരെ ഉൾക്കൊള്ളിച്ചിരിക്കുന്ന വാട്‌സപ് ഗ്രൂപ്പിലൂടെയായിരിക്കും ഫൈനൽ ലവൽ നടക്കുന്നത്. അതായത് നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഗ്രൂപ്പിൽ എല്ലാവരും ഉണ്ടായിരിക്കണം. അഡ്മിൻ ഒൺലി ആയിരിക്കുന്ന ഗ്രൂപ്പിൽ ഓരോ ചോദ്യങ്ങൾക്കും ശേഷം അടുത്ത ചോദ്യം എന്ന രീതിയിൽ, ഗൂഗിൾ ഫോം ഫയലുകളായി ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയും, ആദ്യം സബ്മിറ്റ് ചെയ്യുന്ന ശരിയുത്തരങ്ങൾക്ക് മാർക്ക് നൽകുകയും ചെയ്യുന്നതാണ്. നിയമാവലികൾ പിന്നീട് അറിയിക്കുന്നതാണ്.

സമ്മാനങ്ങൾ
1) ഒന്നാം സമ്മാനം.
2022 ഡിസംബ‍ർ മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കാശിയാത്രയിൽ സൗജന്യമായി പങ്കെടുക്കാം. (വിമാനയാത്രാച്ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.) അഥവാ കാശിയാത്രയിൽ പങ്കെടുക്കുന്നില്ലെങ്കിൽ തത്തുല്യമായ 25000 രൂപ സമ്മാനാ‍‍ർഹർക്ക് കൊടുക്കുന്നതാണ്. ഒന്നിൽ കൂടുതൽ സമ്മാനാ‍ർഹർ വരികയാണെങ്കിൽ 25000 രൂപ അവ‍ർക്ക് വീതിച്ച് നൽകുന്നതാണ്.

2) രണ്ടാം സമ്മാനം
അ‍ർ‌ഹരായവ‍ർക്ക് 10000 രൂപ സമ്മാനമായി നൽകുന്നതാണ്. ഒന്നിൽ കൂടുതൽ സമ്മാനാ‍ർഹർ വരികയാണെങ്കിൽ 10000 രൂപ അവ‍ർക്ക് വീതിച്ച് നൽകുന്നതാണ്.

3) മൂന്നാം സമ്മാനം
അ‍ർ‌ഹരായ 3 പേ‍ർക്ക് 3000 രൂപ സമ്മാനമായി നൽകുന്നതാണ്. ഒരേ മാ‍ർക്കുള്ളവരോ ക്രമമായി 3-ാം സ്ഥാനത്തിന് തൊട്ടടുത്തുള്ളവരോ ആയ മൂന്ന് പേ‍ർക്ക് ആയിരിക്കും ഈ തുക നൽകുന്നത്. മൂന്നാം സമ്മാനാർഹരായി 3 പേരിൽ കൂടുതൽ വരികയാണെങ്കിൽ 9000 രൂപ അത്രയും പേ‍ർക്കായി വീതിക്കുന്നതാണ്.

നിബന്ധനകൾ

1) ജൂലൈ 17ന് ഒന്നാമത്തെ ലവൽ തുടങ്ങിയതിന് ശേഷം പുതിയതായി ആരെയും ചേർക്കുന്നതല്ല.

2) രജിസ്‌ട്രേഷൻ ലവൽ കഴിയുന്നവർ താഴെക്കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിലോ ഗൂഗിൾ പേ നമ്പരിലൂടെയോ തുക അടക്കേണ്ടതാണ്. അടച്ചതിന്റെ ഓൺലൈൻ രസീത് വാട്‌സപ്പിൽ അയക്കേണ്ടതാണ്.

3) പങ്കെടുക്കുന്നവർക്ക് പ്രായപരിധി ഇല്ല.

4) പങ്കെടുക്കുന്നവരുടെ മൊബൈലിൽ പിഡിഎഫ് ഫയൽ ഓപ്പൺ ചെയ്യാൻ സാധിക്കണം.

5) പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം പൂരിപ്പിക്കാനും സബ്മിറ്റ് ചെയ്യാനും പരിചയപ്പെട്ടിരിക്കണം.

6) നെറ്റ് സ്ലോ ആയി, നെറ്റ് ഇല്ലായിരുന്നു, സബ്മിറ്റ് ചെയ്തപ്പോൾ പോയില്ല തുടങ്ങിയവയൊന്നും പരിഗണിക്കുന്നതല്ല.

7) ഉത്തരത്തിൽ എത്ര അക്ഷരമുണ്ടെന്നുള്ളത് ചോദ്യത്തിലുണ്ടായിരിക്കും. സ്‌പെല്ലിംഗ്, ഉത്തരം എന്നിവ സ്വയം കണ്ടെത്തുക. മറ്റൊരാളുടെ സഹായം തേടുന്നതും നല്ലതുതന്നെ.

8) കൂടുതൽ സംശയമുള്ളവർക്ക് 9400220088 എന്ന വാട്‌സപ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരും വിലാസവും അയക്കുന്നവർക്ക് താമസിയാതെ 5 ചോദ്യങ്ങളടങ്ങുന്ന പിഡിഎഫ്. ഫയലുകൾ അയച്ചുതരുന്നതാണ്

https://forms.gle/utM975wVACaJPRzr8

ഈ ക്വിസ് പ്രോഗ്രാമിൽ സപ്പോർട്ട് ചെയ്യുവാൻ താത്പര്യമുണ്ടെങ്കിൽഇത് സ്റ്റാറ്റസ് ആക്കുകയോ മറ്റ് ഗ്രൂപ്പുകളിലലേയ്ക്ക് ഷെയർ ചെ...
21/06/2022

ഈ ക്വിസ് പ്രോഗ്രാമിൽ സപ്പോർട്ട് ചെയ്യുവാൻ താത്പര്യമുണ്ടെങ്കിൽ
ഇത് സ്റ്റാറ്റസ് ആക്കുകയോ മറ്റ് ഗ്രൂപ്പുകളിലലേയ്ക്ക് ഷെയർ ചെയ്യുകയുമാവാം

ധന്യവാദഃ

ഈശ്വരൻ എപ്പോൾ വരും എന്നു ചോദിച്ചാൽ 1. സാധകൻ സാധനയുടെ ഏറ്റവും ഉന്നതമായ അവസ്ഥയിലെത്തുമ്പോൾ2. ഭക്തൻ ഭക്തിയുടെ അഗാധമായ തലങ്ങ...
08/06/2022

ഈശ്വരൻ എപ്പോൾ വരും എന്നു ചോദിച്ചാൽ
1. സാധകൻ സാധനയുടെ ഏറ്റവും ഉന്നതമായ അവസ്ഥയിലെത്തുമ്പോൾ

2. ഭക്തൻ ഭക്തിയുടെ അഗാധമായ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ

3. അന്വേഷകൻ അന്വേഷണത്തിന്റെ
അവാന്തര തലങ്ങൾ പിന്നിടുമ്പോൾ

4. ജ്ഞാനി അറിവിലൂടെ വികാസത്തിന്റെ പടവുകൾ താണ്ടിക്കഴിയുമ്പോൾ

5. ദുഷ്ടൻ തന്റെ ഉപദ്രവത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചേരുമ്പോൾ

6. ദുഃഖിതൻ തന്റെ വിഷമത്തിന്റെ നെല്ലിപ്പടി കണ്ടു കഴിയുമ്പോൾ

7 പിശുക്കൻ തനിക്കുള്ളതെല്ലാം ഒരു ദിവസം നഷ്ടപ്പെട്ട് കടത്തിൽ മുങ്ങിക്കഴിയുമ്പോൾ

8. ധനികൻ ധനം കൂട്ടി കൂട്ടി വച്ച് അതിന്റെ മുകളിൽ കയറിയിരുന്ന്
അഹങ്കാരത്തിൽ ചിരിക്കുമ്പോൾ

എനിക്കൊരു സംശയം
എന്തിന്റെയും പാരമ്യത്തിൽ വരുന്ന കൊണ്ടാണോ ഈശ്വരന് പരമേശ്വരൻ എന്ന പേരിട്ടിരിക്കുന്നത്.

അവസാനം വരെ നോക്കി നിൽക്കാതെ ഇടയ്ക്കൊന്നു വന്നാലെന്താ?
...........
എപ്പോഴും
കൂടെയുണ്ട്. ഞാൻ കാണാത്തതാവും അല്ലേ?
.....
പ്രഭാതത്തിൽ കുറച്ച് അനവസര ചിന്തകളോടെ ....

എസ്.എൻ. നമ്പൂതിരി
9400220088

07/06/2022
07/06/2022
07/06/2022
ഹിമവത് സന്നിധിയിലേയ്ക്ക് വീണ്ടും2022 മെയ് 18ന് രാവിലെ 2 മണി കഴിഞ്ഞപ്പോൾ കോട്ടയത്തുനിന്നും 13 പേർ അടങ്ങിയ ഞങ്ങളുടെ ടീം പു...
05/06/2022

ഹിമവത് സന്നിധിയിലേയ്ക്ക് വീണ്ടും
2022 മെയ് 18ന് രാവിലെ 2 മണി കഴിഞ്ഞപ്പോൾ കോട്ടയത്തുനിന്നും 13 പേർ അടങ്ങിയ ഞങ്ങളുടെ ടീം പുറപ്പെട്ടു. പാലായിൽ നിന്നും അയ്യർസാമിയും മാമിയും പെരുമ്പാവൂരിൽ നിന്നും ഉണ്ണിക്കൃഷ്ണൻ ചേട്ടനും ഈ ടീമിനോട് ചേർന്നു. എയർപോർട്ടിൽ വച്ച് നമ്പ്യാ‍ർസാറ്, പ്രവീൺ, വീനീത് അനിതച്ചിറ്റ എന്നിവർ കൂടിയായപ്പോൾ ആകെ 19 പേരടങ്ങുന്ന ടീമായി മാറി. 8.50ന് പുറപ്പെട്ട എയർഏഷ്യയുടെ വിമാനത്തിൽ ഡൽഹിയിലേയ്ക്ക്. ആദ്യമായി വിമാനത്തിൽ കയറിയവർ ഈ യാത്രയെ അത്ഭുതത്തോടെയും സ്വല്പം ഭയത്തോടെയുമാണ് സമീപിച്ചത്. 12 മണിയായപ്പോൾ ‌‍ ഞങ്ങൾ‍ ഡ‍ൽഹിയിലെത്തി. നേരത്തെ ഏർപ്പാട് ചെയ്തിരുന്ന ഒരു ട്രാവലറിൽ ഹരിദ്വാറിലേയ്ക്ക് പുറപ്പെട്ടു. സന്ധ്യയോടുകൂടി ഹരിദ്വാറിൽ എത്തി. അയ്യപ്പന്റെ ക്ഷേത്രത്തിൽ ഞങ്ങൾ താമസമാക്കി. അവിടെ വച്ച് ഞങ്ങളോടൊപ്പം ഉണ്ണിക്കൃഷ്ണൻ ചേട്ടനും ജമുനച്ചേച്ചിയും ചേർന്നു. അങ്ങിനെ ടീമിലെ അം​ഗങ്ങൾ 21 ആയി മാറി. പലർക്കും ഹരിദ്വാർ എന്നത് ഹിമാലയത്തിന്റെ ഭാ​ഗമാണെന്ന ധാരണയാണ് ഉള്ളത്. വിഷ്ണുവിന്റെ സന്നിധിയിലേയ്ക്ക്, ശ്രീമഹാദേവന്റെ പാദത്തിലേയ്ക്കുള്ള പ്രവേശനകവാടമാണ് ഹരിദ്വാർ. ​ഗം​ഗയൊഴുകുന്നു എന്നതൊഴിച്ചാൽ ഹരിദ്വാറും ഋഷീകേശും ഇന്ന് വലിയ രണ്ട് ന​ഗരങ്ങളാണ്. കച്ചവടങ്ങൾക്കും അമിതമായി പണം ഈടാക്കുന്നതിനും ഒന്നിനും കുറവില്ലെന്ന് പറയാം.

മെയ് 19 രാവിലെതന്നെ ​ഗം​ഗാസ്നാനത്തിന് പുറപ്പെട്ടു. അധികമായ തണുപ്പുമൂലം പലർക്കും ​ഗം​ഗയിൽ ഇറങ്ങുവാൻ തന്നെ ആദ്യം മടിയായിരുന്നു. എങ്കിലും ഭാരതം മുഴുവൻ ആരാധിക്കുന്ന ഈ ​ഗം​ഗാതീരത്ത് എത്തിയിട്ട് ആ ജലകണങ്ങളിൽ ഒന്നു മുങ്ങുവാൻ സാധിച്ചില്ലെങ്കിൽ അതിൽപരം നിർഭാ​ഗ്യമെന്താണ്. എല്ലാവരും കുളികഴിഞ്ഞു. ജപവും തർപ്പണവും ചെയ്തു. പാപങ്ങൾ കഴുകിപ്പോയതായും പുതിയൊരുണർവ്വുകിട്ടിയതായും ഓരോരുത്തർക്കും അനുഭവപ്പെട്ടു.

പ്രഭാതഭക്ഷണങ്ങൾക്ക് ശേഷം ഹരിദ്വാറിലുള്ള മറ്റ് ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിക്കുവാൻ പോയി. ദക്ഷയാ​ഗം നടന്ന ദക്ഷമന്ദിറും ദ്വാദശശിവലിം​ഗപ്രതിഷ്ഠയുള്ള ആശ്രമവും ​ഗീതാമന്ദിറും സന്ദർശിച്ച് ഉച്ചയായപ്പോൾ തിരിച്ചെത്തി ഊണ് കഴിച്ചു. ഉച്ചകഴിഞ്ഞ് ചണ്ഡീദേവിക്ഷേത്രവും മൻ‌സാദേവീക്ഷേത്രവും സന്ദർശിക്കുവാൻ പോയി. റോപ് വേയിലുള്ള യാത്ര പലരേയും സന്തോഷഭരിതരാക്കി. മൻസാദേവീക്ഷേത്രദർശനത്തിന് ശേഷം നേരെ ​ഗം​ഗാ ആരതി നടക്കുന്ന തീരത്തേയ്ക്ക് എല്ലാവരും എത്തിച്ചേർന്നു. 7 മണിയോടെ ​ഗം​ഗാ ആരതി. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ശിവതാണ്ഡവസ്തോത്രം ചൊല്ലി ​ഗം​ഗയിലെ ഓളങ്ങളെ നോക്കി ദീപാരാധന. ഓരോ ഓളങ്ങളിലും ആരതിയുടെ പ്രതിബിംബങ്ങൾ തിളങ്ങിനിന്നു. മനസ്സ് നിറഞ്ഞ് ഹൃദയം നിറഞ്ഞ് അ​ഗാധമായ ആനന്ദത്തോടെ തിരിച്ച് താമസസ്ഥലത്തെത്തി. പിറ്റെ ദിവസത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി കുറേ സമയം. കഞ്ഞി കുടിച്ച ശേഷം കിടന്നുറങ്ങി.

മെയ് 20 രാവിലെ ഏർ‌പ്പാട് ചെയ്തിരുന്ന വാഹനം വരാൻ താമസിച്ചതിനാ‍ൽ ​9 മണിക്കാണ് യാത്ര തുടങ്ങിയത്. യമുനയുടെ ഉത്ഭവസ്ഥാനം കാണുവാനുള്ള പുറപ്പാട്. പകൽ മുഴുവൻ ചൂട് ആയിരുന്നെങ്കിലും സന്ധ്യയോടുകൂടി തണുപ്പിലേയ്ക്ക് അന്തരീക്ഷം മാറി. ഉച്ചക്ക് കഴിച്ച ഭക്ഷണം ശരീരത്തിൽ പിടിക്കാതെ വന്നതിനാൽ ചിലരെങ്കിലും ഛർദ്ദിക്കുന്നതിൽ മടികാണിച്ചില്ല. വഴിക്ക് ഞങ്ങളുടെ വാഹനത്തിനുണ്ടായ യന്ത്രത്തകരാറ് മൂലം രാത്രി ഒരുപാട് വൈകിയാണ് ഘർസോലിയിൽ എത്തിയത്. വെളുപ്പിന് 3 മണിയായപ്പോൾ‌ തണുത്ത് മരച്ച് നേരത്തെ ഏർപ്പാട് ചെയ്തിരുന്നു മുറിയിൽ എത്തി. തണുപ്പിന്റെ ആധിക്യവും യാത്രാക്ഷീണവും മൂലം എല്ലാവരും രജായിയുടെ ചുവട്ടിലേയ്ക്ക് ‍ഞെരുങ്ങിക്കൂടി.

മെയ് 21. വെളുപ്പിന് തന്നെ എല്ലാവരും എഴുന്നേറ്റു. ചായ കുടിച്ചു. ചുറ്റുപാടും നോക്കിയാൽ പർവ്വതങ്ങളുടെ നീണ്ട നിരകൾ തന്നെ. അതിൽ ചില പർവ്വതങ്ങളിൽ മഞ്ഞുമൂടി കിടക്കുന്നു. സൂര്യപ്രകാശത്താൽ ഇടയ്ക്ക് ഈ മഞ്ഞുപർവ്വതങ്ങളുടെ നിറങ്ങൾ മാറിവരുന്നത് കാണാം. 8 മണിയോടെ ​യമുനാനദിയുടെ ഉത്ഭവസ്ഥാനത്തേയ്ക്ക് യാത്ര തുടങ്ങി. ഒന്നുരണ്ട് പേർക്ഷീണം മൂലം ഈ നടപ്പുയാത്രയ്ക്ക് ഇല്ലെന്ന് പറഞ്ഞു. പോകുന്ന വഴിയിൽ സഹയാത്രികയയായിരുന്ന ഷീബച്ചേച്ചിയ്ക്ക് ശ്വാസതടസ്സം ഉണ്ടായതിനാൽ മുറിയിലേക്ക് തിരിച്ചുപോന്നു. മൂന്നുപേരൊഴികെ മറ്റെല്ലാവരും യമുനോത്രിയിലേയ്ക്ക് പുറപ്പെട്ടു. ആദ്യമായുള്ള നടപ്പായതിനാലും ഓക്സിജന്റെ അളവ് കുറവുള്ളതിനാലും ഈ യാത്ര പലർക്കും കഠിനമായി അനുഭവപ്പെട്ടു. വഴിയോരങ്ങളിലെ ദാബകളിൽ നിന്നും ചായയും നൂഡിൽസും വാങ്ങിക്കഴിച്ചു ചിലർ. തലവേദനയും പനിയുമായി ചിലർ നടന്നു. ഏകദേശം 3-4 മണിക്കൂർ കൊണ്ട് യമുനോത്രിയിലെത്തി. യമുനയുടെ ഉത്ഭവസ്ഥാനത്ത് കാലും മുഖവും കഴുകി ക്ഷേത്രദർശനം നടത്തി തപ്തകുണ്ട് ദർശിച്ച് യാത്ര തിരിച്ചു. അസാമാന്യമായ ശാരീരികക്ഷീണം അനുഭവപ്പെട്ടെങ്കിലും സന്ധ്യയോടെ എല്ലാവരും തിരിച്ചെത്തി. യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ച്, മടുപ്പിന്റെ മാനസികാവസ്ഥയെ പ്രകടിപ്പിച്ച് അത്താഴത്തിന് തയ്യാറാക്കിയിരുന്ന ചപ്പാത്തിയും ചാവലും കഴിച്ച് എല്ലാവരും കിടന്നുറങ്ങി.

മെയ് 22 രാവിലെയും ചപ്പാത്തിയും ദാലും കഴിച്ചു. ഉച്ചയ്ക്കത്തേക്കുള്ള ചോറ് ഉണ്ടാക്കി കയ്യിൽ കരുതി. ഉത്തരകാശിലേയ്ക്കുള്ള യാത്ര. പോകുന്ന വഴിയിൽ ഒരു സ്ഥലത്ത് മലയിടിച്ചിൽ ഉണ്ടായതിനാൽ ഏകദേശം 5 മണിക്കൂറോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. ആ സമയത്ത് കയ്യിലിരുന്ന ചോറും ഉപ്പിലിട്ടതും ചമ്മന്തിപ്പൊടിയും കൂട്ടി കഴിച്ചു. പർവ്വതങ്ങളിൽ നിന്നും ഒഴുകി വരുന്ന ചാലുകളിലെ വെള്ളം ശേഖരിച്ച് കുടിക്കാനും കൈകഴുകാനും ഉപയോ​ഗിച്ചു. പാട്ടും ഭജനയുമായി വീണ്ടും യാത്ര തുടർന്നു. വാഹനത്തിന്റെ ​വേ​ഗതയില്ലായ്മ യാത്രയെ വല്ലാതെ ബാധിച്ചു. രാത്രി 12 മണിയായി ഉത്തരകാശിയിൽ എത്തിയപ്പോൾ. സ്വാമി ചിന്മയാനന്ദജിലും അദ്ദേഹത്തിന്റെ ​ഗുരുവായിരുന്ന തപോവനസ്വാമിയും തപസ്സുചെയ്ത തപോവന കുടിയിൽ ഞങ്ങൾ താമസമാക്കി. ഇപ്പോൾ ഈ ഭാ​ഗം ചിന്മയ മിഷന്റെ അധീനതയിലാണ്. ആശ്രമത്തിൽ തന്നെ തയ്യാറാക്കിയിരുന്ന ചപ്പാത്തിയും ചാവവും തൈരും കൂട്ടി അത്താഴം കഴിച്ചു. ഞങ്ങൾക്കായി ഒരുക്കിയിരുന്ന മുറികളിൽ എല്ലാവരും ചേക്കേറി.

മെയ് 23 ​ഗം​ഗോത്രിയിലേയ്ക്ക്. രാവിലെ 6ന് തന്നെ പുറപ്പെട്ടു. യാത്രികരുടെ പരിശോധനയും വാഹനപരിശോധനയ്ക്കും ശേഷം ചെങ്കുത്തായ പർവ്വതങ്ങളുടെ ഇടയിലൂടെയുള്ള യാത്ര. ഏകദേശം 15 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ വാഹനം കേടായി. പിന്നീട് ഉത്തരകാശിയിൽ നിന്നും 3 ജീപ്പ് വരുത്തി അതിലായിരുന്നു ​​ഗം​ഗോത്രിയ്ക്ക് പോയത്. പൈൻമരങ്ങൾ നിറഞ്ഞ മലനിരകൾക്കിടയിലൂടെ ​ഗം​ഗാനദി ഒഴുകുന്നു. ചിലയിടങ്ങളിൽ ശാന്തമായും മറ്റുചിലയിടങ്ങളിൽ രൗദ്രഭാവത്തിലും ഒഴുകിയകലുന്ന ​ഗം​ഗാനദിയുടെ ഓളങ്ങളെക്കണ്ടുകൊണ്ട് ഞങ്ങളുടെ യാത്ര. ​ഗം​ഗാനാനിയും അവിടുത്തെ തപ്തകുണ്ടും കാണാതെ വാഹനം നേർവഴിയിൽ ഓടികൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്ന വാഹനതടസ്സം ചിലരെയെങ്കിലും വിഷമിപ്പിച്ചു. ചിലരതിനെ ചുറ്റുപാടും ആസ്വദിക്കാനുള്ള അവസരമായി കരുതി. 3 മണിയോടെ ​ഗം​ഗോത്രിയിലെത്തി. നേരെ ​ഗം​ഗാദേവിയുടെ ക്ഷേത്രത്തിലേയ്ക്ക്. ക്ഷേത്രദർശനവും ​ഗം​ഗാ ദർശനവും തർപ്പണവും കഴിഞ്ഞ് ചില ആശ്രമസങ്കേതങ്ങളും കണ്ട് തിരികെ വാഹനത്തിലേയ്ക്ക്. സുര്യകുണ്ടിലെ ​ഗം​ഗയുടെ ആർത്തലച്ചുള്ള വെള്ളച്ചാട്ടം മനസ്സിനെ ഹഠാദാകർഷിച്ചു. ​ഗം​ഗോത്രിയിൽ നിന്നും 18 കിലോമീറ്റർ കൂടി നടക്കണം ​ഗോമുഖിലേയ്ക്ക്. അവിടെ നിന്നാണ് ​ഗം​ഗയുടെ ഉത്ഭവം. ഭ​ഗീരഥപ്രയത്നത്താൽ ശ്രീമഹാദേവന്റെ ശിരസ്സിൽ നിന്നും ഒഴുകിയിറങ്ങുന്ന ​ഗം​ഗാദേവിയുടെ ഉത്ഭവം.
​ഗം​ഗോത്രിയിൽ നിന്ന് കാണാവുന്ന മഞ്ഞുമലകളിൽ ശ്രീമഹാദേവനെയും നന്ദികേശനേയും ദർശിച്ച് ചിലർ ഭക്തിയുടെ അഭൗമതലത്തിലെത്തി. കൈലാസത്തിലെത്തിയ പ്രതീതിയായിരുന്ന ചിലർക്ക്. 5 മണിയോടെ അവിടെ നിന്നും തിരിച്ചു. പതിവ് സമയം തെറ്റിച്ചില്ല. രാത്രി 12 മണി കഴിഞ്ഞപ്പോൾ ഉത്തരകാശിയിൽ തിരിച്ചെത്തി. അത്താഴവും കഴിച്ച് കിടന്നു.

മെയ് 24. നല്ലൊരു പ്രഭാതം. എന്നാൽ അതുപോലെ തന്നെ ശക്തമായ മഴയും. രാവിലെ തപോവനകുടിയിൽ ആശ്രമത്തിലെ സത്സം​ഗം ഹാളിൽ കുറച്ചുനേരം ഭജനകീർത്തനങ്ങളുമായി കൂടി. സ്വാമി ദേവചൈതന്യയോടൊപ്പം കുറച്ചുനേരം ഇരിക്കുവാന‍് സാധിച്ചതിൽ ഞങ്ങൾ കൃതാർത്ഥരായി. സ്വാമിജിയ്ക്ക് ദക്ഷിണയും സമർപ്പിച്ച് യാത്ര തിരിച്ചു. മഴമൂലം വാഹനത്തിൽ ബാ​ഗുകൾ കയറ്റിവയ്ക്കുവാൻ കുറച്ച് ബുദ്ധിമുട്ടി. ഉത്തരകാശിയിലെ വിശ്വനാഥക്ഷേത്രത്തിൽ തൊഴുതു. ചാറ്റൽ മഴയൊന്നും വകവയ്ക്കാതെ യാത്ര തുടർന്നു. ഉച്ചയ്ക്ക് പോകുന്ന വഴിയിലുള്ള ഒരു ദാബയിൽ നിന്നും ചപ്പാത്തിയുംചോറും ഉണ്ടാക്കി കഴിച്ചു. വീണ്ടും പർവ്വാ​ഗ്രങ്ങളിലൂടെയുടെ ദീർഘയാത്ര. അ​ഗസ്ത്യമുനി എന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങളുടെ വാഹനം പൂർണ്ണമായും പണിമുടക്കി. രാത്രി 11 മണി കഴിഞ്ഞപ്പോൾ രുദ്രപ്രയാ​ഗിൽ നിന്നും മറ്റൊരു വാഹനം എത്തിച്ച യാത്ര തുടർന്നു. എത്തിച്ചേരുന്ന സമയക്രമത്തിന് മാറ്റം വരാത്ത ഞങ്ങളുടെ യാത്ര. രാത്രി 1 മണി കഴിഞ്ഞപ്പോൾ ​കേദാർനാഥിന്റെ ചുവട്ടിലുള്ള സീതാപൂരിൽ എത്തിച്ചേർന്നു. ലോഡ്ജ് എവിടെയാണെന്ന് കണ്ടുപിടിക്കുവാനുള്ള തടസ്സമുണ്ടായതിൽ കുറെ നേരം ആ തണുപ്പത്ത് എല്ലാവരും നടന്നു. വിഷമിച്ചു. ദേഷ്യവും സങ്കടവും എല്ലാം വന്നു. പരസ്പരം പഴിചാരിത്തുടങ്ങിയപ്പോഴേയ്ക്കും മുറി കണ്ടുപിടിച്ചു. കിടന്നുറങ്ങി.

മെയ് 25. രാവിലെ ​1 മണിക്ക് കേദാറിന് പുറപ്പെടണമെന്ന് വിചാരിച്ചിരുന്നതാണെങ്കിലും എത്തിയത് താമസിച്ചായതിനാൽ അന്നത്തെ ദിവസം അവിടെ വിശ്രമിക്കാമെന്ന് വിചാരിച്ചു. തൊട്ടടുത്ത കടയിൽ നിന്നും ചൂടുവെള്ളം മേടിച്ച് കുളിയും നനയും കഴിച്ചു. ഉച്ചവരെ കിടന്നുറങ്ങി. ഉച്ചയ്ക്ക് 1 മണിയായപ്പോൾ രണ്ട് ജീപ്പിലായി ത്രിയു​ഗീ നാരായണൻ ക്ഷേത്രത്തിലേയ്ക്ക്. ശിവപാർവ്വതിമാരുടെ വിവാഹം നടന്ന സ്ഥലമെന്ന സങ്കൽപമുളളതിനാൽ ഈ ക്ഷേത്രത്തിൽ പ്രശസ്ഥരായ പലരും അവരുടെ മക്കളുടെ വിവാഹം ഇവിടെ വച്ചാണ് നടത്താറുള്ളത്. ഈ ക്ഷേത്രത്തിലെ ദർശനവും എല്ലാവർക്കും മനസ്സിൽ അത്യത്ഭുതമായ ആനന്ദത്തെ ജനിപ്പിച്ചു. തിരിച്ച് സന്ധ്യയായപ്പോൾ താമസസ്ഥലത്തെത്തി. അത്താഴവും കഴിഞ്ഞ് കുറച്ചുനേരം കിടന്നു.

മെയ് 26 രാവിലെ 1 മണിയായപ്പോൾ കേദാരനാഥന്റെ സന്നിധിയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. ഏകദേശം 18 കിലോമീറ്ററോളം നടന്നോ കുതിരപ്പുറത്തോ വേണം പോകുവാൻ‌. ഈ ബുദ്ധിമുട്ട് എല്ലാവർക്കും താങ്ങാൻ പറ്റുന്നതല്ല. അതുകൊണ്ടുതന്നെ ചിലർ‌ ഈ യാത്ര വേണ്ടെന്ന് തീരുമാനിച്ചു. 4 മണിയായപ്പോൾ സോനപ്രയാ​ഗിൽ നിന്നും ​ഗൗരീകുണ്ട് വരെ ജീപ്പ് സർവ്വീസ് ഉണ്ട്. അതിനും മുൻപെ ചെന്നതിനാൽ മിക്കവരും ആ ദൂരവും നടന്നുപോകുവാൻ തീരുമാനിച്ചു. ​ഗൗരീകുണ്ടിൽ നിന്നും കുതിര കിട്ടിയെങ്കിലും ​ഗവൺമെന്റെ നിശ്ചയിച്ചിരിക്കുന്ന തുകയിൽ നിന്നും വളരെയധികം അധികം നൽകിയതിന് ശേഷമാണ് കുതിരക്കാർ യാത്ര തുടങ്ങിയത്. എല്ലാവരും കുതിരപ്പുറത്ത് തന്നെ. മഞ്ഞുമൂടിയ പർവ്വതാ​ഗ്രങ്ങളിലൂടെ, കുതിരച്ചാണകവും മൂത്രവും നിറഞ്ഞ വഴികളിലൂടെ തെന്നിത്തെറിച്ച് കുതിരപ്പുറത്തുനിന്നും താഴെ വീഴാതെ ഒരു വിധത്തിൽ ​കേദാരനാഥന്റെ സന്നിധിയിൽ എത്തിയപ്പോൾ ഏകദേശം 9 മണിയായിക്കാണും. അത്യത്ഭുതകരമായ തിരക്കാണ് അവിടെ കാണുവാൻ സാധിക്കുന്നത്. ഏകദേശം 3 കിലോമീറ്ററോളും ക്യൂ നിന്നിട്ട് വേണം ഭ​ഗവാനെ ദർശിക്കുവാൻ. സൂര്യൻ ഉദിച്ചിട്ടുണ്ടെങ്കിലും ചൂടില്ലാത്ത രശ്മികൾ. വിയർക്കുന്നില്ല, തണുക്കുന്നുമില്ല. യാത്രയുടെ ക്ഷീണം മാത്രം. ഈ തിരക്കിൽ ക്യൂ നിന്ന് ക്ഷേത്രത്തിന് സമീപം ചെന്നെങ്കിലും എല്ലാവർക്കും ദർശനം സാധ്യമായില്ല. അവർ പുറത്തുനിന്ന് ഭ​ഗവാനെ തൊഴുതു. അതിൽ തൃപ്തരായി. ദർശനസൗഭാ​ഗ്യത്താൽ തിരിച്ചെത്തിയെങ്കിലും തിരികെ പോരുവാനുള്ള കുതിര ലഭ്യമായില്ല. മാത്രമല്ല മഞ്ഞുവീണുതുടങ്ങിയിരിക്കുന്നു. പരസ്പരം കാണുവാൻ സാധിക്കാത്തത്ര കോടമഞ്ഞിൽ കേദാരനാഥം മുങ്ങിയിരിക്കുന്നു,. ക്ഷീണമുണ്ടെങ്കിലും നടക്കുകയല്ലാതെ മറ്റ് മാർ​ഗമില്ലെന്ന് മനസ്സിലാക്കിയ എല്ലാവരും താഴോട്ട് നടന്നുതുടങ്ങി. വഴികളിൽ പലയിടത്തും ഇരുട്ടാണ്. കിലോമീറ്ററോളം വഴിവെളിച്ചവുമില്ല. നടന്ന് നടന്ന് കാലുകൾ തളർന്നുതുടങ്ങി. നാമജപം മനസ്സിൽ മാത്രം തുടർന്നു. ​ഗൗരീകുണ്ടിലെത്തിയപ്പോൾ രാത്രി 9 മണിയായിക്കാണും. ചിലർക്ക് പോരുന്ന വഴിയിൽ കുതിരസവാരി സാധിച്ചതിനാൽ അവർ നേരത്തെ എത്തിച്ചേർന്നു. ​ഗൗരീകുണ്ടിൽ നിന്നും ജീപ്പ് കിട്ടുവാൻ എകദേശം 1 മണിക്കൂറോളം ക്യൂ നിൽക്കണം. അതുകഴിഞ്ഞ് സോനപ്രയാ​ഗിൽ നിന്നും സീതാപൂരിൽ ഞങ്ങളുടെ ലോഡ്ജിലെത്തുവാൻ വീണ്ടും 2 കിലോമീറ്റർ നടപ്പ്. മടപ്പെന്ന് പറഞ്ഞാൽ ഇങ്ങിനെയുമുണ്ടോ. ശരീരവും മനസ്സും സർവ്വത്ര തളർന്നു. ചിലർക്ക് സ്വബോധം തന്നെ നഷ്ടപ്പെട്ട പ്രതീതി. ഓരോരുത്തരും മുറിയിലെത്തിയപ്പോൾ ഉണ്ടായ ആശ്വാസവും സ്വർ​ഗ്​ഗസമാനമായ കിടപ്പും യാത്ര പോകാത്തവർക്ക് രസകരമായി അനുഭവപ്പെട്ടു. ​കേദാരനാഥ ദർശനം നടത്തി തിരിച്ചുവന്നവരുടെ അനുഭങ്ങൾ പങ്കുവയ്ക്കുവാൻ പോലും സാധിക്കാതെ എല്ലാവരും സുഖനിദ്രയിലായി.

മെയ് 27. ക്ഷീണമുള്ളവരും ഇല്ലാത്തവരും രാവിലെ തന്നെ എഴുന്നേറ്റു. ചിലർകുളിച്ചു. ചിലർ കുളിച്ചെന്ന് വരുത്തി. മറ്റുചിലർ കുളിച്ചതേയില്ല. പ്രഭാതഭക്ഷണത്തിന് ശേഷം യാത്ര തുടർന്നു. ബദരീനാഥിലേയ്ക്ക്. ഭക്ഷണം പാചകം ചെയ്യുവാനുള്ള സംവിധാനങ്ങൾ കയ്യിലില്ലായിരുന്നതുകൊണ്ട് ദാബ തന്നെ ആശ്രയം. 10 മണിയായപ്പോൾ ഊഖീമഠ് ക്ഷേത്രത്തിലെത്തി. കേദാരനാഥിൽ 6 മാസം മഞ്ഞുകൊണ്ട് മൂടുമ്പോൾ പിന്നെയുള്ള ആറ് മാസം ഈ ക്ഷേത്രത്തിൽ വച്ചാണ് പൂജിക്കുന്നത്. ഈ സമയത്ത് ദേവന്മാരാണ് പൂജിക്കുന്നതെന്നാണ് സങ്കൽപം. മാത്രമല്ല ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേകതയുള്ളത് ഭ​ഗവാൻ കൃഷ്ണന്റെ മരുമകനായ അനിരുദ്ധന്റെയും ബാണാസുരന്റെ മകളായ ഉഷയുടെയും വിവാഹം നടന്നത് ഈ ക്ഷേത്രത്തിൽ വച്ചാണ്. ആ ഭാ​ഗങ്ങളൊക്കെ അതേപടി ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ​​ഗോപേശ്വർ വഴി, ചമോലി വഴി, പിപ്പൽകോട്ടിയും ജോഷീമഠവും കടന്ന് യാത്ര തുടർന്നു. സന്ധ്യകഴിഞ്ഞതിനാൽ ചുറ്റുപാടുമുള്ള ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. ഇവിടെയും സമയം തെറ്റിച്ചില്ല. രാത്രി 11 മണി കഴിഞ്ഞപ്പോൾ ബദരീ നാഥിലെത്തി. ക്ഷേത്രത്തിനോട് ചേർന്ന്, അളകനന്ദയുടെ തീരത്ത് ശ്രീ ശങ്കരാശ്രമത്തിൽ ഞങ്ങൾ താമസമാക്കി. അവിടെ നിന്നും കേരള ശൈലിയിൽ ലഭിച്ച കഞ്ഞിയും പുഴുക്കും കഴിച്ചപ്പോൾ ഓരോരരുത്തരും അനുഭവചിച്ച സന്തോഷം കാണേണ്ടതായിരുന്നു. അധികമായ തണുപ്പ്. സുഖസൗകര്യങ്ങൾ നിറഞ്ഞ മുറി. അർദ്ധരാത്രിയോടെ എല്ലാവരും കിടന്നുറങ്ങി.

മെയ് 28 ചായക്കാരന്റെ വിളികേട്ടാണ് മിക്കവരും ഉണർന്നത്. പാചകം ചെയ്യുവാനുള്ള സൗകര്യം ഉള്ളതിനാൽ ശങ്കരേട്ടന്റെ ഉത്സാഹത്തിൽ പ്രഭാതഭക്ഷണം ഉപ്പുമാവിലേയ്ക്ക് വഴിമാറി. പത്തുമണിയോടെ മനാ​ഗ്രാമത്തിലേയ്ക്ക്. ടിബറ്റർ ബോർഡറിൽ ഇന്ത്യയുടെ അവനാസത്തെ ​ഗ്രാമം. വേദവ്യാസർ തന്റെ കൃതികളെല്ലാം എഴുതിയതും അതിന് സഹായിച്ച ​ഗണപതിയുടെ ​ഗുഹയും അവിടെ കാണാം. സരസ്വതീ നദിയുടെ ഉത്ഭവസ്ഥാനവും ഇവിടെ തന്നെ. പഞ്ചപാണ്ഡവർ മഹാപ്രസ്ഥാനം നടത്തിയതും ഇവിടെ നിന്നും തന്നെ. ഈ വഴിയിലൂടെ 5 കിലോമീറ്റർ‌ പോയാൽ വസുധാരയും 24 കിലോമീറ്റർ പോയാൽ സതോപന്ത് തടാകത്തിലും എത്താം. സതോപന്ത് തടാകത്തിൽ വച്ചാണ് ധർമ്മപുത്രരെ കൊണ്ടുപോകുവാനുള്ള വിമാനമെത്തിയത്. ശരീരം നല്ലതുപോലെ തളർന്നിട്ടുണ്ടെങ്കിലും ഇതെല്ലാം എല്ലാവരും കണ്ടു. ഉച്ചയോടെ മുറികളിൽ തിരിച്ചെത്തി. ഊണ് കഴിച്ച് വിശ്രമിച്ചു. വൈകിട്ട് 4.30ന് തന്നെ ക്ഷേത്രദർശനത്തിന് പോകുവാൻ തയ്യാറായി. ചാന്ദി ആരതിയ്ക്ക് ടിക്കറ്റ് എടുത്തതിനാൽ ദീർഘദൂരമുള്ള ക്യൂ നിൽക്കാതെ ക്ഷേത്രത്തിന് അകത്തേയ്ക്ക് പ്രവേശിക്കുവാൻ സാധിച്ചു. 6 മണിക്കുള്ള ആരതി ദർശനത്തിൽ എല്ലാവരും പങ്കെടുത്തു. ബദരീശന്റെ സന്നിധിയിൽ ആ അനു​ഗ്രഹവലയത്തിൽ ഇരിക്കുവാനും സാധിച്ചതിൽ ഏവരും കൃതാർത്ഥരായി. തപ്തകുണ്ടും ദർശിച്ച് ക്ഷേത്രമേൽശാന്തിയായ റാവൽജിയേയും സന്ദർശിച്ച് രാത്രിയായപ്പോൾ തിരികെ മുറിയിലെത്തി.
ചിന്മയ മിഷന് വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്ന മുറിയിൽ യാത്രാനുഭവങ്ങളുമായി കുറച്ചുനേരം കൂടിയിരുന്നു. തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും ഓരോരുത്തരും അനുഭവിച്ച സന്തോഷങ്ങളും പരസ്പരം പങ്കുവച്ചു. ഒരു കുടുംബമെന്നതുപോലെ എല്ലാവരും ഒന്നായി. അതാഴത്തിന് ശേഷം കിടന്നുറങ്ങി.

മെയ് 29. തിരിച്ചുള്ള യാത്ര. പഞ്ചപ്രയാ​ഗിലൊന്നായ വിഷ്ണുപ്രയാ​ഗിൽ ദർശനം നടത്തി. പിന്നീട് കർണ്ണപ്രയാ​ഗ്, നന്ദപ്രയാ​ഗ്, രുദ്രപ്രയാ​ഗ്, ദേവപ്രയാ​ഗ് എന്നീ നദീ സം​ഗമസ്ഥാനങ്ങളെല്ലാം കണ്ട് രാത്രി 12 മണിയായപ്പോൾ ഹരിദ്വാറിൽ തിരിച്ചെത്തി.

മെയ് 30, വീണ്ടും ​ഗം​ഗയിൽ സ്നാനം. പർച്ചേസിം​ഗ്. ഊണ്. എല്ലാം യാന്തികമായി ചെയ്യുന്നുവെന്ന് മാത്രം. കാരണം അത്രയേറെ ശരീരം തളർന്നിരിക്കുന്നു. അതൊന്നും വകവയ്ക്കാതെ വൈകിട്ട് 5 മണിയായപ്പോൾ ഡ‍ൽഹിയിലേയ്ക്ക് യാത്ര തിരിച്ചു.

മെയ് 31 രാവിലെ 5 മണിക്കുള്ള രണ്ട് വിമാനത്തിൽ എല്ലാവരും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. 8 മണികഴിഞ്ഞപ്പോൾ നെടുമ്പാശേരിയിൽ എത്തി. കുറച്ചുപേർ എയർപോർട്ടിൽ നിന്നുതന്നെ സ്വ​ഗൃഹത്തിലേയ്ക്ക് തിരിച്ചുപോയി. മറ്റുള്ളവർ ഏർപാട് ചെയ്തിരുന്ന ഒരു ട്രാവലറിൽ കോട്ടയത്തേയ്ക്ക്. ഉച്ചയോടെ എല്ലാവരും ഹിമാലയ യാത്രയുടെ സന്തോഷവും പേറി ​ഗൃഹങ്ങളിൽ തിരിച്ചെത്തി.

ഹരിഃ ഓം.
എസ്.എൻ.നമ്പൂതിരി
9400220088

യാത്രയിൽ പങ്കെടുത്തവർ
1. സൂര്യനാരായണ അയ്യർ.....
പ്രായാധിക്യത്തെ വകവയ്ക്കാതെ യാത്രയിലുടനീളം സം​ഗീതവും സന്ദർഭോചിതമായ നിർദ്ദേശങ്ങളുമായി എപ്പോഴും ഒപ്പമുണ്ടായിരുന്ന സ്വാമി.

2. വിജയ സുബ്രഹ്മണ്യയ്യർ...
ശാരീരിക ക്ഷീണം സ്വല്പം പോലും വകവയ്ക്കാതെ സദാ സമയവും എല്ലാവരുടേയും കൂടെ നിൽക്കുവാൻ ഉത്സാഹം കാണിച്ച മാമി.

3. ഇ.എസ്.ഉണ്ണിക്കൃഷ്ണൻ.
ഏറെ നാൾ ഈ നാട്ടിൽ ജീവിച്ചതിനാൽ ഹിന്ദി ഭാഷ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാൻ കഴിവുള്ള, എപ്പോഴും ഉത്സാഹഭരിതനായ ഞങ്ങളുടെ ഉണ്ണിക്കൃഷ്ണൻ ചേട്ടൻ

4. ജമുന -
നാവിന് അല്പം പോലും വിശ്രമം കൊടുക്കാതെ സദാസമയവും എല്ലാവരോടൊപ്പം നിൽക്കുന്ന ജമുനച്ചേച്ചി.

5. രമാദേവി -
കർശനമായ വാക് ചാതുര്യവുമായി കാര്യ​ഗൗരവത്തോടെയുള്ള നോട്ടവുമായി ഞങ്ങളോടൊപ്പം മുണ്ടായിരുന്ന രമച്ചേച്ചി.

6. ഷീബച്ചേച്ചി. -
ആദ്യ ദിവസം തനിക്കുണ്ടായ ശാരിരികക്ഷീണം വകവയ്ക്കാതെ, എല്ലാ ധാമങ്ങളെയും ദർശിച്ച സ്നേഹസമ്പന്നയായ ഷീബ. മരുന്നുകളും പരിചരണവുമായി സകലർക്കും സഹായമായി തീർന്ന ഷീബച്ചേച്ചി.

7. പ്രീതി -
ചിരിയിലും ഭക്തിയിലും ഒരുപടി മുമ്പിൽ നിന്ന് എല്ലാവരോടും ഒരുപോലെ പെരുമാറുവാൻ കഴിഞ്ഞ പ്രീതിച്ചേച്ചി.

8. അമ്പിളി -
നാവിൽ വാഴുന്ന ​ഗുളികനെ വേണ്ടവിധത്തിൽ നിയന്ത്രിച്ച് എല്ലാവരേയും ചിരിപ്പിച്ച്, ഉള്ളിൽ ഹിമാലയ പർവ്വതനിരകളെ ആസ്വാദിച്ച അമ്പിളിച്ചേച്ചി.

9. അനിതച്ചിറ്റ -
എല്ലാം തനിക്ക് സാധിക്കും എന്നുള്ള ധൈര്യവുമായി യാത്രയിലുടനീളം സദാസമയവും മുന്നിൽ നിന്നിരുന്ന അനിതച്ചിറ്റ

10. വിദ്യാധരൻ നമ്പൂതിരി -
എപ്പോഴും ഞാൻ മുന്നിലുണ്ട്. ഏത് കാര്യത്തിനും ഏറ്റവും നേരത്തെ തയ്യാറാകുകയും അധികം സംസാരിക്കാതെ ഹിമവാന്റെ ഭം​ഗി ആവോളം നുകർന്ന വിദ്യാധരൻ ചേട്ടൻ

11. ഉണ്ണിക്കൃഷ്ണൻ എസ്. -
തന്റെ ശരീരത്തിനുണ്ടായ തളർച്ചയെ വകവയ്ക്കാതെ പരമാവധി സമയവും നന്മ നിറഞ്ഞ പദങ്ങൾ കൊണ്ട് എല്ലാവരേയും രസിപ്പിച്ച ഉണ്ണിയേട്ടൻ

12. അജിത് കുമാർ -
പോലീസിന്റെ യാതൊരു ശൗര്യവും ഇല്ലാതെ സദാ മൗനമായി എന്നാൽ ഇടയ്ക്കിടക്ക് ഓരോ നർമ്മങ്ങളെക്കൊണ്ട് എല്ലാവരേയും ചിന്തിപ്പിച്ച അജിത്ത് ചേട്ടൻ

13. ബിന്ദു.
സ്നേഹത്തോടെ എല്ലാവരേയും ഇഷ്ടപ്പെട്ട് വേണ്ട കാര്യങ്ങൾ സന്ദർഭോചിതമായ തീരുമാനിക്കുന്ന ഞങ്ങളുടെ സ്വന്തം ബിന്ദുച്ചേച്ചി.

14. രാജേഷ് പി.
സേവനസന്നദ്ധതയെന്നാൽ ഇങ്ങിനെ വേണമെന്ന് എല്ലാവരേയും സ്വപ്രവൃത്തികൊണ്ട് മനസ്സിലാക്കി കൊടുത്ത രാജേഷ് ചേട്ടൻ.

15. വിനീത് -
ചിരി മാത്രം. സർവ്വദാ, സദാ, ബുദ്ധിമുട്ടുള്ളപ്പോഴും സന്തോഷിക്കുമ്പോഴും. സഹകരണത്തിൽ ഏറ്റവും മുന്നിൽ തന്നെ. അതായിരുന്ന ഞങ്ങളുടെ വിനീത്

16. രാജേഷ് എസ്. -
എത്ര മടുത്താലും എല്ലാവരോടുമൊപ്പം. ബസ്സിന്റെ മുന്നിലിരുന്ന് തളർന്നുറങ്ങുമ്പോഴും കാര്യ ​ഗൗരവത്തോടെയുള്ള ഇടപാടുകൾ. അവസാനനിമിഷം വരെ സമ്പൂർണ്ണസഹകാരി.

17. രാമകൃഷ്ണൻ നമ്പ്യാർ -
​ഗൗരവമാണെന്ന് തോന്നുന്ന പ്രകൃതം. എന്നാൽ ഓരോരുത്തർക്കും വേണ്ടത് കണ്ടെത്തി സന്ദർഭോചിതമായി സഹായിക്കാൻ മനസ്സുള്ള നമ്പ്യാർ സാർ.

18. ശോഭ.
യുക്തിയുടെ തലങ്ങളിൽ യോജിക്കാൻ പറ്റുന്നവയുടെ കൂടെ നിൽക്കുവാനും വേണ്ടവിധത്തിൽ സഹായിക്കാനും മനസ്സ് കാണിക്കുന്ന ശോഭടീച്ചർ

19. രാധ യശോധരൻ.
തന്റേതായ ശൈലിയിൽ മാത്രം യാത്ര ചെയ്യുകയും ഭക്തിയുടെ സാധാരണ തലങ്ങളിൽ സ്വയമേവ വിഹരിക്കുകയും ചെയ്യുന്ന രാധച്ചേച്ചി.

20. അഡ്വ. പ്രവീൺ.
ഉണർന്നാൽ ഞാൻ എന്തിലും മുമ്പിൽ. തളർന്നാൽ ഞാൻ ഏറ്റവും പിന്നിൽ. സകലർക്കും മകനായി സർവ്വതിനെയും ആസ്വദിച്ച പ്രവീൺ.

21. എസ്.എൻ.നമ്പൂതിരി.
എടുക്കുന്ന തീരുമാനങ്ങൾ പരാജയപ്പെടുമെന്ന് തോന്നുമ്പോൾ ടെൻഷനടിക്കുകയും വിജയത്തിൽ സന്തോഷിക്കുകയും ചെയ്യുന്ന മുൻനിരയാത്രികൻ.

Address

Essence Creations Sreenivasa Iyer Road, Kottaya
Kottayam
686001

Telephone

+919400220088

Website

Alerts

Be the first to know and let us send you an email when Yathra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathra:

Share

Category