Bismi Tours & Travels Edarikode

Bismi Tours & Travels Edarikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bismi Tours & Travels Edarikode, Tour Agency, Tirur.

11/05/2023
02/04/2022

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. യാത്രയ്‍ക്ക് മുന്നോടിയായി എയര്‍ സുവിധ പോര്‍ട്ടലില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്‍തിരിക്കണം.

അംഗീകൃത രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍‌ താഴെ പ്രായമുള്ള കുട്ടികളെ പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരികെ യുഎഇയിലേക്ക് യാത്ര ചെയ്യുനും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവേണ്ടതില്ല.

23/03/2022

എക്സ്പോയിൽ 9 ദിനം കാണാം കലാശപുരം

ദുബായ് · എക്സ്പോയിൽ ഇനിയുള്ള 9 ദിവസങ്ങളിൽ ലോകം കാത്തിരുന്ന കലാശപ്പൂരം . ഒക്ടോബർ ഒന്നിനു തുടങ്ങിയ ലോകമേള 31 ന് സമാപിക്കാനിരിക്കെ ഓരോ ദിവസവും പുതുമകളും ആഘോഷ മേളങ്ങളുമായി അവിസ്മരണീയമാക്കാനാണു സംഘാടകരുടെ ഒരുക്കം.ആഘോഷം കൊഴുപ്പിക്കാൻ രാജ്യാന്തര സംഗീതപ്രതിഭകളുടെയും മറ്റു കലാകാരന്മാരുടെയും വൻ സംഘമെത്തും . കലയരങ്ങുകൾ , ഭക്ഷ്യമേളകൾ , ഉല്ലാസപരിപാടികൾ , വിജ്ഞാന മേളകൾ എന്നിവിടങ്ങളിൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ . കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഇന്ത്യക്കാരടക്കമുള്ള രാജ്യാന്തര സന്ദർശകരുടെ വൻതിരക്ക് അനുഭവപ്പെടുന്നു . എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ . ഇനിയുള്ള ദിവസങ്ങളിൽ കൊച്ചുകൂട്ടുകാരാണു വിഐപികൾ . കുട്ടികൾക്കുള്ള വൈവിധ്യമാർന്ന പരിപാടികളുമുണ്ടാകും . ജലക്ഷാമം , ജലപദ്ധതികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ' വാട്ടർവീക്ക് ' വിജ്ഞാന മേള കഴിഞ്ഞദിവസം ആരംഭിച്ചു .
27 മുതൽ തിരക്ക് കൂടാൻ സാധ്യത യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതും 27 മുതൽ രാജ്യാന്തര സർവീസുകൾ ഇന്ത്യ പുനരാരംഭിക്കുന്നതും എക്സ്പോ സന്ദർശകരുടെ എണ്ണം ഇനിയും കൂടാനിടയാക്കുമെന്നു വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും പ്രതിനിധികൾ പറയുന്നു . നാട്ടിൽ നിന്നു വരുന്നവർക്ക് യാത്രയുടെ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനയും റാപിഡ് ടെസ്റ്റും നിർത്തലാക്കിയത് ഏറെ സഹായകമായി . വാക്സീൻ എടുത്തിരിക്കണം . വാക്സീൻ എടുത്തിട്ടില്ലെങ്കിൽ 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ട് വേണം.ഇന്ത്യയിലെ വാക്സീനാണ് എടുത്തതെങ്കിൽ തിരികെ യാത്ര ചെയ്യുമ്പോൾ 72 മണിക്കൂറിനകം യുഎഇയിൽ പിസിആർ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ആവശ്യമില്ല . എയർ സുവിധയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതിയാകും . യുഎഇയിൽ വാക്സീൻ എടുത്തവരാണെങ്കിൽ യാത്രയുടെ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ട് ആവശ്യമാണ് .

23/03/2022

Address

Tirur
676501

Alerts

Be the first to know and let us send you an email when Bismi Tours & Travels Edarikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Tour Agencies in Tirur

Show All

You may also like