CSC Cherukunnnam

CSC Cherukunnnam ഇന്ത്യ ഗവ. ന്റെ
IT മന്ത്രാലയത്തിന് കീഴ?
(4)

ഇന്ത്യ ഗവണ്മെന്റിന്റെ (IT Department)
മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ & ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന
Common Service Centers കളാണ്
ഡിജിറ്റൽ സേവ [CSC]
വിദ്യാഭ്യാസ സേവനങ്ങൾ
വിവിധയിനം സ്കോളർഷിപ്പുകൾ
സ്കൂൾ/കോളേജ്/യൂണിവേഴ്സിറ്റി അപേക്ഷകൾ, റിസൽറ്റുകൾ, ആലോട്മെന്റുകൾ
മറ്റു പരീക്ഷാ ഓണലൈൻ സേവന സഹായങ്ങൾ..
സർക്കാർ സേവനങ്ങൾ
ജനന മരണ സർട്ടിഫിക്കറ്റുകൾ
വില്ലേജ് ഓഫീസ് സേവനസഹായങ്ങൾ
മോട്ടോർ വാഹന വകുപ്പ് സ

േവനങ്ങൾ
ദേശീയ പെൻഷൻ പദ്ധതി
പ്രവാസി ക്ഷേമ ബോർഡ് / നോർക്ക സേവനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ
റേഷൻ കാർഡ് സേവനങ്ങൾ.
റെയിൽവേ ടിക്കറ്റ്.
വാഹന/മെഡിക്കൽ /ലൈഫ് ഇൻഷൂറൻസുകൾ
യൂട്ടിലിറ്റി ബില്ലുകൾ
പാൻകാർഡ്
പാസ്പോർട്ട്
ഫുഡ് & സേഫ്റ്റി
ഇലക്ഷൻ ഐഡി
മൊബൈൽ/DTH റീചാർജുകൾ
DTP മലയാളം, ഇംഗ്ളീഷ്,
സ്കാനിങ്, മെയിലിങ് & പ്രിന്റിങ്
ഫോട്ടോ കോപ്പി
ലാമിനേഷൻ...etc

13/07/2023

സേവനാവകാശ നിയമം (Right to Service Act)
-------------------------------------------------------------------
സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
ഇന്‍ഡ്യയില്‍ 2010 August 18-ാം തീയതി മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്.
കേരള സംസ്ഥാന സേവനാവകാശ നിയമം 2012
---------------------------------------------------------------------------
കേരളം 2012 ജൂലൈ 12 ന് സേവനാവകാശ നിയമം പാസ്സാക്കി. കേരള സംസ്ഥാന സേവനാവകാശ നിയമം 2012, 2012 നവംബർ 1-)0 തിയ്യതി പ്രബല്യത്തിൽ വന്നു.
സേവനം
--------------
സേവനം എന്നാല്‍ എന്ത് എന്നത് ഈ നിയമത്തിന്റെ 2-)0 വകുപ്പിൽ നിർവ്വചിച്ചിട്ടുണ്ട്. സേവനം എന്നാൽ, തൽസമയം പ്രാബല്യത്തിരിക്കുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അതാത് സമയം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമോ ഏതെങ്കിലും സർക്കാർ വകുപ്പോ അതിനു കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനമോ അല്ലെങ്കിൽ ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു നിയമാധിഷ്ടിത നികായമോ ജനങ്ങൾക്ക് പ്രധാനം ചെയ്യേണ്ടതായ 3-)0 വകുപ്പിൽ വിജ്ഞാപനം ചെയ്യപ്പെടാവുന്ന ഏത്ര്ങ്കിലും സേവനമാണ് .
സേവനാവകാശം
----------------------------
സേവനാവകാശം എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സേവനം ലഭിക്കുന്നതിന് അരഹതയുള്ള ഒരാൾക്കുള്ള അവകാശമാണ്.ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്. അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1) രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല.നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ 8-)0 വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്. മതിയായതും യുക്തിസഹമായ കാരണങ്ങളില്ലാതെ സേവനം നൽകുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവു വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപയിൽ കുറയാത്തതും 5000/- രൂപയിൽ കൂടാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്.നിയുക്ത ഉദ്യോഗസ്ഥൻ സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഇപ്രകരം താമസം വരുത്തിയ ഓരോ ദിവസത്തിനും 250/- രൂപ നിരക്കിൽ പരമാവധി 5000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ്
സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ
--------------------------------------------------------------------------------------
ജനന സർട്ടിഫിക്കറ്റ്,
ജാതി സർട്ടിഫിക്കറ്റ്,
വരുമാന സർട്ടിഫിക്കറ്റ്,
വാസസ്ഥല സർട്ടിഫിക്കറ്റ്,
മരണ സർട്ടിഫിക്കറ്റ്,
വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ,
വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ,
റേഷൻ കാർഡ് നൽകൽ,
പൊലീസ് സ്‌റ്റേഷനിൽ നൽകുന്ന പരാതിക്കു രസീത്,
എഫ്.ഐ.ആർ പകർപ്പ് നൽകൽ,
ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ,
സമയബന്ധിതമായ പാസ്‌പോർട്ട് വെരിഫിക്കേഷൻ,
സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ.
ബില്ലിന്റെ പരിധിയിൽ വരുന്ന പൊലീസ് സേവനങ്ങൾ
മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുവാദം
ഘോഷയാത്രയ്ക്കുള്ള അനുവാദം നൽകൽ
പാസ്പോർട്ട് അന്വേഷണം
പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം
പരാതി സ്വീകരിച്ചുകൊണ്ട് രസീത് നൽകൽ
പ്രഥമ വിവര റിപ്പോർട്ടിന്റെ പകർപ്പ്
പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംബന്ധിച്ച ലൈസൻസ്
ജോലി സംബന്ധമായ വെരിഫിക്കേഷൻ
വിദേശികളുടെ രജിസ്ട്രേഷൻ
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടക്കി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച്
സമൻസുകൾ നൽകുന്നതും വാറൻഡുകൾ നടപ്പാക്കുന്നതും സംബന്ധിച്ച്
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിൻമേലുള്ള അന്വേഷണം

22/03/2023
*📍എൻട്രൻസ്  പരീക്ഷകളുടെ വാർത്തകൾ ഒറ്റ നോട്ടത്തിൽ*https://chat.whatsapp.com/LSZ8gunlj2W67ZnCcSC7xP🖍️ALL INDIA AGRICULTURE...
07/03/2023

*📍എൻട്രൻസ് പരീക്ഷകളുടെ വാർത്തകൾ ഒറ്റ നോട്ടത്തിൽ*
https://chat.whatsapp.com/LSZ8gunlj2W67ZnCcSC7xP

🖍️ALL INDIA AGRICULTURE പ്രവേശനം CUET യിൽ നിന്ന്. പ്രത്യേക പ്രവേശന പരീക്ഷ ഇല്ല. അപേക്ഷ മാർച്ച് 12 വരെ

🖍️CMC VELLORE MBBS ONLINE APPLICATION ആരംഭിച്ചു. ഏപ്രിൽ 3 അവസാന തീയതി.
പ്രവേശനത്തിന് തമിഴ്നാട് വെബ്സൈറ്റിലും അപേക്ഷിക്കണം.

🖍️NEET 2023 മെയ് 7 ന്, ഓൺലൈൻ അപേക്ഷ ഈ ആഴ്‌ച ആരംഭിക്കും.
കേരളത്തിൽ പ്രവേശനത്തിന് KEAM നും അപേക്ഷിക്കണം.

🖍️കേരള മെഡിക്കൽ എഞ്ചിനീയറിംഗ് അപേക്ഷ മാർച്ച് ആദ്യ ആഴ്‌ചയിൽ.
എഞ്ചിനീയറിംഗ് എൻട്രൻസ് മെയ് 17 ന്.

🖍️Common Management Admission Test (CMAT)-2023 അപേക്ഷ മാർച്ച് 6 വരെ.

🖍️JEE MAIN രണ്ടാമത്തെ സെഷൻ ഏപ്രിൽ 6 മുതൽ, അപേക്ഷ മാർച്ച് 12 വരെ.
ആദ്യ സെഷൻ അപേക്ഷിച്ചവർക്ക് IMPROVEMENT നും അവസരം. JEE ADVANCED ജൂൺ 4 ന്.

🖍️CUSAT എഞ്ചിനീയറിംഗ് എൻട്രൻസ് EXAM ഏപ്രിൽ 29 മുതൽ മെയ് 1 വരെ ഓൺലൈൻ ആയി നടക്കും.
അപേക്ഷ മാർച്ച് 10 വരെ.

🖍️BITSAT 2023 രണ്ട് അവസരങ്ങൾ, മെയ്, ജൂൺ മാസങ്ങളിൽ
ഓൺലൈൻ അപ്ലിക്കേഷൻ ഏപ്രിൽ 9 വരെ.

🖍️AIIMS B.Sc നഴ്സിംഗ് എൻട്രൻസ് EXAM ജൂൺ 3 ന്.
അപേക്ഷ മാർച്ച് 22 വരെ.

🖍️NISER NEST ജൂൺ 24 ന്
ഓൺലൈൻ അപേക്ഷ ഫെബ്രുവരി 27 മുതൽ മെയ് 17 വരെ.

🖍️AMRITA എഞ്ചിനീയറിംഗ് എൻട്രൻസ് രണ്ട് അവസരങ്ങൾ ഏപ്രിൽ 21 നും മെയ് 5 നും ഓൺലൈൻ എൻട്രൻസ് EXAM.

🖍️INDIAN STATISTICAL INSTITUTE KOLKATA പ്രവേശന പരീക്ഷ മെയ് 14 ന്
ഓൺലൈൻ അപ്ലിക്കേഷൻ മാർച്ച് 10 മുതൽ ഏപ്രിൽ 5 വരെ

🖍️COMEDK കർണ്ണാടക എഞ്ചിനീയറിംഗ് പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം.
https://chat.whatsapp.com/LSZ8gunlj2W67ZnCcSC7xP

WhatsApp Group Invite

*KEAM 2022;എൻജിനീയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക ...
06/09/2022

*KEAM 2022;എൻജിനീയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*

സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക മന്ത്രി ആർ.ബിന്ദു തൃശൂരിൽ പ്രഖ്യാപിച്ചു.

ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി.

50,858 പേർ റാങ്കു പട്ടികയിൽ ഇടംനേടി. ആദ്യ അയ്യായിരം റാങ്കിൽ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേർ ഉൾപ്പെട്ടു. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.

*കൂടുതൽ വിവരങ്ങൾക്ക്*👇🏻

LBS സെന്റർ ഫോർ സയൻസ്സ് & ടെക്നോളജി പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 അദ്ധ്യയന വർഷത്തേക്കുള...
19/07/2022

LBS സെന്റർ ഫോർ സയൻസ്സ് & ടെക്നോളജി
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം 19-07-2022 ആരംഭിക്കുന്നു

👉 പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിൽ, സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയ ലഭിക്കുന്നതിന് അർഹരായ അപേക്ഷകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ തന്നെ കാറ്റഗറി / സംവരണം / വരുമാനം തുടങ്ങിയ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി അപ് ലോഡ് ചെയ്യേണ്ടതാണ്.

👉 സംവരണ ആനുകൂല്യം ലഭിക്കുന്നതിന് പിന്നോക്കം നൽക്കുന്ന SEBC,OEC വിഭാഗക്കാർക്ക് Non-Creamy Layer Certificate ആവശ്യമാണ്.

👉 നോൺ ക്രീമിലെയറിൽ പെടാത്ത OEC വിഭാഗക്കാർ CastCertificate ഉണ്ടാക്കേണ്ടതാണ്.

👉 SC/ST വിഭാഗക്കാർക്ക് Community Certificate വേണം

👉 SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ Income Certificate ഉണ്ടാക്കേണ്ടത്.

👉സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ ( EWS )സംവരണാനുകൂല്യം ലഭിക്കുന്നതിനായി Income & Asset Certificate / AAY Certificate ഉണ്ടാക്കേണ്ടതാണ്.

WhatsApp Group Invite

16/07/2022

സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിങിന് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മുന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും ഉയർന്ന് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പാളിന് ജൂലൈ 30 ന് വൈകുന്നേരം 5 മണിക്കം ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാമെഡിക്കൽ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

13/07/2022

*🔰⭕️വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം⭕️🔰*

വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിൽ
ധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎൽ (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അർഹതയുള്ളത്.

1 മുതൽ 5-ാം ക്ലാസ് വരെ വർഷം 3,000 രൂപ, 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ 5,000 രൂപ, +1,+2 പഠിക്കുന്നവർക്ക് വർഷം 7,500 രൂപ, ഡിഗ്രി മുതൽ പഠിക്കുന്നവർക്ക് വർഷം 10,000 രൂപ എന്നിങ്ങനെയാണ് ധനസഹായം.
വിവാഹമോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. അതേസമയം പുനർവിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.

ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾ എന്നിവർക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇപ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുമ്പോൾ ബന്ധപ്പെട്ട റവന്യൂ/ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/ പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്ക് ധനസഹായം ലഭിക്കും. അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം.

നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ മക്കൾക്കും ധനസഹായമുണ്ട്. ഇത്തരം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രവും നൽകണം.
എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. ഒരു കുടുംബത്തിലെ പരാമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളു. സംസ്ഥാന/ കേന്ദ്ര സർക്കാരിൽ നിന്നും ഒരു വിധത്തിലുള്ള സ്‌കോളർഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകണം.

എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. ഒരു കുടുംബത്തിലെ പരാമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളു. സംസ്ഥാന/ കേന്ദ്ര സർക്കാരിൽ നിന്നും ഒരു വിധത്തിലുള്ള സ്‌കോളർഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകണം.

ഒരു സാമ്പത്തിക വർഷം ഒരു ജില്ലയിൽ നിന്നും ഒറ്റത്തവണ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുള്ളു. അങ്കണവാടി പ്രവർത്തകർ വഴിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സംസ്ഥാന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം ലഭിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളിലോ മറ്റ് അൺ എയ്ഡഡ് വിദ്യാലയങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ ട്യൂഷൻ സെന്ററുകളിലോ പഠിക്കുന്നവർ ധനസഹായത്തിന് അർഹരല്ല. കൂടുതൽ വിവരങ്ങൾക്ക് www.schemes.wcd.kerala.gov.in .

Official Scheme Application Portal of Women and Child Development Department, Government of Kerala.

10/07/2022

*ചെറുകുന്നം ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി അഡ്മിഷൻ ഹെൽപ് ഡസ്ക് ആരംഭിച്ചു*
*ᴄᴏʟʟᴇɢᴇ ᴄᴏᴅᴇ-ᴇ10*

*👉ജൂലൈ 7 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം*

*👉2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിച്ചു. www.polyadmission.org/let. എന്ന പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.*

*👉പ്രവേശനം ലഭിക്കാനുള്ള ഓൺ ലൈൻ അപേക്ഷകൾ ഈ മാസം 20 വരെ സ്വീകരിക്കും.*

*👉മൂന്നാം സെമസ്റ്ററിൽ പ്രവേശിച്ച് 2 വർഷംകൊണ്ട് കോഴ്സ് പൂർ ത്തിയാക്കാം.*

*👉സർക്കാർ എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.*

*👉ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്. അപേക്ഷിക്കാം.*

*👉രണ്ടു വർഷ ITI/KGCE കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.*

*👉പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.*

*👉 അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം.*

*👉വിശദ വിവരങ്ങൾക്കായി* *അഡ്മിഷൻ ഹെല്പ് ഡെസ്ക്,*
*ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ്*
*ചെറുകുന്നം , അശമന്നൂർ ᴩᴏ* , *പെരുമ്പാവൂർ*
*CONTACT NO: 9072212247, 9072212248*

Polytechnic Admission Portal

07/07/2022

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം
2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും) എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും അപേക്ഷിക്കാം. രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org/let. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

Polytechnic Admission Portal

06/07/2022

*കേരളത്തിൽ പോളിടെക്നിക് പ്രവേശനപ്രക്രിയ എങ്ങനെ? ഏതൊക്കെ ബ്രാഞ്ചുകളിലാണ് പ്രവേശനമുള്ളത്. പ്ലസ്‌ടു കഴിഞ്ഞ് പോളിടെക്നിക്കൽ ഡിപ്ലോമ പഠിക്കാമോ?*

🔲 കേരളത്തിൽ പോളിടെക്നിക് പ്രവേശനം ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പാണ് നടത്തുന്നത്. www.polyadmission.org വഴിയാണ് നടപടികൾ.

🔲 ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ്, ഗവൺമെന്റ് കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് എന്നീ വിഭാഗം കോളേജുകളിലാണ് പ്രവേശനം.

🔲 ആറു സെമസ്റ്റർ ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകളാണുള്ളത്. രണ്ട് സ്ട്രീമുകളിൽ പ്രോഗ്രാം നടത്തുന്നു.

🔲 സ്ട്രീം 1-ൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളും സ്ട്രീം 2-ൽ കൊമേഴ്ഷ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്.

🔲 എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകൾ ഇവയാണ് (2021 നില):

◾ആർക്കിടെക്ചർ
◾ ഓട്ടോമൊബൈൽ
◾ ബയോ മെഡിക്കൽ
◾ കെമിക്കൽ
◾ സിവിൽ
◾കംപ്യൂട്ടർ
◾ കംപ്യൂട്ടർ ഹാർഡ്‌വേർ
◾ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്
◾ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
◾ ഇലക്‌ട്രോണിക്സ്
◾ ഇൻഫർമേഷൻ ടെക്നോളജി
◾ ഇൻസ്ട്രുമെന്റേഷൻ
◾ മെക്കാനിക്കൽ
◾ടൂൾ ആൻഡ് ഡൈ
◾ മാനുഫാക്ചറിങ് ടെക്നോളജി
◾പോളിമർ ടെക്നോളജി
◾പ്രിൻറിങ് ടെക്നോളജി
◾വുഡ് ആൻഡ് പേപ്പർ ടെക്നോളജി
◾ ടെക്‌സ്റ്റൈൽ ടെക്നോളജി

തുടങ്ങിയ ശാഖകൾ ലഭ്യമാണ്. കൂടാതെ, ഹിയറിങ് ഇംപയേർഡ് വിഭാഗക്കാർക്കായി സിവിൽ, കംപ്യൂട്ടർ എന്നീ ബ്രാഞ്ചുകളും ഉണ്ട്.

🔲 2021-ൽ പുതിയ ചില ബ്രാഞ്ചുകൾ ആരംഭിച്ചിരുന്നു:

◾ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്
◾ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ബിഗ് ഡേറ്റാ
◾ കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ നെറ്റ്‌വർക്കിങ്
◾ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
◾ റിന്യൂവബിൾ എനർജി
◾റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ.

🔲 ലഭ്യമായ പോളിടെക്നിക് കോളേജുകൾ, ഓരോന്നിലുമുള്ള പ്രോഗ്രാമുകൾ തുടങ്ങിയ വിവരങ്ങൾ www.polyadmission.org -ലെ അനക്സ്ചറുകളിൽ ലഭിക്കും.

🔲 പ്രവേശനവ്യവസ്ഥകൾ വിശദീകരിക്കുന്ന പ്രോ​െസ്പക്ടസും ഈ സൈറ്റിൽ കിട്ടും.

🔲 എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ഉന്നതപഠന അർഹതയോടെ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് രണ്ടു സ്ട്രീമുകളിലേക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് യോഗ്യതാ പ്രോഗ്രാം ജയിച്ചവർക്ക്, സ്ട്രീം 2-ലേക്ക് അപേക്ഷിക്കാം.

🔲 യോഗ്യതാപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ്‌ പരിഗണിച്ചാണ് പ്രവേശനം. 2022-23 വർഷത്തെ പ്രവേശനവിജ്ഞാപനം താമസിയാതെ വരുമെന്നു കരുതുന്നു.

🔲 പ്ലസ്ടു കഴിഞ്ഞും ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. ലാറ്ററൽ എൻട്രി പദ്ധതിവഴി ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) പ്രവേശനത്തിന് അവസരമുണ്ട്. രണ്ടുവർഷം പഠിച്ച് ഡിപ്ലോമ നേടാം. എൻജിനിയറിങ്/ ടെക്നോളജി സ്ട്രീമിൽ മാത്രമേ ലാറ്ററൽ എൻട്രി ഉള്ളൂ. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്‌ടു ജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്നു വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. 2021-ലെ പ്രവേശനവിവരത്തിന് www.polyadmission.org/let കാണുക.

https://chat.whatsapp.com/LSZ8gunlj2W67ZnCcSC7xP

Polytechnic Admission Portal

പി.ജി.ഡിപ്ലോമ കോഴ്സ്  2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാംസംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റ...
03/07/2022

പി.ജി.ഡിപ്ലോമ കോഴ്സ് 2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2022 മേയ് 31ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുക. പ്രിന്റ് ജേർണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രാഡ്കാസ്റ്റ് ജേർണലിസം, മൊബൈൽ ജേർണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേർണലിസം & കമ്യൂണിക്കേഷൻ കോഴ്സ്.

ടെലിവിഷൻ ജേർണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേർണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണ് ടെലിവിഷൻ ജേർണലിസം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് കോഴ്സ്. ഒപ്പം, ജേർണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു.

ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ 2022 ജൂലൈ 15 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484 2422275 ഇ-മെയിൽ: [email protected].

40 years of Excellence Promoting professional excellence among media persons from its inception in 1979, upholding ethical standards while adopting modern developments Read More              

കുടുംബത്തിൻറെ ആരോഗ്യസംരക്ഷണം പ്രധാനപ്പെട്ടതാണെന്ന് കരുതുന്നവർക്കായി SBI ജനറൽ ഇൻഷുറൻസ് അവതരിപ്പിക്കുന്ന ആരോഗ്യ പ്ലസ് പോളി...
03/07/2022

കുടുംബത്തിൻറെ ആരോഗ്യസംരക്ഷണം പ്രധാനപ്പെട്ടതാണെന്ന് കരുതുന്നവർക്കായി SBI ജനറൽ ഇൻഷുറൻസ് അവതരിപ്പിക്കുന്ന ആരോഗ്യ പ്ലസ് പോളിസി
✅വർദ്ധിച്ചു വരുന്ന ഹെൽത്ത് ഇൻഷുറൻസ്‌ പ്രീമിയം ഇനി പേടിക്കേണ്ട
✅കുടുംബത്തിന് ₹8900+tax മാത്രം
✅പ്രായത്തിനനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസം വരുന്നതല്ല
✅നാലുപേരടങ്ങുന്ന കുടുംബത്തിന് മൂന്നു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ
✅55 വയസ്സുവരെ No Medical check-up
✅ജീവിതകാലം മുഴുവൻ ഒരേ പ്രീമിയം
✅ആയുവേദം, ഹോമിയോ പതി, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സകൾ covered
✅Room വടകയ്ക്കും, ICU ചാർജിനും പിരിധിയില്ല
✅65 വയസ്സുവരെയുള്ളവർക്ക് സ്കീമിൽ ചേരാൻ സൗകര്യം
✅നികുതി ആനുകൂല്യം വകുപ്പ് 80 ഡി പ്രകാരം
✅സബ് ലിമിറ്റ് ഒരു അസുഖത്തിനും ബാധകമല്ല
✅കോവിഡ് കൊറോണ കവറേജ്
പോളിസിക്കായി വിളിക്കൂ
📞: 9495984678, 📧 : [email protected]

ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് 2022-23 വർഷം ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്...
03/07/2022

ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്


2022-23 വർഷം ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന പട്ടികജാതി വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുകയും ലിങ്ക് ചെയ്ത അക്കൗണ്ട് വിവരങ്ങൾ സഹിതം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ സ്‌കോളർഷിപ്പ് അപേക്ഷ ഓൺലൈനായി നൽകണം. രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിച്ചു. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിലേക്കുളള ലിങ്ക് ഇ-ഗ്രാന്റ്‌സ് ലോഗിനിൽ നൽകിയിട്ടുണ്ട്.

ഇൻഷുറൻസ് തെറ്റിയോ...? വിഷമിക്കേണ്ട...10 മിനിട്ടിനുള്ളിൽ ഇൻഷുറൻസ് പുതുക്കാം. വണ്ടി കാണേണ്ട ആവശ്യമില്ല.നിങ്ങൾ ഓഫീസിലേക്ക് ...
02/07/2022

ഇൻഷുറൻസ് തെറ്റിയോ...?
വിഷമിക്കേണ്ട...
10 മിനിട്ടിനുള്ളിൽ ഇൻഷുറൻസ് പുതുക്കാം. വണ്ടി കാണേണ്ട ആവശ്യമില്ല.
നിങ്ങൾ ഓഫീസിലേക്ക് വരേണ്ട കാര്യമില്ല. ആർസി,നിലവിൽ ഉണ്ടായിരുന്ന ഇൻഷുറൻസ് എന്നിവ *9495984678* എന്ന നമ്പരിലേക്ക് വാട്ട്സ് ആപ്പ് ചെയ്താൽ മതി, പൈസ google pay ചെയ്താൽ മതി...ഏതു കമ്പനിയുടെയും ഇൻഷുറൻസ് ലഭ്യമാണ്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബി എഡ് പ്രവേശനത്തിനായുള്ള ഓണ്‍ലൈന...
27/06/2022

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബി എഡ് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌റ്റ്രേഷന്‍ ആരംഭിച്ചു.

മാനേജുമെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷാ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷാ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്.. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജുമെന്റ്, കമ്മ്യൂണിറ്റി ക്വാട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.

വികലാംഗ/സ്‌പോട്‌സ് ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത കോളേജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതുമാണ്.

പ്രോസ്‌പെക്ടസില്‍ പറയും പ്രകാരം സംവരണാനുകൂല്യത്തിനായി ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നു അപേക്ഷകന്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനു വിരുദ്ധമായി ഏതെങ്കിലും സാക്ഷ്യപത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത പക്ഷം പ്രവേശനം റദ്ദാക്കപ്പെടുന്നതിനു സാധ്യതയുണ്ടെന്നതിനാല്‍ ഏവരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നു അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റും എസ് ഇബി സി/ഒ ഇ സി വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ ഡബ്ല്യു എസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവര്‍ 'ഇന്‍കം ആന്‍ഡ് അസ്സറ്റ്‌സ് സര്‍ട്ടിഫിക്കറ്റ്' അപ്‌ലോഡ് ചെയ്യേണ്ടതാണ്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം 8 ലക്ഷത്തില്‍ കൂടുതലായി നല്‍കിയതിനു ശേഷം സംവരണം ആവശ്യമില്ലാ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതോ ചെയ്യാവുന്നതാണ്. എന്‍ സി സി /എന്‍ എസ് എസ് എന്നീ വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്യേണ്ടത്. ഇതേ പോലെ തന്നെ വിമുക്തഭടന്‍/ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ലഭ്യമാവുന്ന ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായിആര്‍മി/നേവി/എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
രജിസ്‌ടേഷന്‍ ഫീസ് എസ്.സി/എസ്.ടി വിഭാഗത്തിന് 650 രൂപയും മറ്റുള്ളവര്‍ക്ക് 1300 രൂപയുമാണ്

പഠനോപകരണ കിറ്റിന് അപേക്ഷിക്കുന്നതിന്  സമയം ദീര്‍ഘിപ്പിച്ചു    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്...
27/06/2022

പഠനോപകരണ കിറ്റിന് അപേക്ഷിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷാരംഭത്തില്‍ സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 1 മുതല്‍ 5-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് കിറ്റ് നല്‍കുന്നത്.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകിട്ട് 5 വരെ എസ്ആര്‍എം റോഡിലെ എറണാകുളം ജില്ല ഓഫീസിലും കൂടാതെ
[email protected] എന്ന മെയില്‍ ഐഡി വഴി ഓണ്‍ലൈനായും സ്വീകരിക്കും. ഫോണ്‍ : 0484-2401632.

It came into force on 27.06.1985. The Kerala Motor Transport Workers Welfare Fund Scheme framed under the above Act came into force on 11.07.1985 vide G.O. (Rt.) No. 1036/85/LBR dated 29.06.1985. The Act covers all the motor transport undertakings except those covered...

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റുംപ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സ...
26/06/2022

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരിൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി ഇന്ന് (ജൂൺ 23) വൈകിട്ട് അഞ്ചിനകം സമർപ്പിക്കുകയും വേണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജൂൺ 24ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും അന്നു തന്നെ ഫീസ് ഒടുക്കി ജൂൺ 25നകം കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

1976 ൽ കേരള സർക്കാർ സ്ഥാപിച്ച തിരുവനന്തപുരം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, 1955 ലെ തിരുവിതാംകൂർ-കൊച്ചിൻ ലി.....

തപാൽ സേവനങ്ങൾ ഡിജിറ്റൽ സേവാ കോമൺ സർവീസ് കേന്ദ്രങ്ങളിലൂടെ മാത്രം.
10/06/2022

തപാൽ സേവനങ്ങൾ ഡിജിറ്റൽ സേവാ കോമൺ സർവീസ് കേന്ദ്രങ്ങളിലൂടെ മാത്രം.

20/05/2022

പിഎം കിസാൻ ഗുണഭോക്താക്കളുടെ അടിയന്തിര ശ്രദ്ധക്ക് :

പിഎം കിസാൻ അനുകൂല്യം ലഭിക്കുന്ന എല്ലാ കർഷകരും അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ കൃഷി വകുപ്പിന്റെ AIMS എന്ന പോർട്ടലിൽ ലോഗിൻ ചെയ്തു "പിഎം കിസാൻ - കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ " നിർബന്ധമായും ചെയ്യേണ്ടതാണ്. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ രേഖപെടുത്തി വേർഫിക്കേഷന് സമർപ്പിക്കണം. അപേക്ഷകന്റെ പേരും കരം അടച്ച രസീതിലെ പേരും ഒന്ന് തന്നെ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം സമർപ്പിക്കണം. മെയ്‌ 31 നകം പൂർത്തീകരിക്കണം.

കൃഷി ഓഫീസർ

08/05/2022

അധ്യാപക ഒഴിവ്
കാലടി ശ്രീശങ്കര കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അവ സാന തീയതി: 27, വെബ്സൈറ്റ് www.ssc.edu.in.

Address

Cherukunnam
Perumbavoor
683549

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919495984678

Alerts

Be the first to know and let us send you an email when CSC Cherukunnnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Cherukunnnam:

Videos

Share