19/11/2023
Tax (നികുതി), Pending T(മുമ്പുള്ള നികുതി) എന്ന് പറഞ്ഞാൽ നിങ്ങളുടെ നാട്ടിൽ പിഴ അല്ലെങ്കിൽ ഫൈൻ എന്നാണോ അർത്ഥം ?
എങ്കിൽ ആ പറയുന്നവരുടെയൊക്കെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കേണ്ടതുണ്ട് 😂
---------------------------------------------------------------------------------
ഈ ഫോട്ടോയും പൊക്കി പിടിച്ച് പേജിലും പ്രൊഫൈലും എല്ലാം ബസ്സിനു തമിഴ്നാട് ഫൈൻ ഇട്ടേ എന്നും
പറഞ്ഞു കൊട്ടിഘോഷിക്കുന്ന സൈബർ മന്ദബുദ്ധികൾ അറിയാൻ....,
ഡിയർ മന്തൂസ്, സുപ്രിം കോടതി വിധി ഉണ്ടായിട്ടും വണ്ടികളോട് നികുതി വാങ്ങുന്ന സംസ്ഥാനം ആണ് തമിഴ്നാട്. ഇവിടെ റോബിൻ ബസ്സിനോടും വാങ്ങിയത് നികുതി ആണ്. നികുതി അടക്കാതെ ഓടി എന്നത് കൊണ്ട് ഉള്ള പിഴയും ഇതും കൊണ്ട് സുപ്രിംകോടതിയിൽ പോയാൽ ഓഫീസർ പണി വാങ്ങും.
നിലവിൽ സ്വാമി അയ്യപ്പ ട്രാവെൽസ് കോടതി ഓഡർ വാങ്ങി നികുതി അടക്കാതെ തമിഴ്നാട്ടിൽ സർവിസ് നടത്തുന്നു. ബാക്കി ഉള്ള ഓപ്പറേറ്റർമാരും സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര നിയമമായ ബസ് രജിസ്റ്റർ ചെയ്ത സംസ്ഥാനം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടാക്സ് അടയ്ക്കേണ്ട എന്ന് കോടതി ശരി വെച്ചാൽ വണ്ടികൾ ആരും നികുതി അടക്കാതെ ഓടും.
നാഷണൽ പെർമിറ്റ് ലോറിക്ക് പെർമിറ്റ് ഫീസ് അടച്ചാൽ ഇന്ത്യയിൽ എവിടെയും രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ മദർ ടാക്സ് മാത്രം അടച്ച പേപ്പറിൽ ഓടാം. എന്നാൽ ബംഗാളിൽ കേറാൻ അവിടെ പ്രതേകം എൻട്രി ടാക്സ് അടക്കണം. ശരിക്കും അത് തെറ്റായ നടപടി ആണ് ഒരു ലോറി ഉടമയും അത് ചോദ്യം ചെയ്യാത്ത കൊണ്ട് ഇപ്പോഴും ആ തോന്നിവാസം അവിടെ തുടരുന്നു.
സംസ്ഥാനങ്ങൾ എൻട്രി ടാക്സ് ഈടാക്കുന്ന വിഷയത്തിൽ കേസ് സുപ്രിം കോടതിയിൽ ആണ്. ഒരു ബസ് ഉടമക്ക് അനുകൂല വിധി കിട്ടി. ബാക്കി ഉള്ളവർക്ക് കൂടി അനുകൂല വിധി ഉണ്ടായാൽ അണ്ണന്മാരുടെ വേദന അങ്ങു മാറും.
ഇങ്ങനെ പെർമിറ്റ് വയലേഷൻ എന്നും, എൻട്രി ടാക്സ് എന്നുമൊക്കെ പറഞ്ഞു റോബിനെപ്പോലെ എടുത്തു ഓടാൻ തയ്യാറായി നിൽക്കുന്ന ബസ് ഉടമകൾ പിന്മാറും എന്ന് ഒരുത്തനും വിചാരിക്കണ്ട.
ഈ രാജ്യത്തു ഒരു നിയമം ഉണ്ടേൽ അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്. അത് തടയാൻ ഒരുത്തനും അവകാശം ഇല്ല. നിന്നെയൊക്കെ ഞങ്ങളുടെ രാജ്യത്തിൻ്റെ കാവൽക്കാരായാണ് അഞ്ചുവർഷം കൂടുമ്പോൾ ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. ഞങ്ങളെ ദ്രോഹിക്കുന്ന നിയമം നിങ്ങൾ കൊണ്ടുവന്നാൽ അത് ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് ജനാധിപത്യ രീതിയിലുള്ള സംവിധാനങ്ങൾ ഉണ്ട്