#Holiday #Kerala
കായല്പരപ്പില് മഴക്കാലം ആഘോഷിക്കാം,കുമരകത്ത്
കേരളം മഴക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിൽ കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
വിദേശത്ത് നിന്ന് വരെ ദേശാടന പക്ഷികള്‍ വിരുന്നത്തെുന്ന പക്ഷിസങ്കേതമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഗ്രാമങ്ങളെ വെട്ടിമുറിക്കുന്ന ഇടതോടുകളിലൂടെ വള്ളങ്ങളില്‍ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്. നയനമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍കറിയുമടക്കം തനത് രുചികളും ആസ്വദിക്കാന്‍ ഇവിടെ എപ്പോഴും സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികളുടെ തിരക്കാണ്.
കുമരകത്താണ് കായല്‍ നികത്തിയെടുത്ത കേരളത്തിലെ ആദ്യ കൃഷിയിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്‍െറ നെതര്‍ലാന്റ്സ് എന്നും അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് ചതുപ്പ് നിലങ്ങള്‍ മാമ്രമായിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ കുമരകമാക്കിയത് എം.ജി.ബേക്കര്‍ എന്ന സായിപ്പാണ്.
അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സ്’ എന്ന പുസ്തകത്തിലൂടെയാണ് കുമരകം വിശ്വപ്രസിദ്ധമായത്. ഈ നോവല്‍ പശ്ചാത്തലമാക്കിയിട്ടുള്ള കുമരകത്തിന് സമീപമുള്ള അയ്മനം ഗ്രാമവും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.
ജന്തുസസ്യജാലങ്ങളുടെ കലവറ
തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്‍െറ സൗന്ദര്യം. വേമ്പനാട് കായലിന്‍െറ സാമീപ്യം ഈ സൗന്ദര്യത്തിന് മാറ്റേകുന്നു. ചതുപ്പ് നിലത്തിന്‍െറ സാന്നിധ്യം മൂലം കണ്ടല്‍മരങ്ങള്‍,പന തുടങ്ങിയ മരങ്ങളും ഇവിടെ ധാരാളമായി വളരുന്നുണ്ട്. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്‍െറ സൗന്ദര്യം അതിന്‍െറ പൂര്‍ണതയില്‍ എത്തുകയും ചെയ്യും.
പക്ഷിനിരീക്ഷകര്‍ക്ക് വരുന്നൊരുക്കി സൈബീരിയന്‍ ക്രെയിനുകളടക്കം ദേശാടനപക്ഷികള്‍ 14 കിലോമീറ്റര്‍ വിസ്തൃതിയുള്ള പക്ഷി സങ്കേതത്തില്‍ എത്താറുണ്ട്. വേമ്പനാട് കായലിന് നടുവില്‍ കുമരകത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപിലും ദേശാടനപക്ഷികള്‍ ധാരാളമായി കൂടൊരുക്കാറുണ്ട്. വേമ്പനാട് കായലാകട്ടെ കരിമീന്‍, ചെമ്മീന്‍,കക്ക തുടങ്ങി പലയിനം മല്‍സ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്.
ഹൗസ്ബോട്ട
May Wings Holidays presents Adventure Flying at low cost..
Camping + Flying
Check in :11 am
Check out :12 pm
Welcomes all adventure lovers..
For more details please contact us #9946686975