Kshetrapadham

Kshetrapadham നമ്മുടെ ക്ഷേത്രങ്ങളുടെ ഈശ്വര ചൈതന്യ?

14/08/2024
14/08/2024

മധുരം മനോഹരം രാമായണം...

16/07/2024

ഏക ശ്ലോക രാമായണം

പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം.

രാമന്റെ 66 ഗുണങ്ങൾ

1. *നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ).*
2. *മഹാവീര്യൻ.*
3. *ദ്യുതിമാൻ (കാന്തിയുള്ളവൻ).*
4. *ധൃതിമാൻ* *(ദൃഢനിശ്ചയമുള്ളവൻ).*
5. *വശി (എല്ലാവരെയും വശത്താക്കിയവൻ).*
6. *ബുദ്ധിമാൻ.*
7. *നീതിമാൻ.*
8. *കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ.*
9. *മഹാഹനു (വലിയ താടിയുള്ളവൻ).*
10. *മഹോരസ്കൻ - വിശാലമായ* *മാറുള്ളവൻ.*
11. *മഹേഷ്വാസ:( വമ്പിച്ച വില്ലാളി).*
12. *ഗൂഢശത്രുരരിംദമ: ശത്രുദമനൻ.*
13. *ആജാനബാഹു*
14. *സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ.*
15. *സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ.*
16. *സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.*
17. *സമ: ഒത്ത ഉയരമുള്ളവനും*
18. *സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.*
19. *സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.*
20. *പ്രതാപവാൻ.*
21. *പീനവക്ഷ: തടിച്ച മാറുള്ളവൻ.*
22. *വിശാലാക്ഷൻ - വിശാലനേത്രൻ.*
23. *ലക്ഷ്മീവാൻ -* *ശോഭയുള്ളവൻ.*
24. *ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.*
25. *ധർമ്മജ്ഞൻ.*
26. *സത്യസന്ധൻ.*
27. *പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.*
28. *യശസ്വീ-*
29. *ജ്ഞാനസമ്പന്ന:*
30. *ശുചി: പരിശുദ്ധി.*
31. *വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.*
32. *സമാധിമാൻ: ആശ്രിത രക്ഷകൻ.*
33. *പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ.*
34. *ശ്രീമാൻ - ശ്രീയോടു കൂടിയവൻ.*
35. *ധാതാ.*
36. *രിപുനിഷൂദന: ശത്രുഞ്ജയൻ.*
37. *ജീവിസമൂഹത്തിന്റെ രക്ഷകൻ.*
38. *ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ.*
39. *തന്റെ ധർമ്മത്തിനു രക്ഷകൻ.*
40. *സ്വജനങ്ങളെ രക്ഷിക്കുന്നവൻ.*
41. *വേദവേദാംഗ തത്ത്വജ്ഞേൻ
*വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.*
42. *ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.*
43. *സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.*
*-- സ്മൃതിമാൻ -* *ഓർമ്മശക്തിയുള്ളവൻ.*
44. *പ്രതിഭാനവാൻ -* *പ്രതിഭയുള്ളവൻ.*
45. *സർവലോകപ്രിയൻ.*
46. *സാധു - നല്ലവൻ*
47. *അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.*
48. *വിചക്ഷണ: അതിസമർത്ഥൻ.*
49. *സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.*
50. *ആര്യ: ആദ്യൻ.*
51. *സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.*
52. *ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ*
53. *സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.*
54. *കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.*
55. *ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ*
56. *ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ*
57. *പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.*
58. *സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.*
59. *ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ.*
60. *ക്ഷമയിൽ ഭൂമിക്കു തുല്യൻ.*
61. *കൊടുക്കുന്നതിൽ കുബേരന് സമൻ.*
62. *സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.*
63. *പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.*
64. *ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ.*
65. *ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ*
66. *പ്രിയൻ*

ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കുറിച്ച് ക്ഷേത്ര...
23/10/2023

ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കുറിച്ച് ക്ഷേത്രം തന്ത്രി കാട്ടുമാടം ഇല്ലത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്...

ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കു.....

20/04/2023

ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു, ശരിക്കും നിങ്ങളുടെ ജീവിത പങ്കാളി ആരാണ് ?

അമ്മ?
അച്ഛൻ?
ഭാര്യ?
മകൻ?
ഭർത്താവ്?
മകൾ?
സുഹൃത്തുക്കൾ?
എന്നിവർ ആരും അല്ല......!!!

നിങ്ങളുടെ യഥാർത്ഥ ജീവിത പങ്കാളി നിങ്ങളുടെ ശരീരമാണ്...!
നിങ്ങളുടെ ശരീരം പ്രതികരിക്കുന്നത് നിർത്തിയാൽ ആരും നിങ്ങളോടൊപ്പം ഇല്ല!
നിങ്ങളും , നിങ്ങളുടെ ശരീരവും മാത്രമാണ് ജനനം മുതൽ മരണം വരെ ഒരുമിച്ച് നിൽക്കുന്നത്.!
നിങ്ങളുടെ ശരീരത്തോട് നിങ്ങൾക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് .!
നിങ്ങളുടെ ശരീരത്തെ എത്രമാത്രം പരിപാലിക്കുന്നുവോ അത്രയധികം നിങ്ങളുടെ ശരീരം നിങ്ങളെ പരിപാലിക്കും.!

നിങ്ങൾ എന്തുകഴിക്കുന്നു, ആരോഗ്യവാനായി നിങ്ങൾ എന്തു ചെയ്യുന്നു, സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, അതിനു നിങ്ങൾ എത്രമാത്രം വിശ്രമം നൽകുന്നു, ഈ അവസ്ഥയിൽ കൂടെയായിരിക്കും നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് തീരുമാനിക്കുന്നത്.!

നിങ്ങൾ താമസിക്കുന്ന സ്ഥിരമായ വിലാസമാണ് നിങ്ങളുടെ ശരീരം എന്നോർക്കുക, മറ്റാർക്കും പങ്കിടാൻ കഴിയാത്ത നിങ്ങളുടെ സ്വത്ത്, ബാധ്യത എന്നിവയാണ് നിങ്ങളുടെ ശരീരം. നിങ്ങളുടെ ശരീരം നിങ്ങളുടെ ഉത്തരവാദിത്വമാണ്, കാരണം നിങ്ങളാണ് യഥാർത്ഥ ജീവിത പങ്കാളി. എന്നെന്നേക്കുമായി ആരോഗ്യവാനായി ഇരിക്കുക,
സ്വയം പരിപാലിക്കുക.!

പണം വരുന്നു പോകുന്നു......!അതുപോലെതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ശാശ്വതമല്ല......!നിങ്ങൾ അല്ലാതെ മറ്റാർക്കും നിങ്ങളുടെ ശരീരത്തെ സഹായിക്കാനാവില്ല എന്നോർക്കുക......!
അതിനായി നമ്മൾ
ശ്വാസകോശത്തിന് വേണ്ട പ്രാണായാമം ....!
മനസ്സിനു വേണ്ടി ധ്യാനം ....!
ശരീരത്തിന് വേണ്ടി യോഗാസനം .....!
ഹൃദയത്തിന്റെ ആരോഗ്യത്തിനായി നടത്തം .....!
ആമാശയത്തിന് നല്ല ഭക്ഷണം .....!
ആത്മാവിന് നല്ല ചിന്തകൾ ....!
ലോകത്തിനു വേണ്ടി നല്ല കർമ്മം ....!
എന്നിവ നിത്യവും ശീലമാക്കുക ....!
ആരോഗ്യത്തോടെ കഴിയുക.!

👍👍👍
©️ Raveendran T

സ്പതാരാധനയുടെ ദേവഭൂമിമട്ടന്നൂര്‍ - മണ്ണൂര്‍മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 18...
19/04/2023

സ്പതാരാധനയുടെ ദേവഭൂമി
മട്ടന്നൂര്‍ - മണ്ണൂര്‍
മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 1852 ലെ മട്ടന്നൂര്‍ കലാപത്തോടെ നാശോന്മുഖമായ മണ്ണൂര്‍ മേലോത്ത് മഹാവിഷ്ണു ക്ഷേത്രത്തെ കുറിച്ചും കൂടുതലറിയാന്‍ കാണുക മറ്റുള്ളവര്‍ക്കായി പങ്കുവെക്കുക... https://youtu.be/V95336l_bkI

മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 1852 ലെ മട്ടന്നൂര്‍ കലാപത്തോടെ നാശ....

09/04/2023

പത്മനാഭസ്വാമിയുടെ കീർത്തനവുമായി
മണികണ്ഠൻ, രാജലക്ഷ്മി,ഗോവിന്ദ്, ഗോപിക .

01/03/2023

നമുക്ക് അർഹത ഇല്ലാത്തതിൽ ഒന്നും തന്നെ അനുഭവയോഗം ഉണ്ടാകില്ല...!

അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ സ്വത്ത്..സമ്പാദ്യമോ..സ്നേഹമോ ..
ഇതൊന്നും നമുക്ക് അനുഭവിക്കാൻ യോഗം ഇല്ല എങ്കിൽ അവ നമുക്ക് അർഹത പെട്ടത് അല്ല..!

ഈശ്വര നിച്ഛയപ്രകാരം നമുക്ക് അർഹത പെട്ടത് സമയമാകുമ്പോൾ നമ്മിൽ വന്ന് ചേരുകയും നമ്മളെ വിട്ടുപോകാതെ ജീവനുള്ള കാലം വരെ നിലനിൽക്കുകയും ചെയ്യും...!അസ്ഥിരമായ പ്രപഞ്ചത്തിൽ ഒന്നും സ്ഥിരമല്ലാത്തത് പോലെ ഞാനെന്ന് അഹങ്കരിക്കുന്ന ദേഹം പോലും നമുക്ക് അന്യമാകും....! ആത്മാവ് മാത്രം സ്ഥിരമായി നിലനിൽക്കും..!

അധർമ്മ പാതയിലൂടെ സമ്പത്തിനു പിന്നാലെ പായുമ്പോൾ ഓർക്കുക. ധർമ്മത്തിൻ്റെ കണ്ണുകൾ നമ്മുടെ കർമ്മത്തിൽ സദാ ജാഗരൂകമാണ്..! ധർമ്മത്തിന് കോട്ടം സംഭവിക്കുമ്പോൾ കർമ്മത്തിൻ്റെ ധർമ്മ കർത്താവായി ശനി ദോഷസ്ഥനായി വന്നു ചേരും..! നമ്മുടെ കർമ്മം തന്നെയാണ് നമ്മിൽ കർമ്മ ധർമ്മമായി വന്നു ചേരുന്നത്..! അതായത് സത്കർമ്മത്തിന് സത്ഫലവും ദുഷ്ക്കർമ്മത്തിന് ദോഷഫലവും നിശ്ചയമാണ്...!

ധർമ്മത്തിന് നിരക്കാത്ത കർമ്മങ്ങൾ വർദ്ധിക്കുമ്പോൾ ധർമ്മ കർത്താവായ ഈശ്വരൻ വിവിധ രൂപത്തിൽ ഉദയം ചെയ്യുന്നു..! സത് വാക്യങ്ങളുടെ രൂപത്തിൽ...സത്കർമ്മത്തിൻ്റെ ...നേരിൻ്റെ പാതയിലേക്ക് നമ്മെ നയിക്കുന്നു...! തന്നിലൊരിത്തിരി നന്മയും ഈശ്വര വിശ്വാസവും ഉളളവർ സത്പാതയിലേക്ക് വരിക തന്നെ ചെയ്യും...!

ഈശ്വര ഭയം ഇല്ലാത്തവർ അധമ മാർഗത്തിൽ ധന വർദ്ധനവിനായി സുഖ സൗകര്യത്തിനായി ഓടിക്കൊണ്ടെ ഇരിക്കും...!പക്ഷേ വളഞ്ഞ വഴിയിൽ നാം സമ്പാദിക്കുന്നത് എന്ത് തന്നെ ആയാലും മറ്റൊരു തരത്തിൽ നമുക്ക് വലിയ നഷ്ട്ടമായി മാറും..! സ്വസ്ഥതയും സമാധാനവും നഷ്ട്ടമാകും....!

നമുക്ക് ധർമ്മ പാതയിൽ സഞ്ചരിക്കാം..! ഈശ്വര വിശ്വാസത്തോടെ ജീവിച്ച് ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താം..! വാക്കുകളും കർമ്മങ്ങളും ധർമ്മത്തിൽ അധിഷ്ഠിതമാകാൻ ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..!
©️ കൃഷ്ണപ്രേമം ഭക്തി
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

01/03/2023

45 വർഷത്തിന് ശേഷം കോലത്തുനാട് കാൽച്ചിലമ്പൊലി കേട്ട് ഉണരുന്നു
ഒരു ചരിത്രകാല സ്മരണകൾ ഉണർത്തുന്ന ആചാര പെരുമയോടെ...
ചിറക്കൽ കോവിലകം
ശ്രീ ചാമുണ്ഡികോട്ടം
പെരുങ്കളിയാട്ട
*മഹോത്സവം*
2023 എപ്രിൽ 5 മുതൽ 9 വരെ നടക്കുന്നു ... പെരുംകളിയാട്ടത്തിെന്റെ ഔദ്യേഗികവാട്ട്സപ്പ് കൂട്ടായ്മയിൽ അംഗമാവുവാൻ താഴെകൊടുത്ത ലിങ്ക് ഉപയോഗിക്കുക

https://chat.whatsapp.com/J4Y6vwOcSIHA4VJMAL1Mda

25/02/2023

ഗുരു പാരമ്പര്യവും ഈശ്വരാനുഗ്രഹവും ഒത്തു ചേർന്ന് പ്രഗത്ഭനായ ഒരു തെയ്യം കലാകാരനാവാൻ ദേവി അനുഗ്രഹിക്കട്ടെ...

കോവൂർ മുരളി പണിക്കരുടെയും സീമയുടെയും മകനായ ആറാം ക്ലാസ് വിദ്യാർത്ഥിയായ അമർനാഥ്‌ (കണ്ണൻ )ആണ് കോലധാരി.
നെല്ലൂന്നിയിലെ സോമൻ പണിക്കരുടെ മരുമകനാണ്.

18/02/2023

ശ്രീ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെ
അറിയപ്പെടാത്ത അപൂര്‍വ്വതകള്‍...
ആരും വെളിപ്പെടുത്താതെ പോയ രഹസ്യമായ ചില ചരിത്ര വസ്തുതകള്‍ അറിയുവാന്‍ കാണുക https://youtu.be/pyFZkZIU89s

ശ്രീ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെഅറിയപ്പെടാത്ത അപൂര്‍വ്വതകള്‍...ആരും വെളിപ്പെടുത്താതെ പോയ രഹസ്യമായ ചില ചരിത്ര വസ്തുതകള്...
03/02/2023

ശ്രീ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെ
അറിയപ്പെടാത്ത അപൂര്‍വ്വതകള്‍...
ആരും വെളിപ്പെടുത്താതെ പോയ രഹസ്യമായ ചില ചരിത്ര വസ്തുതകള്‍ അറിയുവാന്‍ കാണുക

ശ്രീ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെഅറിയപ്പെടാത്ത അപൂര്‍വ്വതകള്‍...ആരും വെളിപ്പെടുത്താതെ പോയ രഹസ്യമായ ചില ചര.....

14/01/2023

അഗ്നീശ്വരി തെയ്യം. തുരുത്തിയിൽ മഹാമായ ക്ഷേത്രം. കല്ലാമല. കുഞ്ഞിപ്പള്ളി. വടകര.
Photo : Arjun PN

13/11/2022

കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ അർജ്ജുനന്റെ അമ്പ് ഏൽക്കുന്ന മുറക്ക് കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലോട്ട് പോയികൊണ്ടിരുന്നു. തിരിച്ചു കർണ്ണൻ അമ്പ് എയ്യുമ്പോൾ അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലോട്ട് പോകുന്നു. ഇതു കണ്ട കൃഷ്ണൻ പറയും

"എത്ര വീ...രനാണ് കർണ്ണൻ !!! "
അർജുനന്റെ ബാണം കൊണ്ട് കർണ്ണരഥം ഒരുപാട് ദൂരം പുറകിലോട്ട് പോകുമ്പോൾ കൃഷ്ണൻ മിണ്ടാതെ ഇരിക്കും. ഒരുപാട് തവണ ഇത് ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥനായി.
ഹോ വാസുദേവാ (അല്ലയോ കൃഷ്ണഭഗവാനേ ) അങ്ങ് എന്തു പക്ഷാഭേദം ആണ് പറയുന്നത് നമ്മുടെ രഥം എഴടി മാത്രമെ പിറകിലോട്ട് പോകുന്നുള്ളൂ. പക്ഷെ എന്റെ ബാണം കൊണ്ട് കർണ്ണന്റെ രഥം ഒരുപാട് പിറകിലോട്ട് പോകുന്നു.

അങ്ങ് അത് കാണാതെ കർണനെ മഹാവിർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിനാണ്.? ഭഗവാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
" പാർഥാ.. ഞാൻ പറഞ്ഞത് ശരിയാണ് !" കർണ്ണൻ വീരനാണ്... നി മുകളിലോട്ട് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു നിന്റെ രഥംഏഴു അടി പിറകിലോട്ട് പോകുന്നു...! അപ്പോൾ ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ നിന്റെ രഥത്തിന്റെ അസ്ഥിസ്ത്വം തന്നെ ഇല്ലാതെ പോകുമായിരുന്നു.

ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന അഹംഭാവം അതിൽ നിന്ന് ജനിക്കുന്ന അഹംങ്കാരം എന്നിവയെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി എന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനൻ ഇളഭ്യനായി. എന്നാൽ കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനദിനം ശ്രീകൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി കുറച്ചു ദുരം നടക്കാൻ പറഞ്ഞു. അർജുനൻ അത് അനുസരിച്ചു. അർജുനൻ കുറച്ചു ദൂരം നടന്നപ്പോൾ കൃഷ്ണനും തേരിൽ നിന്നും ഇറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇത് കണ്ട അർജുനൻ അത്‌ഭുതത്തോടെ ഭഗവാനെ നോക്കി.!

ഭഗവാൻ പറഞ്ഞു " അർജുനാ നിന്റെ രഥം ഭീഷമർ, കൃപാചര്യർ, കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മം ആയി പോയിരുന്നു. പക്ഷെ ഞാൻ എന്റെ യോഗമായ ശക്തിയിൽ ഒരു സങ്കല്പരഥം ആയിരുന്നു പിന്നെ സൃഷ്ടിച്ചത്". ആ നിമിഷം ഭൂമി പിളർന്നു താഴേക്കു പോകുന്ന പോലെ തോന്നി അർജുനന് !.

ഇവിടെ "ഞാൻ "എന്ന അഹം ഭാവത്തിൽ നമ്മളും പലപ്പോഴും അർജുനനെ പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹംഭാവം. ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷ ങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞു ജീവാത്മാവ് ആകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു. പിന്നാലെ പരമാത്മാവും അതോടെ അത് നശികുന്നു.!

ഞ്ഞാൻ വരുമ്പോൾ മാത്രമേ....
അഹം ഭാവം വരികയുള്ളു എന്നാൽ നമ്മളിൽ അഹം മാത്രമേ ഉള്ളൂ ഭാവം നാസ്തി !!!

കടപ്പാട്🚩🚩🚩
സനാതന ധർമ്മം.

🌹ഹരേകൃഷ്ണ 🙏🙏🙏

വളരെ നല്ലൊരു സന്ദേശം...
27/10/2022

വളരെ നല്ലൊരു സന്ദേശം...

#വിചാരംകൊണ്ട്_പ്രതികരിക്കാം !

പണിശാലയിൽ രാത്രി ഇഴഞ്ഞെത്തിയ പാമ്പിന്റെ ശരീരത്തിൽ എന്തോ തട്ടി. വേദനയും ദേഷ്യവും കൊണ്ട് പാമ്പ് പത്തി വിടർത്തി. തന്നെ ഉപദ്രവിച്ച വസ്തുവിനെ അത് ആഞ്ഞു കൊത്തി. കൂടുതൽ വേദനിച്ചു. എന്നല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. ദേഷ്യം വന്ന പാമ്പ് പലതവണ ആ വസ്തുവിനെ കൊത്തി. എന്നിട്ടും പകതീരാതെ ചുറ്റിവരിഞ്ഞു. പിറ്റേന്നു രാവിലെ പണിക്കാരെത്തിയ പ്പോൾ കണ്ടത് പാമ്പ് അരിവാളിൽ ചുറ്റിവരിഞ്ഞ് ദേഹം മുഴുവൻ മുറിവുകളുമായി ചത്തുകിടക്കുന്നതാണ്.

പ്രതികരണങ്ങൾ രണ്ടു വിധത്തിലാകാം; വികാരംകൊണ്ടും വിചാരംകൊണ്ടും, വികാരംകൊണ്ട് പ്രതികരിക്കുന്നവർ എന്തിനാണ് എതിർക്കുന്നതെന്നോ എന്തിനെയാണ് എതിർക്കുന്നതെന്നോ ചിന്തിക്കില്ല. മറുപടികളുടെ അനന്ത രഫലമെന്ത് എന്നൊരു ചിന്തപോലും അവർക്കില്ല. അപ്പോഴുണ്ടാകുന്ന അഹംബോധത്തെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമാണ് വൈകാരിക പ്രതികരണങ്ങളുടെ ഉദ്ദേശ്യം. ചിന്തിച്ചു പ്രത്യുത്തരം നൽകുന്നവർ എല്ലാ സംഭവങ്ങളെയും ശ്രദ്ധിക്കുകപോലുമില്ല. പരിഗണന അർഹിക്കുന്നവയെക്കുറിച്ചു മാത്രമേ അവർ ആലോചിക്കൂ.

ഒരു മറുപടിയും നൽകാതിരിക്കുക എന്നതുതന്നെ നല്ല മറുപടിയാണെന്ന് അവർക്കറിയാം. ഒരിക്കലും അനുവർത്തിക്കരുതാത്ത ചില പ്രതികരണ ശൈലികളുണ്ട്. എടുത്തുചാടി എതിർക്കരുത്.
കുപിതനായിരിക്കുമ്പോൾ സംവാദങ്ങളിൽനിന്ന് .
വിഡ്ഢികളുടെ മുന്നിൽ കഴിവുതെളിയി ക്കാൻ നിൽക്കരുത്.
ആണിക്കിട്ടു തൊഴിക്കരുത്.
എല്ലാ പ്രവൃത്തികൾക്കും രണ്ടു ലക്ഷ്യങ്ങളുണ്ടാകണം. ഒന്നുകിൽ ആ പ്രവൃത്തി എന്തെങ്കിലും പ്രയോജനം ആളുകൾക്കു സമ്മാനിക്കണം. അല്ലെങ്കിൽ അതിൽ ഏർപ്പെടുന്നവരുടെ അറിവും അനുഭവവും വർധിക്കണം. ഇതിലൊന്നും സംഭവിക്കാത്ത കർമങ്ങൾ
അപക്വമായവയും വികാരാധീന മായവയുമാണ്.

വേദനിപ്പിക്കുന്നവർക്കെല്ലാം തത്തുല്യവേദന സമ്മാനിക്കാനുള്ള ശ്രമത്തിനു ചില പ്രശ്നങ്ങളുണ്ട്. പ്രതിക്രിയകൾ ഒരിക്കലും അവസാനിക്കില്ല. കൂടുതൽ
നശീകരണശേഷിയുള്ള കർമങ്ങൾ ഇരുഭാഗത്തുനിന്നും ആവർത്തിക്കും. പ്രതികാരം ചെയ്യുന്നവരുടെ തലച്ചോറും മനസ്സും വികൃതമാകുന്നതുകൊണ്ട് അവരുടെ അനുദിന കർമങ്ങളിൽ പോലും ന്യൂനതകൾ പ്രത്യക്ഷപ്പെടും.!

©️

17/07/2022

ഇനി രാമനാമ മന്ത്രധ്വനികൾക്കായി കാതോർക്കാം......

രാമായണ കഥകളാലും രാമായണ ശീലുകളാലും മനസ്സും പ്രകൃതിയും നിറയുന്ന രാമായണ മാസത്തെ നമ്മുക്ക് വരവേൽക്കാം..... (പാരായണം അമ്പാടി ഗോവിന്ദ്)

03/06/2022

മണികണ്ഠനും കുടുംബവും ആലപിച്ച ഒരു മനോഹര ഗാനം

06/02/2022

മട്ടന്നൂർ പരിയാരം സുബ്രഹ്മണ്യ - മട്ടന്നൂർ പരിയാരം സുബ്രഹ്മണ്യ -മഹാവിഷ്ണു ക്ഷേത്രം മഹാവിഷ്ണു ഭഗവാന്റെ ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ... മഹാവിഷ്ണു ഭഗവാന്റെ ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ...

Address

Kannur
Mattannur
670702

Website

Alerts

Be the first to know and let us send you an email when Kshetrapadham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Mattannur travel agencies

Show All