Polachira Tourism

Polachira Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Polachira Tourism, Tour Agency, Ulanadu Polachira, Kulanada Grama Panchayat, Pandalam.

26/11/2024
13/07/2023

മനോഹരമായ പോളച്ചിറ 💚

📹📸 Anil Kaluvelil

14/06/2023

പോളച്ചിറ വികസനം കാത്ത് ജനങ്ങൾ...
അധികൃതർ കനിഞ്ഞാൽ പദ്ധതി യഥാർഥ്യമാകും...

പോളിച്ചിറ വികസനം സംബന്ധിച്ച്
മനോരമ ചാനലിൽ വന്ന വാർത്തയിലൂടെ...






12/06/2023

വരും തലമുറയ്ക്കായി...
ഒരു നാട് കൈ കോർത്ത നാളുകൾ...

2017 - ൽ നടത്തിയ മഴ നടത്തം വാർത്ത
മാതൃഭൂമിയിലൂടെ വീണ്ടും....


ഈ പദ്ധതി ലഭിക്കുന്നതിന് ഒരു നാടും,  പഞ്ചായത്ത്‌ ഭരണ സമതികളും, ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ശ്രദ്ധയമായ ഇടപെടിൽ ക...
12/06/2023

ഈ പദ്ധതി ലഭിക്കുന്നതിന് ഒരു നാടും, പഞ്ചായത്ത്‌ ഭരണ സമതികളും, ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ശ്രദ്ധയമായ ഇടപെടിൽ കൂടിയാണ് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്...


ഈ നാടിന്റെ വികസന സ്വപ്‍നം യഥാർഥ്യമാക്കുന്നതിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ ഒന്നിച്ചാൽ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി ...
12/06/2023

ഈ നാടിന്റെ വികസന സ്വപ്‍നം യഥാർഥ്യമാക്കുന്നതിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ ഒന്നിച്ചാൽ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി നമ്മുടെ നാട്ടിൽ നടപ്പിലാകും 🍀

മുഴുവൻ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു 🙏

പഞ്ചായത്തിനു നിലവിൽ പോളച്ചിറയിൽ നിന്നുള്ള വരുമാനം 10 തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങ മാത്രമാണ്. ഈ തെങ്ങുകളുടെ പരിപാലനത്തിനും നടത്തിപ്പിനും അതിലും ഭീമമമായ ചിലവുമുണ്ട്..

പഞ്ചായത്തിൽ ആകെ വികസനമുണ്ടാകുന്ന നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന ഈ പദ്ധതി നഷ്ടപ്പെട്ടാൽ ഈ നാട്ടിലെ വരും തലമുറയോട് തന്നെ ചെയ്യുന്ന മഹാ പാതകമാകും 😞

Chithira C Chandran
Mini Sam
Paul Rajan Ulanadu
Saramma Kunju Kunju
Sujith VB
Sibi Kalayil
Sheeja Monachan
Johnson Ullannoor
R Ajayakumar
Ayswaria Jayachandran
Ashokan Kulanada
Ulanad Hari Kumar
Reghunath Kulanada G
NC Manoj
Adv Babu Samuel
Sairam Sai Kulanada
Kulanada
Kulanada Ente Panchayat

കുളനട ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ പോളച്ചിറടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് ആറന്‍മ...
26/11/2021

കുളനട ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ പോളച്ചിറ
ടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്

ആറന്‍മുള നിയോജക മണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്ഥാപനവും റവന്യൂവകുപ്പും തമ്മിലുള്ള ഭൂമിസംബന്ധമായ തര്‍ക്കം പരിഹരിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തില്‍ നിലനിര്‍ത്തികൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) ഉപയോഗാനുമതി ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു പദ്ധതിയുടെ നിര്‍മാണം 2022 ജനുവരിയോടെ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതിയുടെ തടസം നീങ്ങി വഴിയൊരുങ്ങിയത്.
പദ്ധതി നടപ്പാക്കുന്നതിന് പൂര്‍ണ പിന്തുണ യോഗത്തില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി ഇത് മാറും. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് 2017 ല്‍ ഭരണാനുമതി ലഭിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി സംബന്ധിച്ച റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ തര്‍ക്കത്തെത്തുടര്‍ന്ന് നീളുകയായിരുന്നു.
ഡിടിപിസി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍ രാജന്‍, ജോണ്‍സന്‍ ഉള്ളന്നൂര്‍, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍കുട്ടി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കുളനട പഞ്ചായത്ത് സെക്രട്ടറി ലത തുടങ്ങിവര്‍ പങ്കെടുത്തു.

29/10/2021
Indian spot-billed duck(പുള്ളിച്ചുണ്ടൻ താറാവ്) Polachira 💙💙
22/09/2020

Indian spot-billed duck
(പുള്ളിച്ചുണ്ടൻ താറാവ്)
Polachira 💙💙

 #ഗ്രാമത്തിലെ_പതിവ്_കാഴ്ച 😍😍പോളച്ചിറ പെരുവണ്ണാപുരം പാടത്തിലെ മധ്യ ഭാഗത്തു സ്ഥിതിചെയുന്ന തുരുത്തിൽ നിന്നും മനോരമ പകർത്തിയ...
17/08/2020

#ഗ്രാമത്തിലെ_പതിവ്_കാഴ്ച 😍😍
പോളച്ചിറ പെരുവണ്ണാപുരം പാടത്തിലെ മധ്യ ഭാഗത്തു സ്ഥിതിചെയുന്ന തുരുത്തിൽ നിന്നും മനോരമ പകർത്തിയ തെങ്ങിലെ തൂക്കണാംകുരുവിയുടെ മനോഹര ചിത്രം....

ഏറെ ജൈവ വൈവിദ്ധ്യം നിറഞ്ഞ ഗ്രാമത്തിൽ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട പക്ഷികളുടെയും വാസ സ്ഥലമാണ് പോളച്ചിറയും അനുബന്ധ സ്ഥലങ്ങളും...

🌴🌴🦆🐦🐥🌵🌳🌊🐳🐟🌊🌴🌴

 #ശുഭദിനം 😊😊 #പോളച്ചിറ 💛💛ആകാശ കാഴ്ച :
14/08/2020

#ശുഭദിനം 😊😊
#പോളച്ചിറ 💛💛
ആകാശ കാഴ്ച :

ഗ്രാമത്തിന്റെ സ്വപ്ന തുരുത്ത്... Pic: അനന്തു 📸
13/08/2020

ഗ്രാമത്തിന്റെ സ്വപ്ന തുരുത്ത്...


Pic: അനന്തു 📸

നമ്മുടെ നാട്.... ബണ്ട് റോഡ്‌ നിറഞ്ഞു കവിയുന്ന പതിവ് മഴക്കാല കാഴ്ച്ച.... പോളച്ചിറയിൽ നിന്നും 😍😍കടപ്പാട് 📸അനീഷ് കുമാർ
12/08/2020

നമ്മുടെ നാട്....
ബണ്ട് റോഡ്‌ നിറഞ്ഞു കവിയുന്ന പതിവ് മഴക്കാല കാഴ്ച്ച....

പോളച്ചിറയിൽ നിന്നും 😍😍

കടപ്പാട് 📸
അനീഷ് കുമാർ

Address

Ulanadu Polachira, Kulanada Grama Panchayat
Pandalam
689503

Website

Alerts

Be the first to know and let us send you an email when Polachira Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category