CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം

  • Home
  • India
  • Tirur
  • CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം

CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം all online services under an umbrella

17/10/2023

ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 17 പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി.

വേങ്ങര പാണ്ടികശാല പതിനേഴാം വാര്‍ഡ് കടലുണ്ടിപുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന കടവ് പുനര്‍ നിര്‍മിക്കണമെന്നവശ്യപ്പെട്ട് കമ്മീഷന് ലഭിച്ച പരാതിയില്‍ നടപടി കൈകൊണ്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ എ റഷീദ് പറഞ്ഞു. 50 മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ ഉയരത്തിലും കടവ് നിര്‍മ്മിക്കുന്നതിനായി 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കി ചീഫ് എഞ്ചിനീയര്‍ സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അഭാവം, സ്‌കൂള്‍ കൗണ്‍സിലറുടെ അഭാവം, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പരാതി, വഖഫ് ബോര്‍ഡ് പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി കേസുകളിലും കമ്മീഷന്‍ നടപടി സ്വീകരിച്ചു.

04/10/2023

CSC - Your Trusted Neighbourhood Kiosk!

Get all services under one roof.

Visit your nearest CSC to know more about the services.

VLEs can call on 14599 for any queries on services (available from Monday to Friday during 10:00 AM to 5:30 PM).


CSC West Bengal CSC Sikkim

04/10/2023

Want to Travel Abroad But Don't Have the Passport?

Apply for Now...

Visit the nearest Centre or write to us on [email protected]

04/10/2023

CSC - Your Trusted Neighbourhood Kiosk...

Get All Services Under One Roof...

To know more about CSC Services, visit: https://jaankari.csccloud.in/

04/10/2023

CSC - Your Trusted Neighbourhood Kiosk...

Delivering e-Services in PAN India...

To know more about CSC Services, visit: https://jaankari.csccloud.in/

04/10/2023

CSC opened at the President house, New Delhi.
A proud moment for CSC

CSC opened at the President house,  New Delhi.  A proud moment for CSC
04/10/2023

CSC opened at the President house, New Delhi.
A proud moment for CSC

02/10/2023

Follow the CSC DIGITAL SEVA COMMON SERVICE CENTRE VALIYORA channel on WhatsApp: https://whatsapp.com/channel/0029VaAoiVVJ93wOrxrwLG34

*ഈ ചാനൽ വഴി CSC സംബന്ധമായതും കേന്ദ്ര-സംസ്ഥാന സർക്കാർ-സർക്കാറിതര സേവനങ്ങളുടെയും മറ്റു പ്രധാനപെട്ട അറിയിപ്പുകളുടെയും ഏറ്റവും പുതിയ അപ്ഡേറ്റ്കൾ യഥാസമയം തന്നെ നിങ്ങൾക്ക് ലഭിക്കാൻ ലഭിക്കാൻ View Channel എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്ത് Follow ബട്ടൺ ക്ലിക്ക് ചെയ്ത് ഈ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്ത് നോട്ടിഫിക്കേഷൻ ബട്ടൺ അമർത്തുക.*

*അക്ഷയ കേന്ദ്രവും CSC സെന്ററും കേരള ഹൈ കോടതിയിൽ നിയമ പോരാട്ടത്തിൽ.*കേന്ദ്ര സർക്കാരിന്റെ IT മന്ത്രാലയത്തിന് കീഴിൽ പ്രവർത്...
02/05/2023

*അക്ഷയ കേന്ദ്രവും CSC സെന്ററും കേരള ഹൈ കോടതിയിൽ നിയമ പോരാട്ടത്തിൽ.*

കേന്ദ്ര സർക്കാരിന്റെ IT മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിഎസ്‌സി (CSC) സെൻററും കേരള സർക്കാരിൻറെ അക്ഷയ പ്രൊജക്റ്റ്‌ന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രവും കേരള കേരള ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ.
ക്ഷേമ പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കളുടെ മാസ്റ്ററിംഗ് കേരള സർക്കാർ അക്ഷയ കേന്ദ്രത്തിന് മാത്രം നടത്തുവാൻ നൽകിയ ഓർഡറിന് എതിരെയാണ് കേരള CSC ഫാമിലി കൂട്ടായ്മ കേരള ഹൈക്കോടതിയിൽ പരാതി നൽകിയത്.
തുടർന്ന് ഈ മെയ് രണ്ടാം തീയതി വരെ അക്ഷയ കേന്ദ്രങ്ങളിലെ മാസ്റ്ററിംഗ് സ്റ്റേ ചെയ്തിരുന്നു തുടർന്ന് ഇന്ന് മെയ് രണ്ടാം തീയതി ഹൈ കോടതിയിൽ നടത്തിയ വാദത്തിൽ സ്റ്റേ മെയ് 12 തീയതി വരെ തുടരാൻ ഹൈക്കോടതി വിധി കൽപ്പിച്ചു.

CSC കളോടുള്ള കേരള സർക്കാരിൻറെ വിവേചനവും ചിറ്റമ്മനയവും തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നേട്ടം CSC കൂട്ടായ്മ കേരള ഹൈ കോടതിയിൽ നിന്നും നേടിയെടുക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ഗവൺമെൻന്റെ IT മന്ത്രാലയത്തിന് കീഴിൽ ഇന്ത്യയൊട്ടാകെ 28 സംസ്ഥാനങ്ങളിലും ഈ കേന്ദ്ര-സംസ്ഥാന ഗവർമെന്റ് സർവീസ് നൽകിവരുന്ന സ്ഥാപനമാണ് CSC. എന്നാൽ കേരള ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെറും ഒരു പ്രൊജക്റ്റ്‌ സ്ഥാപനമാണ് അക്ഷയ കേന്ദ്രങ്ങൾ.

കേരളത്തിലെ പല അക്ഷയ കേന്ദ്രങ്ങളും CSC കേന്ദ്രങ്ങൾ വ്യാജമാണ് എന്ന് പൈഡ് ന്യൂസ്കൾ നൽകി പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഓൾ കേരള CSC VLE ഫാമിലി കൂട്ടായ്മ അറിയിച്ചു.

*"تقبل الله منا ومنكم"**"🌙عيد مبــــــــــــــــــــارك🌙"**الله اكبر الله اكبر الله اكبر**لا إله إلا الله ألله أكبر**ألل...
22/04/2023

*"تقبل الله منا ومنكم"*

*"🌙عيد مبــــــــــــــــــــارك🌙"*

*الله اكبر الله اكبر الله اكبر*
*لا إله إلا الله ألله أكبر*
*ألله أكبر ولله الحمد*


*كل عام وأنتم بخير*🤝🏻🥰

ഈദ് മുബാറക് 🥰 ആശംസകൾ

14/02/2023

*ഈ വർഷത്തെ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്ര 2023 മേയ് 21 മുതൽ*



മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെ

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെ രണ്ടു ഘട്ടങ്ങളിൽ. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നവർ മദീനയിലേക്കാണ് പുറപ്പെടുക. ഇവരുടെ മടക്കയാത്ര ജിദ്ദയിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവർ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവർ മടങ്ങുന്നത് മദീനയിൽനിന്നായിരിക്കും.

യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു. മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 30 മുതൽ 40 വരെ ദിവസമായിരിക്കും ഹജ്ജ് യാത്രയുടെ സമയപരിധി.

25 പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നായിരിക്കും യാത്ര. ഓരോ കേന്ദ്രങ്ങളിൽനിന്നും അവസാനമായി ഹജ്ജ് യാത്ര നടന്ന സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്കും മൊത്തം ചെലവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ നൽകിയിട്ടുണ്ട്.

കേരളത്തിൽ കൊച്ചിയിലെയും കോഴിക്കോട്ടെയും നിരക്കുകളാണ് ഉൾപ്പെടുത്തിയത്. കൊച്ചിയിൽനിന്ന് 2019ൽ വിമാന ടിക്കറ്റ് നിരക്ക് 73,427 രൂപയും മൊത്തം ചെലവ് 2,46,500 രൂപയുമായിരുന്നു. കോഴിക്കോട്ടുനിന്ന് ഇത് യഥാക്രമം 72,421 രൂപയും 2,45,500 രൂപയുമായിരുന്നു. കോവിഡ് സമയമായതിനാൽ 2022ൽ 10 കേന്ദ്രങ്ങളിൽനിന്ന് മാത്രമായിരുന്നു ഹജ്ജ് സർവിസ്. കൊച്ചിയിൽനിന്ന് 82,005 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രയുടെ മൊത്തം ചെലവ് 3,82,350 രൂപയും

30/11/2022

*യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു*

യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം , തൊഴില്‍ പരിശീലനം,സാമൂഹ്യക്ഷേമം, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാസാംസ്‌കാരിക കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക.

25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ 75000 രൂപയും ദേശീയ തലത്തില്‍ 3 ലക്ഷം , 1 ലക്ഷം , 50000 എന്ന ക്രമത്തില്‍ 3 അവാര്‍ഡുകളുമാണുള്ളത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക മാതൃകയിലുള്ള ഫോമില്‍ ഫോട്ടോ, പത്ര കട്ടിംഗുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തത് സഹിതം വേണം അപേക്ഷിക്കാന്‍.

അപേക്ഷകള്‍ 2022 ഡിസംബര്‍ 15 ന് 5 മണിക്ക് മുമ്പ് ജില്ലാ യൂത്ത്ഓഫീസര്‍, നെഹ്റുയുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483-2734848

all online services under an umbrella

02/09/2022

*ടൂറിസ്റ്റ് വിസ സംബന്ധമായ ചോദ്യങ്ങൾക്കുള്ള മറുപടി*


⭕❗ചോദ്യം: ടൂറിസ്റ്റ് വിസയുടെ വിശദാംശങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ടൂറിസ്റ്റ് വിസയുടെ കാലാവധി എത്രയാണ്. ആർക്കൊക്കെ ടൂറിസ്റ്റ് വിസ ലഭിക്കും?

ഉത്തരം: സൗദി അറേബ്യ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് 2019 ൽ ആരംഭിച്ച പ്രത്യേക വിസയാണ് ടൂറിസ്റ്റ് വിസ. ഇത് മൾട്ടിപ്പിൾ ആയും സിംഗിൾ ആയും ലഭിക്കും.

49 രാജ്യങ്ങളിലെ പൗരൻമാർക്ക് ഓൺലൈൻ ആയി ഈ വിസ ലഭ്യമാണ്. അമേരിക്കക്കും ബ്രിട്ടനും വിസയുള്ള മറ്റു രാജ്യക്കാർക്കും ഓൺ അറൈവൽ വിസ ലഭിക്കും.

ടൂറിസ്റ്റ് വിസയുടെ കാലാവധി ഒരു വർഷമാണ്. ഒറ്റ തവണ 90 ദിവസമേ നിൽക്കാൻ കഴിയൂ. മൾട്ടിപ്പിൾ വിസയാണെങ്കിൽ മൂന്നു മാസത്തിനു ശേഷം വീണ്ടും വന്ന് മൂന്നു മാസം കൂടി നിൽക്കാം. സിംഗിൾ എൻട്രി വിസക്ക് മൂന്നു മാസമാണ് കാലാവധി. ഈ വിസക്കാർക്ക് രാജ്യത്ത് തങ്ങാവുന്നത് ഒരു മാസമാണ്. അതിനു ശേഷം മടങ്ങിപ്പോകണം.

*ടൂറിസ്റ്റ് വിസ ഫീസ്*

⭕❗ചോദ്യം: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ ഫീസ് എത്രയാണ്.

ഉത്തരം: വിസ ഫീസ് 300 റിയാലാണ്. ഇതിനു പുറമെ മെഡിക്കൽ ഇൻഷുറൻസായി 140 റിയാലും നൽകണം. മൊത്തം 440 റിയാൽ. ഇത് മദ കാർഡ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ അടയ്ക്കാം.



*ഹജ് ഉംറ സാധ്യമാണോ*

⭕❗ചോദ്യം: ടൂറിസ്റ്റ് വിസക്കാർക്ക് ഹജ്, ഉംറ നിർവഹിക്കാനാവുമോ?

ഉത്തരം: ഹജ് നിർവഹിക്കാൻ കഴിയില്ല. ഉംറ നിർവഹിക്കാനും സൗദിയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാനും കഴിയും.

*ജോലി, പഠനം സാധ്യമാണോ?*

⭕❗ചോദ്യം: ജോലി ചെയ്യുന്നതിനോ പഠനത്തിനോ സാധിക്കുമോ?

ഉത്തരം: ഇല്ല. ആനുകൂല്യം കൈപ്പറ്റിയും അല്ലാതെയും ജോലി ചെയ്യാൻ കഴിയില്ല. വിനോദ സഞ്ചാരത്തിനു മാത്രമായേ വരാവൂ. ആരെങ്കിലും നിയമം ലംഘിച്ചാൽ ശിക്ഷാർഹരായിരിക്കും.



*കൂടുതൽ കാലം തങ്ങിയാൽ ശിക്ഷയുണ്ടോ?*

⭕❗ചോദ്യം: ടൂറിസ്റ്റ് വിസയിലെത്തി നിശ്ചിത സമയത്തിലും കൂടുതൽ കാലം രാജ്യത്ത് തങ്ങിയാൽ ശിക്ഷയോ, ഫൈനോ ഉണ്ടോ?

ഉത്തരം: നിശ്ചിത സമയത്തിലും കൂടുതലായി രാജ്യത്ത് തങ്ങിയാൽ ഓരോ ദിവസത്തിനും 100 റിയാൽ വീതം ഫൈൻ നൽകേണ്ടി വരും.

*ജിസിസി പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദി സന്ദർശിക്കാൻ ഇനി ഇ-ടൂറിസ്റ്റ് വിസ* ടൂറിസം മേഖലയിൽ കൂടുതൽ വികസനം ലക്ഷ്യമാക്കി ട...
02/09/2022

*ജിസിസി പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദി സന്ദർശിക്കാൻ ഇനി ഇ-ടൂറിസ്റ്റ് വിസ*

ടൂറിസം മേഖലയിൽ കൂടുതൽ വികസനം ലക്ഷ്യമാക്കി ടൂറിസം വിസാ നടപടികളിൽ സൗദി കൂടുതൽ ഭേദഗതികൾ വരുത്തി.

പുതിയ ഭേദഗതിയനുസരിച്ച് ജിസിസി രാജ്യങ്ങളിലെ വിസയുളള വിദേശികൾക്കും സൗദി ഓൺലൈൻ ടൂറിസ്റ്റ് വിസ ലഭിക്കും.

വിസ ലഭിക്കാനായി visitsaudi.com/visa എന്ന ലിങ്കിൽ സന്ദർശിച്ചാൽ മതി.

മൂന്ന് മാസത്തിൽ കുറയാത്ത കാലാവധിയുള്ള ജിസിസി ഇഖാമയും സൈറ്റിൽ നിർദ്ദേശിച്ച പ്രൊഫഷനുമുള്ളവർക്കാണ് ടൂറിസ്റ്റ് വിസ ലഭിക്കുക.

ഇതിനു പുറമെ യു എസ്‌, യുകെ, ഷെങ്ഗൻ രാജ്യങ്ങൾ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്കും (വിസ വാലിഡ് ആകണം) സൗദി ഇ വിസ ലഭിക്കും.

വിനോദസഞ്ചാരികൾ
രാജ്യത്തായിരിക്കുമ്പോൾ എല്ലായ്‌പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഭേദഗതി ചെയ്ത ടൂറിസ്റ്റ് വിസ നിയന്ത്രണം വ്യക്തമാക്കുന്നു.

Saudi is open to international visitors. Visit our website to review the requirements and ensure that you have a seamless journey and a pleasant arrival in Saudi.

*സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.*2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്ത...
30/08/2022

*സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.*

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല.

സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്.

എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.

15/08/2022

*പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‌മെന്റും കമ്യൂണിറ്റി റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു*
_______________________________
*_Published on 15-08-2022*
_______________________________

പ്ലസ് വണ്‍ പ്രവേശനം മെറിറ്റ്,സ്പോര്‍ട്സ് ക്വാട്ടയുടെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികള്‍.

അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ http://www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ഹാജരാകണം. ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വേണം എത്താന്‍.

വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്കു താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.

അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം രക്ഷിതാക്കള്‍ക്കൊപ്പം ആഗസ്റ്റ് 17നു വൈകിട്ട് അഞ്ചിനു മുന്‍പ് പ്രവേശനത്തിനു ഹാജരാവണം.

*രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോര്‍ട്‌സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം എന്നിവയും നടക്കും*. അതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ സമയം നടക്കുന്നതിനാല്‍ ക്വാട്ട മാറിയുള്ള പ്രവേശനം സാധിക്കില്ല.

ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കു മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം.

മുഖ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കു സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കാം. മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഈ അവസരത്തില്‍ തെറ്റുതിരുത്തി അപേക്ഷ നല്‍കാം.

'ഹർ ഘർ തിരംഗ' ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവി' നോടനുബന്...
13/08/2022

'ഹർ ഘർ തിരംഗ'

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവി' നോടനുബന്ധിച്ച് പൗരൻമാർക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പരിപാടിയാണ് 'ഹർ ഘർ തിരംഗ'.







Let's come forward and contribute our part in pinning our Indian flag and putting a selfie with it. harghartiranga.com

*KEAM 2022: അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സൗകര്യം 2022 ഓഗസ്റ്റ് 15 വരെ നീട്ടി*കേരളത്തിലെ 2022-ലെ എഞ്ചിനീയറിംഗ്...
13/08/2022

*KEAM 2022: അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സൗകര്യം 2022 ഓഗസ്റ്റ് 15 വരെ നീട്ടി*

കേരളത്തിലെ 2022-ലെ എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അലൈഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ വെരിഫൈ ചെയ്യുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള സൗകര്യം കേരള പ്രവേശന പരീക്ഷാ കമ്മീഷണർ 15.08.2022 വരെ നീട്ടിയിട്ടുണ്ട്.

അപേക്ഷകർക്ക് www.cee.kerala.gov.in ൽ നൽകിയിരിക്കുന്ന 'KEAM 2022-Candidate Portal' എന്ന ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി അവരുടെ പ്രൊഫൈൽ പേജ് കാണാൻ കഴിയും. നേറ്റിവിറ്റി, റിസർവേഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇതിനകം അനുവദനീയമായ ക്ലെയിമുകളുടെ വ്യക്തിഗത വിശദാംശങ്ങളും വിശദാംശങ്ങളും അവർക്ക് പരിശോധിക്കാനാകും.

അപേക്ഷയിൽ എന്തെങ്കിലും പോരായ്മകളുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന 'മെമോ വിശദാംശങ്ങൾ' എന്ന മെനു ഇനത്തിൽ ക്ലിക്കുചെയ്‌ത് വൈകല്യങ്ങൾ കാണാനാകും.

അപേക്ഷകർക്ക് 15.08.2022-ന് ഉച്ചകഴിഞ്ഞ് 3 മണിക്കകം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് മെമ്മോ വിഭാഗത്തിൽ വ്യക്തമാക്കിയിട്ടുള്ള പോരായ്മകൾ പരിഹരിക്കാവുന്നതാണ്.

എൻആർഐ ക്വാട്ട സീറ്റുകളിലെ രേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.

ഏതെങ്കിലും റിസർവേഷൻ/ക്ലെയിം എന്നിവയ്ക്കായി അപേക്ഷകർ ഏതെങ്കിലും രേഖകളുടെ/സർട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ട് CEE യുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല

വെബ്‌സൈറ്റ്: www.cee.kerala.gov.in

13/08/2022

*ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...*

പലപ്പോഴും യാത്രകളില്‍ ഏറ്റവും ചിലവ് വരുന്നത് ടിക്കറ്റുകളുടെ കാര്യത്തിലാണ്. ദീര്‍ഘദൂര യാത്രയാണെങ്കിലും ചെറിയ യാത്രയാണെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോ‌ടെ യാത്ര ചെയ്യണമെങ്കില്‍ പൈസ ചിലവഴിക്കുക തന്നവേണം. എന്നാല്‍ ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറിയും പൊതുഗതാഗതസൗകര്യം ഉപയോഗിച്ചുമൊക്കെ പോകുമ്പോള്‍ ചിലവ് വളരെ കുറഞ്ഞിരിക്കുമെങ്കിലും സൗകര്യങ്ങള്‍ വളരെ പരിമിതമായിരിക്കും. എന്നാല്‍ എപ്പോഴെങ്കിലും ട്രെയിനില്‍ സ്ലീപ്പര്‍ ‌ടിക്കറ്റ് ബുക്ക് ചെയ്തി‌ട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ? പലര്‍ക്കും റെയില്‍വേ നല്കുന്ന ഈ സൗകര്യം അമ്പരപ്പായിരിക്കും ഉണ്ടാക്കുക, ഇതാ എങ്ങനെ ഈ സൗകര്യം ലഭ്യമാക്കാമെന്നും നിങ്ങളു‌ടെ സ്ലീപ്പര്‍ ടിക്കറ്റ് ത്രീഎസി ടിക്കറ്റ് ആയി എങ്ങനെ മാറ്റാമെന്നും നോക്കാം....

ഇന്ത്യന്‍ റെയില്‍വോ കഴിഞ്ഞ കുറച്ചുകാലമായി വിജയകരമായി പരീച്ചുവരുന്ന സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം. സ്ലീപ്പര്‍ ക്സാസ് ‌ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ‌ടിക്കറ്റ് അപ്ഗ്രഡേഷന്‍ ആണ് റെയില്‍വേ നല്കുന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സി‌ടിസി ഉപയോഗിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെങ്കിലും പലരും ഉപയോഗിക്കാറില്ല. ഐആര്‍സി‌ടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.

ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തുക നല്കാതെ ആളുകള്‍ക്ക് അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്തുകൊണ്ട് ഒഴിവുള്ള ബർത്തുകളില്‍ യാത്രക്കാരെ നല്കുവാന്‍ സാധിക്കും. ഇങ്ങനെ സീറ്റ് നല്കുന്നതില‌ൂടെ വെയിറ്റിങ് ലിസ്റ്റില്‍ കി‌ടക്കുന്ന ആളുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പാക്കുവാനും കഴിയും.

ഐആര്‍സി‌ടിസി വഴി ‌ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഈ സൗകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓ‌ട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്സ് ‌ടിക്ക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ആണ് അപ്-ഗ്രേഡേഷൻ സംവിധാനവും ചാർട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആർഎസ് വഴിയായിരിക്കും നടക്കുക. പൂര്‍ണ്ണമായും കംപ്യൂട്ടര്‍ പ്രോസസ് ആയതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെ‌ടുവാനോ സീറ്റുകള്‍ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയർന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരു‌ടെ ടിക്കറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതും.

തങ്ങളു‌ടെ ടിക്കറ്റിന് ഉയര്ഡന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷന്‍ വേണ്ടന്നുവയ്ക്കുവാന്‍ യാത്രക്കാര്‍ക്കു സാധിക്കും. ‌ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പ്രത്യേകം പ്രശ്നങ്ങളില്ല. നിങ്ങള്‍ അ‌ടിസ്ഥാനപരമായി ഏതേ ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്‍റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നൽകുക. അപ്ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക എന്നോര്‍മ്മിക്കുക.

*CSC DIGITAL SEVA COMMON SERVICE CENTRE - E MITRA SEVA KENDRA*

*(Runby:SASCo ജനസേവന കേന്ദ്രം) പുത്തനങ്ങാടി,വലിയോറ*

*Please let us know how we can help you.*

📲 *790 787 0 865*
🪀 *https://wa.me/917907870865*
📧 *[email protected]*

*"ഒരുപാട് സേവനങ്ങൾക്ക് ഒരൊറ്റ ജനസേവന കേന്ദ്രം"*

*CSC DIGITAL SEVA COMMON SERVICE CENTRE*

*14/513 D,1st FLOOR,VALAPPIL* *COMPLEX,PUTHANANGADI,*
*VALIYORA PO,VENGARA VIA,*
*MALAPPURAM DT, PIN-676304*

https://chat.whatsapp.com/Dx5Ziyo1ukXKrgR1NRMAcq

🔺 *ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി*മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വ...
12/08/2022

🔺 *ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി*

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.

ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്‌ളോറിംങ്, ഫിനിഷിംങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.

ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വയർ ഫീറ്റ് കവിയരുത്.

അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ. കുടുംബത്തിന് മുൻഗണന.

അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.

സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

2022-23 സാമ്പത്തിക വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

*പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖേനയോ നൽകണം.*

*പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ കളക്ടറേറ്റിൽ 2022 ഓഗസ്റ്റ് 30 വരെ സ്വീകരിക്കും.*

*സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം* തിരുവനന്തപുരം: വിദേശത്തു ജോലി ത...
11/08/2022

*സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം*

തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്സ്പോർട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

ഏറ്റവും ഒടുവിലായി സഊദി വിസ സ്റ്റാമ്പ് ചെയ്യാനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ഇന്നലെയാണ് റിപ്പോർട്ട് വന്നത്. മലയാളംപ്രസ്സ് ആണ് ആദ്യമായി ഈ വാർത്ത പുറത്ത് വിട്ടത്. ഇതുവരെ സഊദിയുടെ ഡൽഹി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുമ്പോൾ മാത്രമായിരുന്നു ഈ നിബന്ധന. എന്നാൽ, മുബൈയിലെ കോൺസുലെറ്റിലും ഇപ്പോൾ ഇത് നിർബന്ധം ആക്കിയതോടെ സഊദി വിസക്കായി ഇനി പിസിസി സർട്ടിഫിക്കറ്റും സമർപ്പിക്കണം.

എന്നാൽ, ഈ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭിക്കുന്നത് പോലീസിൽ നിന്നല്ല, മറിച്ച് പാസ്സ്പോർട്ട് കേന്ദ്രങ്ങളിൽ നിന്നാണ്. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനു മാത്രമാണെന്ന ഹൈക്കോടതി ഉത്തരവ് അടുത്തിടെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇതിന്റെ ചുമതല പോലീസിൽ നിന്ന് എടുത്ത് മാറ്റി പാസ്സ്പോർട്ട് ഓഫീസ് വഴി ആക്കിയത്.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്സ്പോർട്ട് സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

https://www.passportindia.gov.in/AppOnlineProject/online/pccOnlineApp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ‘Apply for police Clearance Certificate‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്ത് പണം അടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക.

അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും. അപ്പോയ്‌മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം പാസ്സ്പോർട്ട് സേവാ കേന്ദ്രത്തില്‍ എത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നേടാം.

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ കുവൈത് മാത്രമാണ് ജിസിസി രാജ്യങ്ങളിൽ പോലീസ് ക്ലിയറൻസ് സട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. സഊദി അറേബ്യ കൂടി ഇത് നിർബന്ധമാക്കിയതോടെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിക്കായി പോകുന്നതിനാൽ കൂടുതൽ പ്രവാസികളെ ഇത് ബാധിക്കും

*ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്; 2022 സപ്തംബർ 30 വരെ അപേക്ഷിക്കാം*▪️തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ '...
09/08/2022

*ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്; 2022 സപ്തംബർ 30 വരെ അപേക്ഷിക്കാം*

▪️തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ 'ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പി'ന് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനും, സ്കൂളുകൾ/ സ്ഥാപനങ്ങൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ
ചെയ്യുന്നതിനുമായുള്ള വിജ്ഞാപനം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ് . നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.

മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത
വിഭാഗങ്ങളിൽപ്പെട്ട 9. 10, +1, + 2 ക്ലാസുകളിൽ പെൺകുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ 9,10, +1, + 2 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രസ്തുത
സ്കോളർഷിപ്പിന് നാഷണൽ
സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്. മാത്രമല്ല ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അർഹതയുള്ളത്.

പ്രസ്തുത സ്കോളർഷിപ്പിന് അർഹത നേടുന്ന വർഷം IX, X ക്ലാസുകളിൽ 5000 രൂപ വീതവും, XI, XII ക്ലാസുകൾക്ക് 6000 രൂപ വീതവും കുട്ടികൾക്ക് ലഭിക്കുന്നതാണ്.

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് സംബന്ധിച്ച മേൽ വിവരങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ വരത്തക്കരീതിയിൽ അറിയിപ്പ്
നൽകുന്നതിന് പ്രധാനാധ്യാപകർ
വിദ്യാഭ്യാസ ഓഫീസർമാർ ഉചിത മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ 0471
3567564, 8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും വിവരങ്ങൾ തേടാവുന്നതുമാണ്.

*ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷൻസി അവാർഡ്*2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക...
09/08/2022

*ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷൻസി അവാർഡ്*

2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി' ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു.

(മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായൽ മതി) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, 2022 മാർച്ച് അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷ നൽകേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156

The Kerala State Handicapped Persons’ Welfare Corporation is a public sector undertaking under the State Government established in 1979 with its Head Office at Poojappura, Thiruvananthapuram.

07/08/2022

*സാമൂഹ്യനീതി വകുപ്പിന്‍റെ വിവിധ പദ്ധതികള്‍ അപേക്ഷ ക്ഷണിച്ചു*

സാമൂഹ്യ നീതി വകുപ്പിന്‍റെ വിജയാമൃതം, സഹചാരി, ശ്രേഷ്ഠം, പരിരക്ഷാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) വഴി അപേക്ഷ സമര്‍പ്പിക്കാം.

ഡിഗ്രി/തത്തുല്യ കോഴ്സുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും പി.ജി./പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയ 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം.

2021-22 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക.

ഗവണ്‍മെന്‍റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റും സഹായിക്കുന്ന മികച്ച മൂന്ന് എന്‍.എസ്.എസ്./ എന്‍.സി.സി/ എസ്.പി.സി യൂണിറ്റിന് നല്‍കുന്ന അവാര്‍ഡാണ് സഹചാരി.

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കഴിവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി അംഗീകൃത സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ശ്രേഷ്ഠം.

അപകടങ്ങള്‍, ആക്രമണങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതര്‍ക്ക് അടിയന്തിര സഹായം നല്‍കുന്ന പദ്ധതിയാണ് പരിരക്ഷ.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477-2253870. വെബ്സൈറ്റ്: www.sjd.kerala.gov.in

*കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി*_______________________________*_Published on 0...
07/08/2022

*കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി*
_______________________________
*_Published on 07-08-2022*
_______________________________

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്ത് 19ന് .

എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407017, 2660600.

*കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022; ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു*________________________...
07/08/2022

*കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022; ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു*
____________________________
*_Published on 07-08-2022*
____________________________

കേരള സര്‍വകലാശാല യുടെ 2022-23 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് (www. admissions. keralauniversity. ac.in) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാനമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്സൈറ്റില്‍) ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങള്‍ അടങ്ങിയ പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്മെന്‍റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്ക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ പ്രവേശനത്തിനായി കോളേജില്‍ ഹാജരാകേണ്ടതില്ല.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്മെന്‍റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്‍റ് ഉറപ്പാക്കിയ ശേഷം ഹയര്‍ ഓപ്ഷനുകള്‍ ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

Address

Tirur
676304

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm
Sunday 6pm - 7:30pm

Telephone

7907870865

Website

Alerts

Be the first to know and let us send you an email when CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം:

Videos

Share


Other Tirur travel agencies

Show All

You may also like