Jaam's Happiness

Jaam's Happiness �positive thinks Will make happiness �

10/05/2023
23/03/2023

CALICUT JEDDAH
VERY LOW FARE
SEAT AVAILABLE

23/03/2023

COCHIN JEDDAH
SAUDI AIRLINES
DIRECT
SEAT AVAILABLE

02/03/2023

ഇന്നവളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിലതുണ്ട്! അതിൽ അയാൾ എന്ന കഥാപാത്രവും ഭർത്താവ് എന്ന കഥാപാത്രവും അവളെന്ന ഇരയും

എന്തിനൊക്കെയോ വേണ്ടി ആരൊക്കെയോ ചേർന്ന് അശുദ്ധമാക്കുന്ന മനസ്സും ശരീരവും

കനത്തു ചെയ്യുന്ന മഴയിലും തണുത്ത് വിറച്ച് ചുരുണ്ടു മുടി കിടക്കുന്ന അവളുടെ ഉള്ളിലെ പുകഞ്ഞു കത്തുന്ന തീ...ആര് കാണാൻ!

24/09/2022

എഴുത്തുകൾക്കും അപ്പുറം

അന്നൊരു വെള്ളിയാഴ്ച കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് ധൃതിപിടിച്ച് നടന്നു. പാക്ക് ചെയ്ത ബാഗും എടുത്ത് ഒറ്റ ഓട്ടം ബസ്റ്റാൻഡിലേക്ക്. വീടെത്താൻ! ഉമ്മ പ്രിയപ്പെട്ടത് പലതും 👍 കരുതി വെച്ചിട്ടുണ്ടാവും കഴിക്കാൻ അങ്ങനെ ഓർത്തിരിക്കുമ്പോഴാണ് bus വന്നത്..... വൈകുന്നേരങ്ങളിൽ ബസ്സിനുള്ളിലെ തിരക്കൊന്നു വേറെ തന്നെയാണ്. പെട്ടെന്നൊരു സീറ്റ് കിട്ടിയപ്പോൾ വേഗം ഇരിപ്പിടം ഉറപ്പിച്ചു. Window സീറ്റ് ഒക്കെയാണെങ്കിൽമനസ്സ് മുന്നോട്ടു പിന്നോട്ടും സഞ്ചരിച്ച് അങ്ങനെ പുറത്തേക്ക് നോക്കി നിൽക്കും.ഇടയ്ക്കെപ്പഴോ ഒരു പെൺകുട്ടി എന്നെ തോണ്ടി.താത്ത... ഈ ബാഗ് ഒന്നും മടിയിൽ വെക്കുമോ? ഇങ്ങു താ.. ഇങ്ങോട്ട് ചേർന്നുനിന്നോ ഞാൻ പറഞ്ഞു. നീ എവിടെ പഠിക്കുന്നത് ഞാൻ ചോദിച്ചു.. ഞാനിവിടെ മലപ്പുറത്ത് ഒരു സ്കൂളില അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കാ!കൂടെ ആരാ ഉപ്പ ഉണ്ടോ? ഇല്ല താത്ത... ന്റെ ഉപ്പ മരിച്ചു. മാമനാണ് കൂടെ, ഉമ്മയോ?ചെറിയ വേദനയോടെ ഞാൻ അവളോട് ചോദിച്ചു.ഉമ്മ കല്യാണം കഴിച്ചു പോയി അതും ദൂരേക്കാ..ന്റെ ഉള്ളൊന്നു പിടച്ചു 😢 അവൾ മലപ്പുറം എത്തീംഖാനയിൽ ആയിരുന്നു പഠിക്കുന്നത്. പ്രിയപ്പെട്ടതൊന്നും നാട്ടിൽ ഇല്ല എന്നതവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി വേദനയോടെ ആണെങ്കിലും ഞാൻ അവളോട് ഒരുപാട് സംസാരിച്ചു, സ്നേഹം പങ്കിട്ടു. പാതി വഴിയിൽ അവൾ ഇറങ്ങിപോവുമ്പോൾ മാനസികമായി ഞങ്ങൾ വല്ലാതെ അടുത്തിരുന്നു.. പിന്നീടങ്ങോട്ട് എന്റെ മനസ്സിന്റെ സഞ്ചാരമായിരുന്നു ഭൂതകാലത്തിലേക്ക്, വേണ്ടുവോളം ബാല്യം ആസ്വദിക്കാൻ ഭാഗ്യം കിട്ടിയ എന്നെക്കുറിച്ചും, ഇതൊന്നും കിട്ടാതെ പോയ ആ പെൺകുട്ടിയെക്കുറിച്ചും. ഇന്നത്തെപ്പോലെ ഫോണോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ ആയിരുന്നുഎന്ന് ഓർക്കണം! ഒരുവിധം പ്രായമായപ്പോഴും ഉമ്മാക്കും ഉപ്പാക്കും ഭാരമായ എന്നെ സ്നേഹത്തോടെ പരിപാലിച്ചതോർക്കുമ്പോൾ കണ്ണ് ഒന്നറിയാതെ നനഞ്ഞിരുന്നു.ബസിലെ ആ തിരക്കിനിടയിലും ഞാൻ അങ്ങനെ പലതും ഓർത്തിരുന്നു. വീടെത്താറായപ്പോൾ ആ യാത്ര എനിക്ക് പുതിയ ഒരു അനുഭവമായിരുന്നു നൽകിയത്. ഇപ്പോഴും ഞാൻ അവളെ ഓർക്കാറുണ്ട് സ്നേഹം ഉള്ള ഒരുത്തന്റെ ഭാര്യയായി അവൾ എവിടെയെങ്കിലും സുഖമായി ഉണ്ടാവും എന്ന്!ഇപ്പോഴും നമ്മളൊന്ന് തളരുമ്പോൾ ഉയരുന്ന കൈകളാണ് നാഥാ.... എല്ലാ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണേ

20/09/2022

പല വീടുകളിലും പല തരത്തിലാണ്..
ചില വീടുകൾ പ്രിയപ്പെട്ടവരുടെ വേർപാടിൽ വാ വിട്ട് കരയുമ്പോൾ മറു വീടിൽ പ്രിയപ്പെട്ടതെന്തോ നേടിയ സന്തോഷത്തിൽ ആഘോഷമാകുന്നു.മുറിക്കുള്ളിലെ ചെറു വെളിച്ചത്തിൽ വിങ്ങിപൊട്ടുന്ന അവളെ ഓർക്കുമ്പോ ന്റെ ഉള്ളും കൂടെ നീറാ.. അത് കുറഞ്ഞ നിമിഷത്തേക്ക് മാത്രം. ന്നാ അവളോ ഇനി എത്ര കാലം അവനെ ഓർത്തു ജീവിക്കണം.... ചില ഹോസ്പിറ്റൽ വാരാന്തകളിൽ സന്തോഷങ്ങളും കാണാം സങ്കടങ്ങളും കാണാം.. പുതിയ കുട്ടി പിറന്നത്
ആഘോഷമാക്കുമ്പോൾ മറുഭാഗത്ത് പ്രിയാവട്ടവരുടെ ജീവന് വേണ്ടി യാചിക്കുന്നവരെയും കാണാം..ജീവിതത്തിൽ എല്ലാം വന്നു ചേരും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം!

29/07/2022

നമ്മളെപ്പോഴും നിവർന്നു നടക്കേണ്ടത് വല്ലതും നേടിയവന്റെ മുന്നിലൂടെ ആവണം. അല്ലാതെ ദുർബലന്റെ മുന്നിലൂടെ ആവരുത്.

നമുക്ക് ചുറ്റും നമ്മളെ ഉറക്കി കിടത്താൻ പല കാരണങ്ങളും ഉണ്ടാവും. ഉറക്കം വരുന്നു എന്ന് തിരിച്ചറിയേണ്ടത് നമ്മളാണ്. കാരണം, ഉറ...
11/05/2022

നമുക്ക് ചുറ്റും നമ്മളെ ഉറക്കി കിടത്താൻ പല കാരണങ്ങളും ഉണ്ടാവും. ഉറക്കം വരുന്നു എന്ന് തിരിച്ചറിയേണ്ടത് നമ്മളാണ്. കാരണം, ഉറങ്ങിപ്പോയാൽ വിളിച്ചു ഉണർത്താൻ ആരും ഉണ്ടാവില്ല. പലപ്പോഴും നമ്മൾ ഒറ്റക്കാണോ? നേട്ടം നമ്മുതാ, നേടി എടുക്കേണ്ടതും നമ്മളാണ്. Be tHiNk PoSiTive👍

20/02/2022

ഏറ്റവും വലിയ രോഗം depression ആണ്. അത് പറയാനും വയ്യ, ആർക്കും കാണാനും വയ്യ.പക്ഷെ മ്മക്ക് മാത്രമല്ല depression എന്ന് മനസിലാക്കിയ മതി.പറയാതെ ആരും അറിയാതെ പലരും ഇതിലൂടെ കടന്ന് പോവുന്നുണ്ട്..

Let us first consider ourselves
31/12/2021

Let us first consider ourselves

11/09/2021

മറ്റുള്ളവർക് ഉള്ളത് നമുക്ക് ഉണ്ട് എന്ന് പറയുന്നത് സങ്കടങ്ങളാണ്. എത്ര സ ന്തോഷങ്ങൾക്കിടയിലും പറയാതെ കടന്നുവരാൻ ധൈര്യമുള്ളവാനാണ് ഇവൻ. ഏത് വലിയ സന്തോഷങ്ങളും കുറച്ചു നേരം കൊണ്ട് മറക്കും, ദുഖങ്ങൾ എപ്പോഴും കൂടെ കൂടി വിശാദത്തിലാകും.പലരും മനസ്സ് മടുത്തു ഏഗാന്ധമായി ആളുകക്കിടയിൽ ഇറങ്ങി ചെല്ലാൻ പേടി ഉണ്ടാക്കി എടുക്കുന്നു.depression നമുക്ക് മാത്രമുള്ളതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.നമ്മുടെ മനസ്സിനെ തിരിച്ചറിഞ്ഞു തിരുത്താൻ നമ്മൾ മാത്രം മതി. നമുക്ക് ചെയ്യാൻ ഒരുപാട് ഉണ്ട്. സന്തോഷത്തോടെ മനസ്സിനെ കീഴ്പ്പെടുത്തി സമാധാനത്തോടെ നമുക്ക് ജീവിക്കാം 👍👍😄

കോർത്തിണക്കേണ്ട ഒരുപാട് സന്തോഷങ്ങൾ ഉണ്ട് നമ്മുടെ ഉള്ളിൽ!ദുഃഖമെന്ന കൂമ്പാരം കൊണ്ട് മൂടപ്പെട്ട് കിടക്കുന്നു. ചികഞ്ഞു മാറ്റ...
24/08/2021

കോർത്തിണക്കേണ്ട ഒരുപാട് സന്തോഷങ്ങൾ ഉണ്ട് നമ്മുടെ ഉള്ളിൽ!ദുഃഖമെന്ന കൂമ്പാരം കൊണ്ട് മൂടപ്പെട്ട് കിടക്കുന്നു. ചികഞ്ഞു മാറ്റിക്കണ്ടത്തിയില്ലെങ്കിൽ വിഷാദമെന്ന മഹാ മാരി നമ്മളിലേക്ക് പടന്ന് കയറും. So We ArE aLwAyS hApPy😄

 #വ്യക്തികൾ_വ്യക്തിത്വങ്ങൾ  #ഹസീന_നിഷാദ്വൻകിട കമ്പനിയുടെ ചുമതല ഏറ്റെടുത്ത വീട്ടമ്മ...7000 ജോലിക്കാരുള്ള കമ്പനിയുടെ എംഡിയ...
18/08/2021

#വ്യക്തികൾ_വ്യക്തിത്വങ്ങൾ

#ഹസീന_നിഷാദ്
വൻകിട കമ്പനിയുടെ ചുമതല ഏറ്റെടുത്ത വീട്ടമ്മ...

7000 ജോലിക്കാരുള്ള കമ്പനിയുടെ
എംഡിയായ മലയാളി യുവതി...
വീട്ടുകാര്യവും ഈ കൈകളിൽ ഭദ്രം...

ദുബായ് • ഏഴായിരത്തോളം ജോലിക്കാരും നാനൂറ് ജീവനക്കാരുമുള്ള സ്ഥാപത്തിന്റെ എംഡിയായിരിക്കുമ്പോഴും ഗൃഹഭരണവും സമർത്ഥമായി കൈകാര്യം ചെയ്യാൻ ഹസീനയ്ക്കറിയാം. കോവിഡ് കാലത്തും ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ച് വിജയഗാഥകൾ രചിക്കുകയാണ്
ഹസീന നിഷാദ് എന്ന ഈ സംരംഭക. യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസയ്ക്ക് അർഹയായ ഈ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിനി മൾട്ടി ടാസ്കിങിന്റെ മറുപേരാകുകയാണ്. എല്ലാത്തിനും സമയം ഉണ്ടെന്നാണ് വിജയമന്ത്രം പോലെ പറയുന്നതും. സമയം കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിലാണ് കാര്യമെന്നും ചൂണ്ടിക്കാട്ടുന്നു.

വേൾഡ് സ്റ്റാർ ടെക്നിക്കൽ കോൺട്രാക്ടിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ എംഡിയായിരിക്കുമ്പോഴും നാലു മക്കളുടെ പഠനക്കാര്യത്തിൽ ഉൾപ്പടെ സ്കൂളിലെ സർവ ചടങ്ങുകൾക്കും പങ്കെടുക്കുന്ന നല്ല അമ്മയാകാനും ശ്രദ്ധിക്കുന്നു. അയ്യായിരം സ്ഥിരം ജോലിക്കാർക്കു പുറമേയാണ് രണ്ടായിരം പേർക്കു കൂടി ജോലി അവസരം നൽകുന്നത്. 200 ബസുകളുടെ വൻ നിര തന്നെയുണ്ട് ഇവിടെ. ജോലിക്കാർക്ക് ഒരു കുറവും വരാതിരിക്കാൻ എല്ലാം ശീതീകരിച്ചിട്ടുണ്ട്. അവർക്കു നല്ല താമസ സൗകര്യമൊരുക്കുന്നതിലും വീഴ്ച വരുത്തിയിട്ടില്ലെന്ന് ഹസീന ചൂണ്ടിക്കാട്ടുന്നു.

എന്നും പുലർച്ചെ നാലിന് ഉണർന്ന് തുടങ്ങുന്ന ജോലി ശീലം. 8.15ന് ഓഫീസിലേക്കു പോകും. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സ്കൂൾ വിട്ട് മക്കളെത്തുന്നതിനൊപ്പം തിരികെ എത്തി അവർക്കൊപ്പം പഠനകാര്യങ്ങളിൽ സഹായിക്കുന്നു. രാത്രി ഒൻപതരയോടെ ഉറക്കത്തിലേക്ക് വീഴുന്ന കൃത്യനിഷ്ഠ. ഭാര്യയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാ തീരുമാനങ്ങൾക്കും ഉറച്ച പിന്തുണയുമായി ചെയർമാൻ നിഷാദ് ഹുസൈനും ചേരുന്നതോടെ കമ്പനിക്കാര്യം ഇവർക്ക് വീട്ടുകാര്യം പോലെ. നിഷാദിനും കഴിഞ്ഞ ദിവസം പ്രത്യേകം ഗോൾഡൻ വീസ കിട്ടി. ഷാർജ മുവൈലയിൽ ഈ ദമ്പതികളെ വിളിച്ച് പ്രത്യേകം ആദരിക്കുകയും ചെയ്തു.

കണ്ണൂരിൽ നിന്ന് ബികോം പഠനവും പൂർത്തിയാക്കി 2008ൽ ഭർത്താവിനൊപ്പം ഷാർജയിലെത്തിയ ഹസീന അന്നു മുതലേ കമ്പനി കാര്യങ്ങളിലും സജീവമായി പങ്കാളിയായി. അതു കൊണ്ടു തന്നെ ആദിമധ്യാന്തം എല്ലാ കാര്യങ്ങളും കൈവെള്ളയിലെ രേഖകൾ പോലെ പരിചിതം. രണ്ടുപേരും ചേർന്ന്
12 സ്റ്റാഫുമായി തുടങ്ങിയ കമ്പനിയാണ് ഇന്ന് വളർച്ചയുടെ പാതയിൽ സുവർണനേട്ടങ്ങൾ കൊയ്യുന്നത്. യുഎഇയിലെ എണ്ണം പറഞ്ഞ നിർമിതികളിലിലെല്ലാം ഗോൾഡ് സ്റ്റാറിന്റെ തൊഴിലാളികളുടെ പ്രയത്നം അലിഞ്ഞു ചേർന്നിട്ടുണ്ട്. ഷെയ്ഖ് സായിദ് മോസ്ക്, ദുബായ് മാൾ, ദുബായ് ട്രാം, എത്തിഹാദ് റെയിൽ, അബുദാബി മാൾ, ഷെയ്ഖ് സായിദ് മ്യൂസിയം, ലുവ്രെ മ്യൂസിയം, യാസ് ഐലൻഡ്, എക്സ്പോ കേന്ദ്രം ഇങ്ങനെ നീളുന്ന ആ പട്ടിക. 2019ൽ കെഎംസിസിയുടെ മികച്ച വനിതാസംരംഭകയ്ക്കുള്ള അവാർഡും ഹസീനയ്ക്കു ലഭിച്ചിരുന്നു.

അടുത്ത അഞ്ചു വർഷം കൊണ്ട് അരലക്ഷം പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമായി വേൾഡ് സ്റ്റാർ ഉയരുന്നതാണ് ഹസീനയുടെ സ്വപ്നം. വേൾഡ് സ്റ്റാർ ലോകത്തിന്റെ ഗോൾഡ് സ്റ്റാറാകണം. ആ സ്വപ്നത്തിലേക്ക് ചിറക് വിടർത്താൻ കമ്പനിക്ക് ശേഷിയുണ്ടെന്നും അവർ ഉറപ്പിക്കുന്നു. വായ്പകളൊന്നുമില്ലാതെയാണ് കമ്പനിയുടെ യാത്ര. കമ്പനി നടപടികൾ കടലാസ് രഹിതമാക്കാനും സുസജ്ജമാണ്. ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകൾ ഓഫിസിൽ നടപ്പാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാരും സജ്ജരായിട്ടുണ്ട്. അതു കൊണ്ടു തന്നെ കോവിഡ് ലോക്ഡൗണിൽ പോലും പ്രശ്നങ്ങളില്ലാതെ കമ്പനി വേഗത്തിൽ ചലിച്ചു. ഇതിനകം തന്നെ ജിസിസിയിലെ മിക്ക രാജ്യങ്ങളിൽ നിന്ന് പദ്ധതികൾ വരുന്നുണ്ട്. സൗദിയിൽ ഉടൻ തന്നെ സംരംഭം തുടങ്ങാൻ തയാറെടുത്തു കഴിഞ്ഞതായും ഹസീന വ്യക്തമാക്കി. ഇതിനെല്ലാം ഉപരിയായി ഈ നാടും ഇവിടുത്തെ ഭരണസംവിധാനവും നൽകുന്ന പിന്തുണയ്ക്കും അവർ നന്ദി പറയുന്നു. മക്കൾ: ഷിനാസ് , ഹംദാൻ, ഹനാൻ അൽമീറ (എല്ലാവരും ജെംസ് മില്ലേനിയം സ്കൂളിൽ യഥാക്രമം ആറ്, നാല്,ഫസ്റ്റ് ഗ്രേഡുകളിൽ), ആറുമാസം പ്രായമുള്ള ഹെസ്ലീൻ അമീറ.

എഴുത്തുകൾക്കുമപ്പുറംകഴിഞ്ഞു പോയ ബാല്യം ഇന്നുള്ളവന്റെ അഹങ്കാരമായി കരുതാം.. നമുക്ക് കിട്ടിയ ആ നല്ല കാലം!പ്രകൃതിയെ കൂട്ട് പ...
07/08/2021

എഴുത്തുകൾക്കുമപ്പുറം
കഴിഞ്ഞു പോയ ബാല്യം ഇന്നുള്ളവന്റെ അഹങ്കാരമായി കരുതാം.. നമുക്ക് കിട്ടിയ ആ നല്ല കാലം!പ്രകൃതിയെ കൂട്ട് പിടിച്ചു,മഴയും വെയിലും ഒരേ പോലെ സ്വന്തമാക്കി,പൂവിനോടും പൂമ്പാറ്റയോടും കളി പറഞ് കൂട്ടുകാരോടൊത്ത് കൂട്ട് കൂടി നടന്ന ആ ബാല്യം. കൂടണയുമ്പോൾ കെട്ടിരിക്കാൻ ഇമ്പമുള്ള വാർത്തമാനവുമായി പ്രായമായവർ എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുണ്ടാവും. നന്മ നിറഞ്ഞ, സ്നേഹം കലർന്ന വേദന വേവലാതിയോ ഇല്ലാത്ത,ആ നല്ല ബാല്യം. നമ്മുടെ മക്കൾക്ക് നൽകാൻ നമുക്ക് കഴിയണം. മണ്ണും മഴയും മേൽ പതിഞ്ഞു മനസ് നിറഞ്ഞു മനുഷ്യനായി വളരട്ടെ! വളർന്ന് മനുഷ്യൻ പല കാലഘട്ടത്തിലും ജീവിക്കുമ്പോൾ മനസ്സ് മടുക്കുമ്പോൾ,ഒറ്റപെടുമ്പോൾ,ഓർത്തെടുക്കാൻ ഒരു പിടി നല്ല ഓർമ്മകൾ അവരുടെ ഉള്ളിലും നമുക്ക് വളർത്തി എടുക്കാൻ സാധിക്കട്ടെ!

പഞ്ചസാര നിയന്ത്രിച്ചാല്‍ ഭാരം മാത്രമല്ല കുറയുക; അറിയാം മറ്റു ഗുണങ്ങള്‍ശരീരത്തിന് ആവശ്യമുള്ളതിലും അധികം പഞ്ചസാര കഴിക്കുന്...
03/07/2021

പഞ്ചസാര നിയന്ത്രിച്ചാല്‍ ഭാരം മാത്രമല്ല കുറയുക; അറിയാം മറ്റു ഗുണങ്ങള്‍

ശരീരത്തിന് ആവശ്യമുള്ളതിലും അധികം പഞ്ചസാര കഴിക്കുന്നവരാണ് നമ്മളില്‍ പലരും. മധുരത്തോടുള്ള അമിതമായ ആസക്തിയാണ് പലരെയും അമിതവണ്ണം, പ്രമേഹം പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഈ ആസക്തി കുറയ്ക്കാനുള്ള വഴിയാണ് ഘട്ടം ഘട്ടമായി പഞ്ചസാര തീറ്റ കുറയ്ക്കുന്ന ഷുഗര്‍ ഡീറ്റോക്‌സ് രീതി.

പഞ്ചസാരയെ ജീവിതത്തില്‍ നിന്ന് പാടെ ഒഴിവാക്കുന്നതല്ല ഷുഗര്‍ ഡീറ്റോക്‌സ്. മറിച്ച് അതിനോടുള്ള അമിതമായ അഭിനിവേശം കുറയ്ക്കുന്നതിന് ആഴ്ചകളോ ഒന്നോ രണ്ടോ മാസമോ ഒക്കെ നീണ്ടു നില്‍ക്കുന്ന മധുര നിയന്ത്രണ പരിപാടിയാണ് ഇത്. ശരീരത്തിനുള്ളില്‍ നിന്ന് അമിതമയ അളവിലുള്ള പഞ്ചസാരയെ നീക്കുകയാണ് ലക്ഷ്യം. ബിസ്‌കറ്റുകള്‍, ബ്രഡ്, കേക്ക്, തേങ്ങാപ്പാല്‍, ബദാം പാല്‍, സോയ് മില്‍ക്ക് പോലുള്ള സസ്യ അധിഷ്ഠിത പാലുകള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് പലപ്പോഴും ആവശ്യമുള്ളതിലും അധികമായ തോതില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നത്. അതേ സമയം പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും പാലുത്പന്നങ്ങളിലുമുള്ള പഞ്ചസാര പ്രശ്‌നമുള്ളതല്ല.

എങ്ങനെ വേണം പഞ്ചസാര നിയന്ത്രണം
ഇതിന് വ്യക്തമായ നിയമങ്ങളോ രീതികളോ ഇല്ല. മധുര പാനീയങ്ങള്‍, ഡസേര്‍ട്ടുകള്‍, സംസ്‌കരിച്ച ഭക്ഷണവിഭവങ്ങള്‍, കെച്ചപ്പ് തുടങ്ങിയവ ഒഴിവാക്കണം. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഈ മധുര നിയന്ത്രണം തുടരണം. ദീര്‍ഘകാലത്തേക്ക് നമുക്ക് പഞ്ചസാരയുമായുള്ള ബന്ധം ഒന്ന് പുനര്‍നിര്‍ണയിക്കുകയാണ് ഷുഗര്‍ ഡീറ്റോക്‌സിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. നിയന്ത്രണം കഴിഞ്ഞാല്‍ ചെറിയ അളവില്‍ പഞ്ചസാര ഭക്ഷണക്രമത്തിലേക്ക് തിരികെ കൊണ്ടു വരാം.

നിയന്ത്രണത്തിന്റെ ഗുണഫലങ്ങള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരത്തിലേക്ക് എത്തുന്ന കാലറി കുറയുകയും തന്മൂലം ഭാരം കുറയാന്‍ തുടങ്ങുകയും ചെയ്യും. പഞ്ചസാരയോടുള്ള അമിതമായ ആസക്തി മാറും. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും പഞ്ചസാര നിയന്ത്രണം കുറയ്ക്കും. പല്ലിലെ പോട്, നിറംമാറ്റം, വായ്‌നാറ്റം എന്നിവ കുറച്ച് കൊണ്ട് വായുടെ ആരോഗ്യവും പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും.

സംഗതി അത്ര എളുപ്പമല്ല

മദ്യപാനമോ, പുകവലിയോ ഒക്കെ നിര്‍ത്തുമ്പോള്‍ സംഭവിക്കുന്നതുപോലെ ചില വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങളും ഷുഗര്‍ ഡീറ്റോക്‌സിനുണ്ടാകാം. ഡോപ്പമിനും ഒപ്പിയോയിഡും ഉള്ള പഞ്ചസാര അത് കഴിക്കുന്നവര്‍ക്ക് ലഹരി പോലെ ഒരു ആസക്തി സൃഷ്ടിക്കും. ഇത് ഇല്ലാതാക്കുന്നതോടെ അധികമായ ഒപ്പിയോയ്ഡുകള്‍ക്കും ഡോപ്പമിനുകള്‍ക്കുമായി തലച്ചോര്‍ ആര്‍ത്തി കാണിക്കും. തലവേദന, തലകറക്കം, അസ്വസ്ഥത, ദേഷ്യം തുടങ്ങിയവയെല്ലാം ഈ വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങളുടെ ഭാഗമായി വരാം. ദിവസങ്ങളോ ആഴ്ചകളോ ഈ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാം. അവയെ നേരിടാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

1. പ്രോട്ടീനും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില സന്തുലിതമാക്കുകയും പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
2. പഞ്ചസാര നിയന്ത്രണം ഉടനടി നടപ്പാക്കാതെ സാവധാനത്തില്‍ നമ്മുടെ ശരീരം അതിനായി തയ്യാറാകുമ്പോള്‍ നടപ്പാക്കണം.
3. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സുകള്‍, മീന്‍ തുടങ്ങിയവ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. നട് ബട്ടറും അവോക്കാഡയുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
4. കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും.
5. ബെറി പഴങ്ങള്‍, തണ്ണിമത്തന്‍, വാഴപ്പഴം എന്നിവ മധുരം കഴിക്കാനുള്ള ആവേശത്തെ തൃപ്തിപ്പെടുത്തുന്നതും അതേ സമയം ആരോഗ്യപ്രദവുമാണ്.
6. കോള, സോഡ തുടങ്ങിയ മധുരപാനീയങ്ങള്‍ക്ക് പകരം ശുദ്ധമായ പഴച്ചാറുകളാകാം.
7. നിര്‍ജലീകരണം പഞ്ചസാരയോടുള്ള ആസക്തി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇടയ്ക്കിടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം. ദിവസം മൂന്ന് നാല് ലീറ്റര്‍ വെള്ളം കുടിക്കണം.

സമയമറിയാൻ വാച്ച് നോക്കണമെന്നില്ല. പക്ഷേ ആരോഗ്യമുണ്ടോ എന്നറിയാൻ വാച്ച് നോക്കാം. ഇപ്പോൾ വാച്ച് ആണല്ലോ നമ്മുടെ ഫിറ്റ്നെസ് ‘...
03/07/2021

സമയമറിയാൻ വാച്ച് നോക്കണമെന്നില്ല. പക്ഷേ ആരോഗ്യമുണ്ടോ എന്നറിയാൻ വാച്ച് നോക്കാം. ഇപ്പോൾ വാച്ച് ആണല്ലോ നമ്മുടെ ഫിറ്റ്നെസ് ‘വാച്ച്’ ചെയ്യുന്നത്. ഓരോ കമ്പനിയുടെയും ഓരോ പുതിയ മോഡലും വരുന്നത് ഓരോ പുതിയ കാര്യം കൂടി അളന്നെടുക്കാനുള്ള സെൻസറുമായാണ്. ആദ്യമൊക്കെ ഫിറ്റ്നെസ് ബാൻഡുകളും വാച്ചുകളും രക്തത്തിലെ ഓക്സിജൻ അളക്കുന്ന ജോലി ചെയ്തിരുന്നില്ല. ഇപ്പോൾ, കോവിഡ് കാലമായതുകൊണ്ടാകാം, അത് പ്രധാന ഫങ്ഷനുകളിലൊന്നായി

ഇപ്പോൾ സെബ്രോണിക്സ് വിപണിയിലെത്തിച്ചിരിക്കുന്ന ഫിറ്റ്നെസ് വാച്ച് സെബ്–ഫിറ്റ് 4220സിഎച്ച് ആകർഷകമായ വാച്ചിന്റെ രൂപത്തിൽത്തന്നയാണ്. ഓക്സിജൻ, ഹാർട്ട് റേറ്റ് എന്നിവ മാത്രമല്ല രക്തസമ്മർദവും (ബിപി) അളക്കും. മെഡിക്കൽ ആവശ്യത്തിനല്ല എന്നു കമ്പനി പറയുന്നുണ്ടെങ്കിലും റീഡിങ് നമുക്കൊരു സൂചനയായി എടുക്കാം. ഫോണിലെ ആപ്പുമായി ഘടിപ്പിക്കുന്നതുകൊണ്ട് ഇതിന്റെയൊക്കെ ട്രെൻഡ് അഥവാ പാറ്റേൺ നിരീക്ഷിക്കാൻ എളുപ്പം. ഓരോന്നിന്റെയും നോർമൽ റേറ്റ് എന്താണെന്നും അതിലുണ്ട്.

വെള്ളം വീണാലും പണി മുടക്കാതിരിക്കാൻ ഐപി67 നിലവാരത്തിലാണു നിർമാണം. 7 സ്പോർട്സ് മോഡുകളുണ്ട്– നടത്തം, ഓട്ടം, സൈക്ലിങ്, സ്കിപ്പിങ്, ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ. ഇതിനു പുറമെ, സ്റ്റെപ് അളക്കും. കാലറി അളക്കും. ദൂരമളക്കും. ഉറക്കം ആവശ്യത്തിനുണ്ടോ എന്നു നോക്കും.

ഇനിയിപ്പോ, ഇതിലൊന്നും താൽപര്യമില്ലെങ്കിൽ കൈത്തണ്ടയിലെ സ്മാർട്ഫോൺ ആയും ഇതുപയോഗിക്കാം. ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്താൽ കോൾ, എസ്എംഎസ്, കോൺടാക്ട് ലിസ്റ്റ്, ഡയൽ പാഡ് ഒക്കെ ഇതിൽ കിട്ടും. സ്പീക്കറും മൈക്കുമുള്ളതുകൊണ്ട് വാച്ചിലൂടെത്തന്നെ സംസാരിക്കാം. സംസാരം ശ്രദ്ധിക്കാം. പാട്ടു കേൾക്കാം. മ്യൂസിക് കൺട്രോളും നടക്കും. പോരെങ്കിൽ ഫോണിലെ ക്യാമറയും ഇതിലൂടെ പ്രവർത്തിപ്പിക്കാം. ആൻഡ്രോയ്ഡും ഐഒഎസും സപ്പോർട്ട് ചെയ്യും

good day to all
03/07/2021

good day to all

20/06/2021

തിരിച്ചറിവുണ്ടാവട്ടെ ഓരോ മക്കളിലും

പല ആശുപത്രിയിലും വേദനയോട് പൊരുതുന്ന പലർക്കും നീ ഒരു യാഥാർഥ്യമായിരുന്നു പ്രധീക്ഷയായിരുന്നു. നമ്മൾ പല motivators നെ കണ്ടിട...
18/05/2021

പല ആശുപത്രിയിലും വേദനയോട് പൊരുതുന്ന പലർക്കും നീ ഒരു യാഥാർഥ്യമായിരുന്നു പ്രധീക്ഷയായിരുന്നു. നമ്മൾ പല motivators നെ കണ്ടിട്ടുണ്ട്. പക്ഷെ ജീവിതം കൊണ്ട് കാണിച്ചു തന്ന real motivator!അത് നീയാണ് നന്ദു!..

അനുഭവസ്ഥരാണ്  വെളിച്ചത്തിന്റെ അധ്യയങ്ങൾ കുറിച്ചവരിൽ പലരും.നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ടത് രണ്ടു തരക്കാരെയാണ്.പ്രതി...
27/02/2021

അനുഭവസ്ഥരാണ് വെളിച്ചത്തിന്റെ അധ്യയങ്ങൾ കുറിച്ചവരിൽ പലരും.നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ടത് രണ്ടു തരക്കാരെയാണ്.പ്രതിസന്ധികളിൽ മുന്നേറി യവരെയും, ലഹരികടിമപ്പെട്ട് തുലഞ്ഞവരെയും. ബാല പാഠം കിട്ടേണ്ടത് കുടുബത്തിൽ നിന്നാണ് പരിമിധിക്കുള്ളിലും നന്മയുടെ വെളിച്ചം കാട്ടുന്ന കുടുബത്തിൽ നിന്ന്. നാളെ നമുക്ക് തണലാവേണ്ട തലമുറക്ക് കണ്ട് പഠിക്കാൻ എന്തുണ്ട് സമൂഹത്തിൽ!ലഹരിക്കടിമപ്പെട്ട് ചിന്ദിക്കുന്നതും കാണുന്നതും ചെയ്യുന്നതും തിരിച്ചറിയാത്ത തലമുറയോ? സന്തോഷമായാലും സങ്കടമായാലും അതിനെ ലഹരി കൊണ്ട് നേരിടുന്നു. മനുഷ്യൻ സ്വയം തുർബലരാവുന്നു. മാറേണ്ടത് നമ്മളാണ്, കാലം തിരിച്ചു നൽകാൻ അധികം സമയം വേണ്ട

20/02/2021

🌹എല്ലാ പ്രതിസന്ധികളിലും ഒരു പോസിറ്റീവ് ഒളിഞ്ഞു കിടക്കും.നഷ്ട്ടങ്ങളിൽനിന്നുള്ള നേട്ടമാണ്...? Real success🌹

സ്നേഹം ഉള്ളടത്ത് ഒരു സ്റ്റാറ്റസിനോ  സാമ്പത്തിനോ  അധികാരതിനോ  സ്ഥാനമില്ല.ശാന്ധമായി കിടക്കാൻ അവർ മടിത്തട്ടു വിരിച്ചു ഏതു പ...
19/02/2021

സ്നേഹം ഉള്ളടത്ത് ഒരു സ്റ്റാറ്റസിനോ സാമ്പത്തിനോ അധികാരതിനോ സ്ഥാനമില്ല.ശാന്ധമായി കിടക്കാൻ അവർ മടിത്തട്ടു വിരിച്ചു ഏതു പ്രായത്തിലും നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നത് സ്നേഹം കിട്ടാൻ വേണ്ടിയാണ്. സ്നേഹത്തേക്കാൾ ആസ്വദിക്കാൻ മറ്റെന്തുണ്ട് ഭൂമിയിൽ!

01/02/2021

മനസ്സിന്റെ കരുത്താണ് മനുഷ്യന്റെ ആരോഗ്യം

30/12/2020
29/11/2020

പലരും പറയും അവൾ ആള് bold ആണ് strong ആണ് എന്നൊക്കെ, പക്ഷെ അവൾക്കുo പറയാനുണ്ടാവും പ്രയാസങ്ങളെ അതിജീവിച്ച കഥ! അതാരും പറയില്ല. അത്കൊണ്ട് ചെറിയ നിരാശകളെ പ്രതീക്ഷകളില്ലേക്കുള്ള ചവിട്ട് പാടിയാകൂ........പ്രതീക്ഷയോടെ പ്രയാസങ്ങളെ സ്നേഹിക്കൂ..
🌹🌹jameela🌹🌹

Address

Palghat
676317

Telephone

+917025935613

Website

Alerts

Be the first to know and let us send you an email when Jaam's Happiness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaam's Happiness:

Videos

Share

Category