വിളക്കുമാടം - മേട നെല്ലറ, പൈക കോട്ടയം ജില്ല
മൗനത്തിൽ ഇടനാഴിയിൽ ❤️
@peechi dam
Andhakaranazhi beach , Alappuzha Kerala
കുറ്റാലം വെള്ളച്ചാട്ടം കൂടെ അല്പം സംഗീതവും 💕
ആനപ്പാറ , ഇടുക്കി
ആനപ്പാറ , ഇടുക്കി
മൂന്നാറിലെ ഒരു സുന്ദര പ്രഭാതം
മുവാറ്റുപുഴ നഗരോത്സവം 2022
തെന്നാതെ കയറാം കുയിലിമലയിലേക്ക്...
എല്ലാ ശനിയാഴ്ചയും പോലെ തന്നെ നാളെ എവിടേയ്ക്ക് എന്ന ചോദ്യവുമായ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും യാത്രയിൽ ഗ്രൂപ്പിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്ഥിരം യാത്ര ഗ്യാങ് എല്ലാവരും തന്നെ ആക്ടിവായി ചർച്ചയിൽ, അവസാനം തിരുമാനിചുറച്ചു, ഇടക്കി ജില്ലയിലെ പൈനാവിലുള്ള കുയിലിമല വ്യൂ പോയിന്റ്. ഗ്യാങിൽ ആരും തന്നെ പോകാത്ത സ്ഥലമായതുകൊണ്ടും ഓഫ് റോഡ് ഡ്രൈവ് ആസ്വദിക്കാനും ഏവർക്കും സമ്മതം.
ഞായർ രാവിലെ പത്ത് മണിയോടെ മൂവാറ്റുപുഴയിലെ പെരുമറ്റത്ത് നിന്നും രണ്ട് 4 വീൽ ഡ്രൈവ് ജീപ്പുകളും, പത്ത് പേരുമായ് തൊടുപുഴ കൂടി ഇടുക്കി വഴിയിലൂടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ തുമ്പിച്ചി കുരിശ് മലയുടെ താഴെയുള്ള കടയിൽ നിന്നും ഇളനീരും കഴിച്ച് അല്പം വിശ്രമവും കഴിഞ്ഞ് യാത്ര തുടർന്നു. കുളമാവ് ഡാം കഴിഞ്ഞ് വണ്ടി വഴിയരികിലൊതുക്കി റോഡ് മുറിച്ച് കടന്ന് വനമേഖലയിലൂടെ ഡാമിന്റെ റിസർവേയറിനടുത്തേയ്ക്ക് .
ആ കാഴ്ച അക്ഷരങ്ങളിലൂടെ വിവരിക്കുക എളുപ്പമാകില്ല.... അന്യ ഭാഷ ചിത്രങ്ങളിലെ ലോക്കെഷൻ പോലെ നല്ല കളർഫുൾ കാഴ്ച. പച്ച നിറത്തിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന ജലാശയവും,തെളിഞ്ഞ നീലാകാശവും ഹരിതാഭമായ വനമേഖലയും, ജലാശയത്തിനും വനത്തിനുമിടയിൽ അതിർത്തി തീർത്തു കൊണ്ട് ചെമ്മണ്ണും പാറകളും, കൂട്ടത്തിൽ പക്ഷികളുടെ ഇമ്പമൂറും നാദങ്ങളും എല്ലാം കൂടി ഒരു സ്വപ്നലോകത്തിലെത്തിയപ്പോലെ, അവിടെ ഒരു മണികൂറോളം ചിലവിട്ട് യാത്ര തുടർന്ന് ലക്ഷ്യസ്ഥാനവും പിന്നിട്ട് ചെറുത്തോണിയിലേയ്ക്ക്, ടീമിലെ പലരും പലപ്പോഴും ഭക്ഷണം കഴിക്കാറുള്ള ബിസ്മില്ല ഹോട്ടലായിരുന്നു അപ്പോഴത്തെ ലക്ഷ്യം. സ്വാദിഷ്ടമായ ഭക്ഷണം മതിയാവോളം അകത്താക്കി വിണ്ടും തിരിച്ച് പൈനാവിലേയ്ക്ക്.
പോരുന്ന വഴി പത്തോളം ബൈക്ക് റൈഡേർസും ഞങ്ങളുടെ വഴിയെ ഉണ്ടായിരുന്നു. വലത്തു വശം ഒരു ചെറിയ വഴിയിലൂടെ മുകളിലേയ്ക്ക് പൈനാവ് കേന്ദ്രീയ വിദ്യാലയവും കഴിഞ്ഞ് റോഡ് ഇടതു വശത്തേയ്ക്ക് തിരിയുന്നു. പക്ഷെ നമ്മുക്ക് പോകേണ്ടത്. രണ്ടാൾ പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പുൽ വകഞ്ഞ് മാറ്റി വേണം. കുണ്ടും കുഴിയും കല്ലും നിറഞ്ഞ പാത കണ്ടെത്തി അഞ്ഞൂറോളം മീറ്റർ സഞ്ചരിച്ച് വേണം ലക്ഷ്യസ്ഥാനത്ത് എത്തിചേരാൻ.
വിശാലമായ ഒരു പാറയുടെ അരികെ വഴി അവസാനിക്കുന്നു. അവിടെയെത്തി വളരെ സാഹസികമായി രണ്ട് ജീപ്പുകളും നമ്മുടെ തേരാളികൾ പാറയ്ക്ക് മുകളിലെത്തിച്ച് ഫോട്ടോ സെക്ഷൻ അരംഭിച്ചപ്പോഴേയ്ക്കും വഴിയിൽ വച്ച് കണ്ട ബൈക്ക് ഗ്യാങും എത്തി. മുജീബ്
വെള്ളാരം ചിറ്റ/വെള്ളാരം മുട്ടും/ മേമുട്ടം.....( ഭുമിയിലെ സ്വർഗ്ഗങ്ങളിൽ ഒന്ന് )
സ്വർഗ്ഗങ്ങളിലേക്കുളള പാത ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണ് എന്നതുകൊണ്ട് ഞങ്ങളും ആ സ്വർഗ്ഗത്തിലേക്ക് പോകാൻ തിരഞ്ഞെടുത്ത വഴിയും വ്യത്യസ്ഥമായിരുന്നില്ല. മൂലമറ്റം K S R T C ബസ്സ് സ്റ്റാന്റിന് ഇടതുവശത്തുളള ക്വാർട്ടെർസ് വഴിയിലുടെ പതിപ്പള്ളി കൂടിയാണ് സ്വർഗ്ഗത്തിലേക്ക് ( വെള്ളാരം ചിറ്റ/വെള്ളാരം മുട്ടും/മേമുട്ടം) എത്തിച്ചേർന്നത്. പോകുന്ന വഴിയിൽ 5 കിലോമീറ്റെർ വഴി വളരെ മോശമാണ്, ഫോർ വീൽ ജീപ്പും, ശ്രമിച്ചാൽ ബൈക്കും മാത്രം യാത്രക്കായി ഉപയോഗിക്കാം. പോകുന്ന വഴിയിൽ അനുഭവിച്ച യാതനകൾ മുകളിൽ എത്തുന്നതോടെ മറക്കും. എവിടെ നോക്കിയാലും പച്ച വിരിച്ച കുന്നുകളും, കുന്നുകളെ തലോടി ഒഴുകിനടക്കുന്ന കോടമഞ്ഞും. കുന്നിന് മുകളിൽ വരെ തെരുവ പുൽ വകഞ്ഞു മാറ്റി വണ്ടിയിലുള്ള യാത്രയും, കുന്നിന് മുകളിൽ നിന്നും കുളമാവ് ഡാമിന്റെ റിസർവൊയർ കോടമഞ്ഞിൽ ഒളിച്ചുകളിക്കുന്ന സ്വപ്നതുല്യമായ കാഴ്ചയും ഏവരെയും കുളിരണിയിക്കും.
പോകുന്ന വഴിയെ തന്നെ അത്താഴതിന് വേണ്ടതെല്ലാം വാങ്ങിക്കുകയും, താത്കാലത്തേയ്ക്കുള്ള വിശപ്പടക്കിയുമായിരുന്നു മൂലമറ്റത്ത് നിന്നും മലകയറിയത്. സൂര്യാസ്ഥമയത്തിന് സമയമുള്ളതുകൊണ്ട് ലക്ഷ്യസ്ഥാനവും പിന്നിട്ട് അടുത്തു തന്നെയുള്ള തുരങ്കവും കണ്ട് വനത്തിലൂടെ യാത്ര ചെയ്ത് മുല്ലക്കാനം വരെ പോയി. ആനയെ കാണുകയായിരന്നു ലക്ഷ്യമെങ്കിലും സമയവും, ഭാഗ്യവും ലക്ഷ്യം തെറ്റിച്ചു.
വെള്ളാരം ചിറ്റയിൽ തിരിച്ചെത്തി കുറച്ച് പേർ റ്റെന്റുകൾ സെറ്റ് ചെയ്യാനും, മറ്റുള്ളവർ പാചകത്തിലേയ്ക്കും തിരിഞ്ഞു. ഒൻപത് മണിയോടെ ബ്രെഡും, ചിക്കനും, ചപ്പാത്തിയും, കട്ടൻ ചായയും കൂട്ടി ഒരു തീറ്റ മത്സരം. ഏട്ടുപേരും ഒന്നാ സമ്മാനം പങ്കിട്ടെടുത്തു. അതിന് കാരണം വിശപ്പും, രുചിയും മാത്രമായിരുന്നില്ല, ആ സുന്ദര ചുറ്റുപ്പാട് തന്നെ. നന്നുത്ത കാറ്റും, ഇടക്കിടയ്ക്ക് കൊടമഞ്ഞിന്റെ തലോടലും, നിലാവിന്റെയും നക്ഷത്രങ്ങളുടെയും മേഘങ്ങളുമായുള്ള ഒളിച്ചുകളിയും, മിന്നാമിനുങിന്റെ Dj പാർട്ടിയും ആ സുന്ദര രാത്രിയ്ക്ക് ശോഭ കൂട്ടി. അതുകൊണ്ട് തന്നെ കട്ടൻ ചായയുടെയും, കളി, ചിരി, വർത്തമാനങ്ങളുടെയും അളവ് കൂടി, ഉറങ്ങാൻ കിടന്നപ്പോൾ സമയം രണ്ടു മണി.
തിങ്കളാഴ്ചയായതുകൊണ്ട്
എല്ലാവർക്കും രാവിലെ തന്നെ വീടു പിടിക്കണമായിരുന്നു. അഞ്ച് മണിയ്ക്ക് തന്നെ അലാം ഏവരെയും കുത്തിപ്പൊക്കി. അപ്പോഴല്ലെ ആ സ്വർഗ്ഗത്തിന്റെ അതിമനോഹരമ
കീഴാർകുത്ത് വെള്ളച്ചാട്ടമായിരിന്നു ഇത്തവണത്തെ ലക്ഷ്യം...
ഇടുക്കി ജില്ലയിലെ
തൊടുപുഴ-കരിമണ്ണൂർ-ഉടുമ്പന്നൂർ-ചീനിക്കുഴി-മലയിഞ്ചി-കീഴാർകുത്ത് വെള്ളച്ചാട്ടം, ഇതാണ് വഴിയെങ്കിലും നമ്മൾ നേരെ ചൊവ്വെ പോകുന്ന കുട്ടത്തിലല്ലലോ. അതു കൊണ്ട് തന്നെ ഞങ്ങൾ മൂവാറ്റുപുഴയിൽ നിന്നും പുറപ്പെട്ടത് പഴയ കോട്ട റോഡുവഴി നേരെ ഉടുമ്പന്നൂർ ഭാഗവും കടന്ന് കോട്ടകവല വഴി, അവിടെ നിന്നും വേളൂർ (കൂപ്പ്) വനത്തിലൂടെ പത്ത് കിലോമിറ്റർ സഞ്ചരിച്ച് വേണം കൈതപ്പാറ എന്ന മലയോര ഗ്രാമത്തിൽ എത്തി ചേരാൻ.
വനത്തിലൂടെയുള്ള വഴി മോശവും ഇടുങ്ങിയതും വലിയ കയറ്റങ്ങളും, വഴിയുടെ ഒരു ഭാഗം വൻ ഗർത്തങ്ങളോടു കൂടിയതുമാണ്. വന യാത്രയിൽ നല്ല ഉശിരൻ മഴയും കോടയും കൊണ്ട് ഉള്ള വഴി തന്നെ കാണാൻ കഴിയാത്ത അവസ്ഥ. വനത്തിലെ ചാലുകളിൽ നിന്നെല്ലാം മഴവെള്ളംകലങ്ങി മറിഞ്ഞ് കുത്തിയൊലിച്ച് വഴിയുടെ പല സ്ഥലങ്ങളിലും യാത്രയ്ക്ക് തടസ്സങ്ങൾ തീർക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതൊന്നും വകവയ്ക്കാതെ ടീം ക്യാപ്ടൻ ഷമീർ വളരെ ശ്രദ്ധയോടെ ഞങ്ങടെ രഥം സാവധാനം മുന്നോട്ട് നയിച്ചു. ഈ യാത്രയിൽ ഒരു സങ്കടമേ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ. വഴിയിൽ ഇറങ്ങുവാനും ചിത്രങ്ങൾ എടുക്കുവാനും മഴ സമ്മതിച്ചില്ല, [ എന്റെ ഭ്രാന്ത് ചിലയിടങ്ങളിൽ എന്നെ മഴ നനച്ചു ] ...അതു കൊണ്ടു തന്നെ കൈതപാറ വരെയുള്ള യാത്രയിലെ കാഴ്ചകൾ വണ്ടിയിലിരുന്ന് തന്നെ ആസ്വദികേണ്ടി വന്നു.
കൈതപാറ എന്ന മനോഹര ഗ്രാമത്തിലൂടെയുള്ള യാത്ര നമ്മൾ കേട്ടറിഞ്ഞിട്ടുള്ള കേരളത്തിന്റെ സുന്ദരമായ പഴയ കാലങ്ങളിലേയ്ക്ക് എത്തിയ്ക്കും. ഇവിടെ എത്തിയപ്പോഴേയ്ക്കും മഴയ്ക്ക് ചെറിയ ഒരു ഇടവേള. സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ ഗ്രാമത്തിലെ നെൽ വയലുകളും, മറ്റ് കൃഷിയിടങ്ങളും, നന്മ നിറഞ്ഞ ഗ്രാമവാസികളുടെ അദ്ധ്വാനശീലത്തെ നമ്മെ കാട്ടി തരും.
ഈ കാഴ്ചകൾ കാണാൻ കഴിഞ്ഞത് കേരള പിറവി ദിനത്തിലായത് ഞങ്ങളിൽ കൂടുതൽ ഉന്മേഷവും ഉണർവ്വും നൽകി.
കൈതപ്പാറയിൽ എത്തി വലതു വശത്തേക്കുള്ള ഗ്രാമത്തിന്റെ ഉൾവഴിയിലൂടെ രണ്ടര കിലോമീറ്റർ പോയിട്ടു വേണം കീഴാർകുത്ത് വെള്ളച്ചാട്ടം ഒളിച്ചിരിക്കുന്ന വനാതിർത്തിയിലെത്താൻ. ഇനി ഇവിടെ നിന്നും നിബിഡവനത്തിലൂടെ നടന്ന് വേണം ലക്ഷ്യസ്ഥലത്തേക്ക് എത്തിചേരാൻ.
വനാതിർത്തിയിലെ ഒരു വീടിന്റെ പറമ്പിലൂടെയാണ് വനത്തിലേയ്ക്ക് പ്രവേശിക്കുന്നത്, പുറപ്പെടാൻ നേരം ഇടവേള കഴിഞ്ഞ് ചാറ്റൽ മഴയെത്തി. അതോടെ ഷമീറും, ഇബ്രാഹിം കുട്ടിയും വണ്ടിയിൽ ഇരിപ്പ് ഉറപ്പി
കൊച്ചരീയ്ക്കൽ .....
അധികമാരും അറിയപ്പെടാത്ത ഈ സ്ഥലം സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലുള്ള പാമ്പാക്കുട പഞ്ചായത്തിലാണ്. അരീക്കൽ വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം മാത്രം.
( മുവറ്റുപുഴയിൽ നിന്നും 11 കിലോമീറ്ററും).
പത്ത് ഏക്കറോളം മാത്രം വിസ്തീർണമുള്ള ഈ വന്യ സൗന്ദര്യം ആരേയും ആകർക്ഷിക്കുകയും ഒരുപോലെ ഭീതി പടർത്തുകയും ചെയ്യും. പടുകൂറ്റൻ വൃക്ഷങ്ങളും, വള്ളിപടർപ്പുകളും, വേരുകളും, ഇലകൾ വീണുകിടക്കുന്ന പടികളും,കുളവും, നീരുറവകളും, പ്രധാന ആകർക്ഷണമായ ചെങ്കൽ ഗുഹയും, കാറ്റില്‍ മരങ്ങളും ഇലകളും ഉണ്ടാക്കുന്ന ശബ്ദവും കൂട്ടത്തില്‍ പലതരം പക്ഷികളും ആകെ കൂടെ ഒരു ഭയപ്പെടുത്തൽ , പിന്നെ മരചില്ലകളിലൂടെ അരിച്ച് ഇറങ്ങിവരുന്ന സൂര്യ കിരണങ്ങളും .....
ഇവയെല്ലാം കൂടി കണ്ടപ്പോൾ ഓർമ്മവന്നത് പ്രശസ്ഥ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് അണിയിച്ചൊരുക്കിയ മന്ത്രവാദവും നിഗൂഢതകളും നിറഞ്ഞ "അനന്തഭദ്രം" എന്ന ചിലചിത്രമാണ്. മലയാളികളായ നമ്മൾ മറക്കാത്ത ദിഗംബരനും കുഞ്ഞൂട്ടനും എല്ലാമുള്ള
'ശിവപുര'മാണോ ഇവിടം എന്ന്
തോന്നിപോകും.
ശബ്ദവും നിറങ്ങളും വെളിച്ചവും കൊണ്ട് സിനിമയിലൂടെ നമ്മൾ കണ്ട ആ അപരിചിത ലോകം ഇവിടെ നിന്നും നേരിട്ട് അനുഭവിച്ചറിയാൻ കഴിയും....
#Kochareekkal #Pambakuda
കല്ലേലിമേട് .. കുഞ്ചിപ്പാറ
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പട്ടികവര്‍ഗ പഞ്ചായത്തായ കുട്ടമ്പുഴയിലെ ആദിവാസി കോളനികളായ കല്ലേലിമേട്, കുഞ്ചിപ്പാറ ഇവിടേക്കായിരുന്നു കഴിഞ്ഞ ദിവസത്തെ യാത്ര.
കോതമംഗലത്തു നിന്നും കുട്ടമ്പുഴ കഴിഞ്ഞ് പൂയംക്കുട്ടി പോകുന്ന വഴിയിൽ ബ്ലാവന കടത്തു കടവ് കടന്നു വേണം ഇവിടേയ്ക്ക് പോകുവാൻ. പകൽ സമയങ്ങളിൽ ജങ്കാർ സർവ്വീസും, ജീപ്പും എപ്പോഴും സുസ്ജ്ജമാണ്. ഇവിടേയ്ക്ക് പോകുന്നതിനായി കുട്ടമ്പുഴ ഫോറസ്റ്റ് ഓഫിസിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.
കടവ് കടന്ന് 7 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്ത് വേണം കല്ലേലിമേട് എത്തിചേരാൻ. ഈറ്റ കാട്ടിലൂടെയും ഇടത്തൂർന്ന വനത്തിലൂടെയുമുള്ള ഈ യാത്രയിൽ എപ്പോഴും ആനയും മറ്റു വന്യമൃഗങ്ങളേയും പ്രതിക്ഷിച്ച് ശ്രദ്ധയോടെ മാതമേ പോകാവൂ. സ്ഥിരമായി അപകടം പതിയിരിയ്ക്കുന്ന സ്ഥലമാണ് , പ്രത്യേകിച്ച് ആനകളിൽ നിന്നും. കല്ലേലിമേടിൽ ഒന്ന് രണ്ട് കടകളും ചെറിയ ഒരു ചായ കടയും ഉണ്ട്.
കല്ലേലിമേടിൽ നിന്നും നാല് കിലോമീറ്റർ വിണ്ടും വനത്തിലൂടെ സഞ്ചരിയ്ക്കണം കുഞ്ചിപ്പാറയിലേയ്ക്ക്. പോകുന്ന വഴിയിൽ ഒരു പാലവും അതിന് താഴെ മനോഹരമായ വെള്ളച്ചാട്ടവും. സ്വാമികുത്ത് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടെയിരുന്ന് ഉച്ച ഭക്ഷണവും കഴിച്ച്, ആ തണ്ണുത്ത വെള്ളത്തിലെ നീരാട്ടും കഴിഞ്ഞ് കുഞ്ചിപ്പാറയിലേയ്ക്ക്,
പോകുന്ന വഴിയിലാണ് 2013 -ൽ ആദിവാസി കോളനിയിലെ ഏകാധ്യാപക സ്കൂളിലെ അദ്ധ്യാപികയെ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ചിപ്പാറ വളരെ ചെറിയ ഒരു കോളനിയാണ്. ഇവിങ്ങളിലെ പ്രധാന തൊഴിൽ കൃഷിയും, വന സമ്പത്തുമാണ്. വികസനം വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോഴും ഇവിടത്തെ ജനങ്ങള്‍ക്ക് സാമൂഹ്യ-സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ വളര്‍ച്ച ഇന്നും അന്യമായി നില കൊള്ളുന്നു.
കുറേ സ്നേഹ സമ്പന്നരായ മനുഷ്യരെയും കണ്ട് ഇവിടെ നിന്നും തിരിച്ച് പോരുമ്പോൾ ഇലക്ഷൻ പ്രമാണിച്ച് ഇവടങ്ങളിൽ ഒട്ടിച്ച എല്ലാ പോസ്റ്ററുകളിലേയും സ്ഥാനാർത്ഥികളുടെ കൊഞ്ഞനം കുത്തുന്ന ചിരി കണ്ടിട്ട് ഈ പാവങ്ങളെ വിണ്ടും പറ്റിക്കാനുള്ള പുറപ്പാടിലാണെന്ന തോന്നലുളവാക്കും.
തിരിച്ചുപോരുന്ന വഴിയിൽ ഇടതു വശത്തേയ്ക്കുള്ള വഴി ഇടത്തൂർന്ന ഈറ്റ കാടാണ്, ഈ വഴിയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ചെറിയ അരുവിയും കടന്ന് വേണം ഇവിടത്തെ പ്രധാന അകർഷണമായ വലിയ വെള്ളച്ചാട്ടത്തിന് അടുത്ത് എത്തിചേരാൻ. നൂറ് മീറ്ററിൽ കുടുതൽ കുത്തനെ താഴേയ്ക്ക് പാറയിലൂടെ ചിന്നി ചിത
സുഗന്ധവ്യജ്ഞനങ്ങളുടെ രാജപാത -
[ പഴയ ആലുവ - മൂന്നാർ പാത]
1924 ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ
ഈ പാതയെ കുറിച്ച് കേട്ടുകേൾവികൾ മാത്രമാണ് കഴിഞ്ഞ മാർച്ച് വരെ എനിയ്ക്കും ഞാൻ അനുഗമിച്ച യാത്രയിൽ പങ്കെടുത്ത ഒട്ടുമിക്കവർക്കും ഉണ്ടായിരുന്നത്. പരിസ്ഥിതി സംഘനയായ ഗ്രീൻ പീപ്പിൾ വഴി തെളിയിച്ച ഈ യാത്രയിൽ ഗ്രീൻ പീപ്പിൾസ് അംഗങ്ങളും MBL സ്റ്റുഡന്റസായ പത്തുപേരും ഉൾപ്പെടെ 21 പേർ ഈ പോരാട്ടത്തിൽ പങ്കെടുത്തു.
മുന്ന് ദിവസം കൊണ്ട് മൂന്നാറിൽ നിന്നും പൂയ്യംകുട്ടി വരെയുള്ള ഘോരവനത്തിലൂടെ ആ പഴയ രാജപാത തേടിയുള്ള നടപ്പ് യാത്രയാണ് തിരുമാനിച്ചിരുന്നത്. പെടുന്നനെയുള്ള കാലവസ്ഥ വ്യതിയാനങ്ങൾ പോലെ എത്താറുള്ള നമ്മുടെ സ്വന്തം ഹർത്താൽ ഇടിവെട്ടുപ്പോലെ എത്തി ആദ്ധ്യദിനം കളഞ്ഞു കുളിച്ചു. മൂന്നാറിൽ എത്തിചേരാൻ കഴിയാതതുകൊണ്ട് ശനിയാഴ്ച തുടങ്ങേണ്ട യാത്ര ഞായറാഴ്ചയാണ് ആരംഭിക്കാൻ കഴിഞ്ഞത്.
മൂന്നാറിൽ നിന്നും പ്രാതലും കഴിച്ച് രണ്ട് ജീപ്പുകളിൽ നല്ലതണ്ണിയിലുള്ള പഴയ രാജപാതയോരത്ത് എത്തിചേർന്നു. അവിടെ വച്ച് എല്ലാവരും പരസ്പരം പരിജയപ്പെടുകയും യാത്രയിൽ പാലികേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുകയും, ഉച്ച ഭക്ഷണത്തിനുള്ള പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. 30 പേരെ പ്രതിക്ഷിച്ച് കൊണ്ടുവന്ന ഭക്ഷണ പൊതികളിൽ ബാക്കി വന്നവ, ആ ഗ്രാമത്തിലെ കുട്ടികൾക്ക് നൽകി. ആ നിഷ്കളങ്ക മുഖങ്ങളിലെ സന്തോഷവും കണ്ട് ഞങ്ങളുടെ നടപ്പു യാത്ര അവിടത്തെ തേയിലത്തോട്ടത്തിലൂടെ കടന്നുപോകുന്ന രാജപാത വഴി പതിന്നൊന്ന് മണിയോടെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഷെമിർ പെരുമറ്റത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
സഹായാത്രികരായ തലത്തോട്ടപ്പൻമാരിൽ 4 പേർ ഒരു വട്ടം ഈ കാട്ടുപാത കീഴടക്കിയവരായിരുന്നു. അവരുടെ അനുഭവ സമ്പത്ത് ഈ യാത്രയിൽ വളരെ ഉപകാര പ്രധമായി. ഇതു പോലെ കാടിനെ അടുത്തറിഞ്ഞ ഒരു അറുപ്പത്തഞ്ചുകാരൻ ഇക്കായും, പാമ്പുകളുടെ തോഴൻ ഷാജി അടിമാലി, തന്റെ ക്യാമറയിലൂടെ മുഴുവനായി ഇന്ത്യയെ കണ്ടിട്ടുള്ള ലൈജ്ജു ജോസഫ്, ഇവരെല്ലാം ഈ യാത്രയിൽ അവരവരുടെ ദൗത്യം ഭംഗിയാക്കി.
രണ്ടായിരത്തിലേറെ വര്‍ഷം
മുമ്പ് മുതൽ പാശ്ചാത്യ ലോകത്തു വലിയ പ്രചാരം നേടിയ പല സുഗന്ധവ്യജ്ഞനങ്ങളുടെയും ഏക സ്രോതസ് നുമ്മടെ ഈ കൊച്ചു കേരളമായിരുന്നു . ചന്ദനം, കുരുമുളക്, ഇലങ്ങവം, കരയാമ്പു അങ്ങനെ പല വനവിഭവങ്ങളുടേയും ഏറ്റവും മികച്ച ഇനങ്ങള്‍ ഇവിടെ ചിന്നാർ ,മൂന്നാർ ഭാഗങ്ങളിലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവ കടത്തി കൊണ്ടു പോകുവാൻ മൂ
വാൽപ്പാറ...
തമിഴ്നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയുടെ ഭാഗമായ പശ്ചിമഘട്ട മലനിരകളിൽ പ്പെട്ട ഈ പ്രദേശം, സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വാൽപ്പാറയിലേയ്ക്കുള്ള വഴികൾ തന്നെയാണ് യാത്രികർക്ക് ഏറ്റവും ഇഷ്ടം, റോഡിലെ 40 ഹെയർ പിൻ വളവുകളും, ഈ റോഡിലെ ഓരോ വ്യൂ പോയിന്റിൽ നിന്നും ഉള്ള കാഴ്ചകളും ഏവരും ആസ്വദിക്കുന്നു.
2010-ലെ ഈസ്റ്റെർ... ഏതൊരു അവധി ദിവസങ്ങളിലേയും യാത്രക്കൾ പോലെ ആ ദിവസങ്ങളിലെ യാത്ര വാൽപ്പാറയിലേക്. മുവാറ്റുപുഴയിൽ നിന്നും അങ്കമാലി, മുക്കന്നൂർ, തുമ്പൂർമുഴി, വെറ്റിലപ്പാറ ...അതിരമ്പിള്ളി വാഴച്ചാൽ അമ്പലപ്പാറ മലക്കപ്പാറ വാൽപ്പാറ ഇതായിരുന്നു പോയവഴി. വാൽപ്പാറയിൽ എത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. സീസണ് ആയതുക്കൊണ്ട് താമസിക്കാൻ റൂം ലഭിക്കാതെ ഒരുപാടുപേർ വാഹനങ്ങളിൽ തന്നെ ശരണം പ്രാപിച്ചിരുന്നു. ഞങ്ങളുടെ ഭാഗ്യതിന് ഒരു ചെറിയ റൂം കിട്ടി അതിൽ അഡ്ജെസ്റ്റ് ചെയ്യ്തു. അന്ന് അവിടത്തെ അമ്പലത്തിൽ ഉത്സവം ആയിരുന്നു , അനുബന്ധിച്ച് ഗാനമേളയും മറ്റുപരിപടികളും. പറയാന്നുണ്ടോ അണ്ണന്മാരുടെ കൂത്ത് അന്ന് ആവരോടൊപ്പം കൂടി തകർത്തു.
പിറ്റേന്ന് വെള്ളുപ്പാൻകാലം തന്നെ നമ്മുടെ യാത്ര ആരംഭിച്ചു. മുതുവാൻകുടി കവലയിൽ എത്തി ഗ്രാസ്സ് ഹിൽ കാണുകയായിരുന്നു മനസ്സിൽ. മുതുവാൻകുടി കഴിഞ്ഞ് 5.5 കിലോമീറ്റെർ വനത്തിലൂടെ യാത്ര ചെയ്യ്തുവേണം ഗ്രാസ്സ് ഹില്ലിൽ എത്താൻ,അവിടേക്ക് പ്രവേശനം ഇല്ല.
മുതുവാൻകുടിയിൽ ഒരു ചെറിയ ഫോറെസ്റ്റ് ഓഫീസ് ഉണ്ട്. മുതുവാൻകുടിയില്ലുളള വർ മുഴുവനും തോട്ടം തൊഴിലാളി കളാണ്. അവരുടെ സ്വികരണം കണ്ടിട്ട് ആ സ്ഥലങ്ങളിലേക്ക് സഞ്ചാരികൾ പോകാറില്ല എന്ന് തോന്നുന്നു. അന്ന് അവർ പറഞ്ഞിട്ടാണ് ഗ്രാസ്സ് ഹില്ലിന്നു അപ്പുറം 1875 ൽ ബ്രിട്ടീഷ് ചക്രവർത്തിയായിരുന്ന എഡ്വേർഡ് ഏഴാമൻ പരിവാരസമേതം നായാട്ടിന്നു വരുമ്പോൾ താമസിക്കാൻ നിർമ്മിച്ച ഒരു കോട്ടേജ് ഉണ്ടെന്ന് അറിഞ്ഞത്.
കോണലാറിന്റെ തിരത്ത് പുൽമേട്ടിൽ നിർമ്മിച്ച മിക്കവാറും മൈനെസ്സ് ഡിഗ്രീ കാലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ആ ഹട്ട് കാണാൻ ഏവരെയും പോലെ ഞങ്ങളും കൊതിച്ചു.
മീഡിയയുടെ ലേബലിൽ ഫോറെസ്റ്റ് ഓഫീസിൽ നിന്നും താത്കാലിക അനുമതി വാങ്ങി ഫുഡും വണ്ടിയും എല്ലാം ശരിയാക്കി, പുറപ്പെടുന്നതിന്നു തൊട്ടുമുൻപായി തമിഴ്നട്ടിലെ ഏതോ വി ഐ പി എത്തുമെന്ന് അറിയിപ്പ് വന്നു. പിന്നെ പറയനുണ്ടോ എല്ലാം കുളമായി, വന്നു ഫോറെസ്റ്റ് ഓഫീസിറുടെ ക്ഷമാപണം, ഞങ്ങൾക്ക് തിരിച്ചുപോരേണ്ട
കിഴക്കിന്റെ വെനീസിലേക്ക് ഒരു ബോട്ട് യാത്ര ...
കോട്ടയത്തുനിന്നും [കോടിമാത ജെട്ടി] സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ 10 രൂപ മാത്രം ചിലവിൽ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയിലേക്ക് വർഷങ്ങൾക്കു് മുൻപ് കുട്ടുകാരും ഒന്നിച്ച് നടത്തിയ മറക്കാൻ കഴിയാത്ത ഒരു യാത്ര .
കോട്ടയത്തുനിന്നും കനാലിലൂടെ യാത്രയുടെ തുടക്കം, ബോട്ടിൽ യാത്രക്കാരായി സ്വദേശികളും, രണ്ട് വിദേശികളും, പിന്നെ ഞങ്ങളും ഉൾപ്പെട്ട കുറച്ചു പേർ മാത്രം. പോകുന്ന വഴിനീളെ പാട വരമ്പുകളിൽ നിന്നും കൂകി വിളിച്ചും, കൈ കാണിച്ചും, യാത്രക്കാർ ബോട്ടിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടേയിരിന്നു . സ്വദേശിയരായ പലരും കോട്ടയത്തുനിന്നും കയറിയപ്പോൾ കുടിവെള്ളം നിറച്ച കന്നാസ്സുകൾ കൈകളിൽ ഉണ്ടായിരുന്നു . വിടിന് ചുറ്റുപാടും വെള്ളം, എന്നിട്ടും കുടിവെള്ളത്തിനായുള്ള ഇവരുടെ കഷ്ടപ്പാട്.
ഇതെല്ലാം ബോട്ടിന് അകത്തെ കാഴ്ച്ചകളാണെങ്കിൽ,
പച്ച വിരിച്ച പാടശേഖരങ്ങളും, താറാവിൻ കൂട്ടങ്ങളും, പക്ഷികളും, വെള്ളത്താൽ ചുറ്റപ്പെട്ട ചെറിയ ഒറ്റപ്പെട്ട വീടുകളും, കായലോരങ്ങളിലെ കേരവൃക്ഷങ്ങളും, ഷാപ്പുകളും കനാലിലൂടെയുള്ള യാത്രയിലെ പുറത്തെ സുന്ദര കാഴ്ചകളാണ്.
ഈ കാഴ്ചകൾ പിന്നിട്ട് വിശാലമായ പുന്നമട കായൽ നമ്മളെ സ്വഗതം ചെയ്യുന്നു. ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന തുരുത്തുകളും , നൂറുകണക്കിന് വലുതും ചെറുതുമായ ഹൗസ്ബോട്ടുകളുടെ ആഘോഷ യാത്രകളും, കോതുമ്പ് വള്ളങ്ങളും ഉൾപ്പെട്ട നയന മനോഹര കായൽ കാഴ്ചകളും കണ്ട് നെഹ്രു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റും,രണ്ടര മണിക്കുറും പിന്നിട്ട് 2 മണിയോടുകൂടി ആലപ്പുഴ ജെട്ടിയിലിറങ്ങി .
അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ച്, ഞങ്ങളുടെ യാത്ര വിശാലമായ ബീച്ചിലേയ്ക്ക് ആയിരുന്നു . ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസ് സഞ്ചാരികളെ എതിരേൽക്കുന്നു. 138 വര്‍ഷം പഴക്കമുള്ള ഒരു കടല്പാലവും ബീച്ചിലുണ്ട്. സമീപമുള്ള കുട്ടികളുടെ പാര്‍ക്ക് മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ഞങ്ങൾ പോയ സമയത്ത് ബീച്ചിൽ ഒട്ടക സവാരിയ്ക്കള്ള അവസരവും ഉണ്ടായിരുന്നു . ബീച്ചിലെ കുളിയും കഴിഞ്ഞ്, അസ്ഥമയവും കണ്ട്, നല്ല കടൽ ഭക്ഷണവും കഴിച്ച് തിരികെയുള്ള വണ്ടി പിടിച്ചു ...
ബോട്ടിലെ യാത്രയിൽ കൈയ്യിൽ വെള്ളവും സ്നാക്സും കരുതുന്നത് നന്നായിരിക്കും.
,......................................................................
കോട്ടയം-കോടിമതയിൽ നിന്നും രാവിലെ 6
പാഴൂർ - ( തൂക്കുപാലം, മഴവിൽ പാലം, പെരുംതൃക്കോവില്‍ ശിവക്ഷേത്രം)
എറണാകുളം ജില്ലയിൽ പിറവത്തുനിന്നും കാഞ്ഞിരമറ്റം വഴിയിൽ 3 കിലോമിറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ഥമായ പാഴൂർ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ അടുത്ത് തന്നെയാണ് ഈ തൂക്കുപാലവും മഴവിൽ പാലവും. ഇവിടെ നിന്നും ക്ഷേത്രത്തിന്റെയും പുഴയുടെയും കാഴ്ച വളരെ മനോഹരമാണ് . 101 മീറ്റര്‍ നീളമുളള ഈ തൂക്കുപാലം പാഴൂരിനെയും കക്കാടിനെയും കൂട്ടി ബന്ധിപ്പിക്കുന്നു.
ക്ഷേത്രത്തിന്റെ അടുത്ത് തന്നെ "മൂവാറ്റുപുഴയുടെ" നടുക്ക് മണപ്പുറത്തേക്കിറങ്ങാനായി ഉള്ള മറ്റൊരു പാലമാണ് മഴവിൽ പാലം.
ശിവരാത്രി, കര്‍ക്കിടക വാവ് ദിനങ്ങളിൽ പെരുംതൃക്കോവില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മണപ്പുറത്തേക്കുള്ള യാത്ര സൗകര്യത്തിനു വേണ്ടിയാണ് ഈ മഴവിൽ പാലം നിർമ്മിച്ചിരിക്കുന്നത്
പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണീ പാഴൂർ പെരുംതൃക്കോവില്‍ ശിവക്ഷേത്രം. ഒന്നര ഏക്കർ വിസ്തൃതിയാണ് ഇവിടുത്തെ ക്ഷേത്ര മൈതാനം. മൂവാറ്റുപുഴയുടെ തീരത്ത് കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്നക്ഷേത്രവും പഴയ നിർമ്മിതികളും വളരെ മനോഹരം....
#Pazhoor #Piravom #Hanging_Bridge
അരീക്കൽ വെള്ളച്ചാട്ടം...
എറണാകുളം ജില്ലയിലുള്ള പാമ്പാക്കുട പഞ്ചായത്തിലെ പിറമാടം ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ വെള്ളച്ചാട്ടമാണ് അരീക്കല്‍.
മുവറ്റുപുഴയിൽ നിന്നും 13 കിലോമീറ്റെറും പിറവത്തുനിന്നും 12 കിലോമീറ്റെറും മാണ് ദൂരം. മേഖലയിലെ ഏറ്റവും വലിയ കുന്നായ മണ്ഡലം മലയില്നിന്നുംസമീപപ്രദേശങ്ങളിലെ ചെറു തോടുകളില്‍നിന്നും ഊറിയെത്തുന്ന വെള്ളമാണ് നൂറടിയോളം ഉയരത്തില്‍ നിന്നും പാറക്കെട്ടിനു മുകളിലൂടെ കുത്തനെ താഴേക്കു പതിക്കുന്നത്.
ആ ദൃശ്യ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കരിങ്കല്ലുകള്‍ പാകിയ നടക്കെട്ടുകള്‍ വഴിയൊരുക്കുന്നു. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്ക് എത്താന്‍ രണ്ട് വഴികള്‍ ഉണ്ട്. ഒന്ന് മുകളില്‍ നിന്ന് താഴേയ്ക്ക് നടക്കെട്ടുകളും, മറ്റൊന്ന് പടികൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവർക്കായി ഈ ഇടെ താഴെ നിന്നും നിർമ്മിച്ച വഴിയും. വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുന്നതിനായി വെള്ളച്ചട്ടതിന്നു അഭിമുഖമായി ഒരു പാലവും, സന്ദർശകർക്കായി ടോയ്ലെറ്റുകളും ഡ്രസ്സ് ചെയ്ഞ്ചിങ് റൂമുകളും നിർമ്മിച്ചിട്ടുണ്ട്.
വെള്ള പുതച്ചു നില്ക്കുന്ന പാറക്കെട്ടിനു കീഴെ ചെന്നുനിന്ന് ആ ജല പ്രവാഹത്തെ താലോലിക്കാന്‍ സഞ്ചാരികള്‍ക്ക് പ്രത്യേകമായി പാത ഒരുക്കിയിട്ടുണ്ട്. അവിടെയെത്തിയാല്‍ ഒരല്‍പ്പം സമയമെങ്കിലും ആ വെള്ളച്ചാട്ടത്തെ താലോലിക്കാതെ മടങ്ങാന്‍ സഞ്ചാരികള്‍ക്ക് കഴിയില്ല.
തികച്ചും വ്യത്യസ്ഥമാര്‍ന്ന ഒരനുഭവം സഞ്ചാരികൾക്ക് സമ്മാനിക്കുന്നു ഈ വെള്ളച്ചാട്ടവും ഇവിടത്തെ പ്രകൃതിയും......
#Areeckal #Pambakuda
തേക്കടി....പലവട്ടം പോവുകയും ബോട്ടിംഗ് നടത്തുകയും ചെയ്തിട്ടുണ്ടങ്കില്ലും 2011 ഡിസംബറിലെ ക്രിസ്തുമസ് ദിവസങ്ങൾ ഞങ്ങള്‍ക്ക് മറക്കാൻ കഴിയാത്ത കുറേ കാഴ്ചകൾ സമ്മാനിച്ചു. ഞങ്ങളുടെ താമസം തേക്കടി തടാകതിനകത്തുള്ള ഫോറെസ്റ്റ് ഐ ബി യിലാരുന്നു .
ഐ ബി യിലേക്കുള്ള ബോട്ടിൽ കയറിയപോൾ മുതൽ മൂന്ന് പകലും രണ്ടു രാത്രിയും വനത്തിനകത്തു കഴിയുന്ന ത്രില്ലിൽ ആയിരുന്നു ഞങ്ങൾ അഞ്ചു പേരും.
തടാകത്തിലൂടെ 4 കിലോമീറ്റർ യാത്രചെയ്തുവേണ്ണം 'ലേക് പാലസ്' ഹോട്ടലിനോട് ചെർന്നുള്ള ഐ ബിയിൽ എത്തിച്ചേരുവാൻ.
ചുറ്റും വനവും തടാകവും വന്യ മൃഗങ്ങളും മാത്രം, മൊബൈലിനു റേഞ്ച്, വൈദ്യുതി എന്നിവ ഇല്ലാത്ത ഒരു ദ്വീപണ്, (സ്വസ്ഥം സുഖകരം).
ഞങ്ങൾ അവിടെ എത്തിയപ്പോൾ വരവേറ്റത് ഒരു ആനയും കുട്ടിയും ഐ ബിക്ക് ചുറ്റും നടക്കുന്ന കാഴ്ചയാണ്. (ട്രെന്ജിനു പുറത്തുകൂടി ).
അവിടത്തെ ബോട്ടിംഗ് ലാൻഡിൽ ഇരുന്നുകൊണ്ടുള്ള കാഴ്ച 'അനിമൽ പ്ലാനെറ്റ്' ചാനൽ കാണുന്നതുപോലെയാണ് ആനയും കുഞ്ഞുങ്ങള്ളും, പന്നികൂട്ടങ്ങള്ളും, കരടി, മ്ലവിൽ പറ്റങ്ങളും, ചെന്നായകൾ, പക്ഷികൾ, കാട്ടുപോത്തുകൾ
മുതലായവ ഒരു സിനിമ കാണുന്നതുപോലെ ഒരു മറയുമില്ലാതെ തൊട്ടുമുൻപിൽ ..ആ കാലാവസ്ഥയും കാഴ്ചകളും ഒരു സ്വപ്നം പോലെയാണ് അപ്പോഴും ഇപ്പോഴും തോനിയിട്ടുളത്.
വളരെ ഹൃദ്യമായ ഒരു
കാഴ്ചക്കും സാക്ഷിയാകുവാൻ
ഞങ്ങള്‍ക്ക് കഴിഞ്ഞു, ചെന്നായകൂട്ടം മ്ലാവിൻ കുഞ്ഞിനെ പിടിക്കാൻ ശ്രമിക്കുന്നതും മ്ലാവിൻ പറ്റം ഒന്നിച്ചു നിന്ന് കുട്ടിയെ രക്ഷിക്കാൻ തടാകത്തിലേക് ഇറക്കിനിറുതി സംരക്ഷിക്കുന്നതും, ചെന്നായ കൂട്ടത്തെ എതിർത്ത് തോല്‍പ്പിക്കുന്നതും ... ഇതു പോലെ പറഞ്ഞാലും പറഞ്ഞാലും തിരാത്ത ഒരുപാട് കാഴ്ചകൾ ആ യാത്രയിൽ കണാൻ കഴിഞ്ഞു ..വീണ്ടും എത്ര പോയാലും കൊതി തീരാത്ത ഒന്നായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .... ഏവരും പോകേണ്ട ഒരിടമാണ്....
#thekkadi #idukki
പത്മനാഭപുരം കൊട്ടാരം
186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്.
കേരളീയ ശില്പകലയുടെ ഒരു അത്യുത്തമ മാതൃകയായി നിലകൊള്ളുന്ന ഈ കൊട്ടാരം, തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു.
പത്മനാഭപുരം കൊട്ടാര സമുച്ചയത്തിനുള്ളില്‍ അനവധി അനുബന്ധമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധ കാലങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജാക്കന്മാര് പണികഴിപ്പിച്ചതാണ്. നടമാളിക, ഉപ്പിരിക്കമാളിക, ആയുധശാല, തെക്കെ തെരുവു മാളിക, പന്തടിക്കളം മാളിക, അമ്പാരി മുഖപ്പ്, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, ചമയപ്പുര, നവരാത്രി മണ്ഡപം, കൊച്ചുമടപ്പള്ളി, കമ്മട്ടം, തേവാരക്കെട്ടു ദേവസ്വം, ആലമ്പാറ ദേവസ്വം, തെക്കേ കൊട്ടാരം എന്നിവ പ്രധാന അനുബന്ധ മന്ദിരങ്ങളാണ്.
ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്ക്കുന്നവയാണ് ഇവിടത്തെ ഓരോ മുക്കും മൂലയും. മനോഹരമായി കൊത്തുപണികള്‍ കൊണ്ടുണ്ടാക്കിയ വ്യത്യസ്തങ്ങളായ കാഴ്ചകൾ ഏവരേയും വിസ്മയിപ്പിക്കുന്നു.
കൊട്ടാരത്തിലൂടെയുള്ള യാത്രയിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം ചിലച്ചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലൂടെ കണ്ട കഴ്ചകൾ ഓരോന്നായ് ഓർമ്മയിലേയ്ക്ക് ഓടിയെത്തുന്നുണ്ടായിരുന്നു.
ചിലയിടങ്ങളിൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദം പിൻതുടരുന്നുണ്ടോ എന്ന സംശയത്തോടെ പിന്നിലേയ്ക്ക് പലവട്ടം തിരിഞ്ഞ് നോക്കി ..... ആ ചരിത്ര സ്മാരകത്തോട് തെല്ല് അസൂയയോടെ വിട ചോല്ലി .....
ടോപ്പ് സ്റ്റേഷൻ - മൂന്നാർ
തെക്കിന്റെ കാശ്മീരായ മൂന്നാറിലെ സുന്ദര കാഴ്ചകൾക്ക് മുഖ്യ പങ്കുവഹിക്കുന്ന ചരിത്രപ്രധാനമായൊരിടമാണ് ടോപ്പ് സ്റ്റേഷൻ. മൂന്നാറിൽ നിന്നും 32 കിലോമീറ്റർ ദൂരത്തിലും, സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലുമാണ്, ദൈവത്തിന്‍െറ സ്വന്തംനാട്ടിലെ ഈ പ്രകൃതിയിലെ പറുദ്ദിസ നിലകൊള്ളുന്നത്.
മൂന്നാറിലേയ്ക്കുള്ള ഓരോ യാത്രയും എന്നും പുതുമ സമ്മാനിക്കുന്നത് കൊണ്ട്, എത്ര തവണ ഇവിടേയ്ക്ക് പോയിട്ടുണ്ട് എന്ന് ഒരു നിശ്ചയവുമില്ല. കഴിഞ്ഞ യാത്രയിലെ താമസമൊരുക്കിയിരുന്നത് ടോപ്പ് സ്റ്റേഷനിലായിരുന്നത് കൊണ്ടും , സമയം വൈകിയതുകൊണ്ടും, മൂന്നാർ, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ്, കുണ്ടള ഡാമുമെല്ലാം പോകുന്ന വഴിയെ പിറകിലേയ്ക്ക് ഓടി മറയുന്നുണ്ടായിരുന്നു.
ടോപ്പ് സ്റ്റേഷനിലെത്തി പാചകവും, വാചകവും - കഴിച്ച് കിടന്ന പോഴേയ്ക്കും ഒരു പാട് വൈകിയിരുന്നു. അസഹ്യമായ തണുപ്പും, ക്ഷിണവും കിടന്നപാടെ നിദ്രയിലാണ്ടു. രാവിലെ വ്യൂ പോയിന്റിലെ സൂര്യോദയം കാണാൻ പോകാൻ അലാം കൃത്യസമയത്ത് വിളിച്ചെങ്കിലും, ഞാൻ ഒഴികെ എല്ലാവരും സുഖ നിദ്രയിൽ ലയിച്ചു.
വ്യൂ പോയിന്റിലേയ്ക്ക് കുറച്ച് നടക്കാനുണ്ടായിരുന്നു. രാവിലെ പരിസരം ഉണരും മുമ്പായതുകൊണ്ട് വിജനമായ ആ വീധിയിലൂടെ മരംകോച്ചുന്ന തണ്ണുപ്പത്ത് ഞാൻ മാത്രം, മുന്നോട്ടുള്ള യാത്രയിൽ എവിടെയും വാനര പട പല്ലിളിച്ച് കാണിച്ച് പേടിപ്പിച്ച് കൊണ്ടേയിരുന്നു. തെല്ല് ഭയത്തോടെ ലക്ഷ്യത്തിലേക്ക് പോകുമ്പോൾ വഴിയോരത്തെ അടഞ്ഞ കടകളും, പലതരം പക്ഷികളേയും കണ്ട് ടോപ്പ് സ്റ്റേഷൻ വ്യൂ പോയിന്റിലെ പ്രവേശന കവാടത്തിലെത്തി, 6 മണിയായതുകൊണ്ട് തുറന്നിരുന്നില്ല. അഞ്ചു മിനിറ്റിനകം ഒരു പയ്യൻ എവിടെ നിന്നോ ഓടിയെത്തി പ്രവേശന കവാടം തുറന്ന് തന്നു . ആ സമയം മറ്റൊരു സഞ്ചാരി കൂടിയെത്തി, പിന്നെ ഞങ്ങൾ ഒന്നിച്ചായി താഴേയ്ക്കുള്ള മലയിറക്കം. 1000 അടി താഴേയ്ക്ക് മണ്ണ് കൊണ്ട് തന്നെ തീർത്ത പടികൾ ഇറങ്ങി എത്തുന്ന ഭാഗത്താണ് വ്യൂ പോയിന്റ്, അവിടെ ആ മലയും തീരുന്നു. മൂന്ന് ഭാഗത്തും അഗാധമായ ഗര്‍ത്തങ്ങള്‍, അതിനപ്പുറം ഭീമാകാരമായ കൊടുമുടികൾ കൊണ്ട് ഹരിതകോട്ട തീർത്തിരിക്കുന്നു പ്രകൃതി. ആകാശവും, മേഘങ്ങളും, കോടമഞ്ഞും സല്ലപിച്ച് തൊട്ടുരുമി പറന്ന് നടക്കുന്ന കാഴ്ച, ഇവിടെ നിന്ന് ഏവരും ഒരു തവണയെങ്കിലും അനുഭവിച്ചറിയണം.
വൈകാതെ തന്നെ സൂര്യൻ മലയിടുക്കിൽ നിന്നും പ്രഭ ചൊരിഞ്ഞ് പുറത്തേയ്ക്ക്, ഈ നയന മനോഹര കാഴ്ചയും മനസ്സിലേറ്റി, മല കയറി മുകളിലേയ്ക്ക്, കയറു