ക്ഷേത്ര ദർശ്ശനം

ക്ഷേത്ര ദർശ്ശനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ക്ഷേത്ര ദർശ്ശനം, Tour Agency, Pandalam.
(3)

വെണ്മണി ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തിലെ വിഷുക്കാഴ്ചകൾ🙏
15/04/2024

വെണ്മണി ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തിലെ വിഷുക്കാഴ്ചകൾ🙏

ഓംനമഃശിവായ ... ഹര ഹര മഹാദേവ,,,ധനുമാസത്തിലെ തിരുവാതിര, ഭഗവാൻ ശ്രീ പരമേശ്വരൻറെ അവതാരനാളാണ് ധനുമാസത്തിലെ തിരുവാതിര. പാർവതീ ...
26/12/2023

ഓംനമഃശിവായ ... ഹര ഹര മഹാദേവ,,,

ധനുമാസത്തിലെ തിരുവാതിര,

ഭഗവാൻ ശ്രീ പരമേശ്വരൻറെ അവതാരനാളാണ് ധനുമാസത്തിലെ തിരുവാതിര. പാർവതീ പരിണയം നടന്നതും ധനുമാസത്തിലെ തിരുവാതിര നാളിലാണ്‌. അതിനാൽതന്നെ സുമംഗലികളായ സ്ത്രീകൾ നെടുതാലിഭാഗ്യത്തിനും, കന്യകമാർ ഉത്തമനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമാണ് തിരുവാതിര വ്രതമനുഷ്ഠിക്കുന്നത്. ദാക്ഷായണീ വിരഹത്താൽ ഉഗ്ര തപസ്സനുഷ്ടിച്ചുകൊണ്ടിരുന്ന ശിവനു നേർക്ക്‌ കാമദേവൻ മലർശരമെയ്തു. ഇതിൽ കുപിതനായ ഭഗവാൻ കാമദേവനെ ഭസ്മീകരിച്ചു. കാമദേവന്റെ ഭാര്യയായ രതീ ദേവി തപസ്സുചെയ്തു കാമനെ പുനർജ്ജ്നിപ്പിച്ചതിന്‍റെ സന്തോഷത്താല്‍ സ്ത്രീകൾ ആടിപ്പാടി . വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര'യായും ആഘോഷിക്കുന്നു .
രേവതി മുതൽ തിരുവാതിര വരെയുള്ള നാളുകളിലാണ്‌ തിരുവാതിര വ്രതം ആചരിക്കുന്നത്. അതിരാവിലെ ഉള്ള തുടിച്ചുകുളിയാണ് ഈ ദിവസങ്ങളിലെ പ്രഥമ ചടങ്ങ്.ഇത് ഗംഗാ ദേവിയെ ഉണർത്തുകയാണെന്നാണ് വിശ്വാസം. പാട്ടുപാടി വെള്ളത്തിൽ കൈ തള്ളിവേണം കുളിക്കാൻ. കുളികഴിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. മകയിരം നാളിലും തിരുവാതിര നാളിലും വ്രതമനുഷ്ടിക്കണം. അരിഭക്ഷണം പാടേ ഉപേക്ഷിക്കണം. മകയിരം നാളിൽ മക്കൾക്ക്‌ വേണ്ടിയും തിരുവാതിര നാളിൽ ഭർത്താവിനു വേണ്ടിയുമാണ് വ്രതം നോൽക്കേണ്ടത്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം. ധര്‍മ്മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മ്മങ്ങള്‍ ചെയ്യാതെ ഇരിക്കുക. സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനും, കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്.
മകയിരം നാളിൽ വൈകീട്ടു എട്ടങ്ങാടി ചുട്ടെടുക്കുക എന്ന ചടങ്ങുണ്ട്. നേന്ത്രക്കായ, എട്ടുതരം കിഴങ്ങുകൾ, എട്ടുതരം ധാന്യങ്ങൾ എന്നിവ ചുട്ടെടുക്കുന്നു. ഇതിലേക്ക് ശർക്കര പാവ് കാച്ചിയതും, തേങ്ങക്കൊത്തും, തേനും, എള്ളും ചേർത്തു വേവിച്ചുവച്ച കിഴങ്ങുകളും ചേർത്ത് യോജിപ്പിച്ചാൽ എട്ടങ്ങാടിയായി. സുമംഗലികളായ സ്ത്രീകളാകും ഇത് പാകം ചെയ്യുക. അന്നുവൈകിട്ട് തിരുവാതിരക്കളിക്ക് ശേഷം എല്ലാവർക്കും എട്ടങ്ങാടി നൽകും. പിറ്റേന്നാൾ തിരുവാതിര തുടങ്ങുന്ന ദിവസമാണ് ഉറക്കമൊഴിയേണ്ടത്. ചില സ്ഥലങ്ങളില്‍ മകയിരം നാളിലും ഉറക്കമൊഴിയാറുണ്ട്. തിരുവാതിരപ്പിറ്റേന്ന് രാവിലെ കുളിച്ചു ദശപുഷ്പം ചൂടി ഇലക്കുറിയും ചാന്തും തൊട്ടുവേണം ക്ഷേത്രദർശനം നടത്താൻ. ഇതോടെ തിരുനോമ്പിന്‍റെ ചടങ്ങുകൾ അവസാനിക്കുന്നു...

തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം🙏🙏പാലക്കാട് ജില്ലയിൽ ചെറുതുരുത്തി - കൂറ്റനാട് റോഡിൽ ഭാരതപ്പുഴയുടെ തീരത്ത് ശൈവ - വൈഷ...
04/06/2023

തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം🙏🙏

പാലക്കാട് ജില്ലയിൽ ചെറുതുരുത്തി - കൂറ്റനാട് റോഡിൽ ഭാരതപ്പുഴയുടെ തീരത്ത് ശൈവ - വൈഷ്ണവ ചൈതന്യങ്ങൾ കുടികൊള്ളുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം. 108 വൈഷ്ണവ ദിവ്യദേശങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. മാത്രമല്ല 108 ശിവക്ഷേത്രങ്ങളിൽ കൂടി ഉൾപ്പെടുന്നു. വനവാസകാലത്ത് പഞ്ചപാണ്ഡവർ വിഷ്ണു ഭഗവാനെ നിത്യവും പൂജിക്കാനായി ഇവിടെ പ്രതിഷ്ഠകൾ നടത്തി എന്നാണ് ഐതിഹ്യം. അർജുനൻ പ്രതിഷ്ഠിച്ച പാർത്ഥസാരഥി, യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച ശങ്കരനാരായണൻ, ഭീമസേനൻ പ്രതിഷ്ഠിച്ച നരസിംഹം, നകുല സഹദേവന്മാർ പ്രതിഷ്ഠിച്ച ഗോപാലകൃഷ്ണൻ എന്നീ നാല് മൂർത്തികളും പരമശിവനും ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു.

വൈഷ്ണവ സങ്കല്പ പ്രകാരം ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ ശ്രീ ഉയ്യവന്ത പെരുമാളായ മഹാവിഷ്ണു ആണെന്നാണ് വിശ്വാസം. പിന്നീട് കാശി വിശ്വനാഥ സാന്നിധ്യത്തിൽ ശിവഭഗവാനും ഈ പുണ്യതീരത്ത് കുടികൊണ്ടു എന്ന് കരുതപ്പെടുന്നു. ഈ വിശ്വാസം ശരിവെക്കുമാറാണ് ക്ഷേത്ര ശ്രീകോവിലിന്റെ രൂപകല്പന. കിഴക്കോട്ടഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന വിഷ്ണു ഭഗവാന്റെ ബലിക്കലിന്റെ സ്ഥാനത്താണ് ഭഗവാൻ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാൻ ശിവൻറെ നേരെ പിന്നിലാണ് വിഷ്ണു ഭഗവാന്റെ സ്ഥാനം.

കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ശിവനും മഹാവിഷ്ണുവിനും വ്യത്യസ്ത നാലമ്പലങ്ങൾ ഉണ്ട് രണ്ടു നാലമ്പലങ്ങൾക്കും ഒരേ ഭിത്തിയാണ്. ശിവന്റേത് വെട്ടുകല്ലിലും വിഷ്ണുവിന്റേത് കരങ്കല്ലിലും നിർമ്മിച്ചിരിക്കുന്നു. ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ പ്രകടമാക്കുന്ന ഈ ക്ഷേത്രം ഭാരതപ്പുഴയുടെ പടിഞ്ഞാറേ തീരത്താണ് നിർമ്മിച്ചിരിക്കുന്നത്. ഭാരതപ്പുഴ ഈ ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രത്തിലെ കൽപ്പടവുകൾ തട്ടി വടക്കോട്ട് നീങ്ങി ഒഴികുന്നതായ് കാണാം. ഈ ഭാഗത്തെ ഗംഗാ സങ്കല്പമായ ചക്രതീർത്ഥം എന്നും വിളിക്കുന്നു.


ക്ഷേത്രത്തിന്റെ ചിത്രം ദർശിക്കുമ്പോൾ പോലും എന്തൊരു ഐശ്വര്യമാണ്..
ഐതീഹ്യ പ്രകാരം പഞ്ചപാണ്ടവരുടെ സാന്നിധ്യം ഉള്ളതല്ലേ.. അതാകും

🙏🙏🙏🙏🙏🙏🙏🙏🙏🙏

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️*ക്ഷേത്രത്തിലെത്തിയാല്‍ പറഞ്ഞു മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്....
20/10/2022

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
*ക്ഷേത്രത്തിലെത്തിയാല്‍ പറഞ്ഞു മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്*.

*കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു*.

*മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും*.

*എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു*.

*തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍*..

*മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്*.

*മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്*.

*ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു*.

*അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്*.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

ആദി ദ്രാവിഡ ആചാര അനുഷ്ടാനങ്ങളേ അതേ രീതിയിൽ പരിപാലിച്ചുപോരുന്ന ലോകത്തിലെ തന്നെ അറിയപെടുന്ന ഒരു ക്ഷേത്രം, അച്ചൻകോവിലാറിൻ്റ...
06/08/2022

ആദി ദ്രാവിഡ ആചാര അനുഷ്ടാനങ്ങളേ അതേ രീതിയിൽ പരിപാലിച്ചുപോരുന്ന ലോകത്തിലെ തന്നെ അറിയപെടുന്ന ഒരു ക്ഷേത്രം, അച്ചൻകോവിലാറിൻ്റെ തീരത്ത് കാനന നടുവിൽ ശ്രീ കല്ലേലി ഊരാളികാവ്,🙏

കോന്നിയിൽ നിന്ന് 10 km, പത്തനംതിട്ട ജില്ല

Address

Pandalam
123

Website

Alerts

Be the first to know and let us send you an email when ക്ഷേത്ര ദർശ്ശനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Tour Agencies in Pandalam

Show All

You may also like