11/12/2023
തിരുപ്പതിയിൽ ഒരു ലക്ഷം പേര് ഒരു ദിവസം എത്തുന്നു. ചിലപ്പോൾ അത് ഒന്നര ലക്ഷം വരെ. പഴനിയിൽ ജനുവരി മുതൽ മാർച്ച് വരെ ഒന്നോ രണ്ടോ അതിലധികമോ ലക്ഷം പേരാണ് ഒരു ദിവസം എത്തുന്നത്.
സുവർണ ക്ഷേത്രത്തിൽ ഒരു ലക്ഷം പേര് ഒരു ദിവസം എത്തുന്നു. ഇത്രയൊക്കെ അല്ലെ ശബരിമലയിലും എത്തുന്നുള്ളു. മാനേജ് ചെയ്യാൻ അറിയാത്തതുകൊണ്ടാണ് പത്തുമണിക്കൂർ ജനങ്ങളെ ക്യൂവിൽ നിർത്തുന്നത്.
മുകളിൽ പറഞ്ഞ സ്ഥലത്തൊന്നും ഭക്തരെ ശബരിമലയിലെ പോലെ പിഴിയുന്നുമില്ല. പഴനിയിൽ റോപ് വേ ടിക്കറ്റ് 25 രൂപയെ ഉള്ളു. തിരുപ്പതിയിൽ മലമുകളിലേക്ക് ബസ് യാത്ര സൗജന്യമാണ്.
ശബരിമലയിൽ ക്യൂ കോംപ്ലക്സ് പണിയാൻ പരിസ്ഥിതി തടസ്സം ഉണ്ടെങ്കിൽ പമ്പയിൽ വെയിറ്റ് ചെയ്യാൻ സൗകര്യം ഒരുക്കി കൊടുക്കണം. എന്നിട്ട് തിരുപതിയിലെ പോലെ നിശ്ചിതസമയത്ത് ദർശനത്തിനുള്ള സ്ലോട് കൊടുക്കണം.
ദിവസം ഒരു ലക്ഷം ആളുകൾ എത്തുമ്പോൾ അവശനിലയിൽ ആവുന്ന ആളുകളെ രക്ഷപ്പെടുത്താനും സൗകര്യം വേണ്ടതല്ലേ.
ഇതൊക്കെ വേണം എന്ന് വെച്ചാൽ ചെയ്യാം. ദേവസ്വം ഭരിക്കുന്നവർക്ക് മനുഷ്യത്വം വേണം, കഴിവും വേണം.
©️