18/02/2024
Kottayam Collector
ഇന്ന് 18-02-2024 ഞായറാഴ്ച 6,3 വയസ്സുള്ള കുട്ടികളെയും കൊണ്ട് കോട്ടയം നാഗമ്പടത്ത് നടക്കുന്ന ജംബോ സർക്കസ്സ് കാണാൻ പോയിരുന്നു. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തതു കൊണ്ട് 300/- നിരക്ക് ആയിരുന്നു ടിക്കറ്റിന്. ഷോ ആരംഭിച്ച് ഏതാണ്ട് 10 മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ കുറെ ആളുകൾ കൈയിൽ ഐസിക്രീമും ആയി വന്ന് എല്ലാവർക്കും വിതരണം ചെയ്തു. കുട്ടികൾക്ക് ജലദോഷം കഫക്കെട്ട് ഉള്ളതിനാൽ ഞങ്ങൾ മേടിച്ചില്ല. വിതരണം മൊത്തം കഴിഞ്ഞ് അവർ വന്നു പണം മേടിക്കാൻ തുടങ്ങി. പലരും അന്ധാളിപ്പോടെ പൈസ കൊടുക്കുന്നതു കണ്ടു. 100,150,200,300 എന്ന നിരക്കിൽ ടിക്കറ്റ് എടുത്ത കാണികൾക്ക് കോംപ്ലിമെന്ററി ആയി കൊടുത്തതാവും എന്നാണ് മിക്കവരും കരുതിയത്. അതിന് ശേഷം പോപ്കോൺ, ഫ്രൂട്ടി, ശീതളപാനീയങ്ങൾ, lays തുടങ്ങി പല സാധനങ്ങളും വന്നു. പിന്നെ പിന്നെ കുട്ടികളെയും കൊണ്ട് വന്ന മാതാപിതാക്കൾ അസ്വസ്ഥരാകുന്നത് കണ്ടു. കാരണം നല്ല വേനൽ കാലത്ത് നട്ടുച്ചക്ക് കുട്ടികളുടെ കൈയിൽ ഈ വക തണുത്ത സാധനങ്ങൾ കൊണ്ടു കൊടുത്തു പൈസ പിരിക്കുന്നത് എല്ലാവർക്കും ആശങ്ക ഉണ്ടാക്കി കാണും. അവസാനം ഇമ്മാതിരി സാധനങ്ങൾ വാങ്ങാൻ ഉള്ള എന്റെ കുട്ടികളുടെ വഴക്ക് കാരണം പകുതി വച്ച് നിർത്തി പോരേണ്ടി വന്നു. അധികാരികളുടെ ശ്രദ്ധയിലേക്ക്.
1). മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ ഈ വക സാധനങ്ങൾ കുട്ടികളുടെ കയ്യിൽ കൊടുത്ത് പണം പിരിക്കുന്നതിന് തടയണം.
2). അവിടെ വിതരണം ചെയ്ത ഒരു ഭക്ഷണവും ഞാൻ കേട്ടിട്ടുള്ള ബ്രാൻഡ്സ് അല്ല. അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തണം.
3). എന്റെ പരിമിതമായ അറിവിൽ പോപ്കോൺ പോലെ പാചകം ചെയ്തു സാധനങ്ങൾ വിൽക്കാൻ fssai രജിസ്ട്രേഷൻ വേണം. അതുണ്ടെന്ന് ഉറപ്പു വരുത്തണം.