My Travel Signature

15/03/2023

ഇഡ്ഡലിയും സാമ്പാറും 😘😘😜

Congratulations🇦🇷🇦🇷🇦🇷
19/12/2022

Congratulations🇦🇷🇦🇷🇦🇷



*പുള്ളിപ്പുലി ഭീഷണിയെ തുടർന്ന് അടച്ചിട്ട വൃന്ദാവൻ ഉദ്യാനം തുറന്നു*പുള്ളിപ്പുലി ഭീഷണിയെ തുടർന്ന് അടച്ചിട്ട കർണാടകയിലെ ശ്ര...
01/12/2022

*പുള്ളിപ്പുലി ഭീഷണിയെ തുടർന്ന് അടച്ചിട്ട വൃന്ദാവൻ ഉദ്യാനം തുറന്നു*

പുള്ളിപ്പുലി ഭീഷണിയെ തുടർന്ന് അടച്ചിട്ട കർണാടകയിലെ ശ്രീരംഗപട്ടണയിലുള്ള പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം വീണ്ടും തുറന്നു. സന്ദർശകരുടെ സുരക്ഷയുറപ്പാക്കാൻ വനപാലകരെ വിന്യസിച്ചുകൊണ്ടാണ് ഇന്നലെ ഉദ്യാനം തുറന്നത്. 13 അംഗ വനപാലകസംഘം ഉദ്യാനത്തിൽ പട്രോളിങ് നടത്തും. വനംവകുപ്പിന്റെ നിർദേശപ്രകാരമാണ് ഉദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കാൻ തീരുമാനിച്ചതെന്ന് ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഫാറൂഖ് അബു അറിയിച്ചു.
ഒക്ടോബർ 22 മുതൽ നവംബർ 18 വരെ അഞ്ചുതവണയാണ് ഉദ്യാനത്തിൽ പുലിയെത്തിയത്. നവംബർ ആറുമുതലാണ് ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചത്. പുലിയെ പിടികൂടാൻ വനംവകുപ്പ് അധികൃതർ കെണികൾ സ്ഥാപിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തിട്ടും വിജയിച്ചില്ല. നവംബർ 18ന് ശേഷം പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നില്ല.
പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാനം ദീർഘകാലം അടച്ചിടുന്നത് വലിയ വരുമാനനഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് പുലിയെ പിടികൂടാൻ സാധിക്കാതിരുന്നിട്ടും വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനകം 50 ലക്ഷത്തിലധികം രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നാണ് അധികൃതർ പറയുന്നത്.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

*🔴കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്​സ്​പ്രസ്​ ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി*നാളെ മുതൽ വിവിധ ട്രെയിനുകൾക്ക് നിയ...
01/12/2022

*🔴കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്​സ്​പ്രസ്​ ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി*

നാളെ മുതൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം_

കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമ്മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യറാണി എക്​സ്​പ്രസ്​ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.

*പൂർണമായി റദ്ദാക്കിയവ*

▪️16350 നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
▪️16349 കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
▪️06772 കൊല്ലം- കന്യാകുമാരി മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )
▪️06773 കന്യാകുമാരി- കൊല്ലം മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​ മുതൽ 11 വരെ
▪️06429 കൊച്ചുവേളി- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​മുതൽ 11 വരെ )
▪️06430 നാഗർകോവിൽ- കൊച്ചുവേളി എക്​സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )
▪️12202 കൊച്ചുവേളി- ലോകമാന്യതിക്​ ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
▪️12201 ലോകമാന്യ തിലക്​ - കൊച്ചുവേളി ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
▪️16319 കൊച്ചുവേളി- എസ്​.എം.വി.ടി ബംഗളൂരു ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
▪️16320 എസ്​.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
▪️16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
▪️16356 മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതു ​​​മുതൽ 11 വരെ )
▪️16342 തിരുവനന്തപുരം- ഗുരുവായൂർ ഇൻറർസിറ്റി (ഡിസംബർ11)
▪️16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി (ഡിസംബർ12)
▪️06423 കൊല്ലം- തിരുവനന്തപുരം എക്സ്​പ്രസ്​ (ഡിസംബർ11)
▪️06426 നാഗർകോവിൽ- കൊല്ലം എക്സ്​പ്രസ് (ഡിസംബർ11)
▪️06427 കൊല്ലം- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
▪️06639 പുനലൂർ- നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
▪️06640 കന്യാകുമാരി- പുനലൂർ എക്സ്​​പ്രസ്​ (ഡിസംബർ 11)
▪️16303 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്​ (ഡിസംബർ11)
▪️16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട്​ (ഡിസംബർ11)

*ഭാഗിക റദ്ദാക്കൽ*

▪️നവംബർ 29ന്​ പുറപ്പെടുന്ന ഇൻഡോർ-​കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ( 20932) ഡിസംബർ ഒന്നിന്​ കൊല്ലത്ത്​ യാത്ര അവസാനിപ്പിക്കും.
▪️ആറിന്​ പുറപ്പെടുന്ന നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിന്​ കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും
▪️ആറിനും എട്ടിനും പുറ​പ്പെടുന്ന യശ്വന്ത്​പുർ-കൊച്ചുവേളി എക്സ്​പ്രസ്​(12257) ഏഴ്​, എട്ട്​ തീയതികളിൽ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.
▪️ഏഴ്​, എട്ട്​ തീയതികളിൽ കൊച്ചുവേളിയിൽ നിന്ന്​ പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്​പുർ എക്സ്​പ്രസ്​ ​(12258 )കൊച്ചുവേളിക്ക്​ പകരം കോട്ടയത്തു നിന്നാകും യാത്ര തുടങ്ങുക.
▪️ഏഴിന്​ പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(12777 )എട്ടിന്​ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.
▪️എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് ​(12778 ) കോട്ടയത്തു നിന്ന്​ യാത്ര തുടങ്ങും.
▪️ആറിനുള്ള ബാവ്​നഗർ-കൊച്ചുവേളി എക്സ്​ബ്രസ്​​(19260 ) ഏഴിന് എറണകുളം ടൗണിൽ സർവിസ്​ അവസാനിപ്പിക്കും.
▪️എട്ടിന്​ പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്​നഗർ എക്സ്പ്രസ്​ ​(19259) എറണാകുളം ടൗണിൽനിന്നാകും മടക്കയാത്ര ആരംഭിക്കുക.
▪️എട്ടിന്​ പുറ​പ്പെടേണ്ട യശ്വന്ത്​പുർ-​കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(22677) ഒമ്പതിന്​ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.
▪️ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്​പുർ സൂപ്പർഫാസ്റ്റ്​ ​(22678) കോട്ടയത്തു നിന്ന്​ യാത്ര തുടങ്ങും.
▪️ഏഴ്​, ഒമ്പത്​ തീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി ​(12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
▪️10, 12 തിയതികളി​ലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ്​ ​(12217 )ആലപ്പുഴയിൽനിന്നാവും തുടങ്ങുക.
▪️എട്ടിന്‍റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(20910) പത്തിന്​ എറണാകുളം ജങ്​ഷനിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ്​ ​(20909 ) എറണാകുളം ജങ്​ഷനിൽനിന്ന്​ യാത്ര തുടങ്ങും.
▪️11 ലെ തൃച്ചി-തിരുവനന്തപുരം ഇന്‍റർസിറ്റി ​(22627 ) 11ന്​ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- തൃച്ചി ഇൻർസിറ്റി ​(22628 ) തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
▪️11 ലെ ഗുരുവായൂർ- തിരുവനന്തപുരം ഇൻർസിറ്റി ​(16341 )കായംകുളത്ത്​ യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊച്ചുവേളി -ഗോരഖ്​പൂർ രപ്തിസാഗർ ​(12512) എറണാകുളം ജങ്​ഷനിൽനിന്നാകും തുടങ്ങുക.
▪️11 ലെ തിരുവനന്തപുരം- ലോകമാന്യതിലക്​ എക്സ്​പ്രസ്​​(16346 ) വർക്കലയിൽ നിന്നാണ്​ തുടങ്ങുക.
▪️11 ലെ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്​ദി ​( 12082) കൊല്ലത്തു നിന്നാകും യാത്ര തുടങ്ങുക.
▪️10 ലെ ചെന്നൈ - തിരുവനന്തപുരം മെയിൽ ​(12623 ) 11 ന്​ കൊല്ലത്ത്​ യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ ​​(12624 ) കൊല്ലത്തു നിന്നാകും തുടങ്ങുക.
▪️10 ലെ ചെന്നൈ എഗ് മോർ- കൊല്ലം അനന്തപുരി ​(16723) 11 ന്​ തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും.
▪️11 ലെ കൊല്ലം - ചെന്നൈ അനന്തപുരി ​(16724) തിരുവനന്തപുരത്തു നിന്ന്​ യാത്ര തുടങ്ങും
▪️10 ലെ ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ​(12695)​ 11ന്​ വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- ചെന്നൈസൂപ്പർഫാസ്റ്റ് ​(12696 ) വർക്കലയിൽ നിന്നാണ്​ യാത്ര തുടങ്ങുക.
▪️10 ലെ മംഗളൂരു- തിരുവനന്തപുരം മലബാർ ​(16630 ) 11ന്​ കഴക്കൂട്ടത്ത്​ യാ​ത്ര അവസാനിപ്പിക്കും.
▪️11 ലെ തിരുവനന്തപുരം- മംഗളൂരു ​(16629) കഴക്കൂട്ടത്തു നിന്ന്​ യാത്ര തുടങ്ങും.
▪️ഡിസംബർ ആറ്​, ഏഴ്​,എട്ട്​, ഒമ്പത്​, 10​ തീയതികളിലെ മൈസൂർ-​ കൊച്ചുവേളി എക്സ്​പ്രസ് ​( 16315 )​ യഥാക്രമം ഏഴ്​, എട്ട്​, ഒമ്പത്​,10​, 11 തിയതികളിൽ എറണാകുളത്ത്​ യാത്ര അവസാനിപ്പിക്കും.
▪️ഏഴ്​, എട്ട്​, ഒമ്പത്​,10​, 11 തിയതികളിലെ മൈസൂർ- കൊച്ചുവേളി എക്സ്​പ്രസ്​ ​( 16316 ) കൊച്ചുവേളിക്ക്​ പകരം എറണാകുളത്തു നിന്നാകും യാത്ര തിരിക്കുക.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

*🔴മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര*മലപ്പുറം : ജില്ലയിലെ കെഎസ്ആർടിസിയുടെ മൂന്ന് ഡിപ്പോകളി...
30/11/2022

*🔴മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര*

മലപ്പുറം : ജില്ലയിലെ കെഎസ്ആർടിസിയുടെ മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് ഉല്ലാസ യാത്ര. രണ്ട് ദിവസത്തെ പാക്കേജാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട വഴിയാണ് യാത്ര. മലപ്പുറം ഡിപ്പോയിൽ നിന്ന് ഡിസംബർ 10നും പെരിന്തൽമണ്ണയിൽ നിന്ന് 20നുമാണ് യാത്ര. നിലമ്പൂരിൽ നിന്ന് 17നും 30നും പുറപ്പെടുന്ന 2 ട്രിപ്പുകളുമുണ്ട്.

മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് ആദ്യ ദിനം പുലർച്ചെ പുറപ്പെട്ട് കുമരകത്ത് ബോട്ടിങ് നടത്തിയ ശേഷം രാത്രി പത്തനംതിട്ടയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം, അവിടെ നിന്ന് പിറ്റേന്ന് രാവിലെ 7ന് ഗവിയിലേക്ക് പുറപ്പെടും. ഗവിയിലും ബോട്ടിങ് ഉണ്ട്. ഉച്ച ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. വിവരങ്ങൾക്ക്: മലപ്പുറം -9446389823, 9995726885, പെരിന്തൽമണ്ണ 9048848436, 9544088226, നിലമ്പൂർ - 7012968595, 9846869969.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

എറണാകുളം–ചെന്നൈ ശബരിമല സ്പെഷൽ ട്രെയിൻ; ചെങ്കോട്ട- പുനലൂർ പാതയിലൂടെകൊല്ലം–ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ...
26/11/2022

എറണാകുളം–ചെന്നൈ ശബരിമല സ്പെഷൽ ട്രെയിൻ; ചെങ്കോട്ട- പുനലൂർ പാതയിലൂടെ
കൊല്ലം–ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്പെഷൽ ട്രെയിനാണിത്.
റെയിൽവേ ചെങ്കോട്ട- പുനലൂർ പാതയിലൂടെ ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.ശബരിമല സ്പെഷൽ (06067) കൊല്ലം, ചെങ്കോട്ട വഴി എറണാകുളം–ചെന്നൈ താംബരം നവംബർ 28 മുതൽ 2023 ജനുവരി 2 വരെ സർവീസ് നടത്തും. എറണാകുളത്തു നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താംബരത്ത് എത്തും. കൊല്ലം–ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്പെഷൽ ട്രെയിനാണിത്.

മടക്ക ട്രെയിൻ (06068) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് താംബരത്തു നിന്നു പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല.
തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകൾ :

ചെങ്കോട്ട, രാജപാളയം, ശിവകാശി, മധുര, ഡിണ്ടിഗൽ,തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, ചിദംബരം, വില്ലുപുരം.

ചെന്നൈയിൽ നിന്നുള്ള ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 6.50ന് പുനലൂരിലെത്തും. തീർഥാടകർക്ക് പുനലൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സൗകര്യം ലഭിക്കും.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

പെരിന്തൽമണ്ണയിൽ നിന്നും ആനവണ്ടിയിൽ കുറഞ്ഞ ചിലവിൽ കുമരകത്തെ ഹൗസ് ബോട്ട് യാത്രക്ക് പോരുന്നോ?*പെരിന്തൽമണ്ണ* പെരിന്തൽമണ്ണ കെ...
23/11/2022

പെരിന്തൽമണ്ണയിൽ നിന്നും ആനവണ്ടിയിൽ കുറഞ്ഞ ചിലവിൽ കുമരകത്തെ ഹൗസ് ബോട്ട് യാത്രക്ക് പോരുന്നോ?

*പെരിന്തൽമണ്ണ* പെരിന്തൽമണ്ണ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കുറഞ്ഞ ചിലവിൽ കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. ഈ മാസം 26ന് (ശനിയാഴ്ച)
പുലർച്ചെ അഞ്ച് മണിക്ക് പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെട്ട് 10.30ഓടെ കുമരകത്തെത്തും. തുടർന്ന് 11 മണി മുതൽ വൈകീട്ട് നാല് മണി വരെ ഹൗസ്ബോട്ട് യാത്രയാണ് സംഘടിപ്പിക്കുന്നത്. യാത്രയിലുടനീളം വിവിധ തരം പക്ഷികൾ ഉൾപെടെ മനോഹരമായ നിരവധി കാഴ്ചകളും കാണാൻ സാധിക്കും. തുടർന്ന് വൈകീട്ട് അഞ്ച് മണിക്ക് യാത്ര തിരിച്ച് രാത്രി 11 മണിയോടെ പെരിന്തൽമണ്ണയിലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉൾപെടെ ഒരാൾക്ക് 1450 രൂപയാണ് ചാർജ്. താൽപര്യമുള്ളവർ 9048848436, 9544088226 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

19/11/2022

വയനാട്ടിലെ ബസ്റ്റോറന്റ് | wayanad bustorant |

അരുണാചൽ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഡോണി പോളോ വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യ...
19/11/2022

അരുണാചൽ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഡോണി പോളോ വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
അരുണാചൽ പ്രദേശിലെ മൂന്നാമത്തെയും സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിലെ ആദ്യത്തേയും പ്രവർത്തനക്ഷമമായ വിമാനത്താവളമാണിത്, വടക്കുകിഴക്കൻ മേഖലയിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 16 ആയി.
ഏത് കാലാവസ്ഥയിലും പകൽ പ്രവർത്തനത്തിന് അനുയോജ്യമാണ് പുതിയ വിമാനത്താവളമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പുതിയ വിമാനത്താവളത്തിന് 2,300 മീറ്റർ റൺവേയുണ്ട്, കൂടാതെ ബോയിംഗ് 747 പോലുള്ള വലിയ, വീതിയേറിയ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമാണ്.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

കഴക്കൂട്ടം: തലസ്ഥാനജില്ലയുടെ അഭിമാനമായി കഴക്കൂട്ടത്തെ ആകാശപാത നാളെ ഗതാഗതത്തിന് തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ...
14/11/2022

കഴക്കൂട്ടം: തലസ്ഥാനജില്ലയുടെ അഭിമാനമായി കഴക്കൂട്ടത്തെ ആകാശപാത നാളെ ഗതാഗതത്തിന് തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്.
കഴക്കൂട്ടത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആകാശപാത പരിഹാരമാവും. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഏറെ സമയലാഭവുമുണ്ടാവും. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് എലിവേറ്റഡ് ഹൈവേ വാഹന ഗതാഗതത്തിന് തുറക്കുക.

ടെക്നോപാര്‍ക്കടക്കം വിവിധ സ്ഥാപനങ്ങളുള്ള കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. 2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് 195.5 കോടിയാണ് ചെലവ്.

രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. ആര്‍.ഡി.എസും ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്ബനിയും സംയുക്തമായാണ് നിര്‍മാണം നടത്തിയത്. ഉദ്ഘാടനത്തിന് മുമ്ബുള്ള അവസാനഘട്ട നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തിലും സര്‍വിസ് റോഡിലുമായി 266 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വിസ് റോഡ് കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേറ്റഡ് ഹൈവേ കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരേത്ത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നവംബര്‍ 15ന് തുറക്കുമെന്ന് പിന്നീട് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി.

**Follow us on **
Youtube:https://youtube.com/channel/UCChljAViDzosSGDTxHEEtiw
Facebook:www.facebook.com/mytravelsignature/
Instagram:www.instagram.com/my_travel_signature/

Food day 💚Cochin
14/11/2022

Food day 💚

Cochin

ചിരട്ടപുട്ടും ബീഫും ❤
13/11/2022

ചിരട്ടപുട്ടും ബീഫും ❤

13/11/2022

തിങ്കളാഴ്ച വരെ വ്യാപക മഴ; 10 ഇടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ ഓറഞ്ച്; മത്സ്യബന്ധത്തിന് വിലക്ക്                     ...
12/11/2022

തിങ്കളാഴ്ച വരെ വ്യാപക മഴ; 10 ഇടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ ഓറഞ്ച്; മത്സ്യബന്ധത്തിന് വിലക്ക്

Nadukani 💚Kerala - Tamilnad Border
12/11/2022

Nadukani 💚

Kerala - Tamilnad Border

Address

Chemmad
Malappuram

Alerts

Be the first to know and let us send you an email when My Travel Signature posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Travel Signature:

Videos

Share

Category