PRAVASI TAXI TOURIST TRIVANDRUM

PRAVASI TAXI TOURIST TRIVANDRUM Taxi service +917592934891
Call 24 hours Trivandrum

23/07/2020
 #അഭിനന്ദനങ്ങൾ
15/07/2020

#അഭിനന്ദനങ്ങൾ

നാട്ടിലേക്ക് തിരിച്ചെത്തുന്ന എല്ലാ സുഹൃത്തുക്കൾക്കും,  തിരുവനന്തപുരം എയർപോർട്ട്ലും റെയിൽവേ സ്റ്റേഷനിലും കേരളാ സർക്കാർ നി...
23/06/2020

നാട്ടിലേക്ക് തിരിച്ചെത്തുന്ന എല്ലാ സുഹൃത്തുക്കൾക്കും, തിരുവനന്തപുരം എയർപോർട്ട്ലും റെയിൽവേ സ്റ്റേഷനിലും കേരളാ സർക്കാർ നിശ്ചയിച്ച നിരക്കിൽ
ടാക്സി കാറുകൾ ലഭ്യാമാണ്,

സർക്കാർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവിത സുരക്ഷ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഞങ്ങൾ സർവീസ് നടത്തുന്നു

# Driver cabin partioned
# Fully sanitized
# 24/7 service available
# Experienced Drivers
# safe & secure Rides
# Cash, Google pay, Paytm, Bank transfer accepted
# Sedan & SUV vehicles available



+917592934891
Call, watsupp,

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക്  #ആദരാജ്ഞലികൾ..
16/06/2020

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് #ആദരാജ്ഞലികൾ..

23/05/2020

    അനാവശ്യ യാത്രകൾ ഒഴിവാക്കുക അത്യാവശ്യ യാത്രകൾ സുരക്ഷിതവും വിശ്വസനീയവും ആയിരിക്കട്ടെ. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്...
12/05/2020



അനാവശ്യ യാത്രകൾ ഒഴിവാക്കുക
അത്യാവശ്യ യാത്രകൾ സുരക്ഷിതവും വിശ്വസനീയവും ആയിരിക്കട്ടെ.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നും ഇന്ത്യയിൽ എവിടെക്കുമുള്ള റോഡ് യാത്രാ ആവശ്യത്തിനായി പ്രവാസി ക്യാബ്‌സ്
7592934891 ൽ ബന്ധപ്പെടുക.
ഞങ്ങൾ COVID19 നിയന്ത്രണങ്ങൾക്കു വിധേയമായി സർവീസ് നടത്തുന്നു.നിങ്ങളുടെ വിശ്വാസം ഞങ്ങളിൽ സുരക്ഷിതം.

ആദരാഞ്ജലികൾ..
20/02/2020

ആദരാഞ്ജലികൾ..

പുതുവത്സരാശംസകൾ, നേരുന്നു,,
31/12/2019

പുതുവത്സരാശംസകൾ, നേരുന്നു,,

14/02/2019

കാശ്മീരിൽ
വീരമൃത്യുവരിച്ച
ധീരജവാന്മാർക്ക്
ആദരാഞ്ജലികൾ..

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു,,,,,
26/01/2019

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു,,,,,

 #ഏവർക്കും  #പുതുവത്സരാശംസകൾ  #നേരുന്നു
31/12/2018

#ഏവർക്കും
#പുതുവത്സരാശംസകൾ #നേരുന്നു

Happy X'mas ✨✨🌟
25/12/2018

Happy X'mas ✨✨🌟

മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ പൂത്തുമ്പി എന്തേ മറഞ്ഞു..... ഹൃദയം നുറങ്ങുന്ന വരികൾ.. ആദരാജ്ഞലികൾ
02/10/2018

മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ പൂത്തുമ്പി എന്തേ മറഞ്ഞു.....
ഹൃദയം നുറങ്ങുന്ന വരികൾ..
ആദരാജ്ഞലികൾ

16/08/2018

ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക.

ആദരാഞ്ജലികള്‍....
07/08/2018

ആദരാഞ്ജലികള്‍....

എല്ലാ കുരുന്നുകള്‍ക്കും  ശിശു ദിനാശംസകള്‍...        #9497775553
14/11/2017

എല്ലാ കുരുന്നുകള്‍ക്കും ശിശു ദിനാശംസകള്‍...


#9497775553

ഇന്ന് ലോക ടൂറിസം ഡേയാണല്ലൊചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാമെന്നുവെച്ചു.വനയാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്...
27/09/2017

ഇന്ന് ലോക ടൂറിസം ഡേയാണല്ലൊ
ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാമെന്നുവെച്ചു.

വനയാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയാം.ഓരോ വഴികാട്ടിയും കാടിനുള്ളിൽ പ്രവേശിക്കുമ്പോൾ കാടിനോടാവശ്യപെടാറുണ്ട് എന്റെ കൂടെ വരുന്നവർ സുരക്ഷിതരായിരിക്കണം പകരം വേണമെങ്കിൽ എന്റെ ജീവൻ എടുത്തു കൊള്ളു എന്ന്.

(1)പരിചയസമ്പന്നനായ ഒരു വഴികാട്ടിയുടെ സഹായത്തോടെ മാത്രമേ കാട്ടിൽ കയറാവു. അത് അംഗീകൃത ഗൈഡോ, ഈറ്റവെട്ടുകാരനോ ആരുമാവട്ടെ,
അവർ പറയുന്ന കാര്യങ്ങൾ അൽപ്പം ശ്രദ്ധയോടെ കേൾക്കുമല്ലൊ. ഒരിക്കലും മുന്നറിയിപ്പുകളെ അവഗണിക്കുകയോ മുന്നിൽ കയറി നടക്കുകയോ ചെയ്യാതിരിക്കുക.
നിങ്ങൾ ഡോക്ട്ടറോ എഞ്ചിനിയറോ ആരുമാവട്ടെ കാടിനുള്ളിൽ കയറിയാൽ എല്ലാവരും സമന്മാരാണ്. അത്തരം അധികാര ഗർവ്വ് കൊണ്ടൊരു ഗൈഡിന്റെ വാക്കുകളെ പുച്ചിച്ചാൽ നിങ്ങൾ നാട്ടിലെത്തുമ്പോൾ നിങ്ങളുടെ കസെരയിലിരിക്കാൻ വേറെയാളുകളെ കണ്ടെത്തേണ്ടി വരും.

(2)പരിചയമില്ലാത്ത ജലാശയങ്ങളിലേയ്ക്ക് എടുത്തു ചാടരുത്. വെള്ളത്തിനടിയിലെ കല്ലോ മരക്കുറ്റിയോ നിങ്ങളുടെ ജീവനെടുത്തേക്കാം

(3) വെള്ളച്ചാട്ടത്തിനടിയിൽ നിന്ന് കുളിക്കുന്നത് വളരെ അപകടമാണ്. ചത്ത മൃഗങ്ങളൊ മര കമ്പുകളോ വെള്ളത്തിലൂടെ ഒഴുകി വരാം ചിലപ്പോൾ ഓടി മാറാൻ പറ്റിയെന്നു വരില്ല.

(4) മല കയറുന്നവർ ഏറ്റവും അറ്റത്ത് പോയി നിന്നല്ല കാഴ്ച്ചകൾ കാണേണ്ടത് നിങ്ങളുടെ കൈകൾ ഉയർത്തി പിടിച്ചാൽ എത്ര പൊക്കമുണ്ടോ അത്രയും മാറിനിന്ന് വേണം താഴേക്കു നോക്കാൻ അബദ്ധത്തിലാവും നിങ്ങൾ താഴേ വീഴുന്നത് പക്ഷേ അബദ്ധം നിങ്ങൾക്കൊരിക്കലും തിരുത്താൻ പറ്റിയെന്നു വരില്ലാ.

(5) വനം വകുപ്പിന്റെ അനുമതി കൊണ്ട് കാട്ടിൽ കയറാം പക്ഷേ അവിടെ ചില നിയമങ്ങളുണ്ട് വന്യജീവികളുടെതായി അതും അവരെയും ബഹുമാനിക്കുക.

(6) നിങ്ങൾ ഒരു ഫോട്ടോഗ്രാഫറോ നിരീക്ഷകനൊ ആണെങ്കിൽ വനയാത്രകളിൽ ചുമ്മാവീട്ടിലിരിക്കുന്ന ഒരമ്മാവന്റെ മോനെ കൂടെ കൂട്ടരുത് ഇത്ര രസംകൊല്ലികളായവർ വേറെയില്ലാ.

(7) നിങ്ങൾ കാണുന്നതിലും കൂടുതൽ പേർ നിങ്ങളെ കാണുന്നുണ്ടെന്ന് മനസിലാക്കണം. പച്ച വസ്ത്രങ്ങൾ ഇട്ട് കാട്ടിൽ ചെന്നാൽ നിങ്ങളെയാരും കാണുന്നില്ലെന്ന് വിചാരിക്കരുത് അഞ്ഞൂറ് മീറ്റർ മുകളിൽ നിന്നും നിലത്ത് കിടക്കുന്ന ഓന്തിനെ കാണുന്ന പരുന്തും വെള്ളത്തിനടിയിൽ കിടക്കുന്ന മീനീനെ കാണുന്ന പൊൻമാനുകളും അതുപോലെ മറ്റു ജീവികളും കാഴ്ച്ച ശക്തിയിൽ നമ്മളെക്കാൾ മുന്നിലാണ്.

(8) സെൽഫികൾ, കുറച്ച് ലൈക്കുകൾക്ക് വേണ്ടി ജീവിതം നശിപ്പിക്കരുത്. ഓർക്കുക ജീവനെടുത്ത സെൽഫികൾ മാത്രമെ വൈറൽ ആവാറുള്ളു.

(9) നിശബദ്ധയോടെ പോവുക കാടിനോട് സംസാരിക്കുക കാടിന്റെ മറുപടികൾ കേട്ട് സന്തോഷമായി കുറച്ചു സമയങ്ങൾ ചിലവിടുക

(10) ഫോട്ടോഗ്രാഫുകൾ മാത്രമെടുക്കുക
കാൽപാടുകൾ മാത്രം അവശേഷിപ്പിക്കുക നമ്മുടെ മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമല്ല കാട്.
ഓരോ യാത്രകളും സന്തോഷമായി സ്വന്തം വീടുകളിൽ അവസാനിക്കട്ടെ.

പ്രവാസി ടാക്സി ടൂറിസ്റ്റ് തിരുവനന്തപുരം

സംസ്ഥാനത്ത് രണ്ട് ദിവസമായി ശക്ത്തമായ മഴ പെയ്യുന്നതിനാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലും മറ്റുമായി റോഡുകൾ തകർന്നിരിക്കുകയാണ്...
17/09/2017

സംസ്ഥാനത്ത് രണ്ട് ദിവസമായി ശക്ത്തമായ മഴ പെയ്യുന്നതിനാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലും മറ്റുമായി റോഡുകൾ തകർന്നിരിക്കുകയാണ് കഴിയുന്നതും ഹൈ റേഞ്ചിലൂടെയുള്ള യാത്ര ഒഴിവാക്കുകാ...

മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയതോ അതല്ലെങ്കിൽ മറ്റുള്ളവരുടെ പ്രലോഭനത്തിൽ പ്രകൃതിയെ കണ്ടു തുടങ്ങിയതോ എന്നറിയില്ല,ഏത...
14/09/2017

മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയതോ അതല്ലെങ്കിൽ മറ്റുള്ളവരുടെ പ്രലോഭനത്തിൽ പ്രകൃതിയെ കണ്ടു തുടങ്ങിയതോ എന്നറിയില്ല,

ഏതായാലും യാത്ര തേടി പോവുന്നത് പ്രകൃതിയിലേക്കു തന്നെ..
ഒരു തളിർ നാമ്പു പോലും ഭൂമിക്കു സമ്മാനിക്കാത്ത നമുക്കിതിനൊന്നും അർഹതയില്ലെങ്കിലും,
മുൻഗാമികൾ കാത്തു സൂക്ഷിച്ച മനോഹാരിത പിൻഗാമിക്കൾക്കു വേണ്ടിയെങ്കിലും മങ്ങലേൽപ്പിക്കാതിരിക്കുക...

നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......

യാത്ര ഒഴിവാക്കാൻ എപ്പോഴും കാരണം കണ്ടുപിടിക്കുന്നവരോട് ഒരു വാക്ക്..

നിങ്ങൾക്ക് നഷ്ടപ്പെടുന്നതെന്തെന്ന് നിങ്ങൾ അറിയുന്നില്ല. യാത്ര ചെയ്യാൻ എപ്പോഴും അവസരം കാത്തിരിക്കുന്നവരോട് പറയട്ടെ. ഓരോ യാത്രയും അനുഭവങ്ങളുടെ നിധികുംഭമാണ്.

വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങൾ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്. അതുകൊണ്ട് ഈ ചോദ്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാം..എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ..?

കാണാത്ത സ്ഥലങ്ങളും കാഴ്ചകളും കാണാനുള്ള അടങ്ങാത്ത ദാഹമാണ് ഓരോ യാത്രയുടെയും പിന്നിലുള്ള ഊർജപ്രവാഹം. പുസ്തകങ്ങൾ അറിവും ആനന്ദവും പകരുന്ന ഉറ്റ ചങ്ങാതികളാണെന്നതിൽ സംശയമില്ല.

എസ്.കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ നമുക്ക് അറിയാത്ത നാടുകളെക്കുറിച്ച് എത്രയെത്ര അറിവുകളും അനുഭൂതികളുമാണ് പകർന്നുതന്നത്. പക്ഷേ കുറേപ്പേർ എഴുതുകയും നാം വായിക്കുകയും ചെയ്താൽ മാത്രം മതിയോ..

നമുക്കും ഇതൊക്കെയൊന്ന് നേരിൽ കാണണ്ടേ...? അതുകൊണ്ട് മടി മാറ്റിവച്ച് യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനെപ്പറ്റി ചിന്തിക്കാം.

യാത്ര ചെയ്യാൻ താൽപ്പര്യവും പണവുമുളള ധാരാളം പേരുണ്ട്. പക്ഷേ അത് പ്രവൃത്തിപഥത്തിലെത്തിക്കാൻ അൽപ്പം തന്റേടവും ഇച്ഛാശക്തിയും കൂടി വേണം. ചിലർ പറയും. ഉത്തരേന്ത്യയൊക്കെ ഒന്നു നേരിൽ കാണണമെന്നുണ്ട്.

കുറച്ചുകഴിയട്ടെ..ജോലിയൊക്കെ കഴിഞ്ഞ് ഒന്നു സ്വസ്ഥമായിട്ട് വേണം വിസ്തരിച്ച് യാത്ര ചെയ്യാൻ. ഇത്തരക്കാർ ഒരു കാലത്തും യാത്ര ചെയ്യാൻ പോകുന്നില്ല എന്നതാണ് സത്യം. കാരണം യാത്ര യഥാർത്ഥത്തിൽ ചെയ്യുന്നവർ അത് നാളേക്ക് മാറ്റിവയ്ക്കുന്നവരല്ല. ഒരു യാത്ര കഴിഞ്ഞാൽ അടുത്ത യാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നവരാണ്.

തിരയടങ്ങാത്ത കടൽ പോലെയാണ് യാത്ര ചെയ്യാനുള്ള ആഗ്രഹവും. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്.

ആരോഗ്യമുള്ളപ്പോഴേ നമുക്ക് യാത്ര ചെയ്യാനാകൂ. യാത്രകൾ മാറ്റിവയ്ക്കുന്നവർ എപ്പോഴും ഓർക്കേണ്ട കാര്യമാണത്. ആരോഗ്യം ക്ഷയിച്ചാൽ നാം ആദ്യം നിർത്തുന്നത് യാത്രകളാണ്. പിന്നെ മറ്റുള്ളവരുടെ യാത്രാവിശേഷങ്ങൾ കേട്ടും മേൽപ്പറഞ്ഞ യാത്രാവിവരണങ്ങൾ വായിച്ചും ശിഷ്ടജീവിതം തള്ളിനീക്കുകയേ ഗതിയുള്ളു.

യാത്രയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.., കള്ളൻമാരുടെ ശല്യമുണ്ടാകുമോ,,സ്ത്രീകൾ സുരക്ഷിതരായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് തല പുണ്ണാക്കി യാത്ര നീട്ടിവയ്ക്കുന്നവരുണ്ട്.

നാട്ടിൽ നിന്നാലും ചിലപ്പോൾ ഇതേ പ്രശ്നങ്ങളുണ്ടാവുമല്ലോ. നാട്ടിൽ വച്ച് പ്രശ്നങ്ങളുണ്ടാവാനുള്ള അതേ സാധ്യതയേ യാത്രയിലുമുള്ളു. അതുകൊണ്ട് കരയ്ക്ക് നിന്ന് നീന്തലിനെക്കുറിച്ച് ചിന്തിക്കാതെ വെള്ളത്തിലേക്ക് ഇറങ്ങുകയാണ് വേണ്ടത്.

ഇന്ന് യാത്രകൾ വലിയ മുന്നൊരുക്കത്തോടെയാണ് നാം ചെയ്യുന്നത്. യാത്രാടിക്കറ്റ് ബുക്ക് ചെയ്യൽ, താമസിക്കാൻ മുറി ബുക്ക് ചെയ്യൽ, ടാക്സി ഉറപ്പാക്കൽ എന്നിങ്ങനെ യാത്രയുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടത്തുന്ന ഒരുക്കങ്ങൾ കുടുംബസമേതമുളള യാത്രകൾ ക്ലേശരഹിതമാക്കാൻ സഹായകരമാണ്.

അതേസമയം പ്രത്യേകിച്ച് മുന്നൊരുക്കമൊന്നുമില്ലാതെ പെട്ടെന്ന് നടത്തുന്ന യാത്രകളാണ് കൂടുതൽ ആസ്വാദ്യമെന്ന് യാത്രാകുതുകികൾ പറയും. ലക്ഷ്യസ്ഥാനത്തേക്കുറിച്ച് ഏകദേശധാരണ മാത്രം വച്ച് കിട്ടുന്ന വാഹനത്തിൽ യാത്ര ചെയ്ത് അപ്പപ്പോൾ ലഭ്യമാകുന്ന താമസസൗകര്യം ഉപയോഗിച്ച് നടത്തുന്ന യാത്രകളിൽ ആവേശവും ഉദ്വേഗവും ഒളിഞ്ഞിരിക്കുന്നു.

യാത്ര ചെയ്യാൻ നമ്മൾ തയ്യാറാണെങ്കിൽ പിന്നെ കാര്യങ്ങൾ എല്ലാം അനുകൂലമായി ഭവിക്കും എന്നതാണ് നിരവധി ദീർഘയാത്രകൾ എന്നെ പഠിപ്പിച്ച പാഠം.

പിന്നെ അല്ലറ ചില്ലറ ബുദ്ധിമുട്ടുകൾ ഇല്ലാത്ത യാത്ര ഒരു യാത്രയാണോ...യേത്..?
അതുകൊണ്ട് യാത്ര ചെയ്യാൻ മടിച്ചുനിൽക്കുന്നവരേ...നമുക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ...?

#പ്രവാസി #ടാക്സി #ടൂറിസ്റ്റ് #തിരുവനന്തപുരം

യാത്ര പോകാത്തവരുണ്ടാകില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ് നൽകുക  ..ചില യാത്രകൾ  എക്കാലത്തേക്കുമുള്ള ഓർമ്മകൾ  സമ്മാനിക്ക...
14/09/2017

യാത്ര പോകാത്തവരുണ്ടാകില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ് നൽകുക ..

ചില യാത്രകൾ എക്കാലത്തേക്കുമുള്ള ഓർമ്മകൾ സമ്മാനിക്കും. മറ്റു ചിലത് സമ്മര്ദ്ദവും മാനസിക പ്രശ്നങ്ങളും
നിറഞ്ഞ ജീവിതത്തിന് പുതിയ ഒരു ഉണർവ് നൽകും

ഫലം എന്തു തന്നെയായാലും യാത്ര നല്കുന്ന അനുഭവങ്ങൾ മറ്റൊന്നിനും നല്കാനാകില്ല.

പുതിയ ആളുകളെ കണ്ടുമുട്ടുക എന്നത് യാത്രയുടെ ഏറ്റവും വലിയൊരു ഭാഗമാണ് ദിവസവും പുതിയ മുഖങ്ങള്, പുതിയ നാടുകൾ . പുതിയ ആളുകളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നവര്ക്ക് ഏറ്റവും നല്ല വഴിയാണ് യാത്ര.

ട്രെയിനിൽ തൊട്ടടുത്ത് ഇരിക്കുന്ന ആളായാലും യാത്രക്കിടയിൽ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നു പരിചയപ്പെടുന്ന ആളായാലും എല്ലാം അത് നിങ്ങളുടെ സമൂഹത്തോട് അടുത്ത് ഇട പഴകാനുള്ള കഴിവുകളെ വികസിപ്പിക്കും പ്രത്യേകിച്ചും നിങ്ങൾ ഒറ്റക്കാണ് യാത്ര ചെയ്യുന്നത് എങ്കിൽ .

ശരീരം ഒന്നു റീചാർജ് ചെയ്യാനും ജോലിയിൽ നിന്നും മറ്റും ഉണ്ടാകുന്ന പിരിമുറുക്കങ്ങള് കുറക്കാനും യാത്ര പോകുന്നത് നല്ലതാണ്.

കാരണം സ്ഥിരമായി ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് അല്പം മാറ്റം കിട്ടുന്നതോടെ ചുമതലകളിൽ നിന്നൊഴിഞ്ഞ് യാത്രയിൽ ശ്രദ്ധിക്കാനും ആസ്വദിക്കാനും കഴിയും.

നിത്യജീവിതത്തിലെ പ്രശ്നങ്ങളും മറ്റും മറന്ന് യാത്ര ചെയ്യുന്നത് നല്ല അനുഭവമായിരിക്കും. യാത്ര കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്ന സമയത്ത് പൂര്ണ്ണമായും ഒന്നു റീഫ്രഷ് ആയ അനുഭവമായിരിക്കും ഉണ്ടാകുക.

കൂടുതൽ ഉണർവോടെ നിങ്ങൾക്ക് പ്രവർത്തിക്കാം
യാത്ര ചെയ്യുന്നതു വഴി അറിവു വര്ദ്ധിക്കുകയും കാഴ്ചപാടുകൾ മാറുകയും ചെയ്യും.

പുതിയ സംസ്കാരങ്ങളും പുതിയ നാടുകളും പുതിയ ജനങ്ങളും ജീവിതത്തെ നിങ്ങൾ അതു വരെ കണ്ടിരുന്ന വീക്ഷണകോണ് മാറാൻ കാരണമാകും.

പഴയ പല ശീലങ്ങളും മാറ്റാനും പുതിയവ ആരംഭിക്കുവാനും യാത്രകൾ സഹായിക്കും. പുതിയ ഭക്ഷണങ്ങളും ആചാരങ്ങളും പരിചയപ്പെടാം.

വീട്ടിൽ ഇരിക്കുമ്പോൾ നേരിടേണ്ടി വരാത്ത നിരവധി കാര്യങ്ങളാണ് യാത്രക്കിടയിൽ നേരിടേണ്ടി വരിക. സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് കൂടുതൽ അനുഭവങ്ങൾ തീര്ച്ചയായും ഉണ്ടാകും

കൂടാതെ യാത്രകളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങൾ ജീവിത പ്രശ്നങ്ങൾ നേരിടാനുള്ള കരുത്തു തരും.

സുഖ യാത്ര സുരക്ഷിതമായ യാത്ര
#പ്രവാസി #ടാക്സി #ടൂറിസ്റ്റ് #തിരുവനന്തപുരം

Call: Anu +91 94473 10891

Call: Mansoor +91 94977 75553

13/09/2017

ടാക്സി കാർ എടുത്ത് നിങ്ങൾ എവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവോ വിളിക്കാൻ മറക്കേണ്ടാ ഈ തലസ്ഥാന ജില്ലയുടെ എവിടെയാണങ്കിലും എത്തിയിരിക്കും
"സുഖ യാത്ര സുരക്ഷിതമായ യാത്ര"

+91 94473 10891 അനു സിദ്ധിഖ്
+91 94977 75553 മൻസൂർ

Address

Thiruvananthapuram

Telephone

+917592934891

Website

Alerts

Be the first to know and let us send you an email when PRAVASI TAXI TOURIST TRIVANDRUM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PRAVASI TAXI TOURIST TRIVANDRUM:

Videos

Share

Category


Other Travel Agencies in Thiruvananthapuram

Show All

You may also like