Erattupetta Tourism Hub-ETH.

Erattupetta Tourism Hub-ETH. Erattupetta a small city in Kottayam dist. There are number of tourist destinations aground the city

27/10/2024
27/10/24 മനോരമ
27/10/2024

27/10/24 മനോരമ

ശ്രദ്ധിക്കുക
20/05/2024

ശ്രദ്ധിക്കുക

ഈരാറ്റുപേട്ട ടൂറിസം ഹബ് Erattupetta Tourism Hub-ETH.ഈ പേര് കേൾക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾ വിചാരിക്കും പേട്ടയിൽ എവിടെയാണ് ...
14/03/2024

ഈരാറ്റുപേട്ട ടൂറിസം ഹബ് Erattupetta Tourism Hub-ETH.
ഈ പേര് കേൾക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾ വിചാരിക്കും പേട്ടയിൽ എവിടെയാണ് ഇത്രയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്ന് . ശെരിക്കും ഈരാറ്റുപേട്ടയുടെ പരിസര പ്രേദേശങ്ങൾ ആയ പൂഞ്ഞാർ മണ്ഡലം ഉൾപ്പെടുന്ന ഒരു പാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ നമുക്ക് ചുറ്റും ഉണ്ട് . നമ്മൾ നമുക്ക് ചുറ്റുമുള്ളത് ആസ്വദിക്കാതെ മറ്റു ഡെസ്റ്റിനേഷൻ തേടിപ്പോവുന്നു . ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളെ ,നമ്മുടെ നാടായ ഈരാറ്റുപേട്ടയെ സെന്റർ പോയിന്റ് ആക്കിക്കൊണ്ട് ഒരു ടൂറിസം പ്രൊമോഷൻ എന്ന നിലക്കാണ് ppm ( സഹോദരൻ ) 2016 മുതൽ ശ്രെമം തുദങിയതു . അദ്ദേഹത്തിന്റെ അന്നത്തെ ദീർഘ വീക്ഷണ സൃഷ്‌ടി ഇന്ന് പുതിയ പേരിൽ വിപുലമായ രീതിയില് 10 കോടിയുടെപ്രൊജക്റ്റ് ആയി പത്രത്താളുകളിൽ പൂഞ്ഞാർ ടൂറിസം സര്ക്യൂട്ട് എന്നപേരിൽ അച്ചടിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം . ടൂറിസം രംഗത്ത് നമ്മുടെ നാടും ലോക പ്രെശസ്ത മാവട്ടെ എന്ന് ആശംസിക്കുന്നു

12/03/2024
04/11/2023

ഈരാറ്റുപേട്ടക്ക് ചുറ്റും .......... പ്രകൃതി കനിഞ്ഞരുളിയ ഒട്ടേറെ പച്ചപ്പിന് നടുവിലാണ് ഈരാറ്റുപേട്ട എന്ന കൊച്ചു പട്ടണം .നഗര തിരക്കിൽ നിന്നും മാറി പ്രകൃതിക്കൊപ്പം നടക്കാൻ ,അല്പം ശുദ്ധവായു ശ്വസിക്കാൻ ഒക്കെ നമുക്ക് വിളിപ്പാടകലങ്ങളിൽ ഇത്തരം പച്ചപ്പിന്റെ തുരുത്തുകൾ ....... മൂന്നിലവ് - കടവുപുഴ - മേച്ചാൽ ഭാഗത്തെ കാഴ്ച്ച ......watch erattupetta tourism HUB

ഇത് വേറൊരാൾ പോസ്റ്റിയതാണ് . കപ്ലീറ്റ് അല്ലാത്തത് കമന്റ് plz
10/10/2023

ഇത് വേറൊരാൾ പോസ്റ്റിയതാണ് . കപ്ലീറ്റ് അല്ലാത്തത് കമന്റ് plz

കവിത പോലൊരു പള്ളി.കോഴിക്കോട് .മനോഹരമായ കവിത പോലെ ഹൃദയഹാരിയാണ്  കോഴിക്കോട് GRAND. MOSQUE .ഏഷ്യയിലെ തന്നെ ഏറ്റവും വലുതും 2...
24/06/2023

കവിത പോലൊരു പള്ളി.

കോഴിക്കോട് .

മനോഹരമായ കവിത പോലെ ഹൃദയഹാരിയാണ് കോഴിക്കോട് GRAND. MOSQUE .
ഏഷ്യയിലെ തന്നെ ഏറ്റവും വലുതും 25000 പേർക്ക് ഒരേസമയം നമസ്കരിക്കാൻ പറ്റുന്നതുമായ മഹത്തായ നിർമ്മിതിയാണ് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് മോസ്ക് .
CBSE School.Unani Medical College,Sharahiya College,Law College , ഖുർ ആൻ പഠന കേന്ദ്രം , തുടങ്ങി നിരവധി സ്ഥാപനങ്ങളും , Residential Appartment ഉൾപ്പടെ മിനി township ആണ് Knowledge city യിലെ 125 ഏക്കറിൽ ഇപ്പോൾ ഉള്ളത്. ഈന്തപ്പനകൾ അതിരുകളിട്ട മനോഹര പാതകളും , പുൽമേടുകളും ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്തും.

ഹൃദ്യമായ സ്വീകരണവും ആതിഥ്യ മര്യാദയും ഏറെ ആകർഷകം.
വിവാദങ്ങളും വിശേഷങ്ങളും എറെ യുള്ള Knowledge city സഞ്ചാരികൾക്ക് ഹൃദ്യമായ ഒരു അനുഭവം തന്നെയാണ്

PPM Noushad
23/6/23

ഈരാറ്റുപേട്ടയിലെ തെക്കേക്കര മുഹിയിദ്ദീൻപള്ളിയുടെ. പഴയ ചിത്രം
24/01/2023

ഈരാറ്റുപേട്ടയിലെ തെക്കേക്കര മുഹിയിദ്ദീൻപള്ളിയുടെ. പഴയ ചിത്രം

Welcome
17/10/2022

Welcome

നമ്മൾ തിരിച്ചുവരും
22/04/2020

നമ്മൾ തിരിച്ചുവരും

08/02/2020

കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 25 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. .എരുമേലിയിലേക്ക് 31 കി.മീറ്ററും. ഈരാറ്റുപേട്ടയിലാണ് പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സ്ഥിതി ചെയ്യുന്നത്.
കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.

പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർത്ഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. (ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട'യായി മാറിയത് ഈ നാടിന്റെ കേവലം കുഗ്രാമത്തിൽനിന്നും വാണിജ്യ കേന്ദ്രത്തിലേക്കുള്ള പുരോഗതിയുടെ സൂചന കൂടിയാണ്. 'പേട്ട' എന്ന വാക്കിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർത്ഥം പ്രത്യേക കച്ചവട സ്ഥലം, അങ്ങാടി, നഗര പ്രാന്തത്തിലെ ചന്ത, താവളം എന്നൊക്കെയാണ്. ഈ എല്ലാ അർത്ഥത്തിലും ഇത് പേട്ടയായിത്തീരുകയായിരുന്നു. പ്രകൃതിദത്തമായ ഒരു ഉൾനാടൻ തുറമുഖത്തിന്റെ പ്രൌഢിയുള്ള വാണിജ്യ കേന്ദ്രമായതോടൊപ്പം തമിഴ്‌നാട്ടിൽനിന്നും പതിനെട്ടാം ശതകം വരെ കച്ചവട ചരക്കുകളുമായെത്താറുണ്ടായിരുന്ന കാളവണ്ടികളുടെ താവളവുമായിരുന്നു ഈരാറ്റുപേട്ട. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാറിന്റെ സൈനികരെ വിന്യസിച്ചിരുന്ന സൈനികത്താവളവും ഇതു തന്നെയായിരുന്നു.

ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിന് മുമ്പ് മീനച്ചിലാറും പോഷക നദികളും ചേർന്ന് മൂന്നായി കീറിമുറിച്ച പ്രദേശമായിരുന്ന് ഇത്. വർഷകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊകങ്ങളിൽ കിഴക്കേക്കര ഒരു ദ്വീപ് പോലെ ഒറ്റപ്പെടുമായിരുന്നു. അതി സാഹസികൻമാർ വെള്ളം നീന്തി കടന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. നിശ്ചിത ഇടവേളകളിൽ കരകവിയാറുണ്ടായിരുന്നെങ്കിലും മീനച്ചിലാർ ഈരാറ്റുപേട്ടയുടെ ജീവനാഡിയായിരുന്നു. വർഷകാലങ്ങളിൽ കടത്തുവള്ളങ്ങളും ചങ്ങാടങ്ങളും മൂന്നു കരകളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന രണ്ടാറ്റും മുന്നി ഇന്ന് ഒരോർമ മാത്രമാണ്. പടിഞ്ഞാറുനിന്നും പലചരക്കുകളുമായെത്തി തിരികെ മലഞ്ചരക്കുകളുമായി പോകാൻ നിരനിരയായി കാത്തുകെട്ടിക്കിടക്കുന്ന കെട്ടുവള്ളങ്ങൾ മുക്കടയുടെ വാണിജ്യ മേൽക്കോയ്മ വിളിച്ചോതുന്നുവയായിരുന്നു. ഹരിക്കലാമ്പും കത്തിച്ചുവെച്ച് നിരനിരയായി പടിഞ്ഞാറോട്ട് നീങ്ങുന്ന തടിച്ചങ്ങാടങ്ങൾ രാത്രികാലങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. പുറംനാടുകളിലേക്ക് തടികൾ എത്തിച്ചിരുന്ന പ്രകൃതിദത്തമായ മാർഗ്ഗമായിരുന്നു അത്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം തന്നെയായിരുന്നു ഈരാറ്റുപേട്ട.

വേനൽക്കാലമായിക്കഴിഞ്ഞാൽ ചാലിട്ടൊഴുകുന്ന കൊച്ചരുവിയായി മാറുന്ന ആ തെളിനീർ പ്രവാഹത്തിന്റെ ഇരുവശങ്ങളിലും ശുഭ്രസുന്ദരമായ മണൽപ്പുറം രൂപംകൊള്ളും. പിന്നീടത് ഈരാറ്റുപേട്ടയുടെ സാംസ്കാരിക കേന്ദ്രമാണ്. നിരവധി താൽക്കാലിക കച്ചവട പീടികകൾ ഉയർന്നുവരുന്നു. അതോടെ ഉത്സവങ്ങളുടേയും മേളകളുടേയും മഹാസമ്മേളനങ്ങളുടേയും വേദിയായിമാറുകയായി. ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകരാൻ മകൾ ഇന്ദിരയുമൊത്ത് വന്ന ജവഹർലാൽ നെഹ്റുവിന് ആതിഥ്യമരുളിയത് ഈ മണൽപ്പുറത്തായിരുന്നു. മനുഷ്യന്റെ കൈകടത്തിൽമൂലം ഇന്ന് മണൽപ്പുറമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ഈരാറ്റുപേട്ടയിൽ ജനവാസം എന്നു തുടങ്ങിയെന്നനുമാനിക്കാൻ പറ്റിയ രേഖകളൊന്നുമില്ല. എങ്കിലും ക്രിസ്തുവിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. മണ്ണിന്റെ മക്കളായ അവർ ഏതെങ്കിലും പ്രത്യേക ജാതിവിഭാഗത്തിൽ പെട്ടവരായിരുന്നു എന്ന് കരുതാൻ നിർവാഹമില്ല. വ്യത്യസ്ത ജാതികളും ഉപജാതികളും ഉണ്ടായിരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന ചില വീട്ടുപേരുകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. കൊല്ലൻപറമ്പ്,ആശാരിപറമ്പ്, തട്ടാൻപറമ്പ്, മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന് തുടങ്ങിയവ ഉദാഹണം. ഈ ജാതികളിൽ പെട്ടവർ സ്ഥിര താമസമാക്കിയിരുന്ന പ്രദേശങ്ങൾ മുസ്ലിംകളുടെ കൈവശമെത്തിയപ്പോഴും ഒരു മേൽവിലാസമെന്ന നിലയിൽ അതേ പേരുകൾ തന്നെ നിലനിർത്തിയതായിരിക്കാം എന്ന് അനുമാനിക്കുന്നു. അന്ന് ഉണ്ടായിരുന്ന പ്രബല കുടുംബങ്ങൾ ആണ് കൊല്ലംപറമ്പ് ,
തട്ടാം പറമ്പു ,മുണ്ടക്ക പറമ്പു ,മാറ്റകൊമ്പനാൽ ,നാകുന്നത് ,ആശാരി പറമ്പു ,മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന് .ഇന്നു ഈ തലമുറ വളർന്നു പല പേരിൽ അറിയപ്പെടുന്നു

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈരാറ്റുപേട്ടയെക്കുറിച്ച പരാമർശങ്ങളുണ്ട്.

എ.ഡി 600 കളിൽ തന്നെ ഇസ്ലാം മത പ്രചാരകർ ഇവിടെയെത്തിയതായി കരുതപ്പെടുന്നു. ക്രിസ്തുമത പ്രചാരകനായ സെന്റ് തോമസും ഇവിടം സന്ദർശിച്ചിരുന്നു.

2015 ജനുവരി 13 ന് ചേർന്ന മന്ത്രിസഭാ തീരുമാന പ്രകാരം ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റി ആയി ഉയർത്താൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അതിർത്തികൾ മാറ്റാതെ തന്നെയായിരുന്നു മുനിസിപ്പാലിറ്റി ആക്കി ഉയർത്താനുള്ള തീരുമാനം. 2016 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ഓദ്യോഗികമായി മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. മൂന്ന് പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത് .ഈരാറ്റുപേട്ട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ നടക്കൽ ,ഈരാറ്റുപേട്ട 2 (അരുവിത്തുറ) എന്നി മറ്റു രണ്ടു പോസ്റ്റ് ഓഫീസുകൾ കൂടി സ്ഥിതി ചെയ്യുന്നു
വടക്കേക്കര, തെക്കേക്കര, കിഴക്കേക്കര എന്നീ മൂന്നു കരകളിലായി ഈരാറ്റുപേട്ട പട്ടണം വ്യപിച്ചു കിടക്കുന്നു.
വടക്കേക്കര, തെക്കേക്കര പാലങ്ങളാണ്‌ ഈരാറ്റുപേട്ടയുടെ മൂന്ന്‌ കരകളെ പരസ്പരം ബന്ധിപ്പിക്കുന്നത്‌. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ കുരിക്കൾ നഗറിൽനിന്ന് തെക്കേക്കരയിലേക്കും തോട്ടുമുക്കിൽനിന്ന് നടക്കലേക്കും രണ്ട് കോസ്‌വേകൾ നിർമിച്ചിട്ടുണ്ട്
അടുത്ത പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

വാഗമൺ
കോലാഹലമേട്
അയ്യമ്പാറ,
തലനാട്
മാർമല അരുവി
അടുക്കം
ഇലവീഴാപ്പൂഞ്ചിറ
ഇല്ലിക്കൽ കല്ല്
ചേന്നാട് അരുവി
ഭരണങ്ങാനം (അൽഫോൻസാമ്മയുടെ കബറിടാം
രാമപുരം (നാലമ്പലം)
കാത്തിരപ്പള്ളി പഴയ പള്ളി
ഈരാറ്റുപേട്ട പുതുപ്പള്ളി
അരുവിത്തുറ വല്യച്ചൻ മല

വിവരണം ©®
Copied. 😊

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി 16 കിലോ മീറ്റർ
17/01/2020

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി 16 കിലോ മീറ്റർ

Address

Erattupetta
Kottayam
686122

Alerts

Be the first to know and let us send you an email when Erattupetta Tourism Hub-ETH. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category