Illikkal Kallu - ഇല്ലിക്കൽ കല്ല്

Illikkal Kallu - ഇല്ലിക്കൽ കല്ല് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Illikkal Kallu - ഇല്ലിക്കൽ കല്ല്, Tourist Information Center, Ilikkal, Kottayam.
(14)

27/03/2024
പാലായിൽ നിന്ന് ഇല്ലിക്കൽ കല്ലിലേക്ക് Kuzhithottu ബസ് സർവീസ് ആരംഭിച്ചു.7.57am, 12.20 Pm, 4.50 Pm നും പാലാ യിൽ നിന്നും പേട...
15/03/2024

പാലായിൽ നിന്ന് ഇല്ലിക്കൽ കല്ലിലേക്ക് Kuzhithottu ബസ് സർവീസ് ആരംഭിച്ചു.
7.57am, 12.20 Pm, 4.50 Pm നും പാലാ യിൽ നിന്നും പേട്ട, മൂന്നിലവ്, ഇല്ലിക്കൽ കല്ല് വഴി കാഞ്ഞിരം കവല. ശനി, ഞായർ ദിവസങ്ങളിൽ ഇല്ലിക്കൽ കല്ല് പാർക്കിംഗ് ഏരിയയിൽ ബസ് എത്തി ചേരും.

21/08/2022

Illikkal Kallu

15/08/2022

🇮🇳🇮🇳🇮🇳🇮🇳🇮🇳

13/08/2022

🇮🇳🇮🇳🇮🇳

നമുക്കൊന്ന് കോട്ടയത്തിന്റെ കൊടൈക്കനാലിലേക്ക് പോയാലോ? കോട്ടയത്ത് കൊടൈക്കനാലോ എന്ന് അന്തംവിടണ്ട കോട്ടയത്തും ഉണ്ട് ഒരു കുഞ്...
21/04/2022

നമുക്കൊന്ന് കോട്ടയത്തിന്റെ കൊടൈക്കനാലിലേക്ക് പോയാലോ? കോട്ടയത്ത് കൊടൈക്കനാലോ എന്ന് അന്തംവിടണ്ട കോട്ടയത്തും ഉണ്ട് ഒരു കുഞ്ഞൻ കൊടൈ. നമ്മുടെ സ്വന്തം ഇല്ലിക്കൽകല്ലിന്റെ കാര്യമാണ്‌ പറഞ്ഞത്. കോട്ടയത്ത് നിന്നും ഏകദേശം 50 കിലോമീറ്റർ ഡിസ്റ്റൻസാണ്‌ ഇല്ലിക്കൽകല്ലിലേക്ക്. കോട്ടയത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്‌ ഇല്ലിക്കൽ മല. മലയാളികളുടെ ഇടയിൽ പോലും അധികം പ്രശ്സ്തമല്ലാത്ത എന്നാൽ ഒന്നു പോയാൽ ഇനിയും പോയി കാണണം എന്നു തോന്നുന്ന അത്രയും മനോഹാരിത നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. ഒരു സൈഡിൽ ഇലവീഴാപൂഞ്ചിറയും മറ്റൊരു സൈഡിൽ വാഗമൺ മലനിരകളും.
മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്നതാണ്‌ ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയരമുള്ളത് കൂടക്കല്ലെന്നും പകുതി ഇളകി മാറിയ നിലയിൽ സർപ്പാകൃതിയിൽ കാണപ്പെടുന്നത് സർപ്പക്കല്ലെന്നും അറിയപ്പെടുന്നു. പണ്ടെപ്പോഴോ ഇടി മിന്നലിൽ പെട്ട് പകുതി അടർന്നു പോയതാണെന്നാണ്‌ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇടി മിന്നൽ ഉള്ളപ്പോഴും നല്ല മഴ ഉള്ള സമയങ്ങളിലും ഇല്ലിക്കൽ കല്ലിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. വൈകുന്നേര സമയങ്ങളൊ അതിരാവിലെയോ ആണ്‌ ഇവിടം സന്ദർശിക്കാൻ ഉചിതം. സർപ്പക്കലിനും കൂടക്കല്ലിനും ഇടയിൽ 20 അടി താഴ്ച്ചയിൽ ആർച്ച് പോലെ ഒരു വഴിയുണ്ട്.ഇതിനകത്തുകൂടി കയറി അപ്പുറത്തെ സൈഡിലേക്ക് പോകാൻ കഴിയും. വളരെ ഇടുങ്ങിയ ഈ വഴി അറിയപ്പെടുന്നത് നരകപാലം എന്നാണ്‌. ഇപ്പോൾ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. പണ്ട് സാഹസികരുടെ ഇഷ്ട വിനോദമായിരുന്നു നരകപാലം കയറുക എന്നത്. ഒരിക്കൽ അതിലേക്ക് പോയ ഒന്നു രണ്ടു പേർ കൊക്കയിലേക്ക് വീഴുകയുണ്ടായി. അതിനുശേഷം ഇവിടം റെസ്ട്രിക്ടഡ് ഏരിയ ആയി.
ഇല്ലിക്കൽ മലകയറ്റം പണ്ട് കാലങ്ങളിൽ സാഹസിസകരുടെ പ്രധാന വിനോദമായിരുന്നു. എന്നാൽ ഇന്ന് സാധാരണ സഞ്ചാരികൾക്കും വളരെ ഈസിയായി ഇല്ലിക്കൽ മല കയറാം. ഇല്ലിക്കൽ കല്ലിനെ അടുത്തറിയാം. സ്റ്റീൽ കൈവരികളിൽ പിടിച്ച് പിടിച്ച് ആർക്കും ഇല്ലിക്കൽ മലയിലേക്ക് കയറാം. ഇളം തണുപ്പും ചെറിയ കാറ്റും ചുറ്റും നോക്കെത്താ ദൂരം പരന്നു കിടക്കുന്ന മലനിരകളും. ഈവനിങ്ങ് റ്റൈമിൽ ചെല്ലുന്നവർക്ക് ഇല്ലിക്കല്മലയിലെ സൂര്യാസ്തമയം കാണാം. അതിനായി പ്രത്യേക ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. മലകയറ്റത്തിനിടയിൽ ഇത്തിരി ക്ഷീണമകറ്റണമെന്നു തോന്നിയാൽ അതിൽ ഇരിക്കുകയും ആവാം.
മീനിച്ചിലാറിന്റെ തുടക്കം ഈ മലനിരകളിലാണ്‌. അതുപോലെ കഥകളിൽ പ്രശസ്തമായ നീലക്കൊടുവേലി ഇല്ലിക്കൽ കല്ലിന്റെ ഏറ്റവും മുകളിൽ വളരുന്നുണ്ട് എന്നും വിശ്വാസമുണ്ട്.
ടീക്കോയ് ആണ്‌ ഇല്ലിക്കൽ മലയുടെ തൊട്ടടുത്തുള്ള ഠൗൺ. പക്ഷേ വഴി തെറ്റി ഞാൻ ഇല്ലിക്കൽ മലയിലേക്ക് പോയത് മങ്കൊമ്പ് വഴിയായിരുന്നു. കുത്തനെയുള്ളകയറ്റമായിരുന്നു. കൂടാതെ പൊട്ടിപ്പൊളിഞ്ഞ റോഡും റോഡ് കൺസ്ട്രക്ഷനും നടക്കുന്നു. കുറേ ദൂരം ചെന്നപ്പോഴാണ്‌ ആ റോഡ് പോളിഞ്ഞു കിടക്കുന്നതിന്റെ കാരണം മനസിലായത്. അവിടെ ഒരു ക്വോറി പ്രവർത്തിക്കുന്നു. തലങ്ങും വിലങ്ങും ഓടുന്ന ടിപ്പറുകളാണ്‌ റോഡ് നശിപ്പിച്ചിരിക്കുന്നത്. എന്നാൽ എന്നെ നടുക്കിയ കാര്യം അതായിരുന്നില്ല.. ഇല്ലിക്കൽ മലയാണ്‌ അവർ പൊട്ടിച്ചെടുത്ത്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് ഓർമ്മ വന്നത് മൂന്നാർ ഗ്യാപ് റോഡായിരുന്നു.
ഈ യാത്രയിൽ അതിസന്തോഷകരമായ ഒരു കാഴ്ച്ചയും കാണാൻ എനിക്ക് കഴിഞ്ഞു. തലനാടിൽ നിന്നും വന്ന റസാഖും അവന്റെ ഫാമിലിയുമായിരുന്നു എന്നെ സന്തോഷിപ്പിച്ചത്. വീൽചെയറിൽ മല കയറുന്ന റസാഖ്. റസാഖിനുള്ളിലെ സഞ്ചാരിയെ സന്തോഷത്തോടെ പ്രോത്സാഹിപ്പിക്കുന്ന അവന്റെ കുടുംബക്കാർ!
വൈകുന്നേരം 5.30 വരെയാണ്‌ ഇല്ലിക്കൽ മലയിലേക്ക് പോകാനുള്ള ജീപ് ടിക്കറ്റ് കിട്ടുന്നത്. എണ്ട്രി പോയിന്റിൽ എത്തിയാൽ ഒരാൾക് 59 രൂപയാണ്‌ പ്രവേശന ഫീ. 6 മണി വരെ ഇല്ലിക്കൽ കല്ലിൽ നില്ക്കാം. നല്ല മഴയുള്ള ദിവസങ്ങളിലും ഇടിമിന്നൽ ഉള്ളപ്പോഴും യാത്ര അവോയ്ഡ് ചെയ്യുക.

വീഡിയോ കാണാൻ താല്പ്പര്യമുള്ളവർക്ക് ലിങ്ക് താഴെ
https://youtu.be/6KpDPHlMvOY

Pic n review Credits Sajitha Saawariya

19/04/2022
DTPC യും കോട്ടയം ശുചിത്വ മിഷനും ചേർന്ന് ഇല്ലിക്കൽ കല്ലിൽ ഇന്ന് നടത്തിയ ക്ലീനിങ് പ്രോഗ്രാം....മൂന്നിലവ് പഞ്ചായത്ത്‌ മെംബേ...
27/03/2022

DTPC യും കോട്ടയം ശുചിത്വ മിഷനും ചേർന്ന് ഇല്ലിക്കൽ കല്ലിൽ ഇന്ന് നടത്തിയ ക്ലീനിങ് പ്രോഗ്രാം....
മൂന്നിലവ് പഞ്ചായത്ത്‌ മെംബേർസ്, DTPC അംഗങ്ങൾ,NSS കുട്ടികൾ, ഹരിത കർമ്മസേന, ADS, നാട്ടുകാർ എന്നിവർ പങ്കെടുക്കുന്നു.

16/03/2022

ഇല്ലിക്കൻ ഒരു പഴയകാല ചിത്രം

08/03/2022

പാലാ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡ് പഴുക്കാകാനം ഇന്ന് കേരളത്തിലെ തന്നെ ടൂറിസങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. ഇല്ലിക്കക്കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം, കണ്ണാടിപ്പാറ എന്നീ ടൂറിസ്റ്റ് പ്രദേശങ്ങളാണ് ഇവിടെയുള്ളത്... ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിലുള്ള നിരവധി റിസോർട്ടുകൾ കോട്ടേജുകൾ ഹോംസ്റ്റേകൾ ഇവിടെയുണ്ട്. ഈ ടൂറിസ്റ്റു പ്രദേശത്തേക്ക് ഏവർക്കും സ്വാഗതം.

04/03/2022

News

19/01/2022

27/12/2021

Our Illikkan in ads

17/11/2021

Beauty at its best

03/09/2021

ഇല്ലിക്കൽ കല്ലിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സമർപ്പിച്ച പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. സുരക്ഷാ സംവീധാനങ്ങൾ നടപ്പാക്കുന്നതിനായി ആണ് സംസ്ഥാന ടൂറിസം വകുപ്പ് അൻപത് ലക്ഷം രൂപ അനുവദിച്ചത്. ഇല്ലിക്കൽ കല്ലിൽ നടപ്പാത, ഫെൻസിങ്, ഹാൻഡ് റെയിൽ തുടങ്ങിയവ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇല്ലിക്കൽ കല്ലിൻ്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതായിരിക്കും.

Address

Ilikkal
Kottayam
686005

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm
Sunday 8am - 7pm

Website

Alerts

Be the first to know and let us send you an email when Illikkal Kallu - ഇല്ലിക്കൽ കല്ല് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Tourist Information Centers in Kottayam

Show All