15/04/2023
* *പ്രധാന ആകർഷണങ്ങൾ... 👇👇* 👇👇*
*ഡാൽഹൌസി*
ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ ചംബ ജില്ലയിലെ ഒരു പ്രധാന പട്ടണവും മലമ്പ്രദേശവുമാണ് ഡാൽഹൌസി (Dalhousie).
1854 ൽ ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ച ഒരു കന്റോണ്മെന്റ് പട്ടണമാണ് ഡാൽഹൌസി. തങ്ങളുടെ സൈന്യത്തിന്റെ വിശ്രമത്താവളമായിട്ടാണ് ബ്രിട്ടീഷ് ഭരണകൂടം വളരെ മനോഹരമായ ഈ മലമ്പ്രദേശം സ്ഥാപിച്ചെടുത്തത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഡാൽഹൌസി പ്രഭുവിന്റെ പേരിലാണ് ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്.
*മക്ലിയോഡ് ഗഞ്ച്*
ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ് എന്നപേരിൽ അറിയപ്പെടുന്ന ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!!!
ഇടതടവില്ലാതെയുള്ള പ്രാര്‍ഥനകളാലും മന്ത്രോച്ചാരണങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന നാട്... എവിടെ നോക്കിയാലും കാണുന്ന ആശ്രമങ്ങളും മഞ്ഞു മൂടിയ കുന്നുകളും... പറഞ്ഞു വരുന്നത് മക്ലിയോഡ് ഗഞ്ചിനെക്കുറിച്ചാണ്. പേരില്‍ തന്നെ നിഗൂഢത ഒളിപ്പിച്ചു വച്ച ഹിമാചലിലെ സ്വര്‍ഗ്ഗങ്ങളിലൊന്ന്. നിറഞ്ഞ മുഖത്തോടെ കാണുന്ന ബുദ്ധ സന്യാസികളും ചൂടു പറക്കുന്ന മോമോസുകളും വ്യത്യസ്തങ്ങളായ ഭാഷകള്‍ സംസാരിക്കുന്നവരുമെല്ലാം ചേര്‍ന്ന് മക്ലിയോഡ് ഗഞ്ചിനെ എന്നും വേറിട്ടു നിര്‍ത്തുന്നു.. ധര്‍മ്മശാലയുടെ പ്രധാന ഭാഗം കൂടിയാണ് ഇവിടം. സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഇവിടെ കാണുവാനും
ഒരുപാട് കാര്യങ്ങളുണ്ട്....
*ധർമശാല*
ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ കാംഗ്ഡ ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും മലമ്പ്രദേശവുമാണ് ധർമശാല...
ധർമശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധർമശാല യും ലോവർ ധർമശാല യും. അപ്പർ ധർമശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധർമശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധർമശാല മക് ലോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലവും ഇവിടെയാണ്.
ധർമ്മശാലയില്‍ നിന്ന് വെറും ഒമ്പത് മിനിറ്റുക്കൊണ്ട് മക്ലിയോഡ് ഗഞ്ചില്‍ എത്തിക്കുന്ന 'ആകാശപ്പാത' ഇപ്പോൾ പണിതിട്ടുണ്ട്...
ധർമ്മശാലയില്‍ നിന്ന് മക്ലിയോഡ് ഗഞ്ചിലേക്ക് പത്ത് കി.മീ ദൂരമുള്ളൂവെങ്കിലും സീസണുകളില്‍ അവിടെയെത്താന്‍ ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കാം.. അത്രയ്ക്കാണ് ആ റൂട്ടിലെ ഗതാഗതകുരുക്കുകള്‍. ഇതിന് ഒരു പരിഹാരവുമായിട്ടായിരുന്നു ധര്‍മ്മശാല സ്‌കൈവേ എത്തിയത്. ഈ വര്‍ഷം ജനുവരി 19ന് ആരംഭിച്ച സ്‌കൈവേ സജീവമായത് കഴിഞ്ഞ മാസങ്ങളിലായിരുന്നു.
റൗണ്ട് ടിക്കറ്റുകള്‍ (അങ്ങോട്ടും ഇങ്ങോട്ടുമുള്ള) വൈകുന്നേരം 5 മണിക്ക് പകരം 7 മണി വരെയും, വണ്‍വേ ടിക്കറ്റുകള്‍ 7:30 വരെയും ഇപ്പോള്‍ ലഭ്യമാകും. ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്ക് മാത്രമുള്ള യാത്രകള്‍ക്ക് 300 രൂപയും ഇരുവശത്തേക്കുമുള്ള യാത്രകള്‍ക്ക് 500 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. ഓണ്‍ലൈനായോ കൗണ്ടറില്‍ നിന്ന് നേരിട്ടോ ടിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് വാങ്ങാവുന്നതാണ്.
200 കോടിയ്ക്ക് മേല്‍ ചിലവഴിച്ചായിരുന്നു പത്ത് ടവറുകളും രണ്ട് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന ഈ റോപ്പ് വേ സംവിധാനം ഒരുക്കിയത്. ധർമ്മശാല നഗരമധ്യത്തിലെ കോട്വാലി ബസാറില്‍ നിന്നുള്ള സ്‌കൈവേ സ്‌റ്റേഷനില്‍ നിന്ന് മക്ലിയോഡ് ഗഞ്ചിലെ ദലൈലാമ മോണാസ്ട്രിക്ക് മുന്നിലുള്ള ടോപ്പ് സ്റ്റേഷനിലാണ് റോപ്പ് വേ അവസാനിക്കുന്നത്. ലോവര്‍ ധരംശാലയുടെയും അപ്പര്‍ ധരംശാലയുടെയും (മക്ലിയോഡ് ഗഞ്ച്) മനോഹരമായ ദൃശ്യങ്ങള്‍ സ്‌കൈവേയിലൂടെ കാണാന്‍ സാധിക്കുമെന്നതും ഇതിലെ യാത്രകൊണ്ടുള്ള ഒരു നേട്ടമാണ്.
ടോപ്പ് സ്റ്റേഷന് പുറത്ത് കടക്കുമ്പോള്‍, മക്ലിയോഡ് ഗഞ്ചിലെ പ്രധാന ബസാറിലേക്കാണ് എത്തുന്നത്. പ്രശസ്തമായ ഹിമാലയന്‍ ശൈത്യകാല വസ്ത്രങ്ങള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വരെ ഇവിടെ ലഭിക്കും. മക്ലിയോഡ് ഗഞ്ചിലെ ബസാര്‍ വളരെ പ്രശസ്തമാണ്. ഇവിടുത്തെ ചെറിയ കടകളില്‍ നിന്ന് അതിശയകരമായ ഷോപ്പിംഗ് അനുഭവം നേടാം. കൂടാതെ ബസാറില്‍ ചില സവിശേഷമായ ചെറിയ കഫേകളും സ്ട്രീറ്റ് ഫുഡ് പോയിന്റുകളുമൊക്കെയുണ്ട്. രുചികരമായ തിബറ്റന്‍ ഭക്ഷണങ്ങളും ഹിമാലയന്‍ തനത് വിഭവങ്ങളും ഇവിടെ രുചിക്കാന്‍ അവസരമുണ്ട്.
*ഖജ്ജിയാര്‍* ..
ഹിമാചല്‍ പ്രദേശിലെ ഒരു ഹില്‍സ്റ്റേഷനാണ്. പടിഞ്ഞാറന്‍ ഹിമാലയത്തിന്റെ ധൗലാധര്‍ മലനിരയുടെ മടിത്തട്ടിലാണ് ഖജ്ജിയാര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് 6500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍.. ദൂരെ നിന്നു തന്നെ ഈ ഹില്‍സ്റ്റേഷന്‍ കാണാനാകും. ഒരു പീഢഭൂമിയും അവിടെ സ്ഥിതി ചെയ്യുന്ന ഒരു മനോഹര തടാകവും അരുവികളും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുമാണ് പ്രധാന ആകര്‍ഷണം. ഹില്‍സറ്റേഷന് ചുറ്റിലുമായി പുല്‍ത്തകിടികളും കാടും കാണാം. ഇത് സ്ഥലത്തിനെ പച്ചപ്പില്‍ പുതയ്ക്കുന്നു.
ഇവിടെ സ്ഥിതി ചെയ്യുന്ന ഗോള്‍ഫ് കോഴ്‌സ് ഗ്രൗണ്ടും ഹില്‍സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന തടാകവുംമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മനോഹരമായ ചില ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു...
*ഖജ്ജിയാര്‍*
ഖജ്ജിയാര്‍ പ്രകൃതി സ്‌നേഹികളെ മാത്രമല്ല, സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാരെയും മാടിവിളിക്കും. ഇവിടെ നിരവധി സാഹസിക വിനോദ പരിപാടികള്‍ കാണാനാകും. പാരാഗ്ലൈഡിംഗ്, കുതിര സവാരി, ജോര്‍ബിംഗ്, ട്രെക്കിംഗ്, തുടങ്ങിയവയ്ക്ക് പേരു കേട്ട സ്ഥലം കൂടിയാണ് ഖജ്ജിയാര്‍. ഡല്‍ഹൗസിയും സമീപ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഖജ്ജിയാര്‍.
*മിനി സ്വിറ്റ്‌സര്‍ലാന്റ്*
സ്വിറ്റ്‌സര്‍ലാന്റിന്റെ ഭൂപ്രകൃതിയുമായി ചില സാമ്യങ്ങളുള്ളതിനാല്‍ മിനി സ്വിറ്റ്‌സര്‍ലാന്റ് എന്ന വിളിപ്പേരുണ്ട് ഖജ്ജിയാറിന്. ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലാന്റ് ഏതെന്ന് ചോദിച്ചാല്‍ ഖജ്ജിയാര്‍ എന്ന് ഉത്തരം നല്‍കാം. 1992 ജൂണ്‍ 7ന് അന്നത്തെ സ്വിറ്റ്‌സര്‍ലാന്റ് വൈസ് ചാന്‍സലറും സ്ഥാനപതിയുമായ വില്ലി ബ്ലേസര്‍ ആണ് ഈ വിശേഷണം ഖജ്ജിയാറിന് നല്‍കിയത്. അന്ന് മുതല്‍ മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടാന്‍ തുടങ്ങി...
വര്‍ഷത്തില്‍ എല്ലാ സമയവും ഖജ്ജിയാര്‍ സന്ദര്‍ശിക്കാം. തിങ്ങി നിറഞ്ഞ കാടുകളും പച്ചപ്പുല്‍ത്തകിടികളുമാണ് ഖജ്ജിയാറിന്റെ പ്രധാന ആകര്‍ഷണം. പിന്നെ എടുത്തു പറയേണ്ടത് ഇവിടത്തെ കാലാവസ്ഥയാണ്. പ്രസന്നമായ കാലാവസ്ഥയായിരിക്കും. മഞ്ഞുകാലമായാല്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഖജ്ജിയാറിലേക്കുള്ള യാത്ര തന്നെ ചിലപ്പോള്‍ അസാധ്യമായേക്കാം. റോഡില്‍ മഞ്ഞുവീഴ്ച്ചയുണ്ടാകുന്നതിനാല്‍ താല്‍ക്കാലികമായി അടച്ചിടുന്നു.... വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ട്രെക്കിംഗ് റൂട്ടാണിത്. ഖജ്ജിയാറിലെ തടാകത്തിന് ചുറ്റിലൂടെ നടക്കാനും ഇഷ്ടപ്പെടും. അതല്ലെങ്കില്‍ പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ ഒരു നടത്തമാകാം. മഞ്ഞുകാലത്ത് മൂന്നടി പൊക്കത്തില്‍ മഞ്ഞുമൂടി കിടക്കുന്ന കാഴ്ച്ച കാണാന്‍ സാധിക്കും....
മഞ്ഞുമൂടിയ പര്‍വതങ്ങളും പുല്‍മേടുകളും ദേവദാരു വനങ്ങളും എത്ര കണ്ടാലും കണ്ടാലും മതിവരില്ല...
*വജ്രേശ്വരി ദേവി-Kangara*
വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ കാൻഗ്ര പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാ ദേവിയുടെ രൂപമായ വജ്രേശ്വരി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു... 51 ശക്തി പീഠങ്ങളിൽ ഒന്നാണ് കാൻഗ്ര ദേവി മന്ദിർ എന്ന അറിയപ്പെടുന്ന ശ്രീ വജ്രേശ്വരി മാതാ മന്ദിർ .... സതി ദേവിയുടെ ഇടത് breast വീണ സ്ഥലമാണ് ഇത്...
*ജ്വാലാമുഖി ക്ഷേത്രം*
ജ്വാലാമുഖി ദേവി ക്ഷേത്രം
ദുർഗ്ഗ അല്ലെങ്കിൽ കാളി എന്നറിയപ്പെടുന്ന ആദി പരാശക്തിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന ജ്വാലാമുഖി ദേവിയുടെ പ്രശസ്തമായ ക്ഷേത്രമാണ് ഈ ക്ഷേത്രം . 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത് . ഭരിക്കുന്ന രാജാവ്, രാജാ ഭൂമി ചന്ദ് , കംഗ്രയിലെ കട്ടോച്ച് , ദുർഗ്ഗാദേവിയുടെ വലിയ ഭക്തൻ , ഈ പുണ്യസ്ഥലത്തെക്കുറിച്ച് സ്വപ്നം കണ്ടുവെന്നും രാജാവ് ഈ സ്ഥലം എവിടെയാണെന്ന് കണ്ടെത്താൻ ആളുകളെ അയച്ചതായും ചരിത്രം പറയുന്നു. സ്ഥലം കണ്ടെത്തുകയും രാജാവ് ആ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുകയും ചെയ്തു. [4]സ്വർണ്ണം പൂശിയ താഴികക്കുടവും വിവിധ ശിഖരങ്ങളും വെള്ളികൊണ്ടുള്ള പ്രവേശന കവാടവും അടങ്ങുന്നതാണ് ഇപ്പോഴത്തെ ശ്രീകോവിൽ. ദൗലാധർ പർവതനിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ജ്വാലാമുഖി ദേവിയെ ശ്രീകോവിലിനുള്ളിലെ പാറയിലെ ഒരു ചെറിയ വിള്ളലിൽ നിന്ന് ഉയർന്നുവരുന്ന നിത്യജ്വാലയായി ആരാധിക്കുന്നു . നവദുർഗ്ഗകളെ പ്രതീകപ്പെടുത്തുന്ന ഒമ്പത് അഗ്നിജ്വാലകൾ ശ്രീകോവിലിൽ ആരാധിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എപ്പോഴാണ് തീ ആളിപ്പടർന്നതെന്നും എവിടെ നിന്നാണ് തീ പടർന്നതെന്നും അറിയില്ല. ക്ഷേത്രത്തിനടിയിൽ ഒരു ഭൂഗർഭ അഗ്നിപർവ്വതം നിലവിലുണ്ടെന്നും അഗ്നിപർവ്വതത്തിലെ പ്രകൃതി വാതകം അഗ്നിജ്വാലയായി പാറയിലൂടെ കത്തുന്നുവെന്നും ശാസ്ത്രജ്ഞർ പ്രവചിച്ചു. ജവാലാമുഖിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ജ്വാലാമുഖി ക്ഷേത്രത്തിൽ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചത്
*ധർമശാല*
ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ കാംഗ്ഡ ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും മലമ്പ്രദേശവുമാണ് ധർമശാല...
ധർമശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധർമശാല യും ലോവർ ധർമശാല യും. അപ്പർ ധർമശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധർമശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധർമശാല മക് ലോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലം ഇവിടെയാണ്.
കാൻഗ്രയിൽ നിന്ന് 16 മൈൽ വടക്ക് കിഴക്കായി, വന്യവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങൾക്ക് നടുവിലാണ് ധോല ധാർ സ്ഥിതി ചെയ്യുന്നത്... 1860-ൽ, 66-ാമത് ഗൂർഖ ലൈറ്റ് ഇൻഫൻട്രി ഹിമാചൽ പ്രദേശിലെ കാൻഗ്രയിൽ നിന്ന് ധർമ്മശാലയിലേക്ക് മാറ്റി , അത് ആദ്യം ഒരു അനുബന്ധ കന്റോൺമെന്റായി മാറി . പുതിയ അടിത്തറയ്ക്ക് അനുയോജ്യമായ ഒരു സ്ഥാനം ഹിന്ദു സങ്കേതത്തിന്റെ അല്ലെങ്കിൽ ധർമ്മശാലയുടെ സ്ഥലത്തിനടുത്തുള്ള ദൗലാധർ കുന്നുകളുടെ ചരിവുകളിൽ കണ്ടെത്തി , അതിനാൽ പട്ടണത്തിന് ഈ പേര് ലഭിച്ചു. ബറ്റാലിയൻ പിന്നീട് ചരിത്രപരമായ ഒന്നാം ഗൂർഖ റൈഫിൾസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു....
*മണാലി - കുളു*
*ഹിഡിമ്പക്ഷേത്രം*
: മണാലി town ൽ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. ദേവദാരു വനത്തിനാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഹിഡിംബ ക്ഷേത്രത്തെ ദുംഗ്രി ക്ഷേത്രം എന്നും വിളിക്കാറുണ്ട്.
*മനു ക്ഷേത്രം:* മണാലിയിലെ മറ്റൊരു പുരാതന ക്ഷേത്രമാണ് മനു ക്ഷേത്രം. മണാലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓള്‍ഡ് മണാലിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ഹിന്ദു വിശ്വാസികള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഋഷിവര്യനായ മനുവിന് സമര്‍പ്പിക്കപ്പെട്ടതാണ്. ഹിന്ദു പുരാണമനുസരിച്ച്, ഭൂമിയിലെ മനുഷ്യരുടെ സ്രഷ്ടാവ് എന്ന് വിശ്വസിക്കപ്പെടുന്ന മനുവിന്റെ പേരില്‍ നിന്നാണ് ഈ പ്രദേശത്തിന് മണാലി എന്ന പേര് ലഭിച്ചത്.
*വസിഷ്ഠ ക്ഷേത്രം:*
മണാലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് വസിഷ്ഠ ക്ഷേത്രത്തിലേക്ക് പോകുക. ശ്രീരാമന്റെ ഗുരുവായിരുന്ന വസിഷ്ഠ മുനിക്ക് സമര്‍പ്പിക്കപ്പെട്ടതാണ് ഈ മനോഹരമായ ക്ഷേത്രം.
*ജോഗ്‌നി വെള്ളച്ചാട്ടം:*
ജോഗ്‌നി വെള്ളച്ചാട്ടം, മണാലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ്. വസിഷ്ഠ ഗ്രാമത്തിനടുത്തുള്ള ഈ മനോഹരമായ വെള്ളച്ചാട്ടം മണാലിയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
*സോളാങ് വാലി പ്രദേശങ്ങള്‍*
മനോഹരമായ സോളാങ് താഴ്വരയ്ക്ക് ചുറ്റും നിങ്ങള്‍ക്ക് ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാന്‍ സാധിക്കും. സോളാങ് വാലിയിലേക്ക് മണാലിയില്‍ നിന്ന് 13 കി.മീ മാത്രമെയുള്ളൂ. സാഹസിക സഞ്ചാരികള്‍ക്ക് ഈ സ്ഥലം പറ്റിയയിടമാണ്. ശൈത്യകാലത്ത്, സ്‌കീയിംഗ് ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. പാരാഗ്ലൈഡിംഗ്,പര്‍വ്വതാരോഹണം, ട്രെക്കിംഗ് എന്നിവ താഴ്വരയില്‍ ആളുകള്‍ക്ക് ആസ്വദിക്കാവുന്ന മറ്റ് ചില വിനോദങ്ങളാണ്..
*രഹാല വെള്ളച്ചാട്ടം:*
മണാലിയില്‍ നിന്ന് 28 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം റോഹ്താങ് പാസ് പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ബിര്‍ച്ച്, ദേവദാരു വൃക്ഷങ്ങള്‍ നിറഞ്ഞ വനമേഖലയിലാണ് അതിമനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
*റോഹ്താങ് പാസ്:*
മണാലിയില്‍ നിന്ന് 35 കി.മീ അകലെയുള്ള റോഹ്താങ് പാസ്, മണാലിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 13,050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശവും വര്‍ഷം മുഴുവനും മഞ്ഞുമൂടി കിടക്കുന്ന ഒരിടമാണ്. വെള്ളച്ചാട്ടവും കാടും ഒക്കെയായി കിടക്കുന്ന ഈ സ്ഥലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
*നഗര്‍ കൊട്ടാരം*
ഹിമാചല്‍ പ്രദേശിലെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ആകര്‍ഷണമാണ് നഗര്‍ കാസില്‍. മണാലിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഈ കൊട്ടാരം തടി കൊണ്ട് തീര്‍ത്തതാണ്. 1460-ല്‍ പണിത ഈ കൊട്ടാരം ഹിമാചലിലെ ഏറ്റവും മികച്ച പൈതൃക ഇടങ്ങളില്‍ ഒന്നാണ്.
നിക്കോളാസ് റോറിച്ച് ആര്‍ട്ട് ഗാലറിയും മ്യൂസിയവും: നിക്കോളാസ് റോറിച്ച് ആര്‍ട്ട് ഗാലറിയും മ്യൂസിയവും നഗര്‍ കാസിലില്‍ നിന്ന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തില്‍ നിന്ന് ഇത് ഏകദേശം 2 കിലോമീറ്റര്‍ അകലെയുള്ള ഇത്, ഹിമാചല്‍ പ്രദേശിലെ തന്നെ പ്രമുഖ മ്യൂസിയങ്ങളില്‍ ഒന്നാണ്.
*മണികരണ്‍*
കുളുവില്‍ നിന്ന് 40 കിലോമീറ്ററും മണാലിയില്‍ നിന്ന് 80 കിലോമീറ്ററും അകലെയുള്ള മണികരണ്‍, മനോഹരമായ പാര്‍വ്വതി താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ ചൂടുനീരുറവകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരയ്ക്കും പേരുകേട്ട ഒരുയിടമാണ് മണികരണ്‍.
സമൃദ്ധമായ കോണിഫറസ് വനങ്ങള്‍, പുല്‍മേടുകള്‍, ഹിമാനികള്‍, ഹിമാലയന്‍ പര്‍വ്വതശിഖരങ്ങള്‍ എന്നിങ്ങനെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രദേശമാണ് മണാലിയും കുളുവും ഒക്കെ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, മലാന ഗ്രാമം, കസോള്‍, ഹംത പാസ് ട്രെക്കിംഗ്, റിവര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ് ഇങ്ങനെ സ്ഥലങ്ങളും ഗ്രാമങ്ങളും സാഹസികതകളുമായി പലതും ഈ പ്രദേശങ്ങളില്‍ ആസ്വദിക്കാനുണ്ട്.